Kerala
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ വിചാരണ ഇന്ന് നടക്കും. നാലുമാസത്തിലേറെയായി തുടർന്നു വന്നിരുന്ന സാക്ഷികളുടെ വിസ്താരം പാലക്കാട് അഡീഷണൽ സെഷൻസ് കോടതി-4ൽ പൂർത്തിയായി. 2025 ജനുവരി 27 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
2019ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമ കൊലപ്പെടുത്തി. ഈ കേസിൽ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ ആരംഭിച്ചത്.
കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുൻപും ശത്രുതയുണ്ടായിരുന്നു. 2019ൽ സുധാകരന്റെ ഭാര്യ സജിതയെയും പ്രതിയായ ചെന്താമര കൊലപ്പെടുത്തിയിരുന്നു. സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ ആരംഭിച്ചത്.
നാല് മാസത്തിലേറെ നീണ്ടുനിന്ന കൃത്യമായ കോടതി നടപടികൾക്കൊടുവിലാണ് സാക്ഷി വിസ്താരം പൂർത്തിയാക്കി പ്രതിയുടെ അന്തിമ വിചാരണയിലേക്ക് കോടതി കടക്കുന്നത്.
Kerala
നെടുങ്കണ്ടം: രണ്ടാം ദിവസവും മണ്ണു മാറ്റി പരിശോധന. പച്ചടി തോട്ടുവാക്കട ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി പൊന്നിട്ടയില്‍ സജി(43) യുടെ വീടിനു സമീപം രണ്ടാം ദിവസവും മണ്ണ് മാറ്റി പരിശോധന നടന്നു.
എട്ടു വര്‍ഷം മുന്‍പ് കാണാതായ പിതാവ് മാത്യുവിനെ (73) യും സജി കൊലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന സംശയത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ കുറച്ച് ചെറിയ അസ്ഥിക്കക്ഷണങ്ങള് മാത്രമാണ് കണ്ടെത്താനായത്. ഇത് മനുഷ്യന്റേതാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
ഇന്നലെയോടെ മണ്ണു മാറ്റിയുള്ള പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ പരിശോധന നാലര വരെ നീണ്ടു. വീടിന്റെ സെപ്റ്റിക് ടാങ്കും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചു.പോലീസ് നായയെയും എത്തിച്ചിരുന്നു.
വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ അഞ്ചടിയോളം ആഴത്തില്‍ അസ്ഥിക്കക്ഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിരുന്നു.
എന്നാല്‍, അസ്ഥിക്കക്ഷണം മനുഷ്യന്റേത് അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കൂടാതെ ഇതിന് സമീപത്തായി പശുവിന്റെതെന്നു കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു.
അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സജിയെ ഇന്നലെ വൈകുന്നേരം നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
District News
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായി. ഞെട്ടിക്കുന്ന മൊഴിയാണ് ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി നല്‍കിയത്. പച്ചടി തോട്ടുവാക്കട പൊന്നൂട്ടില്‍ മേരിക്കുട്ടി, മകന് റെജി എന്നിവരെ കൊലപ്പെടുത്തിയ മേരിക്കുട്ടിയുടെ ഇളയ മകന് സജിയുടെ മൊഴിയിലാണ് ക്രൂരതയുടെ ചിത്രം പുറത്തുവന്നത്.
ഈ മാസം നാലിനാണ് ഇരുവരെയും സജി ക്രൂരമായി കൊലപ്പെടുത്തിയത്. നാലിന് രാത്രിയില്‍ മദ്യപിച്ചെത്തിയ സജി ഭക്ഷണം കഴിക്കുന്നതിനിടെ സഹോദരന് റെജിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. റെജിയെ മര്‍ദിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും കൊലപ്പെടുത്തി.
മര്‍ദനമേറ്റു താഴെവീണ റെജിയുടെ തലയില്‍ ഏറെനേരം ചവിട്ടിപ്പിടിക്കുകയും തോര്‍ത്ത് മുറുക്കി മരണം ഉറപ്പിക്കുകയും ചെയ്തു. ഇതുകണ്ട് എത്തിയ മേരിക്കുട്ടിയുടെ മുഖത്ത് ഇടിക്കുകയും കൈയില്‍ പിടിച്ച് കറക്കി ഭിത്തിയിലേക്ക് ഇടിപ്പിക്കുകയും മര്‍ദനം തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷം ഇറച്ചിക്കറിയോടൊപ്പം ഇയാള്‍ ഭക്ഷണം കഴിച്ചിരുന്നു. അന്ന് വീട്ടിനുള്ളില്‍ മൃതദേഹങ്ങള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചശേഷം ഇയാള്‍ കിടന്നുറങ്ങി.
