പ്രതീകാത്മക ചിത്രം
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാളെ ഫാറ്റിലിവര്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങളെക്കുറിച്ചുള്ള ജനകീയ ബോധവത്കരണ കാമ്പയിന് സംഘടിപ്പിക്കും. എംജി സര്‍വകലാശാല, കോട്ടയം ഗവ. മെഡിക്കല്‍ കോളജ്, ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫാറ്റിലിവര്‍ രോഗാവസ്ഥ നേരത്തേ കണ്ടുപിടിക്കാന്‍ പറ്റുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള എഎന്‍ആര്‍എഫ്-പെയര്‍ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി. ഈ ദേശീയതല ഗവേഷണപദ്ധതിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയും പ്രധാനപങ്ക് വഹിക്കുന്നുണ്ട്. 11ന് ആരംഭിക്കുന്ന പരിപാടിയില്‍ രോഗകാരണങ്ങള്‍, അപകടസാധ്യതകള്‍, നേരത്തേയുള്ള രോഗനിര്‍ണയം, രോഗപുരോഗതി, പ്രതിരോധം, മുന്‍കരുതലുകള്‍ എന്നിവയെ പറ്റി പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.