Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ARGENTINA

ഒ​രു ഇ​തി​ഹാ​സം മ​റ്റൊ​രു ഇ​തി​ഹാ​സ​ത്തെ കാ​ണാ​ൻ എ​ത്തി; ഗാ​ല​റി​യി​ൽ ആ​വേ​ശ​മാ​യി മോ​ഹ​ൻ​ലാ​ൽ  

ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ കാ​ണാ​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​താ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഹി​റ്റാ​യി​രി​ക്കു​ന്ന​ത്.

അ​ർ​ജ​ന്‍റീ​ന​യും സ്വി​റ്റ്‌​സ​ർ​ല​ൻ​ഡും ത​മ്മി​ലു​ള്ള ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം കാ​ണാ​നാ​ണ് മോ​ഹ​ൻ​ലാ​ൽ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ആ​ര്യ​ൻ ഗി​രി​ജ വ​ല്ല​ഭ​നാ​ണ് മോ​ഹ​ൻ​ലാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

ജേ​ക്ക​ബ് ബാ​ബു പ​ക​ർ​ത്തി​യ വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത​ത്. ഒ​രു ഐ​ക്കോ​ണി​ക് കാ​ഴ്ച. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നെ​തി​രാ​യ അ​ർ​ജ​ന്‍റീ​ന​യു​ടെ മ​ത്സ​ര​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ ഗാ​ല​റി​യി​ൽ ലാ​ലേ​ട്ട​ൻ. ഒ​രു ഇ​തി​ഹാ​സം മ​റ്റൊ​രു ഇ​തി​ഹാ​സ​ത്തെ (മെ​സി) കാ​ണാ​ൻ എ​ത്തി​യ നി​മി​ഷം, എ​ന്നാ​ണ് ആ​ര്യ​ൻ കു​റി​ച്ച​ത്.

ഒ​രു ഗോ​ട്ട് മ​റ്റൊ​രു ഗോ​ട്ടി​നെ കാ​ണാ​ൻ എ​ത്തു​ന്നു എ​ന്നാ​ണ് ആ​രാ​ധ​ക​ർ ഈ ​നി​മി​ഷ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

 

 
 

 

Sports

ഫി​ഫ ലോ​ക​ക​പ്പ്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ൽ

ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ലെ ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ൽ. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്പോ​ൾ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് അ​ർ​ജ​ന്‍റീ​ന മു​ന്നി​ലു​ള്ള​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡാ​ണ് ആ​ക്ര​മി​ച്ച് ക​ളി​ച്ച​ത്. എ​ന്നാ​ൽ ഗോ​ളി​ലെ​ക്കെ​ത്താ​ൻ അ​വ​ർ​ക്കാ​യി​ല്ല. കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ൾ​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന ശ്ര​മി​ച്ച​ത്.

പ​ത്താം മി​നി​റ്റി​ൽ ല​ഭി​ച്ച കോ​ർ​ണ​ർ ഗോ​ളാ​ക്കി ലോ​ക​ചാ​ന്പ്യ​ൻ​മാ​ർ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. മെ​സി എ​ടു​ത്ത കോ​ർ​ണ​ർ കി​ക്ക് സു​ന്ദ​ര​മാ​യ ഹെ​ഡ​റി​ലൂ​ടെ മാ​ക്ക് അ​ലി​സ്റ്റ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഗോ​ൾ മ​ട​ക്കാ​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡ് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ആ​ദ്യ പ​കു​തി 1-0ത്തി​ന് അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

Sports

അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് ക്വാ​ര്‍​ട്ട​ര്‍ രാ​വി​ലെ 6.30ന്

​കാ​ന്‍​സ​സ് സി​റ്റി: ഈ​ജി​പ്ഷ്യ​ന്‍ മാ​ന്ത്രി​ക​ര്‍ ഇ​ള​ക്കി​വി​ട്ട 'ഫി​ഫ​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ സ്‌​നേ​ഹം' എ​ന്ന ഭൂ​ത​ത്തി​നി​ടെ, ല​യ​ണ​ല്‍ മെ​സി​യും സം​ഘ​വും ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നിറ​ങ്ങു​ന്നു. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​വി​ലെ 6.30ന് ​കാ​ന്‍​സ​സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ള്‍.

ഈ​ജി​പ്തി​ന് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഫി​ഫ​യും റ​ഫ​റി​യും അ​ര്‍​ജ​ന്‍റീ​ന​യ്ക്കു​വേ​ണ്ടി ക​ളി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നു​ശേ​ഷം ഈ​ജി​പ്ഷ്യ​ന്‍ കോ​ച്ചാ​ണ് ഈ ​ആ​രോ​പ​ണം പ്ര​ത്യ​ക്ഷ​ത്തി​ല്‍ ഉ​യ​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യി​ല​ട​ക്കം ഫി​ഫ​യ്ക്കും അ​ര്‍​ജ​ന്‍റീ​ന​യ്ക്കും എ​തി​രാ​യ പ്ര​ച​ര​ണം ശ​ക്ത​മാ​യി​രു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ അ​വ​സാ​ന ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നാ​യി മെ​സി​യും സം​ഘ​വും ഇ​ന്നിറ​ങ്ങു​ന്ന​ത്. ഈ ​പോ​രാ​ട്ട​ത്തോ​ടെ 2026 എ​ഡി​ഷ​ന്‍റെ സെ​മി ഫൈ​ന​ല്‍ ലൈ​ന​പ്പ് പൂ​ര്‍​ത്തി​യാ​കും. ഈ​ജി​പ്തി​ന് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ട് ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം മൂ​ന്നു ഗോ​ള്‍ തി​രി​ച്ച​ടി​ച്ചാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ള്‍ നേ​ടി​യ​തും ഒ​രു ഗോ​ളി​ന് അ​സി​സ്റ്റ് ന​ട​ത്തി​യ​തും മെ​സി​യാ​യി​രു​ന്നു.

ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ, എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് എ​ന്നി​വ​ര്‍​ക്കൊ​പ്പം ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്കു​ള്ള ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ലും മെ​സി​യു​ണ്ട്. എം​ബ​പ്പെ​യു​ടെ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ട്ട് ഗോ​ളും മൂ​ന്ന് അ​സി​സ്റ്റു​മാ​യി അ​ദ്ദേ​ഹ​മാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

എ​ട്ട് ഗോ​ളും ഒ​രു അ​സി​സ്റ്റു​മു​ള്ള മെ​സി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. നോ​ര്‍​വെ​യു​ടെ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന് ഏ​ഴ് ഗോ​ളു​ണ്ട്. അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പോ​രാ​ട്ടം തു​ട​ങ്ങു​ന്ന​തി​നു മു​മ്പാ​യി ഹാ​ല​ണ്ടി​ന്‍റെ നോ​ര്‍​വെ​യും ഹാ​രി കെ​യ്‌​ന്‍റെ ഇം​ഗ്ല​ണ്ടും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങും. അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് വി​ജ​യി​ക​ളും നോ​ര്‍​വെ x ഇം​ഗ്ല​ണ്ട് വി​ജ​യി​ക​ളു​മാ​ണ് സെ​മി​യി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്.

Kerala

അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഹ്ലാ​ദ​ത്തി​നി​ടെ കൊ​ല്ല​ത്ത് ബൈ​ക്ക് ക​ത്തി ന​ശി​ച്ചു

കൊ​ല്ലം: ഫി​ഫ ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ലെ അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​ത്തി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു. കൊ​ല്ലം ക​രി​ക്കോ​ട് ടി​കെ​എം. കോ​ളേ​ജ് ജം​ഗ്ഷ​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

അ​ർ​ജ​ന്‍റീ-​ഈ​ജി​പ്ത് മ​ത്സ​ര​ത്തി​ലെ അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ആ​രാ​ധ​ക​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി അ​ഭി​ലാ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്കാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച​ത്.

ബൈ​ക്ക് അ​മി​ത​മാ​യി ആ​ക്സി​ല​റേ​റ്റ് ചെ​യ്ത​താ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഓ​ടു​ന്ന​തി​നി​ടെ ബൈ​ക്കി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തു​നി​ന്നു പെ​ട്ടെ​ന്ന് സ്പാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന​ത് ഉ​ട​മ അ​ഭി​ലാ​ഷിന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ഉ​ട​ൻത​ന്നെ അ​ദ്ദേ​ഹം വ​ണ്ടി റോ​ഡ​രി​കി​ലേ​ക്ക് ഒ​തു​ക്കി നി​ർ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ ബൈ​ക്കി​ലേ​ക്കു തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. തക്കസമയത്തു വ​ണ്ടി നി​ർ​ത്തി മാ​റി​യ​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.

Sports

'മെസിയെ ടൂർണമെന്‍റിൽ നിലനിർത്താൻ ഒത്തുകളിച്ചു': ഫിഫയ്ക്കും റഫറിക്കുമെതിരേ തുറന്നടിച്ച് ഈജിപ്ത് കോച്ച്

അറ്റ്‌ലാന്‍റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്‍റീനയോട് തോറ്റ് ഈജിപ്ത് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കും മാച്ച് ഒഫീഷ്യൽസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് കോച്ച് ഹൊസാം ഹസൻ. മത്സരം പൂർണമായും ഒത്തുകളിയായിരുന്നുവെന്നും നിലവിലെ ലോകചാമ്പ്യന്മാരായ അർജന്‍റീനയെയും ലയണൽ മെസിയെയും ടൂർണമെന്‍റിൽ നിലനിർത്താൻ അധികൃതർ ആഗ്രഹിച്ചിരുന്നതായും ഹസൻ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

അറ്റ്‌ലാന്‍റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന ശേഷമാണ് അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ വഴങ്ങി 3-2 ന് പരാജയപ്പെട്ടത്. മത്സരത്തിലെ മോശം റഫറിയിംഗും വാർ തീരുമാനങ്ങളുമാണ് ഈജിപ്തിന്‍റെ പരാജയത്തിന് കാരണമായതെന്ന് ഹസൻ തുറന്നടിച്ചു.

നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താത്പര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്‍റിൽ വേണമെന്നും, മെസി ലോകകപ്പിൽ തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ഫുട്ബോളിൽ ചിലപ്പോഴൊക്കെ കളിക്കളത്തിന് പുറത്തുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ നടക്കാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലത്തിൽ നിന്നും പിന്തുണ ലഭിച്ചെന്നും ഹൊസാം ഹസൻ കൂട്ടിച്ചേർത്തു.

മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.

Sports

കൈപ്പിടിയിലൊതുങ്ങിയ വിജയം കൈവിട്ടുപോയപ്പോൾ; ഈജിപ്തിന്‍റെ നെഞ്ചുതകർന്നൊരു രാത്രി!

അറ്റ്ലാന്‍റ: ഫുട്ബോൾ എന്ന കളിയുടെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും ക്രൂരവുമായ മുഖമാണ് അർജന്‍റീന - ഈജിപ്ത് പോരാട്ടത്തിൽ കണ്ടത്. രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന്, വിജയത്തിന്‍റെ തൊട്ടടുത്തെത്തിയിട്ടും അവസാന നിമിഷങ്ങളിൽ കളി കൈവിട്ടുപോകേണ്ടി വന്ന ഈജിപ്ഷ്യൻ താരങ്ങളുടെ അവസ്ഥയെ നിർഭാഗ്യമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാകും.

മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തി, ലോകചാമ്പ്യന്മാരെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ഈജിപ്ത് രണ്ടു ഗോളുകളുടെ ലീഡ് നേടിയത്. ചരിത്രവിജയം സ്വന്തമാക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, മെസിപ്പട നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവ് ഈജിപ്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്ന ഡഗ് ഔട്ടിലും ഗാലറിയിലും പെട്ടെന്നാണ് നിശബ്ദത പടർന്നത്. ഫുട്ബോളിൽ അവസാന വിസിൽ മുഴങ്ങുന്നത് വരെ ഒന്നും ഉറപ്പിക്കാൻ കഴിയില്ലെന്ന കഠിനമായ യാഥാർഥ്യമാണ് ഈജിപ്തിന് നേരിടേണ്ടി വന്നത്.

80 മിനിറ്റിലധികം കാത്തുസൂക്ഷിച്ച അച്ചടക്കവും ശ്രദ്ധയും അവസാന നിമിഷങ്ങളിൽ അല്പമൊന്ന് പാളിയപ്പോൾ, പരിചയസമ്പന്നനായ മെസി അത് മുതലെടുത്തു. അവസാന മിനിറ്റുകളിൽ ഈജിപ്ഷ്യൻ ഗോൾപോസ്റ്റിലേക്ക് അവർ അടിച്ചുകയറ്റിയ മൂന്നു ഗോളുകൾ ആ രാജ്യത്തിന്‍റെ ലോകകപ്പ് പ്രതീക്ഷകൾ തച്ചുടച്ചു.

ഈ തോൽവി ഈജിപ്ഷ്യൻ ഫുട്ബോളിന് ഏൽപ്പിച്ച മുറിവ് വലുതാണ്. എങ്കിലും, രണ്ട് ഗോളിന് അർജന്‍റീനയെപ്പോലൊരു വമ്പൻ ടീമിനെതിരേ മുന്നിലെത്താൻ കഴിഞ്ഞ സിംഹഭാഗം പ്രകടനത്തെ അവർക്ക് അഭിമാനത്തോടെ ഓർക്കാം.

കളി അവസാനിച്ചപ്പോൾ ചില കളിക്കാരുടെ കണ്ണുകളിൽ കണ്ട നനവ്, അവർ ഈ വിജയത്തെ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്നതിന്‍റെ തെളിവാണ്. പക്ഷെ, ആ കണ്ണീരിൽ നിരാശയല്ല, വരും നാളുകളിലേക്കുള്ള പ്രതീക്ഷയുടെ വെളിച്ചമാണ് ഉള്ളത്.

കളി ജയിച്ചത് അർജന്‍റീനയാണെങ്കിലും, കളി കഴിഞ്ഞ് മൈതാനം വിടുമ്പോൾ ഗാലറിയിലെ മുഴുവൻ കാണികളുടെയും കൈയടി നേടാൻ ഈജിപ്തിന് കഴിഞ്ഞു. എതിരാളികളുടെ പോലും ബഹുമാനം പിടിച്ചുപറ്റിയ പ്രകടനമായിരുന്നു അത്.

ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോട്, വിശ്വവിഖ്യാത താരങ്ങളോട് പൊരുതുമ്പോൾ ഭയന്നുപോകാത്ത ഒരു നെഞ്ചുറപ്പ് ഈജിപ്ഷ്യൻ നിരയിൽ നമ്മൾ കണ്ടു. ഓരോ സെക്കൻഡിലും ചോരയും നീരും നൽകി, മൈതാനത്ത് അവർ ഒഴുക്കിയ വിയർപ്പ് കേവലം ഒരു മത്സരത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് തങ്ങളുടെ രാജ്യത്തിന്‍റെ അഭിമാനത്തിന് വേണ്ടിയായിരുന്നു.

തലതാഴ്ത്തേണ്ടതില്ല ഈജിപ്തിന്. നിങ്ങൾ തോറ്റത് ലോകചാമ്പ്യന്മാരോടാണ്, അതും അവസാന നിമിഷം വരെ സിംഹങ്ങളെപ്പോലെ പൊരുതി നോക്കിയിട്ട് തന്നെയാണ്. ഈ പോരാട്ടവീര്യം ഫുട്ബോൾ ലോകം എന്നും ഓർക്കും. വരും പോരാട്ടങ്ങളിൽ ഇതിലും ശക്തമായി നിങ്ങൾ തിരിച്ചുവരുമെന്ന് ഉറപ്പാണ്.

Sports

അ​റ്റ്ലാ​ന്‍റ​യി​ൽ അ​ട്ടി​മ​റി മ​ണ​ക്കു​ന്നു; കി​ത​ച്ച് അ​ർ​ജ​ന്‍റീ​ന, കു​തി​ച്ച് ഈ​ജി​പ്ത്

അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യെ ഞെ​ട്ടി​ച്ച് ഈ​ജി​പ്ത് മു​ന്നി​ൽ. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി പി​ന്നി​ടു​മ്പോ​ൾ ഒ​രു ഗോ​ളി​ന് ഈ​ജി​പ്ത് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി മു​ന്നേ​റു​ക​യാ​ണ്. 15-ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​ഡ​ർ യാ​സ​ർ ഇ​ബ്രാ​ഹി​മാ​ണ് ഈ​ജി​പ്തി​നാ​യി ല​ക്ഷ്യം ക​ണ്ട​ത്.

കോ​ർ​ണ​റി​ന് പി​ന്നാ​ലെ മ​ർ​വാ​ൻ അ​തി​യ ബോ​ക്‌​സി​ലേ​ക്ക് ന​ൽ​കി​യ കൃ​ത്യ​ത​യാ​ർ​ന്ന ക്രോ​സ് മ​നോ​ഹ​ര​മാ​യൊ​രു ഹെ​ഡ​റി​ലൂ​ടെ ഇ​ബ്രാ​ഹിം അ​ർ​ജ​ന്‍റീ​ന​ൻ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ൾ വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച അ​ർ​ജ​ന്‍റീ​ന​യ്ക്ക് 21-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി രൂ​പ​ത്തി​ൽ സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ചു.

എ​ന്നാ​ൽ മെ​സി​ക്ക് പ​ന്ത് വ​ല​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നി​ക്കോ​ളാ​സ് ടാ​ഗ്ലി​ഫി​ക്കോ​യെ ഈ​ജി​പ്തി​ന്‍റെ ഹ​സ​ൻ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​നാ​ണ് റ​ഫ​റി പെ​നാ​ൽ​റ്റി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ മെ​സി​യു​ടെ കി​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യ ഡൈ​വിം​ഗി​ലൂ​ടെ ഈ​ജി​പ്ത് ഗോ​ളി മു​സ്‌​ത​ഫ ഷൊ​ബെ​യ്ർ ത​ട്ടി​യ​ക​റ്റി. ഈ ​ലോ​ക​ക​പ്പി​ൽ മെ​സി പാ​ഴാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പെ​നാ​ൽ​റ്റി​യാ​ണി​ത്.

28-ാം മി​നി​റ്റി​ൽ റോ​ഡ്രി​ഗോ ഡി​പോ​ൾ ന​ൽ​കി​യ പാ​സി​ൽ നി​ന്നും അ​ല​ക്സി​സ് മാ​ക് അ​ലി​സ്റ്റ​ർ ഉ​തി​ർ​ത്ത ഷോ​ട്ട് ഷൊ​ബെ​യ്‌​ർ ര​ക്ഷ​പ്പെ​ടു​ത്തി. തൊ​ട്ടു​പി​ന്നാ​ലെ 31-ാം മി​നി​റ്റി​ൽ ല​യ​ണ​ൽ മെ​സി എ​ടു​ത്ത ഫ്രീ​കി​ക്ക് നി​ർ​ഭാ​ഗ്യം കൊ​ണ്ട് പോ​സ്റ്റി​ലി​ടി​ച്ച് മ​ട​ങ്ങു​ക​യും ചെ​യ്തു.

39-ാം മി​നി​റ്റി​ൽ ഗോ​ൾ എ​ന്നു​റ​ച്ച ഷോ​ട്ടും ഷോ​ബെ​യ്ർ ത​ടു​ത്തു. ജൂ​ലി​യ​ൻ അ​ൽ​വാ​രെ​സ് പോ​സ്‌​റ്റി​ന് തൊ​ട്ടു​മു​ന്നി​ൽ നി​ന്നും പോ​സ്‌​റ്റ് ല​ക്ഷ്യ​മാ​ക്കി പാ​യി​ച്ച പ​ന്ത് ഗോ​ൾ കീ​പ്പ​ർ കൃ​ത്യ​മാ​യി ഡൈ​വ്‌ ചെ​യ്‌​ത്‌ ത​ട്ടി​യ​ക​റ്റു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് അ​ർ​ജ​ൻ്റീ​ന​യ്ക്ക് ന​ഷ്‌​ട​മാ​യ​ത്.

Sports

വി​റ​പ്പി​ച്ച് കീ​ഴ​ട​ങ്ങി കേ​പ് വെ​ർ​ദെ, അ​ർ​ജ​ന്‍റീ​ന പ്രീ​ക്വാ​ർ​ട്ട​റി​ൽ

മി​യാ​മി: ഫി​ഫ ലോ​ക​ക​പ്പ് 2026ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് അ​ർ​ജ​ന്‍റീ​ന. മി​യാ​മി​യി​ൽ ന​ട​ന്ന റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ കേ​പ് വെ​ർ​ദെ​യെ തോ​ൽ​പ്പി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന വി​ജ​യി​ച്ച​ത്.

ലോ​ക​ചാ​മ്പ്യ​ൻ​മാ​രെ വി​റ​പ്പി​ച്ചാ​ണ് കേ​പ് വെ​ർ​ദെ കീ​ഴ​ട​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 29-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി അ​ർ‌​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. ഈ ​ലോ​ക​ക​പ്പി​ലെ മെ​സി​യു​ടെ ഏ​ഴാം ഗോ​ളാ​ണി​ത്. ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ലെ മെ​സി​യു​ടെ ആ​കെ ഗോ​ൾ​നേ​ട്ടം 20 ആ​യി.

എ​ന്നാ​ൽ 59-ാം മി​നി​റ്റി​ൽ ഡി​റോ​യ് ഡു​വാ​ർ​ട്ടെ കേ​പ് വെ​ർ​ദെ​യെ ഒ​പ്പ​മെ​ത്തി​ച്ചു. പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ അ​ർ​ജ​ന്‍റീ​ന കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​യ്ക്ക് നീ​ണ്ട​ത്.

എ​ക്സ്ട്രാ ടൈ​മി​ലെ ര​ണ്ടാം മി​നി​റ്റി​ൽ ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സ് അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും 13-ാം മി​നി​റ്റി​ൽ സി​ഡ്നി ലോ​പ​സ് ക​ബ്രാ​ൽ കേ​പ് വെ​ർ​ദെ​യെ സു​ന്ദ​ര​മാ​യ ഗോ​ളി​ലൂ​ടെ ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ൽ 111-ാം മി​നി​റ്റി​ൽ കേ​പ് വെ​ർ​ദെ താ​രം ഡൈ​നി​യു​ടെ ഓ​ൺ ഗോ​ളി​ൽ അ​ർ​ജ​ന്‍റീ​ന മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യി​രു​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഈ​ജി​പ്ത് ആ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ൾ.

 

 

Sports

ഒ​പ്പ​ത്തി​നൊ​പ്പം അ​ർ​ജ​ന്‍റീ​ന​യും കേ​പ് വെ​ർ​ദെ​യും; മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​യ്ക്ക്

മി​യാ​മി: ഫി​ഫ ലോ​ക​ക​പ്പ് 2026ലെ ​അ​ർ​ജ​ന്‍റീ​ന-​കേ​പ് വെ​ർ​ദെ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ലെ എ​ക്സ്ട്രാ ടൈം ​പു​രോ​ഗ​മി​ക്കു​ന്നു. എ​ക്സ്ട്രാ ടൈ​മി​ലെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്പോ​ൾ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ വീ​തം നേ​ടി​യി​ട്ടു​ണ്ട്.

നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​യ്ക്ക് നീ​ണ്ട​ത്.

മ​ത്സ​ര​ത്തി​ന്‍റെ 29-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി അ​ർ‌​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു.
ഈ ​ലോ​ക​ക​പ്പി​ലെ മെ​സി​യു​ടെ ഏ​ഴാം ഗോ​ളാ​ണി​ത്. ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ലെ മെ​സി​യു​ടെ ആ​കെ ഗോ​ൾ​നേ​ട്ടം 20 ആ​യി.

എ​ന്നാ​ൽ 59-ാം മി​നി​റ്റി​ൽ ഡി​റോ​യ് ഡു​വാ​ർ​ട്ടെ കേ​പ് വെ​ർ​ദെ ഒ​പ്പ​മെ​ത്തി​ച്ചു. പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ അ​ർ​ജ​ന്‍റീ​ന കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​യ്ക്ക് നീ​ണ്ട​ത്.

എ​ക്സ്ട്രാ ടൈ​മി​ലെ ര​ണ്ടാം മി​നി​റ്റി​ൽ ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സ് അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും 13 മി​നി​റ്റി​ൽ സി​ഡ്നി ലോ​പ​സ് ക​ബ്രാ​ൽ കേ​പ് വെ​ർ​ദെ​യെ സു​ന്ദ​ര​മാ​യ ഗോ​ളി​ലൂ​ടെ ഒ​പ്പ​മെ​ത്തി​ച്ചു.​ര​ണ്ടാം പ​കു​തി​യി​ൽ ആ​ർ​ക്കും ഗോ​ൾ നേ​ടാ​നാ​യി​ല്ലെ​ങ്കി​ൽ മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ളും.

Sports

വീ​ണ്ടും വ​ല​കു​ലു​ക്കി മെ​സി; കേ​പ് വെ​ർ​ദെ​യ്ക്കെ​തി​രെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ൽ

മി​യാ​മി: ഫി​ഫ ലോ​ക​ക​പ്പ് 2026ലെ ​റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ കേ​പ് വെ​ർ​ദെ​യ്ക്കെ​തി​രെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ൽ. ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ലോ​ക​ചാ​മ്പ്യ​ൻ‌​മാ​ർ മു​ന്നി​ലു​ള്ള​ത്.

സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യാ​ണ് അ​ർ‌​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 29-ാം മി​നി​റ്റി​ലാ​ണ് മെ​സി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഈ ​ലോ​ക​ക​പ്പി​ലെ മെ​സി​യു​ടെ ഏ​ഴാം ഗോ​ളാ​ണി​ത്. ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ലെ മെ​സി​യു​ടെ ആ​കെ ഗോ​ൾ​നേ​ട്ടം 20 ആ​യി.

Sports

ലോ​ക​ക​പ്പി​ൽ ച​രി​ത്ര റിക്കാ​ർ​ഡു​മാ​യി മെ​സ്സി; ജോ​ർ​ദാ​നെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ

ഡാ​ല​സ് (യു​എ​സ്എ): ഫി​ഫ ലോ​ക​ക​പ്പി​ൽ മ​റ്റൊ​രു ത​ക​ർ​പ്പ​ൻ റിക്കാ​ർ​ഡ് കൂ​ടി സ്വ​ന്തം പേ​രി​ൽ കു​റി​ച്ച് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി. ഗ്രൂ​പ്പ് ജെ-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ജോ​ർ​ദാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി മെ​സ്സി നേ​ടി​യ ഫ്രീ ​കി​ക്ക് ഗോ​ളാ​ണ് മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ൾ​ജീ​രി​യ​യും ഓ​സ്ട്രി​യ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം (2-2) അ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ഇ​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ആ​ദ്യ പ​കു​തി​യി​ൽ ജി​യോ​വാ​നി ലോ ​സെ​ൽ​സോ (19-ാം മി​നി​റ്റ്), ലൗ​ട്ടാ​രോ മാ​ർ​ട്ടീ​ന​സ് (31-ാം മി​നി​റ്റ് - പെ​നാ​ൽ​റ്റി) എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ 55-ാം മി​നി​റ്റി​ൽ മൂ​സ അ​ൽ-​ത​മാ​രി​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കി ജോ​ർ​ദാ​ൻ ക​ളി​യി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. തു​ട​ർ​ന്നാ​ണ് ക​ളി തി​രി​ക്കാ​ൻ മു​പ്പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​യ ല​യ​ണ​ൽ മെ​സ്സി മൈ​താ​ന​ത്തേ​ക്ക് എ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 80-ാം മി​നി​റ്റി​ൽ ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് ല​ഭി​ച്ച ഫ്രീ ​കി​ക്ക് മ​നോ​ഹ​ര​മാ​യൊ​രു ഗോ​ളാ​ക്കി മാ​റ്റി മെ​സ്സി അ​ർ​ജ​ന്‍റീ​ന​യ്ക്ക് 3-1 ന്‍റെ ലീ​ഡ് സ​മ്മാ​നി​ച്ചു.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ മെ​സ്സി​യു​ടെ ആ​റാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ്പ് സ്കോ​റ​ർ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ൽ മെ​സ്സി ഒ​ന്നാ​മ​തെ​ത്തി. ഈ ​ഗോ​ളോ​ടെ ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​ൻ എ​ന്ന അ​തു​ല്യ​മാ​യ റെ​ക്കോ​ർ​ഡും ല​യ​ണ​ൽ മെ​സ്സി സ്വ​ന്ത​മാ​ക്കി. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഒ​ൻ​പ​ത് പോ​യി​ന്‍റോ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന പ്രീ-​ക്വാ​ർ​ട്ട​റി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. 



