കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
തിരുവല്ല: കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമൂഹത്തിന്റെ പൊതു സ്വത്താണെന്ന് മന്ത്രി കെ. മുരളീധരൻ. മലങ്കര സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലിയുടെയും പുഷ്പഗിരി മെഡിക്കൽ കോളജ് ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനവും പുഷ്പഗിരി കാൻ കെയറിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും ഏതു സമയത്തും എന്താവശ്യത്തിനും കക്ഷിരാഷ്ട്രീയം ഇല്ലാതെയും ജാതിചിന്തകൾക്ക് അതീതമായും സമീപിക്കാവുന്നതും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നതുമായ വ്യക്തിത്വമാണ് മാർ ക്ലീമിസ് ബാവയുടേതെന്നു മുരളീധരൻ പറഞ്ഞു.
കൂടുതൽ കുട്ടികൾക്ക് കേരളത്തിൽ തന്നെ മെഡിക്കൽ പഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കിയത് ഇത്തരം സ്വാശ്രയ കോളജുകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Jubilee Celebration