പ്രതീകാത്മക ചിത്രം
മുഹമ്മ: ചേർത്തല പിറവി സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തുഫാൻ ബോധവത്കരണവും സാഹിത്യസദസും നടത്തി. പൊലിസ് എസ്ഐ സി.ബി. അർജുനൻ കണ്ണങ്കര ഉദ്ഘാടനം ചെയ്തു. കാവ്യ ദാസ് ചേർത്തല അധ്യക്ഷത വഹിച്ചു. ബേബി തോമസ്, സുകുമാരൻ വയലാർ, പ്രകാശൻ തണ്ണീർമുക്കം എന്നിവർ പ്രസംഗിച്ചു. സാഹിത്യമേളയിൽ രാജേന്ദ്രൻ തുറവൂർ, സുകുമാരൻ വയലാർ, വി.ജി. മധുസൂദരൻ, ഗീത തുറവൂർ, ഗൗതമൻ തുറവൂർ, തങ്കച്ചൻ ഈ രാശേരി എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.
അമ്പലപ്പുഴ: വർധിച്ചുവരുന്ന അനധികൃത ലോൺ ആപ് തട്ടിപ്പ്, മയക്കുമരുന്ന് എന്നിവയ്ക്കെതിരേ ഇരട്ടക്കുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അമ്പലപ്പുഴ പൊലിസിന്റെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
അമ്പലപ്പുഴ എസ്ഐ സി.ആർ. ബിജു ഉദ്ഘാടനം നിർവഹിച്ച് ക്ലാസ് നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു ബൈജു, ഷഹനാ മജീദ്, അസോസിയേഷൻ സെക്രട്ടറി ആർ. വേണുക്കുട്ടൻ, ട്രഷറർ കെ.ഡി. രവികുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Awareness Campaign NattuVishasham DistrictNews