Sports

കേ​പ് വെ​ര്‍​ദെ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍; എ​തി​രാ​ളി​ക​ള്‍ അ​ര്‍​ജ​ന്‍റീ​ന

ടെ​ക്‌​സ​സ്: ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ കൊ​മ്പ​ന്‍ സ്രാ​വു​ക​ളാ​യി കേ​പ് വെ​ര്‍​ദെ. നീ​ല സ്രാ​വു​ക​ള്‍ എ​ന്ന ഓ​മ​ന​പ്പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന കേ​പ് വെ​ര്‍​ദെ, ഫി​ഫ 2026 ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച് ച​രി​ത്രം കു​റി​ച്ചു. ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ലെ ഏ​റ്റ​വും കു​ഞ്ഞ​ന്‍ രാ​ജ്യ​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് കേ​പ് വെ​ര്‍​ദെ​ക്കാ​ര്‍ കു​റി​ച്ച​ത്. 5,25,000 ജ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഇ​വി​ടു​ള്ളൂ.

ഗ്രൂ​പ്പ് എ​ച്ചി​ല്‍ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യു​മാ​യി ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റ എ​ഡി​ഷ​നി​ല്‍​ത്ത​ന്നെ കേ​പ് വെ​ര്‍​ദെ റൗ​ണ്ട് ഓ​ഫ് 32 ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സ്‌​പെ​യി​ന്‍ 1-0ന് ​ഉ​റു​ഗ്വെ​യെ കീ​ഴ​ട​ക്കി​യ​തും കേ​പ് വെ​ര്‍​ദെ​യു​ടെ നോ​ക്കൗ​ട്ട് മു​ന്നേ​റ്റ​ത്തി​ന് ഊ​ര്‍​ജം പ​ക​ര്‍​ന്നു.

ഗ്രൂ​പ്പ് എ​ച്ചി​ല്‍ സ്‌​പെ​യി​നി​നെ​യും (0-0) ഉ​റു​ഗ്വെ​യെ​യും (2-2) സ​മ​നി​ല​യി​ല്‍ ത​ള​ച്ച​തി​ന്‍റെ വ​മ്പു​മാ​യാ​ണ് സൗ​ദി​ക്ക് എ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കേ​പ് വെ​ര്‍​ദെ ഇ​റ​ങ്ങി​യ​ത്. ഗ്രൂ​പ്പി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലും സ​മ​നി​ല​യോ​ടെ നീ​ല സ്രാ​വു​ക​ള്‍ നോ​ക്കൗ​ട്ടി​ലേ​ക്ക് ഊ​ളി​യി​ട്ടു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ല​യ​ണ​ല്‍ മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന​യാ​ണ് റൗ​ണ്ട് ഓ​ഫ് 32ല്‍ ​കേ​പ് വെ​ര്‍​ദെ​യു​ടെ എ​തി​രാ​ളി​ക​ള്‍.

ഉ​റു​ഗ്വെ x സ്‌​പെ​യി​ന്‍ ക​ളി​ ക​ണ്ടു

മൂ​ന്നു സ​മ​നി​ല​യി​ലൂ​ടെ ല​ഭി​ച്ച മൂ​ന്നു പോ​യി​ന്‍റു​മാ​യാ​ണ് കേ​പ് വെ​ര്‍​ദെ റൗ​ണ്ട് ഓ​ഫ് 32ല്‍ ​പ്ര​വേ​ശി​ച്ച​ത്. സ്‌​പെ​യി​നി​നോ​ട് 1-0നു ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഉ​റു​ഗ്വെ പു​റ​ത്താ​യി. ര​ണ്ടു സ​മ​നി​ല​യി​ലൂ​ടെ ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മേ, ര​ണ്ടു ത​വ​ണ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഉ​റു​ഗ്വെ​യ്ക്കു നേ​ടാ​ന്‍ സാ​ധി​ച്ചു​ള്ളൂ.

സൗ​ദി അ​റേ​ബ്യ​യു​മാ​യി ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ കേ​പ് വെ​ര്‍​ദെ ക​ളി​ക്കാ​ര്‍, മ​ത്സ​ര​ശേ​ഷം മൈ​താ​ന​ത്തു വ​ട്ടം​കൂ​ടി​യി​രു​ന്ന് മൊ​ബൈ​ലി​ല്‍ സ്‌​പെ​യി​ന്‍ x ഉ​റു​ഗ്വെ മ​ത്സ​രം ക​ണ്ട​തും ശ്ര​ദ്ധേ​യ​മാ​യി. ഉ​റു​ഗ്വെ സ​മ​നി​ല​യോ ജ​യ​മോ നേ​ടി​യി​രു​ന്നെ​ങ്കി​ല്‍ കേ​പ് വെ​ര്‍​ദെ ടീ​മി​നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ഉ​റു​ഗ്വെ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കേ​പ് വെ​ര്‍​ദെ​ക്കാ​ര്‍ മൈ​താ​ന​ത്ത് ആ​ന​ന്ദ​നൃ​ത്ത​മാ​ടി.

മൂ​ന്നു സ​മ​നി​ല

1998 ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​മൂ​ന്നു സ​മ​നി​ല​യോ​ടെ നോ​ക്കൗ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ന്ന് മൂ​ന്നു സ​മ​നി​ല​യോ​ടെ നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച ടീം ​ചി​ലി​യാ​യി​രു​ന്നു. ഗ്രൂ​പ്പ് എ​ച്ചി​ല്‍ ഏ​ഴ് പോ​യി​ന്‍റ് നേ​ടി​യ സ്‌​പെ​യി​നി​നു പി​ന്നി​ല്‍ മൂ​ന്നു പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്താ​ണ് കേ​പ് വെ​ര്‍​ദെ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച​ത്.

ആ​ഫ്രി​ക്ക​ന്‍ മേ​ഖ​ലാ ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഗ്രൂ​പ്പ് ഡി ​ചാ​മ്പ്യ​ന്മാ​രാ​യാ​ണ് കേ​പ് വെ​ര്‍​ദെ 2026 ലോ​ക​ക​പ്പ് ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. കാ​മ​റൂ​ണി​നെ പി​ന്ത​ള്ളി​യാ​യി​രു​ന്നു കേ​പ് വെ​ര്‍​ദെ​യു​ടെ ഒ​ന്നാം സ്ഥാ​ന​ത്തെ ഫി​നി​ഷിം​ഗ്.

Sports

ഒ​ന്ന​ല്ല...​ര​ണ്ടെ​ണ്ണം....​റി​ക്കാ​ർ​ഡ് തൂ​ക്കി മെ​സി; നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന

അ​ർ​ലിം​ഗ്ട​ൺ: ഫി​ഫ ലോ​ക​ക​പ്പ് 2026ലെ ​ഗ്രൂ​പ്പ് ജെ ​പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​യെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ മി​ക​വി​ലാ​ണ് അ​ർ​ജ​ന്‍റീ​ന മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തോ​ടെ അ​ർ​ജ​ന്‍റീ​ന നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു.

മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് തു​ട​ക്കം മു​ത​ൽ ക​ണ്ട​ത്. എ​ട്ടാം മി​നി​റ്റി​ൽ പ​ന്തു​മാ​യി മു​ന്നേ​റി​യ അ​ർ​ജ​ന്‍റൈ​ൻ സ്ട്രൈ​ക്ക​ർ ലൗ​താ​രോ മാ​ർ​ട്ടി​ന​സി​നെ ബോ​ക്സി​നു​ള്ളി​ൽ വ​ച്ച് ഫൗ​ൾ ചെ​യ്ത​തി​ന് അ​ർ​ജ​ന്‍റീ​ന​യ്ക്ക് പെ​നാ​ൽ​റ്റി ല​ഭി​ച്ചു. വാ​ർ പ​രി​ശോ​ധ​ന​യ്ക്കോ​ടു​വി​ലാ​ണ് പെ​നാ​ൽ​റ്റി ല​ഭി​ച്ച​ത്.

എ​ന്നാ​ൽ കി​ക്കെ​ടു​ത്ത അ​ർ​ജ​ന്‍റൈ​ൻ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി​ക്ക് ല​ക്ഷ്യം തെ​റ്റി. തു​ട​ർ​ന്ന് ഓ​സ്ട്രി​യ​യു​ടെ മു​ന്നേ​റ്റ​മാ​ണ് കു​റ​ച്ച് സ​മ​യം ക​ണ്ട​ത്. അ​വ​സ​രം കി​ട്ടു​ന്പോ​ൾ കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളു​മാ​യി ലോ​ക​ചാ​ന്പ്യ​ൻ​മാ​രും മു​ന്നേ​റി. ഒ​ടു​വി​ൽ 38-ാം മി​നി​റ്റി​ൽ സു​ന്ദ​ര​മാ​യ ഗോ​ളി​ലൂ​ടെ മെ​സി അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു.

പി​ന്നീ​ട് ലീ​ഡ് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന അ​ർ‌​ജ​ന്‍റീ​ന​യെ ആ​ണ് ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കും വ​രെ ക​ണ്ട​ത്. ആ​ദ്യ പ​കു​തി 1-0 ത്തി​ന് അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ക്കു​ന്ന ഓ​സ്ട്രി​യ​യെ ആ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ അ​വ​ർ സൃ​ഷ്ടി​ച്ചു. പ​ല​ത​വ​ണ അ​വ​ർ ഗോ​ളി​ന​ടു​ത്തെ​ത്തി.

ഒ​ന്ന് ര​ണ്ട് ത​വ​ണ എ​മി മാ​ർ​ട്ടി​ന​സി​ന്‍റെ കി​ടി​ല​ൻ സേ​വു​ക​ളും ക​ണ്ടു. തു​ട​ർ​ന്ന് മ​ത്സ​ര​ത്തി​ന്‍റെ വേ​ഗം കു​റ​ഞ്ഞു. ഇ​രു ടീ​മു​ക​ളും മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം വ​ന്നി​ല്ല. പ​ക​ര​കാ​ർ ക​ള​ത്തി​ലെ​ത്തി​യി​ട്ടും ഗോ​ൾ പി​റ​ന്നി​ല്ല.

ഒ​ടു​വി​ൽ ഗോ​ൾ വ​ന്നു. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ. അ​ത് മ​റ്റാ​രും അ​ല്ല നേ​ടി​യ​ത്. മ​റ്റൊ​രു സു​ന്ദ​ര ഗോ​ളി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി​യ​ത് സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി ത​ന്നെ. പി​ന്നീ​ട് ഒ​രു ഫ്രീ ​കീ​ക്ക് കൂ​ടി മെ​സി​ക്ക് ല​ഭി​ച്ച​പ്പോ​ൾ ആ​ദ്യ മ​ത്സ​ര​ത്തി​ലെ പോ​ലെ ഹാ​ട്രി​ക്ക് പ്ര​തീ​ക്ഷി​ച്ചു ആ​രാ​ധ​ക​ർ. എ​ന്നാ​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. ഇ​തോ​ടെ മ​ത്സ​രം 2-0 ത്തി​ന് അ​ന​സാ​നി​ച്ചു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൽ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത ആ​ൽ​ബി​സെ​ല​സ്റ്റ​ക​ൾ തു​ട​ർ​ച്ചാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു. ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ലെ ടോ​പ്സ്കോ​റ​ർ എ​ന്ന റി​ക്കാ​ർ​ഡും മെ​സി സ്വ​ന്ത​മാ​ക്കി.

മത്സരത്തിലെ ആ​ദ്യ ഗോ​ളോ​ടെ 17 ആ​ക്കി​യ മെ​സി , ഒ​രെ​ണ്ണം കൂ​ടി ചേ​ർ​ത്ത് ഗോ​ളു​ക​ളു​ടെ എ​ണ്ണം 18 ആ​ക്കി ഉ​യ​ർ​ത്തി. 16 ഗോ​ളു​ക​ൾ എ​ന്ന ജ​ർ​മ​ൻ താ​രം മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡാ​ണ് മെ​സി ത​ക​ർ​ത്ത​ത്. മെസി ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.

 

 

 

Sports

അ​ഞ്ച് ദി​നം, 21 പോര്‌​, ആ​ദ്യ റൗ​ണ്ട് എ​ൻ​ഡ്! മെ​സി, റോ​ണോ, എം​ബാ​പ്പെ, ജ​ർ​മ​ൻ, ഫ്രാ​ൻ​സ് കാ​ൽ പ​ന്താ​വേ​ശം...

ഹൂ​സ്റ്റ​ണ്‍: ഫി​ഫ 2026 ലോ​ക​ക​പ്പ് കാ​ൽ​പ​ന്താ​വേ​ശം അ​ഞ്ച് ദി​നം പി​ന്നി​ടു​ന്പോ​ൾ ആ​വേ​ശം വാ​നോ​ളം. ആ​റാം ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ലും കോം​ഗോ​യും ത​മ്മി​ലു​ള്ള സ​മ​നി​ല പോ​രാ​ട്ട​ത്തോ​ടെ ആ​ദ്യ റൗ​ണ്ടി​നു സ​മാ​പ​നം. ഗ്രൂ​പ്പ് എ​യി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടു​ന്ന​തോ​ടെ ര​ണ്ടാം റൗ​ണ്ട് പോ​രാ​ട്ട രാ​വു​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം.

അ​ഞ്ച് ദി​നം 21 മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ല​യ​ണ​ൽ മെ​സി ഹാ​ട്രി​ക്, എം​ബാ​പ്പെ ഡ​ബി​ൾ ട​ച്ച്, എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഇ​ര​ട്ട പ്ര​ഹ​ര​ത്തി​ൽ നോ​ർ​വെ ജ​യം... ശ​ക്ത​രു​ടെ ക​രു​ത്തും കു​ഞ്ഞ​ൻ​മാ​രു​ടെ വീ​ഴ്ച​യും വ​ന്പ​ൻ​മാ​രു​ടെ വ​ന്പും ഈ ​ദി​ന​ങ്ങ​ളി​ലെ കാ​ഴ്ച.

ബ്ര​സീ​ൽ- മൊ​റോ​ക്കോ കോ​ട്ട

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ 2-0ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വീ​ഴ്ത്തി പ​ന്താ​വേ​ശ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ഗ്രൂ​പ്പ് ഘ​ട്ട ആ​ദ്യ ശ​ക്ത​രു​ടെ മ​ത്സ​രം ബ്ര​സീ​ൽ പ​ട​യെ പി​ടി​ച്ചു​കെ​ട്ടി​യ മൊ​റോ​ക്കോ​യു​ടെ ആ​ര​വ​മാ​യി​രു​ന്നു. ഗ്രൂ​പ്പ് സി​യി​ൽ 14ന് ​ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ (1-1) തു​ല്യ​ത പാ​ലി​ക്ക​പ്പെ​ട്ടു. ആ​ദ്യം കു​ലു​ങ്ങി​യ​ത് ബ്ര​സീ​ൽ. 21-ാം മി​നി​റ്റി​ൽ ഇ​സ്മ​യി​ൽ സൈ​ബ​രി​യു​ടെ പ്ര​ക​ന്പ​നം. 32-ാം മി​നി​റ്റി​ൽ വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ ബ്ര​സീ​ലി​ന്‍റെ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ചു.