അടുത്തദിവസം രാവിലെ മൃതദേഹങ്ങള്‍ ഗ്രീന്‍ നെറ്റില്‍ പൊതിയുകയും രണ്ടു ദിവസം വീടിനു പുറത്ത് വയ്ക്കുകയും ചെയ്തു. മൂന്നാം ദിവസം അര്‍ധ രാത്രിക്ക് ശേഷം മുറ്റത്തിന് സമീപം കുഴിയെടുത്ത് മൃതദേഹങ്ങൾ മറവ് ചെയ്തു. മൃതദേഹങ്ങളില്‍ കുമ്മായം വിതറിയശേഷമാണ് കുഴിച്ചിട്ടത്.
സ്വത്ത് ഭാഗം വയ്ക്കുന്നതിലെ തര്‍ക്കവും റെജി, സജിയുടെ പിതൃത്വം നിരന്തരം ചോദ്യം ചെയ്തിരുന്നതും വിവാഹത്തിന് സമ്മതിക്കാതിരുന്നതുമാണ് കൊലയിലേക്ക് നയിച്ചത്. ഒന്നര ഏക്കര്‍ സ്ഥലത്തില്‍ തന്റെ ഓഹരി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സജിയുടെ പിതാവ് മറ്റാരോ ആണെന്നും ഇതിനാല്‍ സ്വത്ത് നല്കാന് ആകില്ലെന്നുമുള്ള നിലപാടിലായിരുന്നു റെജി. വിവാഹം കഴിക്കാനും സജിയെ അനുവദിച്ചിരുന്നില്ലെന്നും ഇയാള്‍ പോലീസിനു മൊഴി നല്കി. റിമാൻഡിലായ സജിയെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. 2018 ല്‍ കാണാതായ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ തിരോധാനത്തില്‍ പുനരന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
നെടുങ്കണ്ടം ഇരട്ടക്കൊല;
പ്രതി റിമാൻഡിൽ
നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ 14 ദിവസത്തേക്ക് നെടുങ്കണ്ടം കോടതി റിമാൻഡു ചെയ്തു. പച്ചടി തോട്ടുവാക്കട പൊന്നൂട്ടില്‍ മേരിക്കുട്ടി, മകന് റെജി എന്നിവരെ കൊലപ്പെടുത്തിയ സജിയെയാണ് നെടുങ്കണ്ടം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്തത്. സജിയുടെ മാതാവാണ് മേരിക്കുട്ടി. റെജി സഹോദരനാണ്. ചൊവ്വാഴ്ചയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന സജി പോലീസില്‍ കീഴടങ്ങിയത്.
ഈ മാസം നാലിന് രാത്രിയിലാണ് മദ്യപിച്ചെത്തിയ സജി മാതാവിനെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ കാണാനില്ലെന്ന സജിയുടെ സഹോദരി സിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം പോലീസ് കേസെടുത്തത്. തുടര്‍ന്ന് മേരിക്കുട്ടിയുടെ വീടിന് മുമ്പില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പിടിയിലായ സജിയെ അന്നും ഇന്നലെയും കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍ പ്രതി സജിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സഹോദരൻ റെജിയെ കൊന്നത് മർദിച്ചും കഴുത്തില്‍ തോർത്ത് മുറുക്കിയുമാണ്.
അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ചും കയ്യില്‍ പിടിച്ച് കറക്കി ഭിത്തിയിലേക്കെറിഞ്ഞും കൊലപ്പെടുത്തി എന്നും പ്രതി വെളിപ്പെടുത്തി. ഏപ്രില്‍ നാലാം തീയതി രാത്രിയാണ് കൊലപാതകം നടന്നതെന്നും മൊഴിയിലുണ്ട്.
മൃതദേഹങ്ങള്‍ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ നെറ്റില്‍ പൊതിഞ്ഞു വച്ചു. മൂന്നാം ദിവസം അർധ രാത്രിക്ക് ശേഷമാണ് കുഴിച്ചിട്ടത്. കഴിഞ്ഞ ദിവസം പിടിയിലായ സജി ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ തന്നെ കുറ്റം സമ്മതിച്ചിരുന്നു. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ പോലീസ് പിടികൂടിയത്. പിടികൂടുമ്പോള്‍ അവശനിലയിലായിരുന്നു.
ഈ മാസം രണ്ട് മുതല്‍ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തിയിരുന്നു.
