Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Buses

Idukki

ചീ​റി​പ്പാ​ഞ്ഞ് സ്വ​കാ​ര്യ ബ​സു​ക​ള്‍; ജീ​വ​ന്‍ പ​ണ​യം വ​ച്ച് ജ​ന​ങ്ങ​ള്‍

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍ മ​റ്റു വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. ബ​സു​ക​ളു​ടെ അ​മി​ത വേ​ഗം​മൂ​ലം ന​ഗ​ര​ത്തി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം​മൂ​ലം ര​ണ്ടു പേ​രു​ടെ ജീ​വ​നാ​ണ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പൊ​ലി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വെ​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്ത് അ​മി​ത വേ​ഗ​ത്തി​ല്‍ എ​ത്തി​യ സ്വ​കാ​ര്യ ബ​സി​ടി​ച്ച് പ​രി​ക്കു​പ​റ്റി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് മ​രി​ക്കാ​നി​ട​യാ​യ​തും മ​ത്സ​ര​യോ​ട്ടം കാ​ര​ണ​മാ​ണ്. സ​മ​യ​ത്തെ​ച്ചൊ​ല്ലി സ്വ​കാ​ര്യ ബ​സു​കാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​വും സം​ഘ​ര്‍​ഷ​വും പ​തി​വാ​ണ്.

ശ​നി​യാ​ഴ്ച രാ​വി​ലെ 7.15ന് ​വെ​ങ്ങ​ല്ലൂ​ര്‍ ഷാ​പ്പും​പ​ടി ഭാ​ഗ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​ല​ക്കോ​ട് ച​വ​ര്‍​ണ സ്വ​ദേ​ശി തൈ​പ്പ​റ​മ്പി​ല്‍ പ​രീ​തി(58)​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ഇ​ന്ന​ലെ​യാ​യി​രു​ന്നു മ​ര​ണം. സ്‌​കൂ​ട്ട​റി​നു പി​ന്നി​ല്‍ യാ​ത്ര ചെ​യ്ത പൂ​ച്ച​പ്ര സ്വ​ദേ​ശി സ​തീ​ഷി​നും (45) പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ തൊ​ടു​പു​ഴ - മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​ബി​ല്‍ മോ​ന്‍ ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വെ​ങ്ങ​ല്ലൂ​ര്‍ ഷാ​പ്പും​പ​ടി ഭാ​ഗ​ത്തു​നി​ന്ന് നാ​ലു​വ​രി പാ​ത​യി​ലേ​ക്കു തി​രി​യു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തിനി​ട​യാ​ക്കി​യ ബ​സ് ഏ​താ​നും മാ​സം മു​ന്‍​പ് മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ റോ​ട്ട​റി ജം​ഗ്ഷ​നി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ര്‍​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ല്‍​ച്ചെ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​നും ദി​വ​സം മു​മ്പ് ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​തേ ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് വ​ണ്ണ​പ്പു​റം കൂ​വ​പ്പു​റം പ​ടി​ഞ്ഞാ​റ​ത്ത് തെ​യ്യാ​മ്മ മാ​ത്യു​വി​ന്‍റെ ജീ​വ​ന്‍ പൊ​ലി​ഞ്ഞി​രു​ന്നു. ബ​സ് മാ​റി​ക്ക​യ​റി​യ തെ​യ്യാ​മ്മ വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബെ​ല്ല​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പി​ടി വി​ട്ട് ബ​സി​ന​ടി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ മ​നു​ഷ്യ ജീ​വ​ന് യാ​തൊ​രു വി​ല​യും ക​ല്‍​പ്പി​ക്കാ​തെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന വാ​ഹ​ങ്ങ​ളാ​ണ് അ​മി​ത വേ​ഗ​ത​യി​ല്‍ പാ​യു​ന്ന​ത്. വ​ണ്ണ​പ്പു​റം, ഉ​ടു​മ്പ​ന്നൂ​ര്‍, പൂ​മാ​ല റൂ​ട്ടു​ക​ളി​ല്‍​നി​ന്നു മ​ങ്ങാ​ട്ടു​ക​വ​ല വ​ഴി​യെ​ത്തു​ന്ന ബ​സു​ക​ളും മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​ണ് ടൗ​ണി​ല്‍ പ​തി​വാ​യി മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​ത്. ടൗ​ണി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നും സ്റ്റാ​ന്‍​ഡ് പി​ടി​ക്കാ​നു​മാ​യി ഇ​വ​ര്‍ ന​ട​ത്തു​ന്ന അ​മി​ത വേ​ഗം ആ​രെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ്. ടൗ​ണി​ലെ​ത്തു​ന്ന​തോ​ടെ അ​തി​വേ​ഗ​ത്തി​ല്‍ ഹോ​ണ്‍ മു​ഴ​ക്കി​യാ​ണ് ഇ​വ ചീ​റി​പ്പാ​യു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും മ​റ്റും റോ​ഡി​ല്‍​നി​ന്നു വാ​ഹ​നം ഒ​തു​ക്കി​യി​ല്ലെ​ങ്കി​ല്‍ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ബ​സു​ക​ളു​ടെ അ​മി​ത വേ​ഗം.

ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ബ​സ് ഓ​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും അ​ടു​ത്തി​ടെ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ -പൂ​മാ​ല റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ഇ​പ്പോ​ള്‍ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. അ​മി​ത​വേ​ഗം മൂ​ല​മു​ള്ള വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രേ പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ക​ര്‍​ശ​ന​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

District News

ഷാ​ജു​വി​ന് കൈ​ത്താ​ങ്ങാ​യി സ്വ​കാ​ര്യ ബ​സു​ക​ൾ

പു​ത്തൂ​ർ: പു​ത്തൂ​ർ - മാ​ന്ദാ​മം​ഗ​ലം റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ജീ​വി​ത​വും ജീ​വ​നും തി​രി​കെ​പ്പി​ടി​ക്കാ​ൻ. 23 ബ​സു​ക​ളാ​ണ് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യ​ത്.

ബ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ​കാ​ട് സ്വ​ദേ​ശി ക​ട്ട​ക്ക​ത്തൂ​ട്ടി​ൽ ഷാ​ജു(53)​വി​നെ സ​ഹാ​യി​ക്കാ​നാ​ണ് തൃ​ശൂ​ർ, പു​ത്തൂ​ർ, മാ​ന്ദാ​മം​ഗ​ലം, കോ​ളാം​കു​ണ്ട്, മ​രോ​ട്ടി​ച്ചാ​ൽ, ചേ​രും​കു​ഴി, ഒ​ല്ലൂ​ർ, പൊ​ന്നൂ​ക്ക​ര എ​ന്നീ റൂ​ട്ടു ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 23 സ്വ​കാ​ര്യ ബ​സു​ക​ൾ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ​ത്. വ​ൻ​കു​ട​ലി​ൽ കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച ഷാ​ജു നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ഷാ​ജു. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കാ​യി ഇ​തി​നോ​ട​കം വ​ലി​യ തു​ക ചി​ല​വാ​യി. ഇ​പ്പോ​ൾ ഷാ​ജു​വി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഒ​രു ശ​സ്ത്ര​ക്രി​യ അ​ത്യാ​വ​ശ്യ​മാ​ണ്. ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ ചി​കി​ത്സ​യ്ക്കു​മാ​യി ല​ക്ഷ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്.

ഷാ​ജു​വും ഭാ​ര്യ​യും ര​ണ്ട് ചെ​റി​യ മ​ക്ക​ളു​മ​ട​ങ്ങു​ന്ന കും​ടും​ബം തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്നു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷാ​ജു​വി​നെ ജീ​വി​ത​ത്തി​ലേ​യ്ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ്വ​കാ​ര്യ ബ​സു​ക​ൾ കാ​രു​ണ്യ​യാ​ത്ര​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. പി​രി​ഞ്ഞു​കി​ട്ടി​യ 3,14,453 രൂ​പ ഷാ​ജു​വി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റും.

ഷാ​ജു​വി​നെ സ​ഹാ​യി​ക്കാ​ൻ: കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ന്‍റെ കു​ട്ട​നെ​ല്ലൂ​ർ ബ്രാ​ഞ്ചി​ലെ ഷാ​ജു ചി​കി​ത്സാ സ​ഹാ​യ​സ​മി​തി എ​ന്ന പേ​രി​ലു​ള്ള A /C NO: 4032 1101 057 1829, IFSC കോ​ഡ്: KLGB 0040 321 എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് സഹായം ന​ൽ​കാം.

