Sports
റായ്പുർ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്. സ്കോർ: കോൽക്കത്ത 20 ഓവറിൽ 192/4, ബംഗളൂരു 19.1 ഓവറിൽ 194/4.
കോൽക്കത്ത ഉയർത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന്റെ കപ്പിത്താന്റെ ചുമതല കോഹ്ലി ഏറ്റെടുക്കുകയായിരുന്നു. 60 പന്തുകൾ നേരിട്ട കോഹ്ലി മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടെ 105 റണ്‍സുമായി പുറത്താകാതെ നിന്നു.
ജേക്കബ് ബെഥേൽ (15) നിരാശപ്പെടുത്തിയപ്പോൾ ദേവദത്ത് പടിക്കൽ 27 പന്തിൽ 39 റണ്‍സെടുത്തു. ക്യാപ്റ്റൻ രജത് പട്ടീദാർ 11 റണ്‍സെടുത്ത് പവലിയൻ കയറിയപ്പോൾ ടീം ഡേവിൽ (2) തലതാഴ്ത്തി മടങ്ങി. ജിതേഷ് ശർമ പുറത്താകാതെ എട്ട് റണ്‍സെടുത്തു. കാർത്തിക് ത്യാഗ് ആണ് ബംഗളൂരുവിന്റെ മൂന്ന് വിക്കറ്റുകളും പിഴുതത്.
ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. വിക്കറ്റ് കീപ്പർ ആൻഗ്രിഷ് രഘുവൻഷിയുടെ അർധ സെഞ്ചുറിയുടെയും റിങ്കു സിംഗിന്റെയും കാമറൂൺ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് കോൽക്കത്ത മികച്ച സ്കോർ പടുത്തുയർത്തിയത്.
രഘുവൻഷി 71 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രഘുവൻഷിയുടെ ഇന്നിംഗ്സ്. റിങ്കു സിംഗ് 49 റൺസും കാമറൂൺ ഗ്രീൻ 32 റൺസും എടുത്തു. ബംഗളൂരുവിന് വേണ്ടി ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രസിക് സലാം ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ബംഗളൂരു 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്റുള്ള കോൽക്കത്ത എട്ടാം സ്ഥാനത്തുമാണ്.
Sports
റായ്പുർ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണെടുത്തത്.
വിക്കറ്റ് കീപ്പർ ആൻഗ്രിഷ് രഘുവൻഷിയുടെ അർധ സെഞ്ചുറിയുടെയും റിങ്കു സിംഗിന്റെയും കാമറൂൺ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് കോൽക്കത്ത മികച്ച സ്കോർ പടുത്തുയർത്തിയത്. രഘുവൻഷി 71 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രഘുവൻഷിയുടെ ഇന്നിംഗ്സ്.
റിങ്കു സിംഗ് 49 റൺസും കാമറൂൺ ഗ്രീൻ 32 റൺസും എടുത്തു. ബംഗളൂരുവിന് വേണ്ടി ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രസിക് സലാം ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
റായ്പുർ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി.
മഴയെ തുടർന്ന് മത്സരത്തിലെ ടോസ് വൈകിയിരുന്നു. അൽപസമയത്തിനകം മത്സരം ആരംഭിക്കും.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിൻക്യ രഹാനെ ( ക്യാപ്റ്റൻ), ഫിൻ അലൻ, കാമറൂൺ ഗ്രീൻ, ആൻഗ്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, അനുകുൽ റോയ്, വൈഭവ് അറോറ, കാർത്തിക്ക് ത്യാഗി.
ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: ജേക്കബ് ബെതൽ, വിരാട് കോഹ്ലി, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, വെങ്കടേഷ് അയ്യർ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, രസിക് സലാം ദർ, ജേക്കബ് ഡഫി, ജോഷ് ഹേസൽവുഡ്.
Sports
റായ്പുർ: ഐപിഎല്ലിലെ കോൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
റായ്പുരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി. വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും മത്സരത്തിനെത്തുന്നത്.
11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ആർസിബി രണ്ടാം സ്ഥാനത്താണുള്ളത്. 10 മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുള്ള കെകെആർ എട്ടാമതാണുള്ളത്.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് അനായാസ ജയം. ഒമ്പത് വിക്കറ്റിനാണ് ആർസിബി വിജയിച്ചത്.
