x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലക്ഷ്‌മി പ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ


Published: June 15, 2026 02:34 PM IST | Updated: June 15, 2026 02:34 PM IST

കൊച്ചി: നടി ലക്ഷ്‌മി പ്രിയയ്ക്കും ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മ എന്നിവർക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ക്രിമിനൽ നടപടിപ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

ഈമാസം പതിനേഴിനകം റിപ്പോർട്ട് നൽകാൻ പോലീസിന് തൃപ്പൂണിത്തുറ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി നിർദേശം നൽകി.

അൻസിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഈ മാസം 17 നുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ അമ്മയിൽനിന്നും പുറത്താക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അൻസിബ മൂവർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കിയിരിക്കുന്നത്.

Tags : Actress Ansiba Lakshmi Priya Ansiba Hassan court

Recent News

Corehub Up