കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് കോളജ് ഓഫ് നഴ്സിംഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ ബോധവത്കരണ പരിപാടിയി
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിന്റെ നേതൃത്വത്തില്‍ കിടങ്ങൂര്‍ എന്‍ജിനിയറിംഗ് കോളജില്‍ ‘ഹോള്‍ഡ് ഓണ്‍ ഹോപ് ഓണ്‍’ എന്ന പേരില്‍ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ. സിസ്റ്റര്‍ ലീസ എസ്വിഎം, ഡോ. സിസ്റ്റര്‍ തേജസ് എസ്വിഎം എന്നിവര്‍ ക്ലാസെടുത്തു.
ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജോസീന എസ്വിഎം പ്രസംഗിച്ചു.
Tags : Nattuvishesham Local News Prevention awareness campaign