Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : POLITICS

Europe

മകളുടെ വിയോഗവും രാഷ്ട്രീയ സമ്മർദവും; മന്ത്രിസ്ഥാനം രാജിവച്ച് ബാർബൽ ബാസ്

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ രാ​ഷ്ട്രീ​യ രം​ഗ​ത്ത് വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഫെ​ഡ​റ​ല്‍ ലേ​ബ​ര്‍ മ​ന്ത്രി​യും എ​സ്പി​ഡി​യു​ടെ സ​ഹ​അ​ധ്യ​ക്ഷ​യു​മാ​യ ബാ​ര്‍​ബ​ല്‍ ബാ​സ് ത​ന്‍റെ പ​ദ​വി​ക​ളി​ല്‍ നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​വ​ച്ചു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളും മ​ക​ളു​ടെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളു​മാ​ണ് രാ​ജി​ക്ക് കാ​ര​ണ​മാ​യി അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്. കൂ​ടാ​തെ, ഭ​ര​ണ​മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളി​ല്‍ നി​ന്നു​ള്ള നി​ര​ന്ത​ര​മാ​യ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ങ്ങ​ളും ഈ ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യെ​ന്നും അ​വ​ര്‍ തു​റ​ന്നു​പ​റ​ഞ്ഞു.

പാ​ര്‍​ല​മെ​ന്‍റി​ലെ ത​ന്‍റെ എം​പി സ്ഥാ​നം തു​ട​ര്‍​ന്നും നി​ല​നി​ര്‍​ത്തു​മെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പു​തി​യ ലേ​ബ​ര്‍ മ​ന്ത്രി​യാ​യി അ​ല​ക്സാ​ണ്ട​ര്‍ ഷൈ​വ്റ്റ്സ​ര്‍

ബാ​ര്‍​ബ​ല്‍ ബാ​സി​ന്‍റെ രാ​ജി​ക്ക് പി​ന്നാ​ലെ, ഫെ​ഡ​റ​ല്‍ ലേ​ബ​ര്‍ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് റൈ​ന്‍​ലാ​ന്‍​ഡ് - പാ​ല്‍​റ്റ്സ് മു​ന്‍ മ​ന്ത്രി​പ്ര​ധാ​നി​യാ​യ അ​ല​ക്സാ​ണ്ട​ര്‍ ഷൈ​വ്റ്റ്സ​റെ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. 53 വ​യ​സു​കാ​ര​നാ​യ ഷൈ​വ്റ്റ്സ​ര്‍ ചാ​ന്‍​സ​ല​ര്‍ ഫ്രീ​ഡ്രി​ഷ് മെ​ര്‍​സി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​ല്‍​ക്കും.

ചാ​ന്‍​സ​ല​റു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ള്‍

ബാ​ര്‍​ബ​ല്‍ ബാ​സി​ന്‍റെ തീ​രു​മാ​നം വ​ലി​യൊ​രു ഞെ​ട്ട​ലാ​ണ് സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സാ​ക്സോ​ണി - അ​ന്‍​ഹാ​ള്‍​ട്ട്, മെ​ക്ലെ​ന്‍​ബു​ര്‍​ഗ് - വെ​സ്റ്റ് പൊ​മേ​റേ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ തെര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​രാ​ജി.

ചാ​ന്‍​സ​ല​ര്‍ ഫ്രീ​ഡ്രി​ഷ് മെ​ര്‍​സ് ബാ​ര്‍​ബ​ല്‍ ബാ​സി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കു​ക​യും സ​ര്‍​ക്കാ​രി​നൊ​പ്പം അ​വ​ര്‍ ന​ട​ത്തി​യ വി​ശ്വ​സ്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഒ​രു പി​താ​വെ​ന്ന നി​ല​യി​ല്‍ ആ ​വേ​ര്‍​പാ​ടി​ന്‍റെ നോ​വ് ത​നി​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബാ​സി​ന്‍റെ രാ​ജി​യി​ല്‍ എ​സ്പി​ഡി സ​ഹ​അ​ധ്യ​ക്ഷ​ന്‍ ലാ​ര്‍​സ് ക്ലിം​ഗ്ബെ​യി​ലും ക​ടു​ത്ത വേ​ദ​ന രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​വ​ര്‍​ക്കെ​തി​രേ ഉ​ണ്ടാ​യ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​നു​ചി​ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

Movies

ഉ​ദ​യ​നി​ധി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ തൃ​ഷ​യെ പി​ന്തു​ണ​ച്ച് ക​ങ്ക​ണ റ​ണാ​വ​ത്ത്

വി​ജ​യം കൈ​വ​രി​ച്ച​വ​രും ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ ഇ​രി​ക്കു​ന്ന​തു​മാ​യ സ്ത്രീ​ക​ളെ ത​ള​ർ​ത്താ​ൻ അ​വ​രു​ടെ സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്തു​ന്ന​ത് പ​ഴ​യൊ​രു ത​ന്ത്ര​മാ​ണെ​ന്ന് ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്.

ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ തൃ​ഷ കൃ​ഷ്ണ​നെ​യും ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​യും ചു​റ്റി​പ്പ​റ്റി ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം. കു​ല്ലു​വി​ൽ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

"ത​മി​ഴ്‌​നാ​ട്ടി​ൽ ന​മ്മ​ൾ ക​ണ്ട​താ​ണ്, പ്ര​ശ​സ്ത​യാ​യ ഒ​രു ന​ടി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ പേ​രി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടു. ഒ​രു ബ​ന്ധ​ത്തി​ൽ ഇ​രു​ഭാ​ഗ​ത്തു​ള്ള​വ​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും സ്വ​ഭാ​വ​ഹ​ത്യ​യ്ക്കും ഇ​ര​യാ​കു​ന്ന​ത് എ​പ്പോ​ഴും സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ്," ക​ങ്ക​ണ പ​റ​ഞ്ഞു.

ഇ​ത് ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ബ​ഹു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് ന​മ്മ​ൾ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​വേ​രി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ന​ടി തൃ​ഷ​യ്ക്കെ​തി​രെ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

Movies

‘ഞാ​നും ജോ​ജു​വും ത​മ്മി​ൽ ഒ​രു ക​ട​മു​ണ്ട്’; ഒ​രു​വേ​ദി​യി​ൽ ഒ​ന്നി​ച്ചെ​ത്തി ജോ​ജു​വും മു​ഹ​മ്മ​ദ് ഷി​യാ​സും  

ന​ട​ൻ ജോ​ജു ജോ​ർ​ജു​മാ​യി ഇ‌​പ്പോ​ൾ സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കൊ​ച്ചി എം​എ​ൽ​എ മു​ഹ​മ്മ​ദ് ഷി​യാ​സ്. തോ​പ്പും​പ​ടി​യി​ൽ ന​ട​ന്ന എം​എ​ൽ​എ എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന വേ​ദി​യി​ൽ പ​ഴ​യ വ​ഴ​ക്ക് മ​റ​ന്ന് ജോ​ജു ജോ​ർ​ജും മു​ഹ​മ്മ​ദ് ഷി​യാ​സും ഒ​ന്നി​ച്ചെ​ത്തി.

ജോ​ജു​വി​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം​എ​ൽ​എ പ​ഴ​യ കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത​ത്. താ​നും ജോ​ജു​വും ത​മ്മി​ൽ ഒ​രു ക​ട​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഷി​യാ​സ് പ​രാ​മ​ർ​ശി​ച്ച​ത്.

മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ വാ​ക്കു​ക​ൾ: ‘അ​ടു​ത്ത​താ​യി വി​ളി​ക്കു​ന്ന​ത് ജോ​ജു​വി​നെ​യാ​ണ്. ജോ​ജു ക​ഴി​ഞ്ഞ​ദി​വ​സ​വും എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു, പ​രി​പാ​ടി​ക്ക് വ​രാ​മെ​ന്ന്. ജോ​ജു സി​നി​മ​യു​ടെ ഷൂ​ട്ടി​ലാ​യി​രു​ന്നു. ഞാ​നും ജോ​ജു​വും ത​മ്മി​ൽ ഒ​രു ക​ട​മു​ണ്ടാ​യി​രു​ന്നു. ഇ​ട​യ്ക്കൊ​രു സ​മ​ര​ത്തി​ൽ അ​ദ്ദേ​ഹം ബ​ഹ​ള​മൊ​ക്കെ ഉ​ണ്ടാ​ക്കി​യി​രു​ന്നു. 

അ​ദ്ദേ​ഹം ഒ​രു പൗ​ര​നെ​ന്ന നി​ല​യി​ൽ ത​ന്‍റെ അ​ഭി​പ്രാ​യം പ​ങ്കു​വ​യ്ക്കു​ക​യും അ​ത് ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്ത ഒ​രാ​ളു​കൂ​ടി​യാ​ണ്. ജോ​ജു ന​ല്ല ക​ലാ​കാ​ര​നാ​ണ്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ നി​ന്നും വ​ള​ർ​ന്നു വ​ന്ന്, എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള ഒ​രു ന​ട​നാ​യി മാ​റി അ​വാ​ർ​ഡു​ക​ൾ ഒ​ക്കെ വാ​ങ്ങി​യ ഒ​രാ​ളാ​ണ്. തീ​ർ​ച്ച​യാ​യും ജോ​ജു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്.’

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ 2021ൽ ​കോ​ൺ​ഗ്ര​സ് കൊ​ച്ചി​യി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രെ ജോ​ജു ജോ​ർ​ജ് പ്ര​തി​ക​രി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ഇ​ട​പ്പ​ള്ളി – വൈ​റ്റി​ല – അ​രൂ​ർ ബൈ​പാ​സി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രെ​യാ​ണ് ജോ​ജു അ​ന്ന് ശ​ബ്ദ​മു​യ​ർ​ത്തി​യ​ത്.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ എ.​കെ.​സാ​ജ​നൊ​പ്പം സി​നി​മാ ച​ർ​ച്ച​യ്ക്കാ​യി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലേ​ക്കു പോ​കാ​ൻ എ​ത്തി​യ ജോ​ജു ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ട്ട​തി​ന് പി​ന്നാ​ലെ  പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ള​ത്തി​നി​ടെ ജോ​ജു​വി​ന്‍റെ കാ​റി​ന്‍റെ ഗ്ലാ​സും ത​ക​ർ​ക്ക​പ്പെ​ട്ടു. അ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യ ഷി​യാ​സ് വി​ഷ​യ​ത്തി​ൽ ജോ​ജു​വി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Kerala

ദേ​വ​ൻ ഇ​നി ദ​ള​പ​തി​ക്കൊ​പ്പം; കേ​ര​ള​ത്തി​ൽ ടി​വി​കെ​യു​ടെ 'മാസ് എ​ൻ​ട്രി'

കൊ​ച്ചി: ബി​ജെ​പി വി​ട്ട ന​ട​ൻ ദേ​വ​ൻ വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ൽ ചേ​രും. ദേ​വ​ൻ ടി​വി​കെ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​വ​നും ടി​വി​കെ നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി. അ​ന്തി​മ തീ​രു​മാ​നം വി​ജ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

സെ​പ്റ്റം​ബ​ർ 10ന് ​ശേ​ഷം ദേ​വ​ൻ ചെ​ന്നൈ​യി​ലെ​ത്തി വി​ജ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കൂ​ടി​ക്കാ​ഴ്ച നീ​ളു​ന്ന​തെ​ന്ന് ദേ​വ​ൻ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ചാ​ല​ക്കു​ടി​യി​ലെ ദേ​വ​ന്‍റെ വീ​ട്ടി​ലെ​ത്തി ടി​വി​കെ ത​മി​ഴ്നാ​ട് ഘ​ട​ക​ത്തി​ലെ ര​ണ്ട് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ന​ടി പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​രു​വ​രും എ​ത്തി​യ​ത്. തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ ചി​ല ഉ​ന്ന​ത ടി​വി​കെ നേ​താ​ക്ക​ൾ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ദേ​വ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ന​ൽ​കാ​മെ​ന്ന​താ​ണ് ടി​വി​കെ മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന വാ​ഗ്ദാ​നം. 

കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും സം​സ്ഥാ​ന​ത്ത് സ​ഖ്യ​സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ വ​ന്ന​താ​യാ​ണ് വി​വ​രം. വി​ജയ്‌യു​മാ​യി വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​മു​ണ്ടെ​ന്നും ആ​റ് സി​നി​മ​ക​ളി​ൽ നാ​യ​ക​നാ​യും വി​ല്ല​നാ​യും തങ്ങൾ ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

Kerala

ചി​ന്താ ജെ​റോം ഡി​വൈ​എ​ഫ്ഐ പ്ര​സി​ഡ​ന്‍റാ​യേ​ക്കും

തി​രു​വ​ന​ന്തു​പു​രം: ഡി​വൈ​എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി സം​ഘ​ട​ന​യു​ടെ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യ ചി​ന്താ ജെ​റോ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തേ​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ഡി​വൈ​എ​ഫ്ഐ ഫ്രാ​ക്‌​ഷ​ൻ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

എ​സ്എ​ഫ്ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എം​എ​ൽ​എ​യു​മാ​യ എം. വി​ജി​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കും. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള രാ​ഹു​ൽ ആ​കും പു​തി​യ ട്ര​ഷ​റ​ർ. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നാ​ണ് ഫ്രാ​ക്‌​ഷ​ൻ യോ​ഗ​ത്തി​ൽ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ച​ത്.അ​ടു​ത്ത​ദി​വ​സം ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പാ​ന​ൽ അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണു വി​വ​രം.  19 മു​ത​ൽ 22 വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​മാ​ണ് ഭാ​ര​വാ​ഹി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. 

എ​ല്ലാ ക​മ്മി​റ്റി​ക​ളി​ലും കു​റ​ഞ്ഞ​ത് 20 ശ​ത​മാ​നം വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ ഡി​വൈ​എ​ഫ്ഐ ക​ർ​ശ​ന​മാ​യി വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്ന​തി​ലു​പ​രി പ്ര​ധാ​ന ഭാ​ര​വാ​ഹി​ത്വ​ങ്ങ​ളി​ലേ​ക്ക് വ​നി​താ നേ​താ​ക്ക​ളെ തെ​ര​ഞ്ഞ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പു​തി​യ തീ​രു​മാ​നം.

Movies

ന​ല്ലൊ​രു കീ​ഴ്‌വഴ​ക്ക​മാ​ണ് ന​ട​ത്തി​യ​ത്: ഉ​ദ​യ​നി​ധി​യു​ടെ അ​റ​സ്റ്റി​ൽ ക​ങ്ക​ണ

ന​ടി തൃ​ഷ​യ്‌​ക്കെ​തി​രാ​യ ദ്വ​യാ​ർ​ഥ​പ്ര​യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണൗ​ട്ട്.

ഉ​ദ​യ​നി​ധി​യു​ടെ അ​റ​സ്റ്റ് ഭാ​വി​യി​ലേ​ക്ക് ന​ല്ല മു​ന്ന​റി​യി​പ്പാ​ണെ​ന്ന് ക​ങ്ക​ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​തു​വേ​ദി​യി​ൽ അ​ശ്ലീ​ല അ​ധി​ക്ഷേ​പ​ങ്ങ​ളും ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തു​ന്ന​ത് പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. മി​സ്റ്റ​ർ സ്റ്റാ​ലി​നെ ജ​യി​ലി​ല​ട​ച്ചു. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ടാ​വാം, എ​ങ്കി​ലും അ​റ​സ്റ്റ് ന​ല്ലൊ​രു കീ​ഴ്‌​വ​ഴ​ക്ക​മാ​ണ്', എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ കു​റി​പ്പ്.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഞ്ചാ​വൂ​രി​ൽ ഡി.​എം.​കെ. പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി.​വി.​കെ) നേ​താ​വു​മാ​യ വി​ജ​യി​യെ വി​മ​ർ​ശി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ൽ നി​ന്ന് ചി​ല​ർ തൃ​ഷ​യു​ടെ പേ​ര് വി​ളി​ച്ചു പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഉ​ദ​യ​നി​ധി ന​ട​ത്തി​യ പ​രാ​മ​ർ​ശം ന​ടി തൃ​ഷ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തും അ​ശ്ലീ​ല ചു​വ​യു​ള്ള​തു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​യി​രു​ന്നു.

 

Movies

തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ശ്ലീ​ല പ​രാ​മ​ർ​ശം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ക​സ്റ്റ​ഡി​യി​ൽ

തൃ​ഷ​യ്‌​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​ക്കും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അ​റ​സ്റ്റ് ഭ​യ​ന്ന് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ നേ​ര​ത്തെ ത​ന്നെ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഉ​ദ​യ​നി​ധി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യാ​ണ്.

കാ​വേ​രി വി​ഷ​യ​ത്തി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ഉ​ദ​യ​നി​ധി തൃ​ഷ​യ്‌​ക്കെ​തി​രെ ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​വും സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വും ന​ട​ത്തി​യ​ത്.

 

Movies

മേ​ജ​ർ ര​വി​ക്കെ​തി​രെ പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​രു​ടെ സം​ഘ​ട​ന; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യം

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മേ​ജ​ർ ര​വി​ക്കെ​തി​രെ പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള വെ​ജി​റ്റ​ബി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. മേ​ജ​ർ ര​വി​യു​ടെ ഒ​രു പ​രാ​മ​ർ​ശ​മാ​ണ് ഇ​വ​രെ ചൊ​ടി​പ്പി​ച്ച​ത്.

ഞാ​ൻ ഇ​റ​ങ്ങി വ​ന്ന​ത് പ​ട്ടാ​ള​ത്തി​ൽ നി​ന്നാ​ണ്, അ​ല്ലാ​തെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ നി​ന്ന​ല്ല; അ​താ​രും മ​റ​ക്കേ​ണ്ട​തി​ല്ല എ​ന്ന മേ​ജ​ർ ര​വി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. 

പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ മേ​ജ​ർ ര​വി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് വ്യാ​പാ​രി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ലെ സി​ജെ​പി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​സ്താ​വ​ന.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​ധ്വാ​നി​ച്ച് ജീ​വി​ക്കു​ന്ന ഒ​രു മേ​ഖ​ല​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് മേ​ജ​ർ ര​വി​യു​ടെ പ​രാ​മ​ർ​ശ​മെ​ന്ന് വെ​ജി​റ്റ​ബി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

അ​ധ്വാ​നി​ച്ച് ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ക​ച്ച​വ​ട​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും നി​സാ​ര​വ​ത്ക​രി​ക്കു​ക​യും താ​ഴ്ത്തി​ക്കെ​ട്ടു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ത​ങ്ങ​ളു​ടെ തൊ​ഴി​ൽ മേ​ഖ​ല​യെ വേ​ദ​നി​പ്പി​ച്ച പ്ര​സ്താ​വ​ന ഉ​ട​ന​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മാ​പ്പ് പ​റ​യ​ണ​മെ​ന്നു​മാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ഇ​തി​ന് ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​വ​ഴി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. സ​മീ​പ​കാ​ല​ത്താ​യി മേ​ജ​ർ ര​വി ന​ട​ത്തു​ന്ന പ​ല പ്ര​സ്താ​വ​ന​ക​ളും വ​ലി​യ രീ​തി​യി​ലു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കു​ന്നു​ണ്ട്.

Movies

'സാ​ബു ജേ​ക്ക​ബ് ച​തി​ച്ചു, അ​യാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണ് പാ​ർ​ട്ടി'; ട്വ​ന്‍റി 20 വി​ട്ട് അ​ഖി​ൽ മാ​രാ​ർ

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 പാ​ര്‍​ട്ടി വി​ട്ടു. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം ഇ​ല്ലെ​ന്നും മു​ന്നോ​ട്ട് സ​ഹ​ക​രി​ച്ച് പോ​കാ​ൻ ആ​കു​ന്നി​ല്ലെ​ന്നും അ​ഖി​ൽ മാ​രാ​ർ പ്ര​തി​ക​രി​ച്ചു.

പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ സാ​ബു എം. ​ജേ​ക്ക​ബി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​ണ് അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 വി​ടു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സാ​ബു എം.​ജേ​ക്ക​ബ് ഫോ​ൺ വി​ളി​ച്ചാ​ൽ പോ​ലും എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. കൊ​ട്ടാ​ര​ക്ക​ര സീ​റ്റ്‌ ഉ​റ​പ്പ് ന​ൽ​കി​യാ​ണ് ത​ന്നെ ട്വ​ന്‍റി 20 യി​ൽ എ​ത്തി​ച്ച​ത്.

പി​ന്നീ​ട് തൃ​പ്പൂ​ണി​ത്തു​റ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വ​ഞ്ചി​ച്ചു. ട്വ​ന്‍റി 20 സാ​ബു​വി​ന് വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​ന് വേ​ണ്ടി മാ​ത്ര​മു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്നും അ​ഖി​ൽ മാ​രാ​ർ വി​മ​ര്‍​ശി​ച്ചു.

Leader Page

മണി മുഴങ്ങുന്നതാർക്കുവേണ്ടി?

“മ​​നു​​ഷ്യ​​രാ​​രും ഒ​​റ്റ​​പ്പെ​​ട്ട, സ​​മ്പൂ​​ർ​​ണ​​മാ​​യ ദ്വീ​​പു​​ക​​ള​​ല്ല. മ​​റി​​ച്ച്, പ​​ര​​സ്പ​​രം ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ഒ​​രു വ​​ലി​​യ ഭൂ​​ഖ​​ണ്ഡ​​ത്തി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ളാ​​ണ്. പെ​​​​​രു​​​​​വ​​​​​ഴി​​​​​യു​​​​​ടെ ഒ​​​​​രു അം​​​​​ശ​​​​​മാ​​​​​ണ്. ഏ​​​​​തൊ​​​​​രു മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​വും എ​​​​​ന്നെ ചെ​​​​​റു​​​​​താ​​​​​ക്കു​​​​​ന്നു. കാ​​​​​ര​​​​​ണം ഞാ​​​​​ൻ മ​​​​​നു​​​​​ഷ്യ​​​​​വ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ട് ആ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യാ​​​​​ണ് ആ ​​​​​മ​​​​​ര​​​​​ണ​​​​​മ​​​​​ണി മു​​​​​ഴ​​​​​ങ്ങു​​​​​ന്ന​​​​​തെ​​​​​ന്ന് നീ ​​​​​അ​​​​​ന്വേ​​​​​ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല, അ​​​​​ത് നി​​​​​ന​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​ത്ത​​​​​ന്നെ​​​​​യാ​​​​​ണ് മു​​​​​ഴ​​​​​ങ്ങു​​​​​ന്ന​​​​​ത്.”

ഇം​​​​​ഗ്ലീ​​​​​ഷ് ക​​​​​വി ജോ​​​​​ൺ ഡ​​​​​ണ്ണി​​​​​ന്‍റെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ ഈ ​​​​​വ​​​​​രി​​​​​ക​​​​​ൾ മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ പ​​​​​ര​​​​​സ്പ​​​​​ര ബ​​​​​ന്ധ​​​​​ത്തെ​​​​​യും കൂ​​​​​ട്ടാ​​​​​യ്മ​​​​​യെ​​​​​യും കു​​​​​റി​​​​​ക്കു​​​​​ന്നു. ഇ​​​​​തി​​​​​ലെ ‘ആ​​​​​ർ​​​​​ക്കുവേ​​​​​ണ്ടി​​​​​യാ​​​​​ണ് മ​​​​​ര​​​​​ണ​​​മ​​​​​ണി മു​​​​​ഴ​​​​​ങ്ങു​​​​​ന്നത്’ എന്ന വ​​​​​രി ത​​​​​ന്‍റെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ നോ​​​​​വ​​​​​ലി​​​​​ന്‍റെ ത​​​​​ല​​​​​ക്കെ​​​​​ട്ടാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​തി​​​​​ലൂ​​​​​ടെ ഏ​​​ണ​​​സ്റ്റ് ഹെ​​​​​മിം​​​​​ഗ്‌​​​​​വേ​​​​​യും ത​​​​​ന്‍റെ ക​​​​​ഥ​​​​​യ്ക്ക് പ​​​​​ല​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​ർ​​​​​ഥ​​​​​ത​​​​​ല​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കി. സ്‌​​​​​പെ​​​​​യി​​​​​നി​​​​​ലെ ഫാ​​​​​സി​​​​​സ​​​​​ത്തി​​​​​ന്‍റെ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​ക്കാ​​​​​ര​​​​​നാ​​​​​യ അ​​​​​ദ്ദേ​​​​​ഹം എ​​​​​ഴു​​​​​തി​​​​​യ ആ ​​​​​നോ​​​​​വ​​​​​ലി​​​​​ലൂ​​​​​ടെ ഫാ​​​​​സി​​​​​സ​​​​​ത്തി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ച കേ​​​​​വ​​​​​ലം ആ ​​​​​രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ മാ​​​​​ത്രം പ്ര​​​​​ശ്ന​​​​​മ​​​​​ല്ലെ​​​​​ന്നും അ​​​​​ത് ആ​​​​​ഗോ​​​​​ള ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​നു​​​ത​​​​​ന്നെ ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണെ​​​​​ന്നും ഹെ​​​​​മിം​​​​​ഗ്‌​​​​​വേ സ​​​മ​​​ർ​​​ഥി​​​​​ച്ചു.

സ്‌​​​​​പെ​​​​​യി​​​​​നി​​​​​ൽ സ്വാ​​​​​ത​​​​​ന്ത്ര്യം ഇ​​​​​ല്ലാ​​​​​താ​​​​​യാ​​​​​ൽ അ​​​​​ത് ലോ​​​​​ക​​​​​ത്തെ​​​​​വി​​​​​ടെ​​​​​യു​​​​​മു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു അം​​​​​ശം ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് തു​​​​​ല്യ​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം വി​​​​​ശ്വ​​​​​സി​​​​​ച്ചു. അ​​​​​തു​​​​​കൊ​​​​​ണ്ട് മ​​​​​ര​​​​​ണ​​​​​മ​​​​​ണി മു​​​​​ഴ​​​​​ങ്ങു​​​​​ന്ന​​​​​ത് സ്‌​​​​​പെ​​​​​യി​​​​​നി​​​​​നുവേ​​​​​ണ്ടി​​​​​യാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, അ​​​​​ത് ബാ​​​​​ക്കി ലോ​​​​​ക​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടികൂ​​​​​ടി​​​​​യാ​​​​​ണ് മു​​​​​ഴ​​​​​ങ്ങു​​​​​ന്ന​​​​​തെ​​​​​ന്ന് ഹെ​​​​​മിം​​​​​ഗ്‌​​​​​വേ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കു​​​​​ന്നു. അ​​​​​വി​​​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം മ​​​​​രി​​​​​ച്ചാ​​​​​ൽ അ​​​​​തി​​​​​നോ​​​​​ടൊ​​​​​പ്പം ആ​​​​​ഗോ​​​​​ള സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു അം​​​​​ശ​​​​​മാ​​​​​ണ് ഇ​​​​​ല്ലാ​​​​​താ​​​​​കു​​​​​ന്ന​​​​​ത് എ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കു​​​​​ന്നു.

പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ (പാ​​​​​റ്റ​​​​​ക​​​​​ളു​​​​​ടെ) നേ​​​​​തൃ​​​ത്വ​​​​​ത്തി​​​​​ൽ ഈ​​​​​യി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ പ്ര​​​​​ക്ഷോ​​​​​ഭം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നും ഈ ​​​​​ചി​​​​​ന്ത പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നു തോ​​​​​ന്നു​​​​​ന്നു. മ​​​​​റി​​​​​ച്ച് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​നാ സി​​​​​ദ്ധാ​​​​​ന്ത​​​​​ങ്ങ​​​​​ളും വ്യാ​​​​​ജവാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളും പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​വ​​​​​ർ/ന​​​​​മ്മ​​​​​ൾ എ​​​​​ന്ന ദ്വ​​​ന്ദ​​​​​ത്തി​​​​​ലൂ​​​​​ടെ ഇ​​​​​തി​​​​​നെ കാ​​​​​ണാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തും മ​​​​​നോ​​​​​ഹ​​​​​ര​​​​​മാ​​​​​യ ഈ ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ വി​​​​​ജ​​​​​യമു​​​​​ഹൂ​​​​​ർ​​​​​ത്ത​​​​​ത്തി​​​​​ന്‍റെ​​​​​യും ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​​​​ങ്കി​​​​​ലും ഉ​​​​​ള്ള ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ തീ​​​​​വ്ര​​​​​മാ​​​​​യ ഐ​​​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​ത്തി​​​​​നു​​​​​ള്ള ആ​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​യും പ്രാ​​​​​ധാ​​​​​ന്യം ഇ​​​​​ല്ലാ​​​​​താ​​​​​ക്കും. അ​​​​​ത് ഇ​​​​​ന്ത്യ​​​​​ൻ ജ​​​​​നാ​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന് തീ​​​​​രാ​​​ന​​​​​ഷ്‌​​​ട​​​മാ​​​​​യി ഭ​​​​​വി​​​​​ക്കും.

യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ തീ​​​​​ർ​​​​​ത്തും സ്വാ​​​​​ഭാ​​​​​വി​​​​​ക​​​മാ​​​​​യ, നൈ​​​​​സ​​​​​ർ​​​​​ഗി​​​​​ക​​​​​മാ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാസ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​വേ​​​​​ണ്ടി​​​യാ​​​​​ണ് ഈ ​​​​​വ​​​​​ലി​​​​​യ പ്ര​​​​​ക്ഷോ​​​​​ഭം വേ​​​​​ണ്ടി​​​വ​​​​​ന്ന​​​​​ത്. അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു ജ​​​​​നാധി​​​​​പ​​​​​ത്യ പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തെ തീ​​​​​ർ​​​​​ത്തും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യവി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ രീ​​​​​തി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​യാ​​​ണ് നേ​​​​​രി​​​​​ടാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​ത്. ഇ​​​തു ര​​​ണ്ടും ഇ​​​​​ന്ത്യ​​​​​ൻ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം എ​​​​​ത്തി​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പാ​​​​​ണ് ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

പാ​​​​​റ്റ​​​​​ക​​​​​ളു​​​​​ടെ സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​വ​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന്‍റെ​​​​​യും പ്ര​​​​​സ​​​​​ക്തി​​​​​യും അ​​​​​പ്ര​​​​​സ​​​​​ക്തി​​​​​യും അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ജ​​​​​ന​​​​​ങ്ങ​​​​​ൾ മ​​​​​ന​​​​​സി​​​ലാ​​​​​ക്കേ​​​​​ണ്ട​​​​​ത് എ​​​​​ന്നു തോ​​​​​ന്നു​​​​​ന്നു. വെ​​​​​റും വി​​​​​ദ്യാ​​ഭ്യാ​​​​​സ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​പ്പു​​റം ഭാ​​​​​വി​​​​​യി​​​​​ലും ഒ​​​​​രു ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശസ​​​​​മ​​​​​ര​​​​​മാ​​​​​യി​​​​​ട്ടു​​​ വേ​​​​​ണം ഈ ​​​​​പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തെ കാ​​​​​ണേ​​​​​ണ്ട​​​​​ത്. അ​​​​​തു​​​കൊ​​​​​ണ്ടു​​​ത​​​​​ന്നെ ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​രു​​​​​ടെ അ​​​​​ത്ത​​​​​രം ഒ​​​​​രു ആ​​​​​വ​​​​​ശ്യ​​​​​ത്തെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​തെ പോ​​​​​കു​​​​​ന്ന​​​​​ത് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​ന്‍റെ വ​​​​​ള​​​​​രെ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ പ​​​​​രാ​​​​​ജ​​​​​യ​​​മാ​​​കും.​​

അ​​തു​​പോ​​ലെ, പ്ര​​​ക്ഷോ​​​ഭ​​​ത്തെ വേ​​​​​ണ്ട​​​​​വ​​​​​ണ്ണം പി​​​​​ന്തു​​​​​ണ​​​യ്​​​​​ക്കാ​​​​​തെ പോ​​​​​കു​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​രു​​​​​ടെ​​​​​യും മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും രാ​​​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ​​​​​യും ന​​​​​ന്ദി​​​​​കേ​​​​​ടും സ്വാ​​​​​ർ​​​​​ഥ​​​​​ത​​​​​യു​​​മാ​​​​​യി വ​​​​​രും. മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​ർ ഇ​​​​​തു​​​​​വ​​​​​രെ അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ചു​​​​​പോ​​​​​ന്ന മ​​​​​ഹ​​​​​ത്ത​​​​​ര​​​​​മാ​​​​​യ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ്വാ​​​​​ത​​​​​ന്ത്ര്യം അ​​​​​ടു​​​​​ത്ത ത​​​​​ല​​​​​മു​​​​​റ​​​​​യ്ക്കും ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ക എ​​​​​ന്നു​​​​​ള്ള​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലു​​​​​ള്ള എ​​​​​ല്ലാ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ​​​​​യും ക​​​​​ട​​​​​മ​​​​​യാ​​​​​ണെ​​​​​ന്നുകൂ​​​​​ടി ഈ ​​​​​ ‘പാ​​​​​റ്റാസ​​​​​മ​​​​​രം’ ന​​​​​മ്മെ ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു.

‘രാ​​​​​വ​​​​​ണ​​​​​ൻ​​​കോ​​​​​ട്ട​​​​​യാ​​​​​യി’ രാ​​​ഷ്‌​​​ട്രീ​​​​​യം

ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യവി​​​​​രു​​​​​ദ്ധ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളെ എ​​​​​തി​​​​​ർ​​​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​നോ​​​ടൊ​​​​​പ്പം ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വ്യ​​​​​വ​​​​​സ്ഥാ​​​​​പി​​​​​ത രാ​​​​​ഷ്‌​​​ട്രീ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നെ​​​​​തിരേ​​​​​യു​​​​​ള്ള വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മാ​​​യി​​​​​ക്കൂ​​​​​ടി​​​ വേ​​​​​ണം ഇ​​​​​തി​​​​​നെ കാ​​​​​ണാ​​​​​ൻ. ഇ​​​​​ന്ത്യ​​​യി​​​ലെ രാ​​​​​ഷ്‌​​​ടീ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം കു​​​​​റെ നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും അ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​വ​​​​​രു​​​​​ടെ ആ​​​​​ജ്ഞാ​​​​​നു​​​​​വ​​​​​ർ​​​​​ത്തി​​​​​ക​​​​​ൾ​​​​​ക്കും മാ​​​​​ത്ര​​​​​മാ​​​​​യി ചു​​​​​രു​​​​​ങ്ങു​​​​​ന്ന​​​തും, അ​​​​​ഴി​​​​​മ​​​​​തി നി​​​​​റ​​​​​ഞ്ഞ ത​​​​​ട്ടി​​​​​പ്പും സൂ​​​​​ത്ര​​​​​പ്പ​​​ണി​​​​​യും ആ​​​​​യി അ​​​​​ധഃ​​​​​പ​​​തി​​​ക്കു​​​​​ന്ന​​​തു​​​മാ​​​ണ് അ​​​​​ടു​​​​​ത്ത കാ​​​​​ല​​​​​ത്താ​​​​​യി ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ർ​​​​​ക്ക് കാ​​​​​ണാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത്. ഇ​​​​​ന്ത്യ ഇ​​​​​ന്ന് നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നോ അ​​​​​തി​​​​​ന് ലോ​​​​​കോ​​​​​ത്ത​​​​​ര​​​​​മാ​​​​​യ പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​നോ ക​​​​​ഴി​​​​​യാ​​​​​ത്ത ക​​​​​ഴി​​​​​വു​​​കെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ ഒ​​​​​രു കൂ​​​​​ട്ട​​​​​മാ​​​​​യി രാ​​​ഷ്‌​​​ട്രീ​​​​​യം അ​​​​​ധഃ​​​​​പ​​​​​തി​​​​​ച്ചു എ​​​​​ന്നു​​​​​ള്ള​​​​​ത് അ​​​​​രി​​​​​ശ​​​​​ത്തോ​​​​​ടെയും ദുഃ​​​​​ഖ​​​​​ത്തോ​​​​​ടെയുമാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ർ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​ത്.

വി​​​​​ദ്യാ​​​​​ഭ്യാസവും അ​​​​​റി​​​​​വും ലോ​​​​​കോ​​​​​ത്ത​​​​​ര ക​​​​​ഴി​​​​​വും ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഒ​​​​​രി​​​​​ക്ക​​​​​ലും എ​​​​​ത്തി​​​​​പ്പെ​​​​​ടാ​​​​​ൻ പ​​​​​റ്റാ​​​​​ത്ത ഒ​​​​​രു ‘രാ​​​​​വ​​​​​ണ​​​​​ൻ​​​കോ​​​​​ട്ട​​​​​യാ​​​​​യി’ ന​​​​​മ്മു​​​​​ടെ രാ​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​വും മാ​​​​​റി എ​​​​​ന്നു​​​​​ള്ള​​​​​തും ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ർ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ​​​​​ല്ലോ വി​​​​​ദേ​​​​​ശ​​​​​ത്ത് പ​​​​​ഠി​​​ച്ച ദീപ്‌കെ എ​​​​​ന്ന ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ര​​​​​ന് നേ​​​തൃ​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​​​ന്ന​​​​​ത്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു ചു​​​​​റ്റും നി​​​​​ല​​​​​യു​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​ത്ത​​​​​രം ലോ​​​​​കോ​​​​​ത്ത​​​​​ര നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​രാ​​​​​ണെ​​​​​ന്ന​​​ത് ഏ​​​​​തെ​​​​​ങ്കി​​​​​ലും രാ​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ അ​​​​​ണി​​​​​ക​​​​​ളാ​​​​​യി മാ​​​​​ത്രം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന, അ​​​​​വ​​​​​രെ ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ മാ​​​​​ത്രം പ​​​​​രി​​​​​ശ്ര​​​​​മി​​​​​ക്കു​​​​​ന്ന ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​മു​​​​​ള്ള മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പാ​​​​​ണ്. ആ​​​​​ർ​​​​​ക്കു​​​വേ​​​​​ണ്ടി​​​​​യാ​​​​​ണ്, എ​​​​​ന്തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം എ​​​​​ന്നു​​​​​ള്ള വ​​​​​ലി​​​​​യ ചോ​​​​​ദ്യ​​​​​വും പാ​​​​​റ്റ​​​​​ക​​​​​ളു​​​​​ടെ സ​​​​​മ​​​​​രം ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്നു.

സ​ര്‍​ക്കാ​രും മു​തി​ര്‍​ന്ന ത​ല​മു​റ​യും കു​റ്റ​ക്കാ​ര്‍!

