x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​തയാ​ത്ര​യ്ക്കാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും: വ​നി​താ ക​മ്മീ​ഷ​ൻ


Published: February 21, 2026 12:50 AM IST | Updated: February 21, 2026 12:50 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ സി​റ്റി​ംഗിൽ ക​മ്മീ​ഷ​ൻ അം​ഗം വി.​ആ​ർ. മ​ഹി​ളാ​മ​ണി പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു.

പാ​ല​ക്കാ​ട്: സ്ത്രീ​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന വേ​ള​ക​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കെ​തി​രേ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം വി.​ആ​ർ. മ​ഹി​ളാ​മ​ണി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. യാ​ത്രാ​വേ​ള​ക​ളി​ലെ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​നും അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ആ​കെ 50 പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ ആ​റ് പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഹ​രി​ച്ചു. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​മാ​യ ര​ണ്ട് പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളും മ​റ്റും ഉ​ൾ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ളി​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​വ​ശ്യ​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ സ​ഹാ​യ​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള 40 പ​രാ​തി​ക​ൾ കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നും മ​റ്റു​മാ​യി അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി​വെ​ച്ചു. അ​ദാ​ല​ത്തി​നി​ടെ പു​തു​താ​യി ഒ​രു പ​രാ​തി കൂ​ടി ക​മ്മീ​ഷ​ന് മു​ന്പാ​കെ ല​ഭി​ച്ചു. ഗാ​ർ​ഹി​ക പീ​ഡ​നം, വ​സ്തു സം​ബ​ന്ധ​മാ​യ അ​തി​ർ​ത്തി ത​ർ​ക്കം, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ജോ​ലി​യി​ൽനി​ന്ന് പി​രി​ച്ചു​വി​ട​ൽ, വി​വി​ധ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ ക​മ്മീ​ഷ​ന്‍റെ മു​ന്നി​ലെ​ത്തി​യ​ത്. ഓ​രോ പ​രാ​തി​യും വി​ശ​ദ​മാ​യി കേ​ട്ട ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പ​രാ​തി​ക്കാ​ർ​ക്ക് ന​ൽ​കി.

പ​രാ​തി​ക​ളി​ൽ പെ​ട്ടെ​ന്ന് തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ക​മ്മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​ഐ ജോ​സ് കു​ര്യ​ൻ, അ​ഡ്വ. ഷീ​ബ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഡിം​പി​ൾ മ​രി​യ, സ്റ്റെ​ഫി എ​ബ്ര​ഹാം എ​ന്നി​വ​രും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Awareness campaign nattuvishesham. local news

Recent News

Corehub Up