Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jubilee Celebration

Ernakulam

മ​ഞ്ഞ​പ്ര മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ജൂ​ബി​ലി ആ​ഘോ​ഷം

മ​ഞ്ഞ​പ്ര: 625 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ മ​ഞ്ഞ​പ്ര മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യു​ടെ (1401-2026) ജൂ​ബി​ലി ആ​ഘോ​ഷം(​ന​ന്ദ​നീ​യ 2കെ26) ​സ​മാ​പി​ച്ചു. ഇ​ട​വ​ക​യു​ടെ സം​യു​ക്ത​വാ​ര്‍​ഷി​കം, സ​മ​ര്‍​പ്പി​ത സം​ഗ​മം എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ന​ട​ന്നു. സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് മാ​ര്‍ തോ​മ​സ് ച​ക്യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ, വി​കാ​രി ഫാ. ​ഡോ. വ​ര്‍​ഗീ​സ് പൊ​ട്ട​യ്ക്ക​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​നാ​ട​ത്ത്, സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് അ​റ​യ്ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ന്‍റോ ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ജു ഈ​രാ​ളി, മു​ന്‍ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വാ​ഴ​പ്പി​ള്ളി, ഫാ. ​ജോ​സ് മാ​ട​ന്‍, സി​സ്റ്റ​ര്‍ ഡോ. ​ഗീ​ത മ​രി​യ, ഫാ. ​ജി​ന്‍​സ് ഞാ​ണ​യ്ക്ക​ല്‍, സ​രി​ത സു​നി​ല്‍, ടോ​മി മൈ​പ്പാ​ന്‍, സെ​ബി വ​ട​ക്കും​ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

District News

പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം

ച​ന്ദ​ന​ക്കാം​പാ​റ: ചെ​റു​പു​ഷ്പ പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ന്ദ​ന​ക്കാം​പാ​റ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് ചൊ​ള്ള​മ്പു​ഴ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ റ​മ്പാ​ൻ പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ച​ന്ദ​ന​ക്കാം​പാ​റ പാ​രി​ഷ് കോ -ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. ത​ങ്ക​ച്ച​ൻ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു.

പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി, അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി തോ​ലാ​നി, പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, എം​എ​സ്എം​ഐ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലൂ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up