x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി കോ​ഹ്‌​ലി​യും ദേ​വ്ദ​ത്തും; ആ​ർ​സി​ബി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: March 28, 2026 11:27 PM IST | Updated: March 29, 2026 12:09 AM IST

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ 2026 ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ത​ക​ർ​പ്പ​ൻ ജ​യം. ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബി​നെ ആ​റ് വി​ക്ക​റ്റി​നാ​ണ് ആ​ർ​സി​ബി തോ​ൽ​പ്പി​ച്ച​ത്.

സ​ൺ​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി​യ 202 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 15.4 ഓ​വ​റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും മി​ക​വി​ലാ​ണ് ആ​ർ​സി​ബി അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വി​രാ​ട് കോ​ഹ്‌​ലി 69 റ​ൺ​സാ​ണെ​ടു​ത്ത​ത്. 38 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. 26 പ​ന്തി​ൽ നി​ന്ന് 61 റ​ൺ​സാ​ണ് ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ എ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ര​ജ​ത് പാ​ട്ടീ​ദാ​ർ 31 റ​ൺ​സെ​ടു​ത്തു.

സ​ൺ​റൈ​സേ​ഴ്സി​ന് വേ​ണ്ടി ഡേ​വി​ഡ് പൈ​യ്നെ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ടും ഹ​ർ​ഷ് ദു​ബെ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 201 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​നി​കേ​ത് വ​ർ​മ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് സ​ൺ​റൈ​സേ​ഴ്സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഇ​ഷാ​ൻ കി​ഷ​ൻ 80 റ​ൺ​സാ​ണെ​ടു​ത്ത​ത്. 38 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്.

അ​നി​കേ​ത് വ​ർ​മ 18 പ​ന്തി​ൽ നി​ന്ന് 43 റ​ൺ‌​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 31 റ​ൺ​സെ​ടു​ത്ത ഹെ​ൻ‌​റി​ച്ച് ക്ലാ​സ​നും തി​ള​ങ്ങി. ആ​ർ​സി​ബി​ക്ക് വേ​ണ്ടി ജേ​ക്ക​ബ് ഡ​ഫി​യും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഭു​വ​നേ​ശ്വ​ർ കു​മാ​റും അ​ഭി​ന​ന്ദ​ൻ സിം​ഗും സു​യാ​ഷ് ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Tags : ipl 2026 royal challengers bengaluru beats sunrisers hyderabad

Recent News

Corehub Up