Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lakshmi Priya

ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രാ​യ കേ​സ്; അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ്

കൊ​ച്ചി: ന​ടി ല​ക്ഷ​മി​പ്രി​യ​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, പാ​ലാ​രി​വ​ട്ടം എ​സ്എ​ച്ച്ഒ എ​ന്നി​വ​ര്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ത്ത​ര​വി​ട്ടു.

ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി കേ​സ് ഓ​ഗ​സ്റ്റ് 10ലേ​ക്ക് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ല​ക്ഷ്മി​പ്രി​യ ത​നി​ക്കെ​തി​രെ അ​ശ്ലീ​ല​വും അ​പ​കീ​ര്‍​ത്തി​ക​ര​വു​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി. താ​ന്‍ മ​ദ്യ​പാ​നി​യാ​ണെ​ന്നും രാ​ത്രി വൈ​കി ഒ​രാ​ളെ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നു​മു​ള്ള വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ല​ക്ഷ്മി​പ്രി​യ വീ​ഡി​യോ​യി​ല്‍ ഉ​ന്ന​യി​ച്ച​ത്.

ല​ക്ഷ്മി​പ്രി​യ, യൂ​ട്യൂ​ബ് ചാ​ന​ല്‍ ഉ​ട​മ, ശ്വേ​ത മേ​നോ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ജൂ​ണ്‍ 26ന് ​പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലും ജൂ​ണ്‍ 29ന് ​കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

തു​ട​ർ​ന്നാ​ണ് അ​ന്‍​സി​ബ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ സ്വ​കാ​ര്യ പ​രാ​തി​യാ​യി പ​രി​ഗ​ണി​ക്കാ​നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​മാ​ണ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ന്‍​സി​ബ ഇ​പ്പോ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Movies

ബി​ജെ​പി​യോ​ടു മാ​ത്രം അ​യി​ത്തം എ​ന്തി​ന്? ശ്വേത രാജി വച്ചത് അക്കാരണം കൊണ്ട്; ല​ക്ഷ്മി​പ്രി​യ പ​റ​യു​ന്നു

ന​ടി ശ്വേ​താ മേ​നോ​ന്‍റെ രാ​ജി​ക്ക് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ന​ടി ല​ക്ഷ്മി​പ്രി​യ. ബി​ജെ​പി​ക്ക് വേ​ണ്ടി സ്ഥാ​നാ​ർ​ത്ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ ശ്വേ​താ മേ​നോ​ൻ പ​ണം വാ​ങ്ങി എ​ന്ന രീ​തി​യി​ൽ ഉ​യ​ർ​ന്ന വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​വ​രെ രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ല​ക്ഷ്മി​പ്രി​യ പ​റ​ഞ്ഞു.

മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​ന്നു​മി​ല്ലാ​ത്ത രാ​ഷ്ട്രീ​യ അ​യി​ത്തം ത​ങ്ങ​ൾ​ക്കെ​തി​രെ മാ​ത്രം പ്ര​യോ​ഗി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ല​ക്ഷ്മി​പ്രി​യ ചോ​ദി​ക്കു​ന്നു.

"ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ കൊ​ടു​ക്കാ​ൻ വേ​ണ്ടി അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞു. ഞാ​നും അ​ഞ്ജ​ലി​യും ഒ​ക്കെ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​യി​രു​ന്ന​ല്ലോ. അ​തു​പോ​ലെ ഇ​നി​യും ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ത്ഥി​ക​ളെ കൊ​ടു​ക്കാ​ൻ വേ​ണ്ടി ശ്വേ​താ മേ​നോ​ൻ ക​മ്മീ​ഷ​ൻ വാ​ങ്ങി എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ആ ​നി​മി​ഷ​മാ​ണ് ഏ​ഴു മ​ണി​ക്കൂ​ർ പൊ​രു​തി നി​ന്ന ശ്വേ​താ മേ​നോ​ൻ വേ​ദ​ന​യോ​ടെ ഞാ​ൻ അ​മ്മ​യി​ലെ അം​ഗ​ത്വം ത​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞ​ത്.  ഇ​വി​ടെ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന ശ്രീ ​ഇ​ന്ന​സെ​ന്‍റ് എം​പി​യും ആ​യി​രു​ന്നു അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് അ​പ്പോ​ൾ അ​യി​ത്തം ഉ​ണ്ടാ​യി​രു​ന്നി​ല്ല.  ഗ​ണേ​ഷ് കു​മാ​ർ ഒ​രു​കാ​ല​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു പി​ന്നീ​ട് ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തോ​ടു ചാ​യ്വു​ള്ള എം​എ​ൽ​എ ആ​യി​രു​ന്നു. ഇ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം എം​എ​ൽ​എ ആ​കാ​തി​രു​ന്ന​ത്. 
 
അ​തു​പോ​ലെ ത​ന്നെ ശ്രീ ​മു​കേ​ഷ് ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​ൻ ആ​യി​രു​ന്നു. അ​തു​പോ​ലെ ത​ന്നെ മ​മ്മൂ​ട്ടി എ​ന്ന സൂ​പ്പ​ർ​താ​രം എ​ന്നും ഇ​ട​തു​പ​ക്ഷ ചാ​യ്‌​വ് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ള്ള ആ​ളാ​ണ്. സി​ദ്ദീ​ഖ് കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യം തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. ജ​ഗ​ദീ​ഷ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ആ​യി​രു​ന്നു.

ര​മേ​ശ് പി​ഷാ​ര​ടി കോ​ൺ​ഗ്ര​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ ആ​ണ്. ഇ​വ​ർ​ക്കാ​ർ​ക്കും ഇ​ല്ലാ​ത്ത അ​യി​ത്തം ല​ക്ഷ്മി​പ്രി​യ​യ്ക്കും ശ്വേ​താ മേ​നോ​നും അ​ഞ്ജ​ലി നാ​യ​ർ​ക്കും എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു തെ​ളി​വു​മി​ല്ലാ​തെ ശ്വേ​താ മേ​നോ​ൻ പ​ണം വാ​ങ്ങി​യി​ട്ടാ​ണ് അ​മ്മ​യി​ൽ നി​ന്ന് ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ത്ഥി​ക​ളെ കൊ​ടു​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞാ​ൽ എ​ങ്ങ​നെ​യാ​ണ് ശ​രി​യാ​കു​ന്ന​ത്?’’ ല​ക്ഷ്മി​പ്രി​യ പ​റ​യു​ന്നു.

Movies

വ​ർ​ഗീ​യ​ത വി​ള​മ്പു​ന്ന നി​ങ്ങ​ളു​ടെ ശ​വം കാ​ണാ​ൻ ഒ​രു താ​ൽ​പ​ര്യ​വും ഇ​ല്ല: ല​ക്ഷ്മി​പ്രി​യ​യ്ക്കു മ​റു​പ​ടി​യു​മാ​യി ഉ​ഷ  

ത​ന്‍റെ ശ​വം പോ​ലും കാ​ണാ​ൻ വ​ര​രു​തെ​ന്ന ന​ടി ല​ക്ഷ്പ്രി​യ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ താ​ര​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ടി ഉ​ഷ ഹ​സീ​ന. ല​ക്ഷ്മി​പ്രി​യ​യെ​പ്പോ​ലെ വ​ർ​ഗീ​യ വി​ഷം തു​പ്പു​ന്ന​വ​രെ അ​മ്മ​യ്ക്ക് വേ​ണ്ടെ​ന്നും സം​ഘ​ട​ന​യി​ൽ വ​ർ​ഗീ​യ​ത കൊ​ണ്ടു​വ​രാ​മെ​ന്നു​ള്ള വ​ലി​യ മോ​ഹം പൊ​ളി​ച്ച​ടു​ക്കി​യ​തി​ന്‍റെ രോ​ദ​ന​മാ​യി​ട്ടേ രാ​ജി ക​ണ​ക്കാ​ക്കു​ന്നു​ള്ളു​വെ​ന്നും ഉ​ഷ ഹ​സീ​ന പ​റ​യു​ന്നു.

‘‘ശ്രീ​മ​തി ല​ക്ഷ്മി പ്രി​യ ഇ​ന്ന​ലെ രാ​ത്രി എ​നി​ക്കും പൊ​ന്ന​മ്മ ചേ​ച്ചി​ക്കും ഒ​രു മെ​സേ​ജ് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ലെ മാ​റ്റ​ർ ത​ന്നെ ഫെ​യ്സ്ബു​ക്കി​ലും അ​വ​ർ പോ​സ്റ്റ്‌ ചെ​യ്തി​ട്ടു​ണ്ട്.

ശ്രീ​മ​തി ല​ക്ഷ്മി പ്രി​യ ഒ​രു കാ​ര്യം മ​ന​സി​ലാ​ക്ക​ണം, ചാ​ന​ലാ​യ ചാ​ന​ലു​തോ​റും ക​യ​റി ഇ​രു​ന്ന് വാ​യി​ൽ വ​രു​ന്ന​ത് കോ​ത​ക്ക് പാ​ട്ട് എ​ന്ന​തു​പോ​ലെ വ​ർ​ഗീ​യ വി​ഷം തു​പ്പു​മ്പോ​ൾ ആ​ലോ​ചി​ക്ക​ണ​മാ​യി​രു​ന്നു, ഇ​ത്ത​ര​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നോ അം​ഗീ​ക​രി​ച്ച​ക്കാ​നോ ഞ​ങ്ങ​ൾ​ക്ക് മ​ന​സി​ല്ല. 

