Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awareness Campaign

Idukki

ബോ​ധ​വ​ത്ക​ര​ണ​വും സൗ​ജ​ന്യ എ​ൽ​ഇ​ഡി ട്യൂ​ബ്‌​ലൈ​റ്റ് വി​ത​ര​ണ​വും

അ​ടി​മാ​ലി: വീ​ടു​ക​ളി​ലെ അ​മി​ത വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നും ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​മാ​യി അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് രം​ഗ​ത്ത്.

ഊ​ർ​ജ സം​ര​ക്ഷ​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി എ​ൽ​ഇ​ഡി ട്യൂ​ബ്‌​ലൈ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ഊ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

വൈ​ദ്യു​തി കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, ഉ​യ​ർ​ന്ന വാ​ട്ട്സ് ഉ​ള്ള പ​ഴ​യ ഫി​ല​മെ​ന്‍റ് ബ​ൾ​ബു​ക​ൾ​ക്കു പ​ക​രം കു​റ​ഞ്ഞ​വൈ​ദ്യു​തി ഉ​പ​യോ​ഗ​മു​ള്ള എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ ന​ൽ​കു​ന്ന പ്ര​യോ​ജ​ന​ങ്ങ​ൾ, നി​ത്യ​ജീ​വി​ത​ത്തി​ൽ വൈ​ദ്യു​തി പാ​ഴാ​ക്കാ​തി​രി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​എ​സ്. അ​ജി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി. ​അ​ജ​യ്, അ​ധ്യാ​പ​ക​ൻ പി.​സി. അ​ജി​മോ​ൻ, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ ന​ഫ്ന ന​വാ​സ്, ആ​ദി​ത്യ​ൻ ബി. ​നാ​യ​ർ, ഗോ​ഡ്‌​ലി ജ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി.

District News

ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ

കൂ​ട​ര​ഞ്ഞി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​ട​ര​ഞ്ഞി സി​ഡി​എ​സി​ന് കീ​ഴി​ലെ മ​ഞ്ഞ​ക്ക​ട​വ് എ​ഡി​എ​സ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. നാ​ലാം വാ​ർ​ഡ് മെം​ബ​ർ തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റീ​ന ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ തി​രു​വ​മ്പാ​ടി പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ. ​കെ. ര​മ്യ മു​ഖ്യാ​തി​ഥി​യാ​യി. മ​ഞ്ഞ​ക്ക​ട​വ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​ജോ​ജോ, ര​ത്ന രാ​ജേ​ഷ്, ജെ​റീ​ന റോ​യ്, എ​ഡി​എ​സ് സെ​ക്ര​ട്ട​റി ലി​ല്ലി ബാ​ബു, ശ്രീ​ജ മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ

കൂ​ട​ര​ഞ്ഞി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​ട​ര​ഞ്ഞി സി​ഡി​എ​സി​ന് കീ​ഴി​ലെ മ​ഞ്ഞ​ക്ക​ട​വ് എ​ഡി​എ​സ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. നാ​ലാം വാ​ർ​ഡ് അം​ഗം തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റീ​ന ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ.​കെ. ര​മ്യ മു​ഖ്യാ​തി​ഥി​യാ​യി. മ​ഞ്ഞ​ക്ക​ട​വ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ജോ, ര​ത്ന രാ​ജേ​ഷ്, ജെ​റീ​ന റോ​യ്, എ​ഡി​എ​സ് സെ​ക്ര​ട്ട​റി ലി​ല്ലി ബാ​ബു, ശ്രീ​ജ മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

യൂത്ത് കോൺഗ്രസിന്‍റെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം

പെ​രു​വെ​മ്പ് : യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പെ​രു​വെ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് കു​ന്ന​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​നി സ്ക്രീ​ൻ സെ​ലി​ബ്രി​റ്റി അ​ബ്ദു​ൾ ബാ​സി​ത് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. പെ​രു​വെ​മ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, കെ. ​ബാ​ബു, വി. ​ജ​യ​ദാ​സ്, യൂ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. വ​ത്സ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ നി​ഷാ​ന്ത് ത​ണ്ണി​ശേ​രി, ഷാ​ഹി​ദ് ത​ണ്ണി​ശേ​രി, വി. ​പ്ര​സ​ന്ന, സി. ​ഭാ​ഗ്യ​വ​തി, കെ. ​ഷീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഇന്‍ഡോര്‍ രൂപത പ്ലാറ്റിനം ജൂബിലി: അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു

ഇ​ന്‍​ഡോ​ര്‍: ഇ​ന്‍​ഡോ​ര്‍ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​താ​ഷ ഫൗ​ണ്ടേ​ഷ​ന്‍, ഐ​എം​സി​എ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍​ന്നു അ​വ​യ​വ​ദാ​ന ബോ​ധ​വത്ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്‍​ഡോ​ര്‍ സെ​ന്‍റ് പോ​ള്‍​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ബോ​ധ​വത്ക​ര​ണ കാ​മ്പ​യി​നി​ല്‍ ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ല്‍ അ​വ​യ​ദാ​ന​ത്തി​ന്‍റെ പ്ര​ധാ​ന്യം വ​ര്‍​ധി​ച്ചു​വ​രു​ന്ന​തിനെ കുറി​ച്ച് ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ല്‍ സം​സാ​രി​ച്ചു.

District News

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​തയാ​ത്ര​യ്ക്കാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും: വ​നി​താ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: സ്ത്രീ​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന വേ​ള​ക​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കെ​തി​രേ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം വി.​ആ​ർ. മ​ഹി​ളാ​മ​ണി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. യാ​ത്രാ​വേ​ള​ക​ളി​ലെ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​നും അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ആ​കെ 50 പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ ആ​റ് പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഹ​രി​ച്ചു. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​മാ​യ ര​ണ്ട് പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളും മ​റ്റും ഉ​ൾ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ളി​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​വ​ശ്യ​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ സ​ഹാ​യ​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള 40 പ​രാ​തി​ക​ൾ കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നും മ​റ്റു​മാ​യി അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി​വെ​ച്ചു. അ​ദാ​ല​ത്തി​നി​ടെ പു​തു​താ​യി ഒ​രു പ​രാ​തി കൂ​ടി ക​മ്മീ​ഷ​ന് മു​ന്പാ​കെ ല​ഭി​ച്ചു. ഗാ​ർ​ഹി​ക പീ​ഡ​നം, വ​സ്തു സം​ബ​ന്ധ​മാ​യ അ​തി​ർ​ത്തി ത​ർ​ക്കം, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ജോ​ലി​യി​ൽനി​ന്ന് പി​രി​ച്ചു​വി​ട​ൽ, വി​വി​ധ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ ക​മ്മീ​ഷ​ന്‍റെ മു​ന്നി​ലെ​ത്തി​യ​ത്. ഓ​രോ പ​രാ​തി​യും വി​ശ​ദ​മാ​യി കേ​ട്ട ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പ​രാ​തി​ക്കാ​ർ​ക്ക് ന​ൽ​കി.

പ​രാ​തി​ക​ളി​ൽ പെ​ട്ടെ​ന്ന് തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ക​മ്മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​ഐ ജോ​സ് കു​ര്യ​ൻ, അ​ഡ്വ. ഷീ​ബ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഡിം​പി​ൾ മ​രി​യ, സ്റ്റെ​ഫി എ​ബ്ര​ഹാം എ​ന്നി​വ​രും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up