വികാരി ഫാ.കെ.ബി. സെഫറിൻ പതാക ഉയർത്തുന്നു.
കായംകുളം: ഭാരതത്തിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപത സ്ഥാപിതമായതിന്റെ എഴുന്നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള സപ്തശതാബ്ദി ത്രിവത്സര ജൂബിലിയുടെ ഇടവകതല ഉദ്ഘാടനം കായംകുളം സെന്റ് ആന്റണീസ് റോമൻ കാത്തലിക് ദേവാലയത്തിൽ നടന്നു. വികാരി ഫാ. കെ.ബി. സെഫറിൻ ജൂബിലി പതാക ഉയർത്തി. തുടർന്ന് നടന്ന സമൂഹബലിയിൽ ഫാ. ലോറൻസ് ഒഎഫ്എം കപ്പുച്ചിൻ മുഖ്യ കാർമികത്വം വഹിച്ചു.
ഫാ. ജോസഫ് സുഗുൺ ലിയോൺ വചനപ്രഘോഷണം നടത്തി. ത്രിവത്സര ജൂബിലി കാലയളവിൽ സമഗ്രമായ ആത്മീയ, ഭൗതിക, ജീവകാരുണ്യ കർമ പദ്ധതികൾ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ചടങ്ങിൽ നടന്നു. വിശ്വാസനവീകരണ ധ്യാനങ്ങൾ, ചരിത്രപഠന സെമിനാറുകൾ തുടങ്ങിയ ആത്മീയ മുന്നേറ്റങ്ങൾക്കൊപ്പം പാവപ്പെട്ടവർക്കായുള്ള ഭവനനിർമാണം, നിർധനർക്കുള്ള ചികിത്സാ-വിദ്യാഭ്യാസ സഹായങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവർക്കായുള്ള കരുതൽ പദ്ധതികൾ എന്നിവയും ഇടവകയുടെ ഭൗതിക നവീകരണ പ്രവർത്തനങ്ങളും മൂന്നു വർഷങ്ങളിലായി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൈക്കാരൻ ആംബ്രോസ് റെയിഡർ, സെക്രട്ടറി അലക്സ് ആന്റണി കുളങ്ങരേത്ത്, മെർലിൻ ഗോഡ്വിൻ, പയസ് പിള്ളവീട്, കിസ്റ്റഫർ ഫെർണാണ്ടസ്, സോളമൻ റൊസാരിയോ, പ്രസാദ് ആന്റണി എന്നിവർ നേതൃത്വം നൽകി.
Tags : Jubilee Celebration NattuVishasham DistrictNews