x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞ​പ്പാ​റ ക്രി​സ്തു​രാ​ജ് പള്ളിയിൽ ജൂ​ബി​ലിത്തി​രു​നാ​ള്‍


Published: April 12, 2026 06:28 AM IST | Updated: April 12, 2026 06:28 AM IST

നെ​ടു​ങ്ക​ണ്ടം: 1975ല്‍ ​സ്ഥാ​പി​ത​മാ​യ മ​ഞ്ഞ​പ്പാ​റ ക്രി​സ്തു​രാ​ജ് പള്ളിയുടെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​വും തി​രു​നാ​ളും ആ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പത്തിന് ​ആ​രം​ഭി​ച്ച ജൂ​ബി​ലി തി​രു​നാ​ള്‍ 20ന് ​സ​മാ​പി​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ന് ​ഇ​ടു​ക്കി രൂ​പ​ത മു​ഖ്യ വി​കാ​രിജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച് വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ച്ചു.

ഇ​ന്നു രാ​വി​ലെ പത്തിന് ​കോ​ത​മം​ഗ​ലം ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് പു​ന്ന​ക്കോ​ട്ടി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ര്‍​ന്ന് മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ ആ​ദ​രി​ക്കും. നാളെ ​വൈ​കു​ന്നേ​രം 4.30 ന് ​ഇ​ട​വ​ക​യി​ല്‍ സേ​വ​നം ചെ​യ്ത​വ​രു​ടെ​യും ഇ​ട​വ​ക​യി​ല്‍നി​ന്നു​ള്ള വൈ​ദി​ക​രു​ടെ​യും സി​സ്റ്റേ​ഴ്‌​സി​ന്‍റെയും സം​ഗ​മം ന​ട​ക്കും. ഫാ. ​ജോ​ര്‍​ജ് പൊ​ട്ട​യ്ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ന്തോ​ണി​പു​രം ചാ​പ്പ​ലി​ല്‍ ഫാ. ​ടി​നു പാ​റ​ക്ക​ട​വി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ്‌​നേ​ഹ​വി​രു​ന്ന്, ഗാ​ന​നി​ശ. 15നു ​രാ​വി​ലെ പത്തിനു ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 16നു ​വൈ​കു​ന്നേ​രം 4.30 ന് ​വി​വാ​ഹ ജൂ​ബി​ലേ​റി​യ​ന്മാ​രെ ആ​ദ​രി​ക്കും. ഫാ. ​ജി​ജോ ഉ​റു​മ്പി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 17ന് ​ഇ​ട​വ​ക ദി​നാ​ഘോ​ഷം. വൈ​കു​ന്നേ​രം 4.30 ന് ​കോ​ത​മം​ഗ​ലം രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന അ​ർ​പ്പി​ക്കും.

18നു ​വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എംപി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​എം. മ​ണി എം​എ​ല്‍​എ സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മു​ദാ​യി​ക നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. 7.30 ന് ​മ​ജീ​ഷ​ന്‍ സാ​മ്രാ​ട്ടി​ന്‍റെ മാ​ജി​ക് ഷോ. 19നു വൈ​കു​ന്നേ​രം 3.30 ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന - ഫാ. ​ഷാ​ജി തുമ്പേ​ച്ചി​റ​യി​ല്‍, സ​ന്ദേ​ശം - ഫാ. ​ഹെ​ന്‍​സ​ന്‍ തെ​ള്ളി​യാ​ങ്ക്‍, തു​ട​ര്‍​ന്ന് 51 സ്വ​ര്‍​ണ​ക്കു​രി​ശു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ​തി​നാ​ലു​കു​ട്ടി ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് വ​ര്‍​ണ​മ​ഴ, ഫ്യൂ​ഷ​ന്‍ ഷോ.

20നു വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​പ്രി​ന്‍​സ് പ​ര​ത്ത​നാ​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജി​ന്‍​സ് കാ​ര​ക്കാ​ട്ട്, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, 7.30ന് ​പ​ത്ത​നം​തി​ട്ട സാ​രം​ഗ് ഒ​റി​ജി​ന​ല്‍​സി​ന്‍റെ ഗാ​ന​മേ​ള എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ങ്ങും​തോ​ട്ട​ത്തി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ജു വ​ട​ക്കേ​ട​ത്ത്, കു​ഞ്ഞു​മോ​ന്‍ ചൂ​ര​നോ​ലി​ക്ക​ല്‍, റോ​യി പ​ന്ത​പ്പാ​ട്ട് ആ​ഘോ​ഷ​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് തെ​ക്കേ​ല്‍, സി​ജോ ന​ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Tags : nattu vishesham Jubilee celebration Manjappa Christ

Recent News

Corehub Up