അന്വേഷണത്തില്‍ തന്നെ പോലീസിന് ദുരൂഹത തോന്നിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യനോട് സാമ്യം തോന്നുന്ന ശരീരഭാഗങ്ങള്‍ വീടിൻ്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. കാല് ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിന് പോലീസ് വീട്ടിലെത്തിയപ്പോള്‍ സജി അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്കുള്ള അയാളുടെ മറുപടിയില്‍ പൊലീസിന് സംശയം തോന്നി. വൈകിട്ട് വീണ്ടും പൊലീസ് വീട്ടിലെത്തിയപ്പോള്‍ സജി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
പിന്നീട് നടത്തിയ തെരച്ചിലില്‍ ആണ് വീടിന് സമീപത്തെ പറമ്പില്‍ നിന്നും സജിയെ പൊലീസ് പിടികൂടിയത്. അതേസമയം പിതാവിന്റെ തിരോധാനവും അന്വേഷിക്കണമെന്ന ആവശ്യവുമായി സജിയുടെ സഹോദരി സിനി രംഗത്തെത്തിരുന്നു
Kerala
നെടുങ്കണ്ടം: നെടുങ്കണ്ടം തോട്ടുവാക്കടയില്‍ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ തോട്ടുവാക്കട പൊന്നൂട്ടിയില്‍ സജി (43) പോലീസില്‍ കീഴടങ്ങി.
കൃത്യം നടന്ന ഇവരുടെ വീടിനു സമീപത്തുള്ള കാട്ടില്‍നിന്നും ഇറങ്ങിവന്ന ഇയാള്‍ ഒരു കടയിലെത്തുകയും താന്‍ കീഴടങ്ങുകയാണെന്ന് നാട്ടുകാരോടു പറയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ നെടുങ്കണ്ടം പോലീസിനു കൈമാറി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറംലോകം അറിഞ്ഞത്.
പൊന്നൂട്ടിയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹങ്ങള്‍ ഇവരുടെ വീടിനുമുന്നില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കാണാനില്ലെന്ന മകള്‍ സിനിയുടെ പരാതിയെത്തുടര്‍ന്ന് വീട്ടിലെത്തിയ പോലീസിനെ കണ്ടതോടെ പ്രതിയും മേരിക്കുട്ടിയുടെ മകനുമായ സജി ഓടി രക്ഷപ്പെട്ടിരുന്നു.
സംശയം തോന്നിയ പോലീസ് പരിസരം നിരീക്ഷിച്ചപ്പോഴാണു മണ്ണ് ഇളകിക്കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഇവിടം കുഴിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ജീര്‍ണിച്ചനിലയില്‍ കണ്ടെത്തി.
പോലീസ് നാല് സ്ക്വാഡുകളായി തിരിഞ്ഞു ഡോഗ് സ്ക്വാഡ്, ഡ്രോണ്‍ എന്നിവയുടെ സഹായത്തോടെ പ്രതിക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. നാട്ടുകാരും പോലീസിനോടൊപ്പം തെരച്ചിലില്‍ സഹായിച്ചു.
ഇതിനിടെ വെള്ളവും ഭക്ഷണവും ലഭിക്കാതായതോടെ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സജി കാട്ടില്‍നിന്നു പുറത്തിറങ്ങുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം നെടുങ്കണ്ടത്തെ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
ഇരുവരുടെയും കൊലപാതകം സംബന്ധിച്ച് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശരീരം മറവ് ചെയ്യുന്നതിനടക്കം ആരുടെയെങ്കിലും സഹായം സജിക്കു ലഭിച്ചിട്ടുണ്ടോയെന്നും പിതാവിന്റെ തിരോധനം സംബന്ധിച്ചും വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസില്‍ കസ്റ്റഡിയിലായ പ്രതി സജി കുറ്റം സമ്മതിച്ചതായി ഇടുക്കി എസ്പി സാബു മാത്യു. കൊലയ്ക്ക് കാരണം വസ്തു തര്‍ക്കവും സഹോദരന്റെ മാനസിക പീഡനവുമാണെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.
മാതാവ് തോട്ടുവാക്കട പൊന്നൂട്ടിയില്‍ മേരിക്കുട്ടിയെയും സഹോദരന് റെജിയെയും കൊലപ്പെടുത്തിയത് താനാണെന്നും ഇതിന് തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പ്രതി പറഞ്ഞു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. റെജി സജിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. പ്രതിയെ ഇന്നലെ വൈകുന്നേരം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നും തെളിവെടുപ്പ് തുടരും.
വിശദമായ ചോദ്യംചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും എസ്പി പറഞ്ഞു. സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പുനരന്വേഷണം നടത്തും. ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ഇതോടെ കൊലപാതകത്തിന്റെ പൂര്‍ണചിത്രം തെളിയുമെന്നും എസ്പി പറഞ്ഞു.