ഡൽഹി ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ആർസിബി മറികടന്നു. 34 റൺസുമായി ദേവ്ദത്ത് പടിക്കലും 23 റൺസുമായി വിരാട് കോഹ്ലിയും പുറത്താകാതെ നിന്നു.
20 റൺസെടുത്ത ഓപ്പണർ ജേക്കബ് ബേതലിന്റെ വിക്കറ്റ് മാത്രമാണ് ആർസിബിക്ക് നഷ്ടമായത്. കൈൽ ജാമീസൺ ആണ് ഡൽഹിക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 16.3 ഓവറിൽ 75 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.ആർസിബിയുടെ പേസർമാർക്ക് മുന്നിൽ ഡൽഹി തകർന്നടിയുകയായിരുന്നു.
നാല് വിക്കറ്റെടുത്ത ജോഷ് ഹേസൽവുഡും മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും ചേർന്നാണ് ഡൽഹി തകർത്തെറിഞ്ഞത്. രസിഖ് സലാം ദറും സുയാഷ് ശർമയും ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതമെടുത്തു.
30 റൺസെടുത്ത അഭിഷേക് പോറലാണ് ഡൽഹിയുടെ ടോപ്സ്കോറർ. ഡേവിഡ് മില്ലർ 19 റൺസും കൈൽ ജാമിസൺ 12 റൺസും എടുത്തു. മറ്റാർക്കും ഡൽഹി നിരയിൽ രണ്ടക്കം കടക്കാനായില്ല.
വിജയത്തോടെ ആർസിബിക്ക് 12 പോയിന്റായി. ഇതോടെ ആർസിബി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂവിനെതിരെ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 16.3 ഓവറിൽ 75 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ഇതോടെ ആർസിബിയുടെ വിജയലക്ഷ്യം 76 റൺസായി.
ആർസിബിയുടെ പേസർമാർക്ക് മുന്നിൽ ഡൽഹി തകർന്നടിയുകയായിരുന്നു. നാല് വിക്കറ്റെടുത്ത ജോഷ് ഹേസൽവുഡും മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും ചേർന്നാണ് ഡൽഹി തകർത്തെറിഞ്ഞത്. രസിഖ് സലാം ദറും സുയാഷ് ശർമയും ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതമെടുത്തു.
30 റൺസെടുത്ത അഭിഷേക് പോറലാണ് ഡൽഹിയുടെ ടോപ്സ്കോറർ. ഡേവിഡ് മില്ലർ 19 റൺസും കൈൽ ജാമിസൺ 12 റൺസും എടുത്തു. മറ്റാർക്കും ഡൽഹി നിരയിൽ രണ്ടക്കം കടക്കാനായില്ല.
Kerala
ബംഗളൂരു: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, രസിക് സാലാം ദർ.
ഗുജറാത്ത് ടൈറ്റൻസ്: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, മാനവ് സുതർ, കഗീസോ റബാഡ, മുഹമ്മദ് സിറാജ്.
Sports
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജോഷ് ഹേസൽവുഡ്.
ടീം ഡൽഹി ക്യാപിറ്റൽസ്: പാതും നിസങ്ക, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സമീർ റിസ്വി, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, ഓഖിബ് നബി ദർ, ലുംഗി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
Sports
ഗോഹട്ടി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണെടുത്തത്.
ക്യാപ്റ്റൻ രജത് പാട്ടീദാറിന്റെയും അർധ സെഞ്ചുറിയുടെയും സൂപ്പർ താരം വിരാട് കോഹ്ലിയുടെയും വെങ്കിടേഷ് അയ്യരുടെയും റൊമാരിയോ ഷെപ്പേർഡിന്റെയും മികവിലാണ് ആർസിബി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
രജത് പാട്ടീദാർ 63 റൺസാണെടുത്തത്. 40 പന്തിൽ നാല് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു രജതിന്റെ ഇന്നിംഗ്സ്. കോഹ്ലി 32 റൺസും വെങ്കിടേഷ് 29 റൺസും ഷെപ്പേർഡ് 22 റൺസുമെടുത്തു.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, രവി ബിഷ്ണോയി, ബ്രിജേഷ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ശർമയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ഗോഹട്ടി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. മത്സരം അൽപസമയത്തിനകം ആരംഭിക്കും.