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ അ​​​​​വ​​​​​കാ​​​​​ശപ്ര​​​​​ശ്നം ഹി​​​​​മ​​​​​ശൈ​​​​​ല​​​​​ത്തി​​​​​ന്‍റെ വെ​​​​​റും അ​​​​​ഗ്രം മാ​​​​​ത്ര​​​​​മാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ്പ​​​​​ദ്ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ, വ​​​​​ർ​​​​​ഗീ​​​​​യ​​​​​ത, മ​​​​​തമൗ​​​​​ലി​​​​​ക​​​വാ​​​​​ദം, തീ​​​​​വ്ര​​​​​വാ​​​​​ദം, തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ, ദാ​​​​​രി​​​​​ദ്ര്യം, വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം, അ​​​​​ഴി​​​​​മ​​​​​തി തു​​​​​ട​​​​​ങ്ങി എ​​​​​ത്ര​​​​​യോ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ നേ​​​​​രി​​​​​ടു​​​​​ന്നു. പാ​​​​​റ്റാ സ​​​​​മ​​​​​ര​​​​​ത്തെ ഏ​​​​​താ​​​​​നും ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​രു​​​​​ടെ പ്ര​​​​​ശ്ന​​​​​മാ​​​​​യി മാ​​​ത്രം ക​​​​​ണ്ട് അ​​​​​ടി​​​​​ച്ചൊ​​​​​തു​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന സ​​​ർ​​​ക്കാ​​​രും അ​​​​​തി​​​​​നെ അ​​​​​ധി​​​​​ക​​​പ്ര​​​​​സം​​​​​ഗ​​​​​മാ​​​​​യി കാ​​​​​ണു​​​​​ന്ന മു​​​​​തി​​​​​ർ​​​​​ന്ന ത​​​​​ല​​​​​മു​​​​​റ​​​​​യും ഒ​​​​​രു​​​​​പോ​​​​​ലെ കു​​​​​റ്റ​​​​​ക്കാ​​​​​രാ​​​കു​​​​​ന്നു.

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ആ​​​​​യു​​​​​ധം പെ​​​ല്ല​​​റ്റ് തു​​​​​പ്പു​​​​​ന്ന തോ​​​​​ക്കോ ലാ​​​​​ത്തി​​​​​യോ ടാ​​​​​ങ്കു​​​​​ക​​​​​ളോ ആ​​​​​ധു​​​​​നി​​​​​ക ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളോ അ​​​​​ല്ലെ​​​ന്നും സം​​​​​വാ​​​​​ദ​​​​​വും പ​​​​​ര​​​​​സ്പ​​​​​ര ബ​​​​​ഹു​​​​​മാ​​​​​ന​​​​​വും ആ​​​​​ണെ​​​​​ന്നും തി​​​​​രി​​​​​ച്ച​​​​​റി​​​​​യേ​​​​​ണ്ട മു​​​​​ഹൂ​​​​​ർ​​​​​ത്ത​​​​​മാ​​​​​ണി​​​​​ത്. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കുംവേ​​​​​ണ്ടി​​​​​യാ​​​​​ണെ​​​​​ന്നും ഭ​​​​​രി​​​​​ക്കു​​​​​ന്ന പാ​​​​​ർ​​​​​ട്ടി​​​​​ക്ക് എ​​​​​ല്ലാ​​​​​ക്കാ​​​​​ല​​​​​ത്തും ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​രാ​​​​​നു​​​​​ള്ള ത​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മ​​​​​ല്ലെ​​​​​ന്നും ബോ​​​​​ധ്യ​​​​​പ്പെ​​​​​ടേ​​​​​ണ്ട അ​​​​​വ​​​​​സ​​​​​ര​​വും.

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ച വി​​​​​ക​​​​​സി​​​​​ത രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്ക് മാ​​​​​തൃ​​​​​ക​​​​​യാ​​​​​ക്കേ​​​​​ണ്ട​​​​​ത്. അ​​​​​ല്ലാ​​​​​തെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന് മ​​​​​ര​​​​​ണ​​​മ​​​​​ണി മു​​​​​ഴ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന ഇ​​​​​ക്കാ​​​​​ല​​​​​ത്തെ ഏ​​​​​താ​​​​​നും ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ, ഫാ​​​​​സി​​​​​സ്റ്റ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ള​​​​​ല്ല. അ​​​​​ങ്ങ​​​​​നെ ന​​​​​മ്മു​​​​​ടെ ഭ​​​​​ര​​​​​ണ നേ​​​​​തൃ​​​ത്വം ​​ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ ക​​​​​ണ്ട് കോ​​​ൾ​​​മ​​​​​യി​​​​​ർ കൊ​​​​​ള്ളാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത് വി​​​​​നാ​​​​​ശ​​​​​കാ​​​​​ലേ​​​​​യു​​​​​ള്ള വി​​​​​പ​​​​​രീ​​​​​ത ബു​​​​​ദ്ധി​​​യാ​​​​​യി​​​​​രി​​​​​ക്കും. സ്നേ​​​​​ഹി​​​​​ക്ക​​​​​യി​​​​​ല്ല ഞ​​​​​ങ്ങ​​​​​ൾ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​സ്കാ​​​​​ര​​​​​മി​​​​​ല്ലാ​​​​​ത്ത ഏ​​​​​ത് ത​​​​​ത്വ​​​ശാ​​​​​സ്ത്ര​​​ത്തെ​​​​​യും എ​​​​​ന്നാ​​​​​ണ് പാ​​​​​റ്റ​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. അ​​​​​തു കേ​​​​​ൾ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​തി​​​​​ന​​​​​നു​​​​​സ​​​​​രി​​​​​ച്ചു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തു​​​മാ​​​ണ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ മ​​​​​ര്യാ​​​​​ദ.

മ​​​​​റി​​​​​ച്ചു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം അ​​​​​ത്യ​​​​​ന്തം അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​വും ഇ​​​​​ന്ത്യ​​​​​ക്ക് പൊ​​​​​തു​​​​​വാ​​​​​യ ന​​​​​ഷ്‌​​​ടം വ​​​​​രു​​​​​ത്തി​​​വ​​​യ്​​​​​ക്കു​​​​​ന്ന​​​​​തും ആ​​​​​യി​​​രി​​​​​ക്കും. ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം ജ​​​​​ന​​​​​ങ്ങ​​​​​ളെ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ൾ അ​​​​​വി​​​​​ടെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​മു​​​​​ണ്ട്. ജ​​​​​ന​​​​​ങ്ങ​​​​​ൾ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തെ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ൾ അ​​​​​വി​​​​​ടെ ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ​​​​​വു​​​​​മു​​​​​ണ്ട്. ആ​​​​​ര് പ​​​​​റ​​​​​ഞ്ഞ​​​താ​​​യാ​​​​​ലും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഇ​​​​​ന്ന​​​​​ത്തെ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​ത് പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്. എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കുംവേ​​​​​ണ്ടി​​​ത്ത​​​​​ന്നെ​​​​​യാ​​​​​ണ് പാ​​​റ്റ​​​ക​​​ളു​​​ടെ സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ മ​​​​​ണി മു​​​​​ഴ​​​​​ങ്ങു​​​​​ന്ന​​​​​തും.

Movies

അ​ണ്ണാ​ക്കി​ലെ പി​രി വെ​ട്ടി​യോ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​ന്മാ​രേ; സി​ജെ​പി​ക്ക് എ​തി​രെ മാ​ധ​വ് സു​രേ​ഷ്  

സി​ജെ​പി​ക്ക് എ​തി​രെ ആ​ഞ്ഞ​ടി​ച്ച് മാ​ധ​വ് സു​രേ​ഷ്. ഡ​ൽ​ഹ​യി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ എ​ന്തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ലും പ​ഞ്ചാ​ബി​ലും അ​നീ​തി​ക​ൾ ന​ട​ന്നി​ട്ട് ക​ണ്ണ​ട​ക്കു​ന്ന​തെ​ന്ന് മാ​ധ​വ് ചോ​ദി​ക്കു​ന്നു. ബി​ജെ​പി ഭ​രി​ക്കു​ന്നി​ട​ത്ത് മാ​ത്രം പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ​ങ്ങു​ന്ന​വ​രു​ടെ ഇ​ര​ട്ട​ത്താ​പ്പാ​ണ് ഇ​തെ​ന്നാ​ണ് മാ​ധ​വ് പ​റ​യു​ന്ന​ത്.

‘‘പ​ഞ്ചാ​ബി​ൽ ന​ട​ക്കു​ന്ന അ​നീ​തി​ക്കെ​തി​രെ പാ​റ്റ​ക​ൾ എ​ന്നാ​ണു പ്ര​തി​ക​രി​ക്കാ​ൻ പോ​കു​ന്ന​ത്? അ​തോ വി​ദ്യാ​ഭ്യാ​സ​വും വി​ദ്യാ​ർ​ഥി​ക​ളും ബി​ജെ​പി​ക്ക് എ​തി​രാ​കു​മ്പോ​ൾ മാ​ത്രം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​മാ​ണോ? അ​തോ എ​എ​പി ഉ​ൾ​പ്പെ​ടു​മ്പോ​ൾ ഇ​വ​ന്മാ​രു​ടെ വ്യാ​ജ പു​രോ​ഗ​മ​ന ന​ട്ടെ​ല്ല് വാ​ഴ​പ്പി​ണ്ടി​യാ​കു​മോ? എ​വി​ടെ​പ്പോ​യി നി​ങ്ങ​ളു​ടെ നാ​യ​ക​ന്മാ​ർ? മി​ക്ക ആ​ളു​ക​ളും അ​വ​രെ ര​ക്ഷ​ക​രാ​യി കാ​ണു​ന്നു​ണ്ട​ല്ലോ!

എ​ല്ലാ​വ​രും എ​ന്താ​ണ് മി​ണ്ടാ​തി​രി​ക്കു​ന്ന​ത്? ബി.​ജെ.​പി സ​ർ​ക്കാ​ർ ശ​രി​യാ​യ തീ​രു​മാ​ന​മാ​ണ് എ​ടു​ത്ത​ത്, അ​തു ചി​ല​ർ​ക്ക് ദ​ഹി​ക്കി​ല്ല എ​ന്ന് ഉ​റ​പ്പാ​ണ്. പ​ക്ഷേ അ​തേ കൂ​ട്ട​രെ ബാ​ധി​ക്കു​ന്ന, ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ളെ​യും ന​മ്മു​ടെ ഭാ​വി​യെ​യും ബാ​ധി​ക്കു​ന്ന പ​ഞ്ചാ​ബി​ലെ പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്! ഈ ​സ​മ​ര​ത്തെ പി​ന്തു​ണ​ച്ച ഏ​തൊ​രു ‘രാ​ഷ്ട്രീ​യ’ പാ​ർ​ട്ടി​യു​ടെ​യും യ​ഥാ​ർ​ഥ ല​ക്ഷ്യം മ​ന​സ്സി​ലാ​ക്കാ​ൻ ഇ​തു​പോ​രേ? സ്വ​ന്തം നേ​ട്ട​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക! ഇ​താ​ണ് ഞാ​ൻ എ​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്ന​ത്.

നാ​ണ​മി​ല്ലാ​ത്ത മാ​ധ്യ​മ​ങ്ങ​ളേ, ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ഇ​തും റീ​പോ​സ്റ്റ് ചെ​യ്യ്, പ​ക്ഷേ നി​ങ്ങ​ളി​ൽ നി​ന്ന് ഞാ​ന​ത് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല! നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ബി.​ജെ.​പി.​ക്ക് എ​തി​രെ സം​സാ​രി​ക്കു​ന്ന​ത് എ​ന്തോ വ​ലി​യ സം​ഭ​വ​മാ​യി ക​രു​തു​ന്ന​തു​കൊ​ണ്ട് എ​ല്ലാ​വ​രും അ​തു ചെ​യ്യു​ന്നു, എ​ന്നാ​ൽ ബി​ജെ​പി ഉ​ൾ​പ്പെ​ടാ​ത്തി​ട​ത്തോ​ളം കാ​ലം യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

മ​ണ്ട​നാ​കാ​തി​രി​ക്കൂ, ആ​ദ്യം ഒ​രു ഇ​ന്ത്യ​ക്കാ​ര​നാ​കൂ. നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി സം​സാ​രി​ച്ച അ​ത്ര​യും ഉ​റ​ക്കെ പ​ഞ്ചാ​ബി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യും സം​സാ​രി​ക്കൂ. നി​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ആ​ശ​യ​ങ്ങ​ൾ നി​ങ്ങ​ളെ നി​ശ്ശ​ബ്ദ​രാ​ക്കാ​നോ സ​ത്യ​ത്തി​ന് നേ​രെ ക​ണ്ണ​ട​പ്പി​ക്കാ​നോ സ​മ്മ​തി​ക്ക​രു​ത്. സാ​ധാ​ര​ണ​ക്കാ​ര​ന് വേ​ണ്ടി നി​ല​കൊ​ള്ളു​ന്നു എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സി ​ജെ പി ​പ​ഞ്ചാ​ബി​ന്റെ കാ​ര്യം വ​ന്ന​പ്പോ​ൾ എ​വി​ടെ​പ്പോ​യി? അ​വി​ടെ ഭ​ര​ണ​ത്തി​ൽ ബി​ജെ​പി അ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​വ​രു​ടെ ധൈ​ര്യ​മൊ​ക്കെ ചോ​ർ​ന്നു​പോ​യോ?

അ​ഭി​ജി​ത് ദീ​പ്കേ, സ​ഹോ​ദ​രാ മ​റു​പ​ടി പ​റ​യൂ. എ​ന്‍റെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ണ്ട എ​ന്‍റെ നി​ല​പാ​ടി​നെ എ​തി​ർ​ക്കു​ക​യും എ​ന്നെ ‘അ​ന്ധ​നാ​യ സം​ഘി’ എ​ന്ന് വി​ളി​ക്കു​ക​യും ചെ​യ്ത എ​ല്ലാ ക​മ്മി​ക​ൾ​ക്കും ‘നി​ഷ്പ​ക്ഷ​ർ​ക്കും’ വേ​ണ്ടി​യാ​ണ് ഇ​ത്! എ​വി​ടെ​പ്പോ​യി നി​ങ്ങ​ൾ ഇ​പ്പോ​ൾ?

അ​ണ്ണാ​ക്കി​ലെ പി​രി വെ​ട്ടി​യോ? ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​ന്മാ​രേ!!!​വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്, അ​ല്ലേ? സി​ജെ​പി​യി​ലെ ഒ​രു പാ​റ്റ​ക​ളെ​യും എ​വി​ടെ​യും ക​ണ്ടി​ല്ല.

സി​ജെ​പി ത​ട്ടി​പ്പു​കാ​രു​ടെ കൂ​ട്ട​മാ​ണ്, അ​വ​ർ ഉ​ട​ൻ ത​ന്നെ തു​റ​ന്നു​കാ​ട്ട​പ്പെ​ടും. അ​ന്ധ​മാ​യി വി​ശ്വ​സി​ക്കു​ന്ന​വ​രേ, നി​ങ്ങ​ളു​ടെ വി​ശ്വാ​സം കൈ​വി​ടാ​തെ പി​ടി​ച്ചോ​ളൂ, അ​വ​ർ യ​ഥാ​ർ​ഥ​ത്തി​ൽ തു​റ​ന്നു​കാ​ട്ട​പ്പെ​ടു​മ്പോ​ൾ നി​ങ്ങ​ൾ അ​ഭി​പ്രാ​യം മാ​റ്റു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു.

കാ​ര​ണം ഇ​ത് ബി.​ജെ.​പി.​ക്ക് എ​തി​രാ​ണ്, ഇ​ത് നി​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്നു. എ​ന്നാ​ൽ നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് എ​തി​രാ​യ, ഞാ​ൻ പ​ങ്കു​വ​ച്ച ബാ​ക്കി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്? മാ​ധ്യ​മ​ങ്ങ​ൾ പ​ക്ഷ​പാ​തം കാ​ണി​ക്കാ​ൻ പാ​ടി​ല്ല എ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​ത്. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളേ​ണ്ട സ​മ​യ​ത്ത് നി​ങ്ങ​ളൊ​ക്കെ എ​വി​ടെ​പ്പോ​കു​ന്നു?’’

National

ഇനി മത്സരത്തിനില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മാണ്ഡ്യ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.

തനിക്ക് ഇപ്പോൾ 79 വയസായെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 82 വയസ് തികയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ 2028-ലെ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ തുടരുമെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സന്ധി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

1978-ൽ താലൂക്ക് ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച സിദ്ധരാമയ്യ, തന്‍റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിൽ നിരവധി വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ടെന്ന് ഓർമിച്ചു. ഇതുവരെ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നത് വലിയ സംതൃപ്തി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് സിദ്ധരാമയ്യ തുറന്നടിച്ചു. പണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾ പണവും മറ്റ് സഹായങ്ങളും നൽകി ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി, തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സ്ഥിതിയാണുള്ളത്.

അഴിമതി വർധിച്ചതായും സത്യസന്ധരായ രാഷ്ട്രീയക്കാർ ഇല്ലാതാകുന്നതായും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയം ഇന്ന് ഏറെ മലീമസമാക്കപ്പെട്ടിരിക്കുന്നുവെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

Kerala

ധർമേന്ദ്ര പ്രധാന്‍റെ രാജി ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ഏട്: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ആർഎസ്എസും ബിജെപിയും ചേർന്ന് ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി തകർക്കാനും ജയിലിലടയ്ക്കാനും ശ്രമിച്ചെങ്കിലും, യുവജനത ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

വമ്പിച്ച രീതിയിലുള്ള ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ ഈ പോരാട്ടത്തിന് സാധിച്ചുവെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ആദ്യം പ്രക്ഷോഭത്തോടു മുഖംതിരിഞ്ഞു നിന്ന കോൺഗ്രസിന് പോലും പിന്നീട് മാറിനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായ സാഹചര്യമാണ് ഉണ്ടായത്. വരുംദിവസങ്ങളിലും യുവാക്കൾ നടത്തുന്ന ഇത്തരം ന്യായമായ സമരങ്ങൾക്ക് സിപിഎമ്മിന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

സിജെപിയുടെ മുന്നേറ്റം സിപിഎമ്മിനെ യാതൊരു രീതിയിലും ആശങ്കപ്പെടുത്തുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ജനവിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള ഏത് സമരവും സജീവമാകട്ടെ എന്നതാണ് പാർട്ടിയുടെ നിലപാട്. വിഷയത്തിൽ പാർട്ടിക്ക് യാതൊരുവിധ ഉത്കണ്ഠയുമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

NRI

ക്ലാ​ക്‌​ട​ൺ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ 34 പേ​ർ; യു​കെ പാ​ർ​ല​മെ​ന്‍റ​റി ച​രി​ത്ര​ത്തി​ലെ റി​ക്കാ​ർ​ഡ്

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ഷ്‌‌‌​ട്രീ​യ​ത്തി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടി​യ എ​സെ​ക്‌​സി​ലെ ക്ലാ​ക്‌​ട​ൺ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റിക്കാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ.

റി​ഫോം യു​കെ പാ​ർ​ട്ടി നേ​താ​വു​മാ​യ നൈ​ജ​ൽ ഫെ​റാ​ജ് എം​പി സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന സീ​റ്റി​ൽ ആ​കെ 34 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ​റി ച​രി​ത്ര​ത്തി​ലെ ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്ഥാ​നാ​ർഥിക​ളു​ടെ എ​ണ്ണ​മാ​ണി​ത്.

ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള പാ​ർ​ല​മെ​ന്‍റ​റി പ​രി​ശോ​ധ​ന​ക​ളെ​ത്തു​ട​ർ​ന്ന് ജൂ​ലൈ ഏഴിനാ​ണ് നൈ​ജ​ൽ ഫെ​റാ​ജ് എംപി സ്ഥാ​നം രാ​ജിവ​ച്ച​ത്.

എ​ന്നാ​ൽ ഒ​ഴി​വു​വ​ന്ന അ​തേ സീ​റ്റി​ൽ ജ​ന​വി​ധി വീ​ണ്ടും തേ​ടി​ക്കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്നെ വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 13നാ​ണ് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ടെ​ൻ​ഡ്രിം​ഗ് ഡി​സ്ട്രി​ക്റ്റ് കൗ​ൺ​സി​ൽ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​കാ​രം യു​കെ​യി​ലെ പ്ര​ധാ​ന പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​ക​ളാ​യ ലേ​ബ​ർ പാ​ർ​ട്ടി, ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി, ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ, ഗ്രീ​ൻ പാ​ർ​ട്ടി എ​ന്നി​വ​രൊ​ന്നും ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ല.

പ്ര​ധാ​ന വെ​സ്റ്റ്മി​ൻ​സ്റ്റ​ർ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും നൈ​ജ​ൽ ഫെ​റാ​ജ് മാ​ത്ര​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ളി​ല്ലാ​തെ മ​ത്സ​രി​ക്കു​ന്ന 20 സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

ബ്രി​ട്ട​നി​ൽ ഇ​തി​ന് മു​ൻ​പ് 2008 ജൂ​ലൈ​യി​ൽ ഹാ​ൾ​ട്ട​ൻ​പ്രൈ​സ് ആ​ൻ​ഡ് ഹൗ​ഡ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 26 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റിക്കാ​ർ​ഡ്.

അ​ന്ന് ക​ൺ​സ​ർ​വേ​റ്റീ​വ് നേ​താ​വ് സ​ർ ഡേ​വി​ഡ് ഡേ​വി​സ് രാ​ജി​വ​ച്ച് വീ​ണ്ടും മ​ത്സ​രി​ച്ച​പ്പോ​ഴും പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ വി​ട്ടു​നി​ന്നി​രു​ന്നു.

ഓ​ഗ​സ്റ്റ് 13ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി നൈ​ജ​ൽ ഫെ​റാ​ജി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​യി​ൽ നി​ർ​ണാ​യ​ക​മാ​കും.

Leader Page

വിമത കവിതയും ആ​നു​കാ​ലി​ക രാഷ്‌ട്രീയ​വും

1975 ജൂ​​​​​ൺ 25നു ​​​​​തു​​​​​ട​​​​​ങ്ങി 1977 മാ​​​ർ​​​ച്ച് 21ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു ധാ​​​​​രാ​​​​​ളം നോ​​​​​വ​​​​​ലു​​​​​ക​​​​​ളും ക​​​​​ഥ​​​​​ക​​​​​ളും നാ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളും ഓ​​​​​ർ​​​​​മ​​​ക്കു​​​​​റി​​​​​പ്പു​​​​​ക​​​​​ളും ക​​​​​വി​​​​​ത​​​​​ക​​​​​ളും കാ​​​​​ർ​​​​​ട്ടൂ​​​​​ണു​​​​​ക​​​​​ളും ഉ​​​ണ്ടാ​​​യി​​​​​ട്ടു​​​​​ണ്ട്. പ​​​​​ല ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ലും അ​​​​​വ പ്ര​​​കാ​​​ശി​​​ത​​​മാ​​​യി.

പ​​​​​തി​​​​​ന​​​​​ഞ്ചോ​​​​​ളം ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ൽ എ​​​​​ഴു​​​​​ത​​​​​പ്പെ​​​​​ട്ട 280 ക​​​​​വി​​​​​ത​​​​​ക​​​​​ളു​​​​​ടെ സ​​​​​മാ​​​​​ഹ​​​​​ാര​​​​​മാ​​​​​ണ് ‘അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ ശ​​​​​ബ്‌​​​ദ​​​ങ്ങ​​​​​ൾ: 1975-1977 ലെ ​​​​​അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​ക്കെ​​​​​തി​​​​​രേയു​​​​​ള്ള പ്ര​​​​​തി​​​​​ഷേ​​​​​ധ ക​​​​​വി​​​​​ത​​​​​ക​​​​​ളു​​​​​ടെ അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ സ​​​​​മാ​​​​​ഹാ​​​​​രം’. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ട​​​​​ഫ്റ്റ്സ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ലെ ഇം​​​​​ഗ്ലീ​​​​​ഷ് പ്ര​​​​​ഫ​​​​​സ​​​​​റും പ്ര​​​​​ശ​​​​​സ്ത സാ​​​​​ഹി​​​​​ത്യ നി​​​​​രൂ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്ന ജോ​​​​​ൺ ഒ​​​​​ലി​​​​​വ​​​​​ർ പെ​​​​​റി​​​​​യാ​​​​​ണ് ഈ ​​​​​ക​​​​​വി​​​​​ത​​​​​ക​​​​​ൾ സ​​​​​മാ​​​​​ഹ​​​​​രി​​​​​ച്ച​​​​​ത്.

അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​യോ​​​​​ടും അ​​​ത് സൃ​​​ഷ്‌​​​ടി​​​​​ച്ച പൊ​​​​​തു​​​​​വാ​​​​​യ സാ​​​​​മൂ​​​​​ഹി​​​​​ക, രാ​​​​​ഷ്‌​​​ട്രീ​​​​​യ, വൈ​​​യ​​​ക്തി​​​ക അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തോ​​​​​ടു​​​​​മു​​​​​ള്ള പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന ഏ​​​​​ത് വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ക​​​​​വി​​​​​താ​​​​​രൂ​​​​​പ​​​​​ത്തി​​​​​ലു​​​​​ള്ള ആ​​​വി​​​ഷ്കാ​​​ര​​​​​ത്തെ​​​​​യാ​​​​​ണ് പെ​​​​​റി പ്ര​​​​​തി​​​​​ഷേ​​​​​ധ ക​​​​​വി​​​​​ത​​​​​ക​​​​​ളാ​​​​​യി നി​​​​​ർ​​​​​വ​​​ചി​​​​​ക്കു​​​​​ന്ന​​​​​ത്.

വി​​​​​മ​​​​​ത ക​​​​​വി​​​​​ത (underground poetry) എ​​​​​ന്ന ഗ​​​​​ണ​​​​​ത്തി​​​​​ൽ​​​പ്പ​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള ഈ ​​​​​ക​​​​​വി​​​​​ത​​​​​ക​​​​​ൾ വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് ‘അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ വ​​​​​സ്തു​​​​​ത​​​​​ക​​​​​ൾ’ എ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന ഒ​​​​​രു ലി​​​​​സ്റ്റ് ന​​​​​ൽ​​​​​കു​​​​​ന്നു. ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് സാ​​​​​മൂ​​​​​ഹി​​​​​ക-​​​​​രാ​​​ഷ്‌​​​ട്രീ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യ​​​​​ൽ, പ​​​​​ത്ര സെ​​​​​ൻ​​​​​സ​​​​​ർ​​​​​ഷി​​​​​പ്പ്, രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര സു​​​​​ര​​​​​ക്ഷ​​​​​യ്ക്ക് ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണെ​​​​​ന്ന് ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്ന പ​​​​​ണി​​​​​മു​​​​​ട​​​​​ക്കു​​​​​ക​​​​​ൾ, പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ, യോ​​​​​ഗ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ നി​​​​​രോ​​​​​ധി​​​​​ക്ക​​​​​ൽ എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ നീ​​​​​തി​​​​​ന്യാ​​​​​യ വ്യ​​​​​വ​​​​​സ്ഥ, ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​വൃ​​​​​ന്ദം, ട്രേ​​​​​ഡ് യൂ​​​​​ണി​​​​​യ​​​​​നു​​​​​ക​​​​​ൾ, അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് മേ​​​​​ഖ​​​​​ല, പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ സ്വാ​​​​​ത​​​​​ന്ത്ര്യം വെ​​​​​ട്ടി​​​​​ച്ചു​​​​​രു​​​​​ക്കി​​​​​യ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​യും ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു.

അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യെ ജ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് യ​​​ഥാ​​​ർ​​​ഥ​​​മാ​​​യി അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​ത് എ​​​​​ന്ന​​​​​തി​​​​ന്‍റെ എ​​​​​ഴു​​​​​ത​​​​​പ്പെ​​​​​ട്ട ആ​​​​​വി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾകൂ​​​​​ടി​​​​​യാ​​​​​ണ് ഈ ​​​​​ക​​​​​വി​​​​​ത​​​​​ക​​​​​ൾ എ​​​​​ന്ന് പ്ര​​​ഫ. പെ​​​​​റി അ​​​​​വ​​​​​കാ​​​​​ശ​​​പ്പെ​​​​​ടു​​​​​ന്നു.​​ രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​വും ക​​​​​വി​​​​​ത​​​​​യും അ​​​​​ഭേ​​​​​ദ്യ​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്നതാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തി​​​​​നു പി​​​​​ന്നി​​​​​ലെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ വി​​​​​ശ്വാ​​​​സം.

അ​​നീ​​മി​​യ​​യ്ക്കും ലു​​കീ​​മി​​യ​​യ്ക്കും മ​​ധ്യേ

ഈ ​​​​​ക​​​​​വി​​​​​താ സ​​​​​മാ​​​​​ഹാ​​​​​ര​​​​​ത്തി​​​​​ന് ആ​​​​​മു​​​​​ഖം എ​​​​​ഴു​​​​​തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ക​​​​​വി അ​​​​​യ്യ​​​​​പ്പ പ​​​​​ണി​​​​​ക്ക​​​​​രാ​​​ണ്. അ​​​​​ദ്ദേ​​​​​ഹം എ​​​​​ഴു​​​​​തു​​​​​ന്നു: “രാ​​​​​ഷ്‌​​​ട്രീ​​​യ സ​​​​​മ്മ​​​​​ർ​​​​​ദ്ദ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ര​​​​​ചി​​​​​ക്ക​​​​​പ്പെ​​​​​ട്ട മി​​​​​ക​​​​​ച്ച ക​​​​​വി​​​​​ത​​​​​ക​​​​​ളി​​​​​ലെ​​​​​ല്ലാം പൊ​​​​​തു​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​വി​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന നി​​​​​സം​​​​​ഗ​​​​​മാ​​​​​യ ഒ​​​​​രു പ​​​​​ങ്കാ​​​​​ളി​​​​​ത്തം തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും കാ​​​​​ണാ​​​​​ൻ ക​​​​​ഴി​​​​​യും. രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​മി​​​​​ല്ലാ​​​​​യ്മ എ​​​​​ന്ന വി​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കും (അ​​​​​നീ​​​​​മി​​​​​യ), രാ​​​ഷ്‌​​​ട്രീ​​​​​യം മാ​​​​​ത്ര​​​​​മെ​​​​​ന്ന അ​​​​​ർ​​​​​ബു​​​​​ദ​​​​​ത്തി​​​​​നും (ലു​​​​​കീ​​​​​മി​​​​​യ) മ​​​​​ധ്യേ​​​​​യാ​​​​​ണ് എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും മ​​​​​ഹ​​​​​ത്താ​​​​​യ ക​​​​​വി​​​​​ത​​​​​ക​​​​​ൾ അ​​​​​തി​​​​​ന്‍റെ വ​​​​​ഴി വെ​​​​​ട്ടി​​​​​ത്തു​​​​​റ​​​​​ന്നു മു​​​​​ന്നോ​​​​​ട്ടു പോ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. എ​​​​​ന്താ​​​​​യാ​​​​​ലും ഈ ​​​​​ക​​​​​വി​​​​​ത​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന മ​​​​​നോ​​​​​ഭാ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും പ​​​​​രി​​​​​ധി വ​​​​​ള​​​​​രെ വ​​​​​ലു​​​​​താ​​​​​ണെ​​​​​ങ്കി​​​​​ലും, അ​​​​​വ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് ഒ​​​​​രു അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്ത​​​​​ൽ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തോ​​​​​ടു​​​​​ള്ള പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മാ​​​​​ണ്.”

ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ൾ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ​​​ങ്ങ​​​ളെ നി​​​​​യ​​​​​ന്ത്രി​​​ക്കാ​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന എ​​​​​ല്ലാ​​ കാ​​​ല​​​​​ത്തും പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ് ഇ​​​​​ത്ത​​​​​രം ക​​​​​വി​​​​​ത​​​​​ക​​​​​ൾ. പ​​​​​ക്ഷേ പ്ര​​​​​തി​​​​​ഷേ​​​​​ധ ക​​​​​വി​​​​​ത​​​​​ക​​​​​ളു​​​​​ടെ സ്വാ​​​​​ധീ​​​​​നം ‘വ​​​​​ള​​​​​രെ തു​​​​​ച്ഛ​​​​​മാ​​​​​ണ്’ എ​​​​​ന്ന് പ്ര​​​ഫ. പെ​​​​​റി പ​​​​​റ​​​​​യു​​​​​ന്നു. “ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ക്കു​​​​​ന്ന പു​​​​​ഴ​​​​​യി​​​​​ലെ ഒ​​​​​രു ചെ​​​​​റി​​​​​യ തു​​​​​ള്ളി” മാ​​​​​ത്ര​​​​​മാ​​​​​ണ​​​​​തെ​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. പ്ര​​​​​തി​​​​​ഷേ​​​​​ധ ക​​​​​വി​​​​​ത​​​​​ക​​​​​ൾ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളെ പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ക മാ​​​​​ത്ര​​​​​മാ​​​​​ണ് ചെ​​​​​യ്യു​​​​​ന്ന​​​​​ത് എ​​​​​ന്നും, അ​​​​​വ പൊ​​​​​തുസം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളെ പ്ര​​​​​ത്യ​​​​​ക്ഷ​​​​​മാ​​​​​യോ പ​​​​​രോ​​​​​ക്ഷ​​​​​മാ​​​​​യോ സ്വാ​​​​​ധീ​​​​​നി​​​​​ക്കു​​​​​ന്നി​​​​​ല്ല എ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്നു. എ​​​​​ങ്കി​​​​​ലും ക​​​​​വി​​​​​ത​​​​​യും രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​വും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധം ന​​​​​മ്മു​​​​​ടെ കാ​​​​​ല​​​​​ത്തും പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്. ക​​​​​ന്ന​​​​​ഡ ക​​​​​വി റം​​​​​സാ​​​​​ൻ എ. ​​​​​ദ​​​​​ർ​​​​​ഗ​​​​​യു​​​​​ടെ ക​​​​​വി​​​​​ത ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണം.

‘ഹ​​​​​ലോ, മാ​​​​​ഡം, സു​​​​​ഖ​​​​​മാ​​​​​ണോ?​​

ബി​​​​​സ്ക​​​​​റ്റ് തി​​​​​ന്നു​​​​​ന്ന നി​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക്ക് സു​​​​​ഖം ത​​​​​ന്നെ​​​​​യ​​​​​ല്ലേ?​​
നി​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ർ ന​​​​​ല്ല ‘ക​​​​​ണ്ടീ​​​​​ഷ​​​​​നി​​​​​ൽ’ ആ​​​​​ണോ?
​​പി​​​​​ന്നെ, സ്വ​​​​​ന്തം ബം​​​​​ഗ്ലാ​​​​​വി​​​​​ലേ​​​​​ക്ക് താ​​​​​മ​​​​​സം മാ​​​​​റി​​​​​യോ?​​
ക്ഷ​​​​​മി​​​​​ക്ക​​​​​ണം, ഞാ​​​​​ൻ നി​​​​​ങ്ങ​​​​​ളെ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ കൊ​​​​​ണ്ട്
ബു​​​​​ദ്ധി​​​​​മു​​​​​ട്ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ദ​​​​​യ​​​​​വാ​​​​​യി വി​​​​​ചാ​​​​​രി​​​​​ക്ക​​​​​രു​​​​​ത്. ​​
ഇ​​​​​ല്ല, ഇ​​​​​ത് എ​​​​​ന്‍റെ ഒ​​​​​രു ക​​​​​വി​​​​​ത മാ​​​​​ത്ര​​​​​മാ​​​​​ണ്,
ഇ​​​​​തി​​​​​ന് രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​വു​​​​​മാ​​​​​യി യാ​​​​​തൊ​​​​​രു ബ​​​​​ന്ധ​​​​​വു​​​​​മി​​​​​ല്ല.’

അ​​​​​യ്യ​​​​​പ്പ പ​​​​​ണി​​​​​ക്ക​​​​​രു​​​​​ടെ,

‘ക​​​​​ടു​​​​​ക്ക​​​​​ത്തോ​​​​​ടി​​​​​ടി​​​​​ച്ചി​​​​​ട്ടു ക​​​​​ല​​​​​ക്കി​​​​​ക്ക​​​​​ഷാ​​​​​യ​​​​​മാ​​​​​ക്കി
ക​​​​​ഴു​​​​​ത്തി​​​​​ല്‍​ക്കൂ​​​​​ടി​​​​​റ​​​​​ക്കു​​​​​മ്പോ​​​​​ള്‍ അ​​​​​മ്മ​​​​​ച്ചി
ക​​​​​ടി​​​​​ച്ച​​ല്ലേ പി​​​​​ടി​​​​​ച്ച​​​​​ല്ലേ ക​​​​​ടു​​​​​പ്പം കാ​​​​​ട്ട​​​​​ല്ലേ
ക​​​​​ടു​​​​​ക്ക ഞാ​​​​​ൻ കു​​​​​ടി​​​​​ച്ചേ​​​​​ക്കാം’,

എ​​​​​ന്നു​​​​​ള്ള വ​​​​​രി​​​​​ക​​​​​ൾ ഇ​​​​​ന്നും പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്. ന​​​​​വ്റോ​​​​​സ് മോഡി​​​​​യു​​​​​ടെ ‘കി​​ഴ്‌​​വെ​​​​​ണ്മ​​​​​ണി’ എ​​​​​ന്ന ക​​​​​വി​​​​​ത ‘എ​​​​​ല്ലാ​​​​​റ്റി​​​​​നെ​​​​​യും ക​​​​​യ്പ്പു​​​​​ള്ള​​​​​താ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​ ഈ ​​​രാ​​​​​ഗം ഇ​​​​​നി പാ​​​​​ടാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലേ? ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​രാ​​​​​യ പാ​​​​​ട്ടു​​​​​കാ​​​​​ർ ഈ ​​​​​നാ​​​​​ട്ടി​​​​​ൽ ഉ​​​​​ദ​​​​​യം കൊ​​​​​ണ്ടി​​​​​ട്ടു​​​​​ണ്ട​​​​​ത്രേ, ത​​​​​ക​​​​​ർ​​​​​ന്ന നാ​​​​​ക്കു​​​​​ക​​​​​ളാ​​​​​ൽ​​ ഈ ​​​പ്ര​​​​​വ​​​​​ച​​​​​നം മ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ-ഇ​​​​​ത്ത​​​​​രം നി​​​​​രാ​​​​​ശ​​​​​യ്ക്ക് മ​​​​​റ്റൊ​​​​​രു അ​​​​​വ​​​​​സാ​​​​​ന​​​​​മി​​​​​ല്ലെ​​​​​ന്ന്, അ​​​​​തി​​​​​ന്‍റെ വേ​​​​​രു​​​​​ക​​​​​ളെ ചോ​​​​​ര​​​​​യൊ​​​​​ഴു​​​​​ക്കി ​​അ​​​​​റു​​​​​ത്തു​​​​​മാ​​​​​റ്റു​​​​​ന്ന​​​​​ത​​​​​ല്ലാ​​​​​തെ.’ ഈ ​​​​​ക​​​​​വി​​​​​ത​​​യ്ക്ക് ന​​​​​മ്മു​​​​​ടെ കാ​​​​​ല​​​​​ത്തെ ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​രാ​​​​​യ ‘പാ​​​​​റ്റ​​​​​ക​​​​​ളു​​​​​ടെ’ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളോ​​​​​ട്, അ​​​​​വ​​​​​രു​​​​​ടെ വി​​​​​ദ്യാ​​​​​ഭാ​​​​​സ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കു വേ​​​​​ണ്ടി​​​​​യു​​​​​ള്ള ചെ​​​​​റു​​​​​ത്തു​​​നി​​​​​ൽ​​​​​പ്പി​​​​​നോ​​​​​ട് സാ​​​​​മ്യം തോ​​​​​ന്നി​​​​​യാ​​​​​ൽ അ​​​​​ദ്ഭു​​​​​ത​​​​​മി​​​​​ല്ല.

