മാള: കോട്ടയ്ക്കൽ സെന്റ്് തെരേസാസ് കോളജ് സുവർണ ജൂബിലി സമാപനവും പൂർവവിദ്യാർഥി സംഘടനയായ ടെറാക്കോട്ടയുടെ ഉദ്ഘാടനവും നടന്നു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ഉദ് ഘാടനം നിർവഹിച്ചു.
ടെറാക്കോട്ട പ്രസിഡന്റ് എം.പി. ആന്റണി അധ്യക്ഷനായിരുന്നു. കോളജ് ഡയറക്ടർ റവ. ഡോ. വിത്സൻ തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി.
ദേവമാത പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കര, കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞാമ്പിള്ളി, പ്രിൻസിപ്പൽ മേജർ ഡോ. ടി. ഒ. അൽഫോൻസ് ലിഗോരി, എം.ജി. ടോമി, കെ.പി. ആന്റണി, മുൻ പ്രിൻസിപ്പൽ ഫാ. തോമസ് അമ്പൂക്കൻ, യു.ജെ. ബാബു എന്നിവർ സംസാരിച്ചു.
ടെറാക്കോട്ട സെക്രട്ടറി കെ. ജെ. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.രാവിലെ പൂർവ അധ്യാപകരേയും മാനേജർമാരേയും പ്രിൻസിപ്പൽമാരേയും ആദരിക്കുന്ന ഗുരുവന്ദനം, കൃതജ്ഞതാ ബലി എന്നിവ നടത്തി.
Tags : nattu vishesham St. Teresa's Jubilee Celebration