ഗോഹട്ടിയിലെ ബാരാസ്പര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്മയർ, ഡോണോവൻ ഫെരെയ്ര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാൻഡ്രെ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്ണോയ്, ബ്രിജേഷ് ശർമ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഫിലിപ് സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജോഷ് ഹേസൽവുഡ്.
Sports
ഗോഹട്ടി: ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഗോഹട്ടിയിലെ ബാരാസ്പര സ്റ്റേഡിയമാണ് വേദി.
സൺറൈസേഴ്സ് ഹൈദരാബാദിനേയും ചെന്നൈ സൂപ്പർ കിംഗ്സിനെയും തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എത്തുന്നത്. വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് എന്നിവരിലാണ് ആർസിബിയുടെ പ്രതീക്ഷ.
വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരാണ് രാജസ്ഥാന്റെ കരുത്ത്. പോയിന്റ് പട്ടികയിൽ രാജസ്ഥാന് ഒന്നാമതും ബംഗളൂരു മൂന്നാമതുമാണ്.
Sports
ബംഗളൂരു: ഐപിഎൽ 2026 ന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബിനെ ആറ് വിക്കറ്റിനാണ് ആർസിബി തോൽപ്പിച്ചത്.
സൺറൈസേഴ്സ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ റോയൽ ചലഞ്ചേഴ്സ് മറികടന്നു. അർധ സെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും മികവിലാണ് ആർസിബി അനായാസമായി ലക്ഷ്യം മറികടന്നത്.
വിരാട് കോഹ്ലി 69 റൺസാണെടുത്തത്. 38 പന്തിൽ അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. 26 പന്തിൽ നിന്ന് 61 റൺസാണ് ദേവ്ദത്ത് പടിക്കൽ എടുത്തത്. ക്യാപ്റ്റൻ രജത് പാട്ടീദാർ 31 റൺസെടുത്തു.
സൺറൈസേഴ്സിന് വേണ്ടി ഡേവിഡ് പൈയ്നെ രണ്ട് വിക്കറ്റ് എടുത്തു. ജയ്ദേവ് ഉനദ്കട്ടും ഹർഷ് ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. ക്യാപ്റ്റൻ ഇഷാൻ കിഷന്റെയും അനികേത് വർമയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് സൺറൈസേഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ 80 റൺസാണെടുത്തത്. 38 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്.
അനികേത് വർമ 18 പന്തിൽ നിന്ന് 43 റൺസാണ് സ്കോർ ചെയ്തത്. 31 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും തിളങ്ങി. ആർസിബിക്ക് വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറും അഭിനന്ദൻ സിംഗും സുയാഷ് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബംഗളൂരു: ഐപിഎൽ 2026ന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണെടുത്തത്.
ക്യാപ്റ്റൻ ഇഷാൻ കിഷന്റെയും അനികേത് വർമയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് സൺറൈസേഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ 80 റൺസാണെടുത്തത്. 38 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്.
അനികേത് വർമ 18 പന്തിൽ നിന്ന് 43 റൺസാണ് സ്കോർ ചെയ്തത്. 31 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും തിളങ്ങി. ആർസിബിക്ക് വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറും അഭിനന്ദൻ സിംഗും സുയാഷ് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബംഗളൂരു: ഐപിഎൽ 2026 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഫിലിപ് സാൾട്ട്, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ.
ഇംപാക്ട് സബ്സ്: ദേവ്ദവത്ത് പടിക്കൽ, ജേക്കബ് ബെതൽ, രസിഖ് സലം ദാർ, കനിഷ്ക് ചൗഹാൻ, വെങ്കടേഷ് അയ്യർ.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ഹെന്റിച്ച് ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഢി, സലീൽ അരോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ.
ഇംപാക്ട് സബ്സ്: ശിവാംഗ് കുമാർ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് പയനെ, സ്മരൻ രാമചന്ദ്രൻ, സക്കീബ് ഹുസെയ്ൻ.