Kerala

സംസ്ഥാന ബിജെപിയിൽ 11 കോടിയുടെ ക്രമക്കേട്; നേതാക്കളും സംശയ നിഴലിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. സംഭവം വിവാദവും ചർച്ചയും ആയതോടെ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാര്‍ട്ടി ഓഫീസിന്‍റെ ചുമതലകളില്‍നിന്നു മാറ്റി.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോടികളുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെത്തുടര്‍ന്നു പാര്‍ട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണു നേതാവിനെതിരെ നടപടിയെടുത്തത്.

സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാര്‍ എന്നിവര്‍ക്കെതിരെയും സാമ്പത്തിക തിരിമറി ആരോപണത്തെ തുടര്‍ന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്‍ക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച തുകയില്‍നിന്നു 11 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണു വിവരം. ഫണ്ട് തട്ടിപ്പു സംബന്ധിച്ചു ബിജെപി ദേശീയ അധ്യക്ഷനു ലഭിച്ച പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

സംസ്ഥാനത്തെ ബിജെപിയിലെ മറ്റു ചില നേതാക്കള്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണു ദേശീയ നേതാക്കള്‍ക്കടക്കം ലഭിച്ച വിവരം. ഇതുസംബന്ധിച്ചു പാര്‍ട്ടി തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. ഫണ്ടു വിവാദം സംസ്ഥാന ബിജെപിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനാ വിഷയങ്ങള്‍ക്കു വഴിതെളിക്കും.

Kerala

വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ ഓ​രോ മ​ല​യാ​ളി​ക്കും താ​ത്പ​ര്യ​മു​ണ്ട്: കെ.​കെ. രാ​ഗേ​ഷ്

ക​ണ്ണൂ​ർ: വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക്‌ മാ​ത്ര​മ​ല്ല ഓ​രോ മ​ല​യാ​ളി​ക്കും താ​ത്പ​ര്യ​മു​ണ്ടെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​മു​ത​ൽ കൈ​മോ​ശം വ​രാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യാ​ണി​തെ​ന്നും കെ.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക്‌ എ​ന്താ​ണ്‌ വി​ഴി​ഞ്ഞ​ത്ത് കാ​ര്യം എ​ന്ന നി​ല​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ.​കെ. രാ​ഗേ​ഷ് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​സ​ഹി​ഷ്ണു​ത കാ​ണി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് തി​രി​ച്ചും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​രെ വി​ര​ട്ടി നി​ർ​ത്താ​ൻ നോ​ക്ക​രു​തെ​ന്നും കെ.​കെ. രാ​ഗേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചോ​ദ്യം ഉ​യ​രു​മ്പോ​ഴു​ള്ള അ​സ്വ​സ്ഥ​ത ക​ണ്ടാ​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​രോ​ധ​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​കും. ഇ​നി​യും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​മെ​ന്നും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Leader Page

സ്റ്റാർമർ പുറത്ത്, ബേ​​​ർ​​നാ​​ം അകത്ത്? ബ്രിട്ടന്‍റെ പുതിയ രാഷ്‌‌ട്രീയം

ബ്രി​​​ട്ടീ​​​ഷ് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ വീ​​​ണ്ടും ഒ​​​രു നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വ് രൂ​​​പ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 2024ലെ ​​​പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ ബ്രി​​​ട്ട​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​​യ ഭാ​​​വി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ഗ്രേ​​​റ്റ​​​ർ മാ​​​ഞ്ച​​​സ്റ്റ​​​റി​​​ന്‍റെ മേ​​​യ​​​റാ​​​യ ആ​​​ൻ​​​ഡി ബേ​​​ർ​​നാ​​മി​​ന്‍റെ പേ​​​ര് ശ​​​ക്ത​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഈ ​​​നേ​​​തൃ​​​മാ​​​റ്റം ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ ഉ​​​യ​​​ർ​​​ച്ച​​​യോ പ​​​ത​​​ന​​​മോ മാ​​​ത്ര​​​മ​​​ല്ല; ബ്രി​​​ട്ടീ​​​ഷ് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി​​​യും ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ ഭാ​​​വി​​​യും ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള, പ്ര​​​ത്യേ​​​കി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ ദി​​​ശ​​​യും മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഒ​​​രു സം​​​ഭ​​​വ​​​വി​​​കാ​​​സ​​​മാ​​​ണ്.

സ്റ്റാ​​​ർ​​​മ​​റു​​ടെ പി​​​ന്മാ​​റ്റം

ബ്രി​​​ട്ടീ​​​ഷ് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ ഒ​​​രു പ്ര​​​ത്യേ​​​ക​​​ത, നേ​​​താ​​​ക്ക​​​ളു​​​ടെ നി​​​ല​​​നി​​​ൽ​​​പ് അ​​​വ​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ളേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ അ​​​വ​​​രു​​​ടെ വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ്. ഒ​​​രു നേ​​​താ​​​വ് പാ​​​ർ​​​ട്ടി​​​യെ വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നും വി​​​ശ്വാ​​​സ​​​മു​​​ള്ളി​​​ട​​​ത്തോ​​​ളം മാ​​​ത്ര​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പി​​​ന്തു​​​ണ ല​​​ഭി​​​ക്കു​​​ക. ച​​​രി​​​ത്ര​​​ത്തി​​​ൽ മാ​​​ർ​​​ഗ​​​ര​​​റ്റ് താ​​​ച്ച​​​ർ മു​​​ത​​​ൽ ബോ​​​റി​​​സ് ജോ​​​ൺ​​​സ​​​ൺ വ​​​രെ നി​​​ര​​​വ​​​ധി നേ​​​താ​​​ക്ക​​​ൾ സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യു​​​ടെ സ​​​മ്മ​​​ർ​​​ദ​​​ത്തെ തു​​​ട​​​ർ​​​ന്ന് സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

2019ലെ ​​​ജെ​​​റ​​​മി കോ​​​ർ​​​ബി​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തി​​​നു ശേ​​​ഷം ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യെ വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ള്ള നേ​​​താ​​​വാ​​​യി ക​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് സ്റ്റാ​​​ർ​​​മ​​​ർ നേ​​​താ​​​വാ​​​യ​​​ത്. 2024ൽ ​​​അ​​​ദ്ദേ​​​ഹം ആ ​​​ദൗ​​​ത്യം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി. എ​​​ന്നാ​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യി​​​ലെ മ​​​ന്ദ​​​ഗ​​​തി, പൊ​​​തു​​​സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​സ​​​ന്ധി, കു​​​ടി​​​യേ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ൾ, വ​​​ല​​​തു​​​പ​​​ക്ഷ ജ​​​ന​​​കീ​​​യ​​​വാ​​​ദ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ ഉ​​​യ​​​ർ​​​ച്ച എ​​​ന്നി​​​വ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​പ്രീ​​​തി​​​യെ ബാ​​​ധി​​​ച്ചു.

പ്ര​​​ത്യേ​​​കി​​​ച്ച് നൈ​​​ജ​​​ൽ ഫാ​​​രാ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള റീ​​​ഫോം യു​​കെ പാ​​​ർ​​​ട്ടി ലേ​​​ബ​​​റി​​​ന്‍റെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ വോ​​​ട്ട​​​ർ​​​മാ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ, സ്റ്റാ​​​ർ​​​മ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ​​ത​​​ന്നെ സം​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നു.

ആ​​​ൻ​​​ഡി ബേ​​​ർ​​നാം

സ്റ്റാ​​​ർ​​​മ​​​റു​​​ടെ സാ​​​ധ്യ​​​താ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ൻ​​​ഡി ബേ​​​ർ​​നാം ഒ​​​രു പു​​​തി​​​യ മു​​​ഖ​​​മ​​​ല്ല. ടോ​​​ണി ബ്ലെ​​​യ​​​ർ, ഗോ​​​ർ​​​ഡ​​​ൻ ബ്രൗ​​​ൺ സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹം മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി​​​യാ​​​യും പി​​​ന്നീ​​​ട് ഷാ​​​ഡോ ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ദ്ദേ​​​ഹം ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ശ്ര​​​ദ്ധ നേ​​​ടി​​​യി​​​രു​​​ന്നു. 2010ലും 2015​​​ലും ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​നാ​​​യി മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ ഈ ​​​പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ വെ​​​സ്റ്റ്മി​​​ൻ​​​സ്റ്റ​​​റി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ​​നി​​​ന്ന് ഗ്രേ​​​റ്റ​​​ർ മാ​​​ഞ്ച​​​സ്റ്റ​​​റി​​​ന്‍റെ മേ​​​യ​​​റെ​​​ന്ന പു​​​തി​​​യ രാ​​​ഷ്‌​​ട്രീ​​​യ വേ​​​ദി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്.

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ല്ലു​​​വി​​​ളി​​​ച്ച നി​​​ല​​​പാ​​​ടും പൊ​​​തു​​​ഗ​​​താ​​​ഗ​​​ത​​​ത്തെ ഏ​​​കോ​​​പി​​​പ്പി​​​ച്ച "ബീ ​​​നെ​​​റ്റ്‌​​​വ​​​ർ​​​ക്ക്' പ​​​ദ്ധ​​​തി​​​യും, അ​​​ധി​​​കാ​​​ര​​​വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ വാ​​​ദ​​​വും അ​​​ദ്ദേ​​​ഹ​​​ത്തെ ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ജ​​​ന​​​പ്രി​​​യ നേ​​​താ​​​വാ​​​ക്കി. ഇ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​ല​​​രും "കിം​​​ഗ് ഓ​​​ഫ് ദ ​​​നോ​​​ർ​​​ത്ത്' എ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് മ​​​ന്ത്രി​​​സ​​​ഭാ പ​​​രി​​​ച​​​യം, ഷാ​​​ഡോ മ​​​ന്ത്രി​​​സ​​​ഭാ പ​​​രി​​​ച​​​യം, നേ​​​തൃ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ച​​​യം, ഒ​​​രു ദ​​​ശാ​​​ബ്ദ​​​ത്തോ​​​ള​​​മു​​​ള്ള പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ പ​​​രി​​​ച​​​യം എ​​​ന്നി​​​വ കൈ​​​മു​​​ത​​​ലാ​​​യുണ്ട്. സ​​​മീ​​​പ​​​കാ​​​ല ലേ​​​ബ​​​ർ നേ​​​താ​​​ക്ക​​​ളി​​​ൽ വ​​​ള​​​രെ കു​​​റ​​​ച്ചു​​​പേ​​​ർ​​​ക്കാ​​​ണ് ഈ ​​​നാ​​​ല് അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ച് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.

2026 ജൂ​​​ണി​​​ൽ ന​​​ട​​​ന്ന മേ​​​ക്ക​​​ർ​​​ഫീ​​​ൽ​​​ ഡ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റീ​​​ഫോം യു​​​കെ പാ​​​ർ​​​ട്ടി​​​യെ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ആ​​​ൻ​​​ഡി ബേ​​​ർ​​നാം നേ​​​ടി​​​യ വി​​​ജ​​​യം ബ്രി​​​ട്ടീ​​​ഷ് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലെ ഒ​​​രു നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വാ​​​യി മാ​​​റി. ഈ ​​​വി​​​ജ​​​യം അ​​​ദ്ദേ​​​ഹ​​​ത്തെ വെ​​​സ്റ്റ്മി​​​ൻ​​​സ്റ്റ​​​റി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തി​​​ച്ച​​​തോ​​​ടൊ​​​പ്പം കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ന് നേ​​​രി​​​ട്ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യു​​​യ​​​ർ​​​ത്തു​​​ക​​​യും ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ ഭാ​​​വി നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു.

റീ​​​ഫോം പാ​​​ർ​​​ട്ടി​​​യു​​​ടെ വെ​​​ല്ലു​​​വി​​​ളി

സ്റ്റാ​​​ർ​​​മ​​​റു​​​ടെ പ​​​ത​​​ന​​​ം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ റീ​​​ഫോം യു​​കെ പാ​​​ർ​​​ട്ടി​​​യു​​​ടെ ഉ​​​യ​​​ർ​​​ച്ച മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ബ്രെ​​​ക്സി​​​റ്റി​​​ന് ശേ​​​ഷം കു​​​ടി​​​യേ​​​റ്റം, ദേ​​​ശീ​​​യ സ്വ​​​ത്വം, പൊ​​​തു​​​സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വാ​​​രം, തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ അ​​​സം​​​തൃ​​​പ്തി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ബ്രി​​​ട്ടീ​​​ഷ് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് വ​​​ന്നു. ഈ ​​​വി​​​കാ​​​ര​​​ങ്ങ​​​ളെ രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് റീ​​​ഫോം പാ​​​ർ​​​ട്ടി വ​​​ള​​​ർ​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ ബേ​​​ർ​​നാം അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ റീ​​​ഫോം പാ​​​ർ​​​ട്ടി അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന​​​ത് തെ​​​റ്റാ​​​യി​​​രി​​​ക്കും. കാ​​​ര​​​ണം, റീ​​​ഫോ​​​മി​​​ന്‍റെ വ​​​ള​​​ർ​​​ച്ച ഒ​​​രു നേ​​​താ​​​വി​​​ന്‍റെ പ​​​രാ​​​ജ​​​യം മാ​​​ത്ര​​​മ​​​ല്ല; അ​​​ത് ബ്രി​​​ട്ടീ​​​ഷ് സ​​​മൂ​​​ഹ​​​ത്തി​​​ലെ ആ​​​ഴ​​​ത്തി​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ അ​​​സം​​​തൃ​​​പ്തി​​​യു​​​ടെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ്.
എ​​​ങ്കി​​​ലും തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ വോ​​​ട്ട​​​ർ​​​മാ​​​രു​​​മാ​​​യി നേ​​​രി​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യു​​​ന്ന നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ ബേ​​​ർ​​നാം റീ​​​ഫോ​​​മി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യെ മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​​യശ​​​ക്തി ആ​​​ശ​​​യ​​​പ​​​ര​​​മാ​​​യ വാ​​​ദ​​​ങ്ങ​​​ളി​​​ല​​​ല്ല, മ​​​റി​​​ച്ച് പ്രാ​​​ദേ​​​ശി​​​ക വി​​​ക​​​സ​​​നം, പൊ​​​തു​​​സേ​​​വ​​​ന​​​ങ്ങ​​​ൾ, പ്രാ​​​യോ​​​ഗി​​​ക ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണം എ​​​ന്നി​​​വ​​​യി​​​ലാ​​​ണു​​​ള്ള​​​ത്.

ബേ​​ർ​​നാം വ​​​ന്നാ​​​ൽ എ​​​ന്തു മാ​​​റും

ബ്രി​​​ട്ട​​​നി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​റി​​​യാ​​​ലും മു​​​ഴു​​​വ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യും മാ​​​റ​​​ണ​​​മെ​​​ന്നി​​​ല്ല. സാ​​​ധാ​​​ര​​​ണ​​​യാ​​​യി പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ക​​​യും ചി​​​ല പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ മ​​​ന്ത്രി​​​മാ​​​രെ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യും. ബേ​​ർ​​നാ​​​മി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ത് കൂ​​​ടു​​​ത​​​ൽ പ്ര​​​സ​​​ക്ത​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ പ​​​ത്ത് വ​​​ർ​​​ഷ​​​മാ​​​യി അ​​​ദ്ദേ​​​ഹം ദേ​​​ശീ​​​യ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ​​നി​​​ന്ന് മാ​​​റി​​​നി​​​ന്ന​​​തി​​​നാ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വ​​​ലി​​​യ അ​​​നു​​​യാ​​​യി സം​​​ഘ​​​മി​​​ല്ല. അ​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ലെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ചി​​​ല പ്ര​​​മു​​​ഖ​​​രെ അ​​​ദ്ദേ​​​ഹം തു​​​ട​​​ർ​​​ന്നും ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ടി​​​വ​​​രും. എ​​​ന്നാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം, അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം, പൊ​​​തു​​​ഗ​​​താ​​​ഗ​​​ത പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ, സാ​​​മൂ​​​ഹി​​​ക ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണം എ​​​ന്നി​​​വ​​​യ്ക്ക് കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം ല​​​ഭി​​​ച്ചേ​​​ക്കാം.

ബ്രി​​​ട്ട​​​നി​​​ൽ ഒ​​​രേ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​റു​​​മ്പോ​​​ൾ സാ​​​ധാ​​​ര​​​ണ​​​യാ​​​യി മൂ​​​ന്ന് പ്ര​​​വ​​​ണ​​​ത​​​ക​​​ളാ​​​ണ് കാ​​​ണു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ​​​യാ​​​യി ധ​​​ന-​​​ആ​​​ഭ്യ​​​ന്ത​​​ര-​​​ആ​​​രോ​​​ഗ്യ-​​​വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ പു​​​തി​​​യ മ​​​ന്ത്രി​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​റു​​​ണ്ട്: സാ​​​മ്പ​​​ത്തി​​​ക വി​​​പ​​​ണി​​​ക​​​ൾ​​​ക്ക് സ്ഥി​​​ര​​​ത​​​യു​​​ടെ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക, പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സം നി​​​ല​​​നി​​​ർ​​​ത്തു​​​ക, പാ​​​ർ​​​ട്ടി​​​യി​​​ലെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ച് നി​​​ർ​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ പ​​​ല​​​പ്പോ​​​ഴും ചി​​​ല പ്ര​​​മു​​​ഖ മ​​​ന്ത്രി​​​മാ​​​രെ നി​​​ല​​​നി​​​ർ​​​ത്താ​​​റു​​​ണ്ട്. കൂ​​​ടാ​​​തെ നേ​​​തൃ​​​ത്വ മ​​​ത്സ​​​ര​​​ത്തി​​​ൽ പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​വ​​​രെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത് ബ്രി​​​ട്ടീ​​​ഷ് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലെ പ​​​തി​​​വാ​​​ണ്.

ബ്രി​​​ട്ട​​​നി​​​ൽ നേ​​​തൃ​​​മാ​​​റ്റം ഒ​​​രു ഇ​​​ട​​​വേ​​​ള​​​യാ​​​യി കാ​​​ണു​​​ന്നി​​​ല്ല; അ​​​ത് ഒ​​​രു പു​​​തി​​​യ അ​​​ധ്യാ​​​യ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ സാ​​​ധാ​​​ര​​​ണ​​​യാ​​​യി “മു​​​തി​​​ർ​​​ന്ന രാ​​​ഷ്‌​​ട്ര​​​ത​​​ന്ത്ര​​​ജ്ഞ​​​ർ” എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​ത്. അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ, പു​​​തി​​​യ നേ​​​താ​​​ക്ക​​​ൾ​​​ക്ക് വ​​​ഴി​​​മാ​​​റി​​​ക്കൊ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ബ്രി​​​ട്ടീ​​​ഷ് രാ​​​ഷ്‌​​ട്രീ​​​യ സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സ്വ​​​ഭാ​​​വം. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ, നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സാ​​​ധ്യ​​​മാ​​​യി​​​രു​​​ന്നാ​​​ലും, മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ബ്രി​​​ട്ട​​​നി​​​ൽ അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​യ ഒ​​​രു സം​​​ഭ​​​വ​​​മാ​​​യി തു​​​ട​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ കു​​​ടി​​​യേ​​​റ്റ ഭാ​​​വി

കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ചോ​​​ദ്യം ബ്രി​​​ട്ട​​​ന്‍റെ കു​​​ടി​​​യേ​​​റ്റ​​​ന​​​യ​​​ത്തി​​​ൽ എ​​​ന്ത് മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന​​​താ​​​ണ്. ഇ​​​വി​​​ടെ വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ല. കാ​​​ര​​​ണം ഇ​​​ന്ന് ബ്രി​​​ട്ട​​​നി​​​ലെ പ്ര​​​ധാ​​​ന രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളെ​​ല്ലാം ഒ​​​രു കാ​​​ര്യ​​​ത്തി​​​ൽ ഏ​​​കാ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ലാ​​​ണ്: കു​​​ടി​​​യേ​​​റ്റം സാ​​​മ്പ​​​ത്തി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്ക​​​ണം. അ​​​തി​​​നാ​​​ൽ ബേ​​​ർ​​നാം അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ലും സ്ഥി​​​ര​​​താ​​​മ​​​സ​​​ത്തി​​​നു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ തു​​​ട​​​ർ​​​ന്നേ​​​ക്കും.

കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കാം. കെ​​യ​​​ർ വ​​​ർ​​​ക്ക​​​ർ വീസ​​​ക​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​ർ​​​ന്നേ​​​ക്കാം. മൊ​​​ത്തം കു​​​ടി​​​യേ​​​റ്റ​​​സം​​​ഖ്യ നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​രും. എ​​​ന്നാ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കും വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ത്തി​​​നും അ​​​ദ്ദേ​​​ഹം കൂ​​​ടു​​​ത​​​ൽ അ​​​നു​​​കൂ​​​ല​​​മാ​​​യ സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ച്ചേ​​​ക്കാം.

കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്ന് ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു​​​ള്ള പ്ര​​​ധാ​​​ന കു​​​ടി​​​യേ​​​റ്റ വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ന​​​ഴ്സു​​​മാ​​​ർ, ഐ​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഇ​​​പ്പോ​​​ഴും അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ തു​​​ട​​​രും. എ​​​ന്നാ​​​ൽ പ​​​ഴ​​​യ​​​തു​​​പോ​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സം, ജോ​​​ലി, സ്ഥി​​​ര​​​താ​​​മ​​​സം എ​​​ന്ന ല​​​ളി​​​ത​​​മാ​​​യ വ​​​ഴി​​​യ​​​ല്ല ഇ​​​നി മു​​​ന്നി​​​ലു​​​ള്ള​​​ത്. പ​​​ക​​​രം ക​​​ഴി​​​വ്, തൊ​​​ഴി​​​ൽ​​​വി​​​പ​​​ണി​​​യു​​​ടെ ആ​​​വ​​​ശ്യം, വ​​​രു​​​മാ​​​ന​​​നി​​​ല എ​​​ന്നി​​​വ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കു​​​ടി​​​യേ​​​റ്റ സം​​​വി​​​ധാ​​​ന​​​മാ​​​ണ് രൂ​​​പം​​​കൊ​​​ള്ളു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന് ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ചോ​​​ദ്യം “ആ​​​രാ​​​ണ് അ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി?” എ​​​ന്ന​​​ത​​​ല്ല. പ​​​ക​​​രം, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത് ആ​​​ര്? വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത് ആ​​​ര്? ആ​​​രോ​​​ഗ്യമ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത് ആ​​​ര്? ബി​​​സി​​​ന​​​സ്-​​​വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത് ആ​​​ര്? എ​​​ന്ന​​​താ​​​ണ്. കാ​​​ര​​​ണം ഈ ​​​മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി വീ​​​സ​​​ക​​​ൾ, പ​​​ഠ​​​നാ​​​ന​​​ന്ത​​​ര തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ, എ​​ൻ​​എ​​ച്ച്എ​​സ് നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ, സ്കി​​​ൽ​​​ഡ് വ​​​ർ​​​ക്ക​​​ർ വീ​​​സ​​​ക​​​ൾ, വി​​​ദേ​​​ശ യോ​​​ഗ്യ​​​ത​​​ക​​​ളു​​​ടെ അം​​​ഗീ​​​കാ​​​രം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ തീ​​​രു​​​മാ​​​ന​​മെ​​ടു​​ക്കു​​​ന്ന​​​ത്.

വാ​​​തി​​​ൽ അ​​​ട​​​യു​​​ന്നി​​​ല്ല, എ​​​ന്നാ​​​ൽ...

സ്റ്റാ​​​ർ​​​മ​​​റു​​​ടെ പ​​​ത​​​നം ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​​യ പ​​​രാ​​​ജ​​​യ​​​മ​​​ല്ല; ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ട്ടി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ സ്വ​​​ഭാ​​​വ​​​ത്തെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന സം​​​ഭ​​​വ​​​മാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, ബേ​​​ർ​​നാ​​മി​​ന്‍റെ ഉ​​​യ​​​ർ​​​ച്ച പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​വും പൊ​​​തു​​​സേ​​​വ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച ഒ​​​രു പു​​​തി​​​യ രാ​​​ഷ്‌​​ട്രീ​​​യ ശൈ​​​ലി​​​യു​​​ടെ ഉ​​​ദ​​​യ​​​ത്തെ​​​യും സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

ബ്രി​​​ട്ട​​​നി​​​ൽ പാ​​​ർ​​​ട്ടി​​​ക​​​ൾ നേ​​​താ​​​ക്ക​​​ളെ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും മാ​​​റ്റു​​​ക​​​യും ചെ​​​യ്യു​​​മ്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ നേ​​​താ​​​ക്ക​​​ൾ പ​​​ല​​​പ്പോ​​​ഴും പാ​​​ർ​​​ട്ടി​​​ക​​​ളെ​​ത​​​ന്നെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഈ ​​​വ്യ​​​ത്യാ​​​സ​​​മാ​​​ണ് സ്റ്റാ​​​ർ​​​മ​​​റു​​​ടെ സ്ഥാ​​​ന​​​മൊ​​​ഴി​​​യ​​​ലും ബേ​​​ർ​​നാ​​മി​​ന്‍റെ ഉ​​​യ​​​ർ​​​ച്ച​​​യും പോ​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളെ ബ്രി​​​ട്ട​​​നി​​​ൽ സാ​​​ധാ​​​ര​​​ണ​​​മാ​​​ക്കു​​​മ്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ അ​​​ത്ത​​​രം നേ​​​തൃ​​​​​​മാ​​​റ്റ​​​ങ്ങ​​​ൾ താ​​​ര​​​ത​​​മ്യേ​​​ന അ​​​പൂ​​​ർ​​​വ​​​മാ​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ളീ​​​യ​​​രു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ ബ്രി​​​ട്ട​​​ന്‍റെ വാ​​​തി​​​ൽ അ​​​ട​​​യു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, അ​​​ത് മു​​​മ്പ​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി മാ​​​ത്ര​​​മേ തു​​​റ​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ള്ളൂ. അ​​​തു​​​കൊ​​​ണ്ട് ഭാ​​​വി​​​യി​​​ലെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ കു​​​ടി​​​യേ​​​റ്റം ആ​​​ശ്ര​​​യി​​​ക്കു​​​ക രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​റ്റ​​​ങ്ങ​​​ളി​​​ല​​​ല്ല; മ​​​റി​​​ച്ച്, വ്യ​​​ക്തി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലും വൈ​​​ദ​​​ഗ്ധ്യ​​​ത്തി​​​ലും ആ​​​ഗോ​​​ള തൊ​​​ഴി​​​ൽ​​​വി​​​പ​​​ണി​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് സ്വ​​​യം രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ക​​​ഴി​​​വി​​​ലു​​​മാ​​​ണ്.


(ലേ​​​ഖ​​​ക​​​ൻ നാ​​​ലു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽപ്ര​​ഫ​​​സ​​റാ​​​യി​​​രു​​​ന്നു. ഇ​​​രു​​​പ​​​തു വ​​​ർ​​​ഷ​​​മാ​​​യിഗാ​​​ന്ധി മാ​​​ർ​​​ഗി​​​ന്‍റെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​റാ​​ണ്)

National

രാഷ്‌ട്രീയം, മാധ്യമപ്രവര്‍ത്തനം വിലക്കി

ന്യൂ​​​​ഡ​​​​ല്‍ഹി: മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍ത്ത​​​​നം മാ​​​​ത്ര​​​​മ​​​​ല്ല, രാ​​​​ഷ്‌​​​​ട്രീ​​​​യ ആ​​​​വി​​​​ഷ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍, മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​നം, സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​കൂ​​​​ടി ക​​​​ര്‍ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും എ​​​​ഫ്സി​​​​ആ​​​​ര്‍എ നി​​​​യ​​​​മ​​​​ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ല്‍.

2011ലെ ​​​​വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്തു കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പു​​​​തി​​​​യ ഗ​​​​സ​​​​റ്റ് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ചി​​​​ല​​​​തെ​​​​ങ്കി​​​​ലും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​കും.

രാ​​​​ഷ്‌​​​​ട്രീ​​​​യ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ത്തി​​​​നും പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കു​​​​മു​​​​ള്ള വി​​​​ല​​​​ക്ക്, സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ നി​​​​ര്‍ബ​​​​ന്ധി​​​​ത പ്ര​​​​ഖ്യാ​​​​പ​​​​നം, വാ​​​​ര്‍ത്ത​​​​ക​​​​ള്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ക​​​​റ​​​​ന്‍റ് അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ഉ​​​​ള്ള​​​​ട​​​​ക്കം നി​​​​ര്‍മി​​​​ക്കു​​​​ന്ന​​​​തി​​​​നോ പ്ര​​​​ക്ഷേ​​​​പ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നോ ഉ​​​​ള്ള വി​​​​ല​​​​ക്ക്, നി​​​​ര്‍ദി​​​​ഷ്‌​​​​ട പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കും ഭൂ​​​​മി​​​​ശാ​​​​സ്ത്ര മേ​​​​ഖ​​​​ല​​​​ക​​​​ള്‍ക്കു​​​​മു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം, വ​​​​ര്‍ധി​​​​ച്ച പി​​​​ഴ​​​​ത്തു​​​​ക​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു പു​​​​തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലെ ശ്ര​​​​ദ്ധേ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍.

വി​​​​ദേ​​​​ശ​​​ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ വി​​​​ല​​​​ക്കും വ​​​​ര്‍ധി​​​​ച്ച പി​​​​ഴ​​​​ശി​​​​ക്ഷ​​​​ക​​​​ളും മു​​​​ത​​​​ല്‍ വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള പ​​​​ണ​​​ദാ​​​​താ​​​​ക്ക​​​​ളു​​​​ടെ സു​​​​താ​​​​ര്യ​​​​ത​​​​യും ഫ​​​​ണ്ട് അ​​​​യ​​​​യ്ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ വ​​​​രെ​​​​യു​​​​ള്ള പ​​​​ല​​​​തും വേ​​​​റെ​​​​യു​​​​മു​​​​ണ്ട്. 2010ലെ ​​​​എ​​​​ഫ്സി​​​​ആ​​​​ര്‍എ നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ത്താ​​​​മ​​​​ത്തെ ഭേ​​​​ദ​​​​ഗ​​​​തി​​​​യാ​​​​ണി​​​​ത്. വി​​​​ദേ​​​​ശ​​​ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന എ​​​​ന്‍ജി​​​​ഒ​​​​ക​​​​ള്‍ക്കു ക​​​​ര്‍ശ​​​​ന​​​​മാ​​​​യ സു​​​​താ​​​​ര്യ​​​​ത, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം, പ്ര​​​​വ​​​​ര്‍ത്ത​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണു പു​​​​തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ള്‍.

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നോ നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത് പു​​​​തു​​​​ക്കാ​​​​നോ ശ്ര​​​​മി​​​​ക്കു​​​​ന്ന എ​​​​ന്‍ജി​​​​ഒ​​​​ക​​​​ള്‍ അ​​​​വ​​​​രു​​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ​​​​യും വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നോ അ​​​​തി​​​​ന്‍റെ പ്ര​​​​ധാ​​​​ന പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രോ ആ ​​​​വ​​​​ര്‍ഷ​​​​ത്തി​​​​ല്‍ ഏ​​​​തെ​​​​ങ്കി​​​​ലും പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍, മാ​​​​സി​​​​ക​​​​ക​​​​ള്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ​​​​ത്ര​​​​ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നും പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം. വി​​​​ദേ​​​​ശ​​​ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന എ​​​​ന്‍ജി​​​​ഒ​​​​ക​​​​ള്‍ക്കു വാ​​​​ര്‍ത്ത​​​​ക​​​​ള്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ക​​​​റ​​​​ന്‍റ് അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ഉ​​​​ള്ള​​​​ട​​​​ക്കം നി​​​​ര്‍മി​​​​ക്കു​​​​ന്ന​​​​തി​​​​നോ പ്ര​​​​ക്ഷേ​​​​പ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നോ വി​​​​ല​​​​ക്കു​​​​ണ്ട്.

എ​​​​ന്‍ജി​​​​ഒ​​​​ക​​​​ള്‍ക്ക് പൊ​​​​തു​​​​വാ​​​​യ അ​​​​നു​​​​മ​​​​തി ഇ​​​​നി ല​​​​ഭി​​​​ക്കി​​​​ല്ല. നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ മു​​​​ന്‍നി​​​​ശ്ച​​​​യി​​​​ച്ച ഷെ​​​​ഡ്യൂ​​​​ളി​​​​ല്‍നി​​​​ന്ന് അ​​​​വ​​​​ര്‍ ഇ​​​​പ്പോ​​​​ള്‍ അ​​​​വ​​​​രു​​​​ടെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ണം. ഈ ​​​​വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ല്‍ അ​​​​ച്ച​​​​ടി​​​​ക്കും.

2026ന് ​​​​മു​​​​മ്പ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത നി​​​​ല​​​​വി​​​​ലു​​​​ള്ള എ​​​​ന്‍ജി​​​​ഒ​​​​ക​​​​ള്‍ക്ക് അ​​​​വ​​​​രു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യ​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു വ​​​​ര്‍ഷ​​​​ത്തി​​​​ന​​​​കം അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്ത് കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ക്ക​​​​ണം. ഏ​​​​തെ​​​​ങ്കി​​​​ലും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കോ ഉ​​​​ദ്ദേ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കോ പ്ര​​​​വ​​​​ര്‍ത്ത​​​​നം വ്യാ​​​​പി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ലും ഓ​​​​രോ​​​​ന്നി​​​​നും 300 രൂ​​​​പ വീ​​​​തം അ​​​​ധി​​​​കഫീ​​​​സ് ഈ​​​​ടാ​​​​ക്കും.

വി​​​​ദേ​​​​ശ​​​​ഫ​​​​ണ്ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന സ​​​​ന്ന​​​​ദ്ധ​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും രാ​​​ഷ്‌​​​ട്രീ​​​​യ​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളെ പു​​​​തി​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്നു. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ 22 പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളെ പ​​​​ട്ടി​​​​ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ക​​​​ര്‍ശ​​​​ന​​​​മാ​​​​യി രാ​​​ഷ്‌​​​ട്രീ​​​​യേ​​​​ത​​​​ര സ്വ​​​​ഭാ​​​​വം എ​​​​ന്ന വ​​​​കു​​​​പ്പ് ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Movies

ന​ട​ൻ രാ​ഘ​വ ലോ​റ​ൻ​സ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്

ത​മി​ഴ് ച​ല​ച്ചി​ത്ര ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ രാ​ഘ​വ ലോ​റ​ൻ​സ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് ത​ന്നെ ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ കുറി​ച്ചു​ള്ള വി​വ​രം അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. തി​രു​ച്ചി​പ്പ​ള്ളി ഈ​സ്റ്റി​ലേ​ക്ക് രാ​ഘ​വ ലോ​റ​ൻ​സ് ടി​വി​കെ സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ.

താ​ൻ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ന്ന് സ​മൂ​ഹ​ത്തെ വ​ലി​യ രീ​തി​യി​ൽ സേ​വി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. "നി​ങ്ങ​ളു​ടെ ക​ട​മ ആ​ത്മാ​ർ​ഥ​മാ​യി നി​റ​വേ​റ്റു​ക, പ്ര​ത്യൂ​പ​കാ​രം പ്ര​തീ​ക്ഷി​ക്ക​രു​ത്. എ​നി​ക്ക് നി​ങ്ങ​ളു​ടെ ഉ​പ​ദേ​ശ​വും മാ​ർ​ഗർ​നി​ർ​ദേ​ശ​വും ആ​വ​ശ്യ​മു​ണ്ട്. ഞാ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും വി​ചാ​രി​ച്ചി​രു​ന്നി​ല്ല. പ​ണം സ​ന്പാ​തി​ക്കാ​നോ സ്ഥാ​ന​മാ​ന​ങ്ങ​ൾ നേ​ടാ​നോ ഉ​ദ്ദേ​ശ​വു​മി​ല്ലാ​യി​രു​ന്നു" അദ്ദേഹം പങ്കുവച്ചു.

ന​ട​ൻ, സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ്, കൊ​റി​യോ​ഗ്രാ​ഫ​ർ എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി രാ​ഘ​വ ലോ​റ​ൻ​സ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ലോ​കേ​ഷ് ക​ന​ക രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ബെ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Movies

ഈ ​അ​ശ്ലീ​ല രാ​ഷ്ട്രീ​യം അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ഭൂ​മു​ഖ​ത്ത് നി​ന്നു ത​ന്നെ തു​ട​ച്ചു​മാ​റ്റ​പ്പെ​ടും; ആ​ഞ്ഞ​ടി​ച്ച് ജോ​യ് മാ​ത്യു

സ​ലിം കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​നെ ആ​ക്ഷേ​പി​ച്ച​വ​ർ​ക്ക് രൂ​ക്ഷ മ​റു​പ​ടി​യു​മാ​യി ന​ട​ൻ ജോ​യ് മാ​ത്യു. സ​ലിം കു​മാ​റി​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് താ​ര​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ശ്ലീ​ല ക​മ​ന്‍റു​ക​ളു​മാ​യി ചി​ല​രെ​ത്തി​യ​ത്.

