വിശുദ്ധ ഫ്രാന്‍സിസ് അസീസി
ചങ്ങനാശേരി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സ്വര്‍ഗീയ ജനനത്തിന്റെ എണ്ണൂറാം വാര്‍ഷികത്തിന്റെ ചങ്ങനാശേരി അതിരൂപതാതല ജൂബിലി ആചരണം ഒക്ടോബര്‍ രണ്ടിന് ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ ആഘോഷിക്കും. രാവിലെ 9.30ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് സമ്മേളനം നടക്കും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. ഫാ. ബോബി ജോസ് കട്ടികാട് സന്ദേശം നല്‍കും. വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. ജോണ്‍ തെക്കേക്കര, മോണ്‍.സ്കറിയ കന്യാകോണില്‍, വികാരി ഫാ. ജോസ് പാറശേരി എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് ഒന്നിന് സ്നേഹവിരുന്നോടെ സമ്മേളനം സമാപിക്കും.
2026 ജനുവരി പത്തുമുതല്‍ 2027 ജനുവരി പത്തുവരെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സിസ് അസീസി വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews Jubilee Celebration