x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂ​ണ്ട​ലി​ൽ സ്വ​കാ​ര്യബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 15 പേർക്കു പരിക്ക്


Published: June 13, 2026 07:06 AM IST | Updated: June 13, 2026 07:06 AM IST

ചൂ​ണ്ട​ൽ: വെ​ട്ടു​കാ​ട് ആ​ശാ​രി​പ്പ​ടി​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്കു​പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 8.45ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

തൃ​ശൂ​ർ - കു​ന്നം​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. രാ​വി​ലെ കേ​ച്ചേ​രി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വെ​ട്ടു​കാ​ട് ആ​ശാ​രി​പ്പ​ടി വ​ഴി ചൂ​ണ്ട​ലി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സും എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സും ത​മ്മി​ൽ ആ​ശാ​രി​പ്പ​ടി​യി​ൽ​വ​ച്ച് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ രാ​മ​നാ​ട്ടു​ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ (47), ഗു​രു​വാ​യൂ​ർ വി​ജി (49), മു​ണ്ടൂ​ർ രാ​ജി(35), കോ​ട്ട​പ്പ​ടി രാ​ജീ​വ് (30), ചാ​വ​ക്കാ​ട് അ​സ്ന(20), മ​മ്മി​യൂ​ർ സ​ത്യ​ഭാ​മ (53), പാ​ല​ക്കാ​ട് പ്രീ​ത (44), കൈ​പ്പ​റ​ന്പ് ഹ​രി​ദാ​സ്(67), ഇ​രി​ങ്ങ​പ്പു​റം ഷീ​ജ(45), സാ​ന്ദ്ര(26), വ​ര​ടി​യം അ​മി​ത (40), ക​ണ്ടാ​ണ​ശേ​രി ദേ​വി​കൃ​ഷ്ണ(24), തി​രു​വ​ന​ന്ത​പു​രം വി​ജ​യ​കു​മാ​രി (61), കാ​വീ​ട് പ്ര​സ​ന്ന(45, അ​ണ്ട​ത്തോ​ട് നാ​ഫി​യ(28) എ​ന്നി​വ​രെ ഗു​രു​വാ​യൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ട​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഇ​രു ബ​സു​ക​ളു​ടെ​യും മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞ് കു​ന്നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : nattu vishesham Accident as private buses

Recent News

Corehub Up