ഈ ​വി​ദ്വേ​ഷ രാ​ഷ്ട്രീ​യം ആ​ഘോ​ഷ​മാ​ക്കു​ന്ന​ത് അ​പ​രി​ഷ്കൃ​ത സം​ഘ​ങ്ങ​ളാ​ണെ​ന്നു തു​റ​ന്നു പ​റ​ഞ്ഞ ജോ​യ് മാ​ത്യു ഇ​ത്ത​രം സം​ഘ​ങ്ങ​ളോ​ട് ആ ​മൃ​ത​ശ​രീ​ര​ത്തെ കു​ത്തി​ക്കീ​റാ​തി​രി​ക്കൂ എ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ ശേ​ഷി​യു​ള്ള ഒ​രു നേ​താ​വ് പോ​ലും പാ​ർ​ട്ടി​യി​ൽ ഇ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ൽ ഈ ​അ​ശ്ലീ​ല രാ​ഷ്ട്രീ​യം അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ഭൂ​മു​ഖ​ത്ത് നി​ന്നു ത​ന്നെ തു​ട​ച്ചു​മാ​റ്റ​പ്പെ​ടു​മെ​ന്നും ജോ​യ് മാ​ത്യു തു​റ​ന്ന​ടി​ച്ചു.

ജോയ് മാത്യുവിന്‍റെ കുറിപ്പ് വായിക്കാം

''സ​ലിം​കു​മാ​ർ എ​ന്ന അ​ഭി​നേ​താ​വി​ന്‍റെ മ​ര​ണം ന​ൽ​കി​യ ദുഃ​ഖ​ത്തേ​ക്കാ​ൾ എ​ന്നെ ഭ​യ​പ്പെ​ടു​ത്തി​യ​ത് സം​സ്കാ​രം തൊ​ട്ടു തീ​ണ്ടാ​ത്ത രാ​ഷ്ട്രീ​യ തി​മി​രം ബാ​ധി​ച്ച വി​ദ്വേ​ഷ രാ​ഷ്ട്രീ​യം ആ​ഘോ​ഷ​മാ​ക്കി​യ ഒ​രു അ​പ​രി​ഷ്കൃ​ത സം​ഘ​ത്തി​ന്‍റെ ച​ര​മ ഗീ​ത​ങ്ങ​ളാ​ണ്.

സ​ലിം കു​മാ​ർ ഒ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രു​ന്നു എ​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞി​ട്ടും ഈ ​സാ​മൂ​ഹ്യ വി​ഷ​ജ​ന്തു​ക്ക​ൾ അ​നാ​ദ​ര​വി​ന്‍റെ അ​ശ്ലീ​ലം കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹ​ത്തെ പു​ത​പ്പി​ക്കു​വാ​ൻ ഉ​ത്സാ​ഹി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മു​ഖ​മി​ല്ലാ​ത്ത​വ​രാ​യും മു​ഖ​മു​ള്ള​വ​രാ​യും പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ മോ​ന്താ​യ​മോ പാ​ർ​ട്ടി കൊ​ടി​യോ ചി​ഹ്ന​മോ പ്രൊ​ഫൈ​ലു​ക​ളു​മാ​യി സൈ​ബ​ർ പോ​രാ​ളി​ക​ൾ (കോ​മാ​ളി​ക​ൾ ആ​ണ് ശ​രി​യാ​യ പ​ദം )എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന അ​ടി​മ​ക്കൂ​ട്ട​ങ്ങ​ളാ​ണ് ഈ ​മ​ര​ണോ​ത്സ​വ ന​ർ​ത്ത​ക​ർ.

‘മ​നു​ഷ്യ​ർ പ​ര​സ്പ​രം സ്നേ​ഹി​ക്കു​ക​യും അ​പ​ര​ന്‍റെ വാ​ക്കു​ക​ൾ സം​ഗീ​തം പോ​ലെ ആ​സ്വ​ദി​ക്കു​ക​യും  ചെ​യ്യു​ന്ന ഒ​രു കാ​ലം’ (ചി​രി​ക്ക​രു​ത്) വ​രു​മെ​ന്ന് പ​റ​ഞ്ഞ മാ​ർ​ക്സി​ന്‍റെ അ​ടി​വ​സ്ത്രം അ​ല​ക്കി​യു​ടു​ക്കാ​ൻ  പോ​ലും അ​ർ​ഹ​ത​യി​ല്ലാ​ത്ത ഒ​രു രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​നെ എ​ന്ത് പേ​രി​ട്ടാ​ണ് നാം ​വി​ളി​ക്കേ​ണ്ട​ത്?‌ ഇ​ത​ല്ല ന​മ്മു​ടെ സം​സ്കാ​രം, ഒ​രു മൃ​ത​ശ​രീ​ര​ത്തോ​ട് - ത​ന്‍റെ ന​ട​ന വൈ​ഭ​വം കൊ​ണ്ട് ന​മ്മ​ളെ ചി​രി​പ്പി​ക്കു​ക​യും ക​ര​യി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത -ഒ​രു വ​ലി​യ ക​ലാ​കാ​ര​നോ​ട് ആ​ദ​ര​വ് കാ​ണി​ച്ചി​ല്ലെ​ങ്കി​ലും ആ ​മൃ​ത​ശ​രീ​ര​ത്തെ കു​ത്തി​ക്കീ​റാ​തി​രി​ക്കൂ, എ​ന്ന് പ​റ​യാ​ൻ ശേ​ഷി​യു​ള്ള ഒ​രു പീ​റ രാ​ഷ്ട്രീ​യ /സാം​സ്കാ​രി​ക മ​ഹാ​ൻ  പോ​ലും ഈ ​പാ​ർ​ട്ടി​യി​ൽ ഇ​ല്ല എ​ന്നു​ള്ള​താ​ണ് നാം ​ഭ​യ​പ്പെ​ടേ​ണ്ട വ​സ്തു​ത.

കാ​ര്യ​ങ്ങ​ൾ ഇ​ങ്ങി​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ൽ ഈ ​അ​ശ്ളീ​ല രാ​ഷ്ട്രീ​യം അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ഭൂ​മു​ഖ​ത്ത് നി​ന്നു ത​ന്നെ തു​ട​ച്ചു​മാ​റ്റ​പ്പെ​ടും എ​ന്ന കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് ന​മു​ക്കാ​ശ്വ​സി​ക്കാ​വു​ന്ന​ത്. (മ​ര​ണോ​ത്സ​വ ന​ർ​ത്ത​ക​രു​ടെ ചി​ല എ​ഫ്.​ബി/ ഇ​ൻ​സ്റ്റ പോ​സ്റ്റു​ക​ൾ സാ​മ്പി​ൾ ആ​യി ചേ​ർ​ത്തി​ട്ടു​ണ്ട്;​അ​ടി​മ​ക​ൾ ആ​ഹ്ലാ​ദി​ക്ക​ട്ടെ!)''.

National

കുതിരക്കച്ചവട ആരോപണം: എഐഎഡിഎംകെയെ പിന്തുണച്ച് ഡിഎംകെ

ചെ​​​ന്നൈ: ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ നാ​​​ല് എം​​​എ​​​ൽ​​​എ​​​മാ​​​ർ രാ​​​ജി​​​വ​​​ച്ച് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ടി​​​വി​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്ന​​തി​​ൽ കു​​തി​​ര​​ക്ക​​ച്ച​​വ​​ടം ന​​ട​​ന്നു​​വെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച് ഡി​​​എം​​​കെ. ആ​​​വ​​​ശ്യം ന്യാ​​​യ​​​മാ​​​ണെ​​​ന്ന് മു​​​തി​​​ർ​​​ന്ന ഡി​​​എം​​​കെ നേ​​​താ​​​വ് ടി.​​​കെ.​​​എ​​​സ്. ഇ​​​ള​​​ങ്കോ​​​വ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

സം​​​ഭ​​​വം എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യെ​​യാ​​ണു നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കു​​​ന്ന​​​ത്. രാ​​ജി​​ക്കു പി​​​ന്നി​​​ലെ കാ​​​ര​​​ണ​​​ങ്ങ​​ൾ ക​​ണ്ടെ​​ത്ത​​ണം. കേ​​​വ​​​ലം പാ​​​ർ​​​ട്ടി മാ​​​റ്റ​​​ത്തി​​​ന​​​പ്പു​​​റം മ​​​റ്റു​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​തി​​​നു​​​പി​​​ന്നി​​​ലു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

കെ.​​​മ​​​ര​​​ഗ​​​തം കു​​​മാ​​​ര​​​വേ​​​ൽ, എ​​​സ്.​​​ജ​​​യ​​​കു​​​മാ​​​ർ, പി.​​​സ​​​ത്യ​​​ഭാ​​​മ, ഇ​​​സ​​​ക്കി സു​​​ബ്ബ​​​യ്യ എ​​​ന്നീ നാ​​​ല് ​​​എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ് രാ​​​ജി​​​വച്ചു ടി​​​വി​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. മേ​​​യ് 13ന് ​​​ന​​​ട​​​ന്ന വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ ടി​​​വി​​​കെ​​​യ്ക്ക് വോ​​​ട്ടു​​​ചെ​​​യ്ത എ​​​ഐ​​​എ​​​ഡി​​​എം​​​കെ വി​​​മ​​​ത എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ഇ​​​വ​​​രും ഉ​​​ൾ​​​പ്പ​​​ടു​​​ന്നു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭ വി​​​പ്പ് ഗ​​​വ​​​ർ​​​ണ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.

Kerala

പാര്‍ട്ടി അംഗമെന്ന ഔദാര്യം വേണ്ട; രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു: കെ കെ ശിവരാമൻ

കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ.കെ. ശിവരാമന്‍. തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.

"തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്', എന്നാണ് ശിവരാമന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്‍ത്തകള്‍ അവാസ്തവമാണെന്നും ശിവരാമന്‍ പറഞ്ഞു. പീരുമേട്ടിലെ പരാജയകാരണം സ്ഥാനാര്‍ഥി തന്നെയാണെന്നും ശിവരാമന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു പരസ്യപ്രതികരണം നടത്തിയതിന്‍റെ പേരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നുമായിരുന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട പരസ്യ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നടപടി.

പീരുമേട്ടിലെ സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയില്‍നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമന്‍ പരസ്യമായി പറഞ്ഞിരുന്നു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാര്‍ഥി. ശിവരാമന്‍റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.

Kerala

സതീശനെ ലീഗ് കാർഡ് ഇറക്കി പൂട്ടാൻ എതിരാളികളുടെ ശ്രമം

തിരുവനന്തപുരം: വി.ഡി. സതീശനെ തുടക്കത്തിലേ പൂട്ടാൻ "ലീഗ് കാർഡ്' ഇറക്കി എതിരാളികൾ. കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലീഗ് കാർഡ് ഇറക്കി എതിരാളികളുടെ കടുത്ത ആക്രമണം.
തുടക്കത്തിൽത്തന്നെ സതീശനെ സമ്മർദത്തിലാഴ്ത്താനുള്ള നീക്കമാണ് നടക്കുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതു മുസ്‌ലിം ലീഗിന്‍റെ താത്പര്യപ്രകാരമാണെന്നു പറഞ്ഞ് ആദ്യ വെടി പൊട്ടിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ്.

ഇതിനു പിന്നാലെ ബിജെപിയുടെ ഒൗദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സമാന ആരോപണം ഉന്നയിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും റീലുകളും പ്രത്യക്ഷപ്പെട്ടു. ബിജെപി അനുഭാവികൾ ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, ലീഗിന്‍റെ ആളായി ചിത്രീകരിച്ച് സതീശന്‍റെ കൈകെട്ടാനുള്ള നീക്കമാണ് എതിരാളികൾ നടത്തുന്നതെന്നു സതീശനെ അനുകൂലിക്കുന്നവർ പറയുന്നു.

102 സീറ്റ് നൽകി വൻ വിജയം സമ്മാനിച്ച ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണ് ഇത്തരം നീക്കങ്ങൾ. കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ഏതെങ്കിലും സമുദായത്തിന്‍റെയോ സംഘടനകളുടെയോ വക്താവായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനെ കേരള ജനത തള്ളിക്കളയുമെന്നും ഇത്തരം പ്രചാരണങ്ങളുമായി ഇറങ്ങുന്നവർ പരിഹാസ്യരാവുകയേയുള്ളെന്നും അവർ കൂട്ടിച്ചേർത്തു.

സുകുമാരൻ നായർക്കു പിന്നാലെ ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം കെ.സി. വേണുഗോപാലിനെ ആവോളം പുകഴ്ത്തിയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവന ഇറക്കിയത്. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലുള്ള അനിഷ്ടമാണ് ഇതിലൂടെ സൂചിപ്പിച്ചതെന്നു കരുതുന്നു. കേരളത്തിലെ വിജയത്തിന്‍റെ ക്രഡിറ്റ് മുഴുവൻ കെസിക്ക് അവകാശപ്പെട്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇലക്ഷൻ സമയത്തു തന്നെ സുകുമാരൻ നായരും വെള്ളാപ്പള്ളിയും വി.ഡി. സതീശൻ നയിക്കുന്നതിനുള്ള അതൃപ്തി പല രീതിയിൽ പ്രകടിപ്പിച്ചിരുന്നു. 

എന്നാൽ, വർഗീതയ്ക്കെതിരേ ശക്തമായ നിലപാടുള്ള വി.ഡി ഇത്തരം സമ്മർദങ്ങളെയെല്ലാം അതിജീവിക്കുമെന്നും സാമുദായികശക്തികളുടെ താളത്തിനൊത്തു തുള്ളാൻ അദ്ദേഹത്തെ കിട്ടില്ല എന്നതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും സതീശന്‍റെ അനുയായികൾ ചൂണ്ടിക്കാട്ടി.

Kerala

ലക്ഷ്യം ആഭ്യന്തരമോ? ; ചെന്നിത്തലയെ അനുനയിപ്പിക്കാൻ ശ്രമം

തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടഞ്ഞ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ ശ്രമം തുടങ്ങി. സീനിയോരിറ്റി പരിഗണിച്ചു തനിക്കു മുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന് ചെന്നിത്തല ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തിനായി വി.ഡി.സതീശിനും കെ.സി.വേണുഗോപാലും അണുവിട പോലും വിട്ടുകൊടുക്കാതെ നിൽക്കുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് എന്ന നിലയിൽ മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്കു ലഭിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്‍റെ ചില അനുയായികളും വച്ചുപുലർത്തിയിരുന്നു.

ഇതേത്തുടർന്ന് ഇന്നു രാവിലെ മുതൽ നിരവധി പ്രവർത്തകർ അദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ വസതിയിൽ തമ്പടിച്ചിരുന്നു. വൻ മാധ്യമപ്പടയും ഇവിടേക്ക് എത്തി. എന്നാൽ, പന്ത്രണ്ടോടെ പ്രഖ്യാപനം വന്നതോടെ എല്ലാവരും മൗനത്തിലായി. ഹൈക്കമാൻഡ് തീരുമാനത്തിലുള്ള കടുത്ത അതൃപ്തി രമേശ് ചെന്നിത്തല രേഖപ്പെടുത്തുകയുംചെയ്തു.

തന്നെ അവഗണിച്ചെന്ന വികാരമാണ് അദ്ദേഹം പങ്കുവച്ചത്. നേരത്തെയും തനിക്ക് അവകാശപ്പെട്ട ഘട്ടങ്ങളിൽ നൽകിയിട്ടില്ലെന്നും ഇതു തന്നെ അവസാന അവസരമാണെന്നുമുള്ള നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ, തീരുമാനം അനുകൂലമായി വരാതിരുന്നതിൽ അദ്ദേഹം കടുത്ത അസ്വസ്ഥനാണ്.

വൈകുന്നേരം നടക്കുന്ന നിയമസഭാകക്ഷിയോഗത്തിൽനിന്നു വിട്ടുനിൽക്കുന്ന കാര്യം പോലും ചെന്നിത്തല ആലോചിച്ചുവരികയാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. രമേശ് വിട്ടുനിന്നാൽ അതു വലിയ ക്ഷീണമാകുമെന്നതിനാൽ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചിട്ടുണ്ട്.

അദ്ദേഹം ഗുരുവായൂരിലേക്കു പോകാൻ തിരുവനന്തപുരം വിട്ടു എന്നും മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതു സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മന്ത്രിസഭയിൽ പ്രധാനപ്പെട്ട ചില വകുപ്പുകൾ ലക്ഷ്യമിട്ടാണ് ചെന്നിത്തല പ്രതിഷേധം കടുപ്പിച്ചതെന്നു കരുതുന്നവരുമുണ്ട്. മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും ആഭ്യന്തര വകുപ്പ് പോലെ പ്രധാനപ്പെട്ട വകുപ്പ് കിട്ടാനുള്ള സമ്മർദത്തിന്‍റെ ഭാഗമായിരിക്കാം ഈപ്രതിഷേധമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. മുൻ യുഡിഎഫ് സർക്കാരിൽ അദ്ദേഹം ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്തിരുന്നു.

Kerala

ഇതാണ് വി.ഡി. സതീശന്‍റെ പത്തു ഗുണങ്ങൾ

കേരള രാഷ്‌ട്രീയത്തിന്‍റെ ചക്രവാളത്തിൽ പുതിയൊരു ഉദയസൂര്യൻ. പറവൂരിന്‍റെ മണ്ണിൽനിന്നു പടർന്നുപന്തലിച്ച് കേരളത്തിന്‍റെ അമരത്തേക്ക് എത്തുകയാണ് വി.ഡി. സതീശൻ.
സതീശൻ സാധാരണ രാഷ്‌ട്രീയക്കാരിൽനിന്ന് അല്പം വ്യത്യസ്തനാണ്.

പുസ്തകങ്ങളെ പ്രണയിക്കുന്ന, വസ്തുതകളെ ആയുധമാക്കുന്ന ഒരു പോരാളിയാണ് സതീശൻ. നിയമസഭയുടെ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, എതിരാളികളെപ്പോലും ബഹുമാനിക്കാൻ പ്രേരിപ്പിക്കുന്ന ആ ശൈലി ഇന്നു ഭരണത്തിന്‍റെ സിരാകേന്ദ്രങ്ങളിലും മാറ്റൊലികൊള്ളുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ.

അദ്ദേഹത്തിനു രാഷ്‌ട്രീയമെന്നത് വെറും മുദ്രാവാക്യങ്ങളല്ല, മറിച്ചു പഠനവും മനനവുമാണ്. ഓരോ ഫയലിലും ജനങ്ങളുടെ ജീവിതം വായിച്ചെടുക്കുന്ന ഒരപൂർവ സിദ്ധി അദ്ദേഹത്തിനുണ്ട്. ശബ്ദമുയർത്താതെതന്നെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആ വ്യക്തിത്വം കേരളത്തിനു നൽകുന്നതു വലിയൊരു പ്രതീക്ഷ.

വികസനമെന്നാൽ വൻകിട നിർമാണങ്ങൾ മാത്രമല്ല, അത് പാർശ്വവൽക്കരിക്കപ്പെട്ടവന്‍റെ കണ്ണ് തുടയ്ക്കൽ കൂടിയാണെന്ന് അദ്ദേഹം കരുതുന്നുണ്ടെന്ന് അനുയായികൾ പറയുന്നു. പ്രളയകാലത്ത് പറവൂരിൽ നാം കണ്ട ആ 'അതിജീവനം' പദ്ധതി അദ്ദേഹത്തിന്‍റെ സംഘാടകശേഷിയുടെയും മനുഷ്യസ്നേഹത്തിന്‍റെയും ഉത്തമ ഉദാഹരണമാണെന്നും അവർ പറയുന്നു.

മുഖ്യമന്ത്രിയെന്ന നിലയിൽ, കേരളത്തിന്‍റെ സാമൂഹിക സുരക്ഷാ വലയങ്ങളെ കൂടുതൽ ശക്തമാക്കാൻ അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തിനു കഴിയുമെന്ന് അവർ ഉറപ്പിക്കുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വ്യക്തിത്വത്തിലും രാഷ്‌ട്രീയ പ്രവർത്തനത്തിലും എടുത്തു പറയേണ്ട 10 പ്രധാന ഗുണങ്ങൾ അനുയായികൾ ചൂണ്ടിക്കാട്ടുന്നത് താഴെ പറയുന്നു:

  1. അഗാധമായ വായനാശീലം
    വി.ഡി. സതീശന്‍റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്‍റെ വായനയാണ്. രാഷ്‌ട്രീയത്തിന് പുറമെ സാഹിത്യം, ചരിത്രം, തത്ത്വചിന്ത എന്നിവയിൽ വലിയ അറിവുള്ള അദ്ദേഹം ഒരു മികച്ച 'വായനക്കാരനായ രാഷ്‌ട്രീയക്കാരൻ' ആയി അറിയപ്പെടുന്നു.
    2. വസ്തുതാപരമായ അവതരണം (Fact-based Politics)
    നിയമസഭയിലായാലും ചാനൽ ചർച്ചകളിലായാലും വൈകാരികമായ പ്രസംഗങ്ങളേക്കാൾ കണക്കുകൾക്കും വസ്തുതകൾക്കും (Data) മുൻഗണന നൽകുന്ന ശൈലിയാണ് അദ്ദേഹത്തിന്‍റേത്.
    3. മികച്ച വാഗ്മി
    വിഷയങ്ങളെ കൃത്യമായി വിശകലനം ചെയ്ത് അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അനാവശ്യമായ ബഹളങ്ങളില്ലാതെ, യുക്തിഭദ്രമായി സംസാരിക്കുന്നത് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു.
    4. നിയമസഭാ ചട്ടങ്ങളിലുള്ള അറിവ്
    വർഷങ്ങളായുള്ള നിയമസഭാ പരിചയം വഴി സഭയുടെ കീഴ്വഴക്കങ്ങളും ചട്ടങ്ങളും വിരൽത്തുമ്പിലാക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇതു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചു.
    5. സാമൂഹിക പ്രതിബദ്ധത (പുനർജനി പദ്ധതി)
    പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ 'പുനർജനി' പോലുള്ള പദ്ധതികൾ വഴി വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്നതിലും സാമൂഹിക സേവനത്തിലും അദ്ദേഹം സജീവമായ പങ്കുവഹിക്കുന്നു.
    6. യുവത്വത്തെ ആകർഷിക്കാനുള്ള കഴിവ്
    ആധുനികമായ ആശയങ്ങളും കൃത്യമായ നിലപാടുകളും വഴി യുവാക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്
    7. വ്യക്തമായ രാഷ്‌ട്രീയ നിലപാടുകൾ
    വിമർശനങ്ങൾ നേരിടേണ്ടി വന്നാലും താൻ വിശ്വസിക്കുന്ന രാഷ്‌ട്രീയ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കാനും അതു ഭയമില്ലാതെ തുറന്നു പറയാനുമുള്ള ആർജവം അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്.
    8. പരിസ്ഥിതി അവബോധം
    പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ചുരുക്കം ചില രാഷ്‌ട്രീയ നേതാക്കളിൽ ഒരാളാണ് അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ട് അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നു.
    9. പാർലമെന്‍ററി മികവ്
    മികച്ച പാർലമെന്‍റേറിയനുള്ള പുരസ്കാരങ്ങൾ പലതവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഓരോ നിയമസഭാ സമ്മേളനത്തിലും ഗൃഹപാഠം ചെയ്ത് എത്തുന്ന അദ്ദേഹത്തിന്‍റെ ശൈലി മാതൃകാപരം.
    10. സൗമ്യമായ പെരുമാറ്റം
    രാഷ്‌ട്രീയ എതിരാളികളോടു പോലും മാന്യമായും സൗമ്യമായും പെരുമാറുന്ന സ്വഭാവം അദ്ദേഹത്തിനുണ്ട്. ഇതു പൊതുസമൂഹത്തിൽ അദ്ദേഹത്തിന് ഏറെ സ്വീകാര്യത നൽകുന്നു.

Kerala

ചെന്നിത്തലയുടെ വീട്ടിൽ തിരക്കേറി

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കെ രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിൽ തിരക്കേറി.

വഴുതക്കാട് കാർമൽ സ്കൂളിന് സമീപമുള്ള ഈശ്വരവിലാസം റോഡ് പൊതുവേ ഒരു വിഐപി നിരത്തായാണ് അറിയപ്പെടുന്നത് മുൻ മുഖ്യമന്ത്രിയായ എ കെ ആന്റണി യായ രമേശ് എംഎം ഹസൻ ഉൾപ്പെടെയുള്ള നിരവധി മുൻ മന്ത്രിമാരും ഇ പി ജയരാജൻ സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഭാഗമാണിത് ഇപ്പോൾ ഇടയ്ക്കിടെ ചന്നംപിന്നം ഒന്നുരണ്ട് തുള്ളി മഴ. തിരുവനന്തപുരം അതുപോലെയാണ് കോൺഗ്രസ് നേതാവായ രമേശ് വീട്ടിലേക്കുള്ള ജനപ്രവാഹം ഇടയ്ക്കിടെ ആളുകളും കാറുകളും വന്നു പോകുന്നു.

എന്നാൽ. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി മാധ്യമങ്ങളും അവിടെ ക്യാമറ യൂണിറ്റുകളും ഇവിടെ സജീവമാണ് മൂന്ന് മുഖ്യമന്ത്രി സ്ഥാനാർഥികളിൽ തിരുവനന്തപുരത്ത് ഉള്ള ആൾ എന്ന നിലയിൽ രമേശ് ചില മാധ്യമങ്ങൾ നല്ല പ്രാധാന്യമാണ് കൽപ്പിക്കുന്നത് പ്രത്യേകിച്ച് മധ്യമങ്ങളോട് അഭിമുഖങ്ങൾ നൽകാറില്ലെങ്കിലും എല്ലാവരെയും ഒരു ചിരിയോടെ രമേശ് അകത്തേക്ക് സ്വീകരിക്കുന്നുണ്ട് ഇന്ന് ഉച്ചയോടു കൂടി ചെന്നിത്തല കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് പോകും.

Kerala

ദീപാ ദാസ് മുൻഷി തിരുവനന്തപുരത്തേക്ക്, ഇന്നു പ്രഖ്യാപനം?

ന്യൂഡൽഹി: കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തും. കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അവർ തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നാണ് സൂചന.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്ന സൂചന ഇതോടെ ശക്തമായി. മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ള വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ട മൂന്നു വിഭാഗങ്ങളും കടുത്ത ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീരുമാനം തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് മൂന്നു ക്യാന്പുകളുടെയും പ്രതീക്ഷ.

എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ജനങ്ങളുടെ പ്രതികരണം തീരുമാനത്തെ സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ് വി.ഡി.പക്ഷം. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകും.

പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്‍റെ മുൻ പ്രസിഡന്‍റുമാരെയും വർക്കിംഗ് പ്രസിഡന്‍റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.

Kerala

ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു! കെസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയം കോൺഗ്രസിൽ കൊടുമ്പിരി കൊണ്ടിരിക്കെ ഇന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ചർച്ചയാകുന്നു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാലുകുട്ടികൾക്ക് അടിന്തരമായി സഹായം നൽകണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ആവശ്യപ്പെടുന്നു എന്ന വാക്കാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചോ എന്ന സംശയമാണ് നിരീക്ഷകരിൽ ശക്തമായിരിക്കുന്നത്. ചീഫ് സെക്രട്ടറിയോട് ആധികാരികതയോടെ ആവശ്യപ്പെടുന്നു എന്നു കുറിച്ചത് അതിന്‍റെ സൂചനയാണെന്നു പലരും കരുതുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ആസൂത്രിതമായി നടന്ന പ്രചാരണവും സോഷ്യൽ മീഡിയ കാമ്പയിനുമൊക്കെ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. 

പലതലങ്ങളിൽ നടന്ന ചർച്ചകൾക്കു ശേഷം ഇന്നു പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനംഉണ്ടാകുമെന്നാണ് കരുതുന്നത്.

പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്‍റെ മുൻ പ്രസിഡന്‍റുമാരെയും വർക്കിംഗ് പ്രസിഡന്‍റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.

Kerala

കോ​ൺ​ഗ്ര​സ് ആ​ത്മാ​ഭി​മാ​നം ലീ​ഗി​ന് പ​ണ​യം വ​ച്ചോ: വി.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് നി​യോ​ഗി​ച്ച സം​ഘ​ത്തോ​ട് അ​ങ്ങോ​ട്ട് ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന രീ​തി​യി​ൽ കോ​ൺ​ഗ്ര​സ് രാഷ്‌ട്രീയം വ​ഷ​ളാ​യി എ​ന്ന് ബി​ജെ​പി നേ​താ​വും ക​ഴ​ക്കൂ​ട്ടം നി​യു​ക്ത എം​എ​ൽ​എ​യു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ .
കോ​ൺ​ഗ്ര​സു​കാ​ർ ത​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​നം മു​സ്‌ലിം ​ലീ​ഗി​നു പ​ണ​യം വ​ച്ചോ എന്നു സ്വ​യം ആ​ലോ​ചി​ക്ക​ണ​മെന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ലീ​ഗി​നു കൊ​ടു​ക്കു​ന്ന​ത് ആ​ശാ​സ്യം ആ​ണോ എന്നു കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​ലോ​ചി​ക്ക​ണം. ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭ​യി​ലെ നേ​താ​വ് ആ​രെ​ന്നു തീ​രു​മാ​നി​ക്കു​ന്നതു നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം കൂ​ടി​യ​തി​നു​ ശേ​ഷം ആ​യി​രി​ക്കും.
പാ​ച​ക​വാ​ത​ക​ക്ഷ​മം കേ​ര​ള​ത്തി​ൽ വ​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഏ​ജ​ൻ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ന്‍റെ മീ​റ്റ് ദ ​പ്ര​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി. ​മു​ര​ളീ​ധ​ര​ൻ.

National

മു​ഖ്യ​മ​ന്ത്രി​യാ​ര്? ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട് ച​ർ​ച്ച തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സി​ലെ ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്നു സൂ​ച​ന. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ഡ​ൽ​ഹി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. വി.​ഡി.​സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ടു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന നി​ല​യി​ൽ മൂ​ന്നു പേ​രും വി​ട്ടു​കൊ​ടു​ക്കാ​തെ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ർ​ച്ച​ക​ൾ ഊ​ർ​ജി​ത​മാ​യി​രി​ക്കു​ന്ന​ത്.

നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഒ​രു സ​മ​വാ​യ​ത്തി​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലാ​ണ് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യും ച​ർ​ച്ച​ക​ളി​ൽ പ​ങ്കു​ചേ​രാ​ൻ ഇ​വി​ടെ​യു​ണ്ട്. ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ഴും ച​ർ​ച്ച തു​ട​രു​ക​യാ​ണ്.

എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​നു കു​റി​വീ​ഴും. അ​തേ​സ​മ​യം, ജ​ന​വി​കാ​ര​വും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ താ​ത്പ​ര്യ​വും പ​രി​ഗ​ണ​നാ വി​ഷ​യ​മാ​യാ​ൽ വി.​ഡി.​സ​തീ​ശ​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. അ​തേ​സ​മ​യം, സീ​നി​യോ​രി​റ്റി വി​ഷ​യം മു​ന്നോ​ട്ടു​വ​ച്ചാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ദി​ക്കു​ന്ന​ത്.

നേ​താ​ക്ക​ൾ​ക്ക് ഇ​ട​യി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കി ഇ​ന്നു​ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക എ​ന്ന ദു​ഷ്ക​ര​മാ​യ ദൗ​ത്യ​മാ​ണ് എ​ഐ​സി​സി​ക്കു മു​ന്നി​ലു​ള്ള​ത്. മൂ​ന്നു പ​ക്ഷ​ത്തെ​യും അ​ണി​ക​ൾ ഹൈ​ക്ക​മാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ ക​ണ്ണും​ന​ട്ട് ക​ടു​ത്ത ആ​കാം​ക്ഷ​യി​ലാ​ണ്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാളെ നിശ്ചയിച്ചുകഴിഞ്ഞാൽ മറ്റു രണ്ടുപേരെയും അനുനയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ഥാനം കിട്ടാത്തവർ ഏതെങ്കിലും രീതിയിൽ അനഷ്ടം പ്രകടിപ്പിച്ചാൽ മാധ്യമങ്ങളും എതിരാളികളും അത് ഏറ്റെടുക്കുകയും ഇപ്പോൾ കിട്ടിയ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ തിളക്കം അതിൽത്തട്ടി നഷ്ടമാവുകയുംചെയ്യും എന്ന സാഹചര്യം മുന്നിലുണ്ട്. അതിനാൽ, എല്ലാവിധ അനുനയന സാധ്യതകളും പ്രയോഗിച്ച് നേതാക്കളെ സമാധാനിപ്പിച്ചു മാത്രമേ യോഗം അവസാനിപ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചനകൾ. 

Kerala

കെസി മുഖ്യമന്ത്രിയായാല്‍ ജനവിധി തേടുക കല്‍പ്പറ്റയില്‍?

കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്കു മുന്‍ഗണന നല്‍കുമെന്നു കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി.

ഇരിക്കൂറിലോ?

കെസി സംസ്ഥാന ഭരണത്തിന്‍റെ സാരഥ്യത്തിലെത്തിയാല്‍ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറില്‍ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്തു കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാല്‍, ഇരിക്കൂറില്‍ കെസിക്കു സുഗമമായി ജയിച്ചു കയറാവുന്ന സാഹചര്യമാണോയെന്നു സംശയിക്കുന്നവരുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്‍റെ പക്ഷം പിടിക്കുന്നവര്‍ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനും വേരോട്ടമുണ്ട്.

ഇരിക്കൂറില്‍ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിനു ലഭിച്ചത്. പോള്‍ ചെയ്ത 1,51,645 വോട്ടില്‍ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിക്ക് 48,496 വോട്ടാണ്(31.96 ശതമാനം)ലഭിച്ചത്.

മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം പാര്‍ട്ടിയിലെ വിരുദ്ധചേരിയിലുള്ളവര്‍ സംഘടിതമായി തിരിഞ്ഞു കുത്തുമോയെന്ന ആശങ്ക ചില കേന്ദ്രങ്ങൾക്കുണ്ട്. ഈ സാഹചര്യമാണ് അദ്ദേഹം കുറെക്കൂടി സുരക്ഷിതമായ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്.

കൽപ്പറ്റ സുരക്ഷിതം

കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ മണ്ഡലം നിയുക്ത എംഎല്‍എ.
തെരഞ്ഞെടുപ്പില്‍ 45,301 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. 2021 തെരഞ്ഞെടുപ്പിലെ 5,470 വോട്ടിന്‍റെ മേല്‍ക്കൈ അദ്ദേഹം പലമടങ്ങായാണ് മെച്ചപ്പെടുത്തിയത്. സിദ്ദിഖിനു ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് ജില്ലാ നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലോക്‌സഭയില്‍ പ്രിയങ്കഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്‍റെ ഭാഗമാണ് കല്‍പ്പറ്റ.

സംസ്ഥാനത്തു കെസിയുടെ വിശ്വസ്തരില്‍ ഒരാളാണ് സിദ്ദിഖ് എന്നിരിക്കേ രാജ്യസഭാംഗത്വവും ഐഐസിസി സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തു കെസി നിര്‍ദേശിച്ചാല്‍ മണ്ഡലം സന്തോഷത്തോടെ സിദ്ദിഖ് വിട്ടുകൊടുക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ കുറവല്ല.

മുഖ്യമന്ത്രി പദവിക്കായുള്ള ചരടുവലി മുറുകിയപ്പോള്‍ ജില്ലയില്‍ വി.ഡി. സതീശന് അനുകൂലമായി ശക്തിപ്രകടനങ്ങള്‍ നടന്നില്ല എന്നതും ശ്രദ്ധേയം. കെസി മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം കല്‍പ്പറ്റയില്‍ മത്സരിക്കുകയും ചെയ്യുന്നത് വയനാടിനു പൊതുവെ ഗുണമാകുമെന്നു ചിന്തിക്കുന്നവരും നിരവധിയാണ്.

 

National

ഫോർമുല തയാറാകുന്നു; ഹൈക്കമാൻഡ് ഊർജിത നീക്കത്തിൽ

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള പോര് രൂക്ഷമായതിനു പിന്നാലെ പ്രശ്നം പരിഹരിക്കാൻ ഫോർമുല തയാറാക്കുന്ന തിരക്കിൽ ഹൈക്കമാൻഡ്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തുള്ളത്. മൂവർക്കും വേണ്ടി അണികൾ തെരുവിലിറങ്ങുന്ന സ്ഥിതി ആയതോടെ ഹൈക്കമാൻഡ് വിഷയത്തിൽ ഊർജിതമായി ഇടപെട്ടിരിക്കുകയാണ്. വിഷയം തെരുവിലേക്ക് പോയതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്.

നാടെങ്ങും ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചും പ്രകടനങ്ങൾ നടത്തിയുമാണ് അനുയായികൾ പിന്തുണ പ്രഖ്യാപനം നടത്തുന്നത്. ഇതു മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മിന്നുന്ന വിജയത്തിന്‍റെ തിളക്കം വിവാദത്തിൽ മുങ്ങുമോയെന്ന ആശങ്ക ഘടകകക്ഷികൾ അടക്കം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതോടെ അവകാശവാദമുന്നയിച്ച നേതാക്കൾ എത്രയും വേഗം സമവായത്തിൽ എത്തിച്ചേരണമെന്നു നിർദേശിച്ചിരിക്കുകയാണ് നേതൃത്വം.

നിരീക്ഷകരായി എത്തിയ മുകുൾ വാസ്‌നിക്കും അജയ് മാക്കനും നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനൊപ്പം സമവായ നീക്കം നേതൃത്വം മുന്നോട്ടുവയ്ക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്നു ശശി തരൂർ എംപി എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖർഗെയെ ധരിപ്പിച്ചിരുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രതികരണങ്ങളും പ്രകടനങ്ങളുമെല്ലാം നേതൃത്വത്തിന്‍റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചുള്ള ഫോർമുലയാണ് തയാറാക്കുന്നത്.

അവകാശവാദമുന്നയിച്ചു രംഗത്തുള്ളതിൽ ഒരാൾ ശക്തി തെളിയിച്ച ശേഷം പിന്മാറുമെന്ന പ്രതീക്ഷയാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ ഇപ്പോഴുള്ളത്. ഒപ്പം നിൽക്കുന്ന വിശ്വസ്തർക്കു മന്ത്രിസ്ഥാനം ഉറപ്പു നൽകിയാൽ പിൻമാറാൻ സന്നദ്ധരാകുമെന്ന പ്രതീക്ഷയും ഹൈക്കമാൻഡ് വൃത്തങ്ങൾക്കുണ്ട്.

