Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traders

Wayanad

റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സം; ക​മ്മീ​ഷ​ൻ പാ​ക്കേ​ജ് പ​രി​ഷ്ക​രി​ച്ചു

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ക​മ്മീ​ഷ​ൻ പാ​ക്കേ​ജ് പ​രി​ഷ്ക​രി​ച്ചു. എ​ല്ലാ ഘ​ട​ക​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വേ​ത​ന വ​ർ​ധ​ന​വ് 8,000 രൂ​പ​യി​ൽ അ​ധി​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് പ​രി​ഷ്ക​ര​ണം. 2026 ജ​നു​വ​രി മു​ത​ലാ​ണ് പ്രാ​ബ​ല്യം.

45 ക്വി​ന്‍റ​ലി​ന് മു​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യം വി​ത​ര​ണം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളു​ടെ അ​ടി​സ്ഥാ​ന ക​മ്മീ​ഷ​ൻ 18,000 രൂ​പ​യി​ൽ​നി​ന്ന് 21,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. 45 ക്വി​ന്‍റ​ലി​നു മു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഓ​രോ ക്വി​ന്‍റ​ലി​നും 200 രൂ​പ നി​ര​ക്കി​ൽ സ​പ്പോ​ർ​ട്ടീ​വ് പേ​യ്മെ​ന്‍റ് ല​ഭി​ക്കും. ഇ​ത് 8,000 രൂ​പ​യി​ൽ കൂ​ട​രു​ത്. വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ത്തി​ന്‍റെ അ​ള​വ് 15 ക്വി​ന്‍റ​ലി​ന് മു​ക​ളി​ൽ 45 ക്വി​ന്‍റ​ൽ വ​രെ ആ​ണെ​ങ്കി​ൽ 9,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ക​മ്മീ​ഷ​ൻ. വി​ത​ര​ണം ചെ​യ്യു​ന്ന ഓ​രോ ക്വി​ന്‍റ​ലി​നും 270 രൂ​പ സ​പ്പോ​ർ​ട്ടീ​വ് പേ​യ്മെ​ന്‍റ് ല​ഭി​ക്കും.

പ​ര​മാ​വ​ധി ക​മ്മീ​ഷ​ൻ 21,000 രൂ​പ​യാ​യി​രി​ക്കും. വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ത്തി​ന്‍റെ അ​ള​വ് 15 ക്വി​ന്‍റ​ൽ വ​രെ ആ​ണെ​ങ്കി​ൽ 6,800 രൂ​പ​യാ​യി​രി​ക്കും അ​ടി​സ്ഥാ​ന ക​മ്മീ​ഷ​ൻ.

റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ദീ​ർ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് ക​മ്മീ​ഷ​ൻ പ​രി​ഷ്ക​ര​ണം. സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ റേ​ഷ​നിം​ഗ് ക​ണ്‍​ട്രോ​ള​ർ, ലോ ​ഓ​ഫീ​സ​ർ, വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ സ​മി​തി റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സാ​ന്പ​ത്തി​ക​വും നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു

Latest News

Corehub Up