Kerala
നെടുങ്കണ്ടം: ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് പച്ചടി തോട്ടുവാക്കട. അമ്മയെയും മകനെയും കൊന്നു കുഴിച്ചുമൂടി എന്ന വാര്‍ത്ത ഇന്നലെ പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്.
പുറംലോകവുമായി അധികം ബന്ധമില്ലാത്ത കുടുംബമായിരുന്നു തോട്ടുവാക്കട പൊന്നുട്ടയില്‍ മേരിക്കുട്ടിയുടേത്. മേരിക്കുട്ടിയുടെയും മൂത്തമകന് റെജിയുടെയും അഴുകിയ മൃതദേഹങ്ങളാണ് ഇവരുടെ വീടിനു സമീപത്തെ പട്ടിക്കൂടിന് പിന്നില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് 15 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ മേരിക്കുട്ടിയുടെ ഇളയ മകന് സജിയാണെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കൂടാതെ മേരിക്കുട്ടിക്ക് രണ്ട് മക്കള്കൂടിയാണുള്ളത്. ഭിന്നശേഷിക്കാരിയായ ഒരു മകള്‍ അഭയകേന്ദ്രത്തിലാണ്. മറ്റൊരു മകള്‍ വിവാഹിതയുമാണ്.
മരിച്ച റെജിയും പ്രതി എന്ന് സംശയിക്കുന്ന സഹോദരന് സജിയും തമ്മില്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സ്ഥിരമായി പരസ്പരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇവര്‍ അയല്‍ക്കാരെയും സഹോദരിമാരടക്കമുള്ള ബന്ധുക്കളെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. വിവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന അമ്മയെ കാണുന്നതിനായി സഹോദരിമാര്‍ വീട്ടില്‍ എത്തുന്നത് പോലും ഇവര്‍ തടഞ്ഞിരുന്നു.
മേരിക്കുട്ടിയെയും റെജിയെയും ദിവസങ്ങളായി പുറത്ത് കാണാതിരുന്നതോടെ അയല്‍വാസികള്‍ സജിയോട് വിവരം തിരക്കിയെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ മേരിക്കുട്ടിയുടെ മകള്‍ സിനിയെ അറിയിച്ചിരുന്നു. മകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച വൈകുന്നേരം നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തിയത്.
സംശയം തോന്നിയതോടെയാണ് പോലീസ് വീടും പരിസരവും പരിശോധിച്ചതും മുറ്റത്ത് മണ്ണിളകിക്കിടക്കുന്ന സ്ഥലം കുഴിച്ചുനോക്കുകയും ചെയ്തത്. ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒളിവില്‍ പോയ സജിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് വീടിനു സമീപത്തെ മലമുകളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ 2018 ല്‍ കാണാതായ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ തിരോധാനവും കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. ഒളിവില്‍ പോയ സജിയെ പിടികൂടിയാല്‍ മാത്രമേ ഇരട്ടക്കൊലപാതകം സംബന്ധിച്ചും പിതാവിന്റെ തിരോധാനം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.
ഇല്ലാത്ത വിവാഹത്തിന് നാട്ടുകാരെ ക്ഷണിച്ചു
പച്ചടി തോട്ടുവാടകയിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതി എന്നു സംശയിക്കുന്ന സജി ഇയാളുടെ വിവാഹത്തിന് അയൽവാസികളെ ക്ഷണിച്ചിരുന്നു. കഴിഞ്ഞ 10ന് വിവാഹമാണന്നും 600 പേരെ ക്ഷണിച്ചിട്ടുണ്ടെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്.
എന്നാൽ, വധുവിനെ സംബന്ധിച്ച് പല രീതിയിലാണ് നാട്ടുകാരോടു പറഞ്ഞിരുന്നതു. പിന്നീട് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെ ഒരു വിവാഹാലോചനപോലും നടന്നതായി അറിയാൻ കഴിഞ്ഞില്ല.
എന്നാൽ, സജി പറഞ്ഞ വിവാഹ തീയതിയിൽ ദേഹത്ത് പരിക്കുകളോടെയാണ് ഇയാളെ കണ്ടത്. വധുവിന്റെ ബന്ധു മരിച്ചതിനാൽ വിവാഹം മാറ്റിവച്ചതായും ഇയാൾ പറഞ്ഞു. ബാത്ത്റൂമിൽ തെന്നിവീണാണ് പരിക്കേറ്റതെന്നും ഇയാൾ പറഞ്ഞിരുന്നു.