അങ്ങനെ വന്നാൽ നാളെത്തന്നെ ഒറ്റപ്പേരിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, പിന്തുണയുടെയും പ്രതിഷേധത്തിന്‍റെയും പേരിൽ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കാൻ നടക്കുന്ന ശ്രമങ്ങൾ നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ പോലും അവഹേളനപരമായ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനിടെ, കേന്ദ്രനിരീക്ഷകരായി എത്തിയ സംഘത്തിന്‍റെ പക്കിൽനിന്ന് എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ രേഖ ഇന്നലെ ചോർന്നത് എംഎൽഎമാർക്കിടയിൽ അതൃപ്തി പടർത്തി. തങ്ങൾ രഹസ്യമായി പറഞ്ഞ കാര്യം മാധ്യമങ്ങൾക്കു ലഭിക്കും വിധം അശ്രദ്ധമായിട്ടാണ് നേതാക്കൾ കൈകാര്യംചെയ്തതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

കൂടിക്കാഴ്ച പൂർത്തിയാക്കി പുറത്തിറങ്ങിയ മുകുൾ വാസ്‌നിക്കിന്‍റെ കൈയിലുണ്ടായിരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റ് ആണ് ഒരു പത്രഫോട്ടോഗ്രാഫർ പകർത്തിയത്. ഏതാനും എംഎൽഎമാർ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ഇതിൽ രേഖപ്പെടുത്തിയിരുന്നു.

അതേസമയം, മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ളി​ല്‍ എം​എ​ല്‍​എ​മാ​രു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന രീ​തി​യി​ല്‍ പു​റ​ത്തു​വ​ന്ന രേ​ഖ എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ത​ള്ളി. പു​റ​ത്തു​വ​ന്ന​ത് യാ​ഥാ​ര്‍​ഥ രേ​ഖ​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന​തി​ല്‍ തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും നി​രീ​ക്ഷ​ക​രാ​യ മു​കു​ള്‍ വാ​സ്‌​നി​ക്കും അ​ജ​യ് മാ​ക്ക​നും പ​റ​ഞ്ഞു. കൂ​ടി​യാ​ലോ​ച​ന​ക്ക് ശേ​ഷ​മു​ള്ള വി​വ​ര​ങ്ങ​ള​ല്ല അ​തി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. എ​ല്ലാം ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന് ന​ല്‍​കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

2006ൽ അന്നു വിഎസിനു വേണ്ടി ഇറങ്ങി; 2026ൽ ഇന്നു വിഡിക്കു വേണ്ടി

കോട്ടയം: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന തർക്കം കോൺഗ്രസിൽ കത്തുകയും വിഷയം തെരുവിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. വി.ഡി. സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുന്നിൽനിന്നു നയിച്ച വി.ഡി.സതീശനു മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന പൊതുവികാരം അണികൾക്കിടയിൽ ശക്തമാണെങ്കിലും എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ കെ.സി.വേണുഗോപാലിന് ആണെന്നതാണ് തർക്കം രൂക്ഷമാക്കിയിരിക്കുന്നത്.

ഇതോടെ അണികളിൽ ഒരു വിഭാഗം വി.ഡി. സതീശനു വേണ്ടി പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. പലേടത്തും സതീശന്‍റെ ചിത്രങ്ങളുമേന്തി പ്രകടനം നടന്നു. ദിവസങ്ങളായി നടന്നുവന്ന ഫ്ളെക്സ് യുദ്ധം അതിന്‍റെ പാരമ്യതയിലെത്തി. ഇന്നു ഒരു പ്രവർത്തകൻ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ഒരുങ്ങി.

2006ൽ വി.എസ്. അച്യുതാനന്ദനു വേണ്ടി സിപിഎം പ്രവർത്തകർ നാടൊട്ടുക്കും നടത്തിയ പ്രകടനങ്ങൾക്കും പിന്തുണ പ്രഖ്യാപനങ്ങൾക്കും സമാനമായ സാഹചര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്നത്. അന്നു വിഎസിനെ മുന്നിൽ നിർത്തിയായിരുന്നു സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ജയിച്ചുകയറാൻ വിഎസിന്‍റെ ജനപ്രീതിയെ ഉപയോഗിച്ച സിപിഎം തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം തുടങ്ങി. ഇതോടെയാണ് പ്രവർത്തകർ നാടൊട്ടും വൻ പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയത്. കണ്ണേ കരളേ വിഎസേ എന്നുള്ള മുദ്രാവാക്യം കേരളത്തിലെന്പാടും അലയടിച്ചു.

ജനങ്ങളുടെ കടുത്ത സമ്മർദങ്ങൾക്കു വഴങ്ങി ഒടുവിൽ പാർട്ടി വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാൻ തയാറായി. എന്നാൽ, അദ്ദേഹത്തെ പിടിച്ചുകെട്ടനായി ആഭ്യന്തരമന്ത്രിപദം കൊടുത്തില്ല. പകരം കോടിയേരി ബാലകൃഷ്ണനെ ആഭ്യന്തരമന്ത്രിയായി നിയോഗിച്ചു.

കോൺഗ്രസിലെ മുഖ്യമന്ത്രിതർക്കം രൂക്ഷമാകുമ്പോൾ 2006 മേയിൽ നടന്ന വിഎസ് അനുകൂല പ്രകടനങ്ങളാണ് ഇപ്പോൾ പലർക്കും ഒാർമവരുന്നത്. അന്നു കണ്ണേ കരളേ വിഎസേ എന്നു മുഴങ്ങിയെങ്കിലും നയിച്ചവൻ ഇരുപതു വർഷത്തിനു ശേഷം ഒരു തനിയാവർത്തനം. മാറ്റം മുന്നണിക്കും കഥാപാത്രങ്ങൾക്കും മാത്രം.

Kerala

ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ!. യു. പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി

ചേർത്തല: തന്‍റെ പരാജയത്തിനായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെടൽ നടത്തിയെന്ന കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ ആരോപണത്തിനെതിരേ വിമർശനവുമായി വെള്ളാപ്പള്ളി. കായംകുളത്ത് സിപിഎം തന്നെ പല ഗ്രൂപ്പ് ആയിരുന്നെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

യു. പ്രതിഭയ്ക്ക് അവിടെ നിൽക്കാനുള്ള അർഹതയില്ലെന്നു ജനം കണ്ടുപിടിച്ചു. ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ. അവർ തോറ്റതിന് താൻ അല്ല കുറ്റക്കാരൻ. ജയിച്ചതെല്ലാം അവരുടെ ഗുണംകൊണ്ടും തോറ്റതെല്ലാം തന്‍റെ കുറ്റം കൊണ്ടാണെന്നും വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇതിനിടെ, പത്രസമ്മേളനത്തിൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യെ വാനോളം പു​ക​ഴ്ത്താനും വെ​ള്ളാ​പ്പ​ള്ളി മറന്നില്ല. കെ​സി വേ​ണു​ഗോ​പാ​ൽ ഇ​ന്ത്യ​യി​ലെ അ​തി​കാ​യ​നാ​യ നേ​താ​വാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വി​ജ​യ​ത്തിന്‍റെ ശി​ൽ​പ്പി​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.
യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്‍റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്‌ലിം ലീഗ് ആണ്. താൻ മുസ്‌ലിം വിരോധിയല്ല. മുസ്‌ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നതു പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Kerala

എന്‍റെ പാർലമെന്‍ററി ജീവിതം തീർത്തതും പിണറായി! സെബാസ്റ്റ്യൻ പോളിന്‍റെ ദീപിക ലേഖനം ചർച്ചയാകുന്നു

കോട്ടയം: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഏകാധിപത്യ മനോഭാവത്തെയും ധാർഷ്ട്യത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ഇടതു സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ ദീപികയിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു. അതിരൂക്ഷ വിമർശനങ്ങളാണ് വികാരം പിണറായി വിരുദ്ധം എന്ന തലക്കക്കെട്ടിൽ ഇന്ന് എഴുതിയ ലേഖനത്തിൽ ഉടനീളം സെബാസ്റ്റ്യൻ പോൾ ഉയർത്തുന്നത്. ഇടതുപക്ഷം ഇപ്പോൾ ഏറ്റുവാങ്ങിയ കടുത്ത പരാജയത്തിന്‍റെ പ്രധാന കാരണം അന്വേഷിച്ച് എങ്ങോട്ടും പോകേണ്ടെന്നാണ് ലേഖനം പറയുന്നത്.

ഏകാധിപതികളെ ജനം വീട്ടിലിരുത്തിയതിന്‍റെ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. താനും പിണറായിയുടെ ഏകാധിപത്യ മനോഭാവത്തിന്‍റെ ഇരയാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്‍റെ പേരിൽ തന്‍റെ പാർലമെന്‍ററി ജീവിതത്തിന് അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ തിരശീലയിട്ടെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തുന്നു. ലേഖനത്തിന്‍റെ പൂർണരൂപം ഇങ്ങനെ:

തു​​​ട​​​ർ​​​ഭ​​​ര​​​ണം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് ഹാ​​​നി​​​ക​​​ര​​​മാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ട് ച​​​രി​​​ത്ര​​​വീ​​​ക്ഷ​​​ണ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​മ്പ് ഞാ​​​ൻ ഒ​​​രു ലേ​​​ഖ​​​നം എ​​​ഴു​​​തി​​​യി​​​രു​​​ന്നു. എ​​​ന്‍റെ വീ​​​ക്ഷ​​​ണ​​​ത്തോ​​​ട് യോ​​​ജി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും ബം​​​ഗാ​​​ളി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്. അ​​​ധി​​​കാ​​​ര​​​ത്തി​​​ന് പ​​​രി​​​ധി​​​യും പ​​​രി​​​മി​​​തി​​​യും ഉ​​​ണ്ടാ​​​ക​​​ണം.

പ​​​ര​​​മ​​​മാ​​​യ അ​​​ധി​​​കാ​​​രം പ​​​ര​​​മ​​​മാ​​​യി ദു​​​ഷി​​​ക്കു​​​മെ​​​ന്ന് ആ​​​ക്ട​​​ൺ പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ അ​​​ർ​​​ഥം മ​​​ന​​​സി​​​ലാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ കാ​​​ലാ​​​വ​​​ധി പ​​​ര​​​മാ​​​വ​​​ധി എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​​ലു വ​​​ർ​​​ഷം കൂ​​​ടു​​​മ്പോ​​​ൾ ജ​​​ന​​​വി​​​ധി പു​​​തു​​​ക്ക​​​ണം. ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ഈ ​​​നി​​​യ​​​ന്ത്ര​​​ണം മാ​​​ത്ര​​​മാ​​​ണ് ലോ​​​ക​​​ത്തി​​​ന് സ​​​മാ​​​ശ്വാ​​​സ​​​വും പ്ര​​​തീ​​​ക്ഷ​​​യും ന​​​ൽ​​​കു​​​ന്ന​​​ത്.

ഹി​​​റ്റ്‌ലറെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ ച​​​ർ​​​ച്ചി​​​ലി​​​ന് ബ്രി​​​ട്ടീ​​​ഷ് ജ​​​ന​​​ത വീ​​​ണ്ടു​​​മൊ​​​രു അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​ല്ല. അ​​​ഞ്ചു വ​​​ർ​​​ഷം മാ​​​റ്റി​​​നി​​​ർ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് യു​​​ദ്ധ​​​ജേ​​​താ​​​വി​​​നെ അ​​​വ​​​ർ വീ​​​ണ്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ക്കി​​​യ​​​ത്. തു​​​ട​​​ർ​​​ഭ​​​ര​​​ണം ആ​​​രെ​​​യും എ​​​കാ​​​ധി​​​പ​​​തി​​​യാ​​​ക്കും. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​തി​​​ന് അ​​​പ​​​വാ​​​ദ​​​മ​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ഉ​​​ദാ​​​ഹ​​​ര​​​ണംകൂ​​​ടി​​​യാ​​​ണ്. കേ​​​ര​​​ളം ഇ​​​ന്ത്യാ യൂ​​​ണി​​​യ​​​നി​​​ലെ ഒ​​​രു യൂ​​​ണി​​​റ്റ് മാ​​​ത്ര​​​മാ​​​യ​​​തി​​​നാ​​​ലും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യെ​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ രാ​​​ഷ്‌​​ട്ര​​​പ​​​തി ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള​​​തു​​​കൊ​​​ണ്ടും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ത​​​നി​​​സ്വ​​​ഭാ​​​വം പൂ​​​ർ​​​ണ​​​മാ​​​യും എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല എ​​​ന്നു മാ​​​ത്രം.

ജനം മതി എന്നു പറയുമ്പോൾ

തു​​​ട​​​ർ​​​ഭ​​​ര​​​ണം ഇ​​​ന്ദി​​​രാഗാ​​​ന്ധി​​​യെ ഏ​​​കാ​​​ധി​​​പ​​​തി​​​യാ​​​ക്കി. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ എ​​​ന്ന പേ​​​രി​​​ലു​​​ള്ള തേ​​​ർ​​​വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ക്കാ​​​ലം. ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​യു​​​ടെ മൂ​​​ന്നാ​​​മൂ​​​ഴ​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ഈ ​​​സ​​​ത്യം കേ​​​ര​​​ള​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ മാ​​​ത്ര​​​മ​​​ല്ല ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും ബം​​​ഗാ​​​ളി​​​ലെ​​​യും വോ​​​ട്ട​​​ർ​​​മാ​​​രും മ​​​ന​​​​സി​​​ലാ​​​ക്കി. അ​​​തു​​​കൊ​​​ണ്ട് അ​​​വ​​​ർ സ്റ്റാ​​​ലി​​​നെ മാ​​​റ്റി​​​നി​​​ർ​​​ത്തി.

ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള മാ​​​റ്റി​​​നി​​​ർ​​​ത്ത​​​ലാ​​​വാം അ​​​ത്. മൂ​​​ന്ന് വ്യാ​​​ഴ​​​വ​​​ട്ട​​​ക്കാ​​​ലം നീ​​​ണ്ടു​​​നി​​​ന്ന സി​​​പി​​​എം ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ബം​​​ഗാ​​​ളി​​​ൽ അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച മ​​​മ​​​ത ബാ​​​ന​​​ർ​​​ജി മൂ​​​ന്നു വ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​തി എ​​​ന്നു ജ​​​നം പ​​​റ​​​ഞ്ഞു. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഒ​​​രു വ​​​ട്ടം​​​കൂ​​​ടി അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ബം​​​ഗാ​​​ളി​​​ലെ സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം നി​​​പ​​​തി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.

ബം​​​ഗാ​​​ളി​​​ൽ മ​​​മ​​​ത നി​​​ഷ്കാ​​​സി​​​ത​​​യാ​​​യ​​​പ്പോ​​​ൾ ക​​​ട​​​ന്നു​​​വ​​​ന്ന​​​ത് ബി​​​ജെ​​​പി​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ങ്ങ​​​നെ​​​യൊ​​​രു അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ന് സി​​​പി​​​എം വീ​​​ണേ​​​ടം വി​​​ഷ്ണു​​​ലോ​​​ക​​​മാ​​​ക്കാ​​​തെ വീ​​​ഴ്ച​​​യി​​​ൽ​​​നി​​​ന്ന് എ​​​ഴു​​​ന്നേ​​​റ്റ് ക​​​രു​​​ത്താ​​​ർ​​​ജി​​​ക്ക​​​ണം. എ​​​ങ്കി​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ചാ​​​ണ്ട് എ​​​ൽ​​​ഡി​​​എ​​​ഫി​​​നു​​​ള്ള​​​താ​​​യി​​​രി​​​ക്കും. 2021ൽ ​​​ക്രോ​​​ധ​​​ത്തോ​​​ടെ ച​​​വി​​​ട്ടി​​​പ്പു​​​റ​​​ത്താ​​​ക്കി​​​യ യു​​​ഡി​​​എ​​​ഫി​​​നെ​​​യാ​​​ണ് കൊ​​​ട്ടും കു​​​ര​​​വ​​​യും ആ​​​ർ​​​പ്പു​​​വി​​​ളി​​​ക​​​ളു​​​മാ​​​യി ജ​​​നം 2026ൽ ​​​എ​​​തി​​​രേ​​​റ്റ​​​ത്. എ​​​ല്ലാം സ​​​ഹി​​​ക്കു​​​ക​​​യും അ​​​വ​​​സ​​​രം കി​​​ട്ടു​​​മ്പോ​​​ൾ പ്ര​​​ത​​​ക​​​രി​​​ക്കു​​​ക​​​യും പി​​​ന്നെ ഒ​​​രു ത​​​രം മ​​​ന​​​സ്താ​​​പ​​​ത്തോ​​​ടെ എ​​​ല്ലാം ക്ഷ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ദൈ​​​വി​​​ക​​​ഭാ​​​വ​​​മാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​രു​​​ടേ​​​ത്.

പിണറായി വിരോധം

ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​ വി​​​കാ​​​ര​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​തെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ൽ ശ​​​രി​​​യാ​​​യ കാ​​​ര​​​ണം ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വൈ​​​മ​​​ന​​​സ്യ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്. എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ ച​​​വി​​​ട്ടി​​​ക്കൂ​​​ട്ടി ഷെ​​​ഡ്ഡി​​​ലാ​​​ക്കാ​​​ൻ മാ​​​ത്ര​​​മു​​​ള്ള ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​ വി​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ക​​​ട​​​മാ​​​യി​​​രു​​​ന്നി​​​ല്ല. വി​​​രോ​​​ധം പി​​​ണ​​​റാ​​​യി​​​യോ​​​ടാ​​​യി​​​രു​​​ന്നു. ധാ​​​ർ​​​ഷ്ട്യം എ​​​ന്ന ഒ​​​റ്റ വാ​​​ക്കി​​​ൽ എ​​​തി​​​രാ​​​ളി​​​ക​​​ൾ പി​​​ണ​​​റാ​​​യി​​​യു​​​ടെ വ്യ​​​ക്തി​​​ത്വ​​​ത്തെ ഒ​​​തു​​​ക്കി.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കു ചേ​​​ർ​​​ന്ന പ​​​ദ​​​സൃ​​​ഷ്ടി​​​യ​​​ല്ല പി​​​ണ​​​റാ​​​യി ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. ‘നി​​​കൃ​​​ഷ്ട​​​ജീ​​​വി’ മു​​​ത​​​ൽ ‘ഡാ​​​ഷ്മോ​​​ൻ’ വ​​​രെ പൊ​​​തു​​​വെ അ​​​സ്വീ​​​കാ​​​ര്യ​​​മാ​​​യ നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ന്നെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ച​​​ങ്കെ​​​ത്ര​​​യെ​​​ന്ന് വോ​​​ട്ട് ചെ​​​യ്യാ​​​ൻ പോ​​​കു​​​ന്ന പൗ​​​ര​​​ൻ ആ​​​ലോ​​​ചി​​​ക്കി​​​ല്ല. ആ​​​ശ്ര​​​യി​​​ക്കാ​​​വു​​​ന്ന ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണോ താ​​​ൻ വോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്നു മാ​​​ത്ര​​​മാ​​​ണ് അ​​​യാ​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

2021ലെ ​​​പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ദീ​​​നാ​​​നു​​​ക​​​മ്പ​​​യു​​​ള്ള ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു. മ​​​ഹാ​​​മാ​​​രി​​​യും പേ​​​മാ​​​രി​​​യും ഒ​​​രു​​​മി​​​ച്ചു വ​​​ന്ന്, മ​​​ണ്ണാ​​​ങ്ക​​​ട്ട​​​യു​​​ടെ​​​യും ക​​​രി​​​യി​​​ല​​​യു​​​ടെ​​​യും അ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ജ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ പി​​​ണ​​​റാ​​​യി അ​​​പ്ര​​​കാ​​​രം അ​​​വ​​​ത​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ ര​​​ക്ഷ​​​ക​​​നെ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ന്ന​​​തി​​​ന് അ​​​ധി​​​കം സ​​​മ​​​യം വേ​​​ണ്ട. വി​​​മോ​​​ച​​​ക​​​നാ​​​യ മോ​​​ശ പു​​​റ​​​പ്പാ​​​ടി​​​ന്‍റെ പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലും അ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്നു​​​ണ്ട്. വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു പ​​​റ​​​ഞ്ഞ് ജ​​​ന​​​ത്തെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ല. കി​​​ട്ടാ​​​നു​​​ള്ള​​​ത് കി​​​ട്ടി​​​യ​​​വ​​​ർ​​​ക്ക് ഇ​​​നി​​​യും എ​​​ന്തു കി​​​ട്ടു​​​മെ​​​ന്നാ​​​ണ് ആ​​​ലോ​​​ച​​​ന. പെ​​​ൻ​​​ഷ​​​ൻ ആ​​​നു​​​കൂ​​​ല്യ​​​മ​​​ല്ലെ​​​ന്ന് സു​​​പ്രീം​​കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​ങ്ങ​​​നെ​​​യാ​​​ണ്. അ​​​താ​​​ണ് അ​​​തി​​​ന്‍റെ ശ​​​രി.

ദയാലുവായ മുഖ്യമന്ത്രി

ന​​​ല്ല​​​വ​​​നും ദ​​​യാ​​​ലു​​​വു​​​മാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ആ​​​ണ് ജ​​​നം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ന​​​മ്പ​​​ർ വ​​​ൺ എ​​​ന്ന സി​​​നി​​​മ​​​യി​​​ൽ മ​​​മ്മൂ​​​ട്ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ണ്ട്. ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ പി​​​ണ​​​റാ​​​യി ഏ​​​തെ​​​ങ്കി​​​ലും പോലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഒ​​​ന്നു ക​​​യ​​​റി​​​പ്പോ​​​കു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണെ​​​ന്നു ഞാ​​​ൻ എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. രാ​​​ത്രി​​​യി​​​ൽ ലോ​​​ക്ക​​​പ്പു​​​ക​​​ളി​​​ൽ എ​​​ന്താ​​​ണ് സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്തര ​​​മ​​​ന്ത്രി അ​​​റി​​​ഞ്ഞി​​​രി​​​ക്ക​​​ണം. ഇ​​​നി വ​​​രു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​കൂ​​​ടി ശ്ര​​​ദ്ധി​​​ക്കാ​​​നാ​​​ണ് ഇ​​​തെ​​​ഴു​​​തു​​​ന്ന​​​ത്. ക​​​ഥാ​​​പാ​​​ത്ര​​​മെ​​​ന്ന നി​​​ല​​​യി​​​ൽ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ മു​​​ഖം പ്ര​​​സ​​​ന്ന​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ പി​​​ണ​​​റാ​​​യി സ​​​ദാ ദു​​​ർ​​​മു​​​ഖം കാ​​​ണി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ്.

മൈ​​​ക്ക് ഓ​​​പ്പ​​​റേ​​​റ്റ​​​റോ​​​ടും സ്വാ​​​ഗ​​​ത​​​പ്ര​​​സം​​​ഗക​​​യോ​​​ടും അ​​​ദ്ദേ​​​ഹം ത​​​ട്ടി​​​ക്ക​​​യ​​​റും. ആ​​​രാ​​​ധ​​​ന​​​യോ​​​ടെ ചോ​​​ദ്യം ചോ​​​ദി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ സ​​​ഖാ​​​വി​​​നോ​​​ട് ചോ​​​ദ്യം വീ​​​ട്ടി​​​ൽ ചെ​​​ന്ന് ചോ​​​ദി​​​ക്കാ​​​നാ​​​ണ് പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞ​​​ത്. നി​​​കൃ​​​ഷ്ട​​​ജീ​​​വി മു​​​ത​​​ൽ ഡാ​​​ഷ്മോ​​​ൻ വ​​​രെ പി​​​ണ​​​റാ​​​യി ന​​​ട​​​ത്തി​​​യ ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും അ​​​ശ്ലീല​​​മാ​​​യ​​​ത് ഈ ​​​ശ​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു. പൊ​​​തു​​​മ​​​ണ്ഡ​​​ലം ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കാ​​​നു​​​ള്ള​​​താ​​​ണ്. ​ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ചേ​​​രാ​​​ത്ത രോ​​​ഷ​​​മാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി​​​യു​​​ടേ​​​ത്. സ​​​ദ​​​​സി​​​ലെ ചോ​​​ദ്യം ത​​​ട​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ദേ​​​ശി​​​ച്ച വീ​​​ട് ഏ​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി​​​ല്ല. പി​​​ണ​​​റാ​​​യി​​​യി​​​ലെ വീ​​​ടാ​​​ണെ​​​ങ്കി​​​ൽ എ​​​ല്ലാ ചോ​​​ദ്യ​​​ങ്ങ​​​ളും കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​ന് ജ​​​നം ഒ​​​രാ​​​ളെ അ​​​വി​​​ടെ ഇ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സ്റ്റാ​​​ലിന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം ന​​​ട​​​ന്ന വി​​​പു​​​ല​​​മാ​​​യ പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്റ്റാ​​​ലി​​​നെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് ക്രൂ​​​ഷ്ചേ​​​വ് സം​​​സാ​​​രി​​​ച്ച​​​പ്പോ​​​ൾ ഇ​​​തൊ​​​ക്കെ സ​​​ഖാ​​​വി​​​ന് അ​​​ന്നു പ​​​റ​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ല്ലേ എ​​​ന്ന് സ​​​ദ​​​സി​​​ൽനി​​​ന്നു ചോ​​​ദ്യ​​​മു​​​ണ്ടാ​​​യി. ക്രൂ​​​ഷ്ചേ​​​വ് പ്ര​​​സം​​​ഗം നി​​​ർ​​​ത്തി ചോ​​​ദ്യം ചോ​​​ദി​​​ച്ച​​​യാ​​​ളി​​​നോ​​​ട് എ​​​ഴു​​​ന്നേ​​​റ്റു നി​​​ൽ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ​​​രും എ​​​ഴു​​​ന്നേ​​​റ്റി​​​ല്ല. ക്രൂ​​​ഷ്ചേ​​​വ് പ​​​റ​​​ഞ്ഞു: ഇ​​​തു​​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ന് എ​​ന്‍റെ​​യും പ്ര​​​ശ്നം. ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​തി​​ന്‍റെ പേ​​​രി​​​ൽ പി​​​ണ​​​റാ​​​യി​​​ക്ക് അ​​​ന​​​ഭി​​​മ​​​ത​​​നാ​​​യ ആ​​​ളാ​​​ണ് ഞാ​​​ൻ. പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കേ അ​​​ദ്ദേ​​​ഹം എ​​​ന്‍റെ പാ​​​ർ​​​ല​​​മെ​​ന്‍റ​​റി ജീ​​​വി​​​ത​​​ത്തി​​​നു തി​​​ര​​​ശീ​​​ല​​​യി​​​ട്ടു.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി ഭ​​​ര​​​ണ​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി ഓ​​​രോ വോ​​​ട്ട​​​ർ​​​ക്കും അ​​​ന​​​ഭി​​​മ​​​ത​​​നാ​​​യി​​​ത്തീ​​​ർ​​​ന്നു. പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്യാ​​​ൻ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ഓ​​​രോ കാ​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പി​​​ണ​​​റാ​​​യി ക്യാ​​​പ്റ്റ​​​നാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ക​​​പ്പ​​​ൽ​​​ത​​​ന്നെ മു​​​ക്കു​​​ന്ന​​​തി​​​ന് വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു ന്യാ​​​യ​​​മാ​​​യ കാ​​​ര​​​ണ​​​മാ​​​യി.

ബെ​​​ർ​​​മു​​​ഡ​​​യിലെ ചു​​​ഴി​​പോ​​​ലെ ജ​​​ന​​​രോ​​​ഷ​​​ത്തി​​​ൽ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കാ​​​നു​​​ള്ള​​​ത​​​ല്ല എ​​​ൽ​​​ഡി​​​എ​​​ഫ് എ​​​ന്ന ക​​​പ്പ​​​ൽ. ബം​​​ഗാ​​​ളി​​​ൽ തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യി​​​ൽ സി​​​പി​​​എം ക​​​ല്ലി​​​ന്മേ​​​ൽ ക​​​ല്ലു ശേ​​​ഷി​​​പ്പി​​​ക്കാ​​​തെ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി. പി​​​ന്നീ​​​ട് മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. നാ​​​ട​​​കാ​​​ന്ത​​​ത്തി​​​ൽ അ​​​ധി​​​കാ​​​രം ബി​​​ജെ​​​പി​​​യു​​​ടെ കൈ​​​യി​​​ലെ​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ലും മൂ​​​ന്നു പേ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ക​​​ട​​​ന്നു​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്. അ​​​റ​​​ബി​​​യു​​​ടെ​​​യും ഒ​​​ട്ട​​​ക​​​ത്തി​​​ന്‍റെ​​​യും ക​​​ഥ ഓ​​​ർ​​​ക്കു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണ്. കൂ​​​ടാ​​​ര​​​ത്തി​​​ന​​​ക​​​ത്തേ​​​ക്ക് ത​​​ല​​​യി​​​ടാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച ഒ​​​ട്ട​​​കം പ​​​യ്യെ​​​പ്പ​​​യ്യെ അ​​​റ​​​ബി​​​യെ പു​​​റ​​​ത്താ​​​ക്കി കൂ​​​ടാ​​​രം സ്വ​​​ന്ത​​​മാ​​​ക്കി.

അ​​​തു​​​കൊ​​​ണ്ട് ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യും ച​​​രി​​​ത്ര​​​ബോ​​​ധ​​​ത്തോ​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട സ​​​ന്ദ​​​ർ​​​ഭ​​​മാ​​​ണി​​​ത്. പാ​​​ർ​​​ട്ടി​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ് ക​​​മ്യൂ​​​ണി​​​സ്റ്റ് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ പ്ര​​​ത്യേ​​​ക​​​ത. അ​​​തു​​​ണ്ടാ​​​യി​​​ല്ല എ​​​ന്ന​​​ത് പാ​​​ർ​​​ട്ടി​​​യു​​​ടെ വീ​​​ഴ്ച​​​യാ​​​ണ്. സം​​​ഹാ​​​ര​​​ദൂ​​​ത​​​ൻ ക​​​ട​​​ന്നു​​​പോ​​​യ രാ​​​ത്രി​​​യി​​​ൽ കു​​​ഞ്ഞാ​​​ടി​​ന്‍റെ ര​​​ക്ത​​​ത്താ​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ വീ​​​ടു​​​ക​​​ൾ കു​​​റ​​​വാ​​​യി​​​രു​​​ന്നു.

Kerala

ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണ്! മാധ്യമപ്രവർത്തകന്‍റെ കുറിപ്പ് വൈറൽ

കോട്ടയം: മത്സരിച്ച 12 സീറ്റിലും പരാജയം ഏറ്റുവാങ്ങിയ കേരള കോൺഗ്രസ്-എമ്മിന്‍റെ രാഷ്‌ട്രീയ ഭാവി ഭീഷണിയിലാണെന്നും പിളരുമെന്നുമൊക്കെ പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണെന്ന് മാണി ഗ്രൂപ്പിനെ ഉപദേശിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ദേവപ്രസാദ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: 

തെരെഞ്ഞെടുപ്പ് വിജയം മാത്രമല്ല ജനപിന്തുണയാണ് ഒരു പാർട്ടിയുടെ ശക്തി എങ്കിൽ കേരള കോൺഗ്രസ് മാണിയും രണ്ടിലയും ജോസ് കെ. മാണിയും ഇന്നും കേരളത്തിലെ ശക്തമായ രാഷ്‌ട്രീയ പ്രസ്ഥാനമാണ്. കോൺഗ്രസ് സിപിഎം മുസ്‌ലിം ലീഗ് സിപിഐ പാർട്ടികൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും വോട്ട് ലഭിച്ചത് അവർക്കാണ് 5.61,157 പേർ അവർക്ക് വോട്ട് ചെയ്തു. മൊത്തം വോട്ടിന്‍റെ 2.47 ശതമാനം.
 
ഇക്കുറി തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ജയിച്ച കേരള കോൺഗ്രസിനു ലഭിച്ചത് 471391 വോട്ട്. മൊത്തം വോട്ടിന്റെ 2.17 ശതമാനം വോട്ട്. അതുകൊണ്ട് യഥാർത്ഥ കേരള കോൺഗ്രസ് ഏതെന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നും ഇല്ല. പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ ഉണ്ടായ ദുരന്തം. ഏത് ഏകാധി പതിക്കും ഉണ്ടാവേണ്ട ദുരന്തം.
 
2021 ൽ ഉണ്ടായ പിണറായി തരംഗത്തിന്‍റെ ഗുണം കിട്ടിയവർ ദുരന്തത്തിന്‍റെ ഫലം പങ്കു പറ്റണം.
പിണറായി വിരുദ്ധ വികാരം ഉണ്ടായിരുന്നു ഇന്ന് എല്ലാവരും സമ്മതിക്കുന്നു. അതായത് 2021 ൽ പിണറായി യെ പിന്താങ്ങിയവര്ക്കും പോക്ക് നല്ലതല്ല എന്നു തോന്നി. ഇനി അവർ മാറി ചിന്തിക്കില്ല എന്നു കരുതുന്നതാണ് മൗഢ്യം

കേരള കോൺഗ്രസ് മാണി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് നേരിട്ടത്. അവർക്ക് നിയമ സഭയിലും ലോകസഭയിലും പ്രതി നിധി ഇല്ല. വളരെ ദയനീയമായ സ്ഥിതിയാണ്.
1991 ൽ ജോസഫ് ഗ്രൂപ്പ് നേരിട്ടത് പോലെ ഒരു തോൽവി. അന്ന് തൊടുപുഴ അടക്കം ജോസഫ് തോറ്റു. ആകെ ജയിച്ചത് കുട്ടനാട്ടിൽ കെ സി ജോസഫ്. ആ കെസി ഇന്ന് ജോസഫിന് ഒപ്പം ഇല്ല.
2010 ൽ ജോസഫ് തന്ത്രപൂർവം മാണിയിൽ ലയിച്ചു . ആ ശക്തികൊണ്ട് ജനാധിപത്യ മുന്നണിയിൽ കടന്നു.
 
1964 ൽ കോൺഗ്രസ് വിരുദ്ധ പാർട്ടിയായി രൂപം കൊണ്ട കേരള കോൺഗ്രസ് 1969ൽ ഭരണത്തിൽ ചേർന്നപ്പോൾ മുതൽ പാർട്ടിയുടെ പതനം ആരംഭിച്ചു. അധികാരം പിടിക്കുന്നതാണ് വലിയ കാര്യം എന്നു കരുതി. അതിനു വേണ്ടി ഗ്രൂപ്പ് ഉണ്ടാക്കി പിളർന്നു. ഇടത് മുന്നണിയിൽതന്നെ മാണി അടക്കം നാല് കേരള കോൺഗ്രസ് ഉണ്ടായിരുന്നു. നാലും ഒരുപോലായി. നിയമ സഭയിൽ പ്രാധിനിത്യം ഇല്ലാത്തവരായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ഉണ്ടായിരുന്ന മാണിക്ക് അതുപോലും നഷ്ടം ആകാം
 
 
വരുന്നതെല്ലാം സ്വീകരിച്ച് ഒന്നിച്ചു നിൽക്കാനാവുന്നവർ ധാരാളം ബാക്കി ഉണ്ടാവും. അവരെ തിരിച്ചറിയുക. കൂട്ടി നിർത്തുക. പിണങ്ങി പോകുന്നവറെയും പോയവറെയും തിരികെ കൊണ്ടുവരിക. മുഖസ്തുതി കാർ ഇപ്പോൾ സ്ഥലം വിടും. അതു നല്ലതാണ്.അവർ തിരിച്ചു വരും. എന്നാൽ, സങ്കടപ്പെട്ടും അവഗണിക്കപ്പെട്ടു എന്ന് തോന്നിയും വിട്ടുപോയവർ ഉണ്ട്. അവരുടെ പിണക്കം മാറ്റണം സംസാരിക്കണം. ഒരാൾ പോലും പാർട്ടി വിട്ടാൽ ചെയർമാന് വേദനിക്കണം. അവൻ പോട്ടെ എന്നു പറയുന്നവൻ അവൻ പോയാൽ എനിക്ക് പദവി കിട്ടും എന്ന് കരുതുന്നവനാണ് അത് മനസിലാക്കണം.
 
തോൽവിക്ക് കാരണക്കാർ എന്ന് ആരെയും ബ്രാൻഡ് ചെയ്തു ഓടിക്കരുത്. കൂടുതൽ സ്നേഹത്തോടെ ഒന്നിച്ചു നിൽക്കുക. ഇടതു ചേർന്നു നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലതും ഉണ്ട്. അത് സൂക്ഷിക്കാത്തത് ആപത്താകും. മുന്നണിയിലെ ഘടകകഷി യാണ്. ദാസനല്ല.
പിണറായിയുടെ ഏകാധിപത്യത്തിനെതിരെ ആർജെഡി കാണിച്ച ധൈര്യം പോലും പലപ്പോഴും മണിക്കാർ കാണിച്ചില്ല.
 
ദാസൻമാരെ പോലെ നിന്നു. അതുകൊണ്ട് രാജ്യ സഭ സീറ്റ് ബുദ്ധിമുട്ടില്ലാതെ കിട്ടി. പക്ഷേ, ഏറെ ദോഷം ഉണ്ടായി. പിണറായിയുടെ മരുമകൻ വിജയരാഘവന്‍റെ ഭാര്യ എല്ലാം മന്ത്രിമാരായി. പാർട്ടി ചോദിച്ചില്ല. സഖാക്കൾക്കു പോലും പിടിച്ചില്ല. തൊഴിലാളി സംകടനകൾ നിർജീവമായി. സഖാക്കൾ അഴിഞ്ഞാടി. ജനസദാസിനുള്ള ബസിൽ ലിഫ്റ്റ് വച്ചു. എന്തെല്ലാമാണ് ജനം മൻസിൽ കുറിച്ചത്. പാർടിയും കടഖ കഷികളും മിണ്ടിയില്ല. ജനം മനസ്സിൽ കുറിച്ചു. കരിങ്കൊടി കാണിക്കുന്നവരെ ഹെൽമെറ്റ് കൊണ്ട് അടിക്കുന്നത് രക്ഷാപ്രവർത്തനം ആയി. തീക്കാറ്റ് വീശിയത്തിൽ എന്ത് അദ്ഭുതം

കാബിനറ്റിൽ വരുന്ന വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് അംഗീകരിപ്പിക്കാൻ കഴിഞ്ഞില്ല. വനം നിയമവും മറ്റും പ്രതിഷേധം ഉണ്ടാക്കി മാറ്റിക്കേണ്ടി വന്നത് അതുകൊണ്ടാണ്.
വേറെയും പലതും ഉണ്ട്. പഠിക്കണം സമൂല മാറ്റം വരുത്തണം. ഇതു ശക്തമാകാനുള്ള കാലമാണ്. പദവി കിട്ടാൻ ആരും വരില്ല. കിട്ടാത്തതു കൊണ്ട് ആരും പാർട്ടി വിടുകയും ഇല്ല.
ഇനിയും തെരഞ്ഞെടുപ്പ് വരും. സഹകരണ സംഘങ്ങൾ മുതൽ പലയിടത്തും. ജയിക്കാനാവും.
പുതിയ സാധ്യതകൾ വരാം. പൊളിറ്റിക്സ് ഇസ് ദ ആർട്ട് ഓഫ് ടിജി പോസിബിൾ. അതിന് തയാറാവുക.
 