ജ​ർ​മ​ൻ ഗ​ർ​ജ​നം

ജ​ർ​മ​ൻ ക​രു​ത്തി​ന് മു​ന്നി​ൽ അ​ര​ങ്ങേ​റ്റ​ക്കാ​രും ലോ​ക​ക​പ്പി​ലെ കു​ഞ്ഞ​ൻ രാ​ജ്യ​ക്കാ​രു​മാ​യ കു​റ​സോ​വ​യു​ടെ പ​ത​നം ക​ന​ത്ത​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ലും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്തു​പോ​യ ജ​ർ​മ​ൻ പ​ട ആ​ധി​പ​ത്യം 7-1ന് ​ആ​ഘോ​ഷി​ച്ച് തി​രി​ച്ചു​വ​ന്നു. ആ​റാം മി​നി​റ്റി​ൽ ഫെ​ലി​സ് ന​മെ​ച്ച​യി​ലൂ​ടെ ജ​ർ​മ​നി ല​ക്ഷ്യം ക​ണ്ടു.

21-ാം മി​നി​റ്റി​ൽ ലി​വാ​നോ കൊ​മെ​നെ​ൻ​ഷ്യ​യി​ലൂ​ടെ കു​റ​സോ​വ​യു​ടെ തി​രി​ച്ച​ടി​യി​ൽ ജ​ർ​മ​ൻ ആ​രാ​ധ​ക​ർ സ്ത​പ്ത​രാ​യി. എ​ന്നാ​ൽ ജ​ർ​മ​ൻ പ​ട​യു​ടെ ഗ​ർ​ജ​നം അ​വി​ടെ ആ​രം​ഭി​ച്ചു. 4-1ന് ​ആ​ദ്യ പ​കു​തി ജ​ർ​മ​നി അ​വ​സാ​നി​പ്പി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ 10 മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ട് ഗോ​ളു​ക​ൾ. ഇ​ര​ട്ട ഗോൾ സ്വ​ന്ത​മാ​ക്കി കാ​യ് ഹ​വേ​ർ​ട്സ് ജ​ർ​മ​ൻ ഗോ​ൾ വേ​ട്ട അ​വ​സാ​നി​പ്പി​ച്ചു. ഫു​ട്ബോ​ൾ ലോ​ക​ത്തെ ര​ണ്ടാം ദി​നം ഈ ​ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ വ്യ​ത്യ​സ്ഥ ആ​വേ​ശം വി​ത​റി.

സ്പെ​യി​നെ കു​രു​ക്കി

റാ​ങ്കിം​ഗി​ൽ മു​ൻ​നി​ര​ക്കാ​രാ​യ സ്പെ​യി​ൻ സ്വ​പ്ന​ങ്ങ​ളി​ൽ പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത കു​രു​ക്കി​ൽ​പ്പെ​ട്ടു. ദു​ർ​ബ​ല​രാ​യ കേപ് വെ​ർദോയോ​ട് സ​മ​നി​ല വ​ഴ​ങ്ങി. ഗോ​ൾ ര​ഹി​ത സ​മ​നി​ല​യെ​ന്ന​ത് സ്പെ​യി​ന് അ​പാ​യ സൂ​ച​ന​യാ​ണ്. മൂ​ന്നാം ദി​ന​മാ​യി​രു​ന്നു ഈ ​മ​ത്സ​രം.

ബെ​ൽ​ജി​യം

നാ​ലാം ദി​നം ഗ്രൂ​പ്പ് ജി​യി​ൽ ബെ​ൽ​ജി​യ​ത്തി​ന്‍റെ കി​ളി​പ​റ​ന്നു. ഈ​ജി​പ്ത് 1-1ന് ​മ​ത്സ​ര ഫ​ലം അ​വ​സാ​നി​പ്പി​ച്ചു. 20-ാം മിനി​റ്റി​ൽ ഈ​ജി​പ്ത് ല​ക്ഷ്യം ഭേ​ദി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ 66-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് ഹാ​നി​യി​ലൂ​ടെ​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന് സ​മ്മ​ർ​ദം അ​വ​സാ​നി​പ്പി​ക്കാ​നാ​യ​ത്.

ഗ്രൂ​പ്പ് ജി​യി​ൽ ത​ന്നെ യു​ദ്ധ കോ​ലാ​ഹ​ല​ത്തി​ൽ​നി​ന്നെ​ത്തി​യ ഇ​റാ​ൻ- ന്യൂ​സി​ല​ൻ​ഡ് പോ​ര് മു​റു​കി. ഇ​രു ടീ​മും വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. ഒ​ടു​വി​ൽ 2-2 സ​മ​നി​ല.

അ​ഞ്ചാം ദി​ന ആ​വേ​ശ രാ​വ്

കാ​ൽ​പ്പന്താ​വേ​ശം കൊ​ടു​മു​ടി​യി​ലെ​ത്തി​യ​ത് അ​ഞ്ചാം ദി​ന​മാ​ണ്. ഗ്രൂ​പ്പ് ഐ​യി​ൽ ഫ്രാ​ൻ​സ് സെ​ന​ഗ​ലി​നെ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യ​ത് നീ​ണ്ട ക​ണ​ക്ക് തീ​ർ​ത്ത്. നി​ല​വി​ലെ ചാമ്പ്യന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന സ്വ​പ്ന സാ​ക്ഷാ​ത്കാ​രം നേ​ടി​യ​ത് ച​രി​ത്രം കു​റി​ച്ച്. ഇ​തി​ഹാ​സ താ​രം ല​യ​ണ​ൽ മെ​സി​ക്ക് ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഹാ​ട്രി​ക്.

ലോ​ക​ക​പ്പ് ഗോ​ൾ വേ​ട്ട​യി​ൽ (16) ഒ​ന്നാ​മ​നെ​ന്ന ച​രി​ത്ര​വും പി​റ​ന്നു. ജ​ർ​മ​നി​യു​ടെ മി​റോ​സ്ലാ​വ് ക്ലോ​സെയു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പം. ലോ​ക​ക​പ്പി​ൽ ഗോ​ൾ വ​ല കു​ലു​ക്കി​യ പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​നും മെ​സി ത​ന്നെ ഉ​ട​മ. 2014ന് ​ശേ​ഷം ടീം ​ജ​യ​ത്തോ​ടെ ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങു​ന്ന​ത് ആ​ദ്യം. അ​ൽ​ജീ​രി​യ​യെ ത​ക​ർ​ത്ത തു​ട​ക്കം 3-0ന്‍റെ വ​ന്പ​ൻ ജ​യ​വു​മാ​യി.

ഫ്രാ​ൻ​സ് ആ​ക​ട്ടെ സെ​ന​ഗ​ലി​നെ ത​ക​ർ​ത്ത​ത് പ​തി​റ്റാ​ണ്ട് മു​ന്പ് സെ​മി​യി​ൽ വി​റ​പ്പി​ച്ച​തി​നു​ള്ള മ​റു​പ​ടി ക​ണ​ക്കു​മാ​യി. ജ​യം 3-1ന്. ​കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ൾ മ​നോ​ഹാ​രി​ത​യാ​യി. ലോ​ക​ക​പ്പി​ൽ എം​ബാപ്പെ​യു​ടെ ഗോൾ നേ​ട്ടം 14 ആ​യി. ഫ്രാ​ൻ​സി​നാ​യി ഏ​റ്റ​വു​മ​ധി​കം ഗോ​ൾ (58) നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും എം​ബാ​പ്പെ പേ​രി​ൽ കു​റി​ച്ചു.

ഹാ​ല​ണ്ട് നോ​ർ​വെ

എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഫി​ഫ ലോ​ക​ക​പ്പ് ഇ​ര​ട്ട പ്ര​ഹ​ര അ​ര​ങ്ങേ​റ്റ​ത്തി​ൽ ഇ​റാ​ക്കി​നെ മു​ക്കി നോ​ർ​വെ നേ​ടി​യ​ത് വ​ന്പ​ൻ ജ​യം. 1998 ലോ​ക​ക​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യി വേ​ദി​യി​ലെ​ത്തി​യ നോ​ർ​വെ സ്വ​ന്ത​മാ​ക്കി​യ​ത് 4-1ന്‍റെ ജ​യം.

ഗം ​ഇ​ല്ല പോ​ർ​ച്ചു​ഗ​ൽ

അ​ഞ്ചാം ദി​നം അ​വ​സാ​ന മ​ത്സ​രം. ഗ്രൂ​പ്പ് കെ​യി​ൽ ആ​റാം ലോ​ക​ക​പ്പി​നി​റ​ങ്ങി​യ സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ൽ ആ​ര​വം. ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യ്ക്കെ​തി​രേ രാ​ത്രി 10.30ന് ​വി​സി​ൽ മു​ഴ​ങ്ങി ആ​റ് മി​നി​റ്റ് പി​ന്നി​ട​വേ ആ​ര​വം അ​ള​വ​റ്റു. ജാ​വോ നേ​വ്സ് കോം​ഗോ​യു​ടെ വ​ല ത​ക​ർ​ത്തു. 45+5 മി​നി​റ്റി​ൽ വി​സ​യി​ലൂ​ടെ കോം​ഗോ സ​മ​നി​ല പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ പോ​ർ​ച്ചു​ഗ​ൽ ശ്ര​മ​ങ്ങ​ൾ​ക്ക് കോം​ഗോ മ​തി​ൽ​കെ​ട്ടി​യ​തോ​ടെ നാ​യ​ക​നും സം​ഘ​വും നി​രാ​ശ​യോ​ടെ അ​വ​സാ​ന വി​സി​ൽ മു​ഴ​ക്കം കേ​ട്ടു.

ഇ​നി​യും ആ​വേ​ശ നി​മി​ഷ​ങ്ങ​ൾ അ​ല​ത​ല്ലും. കി​രീ​ട പോ​രി​ന് 81 മ​ത്സ​ര അ​സു​ല​ഭ സു​ന്ദ​ര നി​മി​ഷ​ങ്ങ​ൾ. വ​ന്പ​ൻ പോ​രി​നും പി​രി​മു​റു​ക്ക​ങ്ങ​ളു​ടെ നി​മി​ഷ​ത്തി​നും അ​യ​വി​ല്ല. ഉ​യ​ര​ട്ടെ ആ​ര​വം... ഉ​ണ​ര​ട്ടെ കാ​ൽപ്പന്താ​വേ​ശം...

Sports

മെ​സി​യു​ടെ മാ​ന്ത്രി​ക ഗോ​ൾ; ലോ​ക​ക​പ്പി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് മു​ന്നേ​റ്റം

കാ​ൻ​സ​സ് സി​റ്റി: 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ത​ക​ർ​പ്പ​ൻ തു​ട​ക്കം. ക​ളി തു​ട​ങ്ങി 16-ാം മി​നി​റ്റി​ൽ ത​ന്നെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ലെ​ത്തി. റോ​ഡ്രി​ഗോ ഡി ​പോ​ളി​ന്‍റെ അ​സി​സ്റ്റി​ൽ നി​ന്ന് ബോ​ക്‌​സി​ന് പു​റ​ത്തു​നി​ന്ന് തൊ​ടു​ത്ത മ​നോ​ഹ​ര​മാ​യ ഒ​രു ഇ​ട​ങ്കാ​ല​ൻ ഷോ​ട്ടി​ലൂ​ടെ​യാ​ണ് മെ​സ്സി അ​ൾ​ജീ​രി​യ​ൻ വ​ല കു​ലു​ക്കി​യ​ത്.

പ​രി​ക്കി​ന്‍റെ ആ​ശ​ങ്ക​ക​ൾ മ​റി​ക​ട​ന്ന് ആ​ദ്യ ഇ​ല​വ​നി​ൽ ത​ന്നെ മെ​സി ക​ള​ത്തി​ലി​റ​ങ്ങി. മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ അ​ൾ​ജീ​രി​യ​യു​ടെ ഫാ​രെ​സ് ചൈ​ബി ഒ​രു ഗോ​ൾ നേ​ടി​യെ​ങ്കി​ലും വി​എ​ആ​ർ പ​രി​ശോ​ധ​ന​യി​ൽ അ​ത് ഓ​ഫ്‌​സൈ​ഡ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പ് ജെ-​യി​ലെ ഈ ​ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മെ​സ്സി​യു​ടെ ഗോ​ളി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന മ​ത്സ​ര​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 2022-ൽ ​സൗ​ദി അ​റേ​ബ്യ​യോ​ട് ആ​ദ്യ മ​ത്സ​രം തോ​റ്റ ച​രി​ത്രം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ലൈ​ന​പ്പു​മാ​യി​ട്ടാ​ണ് അ​ർ​ജ​ന്‍റീ​ന ഇ​ത്ത​വ​ണ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

 

Sports

അ​ര്‍​ജ​ന്‍റീ​ന, ഫ്രാ​ന്‍​സ്, നോ​ര്‍​വെ ടീ​മു​ക​ൾ ക​ള​ത്തി​ല്‍

മി​സോ​റി: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യും ക​ള​ത്തി​ലേ​ക്ക്. ല​യ​ണ​ല്‍ മെ​സി ന​യി​ക്കു​ന്ന അ​ര്‍​ജ​ന്‍റീ​ന, ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ പു​ല​ര്‍​ച്ചെ 6.30നു ​ക​ള​ത്തി​ല്‍ ഇ​റ​ങ്ങും. ഗ്രൂ​പ്പ് ജെ​യി​ല്‍ അ​ള്‍​ജീ​രി​യ​യാ​ണ് മെ​സി സം​ഘ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

കി​രീ​ടം നി​ല​നി​ര്‍​ത്താ​നു​ള്ള ക​രു​ത്ത് അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് ഉ​ണ്ടോ എ​ന്നാ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ല​യ​ണ​ല്‍ മെ​സി, ടീ​മി​ന്‍റെ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ക​ള​ത്തി​ലെ​ത്തി​യി​രു​ന്നു. ഐ​സ് ല​ന്‍​ഡി​ന് എ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന 3-0നു ​ജ​യി​ച്ച​പ്പോ​ള്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ മെ​സി ഒ​രു ഗോ​ള്‍ നേ​ടി.

നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഫ്രാ​ന്‍​സ്, സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ നോ​ര്‍​വെ ടീ​മു​ക​ളും രാ​ത്രി ക​ള​ത്തി​ലെ​ത്തും. അ​ര്‍​ധ​രാ​ത്രി 12.30ന് ​ഫ്രാ​ന്‍​സ് സെ​ന​ഗ​ലി​നെ​യും നാ​ളെ പു​ല​ര്‍​ച്ചെ 3.30ന് ​നോ​ര്‍​വെ ഇ​റാ​ക്കി​നെ​യും നേ​രി​ടും.

Sports

സൗ​ഹൃ​ദ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

അ​ല​ബാ​മ: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ർ‌​ജ​ന്‍റീ​ന​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. അ​ല​ബാ​മ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഐ​സ്‌​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യും തി​യാ​ഗോ അ​ൽ​മാ​ഡ​യും വ​ല​ന്‍റീ​ൻ ബാ​ർ​കോ​യു​മാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബാ​ർ​കോ എ​ട്ടാം മി​നി​റ്റി​ലും മെ​സി 72-ാം മി​നി​റ്റി​ലും അ​ൽ​മാ​ഡ 86-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ജെ​യി​ലാ​ണ് അ​ർ​ജ​ന്‍റീ​ന. ഈ ​മാ​സം 16ന് ​അ​ൽ​ജീ​രി​യ​യ്ക്കെ​തി​രെ​യാ​ണ് ലോ​ക​ക​പ്പി​ലെ അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​രം.

Sports

സൗ​ഹൃ​ദ പോ​രാ​ട്ടം; അ​ര്‍​ജ​ന്‍റീ​ന 2-0 ഹോ​ണ്ടു​റാ​സ്

ടെ​ക്‌​സ​സി​ലെ കൈ​ല്‍ ഫീ​ല്‍​ഡ് കോ​ള​ജ് സ്റ്റേ​ഡി​യം. അ​മേ​രി​ക്ക​ന്‍ ഫു​ട്‌​ബോ​ളി​ല്‍ ടെ​ക്‌​സ​സ് എ ​ആ​ന്‍​ഡ് എം ​ടീ​മി​ന്‍റെ ഹോം​ഗ്രൗ​ണ്ട്. കേ​ര​ള​ത്തി​ല്‍​നി​ന്നെ​ത്തി​യ എ​നി​ക്ക് അ​തൊ​ര​ദ്ഭു​ത ട​ര്‍​ഫ് ആ​യി​രു​ന്നു. പു​ല്‍​ത്ത​കി​ടി ക​ണ്ടാ​ല്‍​ത​ന്നെ ഉ​രു​ളാ​ന്‍ തോ​ന്നു​ത്ത അ​ത്ര​യ്ക്കു ഗം​ഭീ​രം.

ഫി​ഫ ലോ​ക​ക​പ്പി​ലെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യും ഹോ​ണ്ടു​റാ​സും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ പോ​രാ​ട്ട​ത്തി​ന്‍റെ വേ​ദി​യാ​ണ് കൈ​ല്‍ ഫീ​ല്‍​ഡ്. കി​രീ​ടം നി​ല​നി​ര്‍​ത്തു​ക എ​ന്ന ച​രി​ത്ര മു​ഹൂ​ര്‍​ത്ത​ത്തി​ലേ​ക്ക് അ​ര്‍​ജ​ന്‍റൈ​ന്‍ സം​ഘ​ത്തി​ന്‍റെ ആ​ദ്യ പ​രി​ശീ​ല​ന മ​ത്സ​രം. മെ​സി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ക​ളി​ക്കാ​യി ഗാ​ല​റി​യി​ലേ​ക്ക് എ​ത്തി​യ​ത് 91,172 കാ​ണി​ക​ള്‍. അ​ര്‍​ജ​ന്‍റീ​ന​യു​ടെ ആ​കാ​ശ​നീ​ല പു​ത​ച്ച ഗാ​ല​റി ക​ട​ല​ല​യ്ക്കു സ​മം...

ഓ, ​മെ​സി...

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ല്‍​പ്പ​ന്ത് താ​ര​ത്തി​നു​ള്ള ബ​ലോ​ണ്‍ ദ്യോ​ര്‍ പു​ര​സ്‌​കാ​രം എ​ട്ട് ത​വ​ണ സ്വ​ന്ത​മാ​ക്കി​യ ല​യ​ണ​ല്‍ മെ​സി, പ​രി​ക്കി​ന്‍റെ ഭീ​തി​ത്തോ​ട് പൊ​ട്ടി​ച്ച് മൈ​താ​ന​ത്തേ​ക്കി​റ​ങ്ങി​യ നി​മി​ഷം; ടീ​മി​നൊ​പ്പം മെ​സി പ​ന്ത് ത​ട്ടി​യ​പ്പോ​ള്‍ ഗാ​ല​റി​യി​ല്‍ തി​ര​യി​ള​ക്കം. അ​ഞ്ച് മീ​റ്റ​ര്‍ അ​ക​ലെ സാ​ക്ഷാ​ല്‍ മെ​സി, സ്വ​പ്‌​നം സ​ഫ​ല​മാ​യ ആ​ഹ്ലാ​ദ​ത്താ​ല്‍ ഹൃ​ദ​യം തു​ടി​ച്ചു.

അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ മെ​സി​യെ ക​ള​ത്തി​ല്‍ ഇ​റ​ക്കാ​തെ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന ജ​യി​ച്ചുക​യ​റി​യ​ത്. മ​ത്സ​ര​ത്തി​നു മു​മ്പാ​യി ടീ​മി​നൊ​പ്പം പ​ന്തു​ത​ട്ടി ചെ​റി​യ പ​രി​ശീ​ല​നം ന​ട​ത്തി​യ മെ​സി​യെ സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ത്തി​യാ​ണ് കോ​ച്ച് ലി​യോ​ണ​ല്‍ സ്‌​ക​ലോ​നി ത​ന്‍റെ സം​ഘ​ത്തെ ക​ളി​പ്പി​ച്ച​ത്. മെ​സി ക​ള​ത്തി​ല്‍ ഇ​റ​ങ്ങാ​ത്ത​തി​ന്‍റെ നി​രാ​ശ ഗാ​ല​റി​യി​ല്‍ എ​ത്തി​യ ആ​രാ​ധ​ക​ര്‍ മ​റ​ച്ചു​വ​ച്ചു​മി​ല്ല.

അ​ര്‍​ജ​ന്‍റീ​ന 2-0 ഹോ​ണ്ടു​റാ​സ്

ഹോ​ണ്ടു​റാ​സി​ന്‍റെ വെ​ല്ലു​വി​ളി 2-0ന് ​അ​വ​സാ​നി​പ്പി​ച്ച് ആ​ല്‍​ബി​സെ​ലെ​സ്റ്റെ മൈ​താ​നം വി​ട്ടു. 37-ാം മി​നി​റ്റി​ല്‍ നി​ക്കോ​ളാ​സ് താ​ഗ്ലി​യാ​ഫി​കൊ​യെ ഫൗ​ള്‍ ചെ​യ്ത​തി​ലൂ​ടെ ഹോ​ണ്ടു​റാ​സ് പെ​നാ​ല്‍​റ്റി ശി​ക്ഷ വാ​ങ്ങി. കി​ക്കെ​ടു​ത്ത ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലാ​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍ പി​ന്നീ​ട് ഗോ​ള്‍ പി​റ​ന്നി​ല്ല.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​പ്പോ​ള്‍ 54-ാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ ര​ണ്ടാം ഗോ​ള്‍. സ്പാ​നി​ഷ് ലാ ​ലി​ഗ ടീ​മാ​യ അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ ജൂ​ലി​യാ​നൊ സി​മി​യോ​ണി ക്ലി​യ​ര്‍ ഫി​നി​ഷിം​ഗി​ലൂ​ടെ ഗോ​ള്‍ വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ബോ​ക്‌​സി​നു​ള്ളി​ല്‍​വ​ച്ച് ഓ​ടു​ന്ന​തി​നി​ടെ ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് ന​ല്‍​കി​യ ബാ​ക്ക് ഹീ​ല്‍ പാ​സ് ഗോ​ളി​ലേ​ക്കു വ​ഴി തു​റ​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര മു​ഹൂ​ര്‍​ത്തം.

10-ാം തീ​യ​തി പു​ല​ര്‍​ച്ചെ ഐ​സ്‌ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ അ​ടു​ത്ത സ​ന്നാ​ഹ മ​ത്സ​രം. തു​ട​ര്‍​ന്ന് ലോ​ക​ക​പ്പ് പോ​രാ​ട്ട​ച്ചൂ​ടി​ലേ​ക്ക്. അ​ള്‍​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ര്‍​ദാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഗ്രൂ​പ്പ് ജെ​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു വെ​ല്ലു​വി​ളി ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. 17ന് ​അ​ള്‍​ജീ​രി​യ​യ്ക്ക് എ​തി​രേ​യാ​ണ് ലോ​ക​ക​പ്പി​ല്‍ അ​ര്‍​ജന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​രം.

Sports

മെ​സി​ക്ക് കൂ​ട്ടാ​യി പു​തി​യ പ​ട​യാ​ളി​ക​ൾ; ലോ​ക​ക​പ്പി​നു​ള്ള അ​ർ​ജ​ന്‍റീ​ന ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ബ്യൂ​ണ​സ് ഐ​റി​സ്: ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള 26 അം​ഗ അ​ർ​ജ​ന്‍റീ​ന ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 26 അം​ഗ സ്ക്വാ​ഡി​നെ​യാ​ണ് പ​രി​ശീ​ല​ക​ൻ ല​യ​ണ​ല്‍ സ്ക​ലോ​ണി പ്ര​ഖ്യാ​പി​ച്ച​ത്. ല​യ​ണ​ൽ മെ​സി, ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, നി​ക്കോ​ളാ​സ് ഒ​ട്ടാ​മെ​ൻ​ഡി, റോ​ഡ്രി​ഗോ ഡി​പോ​ൾ എ​ന്നി​ങ്ങ​നെ 2022 ലോ​ക​ക​പ്പ് ക​ളി​ച്ച ഒ​ട്ടു​മി​ക്ക താ​ര​ങ്ങ​ളും ഇ​ക്കു​റി​യും സ്‌​ക​ലോ​ണി​യു​ടെ സം​ഘ​ത്തി​ലു​ണ്ട്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഗോ​ൾ​കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​മി​ലി​യാ​നോ മാ​ർ​ട്ടി​നെ​സും ടീ​മി​ലു​ണ്ട്. ആ​റാം ലോ​ക​ക​പ്പ് ക​ളി​ക്കാ​നെ​ത്തു​ന്ന ഇ​തി​ഹാ​സ താ​രം ല​യ​ണ​ൽ മെ​സി ത​ന്നെ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ നെ​ടും​തൂ​ൺ.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്‍റീ​ന കി​രീ​ടം നേ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു മെ​സി​യു​ടെ പ്ര​ക​ട​നം. മു​ന്നേ​റ്റ​നി​ര​യെ മെ​സി ന​യി​ക്കു​മ്പോ​ൾ സ്ട്രൈ​ക്ക​ർ​മാ​രാ​യി യു​വ​താ​രം ജൂ​ലി​യ​ൻ അ​ൽ​വാ​ര​സും ലൗ​ട്ടാ​റോ മാ​ർ​ട്ടി​ന​സു​മു​ണ്ട്. തി​യാ​ഗോ അ​ൽ​മാ​ഡ, നി​ക്കോ​ളാ​സ് പാ​സ് എ​ന്നി​വ​രും മു​ന്നേ​റ്റ​നി​ര​യി​ലു​ണ്ട്.

ജൂ​ൺ 11 മു​ത​ൽ യു​എ​സ്, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് ലോ​ക​ക​പ്പ്. ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ജെ​യി​ലാ​ണ് അ​ർ​ജ​ന്‍റീ​ന ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ൾ​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ർ​ദ​ൻ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. ജൂ​ൺ 16ന് ​അ​ൾ​ജീ​രി​യ​യ്ക്കെ​തി​രെ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​രം.

ടീം: ​ഗോ​ൾ​കീ​പ്പ​ർ​മാ​ർ: എ​മി​ലി​യാ​നോ മാ​ർ​ട്ടി​നെ​സ്, ജെ​റോ​ണി​മോ റു​ള്ളി, ജു​വാ​ൻ മൂ​സോ.

പ്ര​തി​രോ​ധ​നി​ര: ലി​യാ​ൻ​ഡ്രോ ബാ​ലേ​ർ​ഡി, നി​ക്കോ​ളാ​സ് ടാ​ഗ്ലി​യാ​ഫി​ക്കോ, ഗോ​ൺ​സാ​ലോ മൊ​ണ്ടി​യ​ൽ, ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​നെ​സ്, ക്രി​സ്റ്റ്യ​ൻ റൊ​മേ​റോ, നി​ക്കോ​ളാ​സ് ഒ​ട്ടാ​മെ​ൻ​ഡി, ഫ​ക്കൂ​ണ്ടോ മെ​ദീ​ന, ന​വ​ൽ മൊ​ളീ​ന

മ​ധ്യ​നി​ര: ലി​യാ​ൻ​ഡ്രോ പാ​ര​ഡെ​സ്, റോ​ഡ്രി​ഗോ ഡി ​പോ​ൾ, വാ​ല​ന്‍റീ​ൻ ബാ​ർ​ക്കോ, ജി​യോ​വാ​നി ലോ ​സെ​ൽ​സോ, എ​സ​ക്വെ​ൽ പാ​ലാ​സി​യോ​സ്, അ​ല​ക്സി​സ് മ​ക് അ​ലി​സ്റ്റ​ർ, എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്.

മു​ന്നേ​റ്റ​നി​ര: ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, ല​യ​ണ​ൽ മെ​സി, നി​ക്കോ​ളാ​സ് ഗോ​ൺ​സാ​ല​സ്, തി​യാ​ഗോ അ​ൽ​മാ​ഡ, ജൂ​ലി​യാ​നോ സി​മി​യോ​ണി, നി​കോ പാ​സ്, ലൗ​ട്ടാ​റോ മാ​ർ​ട്ടി​നെ​സ്, ജോ​സ് മാ​നു​വ​ൽ ലോ​പ​സ്.

Sports

മെ​സി, ആ​ശ​ങ്ക...

ന്യൂ​യോ​ര്‍​ക്ക്: അ​ര്‍​ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ല​യ​ണ​ല്‍ മെ​സി​ക്കു പ​രി​ക്കേ​റ്റ​താ​യി സ്ഥി​രീ​ക​ര​ണം.

അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ താ​ര​മാ​യ ല​യ​ണ​ല്‍ മെ​സി, ഫി​ലാ​ഡ​ല്‍​ഫി​യ യൂ​ണി​യ​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ 73-ാം മി​നി​റ്റി​ല്‍ സ​ബ്സ്റ്റി​റ്റ്യൂഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പു​റ​ത്തു​പോ​യി​രു​ന്നു. തു​ട​യ്ക്കു പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മെ​സി ക​ളം വി​ട്ട​ത്. ഗൗ​ര​വ​മു​ള്ള പ​രി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ട്.

എ​ന്നാ​ല്‍, ഇ​ന്‍റ​ര്‍ മ​യാ​മി ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട പ​ത്ര​ക്കു​റി​പ്പി​ല്‍ മെ​സി​ക്കു പ​രി​ക്കേ​റ്റ​താ​യു​ള്ള സൂ​ച​ന​യു​ണ്ട്. മാ​ത്ര​മ​ല്ല, പ​രി​ശീ​ല​നത്തി​ലേ​ക്കു താ​രം എ​ന്നു തി​രി​ച്ചു​വ​രു​മെ​ന്ന​ത് ആ​രോ​ഗ്യ​സ്ഥി​തി അ​നു​സ​രി​ച്ചു മാ​ത്ര​മേ പ​റ​യാ​ന്‍ സാ​ധി​ക്കൂ എ​ന്നും ഇ​ന്‍റ​ര്‍ മ​യാ​മി പ്ര​സ്താ​വി​ച്ചു. ഇ​തോ​ടെ, 2022ല്‍ ​അ​ര്‍​ജ​ന്‍റീ​ന​യെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​ക്കി​യ ല​യ​ണ​ല്‍ മെ​സി​യു​ടെ അ​ഭാ​വ​ത്തി​ലാകുമോ 2026 ലോ​ക​ക​പ്പ് മാമാങ്കം എ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നു.

“മ​സി​ല്‍ പി​ടു​ത്തം മൂ​ല​മു​ണ്ടാ​യ പ്ര​ശ്‌​ന​മാ​ണ് മെ​സി​ക്കു​ള്ള​തെ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ​ത്. പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് എ​ന്നു മ​ട​ങ്ങി​വ​രാ​മെ​ന്ന​ത് എ​ത്ര​വേ​ഗം സു​ഖം​പ്രാ​പി​ക്കു​ന്നു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും'- ഇ​ന്‍റ​ര്‍ മ​യാ​മി പ്ര​സ്താ​വി​ച്ചു.

Sports

ഈ​സി മെ​സി

ഫി​ഫ 2026 ലോ​ക​ക​പ്പി​ലെ ഹോ​ട്ട് ഫേ​വ​റേ​റ്റു​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഗ്രൂ​പ്പ് ജെ​യി​ലെ മെ​യി​ൻ. ഇ​റ്റ​ലി​ക്കും ബ്ര​സീ​ലി​നും പി​ന്നാ​ലെ ക​പ്പ് നി​ല​നി​ർ​ത്തു​ന്ന രാ​ജ്യ​മാ​കു​ക​യാ​ണ് ല​ക്ഷ്യം. 21-ാം നൂ​റ്റാ​ണ്ടി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​നെ​ത്തു​ന്ന ഓ​സ്ട്രി​യ, ലോ​ക​വേ​ദി​യി​ലെ ക​ന്നി​ക്കാ​രാ​യ ജോ​ർ​ദാ​ൻ, ര​ണ്ട് ത​വ​ണ ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യ അ​ൾ​ജീ​രി​യ‌ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു​ള്ള​വ​ർ.

അ​ർ​ജ​ന്‍റീ​ന

മ​ഹാ​മാ​ന്ത്രി​ക​ൻ 105x65 മീ​റ്റ​ർ ദീ​ർ​ഘ​ച​തു​ര​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന വി​സ്മ​യം ക​ൺ​നി​റ​യെ കാ​ണാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം. എ​ല്ലാം നേ​ടി​യ​വ​ന്‍റെ വീ​രോ​ചി​ത വി​ട​വാ​ങ്ങ​ൽ. അ​ർ​ജ​ന്‍റീ​ന എ​ന്നെ​ഴു​തു​മ്പോ​ൾ എ​ഴു​താ​തെ എ​ഴു​തു​ന്ന​ത് മെ​സി എ​ന്നു​കൂ​ടി​യാ​ണ്. മെ​സി​യു​ടെ അ​വ​സാ​ന രാ​ജ്യാ​ന്ത​ര വേ​ദി എ​ന്ന ഇ​മോ​ഷ​ണ​ൽ ക​ണക്‌​ഷ​ൻ കൂ​ടി ഈ ​ലോ​ക​ക​പ്പി​നു​ണ്ട്.

മെ​സി​യാ​ണ് ന​യി​ക്കു​ക​യെ​ങ്കി​ലും അ​യാ​ളി​ല്ലാ​തെ​യും ആ​ൽ​ബി​സെ​ല​സ്റ്റെ ജ​യി​ച്ചു​ക​യ​റു​മെ​ന്ന് അ​യാ​ളു​ടെ പേ​രി​ൽ തു​ട​ങ്ങു​ന്ന പേ​രു​കാ​ര​നാ​യ പ​രി​ശീ​ല​ക​ൻ കോ​പ്പ​യി​ൽ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മി​ന്നും ഫോ​മി​ലു​ള്ള ജൂ​ലി​യ​ൻ അ​ൽ​വ​രെ​സ്, ചെ​ൽ​സി​യു​ടെ മി​ഡ്ഫീ​ൽ​ഡ് ജ​ന​റ​ൽ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്, ക്രി​സ്റ്റ്യ​ൻ റൊ​മേ​രോ, ലി​സാ​ൻ​ഡ്ര മാ​ർ​ട്ടി​ന​സ്, അ​ല​ക്സി​സ് മാ​ക് അ​ലി​സ്റ്റ​ർ, ഡി ​പോ​ൾ തു​ട​ങ്ങി പ്ര​മു​ഖ​രെ​ല്ലാം ഇ​ത്ത​വ​ണ​യും ബൂ​ട്ടു​ കെ​ട്ടു​ന്നു​ണ്ട്.

ലി​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ ടീ​മി​ൽ ഡി ​ബാ​ല​യി​ല്ല. മ​റ്റൊ​രാ​ളെ​യാ​കും അ​ങ്ങ് വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ന​മ്മ​ൾ തീ​ർ​ച്ച​യാ​യും മി​സ് ചെ​യ്യു​ക, ആ​ൽ​ബി​സെ​ല​സ്റ്റെ​യു​ടെ സ​ഹൃ​ദ​യ​ത്തി​ന്‍റെ വ​ല​ത്തേ വിം​ഗി​ലൂ​ടെ പ​റ​ന്നു​ന​ട​ന്ന മാ​ലാ​ഖ​യെ; സാ​ക്ഷാ​ൽ എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യെ.

അ​ൾ​ജീ​രി​യ‌

യോ​ഗ്യ​താ റൗ​ണ്ടി​ലെ പത്തിൽ ​എ​ട്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ണ് അ​ൾ​ജീ​രി​യ എ​ത്തു​ന്ന​ത്. അ​ഞ്ച് ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി. 2014ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​താ​ണ് മി​ക​ച്ച നേ​ട്ടം. മ​രു​ഭൂ​മി​യി​ലെ കു​റു​ക്ക​ന്മാ​രെ​ന്ന വി​ളി​പ്പേ​രു​ള്ള ആ​ഫ്രി​ക്ക​ൻ ടീ​മി​ന്‍റെ രീ​തി യൂ​റോ​പ്യ​ൻ ശൈ​ലി​യി​ൽ ആ​ക്ര​മി​ച്ചു​ ക​യ​റു​ക​യാ​ണ്. വ്ലാ​ദി​മി​ർ പെ​റ്റ്‌​കോ​വി​ച്ചാ​ണ് പ​രി​ശീ​ല​ക​ൻ. ക്യാ​പ്‌​റ്റ​ൻ റി​യാ​ദ്‌ മ​ഹ്‌​റെ​സ്‌, മു​ഹ​മ്മ​ദ്‌ അ​മോ​റ, റ​യാ​ൻ ഐ​ത്‌ നൂ​റി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ഓ​സ്ട്രി​യ

റെ​ഡ് ബു​ൾ ഫു​ട്ബോ​ളി​ന്‍റെ ആ​ശാ​ന്മാ​രാ​യ ഓ​സ്ട്രി​യ എ​ട്ട് ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. 1954ൽ ​മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​താ​ണ് മി​ക​ച്ച നേ​ട്ടം. 28 വ​ർ​ഷ​ത്തി​നു​ ശേ​ഷ​മാ​ണ് ലോ​ക​ക​പ്പി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. യൂ​റോ​പ്യ​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ എ​ട്ടി​ൽ ആ​റ്‌ ക​ളി​യും ജ​യി​ച്ചു. 18 ഗോ​ള​ടി​ച്ച​പ്പോ​ൾ വ​ഴ​ങ്ങി​യ​ത്‌ നാ​ലെ​ണ്ണം മാ​ത്രം. റാ​ൾ​ഫ്‌ റാ​ഗ്‌​നി​ക്കാ​ണ് പ​രി​ശീ​ല​ക​ൻ. ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് അ​ലാ​ബ, മാ​ർ​കോ അ​ർ​ണോ​ടോ​വി​ച്ച്, മാ​ർ​സ​ൽ സ​ബി​റ്റ്സ​ർ, കൊ​ൺ​റാ​ഡ്‌ ല​യ്‌​മ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ജോ​ർ​ദാ​ൻ

2018ൽ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫ്രെ​ണ്ട്‌​ലി​യി​ൽ ഇ​ന്ത്യ 1-1ന് ​സ​മ​നി​ല​യി​ൽ പി​ടി​ച്ച ടീ​മാ​ണ് ജോ​ർ​ദാ​ൻ. എ​ട്ട് വ​ർ​ഷ​ത്തി​നി​പ്പു​റം ജോ​ർ​ദാ​ൻ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്തു. 2023 ഏ​ഷ്യ​ൻ ക​പ്പ് റ​ണ്ണേ​ഴ്സ് അ​പ്പാ​ണ്. ഫി​ഫ റാ​ങ്കിം​ഗി​ൽ 63ാം സ്ഥാ​ന​ക്കാ​രാ​യ ടീം ​ഏ​ഷ്യ​ൻ യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് ബി​യി​ൽ ഒ​മാ​നെ​തി​രാ​യ 3-0 ജ​യ​ത്തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​യ്ക്ക് പി​ന്നി​ൽ ര​ണ്ടാ​മ​താ​യാ​ണ് ക​ട​ന്ന​ത്. ഫ്രാ​ൻ​സി​ലെ റെ​ൻ​സി​നാ​യി ക​ളി​ക്കു​ന്ന മൂ​സ അ​ൽ ത​മാ​രി, ക്രൊ​യേ​ഷ്യ​ൻ ലീ​ഗി​ൽ ക​ളി​ക്കു​ന്ന ഇ​ബ്രാ​ഹിം സാ​ബ്ര എ​ന്നി​വ​രാ​ണ് അ​ൽ നാ​ഷാ​മ​യു​ടെ ആ​ക്ര​മ​ണം ന​യി​ക്കു​ക. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ​നി​ന്നും മു​ന്നേ​റു​ക​യാ​ണ് ല​ക്ഷ്യം. ജ​മാ​ൽ സെ​ലാ​മി​യാ​ണ് പ​രി​ശീ​ല​ക​ൻ.

Sports

അ​ര്‍​ജ​ന്‍റീ​ന ലോകകപ്പ് ഫേ​വ​റി​റ്റു​ക​ള്‍: മെ​സി

ബു​വേ​നോ​സ് ഐ​റി​സ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം നേ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള ടീ​മു​ക​ളി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ണ്ടെ​ന്ന് ല​യ​ണ​ല്‍ മെ​സി.

അ​ര്‍​ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​ര്‍​ക്ക് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം കി​രീ​ടം സ്വ​പ്‌​നം കാ​ണാ​മെ​ന്നും 2022ല്‍ ​ടീ​മി​ലെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച മെ​സി പ​റ​ഞ്ഞു.

ഫ്രാ​ന്‍​സ്, സ്‌​പെ​യി​ന്‍, ബ്ര​സീ​ല്‍, പോ​ര്‍​ച്ചു​ഗ​ല്‍ ടീ​മു​ക​ളും ലോ​ക​ക​പ്പി​ലെ ഹോ​ട്ട് ഫേ​വ​റി​റ്റു​ക​ളാ​ണെ​ന്നും അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജെ​യി​ല്‍ അ​ള്‍​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ര്‍​ദാ​ന്‍ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് മെസിയും സംഘവും.

Sports

അ​​ര്‍​ജ​​ന്‍റീ​​ന​​യ ത​​ള​​ച്ച് ഇ​​ന്ത്യ

ബു​​വാ​​നോ​​സ് ആ​​രീ​​സ്: അ​​ര്‍​ജ​​ന്‍റൈ​​ന്‍ വ​​നി​​താ ഹോ​​ക്കി ടീ​​മി​​ന് എ​​തി​​രാ​​യ എ​​വേ പ​​ര​​മ്പ​​ര ഇ​​ന്ത്യ​​ന്‍ വ​​നി​​ത​​ക​​ള്‍ 2-2 സ​​മ​​നി​​ല​​യി​​ല്‍ എ​​ത്തി​​ച്ചു.

പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ 4-2നും ​​ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ 2-1നും ​​അ​​ര്‍​ജ​​ന്‍റൈ​​ന്‍ ടീം ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി.

എ​​ന്നാ​​ല്‍, മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ 2-1ന്‍റെ ​​ജ​​യ​​ത്തോ​​ടെ ഇ​​ന്ത്യ തി​​രി​​ച്ചു​​വ​​ര​​വി​​നു തു​​ട​​ക്ക​​മി​​ട്ടു. നി​​ര്‍​ണാ​​യ​​ക​​മാ​​യ നാ​​ലാം മ​​ത്സ​​രം ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. തു​​ട​​ര്‍​ന്നു ന​​ട​​ന്ന ഷൂ​​ട്ടൗ​​ട്ടി​​ല്‍ 3-2ന്‍റെ ​​ജ​​യം ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി.