District News

സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ: ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ

ഒ​റ്റ​പ്പാ​ലം: അ​മി​ത​വേ​ഗ​ത​യി​ൽ ചീ​റി​പ്പാ​യു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. അ​മി​തവേ​ഗ​ത​യി​ലു​ള്ള ബ​സു​ക​ളു​ടെ സ​ഞ്ചാ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണു​യ​ർ​ത്തു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും ശ്വാ​സ​മ​ട​ക്കി പി​ടി​ച്ചാ​ണ് ബ​സു​ക​ളി​ൽ ഇ​രി​പ്പു​റ​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മ​റ്റു സ്വ​കാ​ര്യ ബ​സു​ക​ളു​മാ​യു​ള്ള സ​മ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​വും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. ഇ​വ​ർ ത​മ്മി​ലു​ള്ള കൊ​മ്പു​കോ​ർ​ക്ക​ൽ മ​ര​ണ​പ്പാ​ച്ചി​ലാ​യി മാ​റു​ന്ന സ്ഥി​തി​യു​മു​ണ്ട്. അ​മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തും സ​മ​യ​ത്തെ​ച്ചൊ​ല്ലി ഇ​ട​യ്ക്ക് നി​ർ​ത്തി​യി​ട്ട് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്കി​ക്കു​ന്ന​തും ഇ​ത് പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് എ​ത്തു​ന്ന​തു​മെ​ല്ലാം യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.

സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ മ​ത്സ​രി​ച്ച് ഓ​ടു​ന്ന ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ചി​രി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ്. ഭീ​തി​യോ​ടെ ഇ​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാ​തി​വ​ഴി​യി​ൽ ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​വ​രെ​യു​ണ്ടാ​കു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്. ദീ​ർ​ഘ​ദൂ​ര​ബ​സു​ക​ൾ സ​മ​യം തെ​റ്റി​ച്ചു പാ​യു​ന്ന​തും ലി​മി​റ്റ​ഡ് സ്‌​റ്റോ​പ്പ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തു​മാ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്.

എ​ല്ലാ ബ​സു​ക​ളും എ​ല്ലാ സ്റ്റോ​പ്പി​ലും നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് ഹ്ര​സ്വ​ദൂ​ര ബ​സു​ക​ളു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്. ബ​സ് ഉ​ട​മ​ക​ൾ​ക്കും ഇ​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ന് പാ​ല​ക്കാ​ട്ടു​നി​ന്ന് ഒ​റ്റ​പ്പാ​ല​ത്തേ​ക്ക് ഒ​രു മ​ണി​ക്കൂ​ർ 10 മി​നി​റ്റ് സ​മ​യ​മാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ബ​സു​ക​ൾ ഒ​രു​മ​ണി​ക്കൂ​റി​ൽ ഓ​ടി​യെ​ത്തു​ക​യാ​ണ് പ​തി​വ്. ഇ​താ​ണ് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ എ​ത്തു​ന്ന ബ​സു​ക​ളു​മാ​യി ത​ർ​ക്ക​ത്തി​നി​ട​യാ​ക്കു​ന്ന​ത്. പ്ര​ധാ​ന​പാ​ത​യി​ൽ ഹ്ര​സ്വ​ദൂ​ര ബ​സു​ക​ൾ​ക്ക് അ​നു​വ​ദി​ക്ക​പ്പെ​ട്ട സ​മ​യ​ത്ത് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ എ​ത്തു​മ്പോ​ൾ വ​രു​മാ​നം കു​ത്ത​നെ കു​റ​യു​ന്ന​താ​യാ​ണ് ഉ​ട​മ​ക​ളു​ടെ ആ​ക്ഷേ​പം.

പെ​ർ​മി​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഓ​ട​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ക​ൾ​പോ​ലും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ആർടി അ​ധി​കൃ​ത​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും ഇ​ട​പെ​ട​ലു​ക​ൾ തീ​രെ കു​റ​യു​ന്ന​തും പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

District News

സ്വ​കാ​ര്യ ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: മു​ണ്ട​ക്ക​യ​ത്തു​നി​ന്നു ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​രെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി. മു​ണ്ട​ക്ക​യം മു​ത​ൽ പെ​രു​വ​ന്താ​നം വ​രെ​യു​ള്ള യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം‌. ‌

ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ബ​സി​ൽ ക​യ​റി ടി​ക്ക​റ്റ് ചോ​ദി​ക്കു​മ്പോ​ൾ ബ​സ് ഇ​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് പ​ല​പ്പോ​ഴും ക​ണ്ട​ക്‌​ട​ർ​മാ​ർ ന​ൽ​കു​ന്ന​ത്. ക​ട്ട​പ്പ​ന, കു​മ​ളി തു​ട​ങ്ങി​യ ദീ​ർ​ഘ​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ന​ട​പ​ടി. ബ​സി​ൽ തി​ര​ക്കി​ല്ലെ​ന്ന് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് തോ​ന്നി​പ്പി​ക്കാ​നാ​യി സ​മീ​പ സ്റ്റോ​പ്പു​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​രെ മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മാ​ത്ര​മാ​ണ് പെ​രു​വ​ന്താ​നം ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ ബ​സി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ​ക്ക് സീ​റ്റ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​വി​വേ​ച​നം കാ​ണി​ക്കു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​തേ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ക​യ​റ്റു​ന്നു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ വി​വേ​ച​ന​പ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കാ​നു​മാ​ണ് യാ​ത്ര​ക്കാ​രു​ടെ തീ​രു​മാ​നം.