സാധ്യതകൾ അനുകൂലമാക്കുക വലിയ പദവികളും സാധ്യത കളും ഉയർന്നു വരും. വോട്ടർമാരിൽ ഉണ്ടാകുന്ന കാഴ്ച പ്പാടിലെ മാറ്റങ്ങൾ തിരിച്ചറിയുക. 1964 ൽ ഉണ്ടായ പാർട്ടിക്ക് ഒരു പുത്തൻ ദിശ ബോധവും കർമപരിപാടിയും ഉണ്ടാക്കുക. എന്താ നിങ്ങളുടെ പരിപാടി എന്ന് ചോദിക്കുന്നവർക്ക് കൃത്യം ഉത്തരം കൊടുക്കാനാവണം.
ഇതു അസ്തമയമല്ല പ്രഭാത സന്ധ്യ ആണ് ഉണരുക..

 https://www.facebook.com/share/18rHMBGJvH/

Editorial

രാ​​ഷ്‌​​ട്രീ​​യ​​ച്ച​​​ന്ത​​​യി​​​ലെ ഏ​​​ഴു കു​​​തി​​​ര​​​ക​​​ൾ

രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം പു​​​തി​​​യ​​​ത​​​ല്ല. പ​​​ക്ഷേ, പ​​​ണ്ട് രാ​​​ഷ്‌​​​ട്രീ​​​യ വാ​​​ണി​​​ഭ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ള​​​റി​​​യാ​​​തെ ത​​​ല​​​യി​​​ൽ മു​​​ണ്ടി​​​ട്ട് അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​യി പോ​​​യി​​​രു​​​ന്ന ആ ​​​അ​​​ധോ​​​ലോ​​​ക​​​ത്തി​​​ന്‍റെ തൊ​​​ട്ടു​​​കൂ​​​ടാ​​​യ്മ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തു ബി​​​ജെ​​​പി​​​യാ​​​ണ്. ആ​​​ർ​​​ക്കെ​​​തി​​​രേ ജ​​​നം വോ​​​ട്ട് ചെ​​​യ്തു വി​​​ജ​​​യി​​​പ്പി​​​ച്ചോ അ​​​വ​​​രു​​​മാ​​​യി സ​​​ന്ധി ചെ​​​യ്യു​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വോ​​​ട്ട് ചെ​​​യ്ത​​​വ​​​രെ വ​​​ഞ്ചി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ വ്യാ​​​പാ​​​ര​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ രാ​​​ഘ​​​വ് ഛദ്ദ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​ഴു കു​​​തി​​​ര​​​ക​​​ളാ​​​ണ് ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. ബി​​​ജെ​​​പി വാ​​​ങ്ങി​​​യ​​​താ​​​ണോ ഛദ്ദ​​​യും കൂ​​​ട്ട​​​രും സ്വ​​​യം വി​​​റ്റ​​​താ​​​ണോ എ​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ പ്ര​​​സ​​​ക്തം, ജ​​​നം ച​​​തി​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്ന​​​താ​​​ണ്. മൂ​​​ന്നി​​​ൽ ര​​​ണ്ട് ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള​​​തി​​​നാ​​​ൽ കൂ​​​റു​​​മാ​​​റ്റ​​​നിരോധന പ​​​രി​​​ധി​​​യി​​​ൽ വ​​​രി​​​ല്ല. പ​​​ക്ഷേ, ജ​​​ന​​​വ​​​ഞ്ച​​​ന​​​യു​​​ടെ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ അ​​​ട്ടി​​​മ​​​റി​​​യു​​​ടെ​​​യും പ​​​രി​​​ധി​​​യി​​​ൽ വ​​​രും.

രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ 10 ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി എം​​​പി​​​മാ​​​രി​​​ൽ രാ​​​ഘ​​​വ് ഛദ്ദ, ​​​അ​​​ശോ​​​ക് മി​​​ത്ത​​​ൽ, സ്വാ​​​തി മ​​​ലി​​​വാ​​​ൾ, ഹ​​​ർ​​​ഭ​​​ജ​​​ൻ സിം​​​ഗ്, സ​​​ന്ദീ​​​പ് പ​​​ഥ​​​ക്, ര​​​ജീ​​​ന്ദ​​​ർ ഗു​​​പ്ത, വി​​​ക്രം​​​ജി​​​ത് സിം​​​ഗ് സാ​​​ഹ്‌​​നി എ​​​ന്നീ ഏ​​​ഴ് എം​​​പി​​​മാ​​​രാ​​​ണ് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. ല​​​യ​​​ന​​​ത്തെ രാ​​​ജ്യ​​​സ​​​ഭാ അ​​​ധ്യ​​​ക്ഷ​​​ൻ​​​കൂ​​​ടി​​​യാ​​​യ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ 245 അം​​​ഗ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ അം​​​ഗ​​​ബ​​​ലം 113 ആ​​​യും എ​​​ൻ​​​ഡി​​​എ​​​യു​​​ടേ​​​ത് 148 ആ​​​യും ഉ​​​യ​​​ർ​​​ന്നു. 18 എം​​​പി​​​മാ​​​രെ​​​ക്കൂ​​​ടി വാ​​​ങ്ങി​​​യാ​​​ൽ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ഭേ​​​ദ​​​ഗ​​​തി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​കും.

പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഒ​​​രം​​​ഗം പോ​​​ലു​​​മി​​​ല്ലാ​​​ത്ത ബി​​​ജെ​​​പി​​​ക്കാ​​​ണ് ഒ​​​റ്റ​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ൽ ആ​​​റു​​​പേ​​​രെ കി​​​ട്ടി​​​യ​​​ത്. 117 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വെ​​​റും ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു ബി​​​ജെ​​​പി​​​ക്കു​​​ള്ള​​​ത്. ബി​​​ജെ​​​പി​​​ക്ക് പ​​​ഞ്ചാ​​​ബ് മ​​​റ്റൊ​​​രു കേ​​​ര​​​ളം​ പോ​​​ലെ​​​യാ​​​ണെ​​​ന്ന​​​ർ​​​ഥം. തു​​​ട​​​ക്ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ, ബി​​​ജെ​​​പി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നു​​​മെ​​​തി​​​രേ ആം ​​​ആ​​​ദ്മി​​​യെ വി​​​ജ​​​യി​​​പ്പി​​​ച്ച പ​​​ഞ്ചാ​​​ബി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ധി കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ അ​​​ട്ടി​​​മ​​​റി​​​ച്ചി​​​രി​​​ക്കു​​​ന്നു.

എ​​​ന്തു ലാ​​​ഭ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ആം ​​​ആ​​​ദ്മി എം​​​പി​​​മാ​​​ർ ജ​​​ന​​​വി​​​ധി വി​​​റ്റ​​​തെ​​​ന്ന ചോ​​​ദ്യ​​​മു​​​ണ്ട്. രാ​​​ഷ്‌​​​ട്രീ​​​യ നേ​​​ട്ട​​​ങ്ങ​​​ൾ മു​​​ത​​​ൽ ഇ​​​ഡി​​​യെ (എ​​​ൻ​​​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​ക്‌​​ട​​​റേ​​​റ്റ്) ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ഭീ​​​ഷ​​​ണി​​​വ​​​രെ ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. രാ​​​ഘ​​​വ് ഛദ്ദ​​​യാ​​​ണ് കൂ​​​റു​​​മാ​​​റ്റ​​സം​​​ഘ​​​ത്തി​​​ന്‍റെ മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഛദ്ദ​​​യു​​​ടെ നീ​​​ക്കം മ​​​ണ​​​ത്ത​​​റി​​​ഞ്ഞ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി അ​​​ദ്ദേ​​​ഹ​​​ത്തെ രാ​​​ജ്യ​​​സ​​​ഭാ ഉ​​​പ​​​നേ​​​താ​​​വ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് നീ​​​ക്കു​​​ക​​​യും പ​​​ഞ്ചാ​​​ബ് എം​​​പി അ​​​ശോ​​​ക് കു​​​മാ​​​ർ മി​​​ത്ത​​​ലി​​​നെ പ​​​ക​​​രം നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു. പി​​​ന്നെ​​​യെ​​​ല്ലാം പെ​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു. ​മി​​​ത്ത​​​ലി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ ഗു​​​ഡ്ഗാ​​​വി​​​ലും ജ​​​ല​​​ന്ധ​​​റി​​​ലു​​​മു​​​ള്ള 10 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​പ്രി​​​ൽ 10ന് ​​ഇ​​ഡി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം അ​​​ദ്ദേ​​​ഹം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.

ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തേ​​​തും. 2016ൽ ​​​അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, 2017ൽ ​​​ബി​​​ഹാ​​​ർ, മ​​​ണി​​​പ്പു​​​ർ, ഗോ​​​വ, 2019ൽ ​​​ക​​​ർ​​​ണാ​​​ട​​​ക, 2020ൽ ​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​ത്. വി​​​ഷ​​​യം കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം​​ചെ​​​യ്യു​​​മെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​യോ​​​ഗ്യ​​​താ വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം അ​​​ന്തി​​​മ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം​​​ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്നും നി​​​യ​​​മ​​​മു​​​ണ്ടെ​​​ങ്കി​​​ലും 1992ലെ ​​​കി​​​ഹോ​​​തോ ഹോ​​​ളോ​​​ഹാ​​​ൻ കേ​​​സി​​​ൽ, അ​​​ധ്യ​​​ക്ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ണെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ണ്ട്. കേ​​​സി​​​ന്‍റെ ഫ​​​ലം എ​​​ന്താ​​​യാ​​​ലും അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം പ​​​ഞ്ചാ​​​ബി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. നി​​​ല​​​വി​​​ൽ ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​ർ മാ​​​ത്ര​​​മു​​​ള്ള ബി​​​ജെ​​​പി​​​ക്ക് ആം ​​​ആ​​​ദ്മി എം​​​പി​​​മാ​​​രു​​​ടെ വ​​​ര​​​വ് ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മോ എ​​​ന്ന​​​റി​​​യി​​​ല്ല. പ​​​ക്ഷേ, കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മ​​​ന​​​സി​​​ലൊ​​​രു ല​​​ഡു പൊ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. ത​​​ങ്ങ​​​ളെ കൈ​​​യൊ​​​ഴി​​​ഞ്ഞ് ആം ​​​ആ​​​ദ്മി​​​യെ വി​​​ജ​​​യി​​​പ്പി​​​ച്ച​​​വ​​​ർ തി​​​രി​​​ച്ചു ചി​​​ന്തി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് കാ​​​ര​​​ണം.

കോ​​​ൺ​​​ഗ്ര​​​സ് മു​​​ക്ത​​​ ഭാ​​​ര​​​ത​​​മെ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ മു​​​ക്ത​​​ ഭാ​​​ര​​​ത​​​മാ​​​ണെ​​​ന്ന് ആം ​​​ആ​​​ദ്മി​​​ക്കും തി​​​രി​​​ച്ച​​​റി​​​വാ​​​യി. അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ അ​​​ണ്ണാ ഹ​​​സാ​​​രെ ഡ​​​ൽ​​​ഹി രാം​​​ലീ​​​ല മൈ​​​താ​​​ന​​​ത്ത് ന​​​ട​​​ത്തി​​​യ ജ​​​ൻ ലോ​​​ക്പാ​​​ൽ സ​​​മ​​​ര​​​ത്തി​​​ലെ പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്ന അ​​​ര​​​വി​​​ന്ദ് കേ​​​ജരി​​​വാ​​​ൾ 2012ൽ ​​​രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​ണ് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി. ഡ​​​ൽ​​​ഹി​​​യി​​​ലും പി​​​ന്നീ​​​ട് പ​​​ഞ്ചാ​​​ബി​​​ലും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു. പ​​​ക്ഷേ, ബി​​​ജെ​​​പി​​​യു​​​ടെ കോ​​​ട്ട​​​യാ​​​യ ഗു​​​ജ​​​റാ​​​ത്തി​​​ലേ​​​ക്കും ആം ​​​ആ​​​ദ്മി മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ ഡ​​​ൽ​​​ഹി മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പി​​​ച്ച് കേ​​​ജരി​​​വാ​​​ളി​​​നെ ബി​​​ജെ​​​പി പൂ​​​ട്ടി.

കെ​​​ട്ടി​​​ച്ച​​​മ​​​ച്ച കേ​​​സാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് കോ​​​ട​​​തി വെ​​​റു​​​തെ ​​​വി​​​ട്ടെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ​​​ത​​​യ്ക്കും ജ​​​നാ​​​ധി​​​പ​​​ത്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും​​​വേ​​​ണ്ടി പ്ര​​​സം​​​ഗി​​​ച്ച പാ​​​ർ​​​ട്ടി, ക്ര​​​മേ​​​ണ കേ​​​ജരി​​​വാ​​​ളി​​​ന്‍റെ ഏ​​​കാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലാ​​​യി. 2014ൽ ​​​യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​നെ വീ​​​ഴ്ത്തി ബി​​ജെ​​പി​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യാ​​​ണ്. പ​​​ക്ഷേ, അ​​​തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച കൂ​​​ടു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും അ​​​ടു​​​ത്ത ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കും നീ​​​ളു​​​ന്ന​​​ത് ബി​​​ജെ​​​പി താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ വി​​​ല​​​യ്ക്കുവാ​​​ങ്ങ​​​ൽ മു​​​ന്പും ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും 1893 മാ​​​ർ​​​ച്ച് 22ന് ‘ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ്’, ‘നു​​​ണ​​​യും നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​വും’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ലെ​​​ഴു​​​തി​​​യ മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് ‘കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം’ എ​​​ന്ന പ്ര​​​യോ​​​ഗം ആ​​​ദ്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ ഈ ​​​ക​​​ച്ച​​​വ​​​ട​​​ക്കാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ണ്ട്. കോ​​​ൺ​​​ഗ്ര​​​സ് ത​​​ന്നെ​​​യാ​​​ണ് 1985ൽ ​​​കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കി​​​യ​​​ത്. 2003ൽ ​​​അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ഇ​​​തി​​​ൽ ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ന്നു. അ​​​തോ​​​ടെ കൂ​​​റു​​​മാ​​​റ്റ​​​ത്തി​​​ന്‍റെ സാ​​​ധു​​​ത​​​യ്ക്കു മൂ​​​ന്നി​​​ലൊ​​​ന്ന് ഭൂ​​​രി​​​പ​​​ക്ഷ​​​മെ​​​ന്ന​​​ത് മൂ​​​ന്നി​​​ൽ ര​​​ണ്ടാ​​​യി. പാ​​​വം വാ​​​ജ്പേ​​​യി! അ​​​ന്വേഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​ര​​​ണ​​​കാ​​​ല​​​ത്ത് കു​​​തി​​​ര​​​ച്ച​​​ന്ത​​​യി​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ടൊ​​​ന്നും ത​​​ട​​​സ​​​മാ​​​കി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ടി​​​ല്ല.

ഇ​​​ങ്ങ​​​നെ സം​​​ഗ്ര​​​ഹി​​​ക്കാം: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ഥ​​​മ​​​സ്ഥാ​​​നം കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ലൂ​​​ടെ രാ​​​ഷ്‌​​ട്രീ​​​യ ഭി​​​ക്ഷാം​​​ദേ​​​ഹി​​​ക​​​ളാ​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ കൈ​​​യ​​​ട​​​ക്കു​​​ക​​​യാ​​​ണ്. ആ​​​രു ജ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന​​​ല്ലാ​​​തെ ആ​​​രു ഭ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​ന​​​ത്തി​​​നു തീ​​​രു​​​മാ​​​നി​​​ക്കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ. “ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ജ​​​ന​​​ങ്ങ​​​ളാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​ക്കാ​​​ർ” എ​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ങ്ക​​​ൽ​​​പ്പ​​​ത്തോ​​​ട് ഇ​​​തി​​​നു ചി​​​ല സാ​​​ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന​​​തു ശ​​​രി​​​യാ​​​ണ്. അ​​​താ​​​ണ് കൂ​​​ടു​​​ത​​​ൽ അ​​​പ​​​ക​​​ടം.

Movies

ഞാ​ൻ ന​ട​ൻ ത​ന്നെ​യാ​ണ്, പ​ക്ഷേ രാ​ഷ്ട്രീ​യ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല: വി​ജ​യ്

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ് ന​ട​ത്തി​യ പ്ര​സം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. താ​ൻ ന​ട​ൻ ത​ന്നെ​യാ​ണെ​ന്നും പ​ക്ഷേ രാ​ഷ്ട്രീ​യ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജ​യ് പ​റ​യു​ന്നു.

"വി​ജ​യ് ഒ​രു ന​ട​നാ​ണ്, വി​ജ​യ് ഒ​രു ന​ട​നാ​ണ്... എ​ന്ന് പ​റ​യു​ന്ന ഒ​രു മ​ന്ത്രി​യു​ണ്ട്. അ​തെ, ഞാ​ൻ ഒ​രു ന​ട​നാ​ണ്. അ​ദ്ദേ​ഹം പു​തി​യ​താ​യി എ​ന്തോ ക​ണ്ടെ​ത്തി​യ​തു​പോ​ലെ​യാ​ണ് ഇ​ത് പ​റ​യു​ന്ന​ത്. പ​ക്ഷേ ഞാ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.

രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​തി​നു ശേ​ഷം ഞാ​ൻ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. നി​ങ്ങ​ൾ നാ​ട​ക​ത്തി​ന് മു​ക​ളി​ൽ നാ​ട​കം ക​ളി​ക്കു​ക​യാ​ണ്, അ​പ്പോ​ൾ നി​ങ്ങ​ളെ നാ​ട​ക അ​ഭി​നേ​താ​ക്ക​ളെ​ന്ന് വി​ളി​ക്കാ​മോ? നി​ങ്ങ​ളെ​യെ​ല്ലാം അ​പ​ക​ട​കാ​രി​ക​ളാ​യ നാ​ട​ക​ക്ക​മ്പ​നി​ക​ളെ​ന്ന് പ​റ​യാ​മോ?" വി​ജ​യ് ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ക​രൂ​രി​ൽ ന​ട​ന്ന ടി​വി​കെ റാ​ലി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 40-ല​ധി​കം പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ജ​യ് വി​കാ​രാ​ധീ​ന​നാ​യാ​ണ് സം​സാ​രി​ച്ച​ത്.

"എ​ന്തി​നാ​ണ് നി​ങ്ങ​ൾ എ​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്? ഞ​ങ്ങ​ൾ ഇ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യി​ല്ല എ​ന്ന് നി​ങ്ങ​ൾ ഒ​രു വീ​ഡി​യോ ഉ​ണ്ടാ​ക്കി, ഇ​പ്പോ​ൾ അ​തി​ന് എ​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പോ​ലീ​സ് എ​നി​ക്ക് അ​നു​മ​തി ന​ൽ​കി​യ സ​മ​യ​ത്താ​ണ് ഞാ​ൻ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാം ലൈ​വാ​ണ്, നി​ങ്ങ​ൾ​ക്ക് മ​ര്യാ​ദ​യി​ല്ലേ?" വി​ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

വി​ജ​യ്‌​യെ നേ​രി​ടാ​ൻ ക​മ​ൽ‌​ഹാ​സ​ൻ

വോ​ട്ടെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ത​മി​ഴ​ക രാ​ഷ്‌​ട്രീ​യ​പ്പോ​രാ​ട്ടം ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി‍​യാ​യ ടി​വി​കെ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി നേ​രി​ടാ​ൻ ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​നെ രം​ഗ​ത്തി​റ​ക്കി ഡി​എം​കെ.

ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ളം ഡി​എം​കെ​യു​ടെ താ​ര​പ്ര​ചാ​ര​ക​നാ​യി മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ ഹാ​സ​ൻ മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​യ​മ്പ​ത്തൂ​രി​ലെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി സെ​ന്തി​ൽ ബാ​ലാ​ജി​ക്കാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും ബി​ജെ​പി​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ക​മ​ൽ​ഹാ​സ​ൻ ഉ​യ​ർ​ത്തി​യ​ത്.

കോ​യ​മ്പ​ത്തൂ​രി​ലെ മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി നി​ഷേ​ധി​ച്ച കേ​ന്ദ്ര നി​ല​പാ​ടി​നെ ക​മ​ൽ​ഹാ​സ​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പ​ട്‌​ന​യി​ലും ആ​ഗ്ര​യി​ലും ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മാ​ഞ്ച​സ്റ്റ​ർ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന കോ​യ​മ്പ​ത്തൂ​രി​ന് എ​ന്തു​കൊ​ണ്ടു നി​ഷേ​ധി​ക്കു​ന്നു​വെ​ന്നു താ​രം ചോ​ദി​ച്ചു.

അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്ന സെ​ന്തി​ൽ ബാ​ലാ​ജി വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

ചെ​ന്നൈ​യി​ലെ പ്ര​ചാ​ര​ണ​ത്തി​ലും ക​മ​ൽ​ഹാ​സ​ൻ സ​ജീ​വ​മാ​ണ്. ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ മ​ത്സ​രി​ക്കു​ന്ന ചേ​പ്പോ​ക്ക്-​തി​രു​വ​ള്ളി​ക്കേ​നി​യി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ അ​ദ്ദേ​ഹം, കാ​യി​ക മേ​ഖ​ല​യി​ൽ ഉ​ദ​യ​നി​ധി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ചെ​ന്നൈ​യി​ൽ മ​ത്സ​രി​ക്കു​ന്ന​തും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ഭ​ര​ണ​ക​ക്ഷി​യെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന പോ​രാ​ട്ട​മാ​ക്കി മാ​റ്റു​ന്നു.

സി​നി​മ​യി​ലെ ത​ന്‍റെ ക​രി​യ​റി​ന്‍റെ ഉ​ന്ന​തി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ വി​ജ​യ്, യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മി​ട​യി​ലു​ള്ള ത​ന്‍റെ സ്വാ​ധീ​നം വോ​ട്ടാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

പെ​ര​മ്പൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യ് മ​ത്സ​രി​ക്കു​മ്പോ​ൾ, ചെ​ന്നൈ​യി​ലെ പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളാ​യ ടി ​ന​ഗ​റി​ലും വി​ല്ലി​വാ​ക്ക​ത്തി​ലും ത​ന്‍റെ വി​ശ്വ​സ്ത​രെ​യാ​ണ് വി​ജ​യ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​എം​കെ​യു​ടെ ശ​ക്ത​മാ​യ സ​ഖ്യ​ത്തി​ന് വി​ജ​യ്‌​യു​ടെ വ​ര​വു തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക ഭ​ര​ണ​പ​ക്ഷ​ത്തി​നു​ണ്ട്.

ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ താ​ര​പ്പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ൽ എം​ജി​ആ​റി​നും ജ​യ​ല​ളി​ത​യ്ക്കും ശേ​ഷം മ​റ്റൊ​രു ന​ട​നും മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ശി​വാ​ജി ഗ​ണേ​ശ​ൻ, വി​ജ​യ​കാ​ന്ത് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​വ​രാ​ണ്.

ഈ ​ച​രി​ത്രം വി​ജ​യ് തി​രു​ത്തു​മോ എ​ന്നാ​ണ് രാ​ഷ്ട്രീ​യ​ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​ഴി​മ​തി​ക്കെ​തി​രേ മൂ​ന്നാം ബ​ദ​ൽ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച ക​മ​ൽ​ഹാ​സ​ൻ, ബി​ജെ​പി​യെ നേ​രി​ടാ​ൻ ഡി​എം​കെ സ​ഖ്യ​ത്തി​നൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.

ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ളം ക​മ​ൽ​ഹാ​സ​ൻ താ​ര​പ്ര​ചാ​ര​ക​നാ​യി രം​ഗ​ത്തു​ണ്ട്.

Leader Page

വനിതാ സംവരണ രാഷ്‌ട്രീയം!

ചാ​​​ണ​​​ക്യ​​​ത​​​ന്ത്ര​​​ങ്ങ​​​ൾ എ​​​ന്നു കേ​​​ൾ​​​ക്കാ​​​ത്ത​​​വ​​​രു​​​ണ്ടാ​​​കി​​​ല്ല. രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും ബി​​​സി​​​ന​​​സി​​​ലും ചാ​​​ണ​​​ക്യ​​​ത​​​ന്ത്ര​​​ങ്ങ​​​ൾ പ​​​യ​​​റ്റു​​​ന്ന​​​വ​​​ർ നി​​​ര​​​വ​​​ധി​​​യാ​​​ണ്. അ​​​ടി​​​സ്ഥാ​​​ന രാ​​​ഷ്‌​​​ട്രീ​​​യ​​​ഗ്ര​​​ന്ഥ​​​മാ​​​യ അ​​​ർ​​​ഥ​​​ശാ​​​സ്ത്രം ര​​​ചി​​​ച്ച​​​യാ​​​ളാ​​​ണ് ചാ​​​ണ​​​ക്യ​​​ൻ.

മൗ​​​ര്യ സാ​​​മ്രാ​​​ജ്യ​​​ത്തി​​​ന്‍റെ ഉ​​​ദ​​​യ​​​ത്തി​​​നും ന​​​ന്ദ രാ​​​ജ​​​വം​​​ശ​​​ത്തി​​​ന്‍റെ നാ​​​ശ​​​ത്തി​​​നും നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ പു​​​രാ​​​ത​​​ന ഇ​​​ന്ത്യ​​​ൻ ത​​​ത്വ​​​ചി​​​ന്ത​​​ക​​​ൻ, സാ​​​ന്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​ൻ, നി​​​യ​​​മ​​​ജ്ഞ​​​ൻ, രാ​​​ജ​​​കീ​​​യ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് എ​​​ന്നി​​​ങ്ങ​​​നെ പ​​​ല വി​​​ശേ​​​ഷ​​​ണ​​​ങ്ങ​​​ളും ചാ​​​ണ​​​ക്യ​​​നു സ്വ​​​ന്തം. ച​​​ന്ദ്ര​​​ഗു​​​പ്ത മൗ​​​ര്യ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ മു​​​ഖ്യ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വാ​​​യി​​​രു​​​ന്ന ചാ​​​ണ​​​ക്യ​​​ൻ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യി കൗ​​​ടി​​​ല്യ​​​ൻ (ഗോ​​​ത്രം) അ​​​ല്ലെ​​​ങ്കി​​​ൽ വി​​​ഷ്ണു​​​ഗു​​​പ്ത​​​ൻ (ജ​​​ന്മ​​​നാ​​​മം) എ​​​ന്നും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു.

ക്രൂ​​​ര​​​മാ​​​യ പ്രാ​​​യോ​​​ഗി​​​ക​​​ത​​​യ്ക്കും പേ​​​രു​​​കേ​​​ട്ട​​​യാ​​​ളാ​​​ണ് ചാ​​​ണ​​​ക്യ​​​ൻ. നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ചാ​​​ണ​​​ക്യ​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യെ സ്വാ​​​ധീ​​​നി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ വി​​​ഖ്യാ​​​ത​​​മാ​​​ണ്. ശ​​​ത്രു​​​വി​​​ന്‍റെ ബ​​​ല​​​ഹീ​​​ന​​​ത മ​​​ന​​​സി​​​ലാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ൽ മു​​​ഖ്യം. അ​​​ത്യാ​​​വ​​​ശ്യ​​​ ഘ​​​ട്ട​​​ത്തി​​​ൽ ശ​​​ത്രു​​​വി​​​നോ​​​ടു സൗ​​​ഹൃ​​​ദം ന​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നും മ​​​റ്റു​​​മു​​​ള്ള ചാ​​​ണ​​​ക്യ​​​സൂ​​​ത്ര​​​ങ്ങ​​​ളോ​​​ടു മൂ​​​ല്യ​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​ർ വി​​​യോ​​​ജി​​​ക്കും. സ്വ​​​ന്തം ല​​​ക്ഷ്യ​​​ങ്ങ​​​ളും ബ​​​ല​​​ഹീ​​​ന​​​ത​​​ക​​​ളും മ​​​റ്റാ​​​രോ​​​ടും പ​​​റ​​​യ​​​രു​​​ത്. ശ​​​ത്രു​​​ക്ക​​​ൾ​​​ക്കി​​​ത് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​ക്കും.

ചാ​​​ണ​​​ക്യ​​​ൻ ഞെ​​​ട്ടു​​​ന്ന ത​​​ന്ത്രം

വി​​​ശാ​​​ല​​​മാ​​​യ ചാ​​​ര​​​ശൃം​​​ഖ​​​ല​​​യും സൈ​​​നി​​​കശ​​​ക്തി​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​വും എ​​​ല്ലാം ചേ​​​ർ​​​ന്ന​​​താ​​​ണു ചാ​​​ണ​​​ക്യ​​​ന്‍റെ രാ​​​ജ്യ​​​വി​​​ക​​​സ​​​നം. ചാ​​​ണ​​​ക്യ​​​നെ​​​പ്പോ​​​ലെ മാ​​​സ്റ്റ​​​ർ ത​​​ന്ത്ര​​​ജ്ഞ​​​രെ ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും ക​​​ണ്ടു.

“ചാ​​​ണ​​​ക്യ​​​ൻ ജീ​​​വി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ, നി​​​ങ്ങ​​​ളു​​​ടെ ത​​​ന്ത്രം ക​​​ണ്ട് അ​​​ദ്ദേ​​​ഹം ഞെ​​​ട്ടി​​​യേ​​​നെ” എ​​​ന്നാ​​​ണ്, വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ലോ​​​ക്സ​​​ഭാ എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ട്ടാ​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ കോ​​​ണ്‍ഗ്ര​​​സ് എം​​​പി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി പ​​​റ​​​ഞ്ഞ​​​ത്. അ​​​മി​​​ത് ഷാ​​​യെ വി​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു പ്രി​​​യ​​​ങ്ക​​​യു​​​ടെ ഈ ​​​പ​​​രി​​​ഹാ​​​സം.

വീ​​​ണി​​​ത​​​ല്ലോ കി​​​ട​​​ക്കു​​​ന്നു...

പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ല്ലു​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ 2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​നി​​​താ സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​കു​​​മോ​​​യെ​​​ന്ന​​​തു വീ​​​ണ്ടും ത്രി​​​ശ​​​ങ്കു​​​വി​​​ലാ​​​യി! വെ​​​റും 298 എം​​​പി​​​മാ​​​രാ​​​ണ് ബി​​​ല്ലി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ച​​​ത്. 230 എം​​​പി​​​മാ​​​ർ എ​​​തി​​​ർ​​​ത്തു. മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ച​​​ർ​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പും ര​​​ണ്ടാം​​​ദി​​​വ​​​സം രാ​​​ത്രി ഏ​​​ഴ​​​ര​​​യും ക​​​ട​​​ന്നി​​​ട്ടും സ​​​ർ​​​ക്കാ​​​രി​​​നു ര​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​ല്ല. മൂ​​​ന്നു ബി​​​ല്ലു​​​ക​​​ളെ​​​യും എ​​​തി​​​ർ​​​ത്തു തോ​​​ൽ​​​പ്പി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ​​​ത്ത​​​ന്നെ സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു. പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട​​​തു നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തും വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത ത​​​ക​​​ർ​​​ക്കു​​​ന്ന​​​തു​​​മാ​​​ണു ബി​​​ല്ലു​​​ക​​​ളെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞ​​​ത്.

ഒ​​​രുപ​​​ക്ഷേ ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യി മോ​​​ദി-ഷാ ​​​ദ്വ​​​യ​​​ത്തി​​​ന്‍റെ ആ​​​സൂ​​​ത്ര​​​ണ​​​വും ത​​​ന്ത്ര​​​വും ഫ​​​ലി​​​ച്ചി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ വ​​​നി​​​താ സം​​​വ​​​ര​​​ണം എ​​​ന്ന കു​​​രു​​​ക്കി​​​ലാ​​​ക്കി നേ​​​ട്ടം കൊ​​​യ്യാ​​​നു​​​ള്ള കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ത​​​ന്ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭ​​​യി​​​ൽ പാ​​​ളി​​​യ​​​ത്. മോ​​​ദി​​​യെ വെ​​​ല്ലു​​​ന്ന ചാ​​​ണ​​​ക്യ​​​ത​​​ന്ത്ര​​​ങ്ങ​​​ളാ​​​ണു പ്ര​​​തി​​​പ​​​ക്ഷം പ​​​യ​​​റ്റി​​​യ​​​ത്. മോ​​​ദി​​​യും ഷാ​​​യും ഒ​​​രു​​​ക്കി​​​യ വ​​​നി​​​താ സം​​​വ​​​ര​​​ണ കെ​​​ണി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം ഉ​​​യ​​​ർ​​​ത്തി​​​യ ജാ​​​തി സെ​​​ൻ​​​സ​​​സി​​​ന്‍റെ​​​യും മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ വി​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും കെ​​​ണി​​​യി​​​ൽ​​​നി​​​ന്ന് അ​​​പ്പാ​​​ടെ ത​​​ല​​​യൂ​​​രാ​​​ൻ ബി​​​ജെ​​​പി​​​ക്കാ​​​യ​​​തു​​​മി​​​ല്ല. രാ​​​ഷ്‌​​​ട്രീ​​​യ കൗ​​​ശ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷം ഇ​​​ക്കു​​​റി ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നു പി​​​ന്നി​​​ലാ​​​യി​​​ല്ല.

രാ​​​ഷ്‌​​​ട്രീ​​​യ​​​ലാ​​​ക്കി​​​ന്‍റെ തി​​​ടു​​​ക്കം

വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​നും എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണം 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള 131-ാം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ, ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ബി​​​ൽ, ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നും മ​​​റ്റു​​​മു​​​ള്ള കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​ക​​​ളി​​​ൻ​​​മേ​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച ഭ​​​ര​​​ണ-പ്ര​​​തി​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ചാ​​​ണ​​​ക്യ​​​ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ നേ​​​ർ​​​ക്കാ​​​ഴ്ച​​​യാ​​​യി. ലോ​​​ക്സ​​​ഭ​​​യി​​​ലും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്ക് 33 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി 2023ൽ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് ഏ​​​താ​​​ണ്ട് ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി പാ​​​സാ​​​ക്കി​​​യ വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം പ​​​ക്ഷേ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നു കീ​​​റാ​​​മു​​​ട്ടി​​​യാ​​​യി.

2023ൽ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ ‘നാ​​​രീ​​​ശ​​​ക്തി വ​​​ന്ദ​​​ൻ അ​​​ധിനി​​​യം’ എ​​​ന്ന വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​ക്കി​​​യ​​​തു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ത്യേ​​​ക ത്രി​​​ദി​​​ന സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ച​​​ർ​​​ച്ച തു​​​ട​​​ങ്ങി​​​യ ശേ​​​ഷ​​​മാ​​​ണു പ​​​ഴ​​​യ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​നം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം കി​​​ട്ടി​​​യി​​​ട്ടും വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കാ​​​തെ കേ​​​ന്ദ്രം ഒ​​​ളി​​​ച്ചു​​​ക​​​ളി​​​ച്ചു. പ​​​ശ്ചി​​​മബം​​​ഗാ​​​ൾ, ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കും 2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​പ്പോ​​​ൾ കാ​​​ണി​​​ച്ച തി​​​ടു​​​ക്ക​​​ത്തി​​​നു രാ​​​ഷ്‌​​​ട്രീ​​​യ​​​ദു​​​ഷ്‌​​​ട​​​ലാ​​​ക്ക് ആ​​​രോ​​​പി​​​ക്കു​​​ന്ന​​​വ​​​രെ കു​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ല.

ക​​​ണ​​​ക്കി​​​ല്ലാ​​​തെ ക​​​ള്ള​​​ക്ക​​​ളി

പു​​​തി​​​യ ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പ് (സെ​​​ൻ​​​സ​​​സ്) പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ലോ​​​ക്സ​​​ഭ​​​യി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും വ​​​നി​​​ത​​​ക​​​ൾ​​​ക്കു മൂ​​​ന്നി​​​ലൊ​​​ന്നു സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ന്ന നി​​​യ​​​മം, ഇ​​​വ ര​​​ണ്ടും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷ​​​മേ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഷാ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​തു​​​മാ​​​ണ്. പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മ​​​ത്തി​​​ലും ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 2029ലെ ​​​പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി രാ​​​ഷ്‌​​​ട്രീ​​​യ ഭൂ​​​പ​​​ടം അ​​​നു​​​കൂ​​​ല​​​മാ​​​യി പു​​​ന​​​ർ​​​രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്യാ​​​നു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മ​​​മാ​​​ണു പെ​​​ട്ടെ​​​ന്നു​​​ള്ള മ​​​നം​​​മാ​​​റ്റ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം സം​​​ശ​​​യി​​​ക്കു​​​ന്നു. അ​​​തി​​​ൽ തെ​​​റ്റു​​​മി​​​ല്ല.

പു​​​തി​​​യ സെ​​​ൻ​​​സ​​​സ് ക​​​ണ​​​ക്കു​​​ക​​​ളി​​​ല്ലാ​​​തെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ബി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു ബി​​​ല്ലു​​​ക​​​ളാ​​​ണു ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്ന​​​ലെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. മോ​​​ദി​​​ക്കും ഷാ​​​യ്ക്കും ബി​​​ജെ​​​പി​​​ക്കും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണി​​​ത്. സം​​​ഘ​​​പ​​​രി​​​വാ​​​ർ ന്യാ​​​യീ​​​ക​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഇ​​​റ​​​ക്കി​​​യാ​​​ലും ര​​​ക്ഷ​​​യി​​​ല്ല. വേ​​​ണ്ട​​​ത്ര കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളോ സ​​​മ​​​വാ​​​യ​​​മോ ഇ​​​ല്ലാ​​​തെ തെ​​​ര​​​ക്കി​​​ട്ടു ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ​​​താ​​​ണു പ്ര​​​തി​​​പ​​​ക്ഷം ചു​​​രു​​​ട്ടി​​​ക്കൂ​​​ട്ടി​​​യ​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഭി​​​ന്ന​​​ത​​​ക​​​ൾ മു​​​ത​​​ലെ​​​ടു​​​ക്കാ​​​മെ​​​ന്നും വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തെ ആ​​​ർ​​​ക്കും എ​​​തി​​​ർ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന അ​​​മി​​​ത ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​ണു ത​​​ക​​​ർ​​​ന്ന​​​ത്.