‘അ​മ്മ’ സം​ഘ​ട​ന​യി​ൽ വ​ർ​ഗീ​യ​ത കൊ​ണ്ടു​വ​രാ​മെ​ന്നു​ള്ള വ​ലി​യ മോ​ഹം ഞ​ങ്ങ​ൾ പൊ​ളി​ച്ച​ടു​ക്കി​യ​തി​ന്‍റെ, ആ ​മോ​ഹം പൊ​ലി​ഞ്ഞു​പോ​യ​തി​ന്‍റെ രോ​ദ​ന​മാ​യി​ട്ടേ ഞ​ങ്ങ​ൾ ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്നു​ള്ളു.

അ​ൻ​സി​ബ ക​ഴി​ഞ്ഞ പ​ത്ത് മാ​സം അ​നു​ഭ​വി​ച്ച വി​ഷ​മ​ങ്ങ​ൾ, അ​വ​ഗ​ണ​ന​ക​ൾ, അ​പ​മാ​ന​ങ്ങ​ൾ....​അ​തി​നൊ​ക്കെ ഇ​ന്ന​ലെ ഞ​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കി.​അ​ൻ​സി​ബ​യു​ടെ നി​ല​പാ​ട് അ​താ​ണ്‌ ശ​രി ഞ​ങ്ങ​ൾ അ​വ​ളെ ചേ​ർ​ത്തു​പി​ടി​ച്ചു... ഒ​പ്പം നി​ന്നു. 

നി​ങ്ങ​ളെ പോ​ലെ വ​ർ​ഗീ​യ വി​ഷം തു​പ്പു​ന്ന​വ​രെ ‘അ​മ്മ’​യ്ക്കും വേ​ണ്ട. ജ​ന​റ​ൽ​ബോ​ഡി​യി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​വും അ​ത് ത​ന്നെ ആ​യി​രു​ന്നു. ഇ​ന്റ​ർ​വ്യൂ​ക​ളി​ൽ ജ​നി​പ്പി​ച്ച മാ​താ​പി​താ​ക്ക​ളെ​യും ജ​നി​ച്ച മ​ത​ത്തെ​യും ഖു​റാ​നെ​യും ത​ള്ളി​പ്പ​റ​ഞ്ഞ നി​ങ്ങ​ളു​ടെ അ​ത്ത​രം സ്റ്റേ​റ്റ്മെ​ന്‍റ് ശ​രി​യാ​യി​ല്ല എ​ന്ന് പ​റ​ഞ്ഞ​തി​ന് എ​ന്നെ ഒ​രു പ്രോ​ഗ്രാ​മി​ന് വി​ളി​ക്കാ​ൻ എ​റെ സ​ഹ​പ്ര​വ​ർ​ത്ത​ക പ​റ​ഞ്ഞ​പ്പോ​ൾ മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ൻ​പി​ൽ പ​ബ്ലി​ക് ആ​യി​ട്ട് നി​ങ്ങ​ൾ എ​ന്നെ​യും ജി​ഹാ​ദി​യാ​ണ് അ​വ​രെ വി​ളി​ക്ക​ണ്ട എ​ന്ന് പ​റ​ഞ്ഞി​ല്ലേ? വാ​യ തു​റ​ന്നാ​ൽ വ​ർ​ഗീ​യ​ത വി​ള​മ്പു​ന്ന നി​ങ്ങ​ളു​ടെ ശ​വം കാ​ണ​ണ​മെ​ന്ന് എ​നി​ക്ക് ഒ​രു താ​ൽ​പ​ര്യ​വും ഇ​ല്ല. ’’–ഉ​ഷ​യു​ടെ വാ​ക്കു​ക​ൾ.

Kerala

ലക്ഷ്‌മി പ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ

കൊച്ചി: നടി ലക്ഷ്‌മി പ്രിയയ്ക്കും ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മ എന്നിവർക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ക്രിമിനൽ നടപടിപ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

ഈമാസം പതിനേഴിനകം റിപ്പോർട്ട് നൽകാൻ പോലീസിന് തൃപ്പൂണിത്തുറ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി നിർദേശം നൽകി.

അൻസിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഈ മാസം 17 നുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ അമ്മയിൽനിന്നും പുറത്താക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അൻസിബ മൂവർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കിയിരിക്കുന്നത്.

Movies

ല​ക്ഷ്‍​മി​പ്രി​യ​യ്ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണം; കോ​ട​തി​യെ സ​മീ​പി​ച്ച് അ​ൻ​സി​ബ

ന​ടി ല​ക്ഷ്‍​മി​പ്രി​യ​യ്ക്കെ​തി​രെ കോ​ട​തി​യി​ല്‍ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ല്‍ ചെ​യ്‍​ത് അ​ൻ​സി​ബ. ന​ടി ല​ക്ഷ്‍​മി​പ്രി​യ, ഭ​ർ​ത്താ​വ് ജ​യേ​ഷ്, തൃ​പ്പൂ​ണി​ത്തു​റ വ​നി​താ സെ​ൽ എ​സ്ഐ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. തൃ​പ്പൂ​ണി​ത്തു​റ കോ​ട​തി​യെ​യാ​ണ് സ​മീ​പി​ച്ച​ത്.

അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ശേ​ഷം പോ​ലീ​സ് പ​റ​ഞ്ഞ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്‍​സി​ബ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. താ​ന്‍ മ​ണി​ക്കൂ​റു​ക​ളോ​ളം തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണം എ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ ആ​വ​ശ്യം.

 

Movies

അ​ന്‍​സി​ബയ്​ക്കെ​തി​രെ മാ​ന​ന​ഷ്ട കേ​സ് കൊ​ടു​ക്കും: ല​ക്ഷ്മി​പ്രി​യ

ന​ടി അ​ൻ​സി​ബ​യു​ടെ പ​രാ​തി പോ​ലീ​സ് ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ 10 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട കേ​സ് ന​ല്‍​കു​മെ​ന്നു ന​ടി ല​ക്ഷ്മി​പ്രി​യ. ര​ണ്ടു മി​നി​റ്റി​ല്‍ തീ​ര്‍​ക്കേ​ണ്ട പ്ര​ശ്‌​നം അ​ന്‍​സി​ബ വി​വാ​ദ​മാ​ക്കി മാ​റ്റി, ത​ന്നെ കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ചു എ​ന്നാ​ണ് ല​ക്ഷ്മി​പ്രി​യ പ​റ​യു​ന്ന​ത്. അ​ന്‍​സി​ബ​യ്ക്കു പി​ന്നി​ല്‍ മ​ത വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ണ്ടെ​ന്നും ല​ക്ഷ്മി​പ്രി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

അ​ന്‍​സി​ബ വി​ചാ​രി​ച്ചാ​ല്‍ ത​ക​ര്‍​ന്നു പോ​കു​ന്ന ഒ​രാ​ള​ല്ല ല​ക്ഷ്മി​പ്രി​യ. അ​ന്‍​സി​ബ​യ്ക്കു പി​ന്നി​ല്‍ കൃ​ത്യ​മാ​യി അ​ജ​ൻ​ഡ​യു​ണ്ട്. ഇ​വി​ടു​ത്തെ മ​ത വ​ര്‍​ഗീ​യ​വാ​ദി​ക​ള്‍ അ​ന്‍​സി​ബ​യു​ടെ പി​ന്നി​ലു​ണ്ടെ​ന്നു ബ​ല​മാ​യി സം​ശ​യി​ക്കു​ന്നു. അ​ന്‍​സി​ബ​യി​ല്‍​നി​ന്നു ഞാ​ന്‍ എ​ന്താ​ണ് നേ​രി​ട്ടി​ട്ടു​ള്ള​ത്, അ​ക്കാ​ര്യം ഞാ​ന്‍ നാ​ലു വ​രി​യി​ല്‍ പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. അ​തി​നെ ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണ​മെ​ന്നോ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നോ ആ​ഗ്ര​ഹി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് ഞ​ങ്ങ​ളു​ടെ സം​ഘ​ട​ന​യി​ല്‍ പോ​ലും പ​റ​യാ​തി​രു​ന്ന​ത്.

ക്ഷ​മ പ​റ​യു​ന്നു​ണ്ടോ എ​ന്നൊ​രു ചോ​ദ്യം മാ​ത്ര​മാ​ണ് തൃ​പ്പൂ​ണി​ത്തു​റ വ​നി​താ സെ​ല്‍ എ​സ്‌​ഐ രേ​ഷ്മ മാ​ഡ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. ആ​കെ 20 മി​നി​റ്റ് മാ​ത്ര​മാ​ണ് ഞാ​നും അ​ന്‍​സി​ബ​യും എ​സ്‌​ഐ​യും കൂ​ടെ ഇ​രു​ന്നു സം​സാ​രി​ച്ചി​ട്ടു​ള്ളു. ബാ​ക്കി 35 മി​നി​റ്റ് 20 സെ​ക്ക​ന്‍റ് എ​ന്‍റെ ഭ​ര്‍​ത്താ​വി​നോ​ട് ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​തു വി​ല​പ്പെ​ട്ട റി​ക്കാ​ര്‍​ഡ് ആ​യി ഉ​ണ്ടാ​യി​രു​ന്നു. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞു.