District News

ജി​ല്ല​യി​ൽ രാ​ത്രി എ​ട്ടി​ന് ശേ​ഷം സ്വ​കാ​ര്യ ബ​സു​ക​ൾ ട്രി​പ്പ് മു​ട​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കും: ജി​ല്ലാ വി​ക​സ​ന സ​മി​തി

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ രാ​ത്രി എ​ട്ടി​ന് ശേ​ഷം പെ​ർ​മി​റ്റ് ഉ​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ ട്രി​പ്പ് മു​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​ല്ലാ വി​ക​സ​ന സ​മി​തി​യി​ൽ തീ​രു​മാ​നം. ബ​സു​ക​ൾ ട്രി​പ്പ് മു​ട​ക്കു​ന്ന​തി​നാ​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും രാ​ത്രി യാ​ത്ര ചെ​യ്യു​ന്ന​തി​ന് വ​ള​രെ​യ​ധി​കം പ്ര​യാ​സ​മ​നുഭ​വ​പ്പെ​ടു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ണ്ടെ​ന്നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​രി​ശോ​ധി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ ആ​ർ​ടി​ഒ​യ്ക്ക് നി​ർ​ദേ​ശം ന​ല്കി.

എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് ഭ​ര​ണാ​നു​മ​തി ന​ല്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​ൻ നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച പ്ര​വൃ​ത്തി​ക​ൾ പ​രി​ശോ​ധി​ച്ച് അ​വ​യെ​ല്ലാം പെ​ട്ടെ​ന്ന് തു​ട​ങ്ങു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണം. ക​ണ്ണൂ​ർ ഗ​വ ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം, ക​ണ്ണൂ​ർ ടൗ​ൺ സ്‌​ക്വ​യ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​മി​ക്കു​ന്ന പ​ന്ത​ൽ, തോ​ട്ട​ട ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​റ്റ് സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യ്ക്ക് കോ​ർ​പ​റേ​ഷ​ൻ ഇ​തു​വ​രെ അ​നു​വാ​ദം ന​ൽ​കാ​തെ സ്ഥി​തി​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ എം​എ​ൽ​എ ഫ​ണ്ട് പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ​മാ​രാ​യ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ, കെ.​വി.. സു​മേ​ഷ്, കെ.​പി. മോ​ഹ​ന​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​നൂ​രി​ൽ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ന് പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ടം മാ​ർ​ച്ച് ആ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ പ​ട്ട​യ അ​പേ​ക്ഷ​ക​ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ഭൂ​മി അ​നു​വ​ദി​ച്ച് ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ബ്ലോ​ക്ക് പ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​ക​ളിലാ​യി എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് ന​ട​ക്കു​ന്നു​ണ്ട്.

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ഒ​ൻ​പ​താം ബ്ലോ​ക്കി​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് അ​ടു​ത്താ​യി നി​ർ​മി​ച്ച എ​ൽ​പി സ്‌​കൂ​ൾ കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ കു​ടും​ബ​ശ്രീ മി​ഷ​ൻ ട്രൈ​ബ​ൽ ക​മ്യൂ​ണി​റ്റി മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റാ​യി അ​നു​മ​തി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ശ്രീ​ക്ക് കൈ​മാ​റും.

