x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര സ​ർ​ക്കാ​ർ ന​ട​പ​ടി വേ​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: July 24, 2026 03:39 AM IST | Updated: July 24, 2026 03:39 AM IST

പ്രതീകാത്മക ചിത്രം

പെ​രു​മ്പാ​വൂ​ര്‍: പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തോ​ടെ ത​ക​ര്‍​ന്ന​ടി​ഞ്ഞ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ.

പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​നു ശേ​ഷം ജി​ല്ല​യി​ലെ ബ​സു​ക​ളു​ടെ യ​ഥാ​ര്‍​ത്ഥ അ​വ​സ്ഥ സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും ഭാ​വി പ​രി​പാ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നും വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ അ​ക​പ്പെ​ട്ട ഉ​ട​മ​ക​ളെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന​തി​നു​മാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

പെ​രു​ന്പാ​വൂ​രി​ൽ ന​ട​ന്ന ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. സു​നീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം. സി​റാ​ജ്, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എം.​എ​സ്. പ്രേം​കു​മാ​ര്‍, അ​ഡ്വ. എ​ന്‍.​സി. മോ​ഹ​ന​ന്‍, എം.​പി. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham protect private buses

Recent News

Corehub Up