ചി​​​ത​​​റി​​​യ​​​വ​​​രെ ഒ​​​ന്നി​​​പ്പി​​​ച്ചു

കോ​​​ണ്‍ഗ്ര​​​സും തൃ​​​ണ​​​മൂ​​​ലും ഡി​​​എം​​​കെ​​​യും എ​​​സ്പി​​​യും ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ളും മു​​​ത​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി വ​​​രെ​​​യു​​​ള്ള​​​വ​​​രെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണു പ്ര​​​ത്യേ​​​ക പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വ​​​ഴി​​​തെ​​​ളി​​​ച്ച​​​ത്. ചി​​​ത​​​റി​​​യോ​​​ടി​​​യ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ച്ച​​​തി​​​നു​​​ള്ള ക്രെ​​​ഡി​​​റ്റ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ലെ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു മ​​​ന്ത്രി​​​യു​​​ടെ ത​​​ല​​​യി​​​ൽ ചാ​​​രി ത​​​ടി​​​ത​​​പ്പു​​​ക​​​യേ ര​​​ക്ഷ​​​യു​​​ള്ളൂ. പ​​​ക്ഷേ, മോ​​​ദി​​​യും ഷാ​​​യും മു​​​ന്നി​​​ൽനി​​​ന്നു ന​​​യി​​​ച്ച ത​​​ന്ത്രം പാ​​​ളി​​​യ​​​തി​​​നു വേ​​​റെ​​​യാ​​​രെ​​​യും പ​​​ഴി​​​ചാ​​​രി​​​യി​​​ട്ടു കാ​​​ര്യ​​​മി​​​ല്ല. രാ​​​ഷ്‌ട്രീ​​​യ കു​​​ടി​​​ല​​​ത​​​യു​​​ടെ തി​​​രി​​​ച്ച​​​ടി​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം പ​​​രി​​​ഹ​​​സി​​​ക്കു​​​ന്നു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ നി​​​ർ​​​ദേ​​​ശി​​​ച്ച ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​നു​​​ള്ള 2011ലെ ​​​സെ​​​ൻ​​​സ​​​സി​​​ൽ ജാ​​​തിക​​​ണ​​​ക്കെ​​​ടു​​​പ്പ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ​​​യും നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ​​​യും നി​​​ല​​​പാ​​​ടു​​​ക​​​ളെ തു​​​ട​​​ർ​​​ന്നാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ കാ​​​നേ​​​ഷു​​​മാ​​​രി പ്ര​​​ക്രി​​​യ​​​യി​​​ൽ ജാ​​​തികൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഏ​​​ഴു പ​​​തി​​​റ്റാ​​​ണ്ടി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണി​​​ത്. ജാ​​​തി ക​​​ണ​​​ക്കെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​ത്തി​​​ട​​​ത്തോ​​​ളം, സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും ശ​​​രി​​​യാ​​​യ പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും പ​​​റ​​​ഞ്ഞ​​​തു സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ട്ടി​​​ലാ​​​ക്കാ​​​ൻകൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. ജാ​​​തി സെ​​​ൻ​​​സ​​​സി​​​നെ ബി​​​ജെ​​​പി ഭ​​​യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ഇ​​​രു​​​വ​​​രും ആ​​​രോ​​​പി​​​ച്ചു. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ശ​​​ശി ത​​​രൂ​​​ർ, അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ്, ക​​​നി​​​മൊ​​​ഴി തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​ല്ലാം പ്ര​​​തി​​​പ​​​ക്ഷ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മൂ​​​ർ​​​ച്ച കൂ​​​ട്ടി.

മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ഗൂ​​​ഢ​​​ത​​​ന്ത്രം

വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ക​​​യും അ​​​നു​​​കൂ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​വ​​​രാ​​​ണ് കോ​​​ണ്‍ഗ്ര​​​സ്. സെ​​​ൻ​​​സ​​​സി​​​നു മു​​​ന്പു​​​ള്ള മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തെ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ എം​​​പി​​​മാ​​​രു​​​ടെ സീ​​​റ്റുകൂ​​​ട്ട​​​ലി​​​നെ​​​യും എ​​​തി​​​ർ​​​ത്തു. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പ്ര​​​ധാ​​​ന പാ​​​ർ​​​ട്ടി​​​ക​​​ളെ​​​ല്ലാം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ന്നു. പ​​​ശ്ചി​​​മബം​​​ഗാ​​​ൾ, ത​​​മി​​​ഴ്നാട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു പി​​​ന്നാ​​​ലെ സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്ത​​​ശേ​​​ഷ​​​മേ പു​​​തി​​​യ ബി​​​ല്ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​വൂ എ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും ര​​​ണ്ടു ത​​​വ​​​ണ ക​​​ത്ത് മു​​​ഖേ​​​ന​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് അ​​​വ​​​ഗ​​​ണി​​​ച്ചാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​നീ​​​ക്കം.

ലോ​​​ക്സ​​​ഭ​​​യു​​​ടെ നി​​​ല​​​വി​​​ലെ 543 സീ​​​റ്റു​​​ക​​​ളി​​​ൽനി​​​ന്ന് 850 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ൽ മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തു ദു​​​ഷ്‌​​​ട രാ​​​ഷ്‌​​​ട്രീ​​​യ ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​യു​​​ന്നു. പ​​​തി​​​ന​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പു​​​ള്ള ജ​​​ന​​​സം​​​ഖ്യ മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി സീ​​​റ്റു​​​ക​​​ൾ കൂ​​​ട്ടി​​​യാ​​​ൽ ബി​​​ജെ​​​പി​​​ക്കു ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടു​​​ക എ​​​ളു​​​പ്പ​​​മാ​​​കും.

ഉ​​​റ​​​പ്പാ​​​ക്ക​​​ണം തു​​​ല്യ​​​നീ​​​തി

നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യു​​​ള്ള ലിം​​​ഗ വി​​​വേ​​​ച​​​ന​​​ത്തി​​​ലൂ​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും പു​​​രു​​​ഷ​​​ന്മാ​​​ർ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ഇ​​​ട​​​ങ്ങ​​​ൾ സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി ഒ​​​ഴി​​​യേ​​​ണ്ട​​​തു​​​ണ്ട്. അ​​​തി​​​നു പ​​​ക​​​രം സീ​​​റ്റു​​​ക​​​ൾ കൂ​​​ട്ടു​​​ന്ന​​​തി​​​ലൂ​​​ടെ പു​​​രു​​​ഷാ​​​ധി​​​പ​​​ത്യം വീ​​​ണ്ടും ഉ​​​റ​​​പ്പി​​​ക്കു​​​ന്നു. ഇ​​​തി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ദു​​​ഷ്‌​​​ട​​​ലാ​​​ക്കു​​​ണ്ട്. നി​​​ല​​​വി​​​ൽ 543 എം​​​പി​​​മാ​​​രി​​​ൽ 86 ശ​​​ത​​​മാ​​​നം പു​​​രു​​​ഷ​​​ന്മാ​​​രാ​​​ണ്. നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട 816 അ​​​ല്ലെ​​​ങ്കി​​​ൽ 850 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ 300ൽ ​​​താ​​​ഴെ സ്ത്രീ​​​ക​​​ളു​​​ടെ ശ​​​ബ്ദം വീ​​​ണ്ടും ത​​​ഴ​​​യ​​​പ്പെ​​​ടും. വി​​​വേ​​​ച​​​ന​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത തു​​​ല്യ​​​നീ​​​തി​​​യു​​​ടെ രാ​​​ജ്യ​​​മാ​​​ക​​​ണം ഇ​​​ന്ത്യ.

National

സ്നേ​ഹ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു: മ​മ​ത

കോ​ൽ​ക്ക​ത്ത: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രേ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. താ​ൻ ബു​ൾ​ഡോ​ർ പൊ​ളി​റ്റി​ക്സി​ല​ല്ല വി​ശ്വ​സി​ക്കു​ന്ന​ത് സ്നേ​ഹ​ത്തി​ലാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

ബീ​ര്‍​ഭൂം ജി​ല്ല​യി​ലെ സു​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ആ​ദി​ത്യ​നാ​ഥി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​പ്പോ​ലെ ഇ​വി​ടെ​യും ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ചി​ല​ർ പ​റ​യു​ന്നു. ഞാ​ൻ ബു​ൾ​ഡോ​സ​ർ രാ​ഷ്‌​ട്രീ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. സ്നേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് ഗു​ണ്ടാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണെ​ന്നും മാ​ഫി​യ രാ​ജാ​ണെ​ന്നും മാ​റ്റം​കൊ​ണ്ടു​വ​രാ​ന്‍ യു​പി മോ​ഡ​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​സം​ഗി​ച്ച​തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​മ​ത​യു​ടെ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​ത്.

Kerala

ഭീഷണി വിലപ്പോവില്ല; മാർ കല്ലറങ്ങാട്ടിന്‍റെ വൈറലായ പ്രസംഗം ഇങ്ങനെ

പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ നടത്തിയ പ്രസംഗം വൈറലാകുന്നു. സമകാലിക രാഷ്‌ട്രീയ വിവാദങ്ങളോടും സംഭവങ്ങളോടും ചേർത്തുവച്ചാണ് പലരും ഈ പ്രസംഗത്തെ വ്യഖ്യാനിക്കുന്നത്. ജയ്‌ഗിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് മാധ്യമശ്രദ്ധ നേടിയത്. പ്രസംഗത്തിന്‍റെ പൂർണരൂപം ഇങ്ങനെ:

എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്നു നമുക്കു പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്‍റെ അർഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്നു ഞാൻ കരുതുന്നില്ല. നമ്മൾ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പൊതുരംഗത്തു പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ചു മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഞാൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല, ആരാണെങ്കിലും മതനേതാക്കന്മാർക്കു നേരെ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.

ചാനൽ ഭാഷ

അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അതു മാനിക്കാതെ നമ്മൾ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്കു വേണ്ടി മാത്രം നമ്മൾ സംസാരിക്കരുത്. നമുക്കൊരു ചാനൽ ഭാഷ അല്ലെങ്കിൽ ഒരു ചാനൽ സംഭാഷണ സംസ്കാരം സൃഷ്ടിക്കണം എന്ന കാര്യത്തിനു വേണ്ടി മാത്രം മുമ്പോട്ടു പോകുന്നതു ശരിയല്ല. ആരാണെങ്കിലും അത്തരം തെറ്റുകൾ സമൂഹത്തെ അറിയിക്കണം. ഭീഷണിയുടെ സ്വരം വിലപ്പോകില്ല, അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.

രാഷ്‌ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നതെന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്‌ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽനിന്നു വളർന്നുവന്നത്. അതെല്ലാം നമുക്കു സന്തോഷമാണ്, നമുക്ക് തൃപ്തിയാണ്. അവരു വഴി നമുക്കു നിരവധിയായ അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.

സഗൗരവം ആശയങ്ങൾ നിരത്തി സഭയിലൂടെയാണ് അവർ വളർന്നത്. അങ്ങനെ അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനായിട്ടുമാണ് അവർ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകളായിട്ട് തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുത്ത, പൊളിറ്റിക്കൽ ലെഗസി സ്വന്തമാക്കി നേടിയെടുത്ത ആളുകളൊക്കെ അവരുടെ ആ ഒരു ഐഡന്‍റിറ്റിക്കു ചേരാത്ത വിധത്തിൽ നിൽക്കുന്നതും പറയുന്നതും സമീപിക്കുന്നതും തെറ്റാണെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.

നമുക്കു വലിയ രാഷ്‌ട്രീയ വാഗ്വാദങ്ങളിലേക്കൊന്നും പോകണ്ട. പക്ഷേ, ആയിരക്കണക്കിനു വൈദികരും സമർപ്പിതരും ഉള്ള ഈ സഭയെ മൂലയ്ക്കു കൊണ്ടേയിരുത്തി മിണ്ടാപ്രാണികൾ ആയിരിക്കണം, ന്യൂട്രൽ ആയിരിക്കണം - ഇതൊക്കെ ആരോടാണ് സംസാരിക്കുന്നത്? ആർക്കുവേണ്ടിയാണ് പറയുന്നത്? എപ്പോഴും നമ്മൾ ന്യൂട്രൽ ആയിരുന്നാൽ നമ്മുടെ ഐഡന്‍റിറ്റി എല്ലാം നഷ്ടപ്പെടും. 'Always neutral means always irrelevant'. നമുക്കൊന്നും പറയാൻ പറ്റുകയില്ല, ഒന്നും നമുക്കു ചൂണ്ടിക്കാണിക്കാൻ പറ്റുകയില്ല. ന്യൂട്രൽ ആയിരിക്കണം എന്നതൊന്നും നടപ്പാകുന്ന കാര്യമല്ല. അതു നടപ്പിലാക്കാൻ ആരും ചിന്തിക്കുകയും ചെയ്യരുത്.

നമ്മുടെ രാജ്യം നൽകുന്ന അവസരം

നമ്മുടെ രാജ്യം നമുക്കുള്ള തനിമ, നമ്മുടെ ഐഡന്‍റിറ്റി എന്താണെന്നു പറയാനായിട്ടുള്ള അവസരം നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ അത് ആർക്കും പറയാവുന്നതാണ്. ആരോ എവിടെയോ രഹസ്യമായിട്ട് വോട്ടിന്‍റെ കാര്യം പറഞ്ഞു എന്നാണല്ലോ ഒക്കെ പറയുന്നത്, എനിക്കറിഞ്ഞുകൂടാ. എന്‍റെ ചിന്ത, രഹസ്യമായിട്ട് എന്തിനാണ്? പരസ്യമായി തന്നെ ഉപയോഗിക്കാൻ നമുക്ക് അവകാശമില്ലേ? പരസ്യമായിട്ട് നമ്മളോടു നമ്മുടെ കാര്യങ്ങൾ പറയുന്നതിന് എന്തിനാ പേടിക്കുന്നത്? ആരെയാ പേടിക്കുന്നത്? നമ്മുടെ സത്യം എന്താണെന്നു കാണുകയും ആ സത്യത്തെ സധൈര്യം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ കഴിയുകയുമാണ് വേണ്ടത്. തോമാശ്ലീഹ ചെയ്തത് അതാണല്ലോ. അവന്‍റെ കൂട്ടത്തിൽ പോയി മരിക്കാൻ തയാറായവനാണ് അദ്ദേഹം.

Religions always have a role to play in the public sphere, അതു നമ്മൾ മനസിലാക്കണം. പൊതു ചർച്ചകൾ, പൊതുസമൂഹം അവിടെയെല്ലാം നമുക്കു മത അനുയായികളായിട്ട് നിൽക്കുന്നവർക്ക് അതിനെ സ്വാധീനിക്കാൻ, അവരെ തിരുത്താൻ, അവരെ ആത്മീയതയിലേക്കു നയിക്കാനൊക്കെ നമുക്ക് അവകാശമുണ്ട്.

ആ അവകാശം നമ്മൾ രാഷ്‌ട്രീയ രംഗത്ത് ഇറങ്ങി അവരെ പോലെ പെരുമാറണം എന്നുള്ളതല്ല. നമുക്ക് ഈ രാജ്യത്തു ജീവിക്കണം, വളരണം. ഈ രാജ്യത്തിനു വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. നേഷൻ ബിൽഡിംഗിന് വേണ്ടിയാണ് നമ്മളുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം സഭ തുടങ്ങിയിട്ടുള്ളതും ഇപ്പോഴും അങ്ങനത്തെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും.

അതുകൊണ്ട് വളരെ ബലഹീനമായ വാക്കുകളിലൂടെയുള്ള ആക്ഷേപങ്ങൾ ആർക്കും എവിടെയും ഏതു സ്ഥലത്തും, പബ്ലിക് സ്ക്വയറിലും അല്ലെങ്കിൽ മെത്രാന്മാരുടെ താമസ മുറികളുടെ മുമ്പിലും എല്ലാം വന്നുനിന്നു പറയാം എന്ന രീതിയിൽ പോകുമ്പോൾ നമ്മൾ പറയേണ്ടത് സത്യം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. ഒരു അനീതിയും നമ്മൾ ആരോടും ചെയ്യുന്നില്ല.

സത്യം മുക്കിക്കളയുന്നു അല്ലെങ്കിൽ അതിനെ സ്വീകരിക്കാൻ തയാറല്ലാതെ വരുന്നു എന്നു കാണുമ്പോൾ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാകണം. നമുക്കു നിലപാടുകൾ വേണം. അതു സത്യമായിരിക്കണം. നമ്മുടെ നിലപാട് ആരെയും ആക്ഷേപിക്കാൻ വേണ്ടിയല്ല, ഒരു കള്ളത്തരവും കാണിക്കാൻ വേണ്ടിയല്ല, ഒരു രൂപ പോലും ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല.

നമുക്ക് നമ്മുടെ ഭരണഘടന തന്നിരിക്കുന്ന അവകാശങ്ങൾ സ്വന്തമായിട്ട് കരുതണം. നമ്മുടെ പത്രമാസികകളെ ആക്ഷേപിക്കരുത്. ദീപിക സത്യം മാത്രം പറയുന്ന ഒരു പത്രമാണത്, എന്തിനാണ് അതിനെ ആക്ഷേപിക്കുന്നത്? അങ്ങനെ നമ്മൾ അനുവദിക്കരുത്. നമ്മൾ ആരെയും കയറി ആക്രമിക്കാൻ വേണ്ടിയല്ല ഞാൻ പറയുന്നത്. നമ്മളുടെ നിലപാടുകൾ സുവിശേഷ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളിലൂടെ മാത്രവുമാണ്. സുവിശേഷം പറയാനും സഭയുടെ ടീച്ചിംഗ് പറയാനും നമുക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം നമ്മൾ ഉപയോഗിക്കണം.

മീനച്ചിൽ താലൂക്കിലെ അതിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും എംപിമാരും എംഎൽഎമാരും ഒക്കെ ശ്രദ്ധിക്കേണ്ടത് ആ പ്രദേശത്തിനും നമ്മുടെ സഭയ്ക്കും ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയ്യാനാണ്. നമ്മുടെ സഭയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ചരിത്രവും സുറിയാനി ഭാഷാ പാണ്ഡിത്യവും ഒക്കെ നിലനിൽക്കുന്ന പ്രദേശമാണത്. അത്തരം കാര്യങ്ങൾ കൂടുതൽ പഠിക്കാനും അതു നിലനിർത്താനും ഒക്കെ നമുക്കു സാധിക്കണം.

ഞാൻ നിങ്ങളോട് ഇതു പറഞ്ഞത് ഇന്നു തോമാശ്ലീഹയുടെ ദിനമായതുകൊണ്ടാണ്. ശ്ലീഹായെ നമ്മൾ പുതിയ ഒരു ലെൻസിലൂടെ കാണണം. അദ്ദേഹം പറഞ്ഞ ആ തിരുവചനങ്ങൾ സത്യം പ്രഘോഷിക്കാനായിട്ട് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ഈശോയോട് ടച്ച് ചെയ്തുകൊണ്ട് വേണം നമ്മൾ ജീവിക്കാൻ എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്.

സഭയാണ് നമ്മുടെ ജീവിതത്തിന്‍റെ അത്യന്തികമായ എല്ലാത്തിന്‍റെയും അർഥം എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ ഈ പുതുഞായർ നമുക്കു നമ്മുടെ സഭയോടും നമ്മുടെ രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നല്ല അവസരമാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ദൈവഭക്തിയിലും സഭയോടുള്ള സ്നേഹത്തിലും ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മൾ. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഈ സഭയ്ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.

Kerala

മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് രാഷ്‌ട്രീയത്തിന് ഗുണകരമല്ല: തിരുവഞ്ചൂര്‍

കോ​ട്ട​യം: മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രെ ആ​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള നി​ല​പാ​ട് കേ​ര​ള രാ​ഷ്‌ട്രീ​യ​ത്തി​ന് ഗു​ണ​ക​ര​മ​ല്ലെ​ന്ന് കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ.

രാ​ഷ്‌ട്രീ​യ ല​ക്ഷ്യം നേ​ടു​ന്ന​തി​നു​വേ​ണ്ടി ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ടാ​നു​ള്ള ശ്ര​മ​ത്തോ​ട് ആ​രും യോ​ജി​ക്കി​ല്ലെ​ന്നും മ​ല​യാ​ളി​യെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍കൈ​യെ​ടു​ത്ത ദീ​പി​ക​യ്ക്ക് എ​തി​രാ​യു​ള്ള നീ​ക്കം കേ​ര​ള സം​സ്‌​കാ​ര​ത്തി​ന് യോ​ഗ്യ​മ​ല്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ദു​ര്‍ബ​ല​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണെ​ന്നും കൂ​ട്ടി​ചേ​ര്‍ത്തു.

Kerala

പി.സി. ജോർജിന്‍റെ പരാമർശം തള്ളി ബിജെപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവ സഭകളെയും സഭാമേലധ്യക്ഷൻമാരെയും അധിക്ഷേപിച്ചുകൊണ്ട് ബിജെപി നിർവാഹക സമിതിയംഗം പി.സി. ജോർജ് നടത്തിയ പ്രസ്താവനകളെ തള്ളി ബിജെപി.

പി.സി. ജോർജ് പറഞ്ഞതു ബിജെപിയുടെ നിലപാടല്ലെന്നു ജനറൽ സെക്രട്ടറി എസ്. സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. പി.സി. ജോർജ് അദ്ദേഹത്തിന്‍റെ രീതിയിൽ പറഞ്ഞതാണ്. അതു പാർട്ടിയുടെ നിലപാടല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ എംഎൽഎമാരുള്ള പാർട്ടി ബിജെപിയാണ്. ഏതൊരു സമൂഹത്തെപ്പോലെയും ക്രിസ്ത്യൻ സമൂഹവും തങ്ങളുടെ ഭാഗമാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.

ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും നേരത്തെ രംഗത്തുവന്നിരുന്നു. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്. പി.സി. ജോർജിൽനിന്ന് അധിക്ഷേപകരമായ പ്രസ്താവനകൾ വന്നതിനു പിന്നാലെ വിവിധ മേഖലകളിൽനിന്നു വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പരാമർശം തള്ളി ബിജെപിതന്നെ രംഗത്തിറങ്ങിയത്. 

 

Kerala

ഷോണിന്‍റെ ഭീഷണി വേണ്ട, സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കുമെന്ന് കാപ്പൻ

കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്‍റെ സമീപനമാണ് എഫ്‌സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്‍റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാജയം ഉറപ്പായതോടെ അതിന്‍റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്‍റെ വ്യക്തമായ പ്രതിഫലനമാണ്.

മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്‍റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.

Kerala

ക്രൈസ്തവ സഭകൾക്കെതിരേ വിമർശനവുമായി ഷോണും പി.സി. ജോർജും

കോട്ടയം: ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.

കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരേ വിമർശനവുമായി ഷോൺ ജോർജും പി.സി. ജോർജും രംഗത്തുവന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബിൽ മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

മാണി സി. കാപ്പനെയും ഷോൺ പരിഹസിച്ചു. 65000ൽ പരം വോട്ട് കാപ്പന് എവിടന്നു കിട്ടുമെന്നു പറഞ്ഞാൽ നന്നായിരുന്നു. കാപ്പന്‍റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർഥന. കാപ്പനു ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്കു കിട്ടുമെന്നും ഭൂരിപക്ഷം എത്രയെന്നു പറയില്ലെന്നും ഷോൺ കൂട്ടിച്ചേര്‍ത്തു.

Kerala

20 ല​ക്ഷ​ത്തി​ന്‍റെ ഡീ​ല്‍, വി.​പി. സ​ജീ​ന്ദ്ര​ന്‍ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണം, മ​ത്സ​രി​ക്ക​രു​ത്; തെ​ളി​വ് പു​റ​ത്തു​വി​ട്ട് സാ​ബു ജേ​ക്ക​ബ്

കൊ​ച്ചി: ട്വ​ന്‍റി20​യി​ല്‍‌​നി​ന്നു രാ​ജി​വ​ച്ച പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൂ​ജ ജോ​മോ​നെ​തി​രെ ഡീ​ല്‍ ആ​രോ​പ​ണം ശ​ക്ത​മാ​ക്കി പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ സാ​ബു എം. ​ജേ​ക്ക​ബ്. കു​ന്ന​ത്തു​നാ​ട് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യ മു​ന്‍ എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​നു​മാ​യി 20 ല​ക്ഷം രൂ​പ​യു​ടെ ഡീ​ല്‍ ആ​ണ് പൂ​ജ ജോ​മോ​ന്‍ ന​ട​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് ഡീ​ല്‍ ഉ​റ​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സാ​ബു ജേ​ക്ക​ബ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പു​റ​ത്തു​വി​ട്ടു.

പൂ​തൃ​ക്ക സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നി​ബെ​ന്‍ കു​ന്ന​ത്ത്, പൂ​തൃ​ക്ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ര്‍ കു​പ്ലാ​ശേ​രി എ​ന്നി​വ​രു​മാ​യാ​ണ് പൂ​ജ ജോ​മോ​ന്‍ ഡീ​ല്‍ ഉ​റ​പ്പി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഡീ​ല്‍ തെ​ളി​യി​ച്ചാ​ല്‍ രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സ​ജീ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് സാ​ബു ജേ​ക്ക​ബ് ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.

പൂ​തൃ​ക്ക സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ഡീ​ല്‍ ഉ​ണ്ടാ​ക്കി​യ​ത്. അ​ഞ്ച് ല​ക്ഷം പ​ണ​മാ​യും, ഏ​ഴ് ല​ക്ഷ​ത്തി​ന്‍റെ ബാ​ങ്ക് ലോ​ണും, അ​തി​ന്‍റെ പ​ലി​ശ​യും ചേ​ര്‍​ന്ന് 15 ല​ക്ഷ​ത്തി​നാ​യി​രു​ന്നു ആ​ദ്യ ഡീ​ല്‍ ഉ​റ​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഡീ​ലി​ന്‍റെ വി​വ​രം പു​റ​ത്താ​യ​തോ​ടെ പൂ​ജ അ​ഞ്ച് ല​ക്ഷം രൂ​പ കൂ​ടി അ​ധി​കം ആ​വ​ശ്യ​പ്പെ​ടു​ക​യും 20 ല​ക്ഷ​മാ​ക്കി ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ഡീ​ല്‍ ഉ​റ​പ്പി​ച്ച ശേ​ഷം ബെ​ന്നി ബെ​ഹ്നാ​ന്‍ അ​വി​ടെ വ​ന്നു. ബെ​ന്നി ബ​ഹ്നാ​നു​മാ​യി സം​സാ​രി​ച്ച് ഉ​റ​പ്പി​ച്ചു. ബാ​ങ്കി​ല്‍ ന​ട​ന്ന ഡീ​ല്‍ ച​ര്‍​ച്ച​യ്ക്ക് ശേ​ഷം മാ​ര്‍​ച്ച് 27ന് ​വൈ​കി​ട്ട് 6.45ന് ​സ​ജീ​ന്ദ്ര​ന്‍റെ വെ​ളു​ത്ത ഇ​ന്നോ​വ കാ​റി​ലും തു​ട​ര്‍​ന്ന് കോ​ല​ഞ്ചേ​രി​യി​ലെ സെ​ന്‍​ട്ര​ല്‍ ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ഓ​ഫീ​സി​ലും വ​ച്ചാ​ണ് അ​ന്തി​മ ഡീ​ല്‍ ഉ​റ​പ്പി​ച്ച​ത്. ഇ​തു​പോ​ലെ കോ​ള​നി​ക​ളി​ല്‍ ക​യ​റി കോ​ണ്‍​ഗ്ര​സ് 5000, 10000 രൂ​പ വ​ച്ച് കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സാ​ബു ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

ഇ​തി​ലൂ​ടെ കു​ന്ന​ത്തു​നാ​ട് പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തെ വി​ല​ക്കെ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്. ട്വ​ന്‍റി20​യു​ടെ ഭ​ര​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണ് ല​ക്ഷ്യം. 20 ല​ക്ഷം അ​വ​രെ സം​ബ​ന്ധി​ച്ച് ഒ​രു ന​ഷ്ട​മ​ല്ല. തെ​ളി​വ് കൊ​ണ്ടു​വ​രി​ക​യാ​ണെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സ​ജീ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. ആ ​വാ​ക്ക് പാ​ലി​ക്ക​ണം, ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പി​ന്‍​വാ​ങ്ങ​ണ​മെ​ന്ന് സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ട്വ​ന്‍റി20 എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ലാ​ണ് താ​ന്‍ രാ​ജി​വ​യ്ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പൂ​ജ ജോ​മോ​ന്‍ ഇ​ന്ന​ലെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡീ​ല്‍ ആ​രോ​പ​ണം ഉ​യ​ര്‍​ത്തി സാ​ബു ജേ​ക്ക​ബ് രം​ഗ​ത്തെ​ത്തി​യ​ത്. വി.​പി. സ​ജീ​ന്ദ്ര​നു​മാ​യി 20 ല​ക്ഷം രൂ​പ​യു​ടെ ഡീ​ല്‍ പൂ​ജ ജോ​മോ​ന്‍ ന​ട​ത്തി​യെ​ന്ന് സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നൊ​പ്പം ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​രു​ന്നു.

Kerala

കേ​ര​ള​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ​യി​ല്ല; ലൗ ​ജി​ഹാ​ദി​ന് സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്നു: വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്നും ഇ​തു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന​ത്ത് സ്ത്രീ ​സു​ര​ക്ഷ ഇ​ല്ലാ​താ​കു​ന്ന​തെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി​യും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ. ശാ​സ്ത​മം​ഗ​ല​ത്ത് ന​ട​ന്ന 'ബ്ര​ഞ്ച് വി​ത്ത് ശ്രീ​ലേ​ഖ' എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​വ​രു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന ത​നി​ക്ക് പോ​ലും ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​പ്പോ​ൾ സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്ന് ശ്രീ​ലേ​ഖ തു​റ​ന്ന​ടി​ച്ചു. രാ​ഷ്ട്രീ​യ അ​നു​മ​തി​യി​ല്ലാ​തെ ഡി​ജി​പി​ക്ക് പോ​ലും ത​നി​ക്കൊ​പ്പം നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

അ​ടു​ത്തി​ടെ ഒ​രു മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​വും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​വ​രെ സ്വ​ന്തം വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു എ​ന്നും, പോ​ലീ​സി​ന്‍റെ പ​രാ​തി സെ​ല്ലി​ൽ നേ​രി​ട്ട് വി​ളി​ച്ചി​ട്ടും സ​ർ​ക്കാ​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ശ്രീ​ലേ​ഖ ആ​ഞ്ഞ​ടി​ച്ചു.

Movies

ക​രു​ണാ​നി​ധി​യു​ടെ പ്ര​തി​ഷേ​ധം മ​ന​സി​ലെ​ത്തി; റെ​യി​ൽ​വേ ട്രാ​ക്കി​ൽ ത​ല​വ​ച്ചു​കി​ട​ന്ന മ​ൻ​സൂ​ർ അ​ലി ഖാ​നെ​തി​രെ കേ​സ്

തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​ചാ​ര​ണ​ത്തി​നി​ടെ പാ​ള​ത്തി​ൽ ത​ല​വ​ച്ചു​കി​ട​ന്ന​തി​നു ന​ട​നും തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ ലാ​ൽ​ഗു​ഡി മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യു​മാ​യ മ​ൻ​സൂ​ർ അ​ലി​ഖാ​ന്‍റെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

പാ​ള​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്നു ത​ട​സ​മു​ണ്ടാ​ക്കി​യ​തി​നും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നു​മാ​ണ് കേ​സ്.

ത​മി​ഴ്‌​നാ​ട്ടി​ൽ ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 1953-ൽ ​മു​ൻ​മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധി ക​ല്ല​ക്കു​ടി പാ​ള​ത്തി​ൽ ത​ല​വ​ച്ച​ത് വ​ലി​യ സം​ഭ​വ​മാ​യി​രു​ന്നു.

ക​ല്ല​ക്കു​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ ക​രു​ണാ​നി​ധി​യു​ടെ പ്ര​തി​ഷേ​ധം മ​ന​സി​ലെ​ത്തി​യെ​ന്നും പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തു പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ൻ​സൂ​ർ അ​ലി​ഖാ​ൻ ന്യാ​യീ​ക​രി​ച്ചു.

ഇ​ന്ത്യ ജ​ന​നാ​യ​ക പു​ലി​ക​ൾ ക​ക്ഷി എ​ന്ന പേ​രി​ൽ പാ​ർ​ട്ടി​യു​ണ്ടാ​ക്കി​യ മ​ൻ​സൂ​ർ അ​ലി​ഖാ​ൻ തി​ങ്ക​ളാ​ഴ്ച​യാ​ണ് ലാ​ൽ​ഗു​ഡി​യി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

Movies

കോ​ടി​ക​ൾ ആ​സ്തി​യു​ള്ള രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കൊ​പ്പം മു​നീ​റി​നെ കൂ​ട്ടാ​നാ​വി​ല്ല: ല​ക്ഷ്മി​പ്രി​യ

ജ​പ്തി ഭീ​ഷ​ണി നേ​രി​ട്ട മു​സ്‌​ലിം ലീ​ഗ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​കെ. മു​നീ​റി​നെ​ക്കു​റി​ച്ച് ന​ടി​യും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​യു​മാ​യ ല​ക്ഷ്മി പ്രി​യ എ​ഴു​തി​യ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളി​ൽ കോ​ടി​ക​ളു​ടെ ആ​സ്തി ക​ണ്ട രാ​ഷ്ട്രീ​യ​ക്കാ​രു​ടെ കൂ​ട്ട​ത്തി​ൽ എം.​കെ. മു​നീ​റി​നെ കൂ​ട്ടാ​നാ​കി​ല്ലെ​ന്നും അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ രാ​ഷ്ട്രീ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു അ​പ​വാ​ദ​മാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ല​ക്ഷ്മി പ്രി​യ പ​റ​യു​ന്നു.

''രാ​ഷ്ട്രീ​യം തൊ​ഴി​ലാ​യി കൊ​ണ്ടു ന​ട​ക്കു​ന്ന ചി​ല​രു​ടെ നാ​മ നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ ത​നി​ക്കും കു​ടും​ബ​ത്തി​നും കോ​ടി​ക​ളു​ടെ ആ​സ്തി എ​ന്ന് എ​ഴു​തി​യ​ത് ക​ണ്ട മ​നു​ഷ്യ​രാ​ണ് നാം.

​ഇ​വ​രൊ​ന്നും മ​റ്റൊ​രു തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട​താ​യി ന​മ്മു​ടെ അ​റി​വി​ൽ ഇ​ല്ല. അ​വ​രി​ൽ ഡോ​ക്ട​ർ എം.​കെ. മു​നീ​ർ സാ​റി​നെ ന​മു​ക്ക് കൂ​ട്ടാ​നാ​വി​ല്ല. ജ​ന സേ​വ​ന​ത്തി​ന് എം​ബി​ബി​എ​സ് ഡോ​ക്ട​ർ ആ​യി​ട്ട് കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് അ​ദ്ദേ​ഹം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്ന് എം​എ​ൽ​എ ആ​യി.

അ​തി​നും മു​ൻ​പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹൃ​ദ​യ​ത്വം കേ​ര​ള​ത്തി​ലെ സം​സ്കാ​രി​ക സ​ദ​സി​ൽ സാ​ഹി​ത്യ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ നാം ​ക​ണ്ടി​ട്ടു​ണ്ട്. മി​ക​ച്ച വാ​ഗ്മി​യും പ്ര​ഭാ​ഷ​ക​നും എ​ഡി​റ്റ​റും ഗാ​യ​ക​നും ഒ​ക്കെ​യാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വി​ണ്യം തെ​ളി​യി​ച്ചു. ശേ​ഷം പൊ​തു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക്. 2011- 16 കാ​ല​യ​ള​വി​ൽ മ​ന്ത്രി​യാ​യും എം​എ​ൽ​എ ആ​യും തു​ട​രു​ന്ന അ​ദ്ദേ​ഹം തീ​ർ​ച്ച​യാ​യും അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ രാ​ഷ്ട്രീ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു അ​പ​വാ​ദം ത​ന്നെ​യാ​ണ്.

അ​ല്ലെ​ങ്കി​ലും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ ഖ​ജ​നാ​വി​ൽ നി​ന്നും ഒ​രു നാ​ണ​യം പോ​ലും എ​ടു​ക്കാ​തെ ക​ടം വാ​ങ്ങി തി​രി​കെ പോ​യ പ​ത്ര പ്ര​വ​ർ​ത്ത​ക​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും ദീ​ർ​ഘ​കാ​ല വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ സാ​ഹി​ബി​ന്‍റെ മ​ക​ന് അ​ങ്ങ​നെ ആ​കാ​ന​ല്ലേ സാ​ധി​ക്കൂ?

എം.​കെ. മു​നീ​ർ സാ​റി​ന് ഡ​യ​ബ​റ്റി​സ് സം​ബ​ന്ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട് എ​ന്ന് അ​റി​യാം. എ​ന്നാ​ൽ ഇ​ന്ന​ലെ വ​ള​രെ പ​രി​ക്ഷീ​ണി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ സാം​സ്കാ​രി​ക കേ​ര​ളം വ​ലി​യ വേ​ദ​ന​യോ​ടെ​യാ​ണ് ക​ണ്ട​ത്. ഷോ​പ്പിം​ഗ് മാ​ളു​ക​ളും വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളും മ​റ്റ് സം​രം​ഭ​ങ്ങ​ളു​മൊ​ക്കെ നേ​ടി​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്നി​ൽ ജ​പ്തി ഭീ​ഷ​ണി​യി​ൽ കി​ട​പ്പാ​ടം പോ​ലും ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യി​ൽ എ​ന്ന​ത് ഞെ​ട്ട​ലു​ള​വാ​ക്കി. അ​ത്  ച​രി​ത്ര​ത്തെ പി​ന്നോ​ട്ട് വ​ലി​ക്കു​ക​യും സി.​എ​ച്ച് സാ​ഹി​ബി​ന്റെ​യൊ​ക്കെ ച​രി​ത്രം വീ​ണ്ടും തി​ര​യാ​നും കാ​ര​ണ​മാ​ക്കി.