10 കോ​ടി രൂ​പ മാ​ന​ന​ഷ്ടം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് എ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കൃ​ഷ്ണ​രാ​ജ് മു​ഖേ​ന കേ​സ് ഫ​യ​ല്‍ ചെ​യ്യും. കാ​ര​ണം ര​ണ്ടു മി​നി​റ്റി​ല്‍ ഫോ​ണി​ല്‍ തീ​രു​മാ​യി​രു​ന്ന ഒ​രു കാ​ര്യ​ത്തി​നു കൃ​ത്യ​മാ​യ മ​റു​പ​ടി ത​രാ​ന്‍ ത​യാ​റാ​യി​ല്ല. ഒ​രു മാ​സ​ത്തോ​ളം കാ​ത്തി​രു​ന്ന ശേ​ഷ​മാ​ണ് എ​നി​ക്കു പ​രാ​തി കൊ​ടു​ക്കേ​ണ്ടി വ​ന്ന​ത്. പ​രാ​തി​യി​ല്‍ അ​ന്‍​സി​ബ ഉ​ന്ന​യി​ച്ചി​രു​ന്ന ഒ​രു കാ​ര്യ​ങ്ങ​ളും ഞാ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

തൃ​പ്പൂ​ണി​ത്തു​റ വ​നി​ത സെ​ല്ലി​ലെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യി​രു​ന്ന് ക​ളി​ച്ചു എ​ന്ന് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ഭ​ര്‍​ത്താ​വ് എ​നി​ക്കെ​തി​രെ മോ​ശ​മാ​യി പ​റ​ഞ്ഞു​വെ​ന്നും ആ ​കു​ട്ടി പ​റ​ഞ്ഞു. നാ​ളെ ത​ന്നെ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യും.

അ​മ്മ സം​ഘ​ട​ന സ​ഞ്ജീ​വ​നി പ​ദ്ധ​തി​യി​ലേ​ക്കു വെ​ണ്ണ​ല മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നു ഫ​ണ്ട് സ്വീ​ക​രി​ച്ച​താ​ണ് അ​ന്‍​സി​ബ​യെ പ്ര​കോ​പി​പ്പി​ച്ച​ത്. മ​ത​ചി​ഹ്നം വ​രാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ന്‍​സി​ബ ജ​നു​വ​രി 15ന് ​അ​യ​ച്ച എ​ല്ലാ വോ​യി​സ് ക്ലി​പ്പു​ക​ളും തൃ​ക്കാ​ക്ക​ര എ​സി​പി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. ഞ​ങ്ങ​ള്‍ കാ​ല​കാ​ര​ന്‍​മാ​രാ​ണ്. മു​സ്‌​ലിം, ക്രി​സ്ത്യ​ന്‍ സം​ഘ​ട​ന​ക​ള്‍ പ​ണം ത​ന്നാ​ലും സ്വീ​ക​രി​ക്കും. അ​ന്നു മു​ത​ലാ​ണ് അ​ന്‍​സി​ബ​യ്ക്കു പ്ര​ശ്‌​നം തു​ട​ങ്ങി​യ​ത്. ഇ​തി​നു പി​ന്നി​ല്‍ കൃ​ത്യ​മാ​യ അ​ജ​ൻ​ഡ​യും മ​ത​വ​ര്‍​ഗീ​യ​വാ​ദി ശ​ക്തി​ക​ളു​മു​ണ്ടെ​ന്നും ല​ക്ഷ്മി​പ്രി​യ ആ​രോ​പി​ച്ചു.

 

 

Kerala

അന്‍സിബയ്ക്കു പിന്നില്‍ മതവര്‍ഗീയ ശക്തികള്‍, മാനനഷ്ട കേസ് കൊടുക്കും: ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസനെതിരെ പത്തു കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കുമെന്നു നടി ലക്ഷ്മിപ്രിയ. അന്‍സിബ ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടി സംസാരിച്ചത്. രണ്ടു മിനിറ്റില്‍ തീര്‍ക്കേണ്ട പ്രശ്‌നം അന്‍സിബ വിവാദമാക്കി മാറ്റി, തന്നെ കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അന്‍സിബയ്ക്കു പിന്നില്‍ മത വര്‍ഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ഒരാളല്ല ലക്ഷ്മിപ്രിയ. അന്‍സിബയ്ക്കു പിന്നില്‍ കൃത്യമായി അജൻഡയുണ്ട്. ഇവിടുത്തെ മത വര്‍ഗീയവാദികള്‍ അന്‍സിബയുടെ പിന്നിലുണ്ടെന്നു ബലമായി സംശയിക്കുന്നു. അന്‍സിബയില്‍നിന്നു ഞാന്‍ എന്താണ് നേരിട്ടിട്ടുള്ളത് അക്കാര്യം ഞാന്‍ നാലു വരിയില്‍ പറയുക മാത്രമാണ് ചെയ്തത്. അതിനെ ഗൗരവമായി എടുക്കണമെന്നോ ചര്‍ച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതു കൊണ്ടാണ് ഞങ്ങളുടെ സംഘടനയില്‍ പോലും പറയാതിരുന്നത്.

ക്ഷമ പറയുന്നുണ്ടോ എന്നൊരു ചോദ്യം മാത്രമാണ് തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മ മാഡത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആകെ 20 മിനിറ്റ് മാത്രമാണ് ഞാനും അന്‍സിബയും എസ്‌ഐയും കൂടെ ഇരുന്നു സംസാരിച്ചിട്ടുള്ളു. ബാക്കി 35 മിനിറ്റ് 20 സെക്കന്‍റ് എന്‍റെ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുകയാണ് ചെയ്തത്. അതു വിലപ്പെട്ട റിക്കാര്‍ഡ് ആയി ഉണ്ടായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു.

ജനുവരി 30ന് കഴിഞ്ഞ കാര്യമാണ്. എന്നിട്ട് മേയ് പകുതിയോടെ പുതിയ അടിസ്ഥാനഹരിതമായ ആരോപണങ്ങള്‍ പറഞ്ഞുകൊണ്ട് കേരളത്തിന്‍റെ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന രീതിയില്‍ വലിയൊരു വിവാദമായി കൊണ്ടു വന്നതിന്‍റെ പിന്നില്‍ തീര്‍ച്ചയായും കൃത്യമായൊരു അജൻഡയുണ്ട്. അത് അന്വേഷിക്കപ്പെടണം.

10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് എന്‍റെ അഭിഭാഷകന്‍ കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യും. കാരണം രണ്ടു മിനിറ്റില്‍ ഫോണില്‍ തീരുമായിരുന്ന ഒരു കാര്യത്തിനു കൃത്യമായ മറുപടി തരാന്‍ തയാറായില്ല. ഒരു മാസത്തോളം കാത്തിരുന്ന ശേഷമാണ് എനിക്കു പരാതി കൊടുക്കേണ്ടി വന്നത്. പരാതിയില്‍ അന്‍സിബ ഉന്നയിച്ചിരുന്ന ഒരു കാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.

എന്‍റെ പ്രതിഛായയെ ഇകഴ്ത്തുന്ന വിധത്തില്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍, പത്തു വയസുള്ള എന്‍റെ മകളെയും അധിക്ഷേപിച്ചു കൊണ്ട് ആ കുട്ടി സംസാരിക്കുന്നതു ഞാന്‍ കേട്ടു. തൃപ്പൂണിത്തുറ വനിത സെല്ലിലെ മേശപ്പുറത്ത് കയറിയിരുന്ന് കളിച്ചു എന്ന് വരെ പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. എന്‍റെ ഭര്‍ത്താവ് എനിക്കെതിരെ മോശമായി പറഞ്ഞുവെന്ന് ആ കുട്ടി പറഞ്ഞു. നാളെ തന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.

അമ്മ സംഘടന സഞ്ജീവനി പദ്ധതിയിലേക്കു വെണ്ണല മഹാദേവ ക്ഷേത്രത്തില്‍നിന്നു ഫണ്ട് സ്വീകരിച്ചതാണ് അന്‍സിബയെ പ്രകോപിപ്പിച്ചത്. മതചിഹ്നം വരാന്‍ പാടില്ലെന്ന് പറഞ്ഞ് അന്‍സിബ ജനുവരി 15ന് അയച്ച എല്ലാ വോയിസ് ക്ലിപ്പുകളും തൃക്കാക്കര എസിപിക്കു കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ കാലകാരന്‍മാരാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ പണം തന്നാലും സ്വീകരിക്കും. അന്നു മുതലാണ് അന്‍സിബയ്ക്കു പ്രശ്‌നം തുടങ്ങിയത്. ഇതിനു പിന്നില്‍ കൃത്യമായ അജൻഡയും മതവര്‍ഗീയവാദി ശക്തികളുമുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

Movies

ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി; ക​ഴ​മ്പി​ല്ലെ​ന്ന് പോ​ലീ​സ്

ന​ടി ല​ക്ഷ്മി​പ്രി​യ​ക്കും തൃ​പ്പൂ​ണി​ത്തു​റ വ​നി​ത സെ​ല്‍ എ​സ്‌​ഐ രേ​ഷ്മ​യ്ക്കു​മെ​തി​രെ ന​ടി അ​ന്‍​സി​ബ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് പോ​ലീ​സ്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൃ​ക്കാ​ക്ക​ര എ​സി​പി ക​മ്മി​ഷ​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. അ​ന്‍​സി​ബ​യ്‌​ക്കെ​തി​രെ ല​ക്ഷ്മി​പ്രി​യ ന​ല്‍​കി​യ പ​രാ​തി​യി​ലും അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ല​ക്ഷ്മി​പ്രി​യ ത​നി​ക്കെ​തി​രെ ന​ല്‍​കി​യ വ്യാ​ജ പ​രാ​തി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​നി​ത സെ​ല്‍ എ​സ്ഐ രേ​ഷ്മ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ത​ന്നെ സ്റ്റേ​ഷ​നി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വ​ച്ച് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തൃ​ക്കാ​ക്ക​ര എ​സി​പി ന​ടി​മാ​രു​ടെ​യും എ​സ്‌​ഐ​യു​ടെ​യും മൊ​ഴി എ​ടു​ത്ത​ത്. എ​ന്നാ​ല്‍ ഈ ​പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും കേ​സ് എ​ടു​ക്കാ​ന്‍ ആ​വി​ല്ലെ​ന്നു​മാ​ണ് തൃ​ക്കാ​ക്ക​ര എ​സി​പി ക​മ്മി​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

എ​സ്‌​ഐ രേ​ഷ്മ അ​ന്‍​സി​ബ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല, വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത് എ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. അ​ന്‍​സി​ബ ല​ക്ഷ്മി​പ്രി​യ​യു​ടെ ഫോ​ണി​ലേ​ക്ക് അ​യ​ച്ച മെ​സേ​ജി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം മാ​ത്ര​മാ​ണി​ത് എ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Kerala

ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി; കഴമ്പില്ലെന്ന് പോലീസ്

കൊച്ചി: നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നു പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്നു ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. അന്‍സിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.

