ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളി ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ചന്ദനക്കാംപാറ പാരിഷ് ഹാളിൽ തല
ചന്ദനക്കാംപാറ: ചെറുപുഷ്പ പള്ളി ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ചന്ദനക്കാംപാറ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി ഫാ. ജോസഫ് ചൊള്ളമ്പുഴ ആമുഖ പ്രഭാഷണവും സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും നടത്തി.
മാതൃവേദി അംഗങ്ങൾ റമ്പാൻ പാട്ട് അവതരിപ്പിച്ചു. ചന്ദനക്കാംപാറ പാരിഷ് കോ -ഓർഡിനേറ്റർ വി.എം. തങ്കച്ചൻ ഉപഹാര സമർപ്പണം നിർവഹിച്ചു.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി, അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ജില്ലാ പഞ്ചായത്തംഗം ബേബി തോലാനി, പൈസക്കരി ദേവമാതാ ഫൊറോന പള്ളി വികാരി ഫാ. നോബിൾ ഓണംകുളം, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, എംഎസ്എംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലൂസി ജോസ് എന്നിവർ പ്രസംഗിച്ചു.