പ്ര​ബു​ദ്ധ കേ​ര​ളം രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്കു​മ​പ്പു​റ​ത്തേ​യ്ക്ക് ശ്രീ ​മു​നീ​ർ സാ​റി​നെ ചേ​ർ​ത്തു പി​ടി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.’’​ല​ക്ഷ്മി പ്രി​യ​യു​ടെ വാ​ക്കു​ക​ൾ.

Movies

ര​മേ​ഷ് പി​ഷാ​ര​ടി വി​ജ​യ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ്ഥാ​നാ​ര്‍​ഥി.. അ​വ​ന്‍ വി​ളി​ച്ചി​ല്ലെ​ങ്കി​ലും പ്ര​ചാ​ര​ണ​ത്തിനു പോകും: ധ​ര്‍​മ​ജ​ന്‍

മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​ണ് ര​മേ​ശ് പി​ഷാ​ര​ടി എ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. താ​ന്‍ നാ​ളെ ത​ന്നെ പാ​ല​ക്കാ​ട് പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങു​മെ​ന്ന് ധ​ര്‍​മ​ജ​ന്‍ ദീ​പി​ക ഓ​ണ്‍​ലൈ​നി​നോ​ട് പ്ര​തി​ക​രി​ച്ചു.

നാ​ളെ പാ​ല​ക്കാ​ട്ടേ​ക്ക് പോ​കും. ര​മേ​ഷ് പി​ഷാ​ര​ടി​ക്ക് ന​ല്ല വി​ജ​യ​സാ​ധ്യ​ത​യു​ണ്ട്. മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​ക്കാ​ളും ന​ല്ല വി​ജ​യ​സാ​ധ്യ​ത​യു​ള്ള ഒ​രാ​ളാ​ണ് പി​ഷാ​ര​ടി. ബി​ജെ​പി​ക്ക് ഒ​ക്കെ കു​റ​ച്ച് വോ​ട്ട് ഒ​ക്കെ ഉ​ണ്ടാ​കും. പ​ക്ഷെ ന​ല്ല വി​ദ്യാ​ഭ്യാ​സ​മു​ള്ള, ന​ല്ല ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ​യാ​ണ് യു​ഡി​എ​ഫ് നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് വി​ജ​യ​സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

താ​ര​ങ്ങ​ളെ​യൊ​ക്കെ പ്ര​ചാ​ര​ണ​ത്തി​ന് അ​ങ്ങ​നെ വി​ളി​ക്കു​ന്ന ആ​ളൊ​ന്നു​മ​ല്ല പി​ഷാ​ര​ടി. എ​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് ആ​രെ​യും വി​ളി​ക്കി​ല്ല. അ​ങ്ങ​നെ ആ​രെ​യും വി​ളി​ക്ക​ണ​മെ​ന്നി​ല്ല. സ്‌​നേ​ഹം കൊ​ണ്ട് പ​ല​രും പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങും. എ​ന്നെ വി​ളി​ച്ചി​ട്ട​ല്ല ഞാ​ന്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കു​ന്ന​ത്. അ​വ​നു​മാ​യു​ള്ള ബ​ന്ധം വ​ച്ചാ​ണ് പോ​കു​ന്ന​ത് എ​ന്ന് ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

ര​മേ​ശ് പി​ഷാ​ര​ടി വി​ളി​ച്ചാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കു​മെ​ന്ന് ന​ട​ന്‍ ആ​സി​ഫ് അ​ലി പ​റ​ഞ്ഞ​തി​നെ കു​റി​ച്ചും ധ​ര്‍​മ​ജ​ന്‍ സം​സാ​രി​ച്ചു. ആ​സി​ഫ് അ​വ​നു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മു​ള്ള ഒ​രാ​ളാ​ണ്. ഒ​രു ക​മ്യൂ​ണി​സ്റ്റ് കു​ടും​ബ​ത്തി​ല്‍ വ​ള​ര്‍​ന്ന ഒ​രാ​ളാ​ണ് ആ​സി​ഫ്. അ​വ​ന്‍റെ ന​ന്മ​യു​ള്ള മ​ന​സു​വ​ച്ച് പ​റ​ഞ്ഞ​താ​ണ് പി​ഷാ​ര​ടി വി​ളി​ച്ചാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് ചെ​ല്ലു​മെ​ന്ന്.

ആ​ട് 3യു​ടെ പ്ര​മോ​ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ തീ​ര്‍​ത്ത് നാ​ളെ പാ​ല​ക്കാ​ട് എ​ത്തു​മെ​ന്നും ധ​ര്‍​മ​ജ​ന്‍ വ്യ​ക്ത​മാ​ക്കി. പ്ര​മോ​ഷ​ന്‍ വ​ര്‍​ക്കു​ക​ളു​മാ​യി ഇ​ന്ന​ലെ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ ആ​യി​രു​ന്നു. ഇ​ന്നും പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ളു​ണ്ട്. പ്ര​മോ​ഷ​ന് എ​ത്തി​യി​ല്ലെ​ങ്കി​ല്‍ പ​രാ​തി​ക​ള്‍ കൂ​ടു​ത​ലാ​ണ്. നാ​ളെ​യും കൂ​ടി പ്ര​മോ​ഷ​ന്‍ ഉ​ണ്ട്. അ​തു ക​ഴി​ഞ്ഞ് പാ​ല​ക്കാ​ട് പോ​കു​മെ​ന്നും ധ​ര്‍​മ​ജ​ന്‍ വ്യ​ക്ത​മാ​ക്കി.

Kerala

വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങും: മാണി സി. കാപ്പൻ

പാലാ: സ്ഥിരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് റെക്കോർഡ് സ്ഥാപിക്കുക എന്നത് തന്‍റെ ലക്ഷ്യമല്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്‍റെ പ്രഖ്യാപനം. എന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്‍റെ നന്മയ്ക്കായി അധ്വാനിക്കുന്ന പുതുതലമുറയ്ക്കായിട്ടാണു വഴിമാറുന്നതെന്നും കാപ്പൻ പറഞ്ഞു.

നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിനു തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ലെക്സ് വച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിനു ചേരുന്നതല്ല.

ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും മൂന്ന് തവണ തോറ്റാണു താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്‍ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാപ്പൻ പറഞ്ഞു.

 

 

District News

തെരഞ്ഞെടുപ്പ് കാലത്ത് തിരക്കൊഴിഞ്ഞ് നാട്ടകം ഗസ്റ്റ് ഹൗസ്

കോട്ടയം: തെരഞ്ഞെടുപ്പ് കാലം രാഷ്‌ട്രീയ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും സമയമാണ്. സ്ഥാനാര്‍ഥി നിര്‍ണയം, രാഷ്‌ട്രീയ ചര്‍ച്ചകള്‍, പ്രചാരണ തന്ത്രങ്ങള്‍, നേതാക്കളുടെ യോഗങ്ങള്‍ എല്ലാം തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായും പരസ്യമായും നടക്കാറുണ്ട്.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊക്കെ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ആതിഥ്യം ഒരുക്കിയിരുന്ന നാട്ടകം ഗസ്റ്റ് ഹൗസ് ഇക്കൊല്ലം ശാന്തമാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ടുമാസം കൂടിയെടുക്കുന്നതാണു കാരണം.

നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ ഗസ്റ്റ് ഹൗസ് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കെത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ചര്‍ച്ചാകേന്ദ്രവും താമസസ്ഥലവുമായിരുന്നു. ആലപ്പുഴ കയര്‍ ഫാക്ടറിയുടെ ചുമതലക്കാരനായി എത്തിയ ഡി.എച്ച്. ഡേവി എന്ന സായിപ്പ് ജോലിയില്‍നിന്നും വിരമിച്ചപ്പോള്‍ 1928ല്‍കൊടൂരാറിനടുത്ത് മണിപ്പുഴ മുപ്പായിക്കാട് എട്ടര ഏക്കര്‍ സ്ഥലം വാങ്ങി ബംഗ്ലാവ് പണിയുന്നത്.

രണ്ടു സ്യൂട്ട് മുറികളടക്കം എട്ട് മുറികളാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വൈദ്യുതിയില്ലാതിരുന്ന അക്കാലത്ത് ഇംഗ്ലണ്ടില്‍നിന്നും ജനറേറ്റര്‍ എത്തിച്ചതും അതില്‍നിന്നുള്ള വെളിച്ചവുമൊക്കെ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. നിലവില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് ഗസ്റ്റ് ഹൗസ്.

രാഷ്ട്രപതിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മറ്റു രാഷ്ട്രീയ നേതാക്കളൊക്കെ കോട്ടയത്ത് സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസത്തിനു തെരഞ്ഞെടുക്കുന്ന ഇടമാണിത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സോണിയ ഗാന്ധിയും ഇവിടെ എത്തിയിരുന്നു.

മുന്‍ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, കെ.ആര്‍. നാരായണന്‍, ഇപ്പോഴത്തെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, ഗവര്‍ണര്‍മാരായിരുന്ന സി.വി. ആന്ദബോസ്, പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരൊക്കെ കോട്ടയത്തെത്തുമ്പോള്‍ താമസിക്കുന്നതും നാട്ടകത്തെ ഗസ്റ്റ് ഹൗസിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും താമസത്തിനായി പലതവണ എത്തിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന കാലത്ത് ശനിയാഴ്ച രാത്രിയില്‍ എത്തി ഗസ്റ്റ് ഹൗസില്‍ തങ്ങി പുലര്‍ച്ചെ പുതുപ്പള്ളി പള്ളിയില്‍ പോയിരുന്നത് പതിവായിരുന്നു.

കെ.എം. മാണിയും ടി.എം. ജേക്കബും പി.ജെ. ജോസഫും ആര്‍. ബാലകൃഷ്ണപിള്ളയുമൊക്കെയായി കേരള കോണ്‍ഗ്രസിന്‍റെ തുടക്കം, വളര്‍ച്ച, പിളര്‍പ്പ് തുടങ്ങിയ ചര്‍ച്ചകള്‍ക്കും ഗസ്റ്റ് ഹൗസ് പലതവണ വേദിയായി. ഏറ്റവും മികച്ച ഗാര്‍ഡനുള്ള ഗസ്റ്റ് ഹൗസാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

ആലപ്പുഴയില്‍നിന്നും കിട്ടുന്ന ഫ്രഷ് കരിമീനാണ് ഇവിടുത്തെ കാന്‍റീനിലെ പ്രധാന വിഭവം. അതിഥികള്‍ ആവശ്യപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി നല്‍കും. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഡേവി സായിപ്പിന്‍റെ അതിഥിയായി വര്‍ഷത്തിലൊരിക്കല്‍ ഇവിടെ എത്തിയിരുന്നു.

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരും ഇവിടുത്തെ സന്ദര്‍ശകനായിരുന്നു. അങ്ങനെയാണ് ഗസ്റ്റ് ഹൗസ് ഇരിക്കുന്ന കവലയ്ക്ക് ദിവാന്‍കവല എന്ന പേര് വന്നത്. 2028ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഗസ്റ്റ് ഹൗസ്. അറ്റകുറ്റപ്പണികള്‍ക്കുശേഷം അടുത്ത മാസം ഗസ്റ്റ് ഹൗസ് തുറക്കും.

National

"രാ​ഷ്ട്രീ​യ​ത്തി​ൽ ഫു​ൾ സ്റ്റോ​പ്പു​ക​ളി​ല്ല": വി​ര​മി​ക്കു​ന്ന രാ​ജ്യ​സ​ഭാ എം​പി​മാ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്ര​യ​യ​പ്പ്

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ - ജൂ​ൺ മാ​സ​ങ്ങ​ൾ​ക്കി​ട​യി​ലാ​യി 59 രാ​ജ്യ​സ​ഭാ എം​പി​മാ​രു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് വി​ര​മി​ക്കു​ന്ന 37 രാ​ജ്യ​സ​ഭ എം​പി​മാ​രെ അ​നു​മോ​ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ അ​വ​സാ​ന​മി​ല്ലെ​ന്നും അ​നു​ഭ​വ​സ​മ്പ​ത്ത് പൊ​തു​സ​മൂ​ഹ​ത്തി​നാ​യി തു​ട​ർ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​ര​മി​ച്ച എം​പി​മാ​രോ​ടാ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

"രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രി​ക്ക​ലും ഫു​ൾ സ്റ്റോ​പ്പു​ക​ളി​ല്ല. സ​ഭ​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നു എ​ന്ന​തി​ന​ർ​ത്ഥം പൊ​തു​ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നു എ​ന്ന​ല്ല. നി​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി ഇ​നി​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും," പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.

എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ, ശ​ര​ദ് പ​വാ​ർ തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പാ​ർ​ല​മെ​ന്‍റ​റി സേ​വ​ന​ങ്ങ​ളെ​യും പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു. രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു സ​മ്മേ​ള​നം ന​ട​ന്ന​ത്. ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​ര​മി​ക്കു​ന്ന 20 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള എം​പി​മാ​ർ​ക്കാ​ണ് പാ​ർ​ല​മെ​ന്‍റ് ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

Kerala

നാ​ട്ടി​ക​യി​ൽ സി.​സി. മു​കു​ന്ദ​നെ കൈ​വി​ട്ട് കോ​ൺ​ഗ്ര​സ്; സു​നി​ൽ ലാ​ലൂ​ർ സ്ഥാ​നാ​ർഥി​യാ​കും

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ നി​ർ​ണാ​യ​ക രാഷ്‌ട്രീ​യ നീ​ക്കം. സി​പി​ഐ​യു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ​യ്ക്കു കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ൽ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. നാ​ട്ടി​ക​യി​ൽ സു​നി​ൽ ലാ​ലൂ​രി​നെ സ്വ​ന്തം സ്ഥാ​നാ​ർഥി​യാ​യി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം.

സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ സി.​സി. മു​കു​ന്ദ​നെ സി​പി​ഐ പു​റ​ത്താ​ക്കി​യി​രു​ന്നു. ഈ ​സ​മ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. കോ​ണ്‍​ഗ്ര​സ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി ഗീ​താ ഗോ​പി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി മു​കു​ന്ദ​ൻ രം​ഗ​ത്തെ​ത്തി.

എ​ന്നാ​ൽ, കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം മു​കു​ന്ദ​നെ​തി​രേ രം​ഗ​ത്തു വ​ന്ന​തോ​ടെ പി​ന്തു​ണ​യ്ക്കാ​നു​ള്ള നീ​ക്കം പാ​ളി. ഡ​ൽ​ഹി​യി​ലെ​ത്തി കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ നേ​ടാ​നു​ള്ള മു​കു​ന്ദ​ന്‍റെ ശ്ര​മ​ങ്ങ​ളും വേ​ണ്ട​ത്ര വി​ജ​യി​ച്ചി​ല്ല. പാ​ർ​ട്ടി​യോ നേ​താ​ക്ക​ളോ മു​കു​ന്ദ​നെ ഡ​ൽ​ഹി​യി​ലേ​ക്കു വി​ളി​പ്പി​ച്ചി​ല്ലെ​ന്നും സ്വ​ന്തം നി​ല​യ്ക്കു പോ​യ​താ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ​ത്തി​യി​ട്ടും കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളെ മാ​ത്ര​മാ​ണു കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. നേ​ര​ത്തേ പി​ന്തു​ണ​യ​റി​യി​ച്ച നേ​താ​ക്ക​ളും പി​ൻ​വ​ലി​ഞ്ഞു.

വെട്ടിലായി മുകുന്ദൻ

പാ​ർ​ട്ടി​യോ​ട് ഇ​ട​ഞ്ഞ​തി​നു പി​ന്നാ​ലെ മു​കു​ന്ദ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളു​ടെ പേ​രി​ൽ ഗീ​താ ഗോ​പി വ​ക്കീ​ൽ നോ​ട്ടീ​സും അ​യ​ച്ചി​ട്ടു​ണ്ട്. അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ പി​ൻ​വ​ലി​ച്ചു മാ​പ്പു പ​റ​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ന്നു​വ​രെ​യാ​ണ് സ​മ​യം ന​ൽ​കി​യ​ത്. മ​റി​ച്ചാ​യാ​ൽ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും വ​ക്കീ​ൽ നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2021ൽ ​നാ​ട്ടി​ക​യി​ൽ സി.​സി. മു​കു​ന്ദ​ൻ 28,431 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു ജ​യി​ച്ച​ത്. മു​കു​ന്ദ​ൻ 72,930 വോ​ട്ടും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ സു​നി​ൽ ലാ​ലൂ​ർ 43,441 വോ​ട്ടും നേ​ടി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ ലോ​ച​ന​ൻ അ​ന്പാ​ട്ട് 33,650 വോ​ട്ടു​ക​ളും നേ​ടി. 2011 മു​ത​ൽ നാ​ട്ടി​ക​യി​ൽ എ​ൽഡി​എ​ഫ് ഭൂ​രി​പ​ക്ഷം ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ക്കു​റി ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണു സി​പി​ഐ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ട​തു​പ​ക്ഷ​ത്തെ അ​തൃ​പ്ത​രു​ടെ വോ​ട്ടു​ക​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.

Kerala

ജി. സുധാകരനെ സിപിഎം വിളിച്ചു, വർഗവഞ്ചകാ! കെ. സുധാകരനെ കോൺഗ്രസ് എന്തു വിളിക്കും?

കോട്ടയം: കേരള രാഷ്‌ട്രീയത്തിൽ സുധാകരഗ്രഹണം. ഇന്നലെ സിപിഎമ്മിനെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനാണ് മുൾമുനയിൽ നിർത്തിയതെങ്കിൽ ഇന്നു കോൺഗ്രസ് പാർട്ടിയെ മുൻ കെപിസിസി പ്രസിഡന്‍റ് കൂടിയായ കെ. സുധാകരനാണ് മുൾമുനയിലാക്കിയിരിക്കുന്നത്. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്.

ഡൽഹിയിലെ ഇന്നത്തെ ചർച്ചകൾക്കു നിൽക്കാതെ അദ്ദേഹം ഡൽഹിയിൽനിന്നു നാട്ടിലേക്കു മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന താത്പര്യത്തിലായിരുന്നു സുധാകരൻ. എന്നാൽ, നിലവിൽ എംപിമാരായവർ മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനുതീരെ താത്പര്യം ഇല്ലായിരുന്നു. ദേശീയ നേതൃത്വവും ഈ നിലപാടിനോടു യോജിച്ചതോടെയാണ് കെ.സുധാകരൻ ഇടഞ്ഞത്. സുധാകരനെ അനുനയിപ്പിക്കാൻ പല രീതിയിൽ നേതാക്കൾ ശ്രമിച്ചുവരുന്നതിനിടെയാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്.

സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ഡൽഹിയിൽ ഉണ്ട്. മത്സരിക്കണമെന്നു നേരത്തെ താത്പര്യപ്പെട്ട അടൂർ പ്രകാശ് അടക്കമുള്ളവരുമായി ഇവർ സംസാരിച്ചിരുന്നു.

സീറ്റ് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് സുധാകരൻ പിണങ്ങി നാട്ടിലേക്കു മടങ്ങിയത്. പ്രതിഷേധിച്ചാണോ മടക്കമെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകാനും അദ്ദേഹം തയാറായില്ല. ഇതിൽനിന്നു തന്നെ അദ്ദേഹം അസംതൃപ്തനാണെന്നു വ്യക്തമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുധാകരൻ അടക്കം മൂന്ന് എംപിമാർ മത്സരിക്കണമെന്ന താത്പര്യത്തിൽത്തന്നെ നിൽക്കുകയാണെന്നാണ് സൂചന.

മു​​​​തി​​​​ര്‍ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് ജി.​​​​സു​​​​ധാ​​​​ക​​​​ര​​​​ന്‍ പാർട്ടിയുമായി പിണങ്ങി വ​​​​രു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ല്‍ സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ള്ളി​​​​ലെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ മൂ​​​​ലം പാ​​​​ര്‍ട്ടി അം​​​​ഗ​​​​ത്വം പു​​​​തു​​​​ക്കാ​​​​തി​​​​രു​​​​ന്ന സു​​​​ധാ​​​​ക​​​​ര​​​​ന്‍ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11 ന് ​​​​പ​​​​റ​​​​വൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ല്‍ വി​​​​ളി​​​​ച്ച പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ച​​​​ത്.

എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വോ​​​​ട്ട് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നെ​​​​ന്നും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നൊ​​​​പ്പ​​​​വും വ​​​​ര്‍ഗീ​​​​യ​​​​ത​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​​യു​​​​മാ​​​​യി​​​​രി​​​​ക്കും ത​​​​ന്‍റെ പോ​​​​രാ​​​​ട്ട​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ത​​​​നി​​​​ക്കെ​​​​തി​​​​രേ വ​​​​ന്ന ഓ​​​​രോ ആ​​​​രോ​​​​പ​​​​ണ​​​​ത്തിനും മ​​​​റു​​​​പ​​​​ടി പ​​​​റ​​​​ഞ്ഞു കൊ​​​​ണ്ടാ​​​​ണ് ഒ​​​​ന്നേ​​​​കാ​​​​ല്‍ മ​​​​ണി​​​​ക്കൂ​​​​ര്‍ നീ​​​​ണ്ട പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

“അ​​​​യാ​​​​ള്‍ക്കെ​​​​ന്താ ഇ​​​​നി വേ​​​​ണ്ട​​​​ത്, ര​​​​ണ്ടു​​​​ത​​​​വ​​​​ണ മ​​​​ന്ത്രി​​​​യാ​​​​യി​​​​ല്ലേ എം​​​​എ​​​​ല്‍എ​​​​യാ​​​​യി​​​​ല്ലേ ’’എ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദപ്പെ​​​​ട്ട സ്ഥാ​​​​ന​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ചോ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​വ​​​​ര്‍ അ​​​​ണ്‍ മാ​​​​ര്‍ക്‌​​​​സി​​​​യ​​​​രാ​​​​ണ്. മ​​​​രി​​​​ക്കു​​​​ന്ന​​​​തുവ​​​​രെ ലെ​​​​നി​​​​ന്‍ റ​​​​ഷ്യ​​​​യു​​​​ടെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ലേ. സ്റ്റാ​​​​ലി​​​​ന്‍ എ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു‍?. മാ​​​​വോ​​​​യും കാ​​​​സ്‌​​​​ട്രോ​​​​യും അ​​​​ങ്ങ​​​​നെ ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ര​​​​യും കാ​​​​ല​​​​മി​​​​രു​​​​ന്നി​​​​ല്ലേ, താ​​​​ഴെ​​​​യി​​​​റ​​​​ങ്ങ് കെ​​​​ള​​​​വാ എ​​​​ന്ന് അ​​​​വ​​​​രോ​​​​ട് ആ​​​​രെ​​​​ങ്കി​​​​ലും പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടോ‍? നി​​​​ങ്ങ​​​​ള്‍ എ​​​​ത്ര ​​​​ത​​​​വ​​​​ണ​​​​യാ​​​​യി എ​​​​ന്ന​​​​ത​​​​ല്ല, എ​​​​ത്ര ​​​​ത​​​​വ​​​​ണ​​​​യാ​​​​യാ​​​​ലും ഒ​​​​രു കു​​​​ഴ​​​​പ്പ​​​​വു​​​​മി​​​​ല്ല. ആ ​​​​സ്ഥാ​​​​ന​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് നാ​​​​ട്ടു​​​​കാ​​​​ര്‍ക്ക് എ​​​​ന്തു ചെ​​​​യ്തു എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​നം. ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യും മൂ​​​​ന്നു ത​​​​വ​​​​ണ​​​​യും മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ​​​​വ​​​​രി​​​​ല്ലേ‍യെന്നും ജി. സുധാകരൻ ചോദിച്ചു.

സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച ജി.സുധാകരനെതിരേ കടുത്ത പ്രതിഷേധമാണ് സിപിഎം ഇന്നലെ മുതൽ ഉയർത്തുന്നത്. വർഗവഞ്ചകൻ എന്ന ബാനറും പോസ്റ്ററും സുധാകരന്‍റെ വീടിനു സമീപം തന്നെ സ്ഥാപിച്ചു. പ്രകടനവും നടത്തി. നേതാക്കൾ പലരും രൂക്ഷവിമർശനവുമായി രംഗത്തുവന്നു. ജി.സുധാകരനെ സിപിഎം കൈകാര്യംചെയ്ത രീതിയിൽ കെ.സുധാകരനെ കോൺഗ്രസ് കൈകാര്യംചെയ്യുമോ അതോ സുധാകരനു വഴങ്ങുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ.

 

 

Kerala

ഗണേഷ് കുമാർ രാഷ്ട്രീയത്തിലെ ചതിയൻ ചന്തു, ഇടത് ഭരണത്തിലെ കുഴിത്തുരുമ്പ്: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാർ ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.

എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഗണേഷ് കുമാര്‍. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യയുമായും പ്രശ്നങ്ങൾ ഉണ്ടാക്കി. രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. ഉമ്മൻ ചാണ്ടിയെയും അതിൽ ഉള്‍പ്പെടുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവാണ് ഗണേഷ് കുമാർ. ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയതെന്നും സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗണേഷിനെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോർഡ് തെറ്റുതിരുത്തിയത് സ്വാഗതാർഹമാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

National

എപ്സ്റ്റീൻ ഫ​​​​​യ​​​​​ൽ​​​​​സ്; അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ൽ പേ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള വ്യ​​​​​വ​​​​​സാ​​​​​യ​​​​​പ്ര​​​​​മു​​​​​ഖ​​​​​ൻ അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ശി​​​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ൽ. പേ​​​​​ര് വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ത്ത ഒ​​​​​രു ന​​​​​ന്പ​​​​​ർ 2017 മാ​​​​​ർ​​​​​ച്ച് ഒ​​​​ന്പ​​​​തി​​​​ന് ​അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി​​​​​ക്ക് അ​​​​​യ​​​​​ച്ചി​​​​​ട്ടു​​​​​ള്ള സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ലു​​​​​ണ്ടെ​​​​​ന്ന​​​​​താ​​​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ അ​​​​​ജ്ഞാ​​​​​ത ന​​​​​ന്പ​​​​​ർ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള സ്ഥാ​​​​ന​​​​പ​​​​തി​​​​യാ​​​കാ​​​ൻ താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ള്ള സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യെ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കാ​​​​​ൻ അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി​​​​​യോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തും അം​​​​​ബാ​​​​​നി തി​​​​​രി​​​​​ച്ച് മു​​​​​ൻ സി​​​​​ഐ​​​​​എ ത​​​​​ല​​​​​വ​​​​​നാ​​​​​യ ഡേ​​​​​വി​​​​​ഡ് പെ​​​​​ട്രാ​​​​​യ​​​​​സി​​​​​ന്‍റെ പേ​​​​​ര് നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തും എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ലു​​​​​ണ്ട്. ഇ​​​​​തി​​​​​നു പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​യി നി​​​​​ങ്ങ​​​​​ളു​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ചോ​​​​​യ്സാ​​​​​രാ​​​​​ണെ​​​​​ന്ന് അ​​​​​ജ്ഞാ​​​​​ത​​​​​ന​​​​​ന്പ​​​​​ർ ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി "ആ​​​​​രാ​​​​​ണ് നി​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​രു​​​​​ടെ ചോ​​​​​യ്സ്’ എ​​​​​ന്നാ​​​​​ണ് അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

യു​​​​​എ​​​​​സ് നീ​​​​​തി​​​​​വ്യാ​​​​​യ​​​​​വ​​​​​കു​​​​​പ്പ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട ഇ​​​​​തേ ഫ​​​​​യ​​​​​ലി​​​​​ൽ​​​​ത്ത​​​​​ന്നെ 2017 മാ​​​​​ർ​​​​​ച്ച് 16ന് ​​​​​അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി അ​​​​​ജ്ഞാ​​​​​ത ന​​​​​ന്പ​​​​​റി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ച സ​​​​​ന്ദേ​​​​​ശം ഇ​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് "ഹ​​​​​ലോ, ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ജാ​​​​​ര​​​​​ഡി​​​​​നെ​​​​​യും ബാ​​​​​ന​​​​​ണി​​​​​നെ​​​​​യും ഉ​​​​​ട​​​​​ന​​​​​ടി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന് നി​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യം താ​​​​​ത്പ​​​​​ര്യ​​​​​മാ​​​​​യു​​​​​ണ്ട്. ദ​​​​​യ​​​​​വാ​​​​​യി ഉ​​​​​പ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കു​​​​​ക. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മേ​​​​​യി​​​​​ൽ ഡോ​​​​​ണ​​​​​ൾ​​​​​ഡി​​​​​നെ കാ​​​​​ണാ​​​​​ൻ ഡി​​​​​സി (വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍ ഡി​​​​​സി) സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. അ​​​​​തി​​​​​ലും സ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കു​​​​​ക.' മ​​​​​റ്റൊ​​​​​രു ഫ​​​​​യ​​​​​ലി​​​​​ൽ 2017 മാ​​​​​ർ​​​​​ച്ച് ഒ​​​​ന്പ​​​​തി​​​​ന് ​ഇ​​​​​തേ ന​​​​​ന്പ​​​​​റി​​​​​ലേ​​​​​ക്ക് അ​​​​യ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ ഡേ​​​​​വി​​​​​ഡ് പെ​​​​​ട്രാ​​​​​യ​​​​​സി​​​​​ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ അം​​​​​ബാ​​​​​സ​​​​​ഡ​​​​​റാ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മോ​​​​​യെ​​​​​ന്നും ജോ​​​​​ണ്‍ ഹ​​​​​ണ്ട്സ്മാ​​​​​ൻ റ​​​​​ഷ്യ​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അം​​​​​ബാ​​​​​നി പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​തേ അ​​​​​ജ്ഞാ​​​​​ത ന​​​​​ന്പ​​​​​ർ എ​​​​​പ്സ്റ്റീ​​​​​ൻ ത​​​​​ന്നെ​​​​​യാ​​​​​ണെ​​​​​ന്നു​​​​​ള്ള​​​​​തി​​​​​ന് മ​​​​​റ്റു സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ ഈ ​​​​​ന​​​​​ന്പ​​​​​റും അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി​​​​​യും ത​​​​​മ്മി​​​​​ൽ ആ​​​​​ദ്യം ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ങ്ങ​​​​​ൾ എ​​​​​സ്എം​​​​​എ​​​​​സ് രൂ​​​​​പ​​​​​ത്തി​​​​​ൽ കൈ​​​​​മാ​​​​​റി​​​​​യെ​​​​​ന്ന് ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്ന 2017 ഫെ​​​​​ബ്രു​​​​​വ​​​​​രി 23ലെ ​​​​​സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്. ഒ​​​​​രു സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ ത​​​​​ന്നെ സ്വ​​​​​യം പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ൽ "ജെ​​​​​ഫ്രി’ എ​​​​​ന്ന സ​​​​​ന്ദേ​​​​​ശം ന​​​​​ന്പ​​​​​ർ കൈ​​​​​മാ​​​​​റു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തി​​​​​നു പ​​​​​ക​​​​​ര​​​​​മാ​​​​​യി "നി​​​​​ങ്ങ​​​​​ളെ ക​​​​​ണ്ട​​​​​ത് ആ​​​​​സ്വ​​​​​ദി​​​​​ച്ചു’ എ​​​​​ന്നാ​​​​​ണ് അം​​​​​ബാ​​​​​നി മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

ഇ​​​​​തേ ഫ​​​​​യ​​​​​ലി​​​​​ൽ 2017 മാ​​​​​ർ​​​​​ച്ച് ര​​​​​ണ്ടി​​​​​ന് ഇ​​​​​രു​​​​​വ​​​​​രും കൈ​​​​​മാ​​​​​റു​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പ്ര​​​​​കാ​​​​​രം അ​​​​​ജ്ഞാ​​​​​ത​​​​​ന​​​​​ന്പ​​​​​ർ അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി​​​​​യെ ഒ​​​​​രു ദ്വീ​​​​​പി​​​​​ലേ​​​​​ക്കു ക്ഷ​​​​​ണി​​​​​ക്കു​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​വു​​​​​മു​​​​​ണ്ട്. "നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് ക​​​​​രീ​​​​​ബി​​​​​യ​​​​​നി​​​​​ലെ എ​​​​​ന്‍റെ ദ്വീ​​​​​പി​​​​​ലേ​​​​​ക്ക് സ്വാ​​​​​ഗ​​​​​തം. തീ​​​​​യ​​​​​തി​​​​​ക​​​​​ൾ മാ​​​​​ത്രം ന​​​​​ൽ​​​​​കു​​​​​ക’ എ​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ന് "സു​​​​​ൽ​​​​​ത്താ​​​​​നു​​​​​മാ​​​​​യി പ​​​​​ദ്ധ​​​​​തി ചെ​​​​​യ്യാം. ഇ​​​​​ന്ത്യാ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​നും സൈ​​​​​നി​​​​​ക സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​മാ​​​​​യി വൈ​​​​​റ്റ് ഹൗ​​​​​സു​​​​​മാ​​​​​യി ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് നി​​​​​ങ്ങ​​​​​ളു​​​​​ടെ നിർദേശം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്’ എ​​​​​ന്നാ​​​​​ണ് അം​​​​​ബാ​​​​​നി മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. "പ​​​​​ക​​​​​ര​​​​​മാ​​​​​യി എ​​​​​ന്തു​​​​​ന​​​​​ൽ​​​​​കും? പ്ര​​​​​ത്യ​​​​​യ​​​​​ശാ​​​​​സ്ത്രം വേ​​​​​ണ്ട’ എ​​​​​ന്ന് അ​​​​​ജ്ഞാ​​​​​ത​​​​​ന്പ​​​​​ർ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം ന​​​​​ൽ​​​​​കു​​​​​ന്പോ​​​​​ൾ "ഇ​​​​​ന്ത്യ​​​​​ൻ മാ​​​​​ർ​​​​​ക്ക​​​​​റ്റ് വാ​​​​​ട്ടെ​​​​​വ​​​​​ർ വ​​​​​ർ​​​​​ക്ക്സ്!’ എ​​​​​ന്നാ​​​​​ണ് അം​​​​​ബാ​​​​​നി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ള്ള ഉ​​​​​ത്ത​​​​​രം.

മോ​​​​​ദി​​​​സ​​​​​ർ​​​​​ക്കാ​​​​​ർ 2014ൽ ​​​​​അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ലും വി​​​​​ദേ​​​​​ശ​​​​​ന​​​​​യ​​​​​ത്തി​​​​​ലും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ഉ​​​​​ന്ന​​​​​ത​​​​​രു​​​​​മാ​​​​​യി സാ​​​​​മൂ​​​​​ഹി​​​​​ക​​​​​ബ​​​​​ന്ധം പു​​​​​ല​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന ലൈം​​​​​ഗി​​​​​ക കു​​​​​റ്റ​​​​​വാ​​​​​ളി എ​​​​​പ്സ്റ്റീ​​​​​ൻ പ​​​​​ങ്കുവ​​​​​ഹി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ​​​​ദി​​​​​വ​​​​​സം കോ​​​​​ണ്‍ഗ്ര​​​​​സ് ദേ​​​​​ശീ​​​​​യ വ​​​​​ക്താ​​​​​വ് പ​​​​​വ​​​​​ൻ ഖേ​​​​​ര​​​​​യും ആ​​​​​രോ​​​​​പി​​​​​​ച്ചി​​​​​രു​​​​​ന്നു.

National

ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തൂ, ബി​ജെ​പി​ക്ക് 10 സീ​റ്റി​ൽ കൂ​ടു​ത​ൽ ല​ഭി​ച്ചാ​ൽ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും; വെല്ലുവിളിച്ച് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട കേ​ജ​രി​വാ​ൾ ബി​ജെ​പി 10 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​യാ​ൽ താ​ൻ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

"ഡ​ൽ​ഹി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും അ​ധി​കാ​ര​ത്തോ​ടു​ള്ള ആ​ർ​ത്തി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യാ​ഘാ​തം ഡ​ൽ​ഹി​യി​ലെ മൂ​ന്ന് കോ​ടി ജ​ന​ങ്ങ​ളാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്'.

"പോ​യി ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ട് ചോ​ദി​ക്കൂ. ഇ​ന്ന് ഞാ​ൻ മോ​ദി​ജി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ, ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തൂ. നി​ങ്ങ​ൾ​ക്ക് പ​ത്ത് സീ​റ്റി​ൽ കൂ​ടു​ത​ൽ ല​ഭി​ച്ചാ​ൽ ഞാ​ൻ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും. ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് നി​ങ്ങ​ളെ മ​ടു​ത്തു. ഈ ​കേ​സ് സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്, ബി​ജെ​പി ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്'.- കേ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കെ​ജ്‌​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നീ​തി ല​ഭി​ച്ചെ​ന്നും സ​ത്യം അ​സ​ത്യ​ത്തെ അ​തി​ജീ​വി​ച്ചെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് കേ​ജ​രി​വാ​ൾ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്തു.

National

ദേ​​​ശീ​​​യ ​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യം പാ​​​ടി​​​ല്ലെ​​​ന്ന് കേന്ദ്രമന്ത്രി റി​​​ജി​​​ജു

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ന​​​ട​​​ത്തി​​​യ "ഷ​​​ർ​​​ട്ടി​​​ല്ലാ’ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കേ​​​ന്ദ്ര​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു.

ഏ​​​തു പാ​​​ർ​​​ട്ടി​​​യാ​​​ണു ഭ​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും ദേ​​​ശീ​​​യ താ​​​ത്പ​​​ര്യ​​​ത്തി​​​നു കീ​​​ഴി​​​ൽ എടു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​മു​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ല.

ഒ​​​രാ​​​ൾ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി രാ​​​ജ്യ​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്പോ​​​ൾ അ​​​വി​​​ടെ ക​​​ക്ഷി​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​നു സ്ഥാ​​​ന​​​മി​​​ല്ല.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സ​​​ഭ​​​യി​​​ലോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തോ ക​​​ക്ഷി​​​യു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ന്‍റെ​​​യും വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഒ​​​രാ​​​ൾ സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ൾ ആ ​​​ശ​​​ബ്‌​​​ദം രാ​​​ജ്യ​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. അ​​​ത്ത​​​രം സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര രാ​​​ഷ്‌​​​ട്രീ​​​യ​​​വൈ​​​ര​​​ത്തി​​​നോ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കോ സ്ഥാ​​​ന​​​മി​​​ല്ല- റിജിജു പറഞ്ഞു.

Latest News

Corehub Up