പ്രതീകാത്മക ചിത്രം
അടിമാലി: വീടുകളിലെ അമിത വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും പദ്ധതിയുമായി അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് രംഗത്ത്.
ഊർജ സംരക്ഷണ കാമ്പയിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിൽ സൗജന്യമായി എൽഇഡി ട്യൂബ്ലൈറ്റുകൾ വിതരണം ചെയ്യുകയും ഊർജ സംരക്ഷണ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, ഉയർന്ന വാട്ട്സ് ഉള്ള പഴയ ഫിലമെന്റ് ബൾബുകൾക്കു പകരം കുറഞ്ഞവൈദ്യുതി ഉപയോഗമുള്ള എൽഇഡി ലൈറ്റുകൾ നൽകുന്ന പ്രയോജനങ്ങൾ, നിത്യജീവിതത്തിൽ വൈദ്യുതി പാഴാക്കാതിരിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ എന്നിവയെക്കുറിച്ച് വോളണ്ടിയർമാർ വീടുകളിലെത്തി ബോധവത്കരണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ എം.എസ്. അജി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി. അജയ്, അധ്യാപകൻ പി.സി. അജിമോൻ, വോളണ്ടിയർ ലീഡർ നഫ്ന നവാസ്, ആദിത്യൻ ബി. നായർ, ഗോഡ്ലി ജസ്റ്റിൻ എന്നിവർ നേതൃതം നൽകി.
Tags : District News Nattuvishesham Awareness Campaign Free LED Tube Light