ലക്ഷ്മിപ്രിയ തനിക്കെതിരെ നല്‍കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്നു മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.

മുഖ്യമന്ത്രിക്കു നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്‌ഐയുടെയും മൊഴി എടുത്തത്. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എസ്‌ഐ രേഷ്മ അന്‍സിബയോടു മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിതെന്നാണ് പോലീസ് പറയുന്നത്.

Kerala

'അന്‍സിബയോട് വ്യക്തിവൈരാഗ്യമില്ല, ഇതില്‍ പ്രത്യേകമായി അജണ്ടയില്ല': നടിയുടെ പരാതിയില്‍ മൊഴി നല്‍കി ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലെത്തി മൊഴി നല്‍കി നടി ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന് അന്‍സിബ പറയുന്നത് തെറ്റാണെന്നും തന്‍റെ കൈയില്‍ തെളിവുകളുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്‍റെ പിന്നില്‍ ആരുമില്ല. എനിക്ക് പ്രത്യേകമായി അജണ്ടയുമില്ല. രണ്ടുപേര്‍ തമ്മിലുള്ള ഒരു പ്രശ്‌നം സംഘടനയല്ല പരിഹരിക്കേണ്ടത്. എന്റെ ഫോണിലേക്ക് അനാവശ്യം എന്ന് തോന്നുന്ന ഒരു മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ പുള്ളിക്കാരി ബാധ്യസ്ഥയായിരുന്നു. എനിക്ക് നിയമപരമായി പോകണമെങ്കില്‍ അതിനുള്ള അധികാരമില്ലേ.

കൈയ്യിലുള്ള തെളിവുകള്‍ എല്ലാം പോലീസിന് നല്‍കും. അവിടെ എന്ത് നടന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. അത് മുഴുവന്‍ കൈമാറും. അന്‍സിബയെ മൂന്നു മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇരുത്തിയ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പോലീസ് അതോറിറ്റിയാണ്. എന്റെ ഓര്‍മ്മയില്‍ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണ് ഞങ്ങള്‍ അവിടെ ഇരുന്നത്.

ഇത്ര കൃത്യമായി സമയം പറയണമെങ്കില്‍ എന്റെ കൈയ്യില്‍ അതിനുള്ള സോളിഡ് തെളിവുകള്‍ ഉള്ളതു കൊണ്ടാണ്. ഒരു സംഘടനയിലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമുണ്ടോ? നമ്മള്‍ രണ്ടു പേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക, നമ്മള്‍ സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോള്‍, അതില്‍ സംഘടനയ്ക്ക് എന്താണ് ബാധ്യത.

എനിക്ക് ഇപ്പോഴും അന്‍സിബ ഹസന്‍ എന്ന വ്യക്തിയോട് യാതൊരു വിധത്തിലുള്ള വ്യക്തി വൈരാഗ്യങ്ങളുമില്ല. പിന്നെ ഡിസംബര്‍ പത്താം തീയതി ഇങ്ങനൊരു മെസേജ് അയച്ചിട്ട് പോലും ഡിസംബര്‍ 14-ാം തീയതി ആ മോളെ കണ്ടപ്പോള്‍ ഞാന്‍ വാങ്ങിച്ചു വച്ചിരുന്ന ഗിഫ്റ്റ് വരെ കൊടുത്തിട്ടുണ്ട് എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.

Movies

ഫോ​ണി​ലേ​യ്ക്ക് വ​ന്ന ആ ​അ​നാ​വ​ശ്യ സ​ന്ദേ​ശ​മാ​ണ് ഇ​തി​നെ​ല്ലാം തു​ട​ക്കം: അ​ൻ​സി​ബ​യു​മാ​യു​ള്ള പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് ല​ക്ഷ്മി​പ്രി​യ  

ന​ടി അ​ൻ​സി​ബ ഹ​സ​നു​മാ​യി ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്ന​പ​റ​ഞ്ഞ് ന​ടി ല​ക്ഷ്മി​പ്രി​യ രം​ഗ​ത്ത്. ത​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്ന അ​നാ​വ​ശ്യ​മാ​യ ഒ​രു സ​ന്ദേ​ശ​മാ​ണ് ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​തെ​ന്നും ഒ​രു പൗ​ര​യെ​ന്ന നി​ല​യി​ൽ അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ത​നി​ക്ക് പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ടെ​ന്നും ല​ക്ഷ്മി​പ്രി​യ പ​റ​യു​ന്നു.

‘‘പോ​ലീ​സി​നെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ന​മ്മു​ടെ പ​ക്ക​ലു​ള്ള തെ​ളി​വു​ക​ളും വി​വ​ര​ങ്ങ​ളും ഒ​ക്കെ ന​മ്മ​ൾ ന​ൽ​കും. ഇ​വ​ർ പ​ല രീ​തി​യി​ലും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​ങ്ങ​നെ ഒ​രു പ​രാ​തി​യു​മാ​യി പോ​കു​ന്ന​തി​ന് മു​ൻ​പ്, അ​വി​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ണോ എ​ന്ന് തു​ട​ങ്ങി ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച ശേ​ഷ​മു​ള്ള ഒ​രു ആ​സൂ​ത്രി​ത നീ​ക്കം ആ​യി​രു​ന്ന​ല്ലോ ഇ​ത്.

അ​ങ്ങ​നെ​യാ​ണ് കേ​സ് കൊ​ടു​ത്ത​ത്. അ​തു​കൊ​ണ്ട് ത​ന്നെ, ഞ​ങ്ങ​ൾ അ​വി​ടെ എ​ത്ര സ​മ​യം ചി​ല​വ​ഴി​ച്ചു എ​ന്ന​തു​ൾ​പ്പെ​ടെ, അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ എ​ന്‍റെ പ​ക്ക​ലു​ണ്ട്. അ​ത് മു​ഴു​വ​നാ​യും ഞാ​ൻ ഇ​ന്ന് പോ​ലീ​സി​ന് കൈ​മാ​റും.

എ​ന്‍റെ ഫോ​ണി​ലേ​ക്ക് എ​നി​ക്ക് അ​നാ​വ​ശ്യ​മെ​ന്ന് തോ​ന്നു​ന്ന ഒ​രു സ​ന്ദേ​ശം അ​യ​യ്ക്കു​മ്പോ​ൾ അ​തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ആ ​കു​ട്ടി ബാ​ധ്യ​സ്ഥ​യാ​യി​രു​ന്നു.

ഡി​സം​ബ​ർ പ​ത്താം തീ​യ​തി വ​ന്ന സ​ന്ദേ​ശ​ത്തി​ന് ജ​നു​വ​രി 21 വ​രെ ഞാ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല; ജ​നു​വ​രി 22-നാ​ണ​ല്ലോ പ​രാ​തി​പ്പെ​ടു​ന്ന​ത്. അ​പ്പോ​ൾ എ​ന്‍റെ ഫോ​ണി​ലേ​ക്ക് വ​രു​ന്ന ഒ​രു അ​നാ​വ​ശ്യ സ​ന്ദേ​ശ​ത്തെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഞാ​ന​ല്ലേ?

അ​തി​ൽ പ​രാ​തി ന​ൽ​ക​ണ​മാ​യി​രു​ന്നോ ഇ​ല്ല​യോ എ​ന്ന​ത്, എ​ന്‍റെ ഭ​ർ​ത്താ​വ് പ്ര​ശ്ന​മാ​ക്കി​യ​ത് വി​ട്ടേ​ക്കൂ, എ​ന്‍റെ ഫോ​ണി​ലേ​ക്ക് അ​ങ്ങ​നെ ഒ​രു സ​ന്ദേ​ശം വ​രു​മ്പോ​ൾ തീ​ർ​ച്ച​യാ​യും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ എ​നി​ക്ക് അ​വ​കാ​ശ​മി​ല്ലേ.