Sports
ബംഗളൂരു: പോക്സോ കേസിൽ ഉൾപ്പെട്ട പേസർ യാഷ് ദയാലിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിൽ നിന്ന് ഒഴിവാക്കി. യാഷ് ദയാൽ നിലവിൽ ആര്‍സിബിയുമായി കരാറിലുള്ള കളിക്കാരനാണെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ടീമിന്റെ ഭാഗമാകില്ലെന്ന് ടീം മാനേജുമെന്റ് വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അഞ്ചു കോടി രൂപയ്ക്കാണ് ആർസിബി യാഷ് ദയാലിനെ നിലനിർത്തിയത്. എന്നാൽ യാഷ് ദയാലിനെതിരെയുള്ള ക്രിമിനല്‍ കേസുകൾ നിലനിൽക്കെ നിലനിര്‍ത്താനുള്ള തീരുമാനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
മാർച്ച് 18ന് ആരംഭിച്ച ആർസിബിയുടെ പരിശീലന ക്യാമ്പിൽ നിന്ന് യാഷ് ദയാൽ വിട്ടുനിന്നിരുന്നു. യാഷ് ദയാലിനെരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ടീമിൽ നിന്നുള്ള പുറത്താകലിന് കാരണമായതെന്നാണ് സൂചന.
Sports
വഡോദര: 2026 വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്മൃതി മന്ദാന കളിച്ചത് കടുത്ത പനി വകവയ്ക്കാതെയെന്നു വെളിപ്പെടുത്തല്‍. ടീമിന്റെ മുഖ്യപരിശീലകനായ മലോലന്‍ രംഗരാജനാണ് ഫൈനലിലെ ജയത്തിനുശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.
“തന്റെ ഏറ്റവും മികച്ച ഇന്നിംഗ് ഫൈനലിനായി സ്മൃതി കരുതിവച്ചിരിക്കുകയായിരുന്നു. സ്മൃതി ഫൈനല്‍ കളിച്ചത് ശക്തമായ പനി വകവയ്ക്കാതെയാണ്. പനിയുള്ള കാര്യം ആരുമായും വെളിപ്പെടുത്താനും സ്മൃതി തയാറാകില്ല, അത്തരം സ്വഭാവക്കാരിയാണ് അവള്’’ - മലോലന്‍ പറഞ്ഞു.
ഉറ്റസുഹൃത്തായ ജെമീമ റോഡ്രിഗസ് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് വിക്കറ്റിനു കീഴടക്കിയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 2026 ഡബ്ല്യുപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി മുന്നോട്ടുവച്ച 203/4 എന്ന റിക്കാര്‍ഡ് സ്കോര്‍ ആര്‍സിബി പിന്തുടര്ന്നു ജയിച്ചത് സ്മൃതിയുടെ (41 പന്തില്‍ 87) ഇന്നിംഗ്സിലൂടെയായിരുന്നു. ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചും സ്മൃതിയാണ്.
ജോര്‍ജിയ വോളിനൊപ്പം (54 പന്തില്‍ 79) സ്മൃതി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 165 റണ്‍സ് നേടി, വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ഡബ്ല്യുപിഎല്‍ ഫൈനലുകളിലെ ഏറ്റവും ഉയര്‍ന്ന സ്കോറും, ഡബ്യുപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിംഗുമായിരുന്നു വഡോദരയിലേത്.
ഡബ്ല്യുപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രണ്ടാം കിരീടമാണ്. 2024ല്‍ ആയിരുന്നു ആദ്യ കിരീട നേട്ടം. അതേസമയം, ഇതുവരെ അരങ്ങേറിയ നാല് ഡബ്ല്യുപിഎല്ലിന്റെയും ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു സാധിച്ചില്ല.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. ഇന്ന് നടന്ന ത്രില്ലറിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 15 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്.
മുംബൈ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ സാധിച്ചുള്ളു. വെടിക്കെട്ട് ബാറ്റിംഗുമായി റിച്ചാ ഘോഷ് തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 50 പന്തിൽ 90 റൺസാണ് റിച്ചാ ഘോഷ് എടുത്തത്. 10 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്.
നദീൻ ഡി ക്ലർക്ക് 28 റൺസും ഗ്രെയ്സ് ഹാരീസ് 15 റൺസും എടുത്തു. മുംബൈയ്ക്ക് വേണ്ടി ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റെടുത്തു. ഷബ്നിം ഇസ്മായിലും അമേലിയ കെറും രണ്ട് വിക്കറ്റ് വീതവും അമൻജോത് കൗർ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ നാറ്റ് സിവർ-ബ്രണ്ടിന്റെയും അർധ സെഞ്ചുറി നേടിയ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് മുംബൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
57 പന്തിൽ നിന്ന് 100 റൺസാണ് സിവർ-ബ്രണ്ട് എടുത്തത്. 16 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സിവർ-ബ്രണ്ടിന്റെ ഇന്നിംഗ്സ്. ഹെയ്ലി 56 റൺസാണ് എടുത്തത്. 39 പന്തിൽ ഒന്‍പത് ബൗണ്ടറികൾ താരം അടിച്ചെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് സ്കോർ ചെയ്തു.