Sports

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​യ​ക്ക് ഗം​ഭീ​ര ജ​യം

ബ്യൂ​ണ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ​ക്ക് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സാം​ബി​യ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബ്യൂ​ണ​സ് ഐ​റി​സി​ലെ ലാ ​ബൊം​ബോ​നെ​റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, ല​യ​ണ​ൽ മെ​സി, നി​ക്കോ​ളാ​സ് ഒ​ട്ട​മെ​ൻ​ഡി, വ​ല​ന്‍റീ​ൻ ബാ​ർ​കോ എ​ന്നി​വ​രാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

സാം​ബി​യ​ൻ താ​രം ഡൊ​മി​നി​ക്ക് ച​ന്ദ​യു​ടെ ഓ​ൺ ഗോ​ളും അ​ർ​ജ​ന്‍റീ​ന​യു​ടെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

Sports

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​യ്ക്ക് ആ​വേ​ശ ജ​യം

ബ്യൂ​ണ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ആ​വേ​ശ ജ​യം. ബ്യൂ​ണ​സ് ഐ​റി​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൗ​റി​ട്ടാ​നി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ലോ​ക​ചാ​ന്പ്യ​ൻ​മാ​ർ തോ​ൽ​പ്പി​ച്ച​ത്.

എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും നി​ക്കോ പാ​സും ആ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ൻ​സോ 17-ാം മി​നി​റ്റി​ലും പാ​സ് 32-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ജോ​ർ​ദാ​ൻ ലെ​ഫോ​ർ​ട്ട് ആ​ണ് മൗ​റി​ട്ടാ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 90+4-ാം മി​നി​റ്റി​ലാ​ണ് ജോ​ർ​ദാ​ൻ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Sports

ഫൈ​​ന​​ല്‍​സി​​മ ടി​​ക്ക​​റ്റ്

ദോ​​ഹ: 2026 ഫൈ​​ന​​ല്‍​സി​​മ ടി​​ക്ക​​റ്റ് വി​​ല്‍​പ്പ​​ന ആ​​രം​​ഭി​​ച്ചു. 2024 യൂ​​റോ ചാ​​മ്പ്യ​​ന്മാ​​രാ​​യ സ്‌​​പെ​​യി​​നും 2024 കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​മ്പ്യ​​ന്മാ​​രാ​​യ അ​​ര്‍​ജ​​ന്‍റീ​​ന​​യും ത​​മ്മി​​ലാ​​ണ് ഫൈ​​ന​​ല്‍​സി​​മ പോ​​രാ​​ട്ടം.

മാ​​ര്‍​ച്ച് 27ന് ​​ലു​​സൈ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര കി​​രീ​​ട​​പോ​​രാ​​ട്ടം. നി​​ല​​വി​​ലെ ഫൈ​​ന​​ല്‍​സി​​മ ജേ​​താ​​ക്ക​​ളാ​​ണ് അ​​ര്‍​ജ​​ന്‍റീ​​ന.

ഫൈ​​ന​​ല്‍​സി​​മ​​യ്‌​​ക്കൊ​​പ്പം ഖ​​ത്ത​​റി​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​സ്റ്റി​​വ​​ലും അ​​ര​​ങ്ങേ​​റും. അ​​ര്‍​ജ​​ന്‍റീ​​ന​​യ്ക്കും സ്‌​​പെ​​യി​​നി​​നു​​മൊ​​പ്പം ഈ​​ജി​​പ്ത്, സൗ​​ദി അ​​റേ​​ബ്യ, സെ​​ര്‍​ബി​​യ, ഖ​​ത്ത​​ര്‍ ടീ​​മു​​ക​​ളും മാ​​ര്‍​ച്ച് 26 മു​​ത​​ല്‍ 31വ​​രെ അ​​ര​​ങ്ങേ​​റു​​ന്ന 2026 ഫു​​ട്‌​​ബോ​​ള്‍ ഫെ​​സ്റ്റി​​വ​​ലി​​ല്‍ മാ​​റ്റു​​ര​​യ്ക്കും.

Sports

മാര്‍ച്ചിലും മെസി കേരളത്തിലേക്കില്ല; അർജന്‍റീനൻ ടീം ഖത്തറിലേക്ക്

ദോഹ: അർജന്‍റീനൻ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്‍റീനയുടെ മത്സരങ്ങള്‍ എന്നാണ് വിവരം. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്‍റീന പ്രതിനിധികള്‍ അറിയിച്ചെന്നാണ് നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞത്.

ദോഹ വേദിയായ ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് അര്‍ജന്‍റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയിലാണ് അർജന്‍റീന ടീമിന്‍റെ മത്സരങ്ങൾ. 2022ല്‍ അര്‍ജന്‍റീന ലോകകിരീടം ഉയര്‍ത്തിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാകും മത്സരങ്ങള്‍.

മാര്‍ച്ച് 27ന് നടക്കുന്ന ആദ്യപോരാട്ടത്തിൽ സ്‌പെയിൻ ആണ് അര്‍ജന്‍റീനയുടെ എതിരാളികൾ. 31ന് ആതിഥേയരായ ഖത്തറിനെ നേരിടും. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സൗദി അറേബ്യ, ഈജിപ്ത് ടീമുകള്‍ക്കൊപ്പം സെര്‍ബിയയും ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന്‍റെ ഭാഗമാകും.

Sports

മെ​സി ശ​നി​യാ​ഴ്ച എ​ത്തും; വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി കോ​ൽ​ക്ക​ത്ത

കോ​ൽ​ക്ക​ത്ത: അ​ര്‍​ജ​ന്‍റൈ​ൻ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യോ​ണ​ല്‍ മെ​സി ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും. കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് മെ​സി വി​മാ​നം ഇ​റ​ങ്ങു​ക. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് മെ​സി എ​ത്തു​ക. മെ​സി​ക്കൊ​പ്പം ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യ ലൂ​യി​സ് സു​വാ​ര​സും റോ​ഡ്രി​ഗോ ഡി ​പോ​ളും ഉ​ണ്ടാ​വും. തി​ങ്ക​ളാ​ഴ്ച വ​രെ മെ​സി ഇ​ന്ത്യ​യി​ലു​ണ്ടാ​വും.

ശ​നി​യാ​ഴ​ച രാ​വി​ലെ 9:30 മു​ത​ല്‍ 10:30 വ​രെ മീ​റ്റ് ആ​ന്‍​ഡ് ഗ്രീ​റ്റ് പ്രോ​ഗ്രാ​മു​ണ്ടാ​കും. പ​ത്ത​ര​യ്ക്ക് ശ്രീ​ഭൂ​മി​യി​ലെ ക്ലോ​ക്ക് ട​വ​റി​ന് സ​മീ​പം സ്ഥാ​പി​ച്ച 70 അ​ടി ഉ​യ​ര​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ന്‍റെ പ്ര​തി​മ അ​ർ​ജ​ന്‍റൈ​ൻ നാ​യ​ക​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. മോ​ണ്ടി പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള മു​പ്പ​ത് ക​ലാ​കാ​ര​ന്‍​മാ​രാ​ണ് പ്ര​തി​മ ത​യ്യാ​റാ​ക്കി​യ​ത്.

പ​തി​നൊ​ന്ന​ര മു​ത​ല്‍ സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ല​യോ​ണ​ല്‍ മെ​സി​ക്കൊ​പ്പം ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി, സൗ​ര​വ് ഗാം​ഗു​ലി, ലി​യാ​ന്‍​ഡ​ര്‍ പെ​യ്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പി​ന്നാ​ലെ സൗ​ഹൃ​ദ മ​ത്സ​ര​വും മെ​സി​യെ ആ​ദ​രി​ക്ക​ലും ന​ട​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മെ​സി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് തി​രി​ക്കും. വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ല്‍ ഹൈ​ദ​രാ​ബാ​ദ് ഉ​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മെ​സി​യും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യും പ​ങ്കെ​ടു​ക്കു​ന്ന സെ​വ​ന്‍​സ് മ​ത്സ​ര​വും സം​ഗീ​ത നി​ശ​യും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മും​ബൈ ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന പാ​ഡ​ല്‍ ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മെ​സി വൈ​കു​ന്നേ​രം നാ​ലി​ന് സെ​ലി​ബ്രി​റ്റി ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ലും പ​ങ്കാ​ളി​യാ​വും. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​ലും ലി​യോ​ണ​ല്‍ മെ​സി പ​ങ്കെ​ടു​ക്കും.

Sports

ഫി​ഫ ലോ​ക​ക​പ്പ് 2026; ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ക്ര​മ​മാ​യി

വാ​ഷിം​ഗ്ട​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. വാ​ഷിം​ഗ്ട​ണി​ലെ കെ​ന്ന​ഡി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഫി​ഫ​യു​ടെ സ​മാ​ധാ​ന സ​മ്മാ​നം ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു.

‌ച​ട​ങ്ങി​ൽ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ൻ്റി​നോ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോം, ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ഗ്രൂ​പ്പ് എ​യി​ലും സ​ഹ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ ഗ്രൂ​പ്പ് ബി​യി​ലും അ​മേ​രി​ക്ക ഗ്രൂ​പ്പ് ഡി​യി​ലും ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജെ​യി​ലാ​ണു​ള്ള​ത്.

ബ്ര​സീ​ൽ ഗ്രൂ​പ്പ് സി​യി​ലും സ്പെ​യി​ൻ ഗ്രൂ​പ്പ് എ​ച്ചി​ലും ഫ്രാ​ൻ​സ് ഗ്രൂ​പ്പ് ഐ​യി​ലും ഇ​ടം​പി​ടി​ച്ചു. 2026 ജൂ​ൺ 11 മു​ത​ൽ ജൂ​ലൈ 19വ​രെ അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും കാ​ന​ഡ​യും സം​യു​ക്ത​മാ​യാ​ണ് ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

12 ഗ്രൂ​പ്പു​ക​ളി​ലാ​യി 48 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 

ഗ്രൂ​പ്പ് എ

​മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ദ​ക്ഷി​ണ കൊ​റി​യ, പ്ലേ ​ഓ​ഫ് ഡി ​വി​ജ​യി.

ഗ്രൂ​പ്പ് ബി

​കാ​ന​ഡ, പ്ലേ ​ഓ​ഫ് എ ​വി​ജ​യി, ഖ​ത്ത​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

ഗ്രൂ​പ്പ് സി

​ബ്ര​സീ​ൽ, മൊ​റോ​ക്കോ, ഹെ​യ്ത്തി, സ്കോ​ട്ട്ല​ൻ​ഡ്.

ഗ്രൂ​പ്പ് ഡി

​അ​മേ​രി​ക്ക, പ​രാ​ഗ്വേ, ഓ​സ്ട്രേ​ലി​യ, പ്ലേ ​ഓ​ഫ് സി ​വി​ജ​യി.

ഗ്രൂ​പ്പ് ഇ

​ജ​ർ​മ​നി, കു​രാ​കാ​വോ, ഐ​വ​റി കോ​സ്റ്റ്, ഇ​ക്വ​ഡോ​ർ.

ഗ്രൂ​പ്പ് എ​ഫ്

നെ​ത​ർ​ല​ൻ​ഡ്സ്, ജ​പ്പാ​ൻ, പ്ലേ ​ഓ​ഫ് ബി ​വി​ജ​യി, ടു​ണീ​ഷ്യ.

ഗ്രൂ​പ്പ് ജി

​ബെ​ൽ​ജി​യം, ഈ​ജി​പ്ത്, ഇ​റാ​ൻ, ന്യൂ​സി​ല​ൻ​ഡ്.

ഗ്രൂ​പ്പ് എ​ച്ച്

സ്പെ​യ്ൻ, കേ​പ് വെ​ർ​ഡെ, സൗ​ദി അ​റേ​ബ്യ, യു​റു​ഗ്വേ.

ഗ്രൂ​പ്പ് ഐ

​ഫ്രാ​ൻ​സ്, സെ​ന​ഗ​ൽ, നോ​ർ​വെ, പ്ലേ ​ഓ​ഫ് ര​ണ്ട് വി​ജ​യി.

ഗ്രൂ​പ്പ് ജെ

​അ​ർ​ജ​ന്‍റീ​ന, അ​ൽ​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ർ​ദാ​ൻ.

ഗ്രൂ​പ്പ് കെ

​പോ​ർ​ച്ചു​ഗ​ൽ, പ്ലേ ​ഓ​ഫ് ഒ​ന്ന് വി​ജ​യി, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കൊ​ളം​ബി​യ.

ഗ്രൂ​പ്പ് എ​ൽ

ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ, ഘാ​ന, പ​നാ​മ.

Sports

ഫൈ​ന​ലി​സി​മ മാ​ർ​ച്ച് 27ന്; ​അ​ർ​ജ​ന്‍റീ​ന സ്പെ​യ്നി​നെ നേ​രി​ടും

ദോ​ഹ: അ​ർ​ജ​ന്‍റീ​ന​യും സ്പെ​യ്നും ത​മ്മി​ലു​ള്ള ഫൈ​ന​ലി​സി​മ പോ​രാ​ട്ടം 2026 മാ​ർ​ച്ച് 27 ന് ​ന​ട​ക്കും. ഖ​ത്ത​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. 2022 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ ന​ട​ന്ന സ്റ്റേ​ഡി​യ​മാ​ണ് ലു​സൈ​ൽ.

കോ​പ്പ അ​മേ​രി​ക്ക​യി​ലെ ചാ​മ്പ്യ​ൻ​മാ​രും യു​വേ​ഫ യൂ​റോ ജേ​താ​ക്ക​ളും ത​മ്മി​ലാ​ണ് ഫൈ​ന​ലി​സി​മ പോ​രാ​ട്ടം. നി​ല​വി​ൽ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഫൈ​ന​ലി​സി​മ ജേ​താ​ക്ക​ൾ. ക​ഴി​ഞ്ഞ ഫൈ​ന​ലി​സി​മ​യി​ൽ ഇ​റ്റ​ലി​യെ തോ​ൽ​പ്പി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

ഫി​ഫ​യാ​ണ് തീ​യ​തി​യും മ​ത്സ​ര​വേ​ദി​യും പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യം മാ​ർ​ച്ച് 28ന് ​മ​ത്സ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് 27ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Sports

മെസി ചതിച്ചാശാനേ..., ന​​​വം​​​ബ​​​റി​​​ല്‍ അ​​​ര്‍ജ​​​ന്‍റീ​​​ന കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ല്ലെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച് സ്‌​​​പോ​​​ണ്‍സ​​​ര്‍

കൊ​​​ച്ചി: അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മും നാ​​​യ​​​ക​​​ന്‍ ല​​​യ​​​ണ​​​ല്‍ മെ​​​സി​​​യും ന​​​വം​​​ബ​​​റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ല്ല. ഫി​​​ഫ അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​കാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണി​​​ത്. ഇ​​​തോ​​​ടെ അ​​​ര്‍ജ​​​ന്‍റീ​​​ന​​​യു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​കാ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ച്ച ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​രി​​​ല്ല.

