Sports
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഇന്നു തുടക്കം. 74 രാജ്യങ്ങളിൽനിന്നായി മൂവായിരത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കും. ഏഴു വേദികളിലായി 215 മെഡൽ പോരാട്ടങ്ങളാണുണ്ടാവുക. ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് കാംപസിലെ ഓവോ ദ ഹൈഡ്രോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ.
ഓഗസ്റ്റ് രണ്ടുവരെ നീളുന്ന ഗെയിംസിന് 126 താരങ്ങളുമായി ശക്തമായ പോരാട്ടത്തിനൊരുങ്ങിയാണ് ഇന്ത്യ എത്തിയിട്ടുള്ളത്. അത്ലറ്റിക്സ്, ബോക്സിംഗ്, ഭാരോദ്വഹനം എന്നിവയാണ് കൂടുതൽ മെഡൽപ്രതീക്ഷയുള്ള ഇനങ്ങൾ. ഇന്ത്യയ്ക്ക് ഉറച്ച മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ഹോക്കി, ബാഡ്മിന്റൺ, ട്വന്റി20 ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, ഗുസ്തി എന്നിവ ഒഴിവാക്കിയത് തിരിച്ചടിയായി.
കഴിഞ്ഞ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകൾ.
മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ മികച്ച ഫോമിലാണ്. 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. ഈ സീസണിൽ ദേശീയ റിക്കാർഡ് ഭേദിച്ച ഹൈജംപർ സർവേശ് കുരാരെയിലാണ് മറ്റൊരു പ്രതീക്ഷ. ജാവലിൻ ത്രോയിൽ മുൻ ലോകചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ശ്രീലങ്കയുടെ രുമേഷ് തരംഗയാണ് പ്രധാന ഭീഷണി.
ബോക്സിംഗിൽ ജാസ്മിൻ ലംബോറിയ, ലൗലിന ബൊർഗോഹിൻ, സച്ചിൻ സിവാച്ച്, ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു എന്നിവരിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.അൻസ ബാബു (അത്ലറ്റിക്സ്), സജൻ പ്രകാശ് (നീന്തൽ), കെ.പി. സ്വാതിഷ് (ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്), മുഹമ്മദ് ബാസിൽ (പാരാ അത്ലറ്റിക്സ്) എന്നിവരാണ് ശ്രീശങ്കറിനു പുറമെ ഇന്ത്യൻ ടീമിലെ മലയാളികൾ.
Sports
മാഞ്ചസ്റ്റർ: വനിതാ ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
സ്കോട്ലൻഡ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 33 റൺസെടുത്ത ക്യാപ്റ്റൻ ചമാരി അത്തപത്തുവിന്റെയും 27 റൺസെടുത്ത ഹർഷിത സമരവിക്രമയുടെയും 23 റൺസെടുത്ത ഹസിനി പെരേരയുടെയും 21 റൺസെടുത്ത നിലാക്ഷിക സിൽവയുടെയും മികവിലാണ് ശ്രീലങ്ക ലക്ഷ്യം മറികടന്നത്.
സ്കോട്ലൻഡിന് വേണ്ടി ക്യാപ്റ്റൻ കാതറിൻ ബ്രൈസും റാഷെൽ സ്ലാറ്ററും കാതറിൻ ഫ്രെയ്സറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കിർസ്റ്റി ഗോർഡൻ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസെടുത്തത്. 47 റൺസെടുത്ത സാറാ ബ്രൈസിന്റെയും 34 റൺസെടുത്ത ഡാർസി കാർട്ടറുടെയും 26 റൺസെടുത്ത എയ്ൽസ ലിസ്റ്ററുടെയും 23 റൺസ് നേടിയ ക്യാപ്റ്റൻ കാതറിൻ ബ്രൈസിന്റെയും മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
ശ്രീലങ്കയ്ക്ക് വേണ്ടി മിതാലി അയോധ്യ രണ്ട് വിക്കറ്റെടുത്തു. സുഗന്ധിക കുമാരിയും കവിഷ ദിൽഹരിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ ആറ് പോയിന്റായ ശ്രീലങ്ക സെമി പ്രതീക്ഷ നിലനിർത്തി. ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ശ്രീലങ്ക.
Sports
മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീലിന് ഗംഭീര ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.
ബ്രസീലിന് വേണ്ടി വിനീഷ്യസ് ജൂനിയർ രണ്ട് ഗോളുകളും മാത്യൂസ് കുൻഹ ഒരു ഗോളും നേടി.
മത്സരത്തിന്റെ ഏഴാം മിനിറ്റിലും 45+3-ാം മിനിറ്റിലുമാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്. 60 -ാം മിനിറ്റിലാണ് കുൻഹ ഗോൾ കണ്ടെത്തിയത്.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്റെ ഗോൾ നേട്ടം നാലും കുൻഹയുടെ മൂന്നും ആയി.
വിജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായി ബ്രസീൽ നോക്കൗട്ടിൽ കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ബ്രസീലിനുള്ളത്. മൊറോക്കോയ്ക്കും ഏഴ് പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീലാണ് മുന്നിൽ.
സ്കോടലൻഡും നിലവിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായാലെ നോക്കൗട്ട് ഉറപ്പിക്കാൻ സാധിക്കൂ. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലെത്താൻ സാധിക്കും.
Sports
മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീൽ മുന്നിൽ. ആദ്യ പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ മുന്നിലുള്ളത്.
വിനീഷ്യസ് ജൂനിയറാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലും 45+3-ാം മിനിറ്റിലുമാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്റെ ഗോൾ നേട്ടം നാലായി.
Sports
മാഞ്ചസ്റ്റർ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ സ്കോട്ലൻഡിന് ഭേദപ്പെട്ട സ്കോർ. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണെടുത്തത്.