പി​ന്നെ, മൂ​ന്ന് മ​ണി​ക്കൂ​ർ സ്റ്റേ​ഷ​നി​ൽ ഇ​രു​ത്തി​യോ ഇ​ല്ല​യോ എ​ന്ന​ത് പോ​ലീ​സ് അ​ധി​കാ​രി​ക​ളാ​ണ് സ്ഥി​രീ​ക​രി​ക്കേ​ണ്ട​ത്. എ​ങ്കി​ലും എ​ന്‍റെ ഓ​ർ​മ​യി​ൽ ഒ​രു മ​ണി​ക്കൂ​റും 17 മി​നി​റ്റും 20 സെ​ക്ക​ൻ​ഡും മാ​ത്ര​മാ​ണ് ഞ​ങ്ങ​ൾ അ​വി​ടെ ഇ​രു​ന്ന​ത്. ഇ​ത്ര കൃ​ത്യ​മാ​യി ഞാ​ൻ ആ ​സ​മ​യ ദൈ​ർ​ഘ്യം പ​റ​യ​ണ​മെ​ങ്കി​ൽ, എ​ന്‍റെ പ​ക്ക​ൽ അ​തി​ന് കൃ​ത്യ​മാ​യ, ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ട് എ​ന്ന് ക​രു​തി​ക്കൊ​ള്ളൂ.

ന​മ്മ​ൾ ര​ണ്ടു​പേ​രും ഒ​രേ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് എ​ന്ന് വി​ചാ​രി​ക്കു​ക. ന​മ്മ​ൾ സം​ഘ​ട​ന​യ്ക്ക് പു​റ​ത്ത് ഒ​രു കാ​ര്യം ചെ​യ്യു​മ്പോ​ൾ അ​തി​ൽ സം​ഘ​ട​ന​യ്ക്ക് എ​ന്താ​ണ് ബാ​ധ്യ​ത? അ​ത് സം​ഘ​ട​ന​യാ​ണോ അ​ന്വേ​ഷി​ക്കേ​ണ്ട​ത്? ന​മ്മ​ൾ അ​ത് നി​യ​മ​പ​ര​മാ​യി ത​ന്നെ​യാ​ണ്. 

ഞാ​ൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. കാ​ര​ണം, എ​നി​ക്ക് പ​രാ​തി​പ്പെ​ടേ​ണ്ട സ്ഥ​ല​മ​ല്ല സം​ഘ​ട​ന എ​ന്ന വി​വേ​ക​ബു​ദ്ധി എ​നി​ക്കു​ണ്ട്. ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ട​ത് സം​ഘ​ട​ന​യ​ല്ല; അ​തി​ന് സം​ഘ​ട​ന​യ്ക്ക് എ​ന്താ​ണ് ബാ​ധ്യ​ത​യു​ള്ള​ത്?

ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഒ​രേ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും ഒ​രേ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ആ​ണെ​ന്ന​ത് ശ​രി​യാ​ണ്, എ​ന്നാ​ൽ അ​തി​ൽ സം​ഘ​ട​ന​യ്ക്ക് എ​ങ്ങ​നെ​യാ​ണ് റോ​ൾ ഉ​ള്ള​ത്? ഞാ​ൻ അ​ങ്ങ​നെ​യൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല, ഉ​ന്ന​യി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ഴും തോ​ന്നു​ന്നു​മി​ല്ല.

എ​ന്നാ​ൽ കേ​സ് ആ​യ​തി​നു ശേ​ഷം, അ​ൻ​സി​ബ കു​റെ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ഒ​രു സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.

ആ ​സ​ന്ദേ​ശ​ത്തി​ന് ഞാ​ൻ അ​പ്പോ​ൾ ത​ന്നെ മ​റു​പ​ടി ന​ൽ​കി. ‘‘മോ​ൾ ഈ ​ഘോ​ര​ഘോ​രം പ​റ​യു​ന്ന ഒ​രു കാ​ര്യ​ങ്ങ​ളും എ​ന്‍റെ പ​രാ​തി​യി​ൽ ഇ​ല്ല; നാ​ലേ നാ​ല് വ​രി​ക​ൾ മാ​ത്ര​മു​ള്ള​താ​ണ് എ​ന്‍റെ പ​രാ​തി. ഈ ​പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളു​മാ​യി അ​തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല’’ എ​ന്ന് ഞാ​ൻ അ​ന്ന് ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്.

ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന്യാ​യം ആ​രു​ടെ ഭാ​ഗ​ത്താ​ണെ​ന്ന് പ​റ​യേ​ണ്ട​ത് ഞാ​ന​ല്ല​ല്ലോ. എ​ന്‍റെ ശ​രി എ​നി​ക്ക​റി​യാം. ഞാ​ൻ നാ​ളി​തു​വ​രെ ജീ​വി​ച്ച​തും മു​ന്നോ​ട്ട് പോ​യ​തും എ​ന്‍റെ ശ​രി​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ്. എ​ന്‍റെ പി​ന്നി​ൽ ആ​രു​മി​ല്ല, എ​നി​ക്ക് പ്ര​ത്യേ​ക അ​ജ​ണ്ട​ക​ളു​മി​ല്ല.

എ​നി​ക്ക് ഇ​പ്പോ​ഴും അ​ൻ​സി​ബ ഹ​സ്സ​ൻ എ​ന്ന വ്യ​ക്തി​യോ​ട് യാ​തൊ​രു​വി​ധ വ്യ​ക്തി​വൈ​രാ​ഗ്യ​വു​മി​ല്ല. അ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കാം—​ഡി​സം​ബ​ർ പ​ത്താം തീ​യ​തി ഇ​ങ്ങ​നെ​യൊ​രു സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​പോ​ലും, ഡി​സം​ബ​ർ 14-ാം തീ​യ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ഞാ​ൻ ആ ​മോ​ളെ ക​ണ്ട​പ്പോ​ൾ, അ​വ​ൾ​ക്കാ​യി ഞാ​ൻ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന സ​മ്മാ​നം വ​രെ കൊ​ണ്ടു​പോ​യി കൊ​ടു​ത്തി​ട്ടു​ണ്ട്.

അ​പ്പോ​ഴും ഞാ​ൻ ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചി​രു​ന്നു. ‘എ​ന്താ​ണ് അ​ങ്ങ​നെ ഒ​രു സ​ന്ദേ​ശം അ​യ​ച്ച​ത്, അ​തി​ന്‍റെ മ​റു​പ​ടി പ​റ​യൂ’ എ​ന്ന് ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, റൂ​മി​ലേ​ക്ക് വ​ന്ന് പ​റ​യാം എ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് പ​റ​ഞ്ഞി​ല്ല.

പ​ല അ​വ​സ​ര​ങ്ങ​ളി​ൽ ഞാ​ൻ ഇ​ത് ചോ​ദി​ച്ചെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. ഈ ​സം​ഭ​വ​ത്തി​ന് മു​ൻ​പും പി​ൻ​പു​മു​ള്ള ഞ​ങ്ങ​ളു​ടെ ചാ​റ്റു​ക​ൾ നോ​ക്കി​യാ​ൽ ത​ന്നെ നി​ങ്ങ​ൾ​ക്ക് അ​ത് മ​ന​സി​ലാ​കും; എ​ന്നോ​ട് വ്യ​ക്തി​വൈ​രാ​ഗ്യം ഉ​ണ്ടാ​കേ​ണ്ട വി​ധ​ത്തി​ൽ ആ ​കു​ട്ടി​യോ ഞാ​നോ പ​ര​സ്പ​രം പെ​രു​മാ​റി​യി​ട്ടി​ല്ല.

ചു​രു​ക്ക​ത്തി​ൽ, അ​വ​ൾ അ​യ​ച്ച ആ ​ഒ​രു സ​ന്ദേ​ശം എ​ന്നെ ഒ​രു​പാ​ട് വേ​ദ​നി​പ്പി​ച്ചു. എ​നി​ക്ക് മാ​ന​സി​ക​മാ​യി ഒ​ട്ട​ന​വ​ധി ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കി. അ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഞാ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.’’​ല​ക്ഷ്മി​പ്രി​യ​യു​ടെ വാ​ക്കു​ക​ൾ.

Kerala

അൻസിബ മൊഴി നൽകി; ലക്ഷ്മിപ്രിയ തിങ്കളാഴ്ച രാവിലെ ഹാജരാകണമെന്ന് പോലീസ്

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ മൊഴിനൽകി. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നൽകിയത്.

തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മയിൽ നിന്നും നടി ലക്ഷ്മിപ്രിയയിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ള തുടർനടപടിയാണ് ഇത്. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കുമുൻപാണ് പോലീസ് സ്റ്റേഷനിൽവച്ച് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയ ശേഷം തൃക്കാക്കര എസിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെടുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് അൻസിബ എത്തി മൊഴി. ടിനി ടോമിനെതിരെ നിയമനടപടിക്ക് നീങ്ങുന്ന കാര്യം തന്‍റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ ഉണ്ടാവുകയുള്ളൂ എന്നും അൻസിബ വ്യക്തമാക്കി.

Movies

അ​ൻ​സി​ബ​ക്കെ​തി​രെ കേ​സ് കൊ​ടു​ത്ത​ത് ഞാ​ൻ, കാ​ര​ണം ഇ​താ​ണ്: ല​ക്ഷ്മി​പ്രി​യ

അ​മ്മ​യി​ൽ ആ​ഭ്യ​ന്ത​ര​ക​ല​ഹം രൂ​ക്ഷ​മാ​കു​ന്നു. അ​മ്മ​യി​ലെ അം​ഗ​ങ്ങ​ൾ ത​ന്നെ ചേ​രി​തി​രി​ഞ്ഞ് പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തു​മ്പോ​ൾ ന​ടി അ​ൻ​സി​ബ ഹ​സ​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വ​നി​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം താ​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ല​ക്ഷ്മി​പ്രി​യ.

