x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി ഇ​ഷാ​നും അ​നി​കേ​തും; സ​ൺ​റൈ​സേ​ഴ്സി​ന് കൂ​റ്റ​ൻ സ്കോ​ർ


Published: March 28, 2026 09:36 PM IST | Updated: March 28, 2026 09:36 PM IST

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ 2026ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​നി​കേ​ത് വ​ർ​മ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് സ​ൺ​റൈ​സേ​ഴ്സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഇ​ഷാ​ൻ കി​ഷ​ൻ 80 റ​ൺ​സാ​ണെ​ടു​ത്ത​ത്. 38 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്.

അ​നി​കേ​ത് വ​ർ​മ 18 പ​ന്തി​ൽ നി​ന്ന് 43 റ​ൺ‌​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 31 റ​ൺ​സെ​ടു​ത്ത ഹെ​ൻ‌​റി​ച്ച് ക്ലാ​സ​നും തി​ള​ങ്ങി. ആ​ർ​സി​ബി​ക്ക് വേ​ണ്ടി ജേ​ക്ക​ബ് ഡ​ഫി​യും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഭു​വ​നേ​ശ്വ​ർ കു​മാ​റും അ​ഭി​ന​ന്ദ​ൻ സിം​ഗും സു​യാ​ഷ് ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : ipl 2026 sunrisers hyderabad royal challengers bengaluru match score

Recent News

Corehub Up