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​ൽ​ട്രോ​ൺ ന​ഗ​റി​ലു​ള്ള കേ​ന്ദ്രീ​യ വി​ദ്യാ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തു​കൂ​ടി ക​ട​ന്നു​പോ കു​ന്ന കെ​എ​സ്ഇ​ബി ഇ​ല​ക്ട്രി​ക്ക​ൽ ലൈ​നു​ക​ളും 100 കെ​വി​എ ട്രാ​ൻ​സ്ഫോ​ർ​മ​റും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി

ഇ​രി​ട്ടി-​ത​ളി​പ്പ​റ​മ്പ് ഹൈ​വേ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ക​ല്യാ​ട് അ​ന്താ​രാ​ഷ്ട്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് 32 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ഉ​ന്ന​തി​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കാ​ൻ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി പു​തി​യ ടാ​ങ്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​യി​ൽ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ക​ണ​ക്ഷ​നി​ൽ റേ​ഞ്ച്, നെ​റ്റ് വ​ർ​ക്ക് പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് നി​ല​വി​ൽ കു​റ​ച്ച് മേ​ഖ​ല​യി​ൽ പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​റ്റ് മേ​ഖ​ല​യി​ൽ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ, ഡ​പ്യൂ​ട്ടി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സി.​പി. സു​ധീ​ഷ്, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Movies

പ്രൈ​വ​റ്റ് ബ​സി​ല്ലാ​ത്ത എ​റ​ണാ​കു​ളം, എ​ന്തൊ​രു ശാ​ന്തം, സ​മാ​ധാ​നം; വേ​റെ രാ​ജ്യ​ത്തെ​ത്തി​യ പോ​ലെ​ന്ന് ജൂ​ഡ് ആ​ന്ത​ണി

പൊ​തു പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ നി​ര​ത്തു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ വ​ള​രെ ശാ​ന്ത​വും സ​മാ​ധ​ന​വും അ​നു​ഭ​വ​പ്പെ​ട്ട​ന്ന് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്.

സ്വ​കാ​ര്യ ബ​സു​ക​ള്‍ ഇ​ല്ലാ​ത്ത എ​റ​ണാ​കു​ള​ത്തെ റോ​ഡു​ക​ള്‍ എ​ന്തൊ​രു ശാ​ന്ത​മെ​ന്നും മ​റ്റേ​തോ രാ​ജ്യ​ത്ത് പോ​യ​തു​പോ​ലെ തോ​ന്നു​ന്നു​വെ​ന്നും ജൂ​ഡ് കു​റി​ച്ചു. ന​ന്നാ​യി ബ​സോ​ടി​ക്കു​ന്ന ചു​രു​ക്കം ചി​ല​രെ മ​റ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

""പ്രൈ​വ​റ്റ് ബ​സി​ല്ലാ​ത്ത എ​റ​ണാ​കു​ളം റോ​ഡു​ക​ള്‍ എ​ന്തൊ​രു ശാ​ന്തം സ​മാ​ധാ​നം. ഇ​ന്ന​ലെ​യും ഇ​ന്നും വേ​റെ രാ​ജ്യ​ത്തു പോ​യ പോ​ലെ (ന​ന്നാ​യി ഓ​ടി​ക്കു​ന്ന ചു​രു​ക്കം ചി​ല​രെ മ​റ​ക്കു​ന്നി​ല്ല).''​ഇ​താ​യി​രു​ന്നു ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫി​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റ്.

നി​ര​വ​ധി പേ​രാ​ണ് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. ഭൂ​രി​ഭാ​ഗ​വും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗാ​ണെ​ന്ന് ഒ​രാ​ള്‍ ക​മ​ന്‍റി​ട്ടു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മോ​ശം ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍ എ​റ​ണാ​കു​ള​ത്താ​ണെ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ രോ​ഷ​ത്തോ​ടെ കു​റി​ച്ച​ത്.

എ​ല്ലാ​വ​രും സ്വ​ന്തം വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണോ എ​ന്ന് മ​റ്റൊ​രാ​ള്‍ പോ​സ്റ്റി​നെ എ​തി​ര്‍​ത്തു​കൊ​ണ്ട് ചോ​ദി​ച്ചു. "എ​ല്ലാ​വ​ര്‍​ക്കും ഇ​ങ്ങ​ളെ പോ​ലെ കാ​ര്‍ ഇ​ല്ല​ല്ലോ മു​ത്തേ, സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും യാ​ത്ര ചെ​യ്യ​ണ്ടേ' എ​ന്ന് മ​റ്റൊ​രാ​ള്‍. ആ​ര്‍​ടി​ഒ ത​ന്ന സ​മ​യം പാ​ലി​ച്ചു​കൊ​ണ്ട് എ​റ​ണാ​കു​ളം വ​ഴി ബ​സ് ഓ​ടി​ച്ച് എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്നൊ​രാ​ള്‍ ജൂ​ഡി​നെ ക​മ​ന്‍റ് ബോ​ക്‌​സി​ല്‍ വെ​ല്ലു​വി​ളി​ച്ചു.

Latest News

Corehub Up