അ​ൻ​സി​ബ ത​ന്‍റെ ഫോ​ണി​ലേ​ക്ക് അ​യ​ച്ച മെ​സ​ജി​ൽ നി​ന്നാ​ണ് എ​ല്ലാ​ത്തി​ന്‍റെ​യും തു​ട​ക്ക​മെ​ന്നും കു​ടും​ബം മോ​ശ​മാ​കു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് അ​ൻ​സി​ബ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ‌​കി​യ​തെ​ന്നും ല​ക്ഷ്മി​പ്രി​യ വ്യ​ക്ത​മാ​ക്കി.

ല​ക്ഷ്മി​പ്രി​യ​യു​ടെ വാ​ക്കു​ക​ൾ

‘അ​ൻ​സി​ബ ഹ​സ​നെ​തി​രെ വ്യാ​ജ കേ​സ് തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ടു​ത്തു എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ആ ​വ​നി​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​റ്റാ​രു​മ​ല്ല, ‘അ​മ്മ’​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ല​ക്ഷ്മി​പ്രി​യ എ​ന്ന ഞാ​ൻ ആ​ണ്.

ഡി​സം​ബ​ർ 10ന് ​രാ​ത്രി അ​ൻ​സി​ബ ഹ​സ​ൻ എ​ന്‍റെ ഫോ​ണി​ലേ​ക്ക് ഒ​രു മെ​സ​ജ് അ​യ​ച്ചു. ആ ​മെ​സ​ജി​ന്‍റെ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് ഞാ​ൻ വി​ളി​ച്ച​പ്പോ​ൾ ജോ​ലി​ത്തി​ര​ക്കി​ലാ​ണ്, പി​ന്നെ വി​ളി​ക്കാം എ​ന്ന് അ​ൻ​സി​ബ പ​റ​ഞ്ഞു.

ഈ ​മെ​സ​ജ് അ​യ​ക്കാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് എ​ന്നോ​ട് പ​റ​യ​ണ​മെ​ന്ന് അ​ൻ​സി​ബ​യോ​ട് പ​ല​യാ​വ​ർ​ത്തി ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​ക​ഴി​ഞ്ഞ് എ​ന്‍റെ ഭ​ർ​ത്താ​വ് ഈ ​മെ​സ​ജ് വാ​യി​ക്കു​ക​യും വ​ള​രെ​യ​ധി​കം പേ​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ ​കു​ട്ടി എ​ന്‍റെ മെ​സ​ജു​ക​ൾ വാ​യി​ക്കു​ക​യോ കോ​ളു​ക​ൾ‌ എ​ടു​ക്കു​ക​യോ ചെ​യ്തി​ല്ല.

എ​ന്‍റെ കു​ടും​ബ​ജീ​വി​തം മോ​ശ​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ, യാ​തൊ​രു നി​വ​ർ​ത്തി​യു​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഞാ​ൻ ഹി​ൽ​പാ​ല​സ് വ​നി​താ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ൻ​സി​ബ​യാ​ണ് ഇ​തി​ന് മ​ത തീ​വ്ര​വാ​ദം ആ​രോ​പി​ച്ചു​കൊ​ണ്ടും അ​ൻ​സി​ബ​യെ ജി​ഹാ​ദി എ​ന്ന് ആ​രോ പ​രാ​മ​ർ​ശി​ച്ചു, അ​തി​നൊ​ക്കെ വേ​ണ്ടി​യി​ട്ടാ​ണ് ഈ ​കേ​സ് ഞാ​ൻ കൊ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്നും​പ​റ​ഞ്ഞു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഗ്രൂ​പ്പി​ലേ​ക്ക് വ​ലി​യൊ​രു മെ​സ​ജ് ഇ​ടു​ന്ന​ത്. ജ​നു​വ​രി 24ന് ​ആ​ണി​ത്.

മ​ത തീ​വ്ര​വാ​ദം എ​ന്ന പ​രാ​മ​ർ​ശ​മോ ജി​ഹാ​ദ് എ​ന്നോ ക്ഷേ​ത്ര​ത്തി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പ് സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല.’

Movies

ഹെ​യ​ർ പി​ൻ വ​ള​വു​ക​ളി​ൽ ഡ്രൈ​വ​റു​ടെ എ​ക്സ്പീ​രി​യ​ൻ​സ് ഒ​രു ഘ​ട​കമാണ്; വാ​ൽ​പാ​റ അ​പ​ക​ട​ത്തി​ൽ ല​ക്ഷ്മി​പ്രി​യ

ഒ​ൻ​പ​ത് പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ വാ​ൽ​പാ​റ അ​പ​ക​ട​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി ന​ടി ല​ക്ഷ്മി​പ്രി​യ.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു പോ​കു​ന്ന​ത് ഇ​പ്പോ​ൾ ഔ​ചി​ത്യ​മി​ല്ലെ​ന്നും ഹെ​യ​ർ പി​ൻ വ​ള​വു​ക​ളു​ള്ള പാ​ത​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഡ്രൈ​വ​റു​ടെ എ​ക്സ്പീ​രി​യ​ൻ​സ് ഒ​രു ഘ​ട​കം ത​ന്നെ​യാ​ണെ​ന്നും ല​ക്ഷ്മി​പ്രി​യ കു​റി​ച്ചു.

''വാ​ൽ​പ്പാ​റ അ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞു പോ​യ​വ​ർ​ക്ക് പ്ര​ണാ​മം.....കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു പോ​കു​ന്ന​ത് ഇ​പ്പൊ ഔ​ചി​ത്യ​മ​ല്ല. എ​ങ്കി​ലും ഹെ​യ​ർ പി​ൻ വ​ള​വു​ക​ൾ ഒ​ക്കെ​യു​ള്ള പാ​ത​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ തീ​ർ​ച്ച​യാ​യും ഡ്രൈ​വ​റു​ടെ എ​ക്സ്പീ​രി​യ​ൻ​സ് ഒ​രു ഘ​ട​കം ത​ന്നെ​യാ​ണ്...​അ​വ​ശേ​ഷി​ച്ച​വ​ർ പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ! സ​ദ്ഗ​തി പ്ര​ണാ​മം''. ല​ക്ഷ്മി​പ്രി​യ​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

ത​മി​ഴ്‌​നാ​ട്ടി​ലെ​വാ​ൽ​പ്പാ​റ​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.15ടെ​യാ​ണ് അ​പ​ക​ട​മ​പ​ണ്ടാ​യ​ത്. മ​ല​പ്പു​റം പാ​ങ്ങ് ജി​എ​ൽ​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ​വ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പാ​ങ്ങ് ജി​യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

 

Movies

ഒ​റ്റ​യ്ക്ക് വ​ഴി വെ​ട്ടി വ​ന്ന​വ​ളാ​ണ്, അ​തി​ന്‍റെ അ​ഹ​ങ്കാ​രം ന​ന്നാ​യു​ണ്ട്; ല​ക്ഷ്മി​പ്രി​യ  

രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ ത​നി​ക്കെ​തി​രെ വ​രു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​റു​പ​ടി​യു​മാ​യി ന​ടി ല​ക്ഷ്മി​പ്രി​യ. ഒ​രു സ്ത്രീ​ക്കു നേ​രി​ടേ​ണ്ടി വ​രു​ന്ന ബ​ഹു​മാ​ന​മി​ല്ലാ​തെ വ​രു​ന്ന ഓ​രോ വാ​ക്കും പ്ര​വൃ​ത്തി​യും കു​റ്റ​ക​രം ത​ന്നെ​യാ​ണെ​ന്നും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ല​ക്ഷ്മി പ്രി​യ പ​റ​യു​ന്നു.

‘‘ക​ര​ച്ചി​ൽ ഒ​ക്കെ ക​ഴി​ഞ്ഞെ​ങ്കി​ൽ ഇ​നി ക​ര​ച്ചി​ലു​കാ​രു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക് കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ത​രാം. അ​ള​മു​ട്ടി​യാ​ൽ ചേ​ര​യും ക​ടി​ക്കും. ഇ​ത്‌ ന​മ്മു​ടെ നാ​ട്ടി​ലെ ഒ​രു ചൊ​ല്ലാ​ണ്. സാ​മം, ദാ​നം, ഭേ​ദം, ദ​ണ്ഡം, എ​ന്നു വ​ച്ചാ​ൽ ക്ഷ​മ​യു​ടെ നെ​ല്ലി​പ്പ​ല​ക​യും ത​ക​ർ​ന്ന് ക​ഴി​യു​മ്പോ വാ​യി​ൽ പ​ന്നി​പ്പ​ട​ക്കം വ​ച്ച് പൊ​ട്ടി​ച്ചു ത​രു​ന്ന​ത് പോ​ലെ പ്ര​തി​ക​രി​ക്കും എ​ന്ന്.

അ​തി​ന് ഞാ​ൻ സി​നി​മാ ന​ടി എ​ന്നോ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​യ നി​ങ്ങ​ൾ എ​ന്തി​ന് പ്ര​തി​ക​രി​ക്കു​ന്നു എ​ന്നോ ചോ​ദി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ഈ ​രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും അ​നു​ഭ​വി​ച്ചു ജീ​വി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ൾ ആ​ണ് ഞാ​നും.