ആർസിബിക്ക് വേണ്ടി ലോറൻ ബെൽ രണ്ട് വിക്കറ്റെടുത്തു. നദീൻ ഡി ക്ലർക്കും ശ്രേയങ്ക പാട്ടീലും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും മുംബൈയ്ക്കായി. ആർസിബി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് എടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ നാറ്റ് സിവർ-ബ്രണ്ടിന്റെയും അർധ സെഞ്ചുറി നേടിയ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് മുംബൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 57 പന്തിൽ നിന്ന് 100 റൺസാണ് സിവർ-ബ്രണ്ട് എടുത്തത്. 16 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സിവർ-ബ്രണ്ടിന്റെ ഇന്നിംഗ്സ്.
ഹെയ്ലി 56 റൺസാണ് എടുത്തത്. 39 പന്തിൽ ഒന്‍പത് ബൗണ്ടറികൾ താരം അടിച്ചെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് സ്കോർ ചെയ്തു.
ആർസിബിക്ക് വേണ്ടി ലോറൻ ബെൽ രണ്ട് വിക്കറ്റെടുത്തു. നദീൻ ഡി ക്ലർക്കും ശ്രേയങ്ക പാട്ടീലും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
മികച്ച ഫോമുള്ള ആർസിബി ആറാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട ടീമിന് വിജയവഴിയിൽ തിരിച്ചെത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. സീസണിലെ മൂന്നാം ജയമാണ് മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുന്നത്.
ടീം ആർസിബി: ഗ്രെയ്സ് ഹാരിസ്, സ്മൃതി മന്ദാന (ക്യാപ്റ്റൻ), ജോർജിയ വോൾ, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, സയാലി സത്ഗരെ , ലോറൻ ബെൽ.
ടീം മുംബൈ ഇന്ത്യൻസ്: സജന സജീവൻ, ഹെയ്ലി മാത്യൂസ്, നാട് സിവർ-ബ്രണ്ട്, ഹർമൻപ്രീത് കൗർ ( ക്യാപ്റ്റൻ), അമേലിസ കെർ, രഹില ഫിർഡൗസ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സൻസ്കൃതി ഗുപ്ത, വൈഷ്ണവി ശർമ, ശബ്നിം ഇസ്മയിൽ, പൂനം ഖെംനാർ.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൾസ് ബൗളിംഗ് തെരഞ്ഞെടുത്തു. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
ഗംഭീര ഫോമിലുള്ള ആർസിബി തുടർച്ചയായ ആറാം വിജയമാണ് ലക്ഷ്യമിടുന്നത്. സ്മൃതി മന്ദാന നയിക്കുന്ന ടീം ഈ സീസിണിൽ അപരാജിതരായി മുന്നേറുകയാണ്. സീസണിൽ നേരത്തെ തന്നെ ആർസിബി പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. അഞ്ച് മത്സരങ്ങൾ വിജയിച്ച ടീമിന് 10 പോയിന്റാണുള്ളത്.
മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിറങ്ങുന്നത്. ജെമീമ റോഡ്രിഗസ് നയിക്കുന്ന ടീമിന് നാല് പോയിന്റാണുള്ളത്.
ടീം ആർസിബി: ഗ്രെയ്സ് ഹാരിസ്, സ്മൃതി മന്ദാന (ക്യാപ്റ്റൻ), ജോർജിയ വോൾ, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), നദീൻ ഡി ക്ലർക്ക്, രാധാ യാദവ്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, സയാലി സത്ഗരെ , ലോറൻ ബെൽ.