ഫി​​​ഫ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം പ​​​രി​​​ഗ​​​ണി​​​ച്ച് ന​​​വം​​​ബ​​​ര്‍ വി​​​ന്‍ഡോ​​​യി​​​ലെ ക​​​ളി മാ​​​റ്റി​​​വ​​​യ്ക്കാ​​​ന്‍ അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​താ​​​യി സ്‌​​​പോ​​​ണ്‍സ​​​ര്‍മാ​​​രി​​​ലൊ​​​രാ​​​ളാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞു.


അ​​​ടു​​​ത്ത​​​മാ​​​സം അം​​​ഗോ​​​ള​​​യു​​​മാ​​​യാ​​​ണ് അ​​​ര്‍ജ​​​ന്‍റീ​​​ന​​​യു​​​ടെ മ​​​റ്റൊ​​​രു മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന​​​ത്. അ​​​വി​​​ടെ​​​നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ക​​​ളി മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന് സ്‌​​​പോ​​​ണ്‍സ​​​ര്‍ പ​​​റ​​​ഞ്ഞു. ന​​​വം​​​ബ​​​റി​​​ല്‍ അം​​​ഗോ​​​ള​​​യി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് അ​​​ര്‍ജ​​​ന്‍റീ​​​ന സൗ​​​ഹൃ​​​ദ​​​മ​​​ത്സ​​​രം ക​​​ളി​​​ക്കു​​​ക​​​യെ​​​ന്ന് അ​​​ര്‍ജ​​​ന്‍റീ​​​ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു.

ന​​​വം​​​ബ​​​ര്‍ 14, 18 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ വെ​​​ന​​​സ്വേ​​​ല​​​യ്ക്കും കൊ​​​ളം​​​ബി​​​യ​​​യ്ക്കു​​​മെ​​​തി​​​രേ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മി​​​നു മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ണ്ട്. അം​​​ഗോ​​​ള​​​യി​​​ല്‍ ക​​​ളി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് അ​​​ര്‍ജ​​​ന്‍റീ​​​ന സ്‌​​​പെ​​​യി​​​നി​​​ലാ​​​ണു പ​​​രി​​​ശീ​​​ലി​​​ക്കു​​​ക. മ​​​ത്സ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് സ്‌​​​പോ​​​ണ്‍സ​​​റാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം.


ന​​​വം​​​ബ​​​റി​​​ലെ വി​​​ന്‍ഡോ​​​യി​​​ല്‍ മ​​​ത്സ​​​രം ന​​​ട​​​ക്കി​​​ല്ലെ​​​ന്നും അ​​​ടു​​​ത്ത വി​​​ന്‍ഡോ​​​യി​​​ല്‍ അ​​​ര്‍ജ​​​ന്‍റീ​​​ന സം​​​ഘ​​​മെ​​​ത്തു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യം ഉ​​​ട​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞു. മാ​​​ര്‍ച്ചി​​​ലാ​​​ണ് അ​​​ടു​​​ത്ത വി​​​ന്‍ഡോ. ഫി​​​ഫ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു നി​​​ല​​​വി​​​ലെ തീ​​​രു​​​മാ​​​നം.

അ​​​ടു​​​ത്ത വി​​​ന്‍ഡോ​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​എ​​​ഫ്എ) അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​യു​​​ന്നു. എ​​​എ​​​ഫ്എ പ്ര​​​സി​​​ഡ​​​ന്‍റ് ക്ലോ​​​ഡി​​​യോ ടാ​​​പ്പി​​​യ​​​യു​​​മാ​​​യി ബ്യൂ​​​ണ​​​സ് അ​​​യേ​​​ഴ്‌​​​സി​​​ല്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​നം.

Sports

അ​ര്‍​ജ​ന്‍റീ​ന ന​വം​ബ​റി​ല്‍ വ​ന്നി​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രി​ക്ക​ൽ വ​രും; മു​ട​ക്കാ​ന്‍ ചി​ല​ർ ശ്ര​മി​ച്ചു: കാ​യി​ക​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീം ​കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നു​ള്ള വാ​തി​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞി​ട്ടി​ല്ലെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. അ​ര്‍​ജ​ന്‍റീ​ന ന​വം​ബ​റി​ല്‍ വ​ന്നി​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രി​ക്ക​ൽ വ​രും. ന​മ്മു​ടെ നാ​ട്ടി​ലെ ചി​ല​ർ ഇ-​മെ​യി​ൽ അ​യ​ച്ച് അ​ര്‍​ജ​ന്‍റീ​ന​യു​ടെ വ​ര​വ് മു​ട​ക്കാ​ൻ നോ​ക്കി​യെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

മെ​സി കേ​ര​ള​ത്തി​ല്‍ ക​ളി​ക്കാ​ന്‍ വ​രു​മെ​ന്ന് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും പ്ര​തീ​ക്ഷ. അ​തി​നാ​യി ഇ​പ്പോ​ഴും ശ്ര​മം തു​ട​രു​ക​യാ​ണ്. ല​യ​ണ​ല്‍ മെ​സി മാ​ത്ര​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ന്‍ ത​യാ​റാ​ണ്. അ​ത് വേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നും ഈ ​ന​വം​ബ​റി​ൽ ത​ന്നെ അ​ര്‍​ജ​ന്‍റീ​ന വ​ര​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കൊ​ച്ചി ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫി​ഫ അ​നു​മ​തി​ക​ള്‍ വൈ​കി​യ​താ​ണ് അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ ന​വം​ബ​റി​ലെ വ​ര​വ് ത​ട​സ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

ക​രാ​ർ ലം​ഘി​ക്കു​ന്നു; അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം

ബ്യൂ​ന​സ് ഐ​റി​സ്: സം​ഘാ​ട​ക​ർ തു​ട​ർ​ച്ച​യാ​യി ക​രാ​ർ ലം​ഘി​ക്കു​ന്ന​തി​നാ​ൽ അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ര്‍​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ന​വം​ബ​റി​ൽ ന​ട​ത്താ​നി​രു​ന്ന പ​ര്യ​ട​നം ഉ​പേ​ക്ഷി​ച്ചെ​ന്ന് അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ​എ​ഫ്എ) പ്ര​തി​നി​ധി​ക​ളെ ഉ​ദ്ധ​രി​ച്ച് അ​ർ​ജ​ന്‍റീ​ന​യി​ലെ മാ​ധ്യ​മ​മാ​യ ലാ ​നാ​സി​യോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​ര്യ​ട​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ച്ചു. ഞ​ങ്ങ​ളു​ടെ പ്ര​തി​നി​ധി കേ​ര​ള​ത്തി​ലെ​ത്തി. സ്‌​റ്റേ​ഡി​യ​വും ഹോ​ട്ട​ലും സ​ന്ദ​ർ​ശി​ച്ചു. പ​ക്ഷേ ആ​വ​ശ്യ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​ൻ അ​വ​ർ​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. ന​വം​ബ​റി​നു പ​ക​രം മാ​ർ​ച്ചി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന കാ​ര്യം ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കേ​ര​ളാ സ​ന്ദ​ർ​ശ​ന​ത്തി​ൽ നി​ന്നും അ​ർ​ജ​ന്‍റീ​ന ടീം ​പി​ൻ​മാ​റി​യെ​ന്ന ത​ര​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​യി​ക മ​ന്ത്രി വി.​അ​ബ്‌​ദു റ​ഹി​മാ​ൻ പ​റ​ഞ്ഞു. ന​വം​ബ​ര്‍ 17 ന് ​കൊ​ച്ചി​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന ടീം ​ക​ളി​ക്കു​മെ​ന്നാ​യി​രു​ന്നു സ്പോ​ണ്‍​സ​ര്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

District News

അർജന്റീന ടീമിൻ്റെ കേരളാ സന്ദർശനം; ഉന്നതതല യോഗം ചേർന്നു

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. മ​ന്ത്രി​മാ​രാ​യ വി.​അ​ബ്ദു​റ​ഹി​മാ​ന്‍, പി.​രാ​ജീ​വ്, ഡി​ജി​പി, ചീ​ഫ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. സ്റ്റേ​ഡി​യ​ത്തി​ന് ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചു.

ജി​ല്ലാ​ത​ല​ത്തി​ലെ ഏ​കോ​പ​ന ചു​മ​ത​ല ക​ള​ക്ട​ർ​ക്ക് ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ര്‍ ഹെ​ക്ട​ര്‍ ഡാ​നി​യേ​ല്‍ ക​ബ്രേ​ര കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

Kerala

അ​ർ​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ർ​ശ​നം; ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. മ​ന്ത്രി​മാ​രാ​യ വി.​അ​ബ്ദു​റ​ഹി​മാ​ന്‍, പി.​രാ​ജീ​വ്, ഡി​ജി​പി, ചീ​ഫ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേശം ന​ൽ​കി. സ്റ്റേ​ഡി​യ​ത്തി​ന് ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചു.

ജി​ല്ലാ​ത​ല​ത്തി​ലെ ഏ​കോ​പ​ന ചു​മ​ത​ല ക​ള​ക്ട​ർ​ക്ക് ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ര്‍ ഹെ​ക്ട​ര്‍ ഡാ​നി​യേ​ല്‍ ക​ബ്രേ​ര കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

Sports

അ​ർ​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ർ കൊ​ച്ചി​യി​ൽ; ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും

കൊ​ച്ചി: ല​യ​ണ​ൽ മെ​സി​യു​ടെ​യും അ​ർ​ജ​ന്‍റീ​ന​യു​ടെ​യും കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വി​ന് മു​ന്നോ​ടി​യാ​യി ടീം ​മാ​നേ​ജ​ർ ഹെ​ക്ട​ർ ഡാ​നി​യേ​ൽ ക​ബ്രേ​ര കൊ​ച്ചി​യി​ലെ​ത്തി.

മ​ത്സ​രം ന​ട​ക്കു​ന്ന ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നൊ​പ്പം സു​ര​ക്ഷ​യും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളും ടീം ​മാ​നേ​ജ​ർ വി​ല​യി​രു​ത്തും. ഒ​പ്പം കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ല്‍, ഭ​ക്ഷ​ണം, യാ​ത്ര​ക​ള്‍, മ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല​ട​ക്കം കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യു​ണ്ടാ​കും.

ന​വം​ബ​ര്‍ 15നാ​ണ് അ​ര്‍​ജ​ന്‍റീ​ന ടീം ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും. 15നും 18​നും ഇ​ട​യി​ലാ​ണ് മ​ത്സ​രം. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക അ​റി​യി​പ്പും പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.

Kerala

മെ​സി​പ്പ​ട​യു​ടെ എ​തി​രാ​ളി​ക​ൾ ഓ​സീ​സ്: അ​ര്‍​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ര്‍ ഇ​ന്ന് കൊ​ച്ചി​യി​ല്‍

കൊ​ച്ചി: അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടീം ​മാ​നേ​ജ​ര്‍ ഹെ​ക്ട​ര്‍ ഡാ​നി​യേ​ല്‍ ക​ബ്രേ​ര ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം ടീ​മി​ന്‍റെ മ​ത്സ​രം ന​ട​ക്കു​ന്ന ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശി​ക്കു​ന്ന അ​ദ്ദേ​ഹം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള​ട​ക്കം വി​ല​യി​രു​ത്തും.

തു​ട​ര്‍​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നു​മാ​യും കൂ​ടി​ക്കാഴ്ച ന​ട​ത്തും. ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ല്‍, ഭ​ക്ഷ​ണം, യാ​ത്ര​ക​ള്‍, മ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല​ട​ക്കം കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യു​ണ്ടാ​കും.

ക​ഴി​ഞ്ഞി​ടെ ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ സെ​ക്യൂ​രി​റ്റ് ഓ​ഫീ​സ​ര്‍ സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

ന​വം​ബ​ര്‍ 15നാണ് ​അ​ര്‍​ജ​ന്‍റീ​ന ടീം ​കേ​ര​ള​ത്തി​ലെ​ത്തുന്നത്. കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും. പ​തി​നെ​ഞ്ചി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ലാ​ണ് മ​ത്സ​രം. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക അ​റി​യി​പ്പും പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.

International

പ്രധാനമന്ത്രി അർജന്‍റീനയിൽ

ബു​​​​വ​​​​നോ​​​​സ് ഏ​​​​രി​​​​സ്: പ​​​​ഞ്ച​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ലെ​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യെ ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹം ഹാ​​​​ർ​​​​ദ​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചു. എ​​​​സേ​​​​സ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ മോ​​​​ദി​​​​യെ നൃ​​​​ത്ത​​​​വി​​​​രു​​​​ന്നോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹം വ​​​​ര​​​​വേ​​​​റ്റ​​​​ത്. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യാ​​​​ണ് മോ​​​​ദി അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

അ​​​​തി​​​​ർത്തികൾ ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ക​​​​ലം സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ട​​​​ക​​​​ല​​​​രു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​വി​​​​ല്ലെ​​​​ന്നും ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ത്മാ​​​​ശം ഓ​​​​രോ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ന്‍റെ​​​​യും ഉ​​​​ള്ളി​​​​ൽ വി​​​​ള​​​​ങ്ങു​​​​ന്ന​​​​തി​​​​ൽ അ​​​​തി​​​​യാ​​​​യ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് മോ​​​​ദി എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

അ​​​​ർ​​​​ജ​​​​ന്‍റൈ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹാ​​​​ബി​​​​യ​​​​ർ മി​​​​ലേ​​​​യു​​​​ടെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് മോ​​​​ദി രാ​​​​ജ്യം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ജ20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 2018ന് ​​​​മോ​​​​ദി അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. 57 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ത്യ-​​​​അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വ​​​​ക്താ​​​​വ് ര​​​​ൺ​​​​ധീ​​​​ർ ജ​​​​യ്‌​​​​സ്വാ​​​​ൾ പ​​​​റ​​​​ഞ്ഞു. കൃ​​​​ഷി, ധാ​​​​തു​​​​ഖ​​​​ന​​​​നം, ഊ​​​​ർ​​​​ജം, വ്യാ​​​​പാ​​​​രം, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രം, സാ​​​​ങ്കേ​​​​തി​​​​വി​​​​ദ്യ, മൂ​​​​ല​​​​ധ​​​​ന​​​​നി​​​​ക്ഷേ​​​​പം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ർ​​​​ജ​​​​ന്‍റൈ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യി മോ​​​​ദി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വ​​​​ക്താ​​​​വ് ര​​​​ൺ​​​​ധീ​​​​ർ ജ​​​​യ്‌​​​​സ്വാ​​​​ൾ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up