ഈ ​രാ​ജ്യ​ത്ത് മു​സ്‌​ലിം മ​തം മാ​റി​യ ആ​ദ്യ​ത്തെ വ്യ​ക്തി അ​ല്ല ഞാ​ൻ. ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തേ സ്ത്രീ​യും ഞാ​ന​ല്ല. എ​ന്നാ​ൽ ഇ​ത്  ര​ണ്ടും എ​നി​ക്ക് ഭ​ര​ണ​ഘ​ട​ന ത​രു​ന്ന സ്വാ​ത​ന്ത്ര്യം ആ​ണ്. 

അ​തി​ന് ഒ​രു പ്ര​ത്യേ​ക മ​ത വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​വ​രും ഇ​ട​ത് പ​ക്ഷ​വും കു​റ​ച്ചൊ​ക്കെ വ​ല​ത് പ​ക്ഷ​വും കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന തെ​റി​യു​മാ​യി എ​ന്റെ ക​മ​ന്റ് ബോ​ക്സി​ൽ വ​ന്നി​ട്ട് കാ​ര്യ​മി​ല്ല.

സി​നി​മാ ന​ടി, രാ​ഷ്ട്രീ​യ​ക്കാ​രി എ​ന്ന് പ​റ​ഞ്ഞാ​ൽ നി​ങ്ങ​ളൊ​ക്കെ വി​ളി​ക്കു​ന്ന തെ​റി മു​ഴു​വ​ൻ കേ​ട്ടി​രി​ക്കേ​ണ്ട​വ​ൾ ആ​ണ് എ​ന്ന ഒ​രു ചി​ന്ത​യും നി​ങ്ങ​ൾ​ക്ക് വേ​ണ്ട. അ​ത്ത​രം ചി​ന്ത ഉ​ള്ള​വ​ർ തി​രി​ച്ചു കേ​ൾ​ക്കു​മ്പോ ഇ​ര​വാ​ദം പ​റ​ഞ്ഞു വ​ര​രു​ത്. ര​ണ്ട് പോ​സ്റ്റ്‌ ഇ​ട്ട​പ്പോ​ൾ ത​ന്നെ ക​ര​ഞ്ഞു കൂ​വി മെ​ഴു​കു​ക​യാ​ണ​ല്ലോ? അ​തെ​ന്താ 1000 ത​രു​മ്പോ 10 തി​രി​ച്ചു കി​ട്ടു​ന്ന​ത് താ​ങ്ങു​ന്നി​ല്ലേ?

ഇ​വി​ടെ യു. ​പ്ര​തി​ഭ എം​എ​ൽ​എ​യെ വേ​ദി​യി​ൽ ഇ​രു​ത്തി അ​പ​ഹ​സി​ച്ചു ഒ​രു മു​സ്‌​ലിം ലീ​ഗ് പ്ര​തി​നി​ധി. അ​വ​ർ പൊ​ട്ടി​ക്ക​ര​ഞ്ഞു കൊ​ണ്ട് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വ​രി​ക​യും അ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. സ്ത്രീ ​ആ​യ​ത് കൊ​ണ്ടു മാ​ത്രം അ​വ​രു​ടെ രാ​ഷ്ട്രീ​യ​ത്തെ​യും ജാ​തി​യെ​യും മ​ത​ത്തെ​യും ആ​ക്ഷേ​പി​ക്കു​വാ​ൻ ഈ ​പ​റ​ഞ്ഞ കൂ​ട്ട​ർ​ക്ക് ആ​രാ​ണ് അ​ധി​കാ​രം ന​ൽ​കു​ന്ന​ത്.? 

എ​ന്‍റെ അ​ച്ഛ​നെ, എ​ന്‍റെ അ​മ്മ​യെ, എ​ന്‍റെ ഭ​ർ​ത്താ​വി​നെ, എ​ന്‍റെ പ​ത്ത് വ​യ​സ്സു​ള്ള മ​ക​ളെ, എ​ന്‍റെ മാ​ന​ത്തെ, എ​ന്‍റെ തൊ​ഴി​ലി​നെ ഒ​ക്കെ അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​ർ ഇ​പ്പൊ ഇ​ര​വാ​ദം ന​ട​ത്തി​യി​ട്ടു കാ​ര്യ​മി​ല്ല. സ​ർ​വ​രു​ടെ​യും സ്ക്രീ​ൻ ഷോ​ട്ട് ഞാ​ൻ എ​ടു​ത്ത് വ​ച്ചി​ട്ടു​ണ്ട്. ആ ​പ​ച്ച​ത്തെ​റി​ക​ൾ ഇ​വി​ടെ പോ​സ്റ്റ്‌ ചെ​യ്യാ​ൻ എ​ന്‍റെ അ​ഭി​മാ​നം സ​മ്മ​തി​ക്കു​ന്നി​ല്ല.

മൂ​ട്ട​യെ കൊ​ല്ലും പോ​ലെ പ​ര​മാ​വ​ധി ക​മ​ന്‍റ്സ് ഞാ​ൻ ഡി​ലീ​റ്റ് ചെ​യ്യു​ക​യും അ​വ​രെ ബ്ലോ​ക്ക്‌ ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​നി അ​ടു​ത്ത പ​ടി​യാ​യി അ​ത് ഞാ​ൻ ഇ​വി​ടെ പോ​സ്റ്റ്‌ ചെ​യ്യും. അ​റി​യ​ട്ടെ നി​ങ്ങ​ളു​ടെ ഒ​ക്കെ സ്വ​ഭാ​വം വീ​ട്ടി​ലു​ള്ള​വ​ർ. നി​ങ്ങ​ൾ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ്ര​സ്ഥാ​ന​വും അ​റി​യ​ട്ടെ. കു​റ​ച്ചു പേ​രു​ടെ സ്ക്രീ​ൻ ഷോ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ്‌ ചെ​യ്ത​പ്പോ​ൾ ത​ന്നെ എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ന​മ്പ​ർ ത​പ്പി പി​ടി​ച്ച് വി​ളി​ച്ചു മാ​പ്പ് പ​റ​ഞ്ഞു പോ​സ്റ്റ്‌ പി​ൻ​വ​ലി​ക്ക​ണം എ​ന്ന് അ​പേ​ക്ഷി​ച്ച​വ​രു​ണ്ട്.

അ​റി​യു​ക, സ്ത്രീ​യെ റേ​പ്പ് ചെ​യ്യു​ന്ന​ത് മാ​ത്ര​മ​ല്ല കു​റ്റ​ക​രം. അ​വ​ൾ​ക്കെ​തി​രെ  ബ​ഹു​മാ​ന​മി​ല്ലാ​തെ വ​രു​ന്ന ഓ​രോ വാ​ക്കും പ്ര​വ​ർ​ത്തി​യും കു​റ്റ​ക​രം ത​ന്നെ​യാ​ണ്. ഇ​താ​ണോ നി​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ്ത്രീ​ത്വ സം​ര​ക്ഷ​ണം? ഇ​താ​ണോ മാ​ന​വി​ക​ത? ഇ​താ​ണോ നി​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​തേ​ത​ര​ത്വം? മ​തം പ​റ​ഞ്ഞും സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചും വോ​ട്ട് പി​ടി​ക്കാ​തെ വി​ക​സ​നം പ​റ​ഞ്ഞു വോ​ട്ട് പി​ടി​ക്കൂ. അ​ത​ല്ലേ അ​ന്ത​സ്സ്?

ഈ ​നാ​ട്ടി​ൽ കോ​ട​തി​യും നി​യ​മ വ്യ​വ​സ്ഥ​യു​മൊ​ക്കെ​യു​ണ്ട്. പോ​ട്ടെ എ​ന്ന് വി​ചാ​രി​ക്കു​ന്ന​ത് കൊ​ണ്ട് മാ​ത്ര​മാ​ണ് നി​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ടു പോ​കു​ന്ന​ത്. അ​ത് എ​ന്റെ ഔ​ദാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഇ​നി അ​തൊ​ന്നും പ്ര​തീ​ക്ഷി​ക്ക​രു​ത്.

കേ​സും കൂ​ട്ട​വും ഒ​ക്കെ​യാ​യി ന​ട​ക്കേ​ണ്ടി വ​രു​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യം അ​ല്ല. ഇ​ര വാ​ദം ന​ട​ത്തു​ന്ന​വ​ർ എ​ന്‍റെ പോ​സ്റ്റു​ക​ളു​ടെ ചു​വ​ടെ നോ​ക്കു​ക. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മൊ​ക്കെ പ്ര​ക​ടി​പ്പി​ക്കാം. അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ അ​വ​ഹേ​ളി​ക്കു​വാ​നോ തെ​റി പ​റ​യു​വാ​നോ ഒ​രാ​ൾ​ക്കും റൈ​റ്റ് ഇ​ല്ല.

ഒ​റ്റ​യ്ക്ക് വ​ഴി വെ​ട്ടി വ​ന്ന​വ​ളാ​ണ്. അ​തി​ന്‍റെ അ​ഹ​ങ്കാ​രം ന​ല്ലോ​ണ​മു​ണ്ട്. ചു​മ്മാ​തി​രു​ന്ന് തി​ന്ന് എ​ല്ലി​ന്‍റെ ഇ​ട​യി​ൽ കു​ത്തു​മ്പോ​ൾ ഉ​ള്ള​ത​ല്ല കേ​ട്ടോ, 16 വ​യ​സ്മു​ത​ൽ ആ​ത്മാ​ഭി​മാ​നം പ​ണ​യം വ​യ്ക്കാ​തെ ത​നി​യെ ജോ​ലി ചെ​യ്ത്  വീ​ടു​ക​ളും, കാ​റു​ക​ളും അ​ത്യാ​വ​ശ്യം ജീ​വി​ച്ചു പോ​കാ​നു​ള്ള​തും ഒ​ക്കെ ഉ​ണ്ടാ​ക്കി​യ​വ​ൾ എ​ന്ന അ​ഹ​ങ്കാ​രം.