ടീം ഡൽഹി ക്യാപിറ്റൽസ്: ഷെഫാലി വർമ, ലിസെല്ലെ ലീ (വിക്കറ്റ് കീപ്പർ), ലോറ വോൾവാർഡ്, ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), മാരിസൻ കാപ്പ്, നിക്കി പ്രസാദ്, സ്നേഹ് റാണ, ചിനെല്ലെ ഹെൻറി, ശ്രീ ചരണി, നന്ദനി ശർമ, മിന്നു മണി.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വഡോദരിയലെ ബിസിഎ സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
ഗംഭീര ഫോമിലുള്ള ആർസിബി തുടർച്ചയായ ആറാം വിജയമാണ് ലക്ഷ്യമിടുന്നത്. സ്മൃതി മന്ദാന നയിക്കുന്ന ടീം ഈ സീസിണിൽ അപരാജിതരായി മുന്നേറുകയാണ്. സീസണിൽ നേരത്തെ തന്നെ ആർസിബി പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. അഞ്ച് മത്സരങ്ങൾ വിജയിച്ച ടീമിന് 10 പോയിന്റാണുള്ളത്.
മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിറങ്ങുന്നത്. ജെമീമ റോഡ്രിഗസ് നയിക്കുന്ന ടീമിന് നാല് പോയിന്റാണുള്ളത്.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ഗൗതമി നായക്കിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ആർസിബി മികച്ച സ്കോർ പടുത്തുയർത്തിയത്. 73 റൺസാണ് ഗൗതമി എടുത്തത്. 55 പന്തിൽ ഏഴ് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ഗൗതമിയുടെ ഇന്നിംഗ്സ്.
റിച്ചാ ഘോഷ് 27 റൺസും സ്മൃതി മന്ദാന 26 റൺസും എടുത്തു. ഗുജറാത്ത് ജയന്റ്സിന് വേണ്ടി ക്യാപ്റ്റൻ ആഷ്ലെ ഗാർഡ്നറും കാഷ്വി ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിംഗ് ഠാക്കൂർ, സോഫി ഡിവൈൻ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് ഗുജറാത്ത് ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഗ്രെയ്സ് ഹാരിസ്, ഡയാലൻ ഹേമലത, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദൈൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
ഗുജറാത്ത് ജയന്റ്സ് ടീം: ബെത് മൂണി (വിക്കറ്റ് കീപ്പർ), സോഫി ഡിവൈൻ, ആഷ്ലെ ഗാർഡ്നർ (ക്യാപ്റ്റൻ), ശിവാനി സിംഗ്, ജോർജിയ വെയർഹാം, ഭാർതി ഫുൽമാലി, കനിക അഹുജ, കാഷ്വീ ഗാതം, തനുജ കൻവർ, രാജേഷ്വരി ഗായക്വാദി, രേണുക സിംഗ് ഠാക്കൂർ
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിലെ യുപി വാരിയേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ ആർസിബി മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനോട് തോറ്റ യുപി വാരിയേഴ്സ് ആദ്യ വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
ആർസിബി ടീം: ഗ്രെയ്സ് ഹാരിസ്, സ്മൃതി മന്ദാന(ക്യാപ്റ്റൻ), ഡയാളൻ ഹേമലത, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
യുപി വാരിയേഴ്സ് ടീം: കിരൺ നവ്ഗൗർ, മെഗ് ലാനിംഗ്(ക്യാപ്റ്റൻ), ഫീബ ലിച്ച്ഫീൽഡ്, ഹർളീൻ ഡിയോൾ, ദീപ്തി ശർമ, ശ്വേത ശെറാവത്ത് (വിക്കറ്റ് കീപ്പർ), ഡിയാൻഡ്രാ ഡോട്ടിൻ, സോഫി എക്ലെസ്റ്റോൺ, ആശാ ശോഭന, ശിഖാ പാണ്ഡെ, ക്രാന്തി ഗൗഡ്.
Sports
മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു.
മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം നദീൻ ഡി ക്ലർക്കിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ആർസിബി വിജയലക്ഷ്യം മറികടന്നത്.
44 പന്തിൽ 63 റൺസാണ് നദീൻ എടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നദീന്റെ ഇന്നിംഗ്സ്. അവസാന ഓവറിൽ മാത്രം 20 റൺസാണ് നദീൻ അടിച്ചെടുത്തത്.
