x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി ചെ​ന്താ​മ​ര​യു​ടെ വി​ചാ​ര​ണ ഇ​ന്ന്


Published: May 29, 2026 06:15 AM IST | Updated: May 29, 2026 07:21 AM IST

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ വി​ചാ​ര​ണ ഇ​ന്ന് ന​ട​ക്കും. നാ​ലു​മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​ർ​ന്നു വ​ന്നി​രു​ന്ന സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി-4​ൽ പൂ​ർ​ത്തി​യാ​യി. 2025 ജ​നു​വ​രി 27 നാ​യി​രു​ന്നു നെ​ന്മാ​റ പോ​ത്തു​ണ്ടി ബോ​യ​ൻ കോ​ള​നി സ്വ​ദേ​ശി സു​ധാ​ക​ര​ൻ, അ​മ്മ ല​ക്ഷ്മി എ​ന്നി​വ​രെ ചെ​ന്താ​മ​ര വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

2019ൽ ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ​യും ചെ​ന്താ​മ കൊ​ല​പ്പെ​ടു​ത്തി. ഈ ​കേ​സി​ൽ ചെ​ന്താ​മ​ര​യ്ക്ക് നേ​ര​ത്തെ കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും പി​ഴ​യും വി​ധി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ കു​ടും​ബ​വു​മാ​യി പ്ര​തി​ക്ക് മു​ൻ​പും ശ​ത്രു​ത​യു​ണ്ടാ​യി​രു​ന്നു. 2019ൽ ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ​യും പ്ര​തി​യാ​യ ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ജി​ത കൊ​ല​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യ്ക്ക് കോ​ട​തി നേ​ര​ത്തെ ത​ന്നെ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യും പി​ഴ​യും വി​ധി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷാ​വി​ധി​ക്ക് പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​ത്.

നാ​ല് മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന കൃ​ത്യ​മാ​യ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​യു​ടെ അ​ന്തി​മ വി​ചാ​ര​ണ​യി​ലേ​ക്ക് കോ​ട​തി ക​ട​ക്കു​ന്ന​ത്.

Tags : Nenmara double murder Trial accused Chenthamara

Recent News

Corehub Up