x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​പോ​ള്‍ സ്‌​കൂ​ള്‍ 1976 ബാ​ച്ച് സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷം


Published: June 26, 2026 10:05 PM IST | Updated: June 26, 2026 10:05 PM IST

തൊ​ടു​പു​ഴ: ആ​ദ്യ​കാ​ല ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളാ​യ ഡി​പോ​ളി​ല്‍നി​ന്നു 1976 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ 50 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​ങ്ക​മാ​ലി ഡി​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. മു​ന്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ.​ ജോ​സ​ഫ് ക​രു​മ​ത്തി വി​സി​യെയും മ​റ്റു ഗു​രു​ഭൂ​ത​രെയും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

50 വ​ര്‍​ഷം മു​മ്പു​ള്ള സ്‌​കൂ​ള്‍​കാ​ല​യ​ള​വി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച സ​മ്മേ​ള​നം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, ഗെ​യി​മു​ക​ള്‍, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ത്തി.

എ​ച്ച്. രാ​ജേ​ഷ്, ജി.​ ബാ​ല​കൃ​ഷ്ണ​ന്‍, സു​നി​ത ഐ.​ റാ​ണി, എം.​പി.​ ബാ​ലു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ബാ​ച്ചി​ലെ 36 പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Jubilee Celebration DePaul School Nattuvishesham District news

Recent News

Corehub Up