ഈ​ശ്വ​ര​ന​ല്ലാ​തെ മ​റ്റാ​രെ​യും ഭ​യ​ക്കേ​ണ്ട​തി​ല്ല എ​ന്ന അ​ഹ​ങ്കാ​രം. സ​മ്പ​ത്തി​ന്റെ അ​ട​യാ​ളം സം​തൃ​പ്തി​യാ​ണ് ഹേ. ​കോ​ടി​ക​ളു​ടെ കി​ലു​ക്ക​മ​ല്ല. ആ ​സം​തൃ​പ്തി​യും വേ​ണ്ടു​വോ​ള​മു​ണ്ട്. അ​തും എ​ന്‍റെ അ​ഹ​ങ്കാ​ര​മാ​ണ് എ​ന്നു കൂ​ട്ടി​ക്കോ​ളൂ. അ​തു​കൊ​ണ്ട് ഇ​ര​വാ​ദം അ​വ​സാ​നി​പ്പി​ച്ചു പി​രി​ഞ്ഞു പോ​കു​ക. ഇ​നി എ​ഴു​തി​യു​ള്ള പ്ര​തി​ക​ര​ണം ആ​യി​രി​ക്കു​ക​യി​ല്ല.’’​ല​ക്ഷ്മി പ്രി​യ​യു​ടെ വാ​ക്കു​ക​ൾ.

 

Kerala

പെരുമ്പാവൂരില്‍ ട്വിസ്റ്റ്; ലക്ഷ്മിപ്രിയയ്ക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ്

കൊച്ചി: പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ജിബി പാത്തിക്കല്‍. ട്വന്‍റി20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. ഇതോടെയാണ് പുതിയൊരു സ്ഥാനാര്‍ഥിയെ ട്വന്‍റി20 കൊണ്ടുവരുന്നത്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാതെ ആയിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി വീണ നായരുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല. അതിനാല്‍ പുതിയ സ്ഥാനാര്‍ഥിയെ ട്വന്‍റി20ക്ക് കണ്ടെത്തേണ്ടി വരും.

തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നത്. എന്നാല്‍ നടിക്ക് ഇവിടെ വോട്ടില്ല. തൃക്കാക്കരയില്‍ ഒരു ഫ്‌ളാറ്റ് ഉണ്ടെങ്കിലും അവിടെയും നടിക്ക് വോട്ടില്ല. പെരുമ്പാവൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നിരുന്നു.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ സ്റ്റേജില്‍ എത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല എന്ന കാര്യം സംഘാടകര്‍ അറിയുന്നത്. തുടര്‍ന്ന് റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രിയടക്കം പദയാത്ര നടത്തി പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.

Kerala

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ല; മ​ത്സ​രി​ക്കാ​നാ​വാ​തെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ല​ക്ഷ്മി പ്രി​യ

പെ​രു​മ്പാ​വൂ​ർ: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്നു പി​ന്‍​വാ​ങ്ങി ന​ടി ല​ക്ഷ്മി പ്രി​യ. പെ​രു​മ്പാ​വൂ​രി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യാ​ണ് ല​ക്ഷ്മി പ്രി​യ മ​ത്സ​ര​രം​ഗ​ത്തേ​ക്ക് വ​ന്ന​ത്.

തൃ​പ്പൂ​ണി​ത്തു​റ ക​രി​ങ്ങാ​ച്ചി​റ​യി​ലാ​ണ് ല​ക്ഷ്മി​പ്രി​യ താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും അ​വി​ടു​ത്തെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രി​ല്ല. തു​ട​ര്‍​ന്ന് പെ​രു​മ്പാ​വൂ​രി​ല്‍ നി​ശ്ച​യി​ച്ചി​രു​ന്ന റോ​ഡ് ഷോ ​അ​വ​സാ​ന നി​മി​ഷം റി​ദ്ദാ​ക്കി. റോ​ഡ് ഷോ ​ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി കേ​ന്ദ്ര​മ​ന്ത്രി ഭൂ​പ​തി രാ​ജു ശ്രീ​നി​വാ​സ വ​ര്‍​മ വേ​ദി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ല​ക്ഷ്മി​പ്രി​യ​യു​ടെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലി​ല്ലെ​ന്ന വി​വ​രം പാ​ര്‍​ട്ടി അ​റി​യു​ന്ന​ത്.

സ്ഥാ​നാ​ര്‍​ഥി​യു​ടെ അ​ഭാ​വ​ത്തി​ല്‍ റോ​ഡ് ഷോ​യ്ക്ക് പ​ക​രം കേ​ന്ദ്ര​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ​യാ​ത്ര ന​ട​ത്തി​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി അ​വ​സാ​നി​പ്പി​ച്ച​ത്. വേ​ങ്ങോ​ല ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ബി ഏ​ലി​യാ​സ് പ​ക​രം ട്വ​ന്‍റി20 സ്ഥാ​നാ​ര്‍​ഥി​യാ​കും. നി​ല​വി​ൽ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ല​ക്ഷ്മി​പ്രി​യ.

Kerala

സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടി​ല്ല; ല​ക്ഷ്മി​പ്രി​യ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം അ​ന​ശ്ചി​ത​ത്വ​ത്തി​ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്വ​ന്‍റി 20യു​ടെ പെ​രു​മ്പാ​വൂ​ർ സ്ഥാ​നാ​ർ​ഥി​യും ന​ടി​യു​മാ​യ ല​ക്ഷ്മി​പ്രി​യ​യു​ടെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തോ​ടെ ല​ക്ഷ്മി​പ്രി​യ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ.

തൃ​പ്പൂ​ണി​ത്തു​റ ക​രി​ങ്ങാ​ച്ചി​റ​യി​ൽ ആ​ണ് നി​ല​വി​ൽ ല​ക്ഷ്മി​പ്രി​യ​യു​ടെ താ​മ​സം. ഇ​വി​ടു​ത്തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ല​ക്ഷ്മി​പ്രി​യ​യു​ടെ പേ​രി​ല്ലെ​ന്ന സ്ഥി​രീ​ക​ര​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന തൃ​ക്കാ​ക്ക​ര​യി​ലെ പ​ട്ടി​ക​യി​ലും പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

ഇ​തേ തു​ട​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന ല​ക്ഷ്മി​പ്രി​യ​യു​ടെ റോ​ഡ് ഷോ ​റ​ദ്ദാ​ക്കി​യ​തെ​ന്നും വി​വ​ര​മു​ണ്ട്. എ​ന്നാ​ൽ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ​രി​പാ​ടി മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഫോം ​ആ​റ് പ്ര​കാ​രം പേ​ര് ചേ​ർ​ക്കാ​ൻ ക​ഴി​യും. ഓ​ൺ​ലൈ​നാ​യി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ നോ​മി​നേ​ഷ​ൻ അ​വ​സാ​ന തീ​യ​തി​യാ​യ തി​ങ്ക​ളാ​ഴ്ച​യ്ക്ക് മു​ൻ​പ് പേ​ര് ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ക്കു​ന്ന​ത്.

Movies

വീ​ണാ നാ​യ​രും അ​ഞ്ജ​ലി നാ​യ​രും ല​ക്ഷ്മി​പ്രി​യ​യും ട്വ​ന്‍റി 20യി​ൽ  

ന​ടി വീ​ണാ നാ​യ​ർ ട്വ​ന്‍റി 20 യി​ൽ ചേ​ർ​ന്നു. വീ​ണാ നാ​യ​ർ ഏ​റ്റു​മാ​നൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം.​ജേ​ക്ക​ബ് ആ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

തൃ​ക്കാ​ക്ക​ര​യി​ൽ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ സ്ഥാ​നാ​ർ​ഥി​യാ​കും. തി​രു​വ​മ്പാ​ടി​യി​ൽ സ​ണ്ണി തോ​മ​സും തൃ​ക്ക​രി​പ്പൂ​രി​ൽ ര​വി കു​ള​ങ്ങ​ര​യു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ങ്ക​മാ​ലി​യി​ൽ റി​യാ​ലി​റ്റി ഷോ ​താ​ര​വും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​റു​മാ​യ പ്രോ​മി കു​ര്യാ​ക്കോ​സ് സ്ഥാ​നാ​ർ​ഥി​യാ​കും.

അ​ടൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ബാ​ബു ദി​വാ​ക​ര​ൻ കു​ന്ന​ത്തു​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ന​ടി അ​ഞ്ജ​ലി നാ​യ​രും സ്ഥാ​നാ​ർ​ഥി​യാ​കും. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം താ​നു​ണ്ടാ​കു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​മെ​ന്നും അ​ഞ്ജ​ലി പ്ര​തി​ക​രി​ച്ചു. പെ​രു​മ്പാ​വൂ​രി​ൽ ന​ടി ല​ക്ഷ്മി​പ്രി​യ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​യാ​കും.

അ​തേ​സ​മ​യം, ട്വ​ന്‍റി 20 പാ​ര്‍​ട്ടി​യു​ടെ മു​ഴു​വ​ന്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും പൂ​ര്‍​ത്തി​യാ​യെ​ന്നും അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

Latest News

Corehub Up