ഗ്രെയ്സ് ഹാരിസ് 25 റൺസും അരുന്ധതി റെഡ്ഢി 20 റൺസും സ്കോർ ചെയ്തപ്പോൾ ക്യാപ്റ്റൻ സ്മൃതി മന്ദാന 18 റൺസാണ് എടുത്തത്. മുംബൈയ്ക്ക് വേണ്ടി നിക്കോള ക്യാരിയും അമേലിയ കെറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാറ്റ് സിവർ-ബ്രണ്ടും ശഭ്നിം ഇസ്മയിലും അമൻജോത് കൗറും ഓരോ വിക്കറ്റ് വീതം എടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് എടുത്തത്. മലയാളി താരം സജന സജീവന്റെയും നിക്കോള ക്യാരിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസ് എടുത്ത സജനയാണ് മുംബൈയുടെ ടോപ്സ്കോറർ. 25 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സജനയുടെ ഇന്നിംഗ്സ്.
ക്യാരി 40 റൺസാണ് എടുത്തത്. 32 റൺസെടുത്ത ഗുണാലൻ കമാലിനിയും തിളങ്ങി. ആർസിബിക്ക് വേണ്ടി നദീൻ ഡി ക്ലർക്ക് നാല് വിക്കറ്റെടുത്തു. ലൗറൻ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്.
മലയാളി താരം സജന സജീവന്റെയും നിക്കോള ക്യാരിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസ് എടുത്ത സജനയാണ് മുംബൈയുടെ ടോപ്സ്കോറർ. 25 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സജനയുടെ ഇന്നിംഗ്സ്.
ക്യാരി 40 റൺസാണ് എടുത്തത്. 32 റൺസെടുത്ത ഗുണാലൻ കമാലിനിയുടെ തിളങ്ങി. ആർസിബിക്ക് വേണ്ടി നദൈൻ ദി ക്ലർക്ക് നാല് വിക്കറ്റെടുത്തു. ലൗറൻ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിമാണ് വേദി.
നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് നയിക്കുന്നത്. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയാണ് ആർസിബിയുടെ ക്യാപ്റ്റൻ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഗ്രെയ്സ് ഹാരിസ്, ഡയാലൻ ഹേമലത, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദൈൻ ഡി ക്ലർക്ക്, അരന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, പ്രേമ റാവത്ത്, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
മുംബൈ ഇന്ത്യൻ ടീം: നാറ്റ് സിവർ-ബ്രണ്ട്, ഗുണാളൻ കമാലിനി (വിക്കറ്റ് കീപ്പർ), അമേലിയ കെർ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അമൻജോത് കൗർ, നിക്കോള ക്യാരി, പൂരം ഖെംനർ, ശബ്നിം ഇസ്മയിൽ, സൻസ്കൃതി ഗുപ്ത, സജന സജീവൻ , സൈക്ക ഇഷാക്ക്.
Sports
ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ഫ്രാഞ്ചൈസി വില്‍പ്പനയ്ക്ക്. 2026 ഐപിഎല്‍ സീസണിനു മുമ്പ് ആര്‍സിബിക്കു പുതിയ ഉടമകളാകുമെന്നാണ് വിവരം.
മദ്യക്കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലാണ് നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍സിഎസ്പിഎല്‍). സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ക്ലബ് വില്‍പ്പന സംബന്ധിച്ചുള്ള ആദ്യനീക്കം ഡിയാജിയോ ബുധനാഴ്ച നടത്തി.
2025-26 ഇന്ത്യന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വില്‍പ്പന പൂര്‍ത്തിയാക്കാനാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്എല്‍) സബ്സിഡിയറിയായ ആര്‍സിഎസ്പിഎല്ലിന്റെ നീക്കം; അതായത് 2026 മാര്‍ച്ച് 31നുള്ളില്‍.
എം. ചിന്നസ്വാമി സ്റ്റേഡിയത്തിനു മത്സരങ്ങള്‍ നടത്താനുള്ള അനുമതി ലഭിച്ചില്ലെങ്കില്‍ അടുത്ത ഐപിഎല്ലില്‍ ഹോം ഗ്രൗണ്ട് ഉള്‍പ്പെടെ കണ്ടെത്തേണ്ട സാഹചര്യമാണ് ആര്‍സിബിക്കുള്ളത്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ആര്‍സിബി പുരുഷ ടീം 2025 ഐപിഎല്ലില്‍ കന്നിക്കിരീടത്തിലെത്തിയത്.