x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്കെ​തി​രെ ആ​ർ​സി​ബി​ക്ക് അ​നാ​യാ​സ ജ​യം


Published: April 27, 2026 10:05 PM IST | Updated: April 27, 2026 10:05 PM IST

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് അ​നാ​യാ​സ ജ​യം. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് ആ​ർ​സി​ബി വി​ജ​യി​ച്ച​ത്.

ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 76 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 6.3 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ ആ​ർ​സി​ബി മ​റി​ക​ട​ന്നു. 34 റ​ൺ​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും 23 റ​ൺ​സു​മാ​യി വി​രാ​ട് കോ​ഹ്‌​ലി​യും പു​റ​ത്താ​കാ​തെ നി​ന്നു.

20 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ ജേ​ക്ക​ബ് ബേ​ത​ലി​ന്‍റെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ആ​ർ​സി​ബി​ക്ക് ന​ഷ്ട​മാ​യ​ത്. കൈ​ൽ ജാ​മീ​സ​ൺ ആ​ണ് ഡ​ൽ​ഹി​ക്ക് വേ​ണ്ടി വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി 16.3 ഓ​വ​റി​ൽ 75 റ​ൺ​സി​ൽ‌ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ആ​ർ​സി​ബി​യു​ടെ പേ​സ​ർ​മാ​ർ​ക്ക് മു​ന്നി​ൽ ഡ​ൽ​ഹി ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

നാ​ല് വി​ക്ക​റ്റെ​ടു​ത്ത ജോ​ഷ് ഹേ​സ​ൽ​വു​ഡും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ഭു​വ​നേ​ശ്വ​ർ കു​മാ​റും ചേ​ർ​ന്നാ​ണ് ഡ​ൽ​ഹി ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. ര​സി​ഖ് സ​ലാം ദ​റും സു​യാ​ഷ് ശ​ർ​മ​യും ക്രു​ണാ​ൽ പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

30 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് പോ​റ​ലാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ്സ്കോ​റ​ർ. ഡേ​വി​ഡ് മി​ല്ല​ർ 19 റ​ൺ​സും കൈ​ൽ ജാ​മി​സ​ൺ 12 റ​ൺ​സും എ​ടു​ത്തു. മ​റ്റാ​ർ​ക്കും ഡ​ൽ​ഹി നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

വി​ജ​യ​ത്തോ​ടെ ആ​ർ​സി​ബി​ക്ക് 12 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ആ​ർ​സി​ബി ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

 

Tags : ipl 2026 royal challengers bengaluru beats delhi capitals

Recent News

Corehub Up