ക്യാപ്റ്റൻ കാതറിൻ ബ്രൈസിന്റെ അർധ സെഞ്ചുറിയുടെയും വിക്കറ്റ് കീപ്പർ സാറാ ബ്രൈസിന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. കാതറിൻ 60 റൺസാണെടുത്തത്. 39 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കാതറിന്റെ ഇന്നിംഗ്സ്.
സാറാ ബ്രൈസ് 49 റൺസാണ് സ്കോർ ചെയ്തത്. 35 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു സാറായുടെ ഇന്നിംഗ്സ്.
അയർലൻഡിന് വേണ്ടി അവാ കാന്നിംഗ് മൂന്ന് വിക്കറ്റെടുത്തു. എയ്മീ മഗുയിറും അർലീൻ കെല്ലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
NRI
ലണ്ടൻ: സ്കോട്ലൻഡിൽ ഒരു സാധാരണ വീടിന്റെ വിലയ്ക്ക് സ്വന്തമായി ഒരു ദ്വീപ് വാങ്ങാൻ സുവർണാവസരം. അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട, പ്രകൃതിരമണീയമായ "മുള്ളഗ്രാഹ് ദ്വീപ്' (Mullagrach Island) അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഏജൻസിയായ "സാവിൽസ്' വഴി ലേലത്തിനൊരുങ്ങുന്നു.
ട്രാഫിക് ബ്ലോക്കോ നഗരതിരക്കുകളോ അയൽക്കാരുടെ ശല്യമോ ഇല്ലാതെ, ഏകാന്തവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്നവർക്കും പ്രവാസികൾക്കും ഈ ലേലം വലിയൊരു അവസരമാണ് തുറന്നുനൽകുന്നത്.
ഏകദേശം 90 ഏക്കറോളം (36 ഹെക്ടർ) വിസ്തൃതിയുള്ള ഈ ദ്വീപിന്റെ അടിസ്ഥാന ലേല വിലയായി നിശ്ചയിച്ചിരിക്കുന്നത് 4,05,000 യൂറോയാണ് (ഏകദേശം 3.6 കോടി ഇന്ത്യൻ രൂപ).
യുകെയിലെയും യൂറോപ്പിലെയും പല പ്രധാന നഗരങ്ങളിലെയും ഒരു സാധാരണ വീടിന്റെ വിലയേക്കാൾ കുറവാണ് ഈ പ്രകൃതിദത്ത ദ്വീപിന്റെ വിലയെന്നത് ലോകമെമ്പാടുമുള്ള നിക്ഷേപകരെയും പ്രകൃതിസ്നേഹികളെയും ആകർഷിക്കുന്നുണ്ട്.
ലണ്ടൻ സ്വദേശിയായ ഒരു അഭിഭാഷകനും ഭാര്യയും ചേർന്ന് 2006-ൽ വാങ്ങിയ ഈ ദ്വീപ്, ഇവിടുത്തെ ജൈവവൈവിധ്യം പൂർണമായി സംരക്ഷിച്ച ശേഷമാണ് ഇപ്പോൾ ലേലത്തിന് വച്ചിരിക്കുന്നത്.
NRI
എക്സിറ്റർ: വടക്കൻ സ്കോട്ലൻഡ് സ്വദേശിയായ അജിത് ശ്രീകണ്ഠൻ നായർ നീണ്ട 23 വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നു. 2003ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി അജിത് സ്കോട്ലൻഡിലെത്തിയത്.
2008ൽ ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ മെഡിക്കൽ വിഭാഗത്തിൽ റിസേർച്ച് ഫെലോയായി ജോലി ചെയ്തു.
2014 മുതൽ മൂന്ന് വർഷം എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസറായും സേവനം അനുഷ്ഠിച്ചു. തുടർന്ന് ഗ്ലാസ്ക്കോയിലേക്ക് മടങ്ങിയെങ്കിലും ആറു മാസത്തിൽ ഒരിക്കലെങ്കിലും എക്സിറ്ററിലെ സുഹൃത്തുകളെ കാണാൻ അവരുടെ പ്രിയപ്പെട്ട "അജിത് അണ്ണൻ' എത്തുമായിരുന്നു.
സ്കോട്ലൻഡ് സന്ദർശത്തിന് എത്തുന്ന എക്സിറ്ററുകാർക്ക് ആവശ്യമായ സഹായം നൽകാൻ അദ്ദേഹമെന്നും മുന്പന്തിയിലുണ്ടായിരുന്നു.
NRI
ലണ്ടൻ: ആത്മീയ നവീകരണത്തിനും വിശ്വാസ അനുഭവത്തിനും മാതൃ മധ്യസ്ഥത്തിനും അനുഗ്രഹീത സന്നിധിയായ "കൃപാസനം മരിയൻ സെന്റർ' ഈ വർഷവും യുകെയിൽ കൃപാസനം ഉടമ്പടി ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു.
കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും പങ്കുചേരുവാൻ കഴിയാതെ പോയവർക്കുള്ള അവസരത്തിനുമായും, മാതൃഭക്തരുടെ അഭ്യർഥന പരിഗണിച്ചാണ് യുകെയിൽ കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.
കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ.ഡോ. ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്വൽ ഡയറക്ടറും സെന്റ് ജോർജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവരാവും പ്രധാനമായും കൃപാസനം ഉടമ്പടി ധ്യാനങ്ങൾക്കു നേതൃത്വം നൽകുക.
യുകെയിൽ ഓഗസ്റ്റ് 25, 26, 27 തീയതികളിലായി സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തുന്ന ത്രിദിന ധ്യാനത്തോടെ ആരംഭിക്കുന്ന കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം തുടർന്ന് 29,30,31 തീയതികളിലായി ലണ്ടനിലെ ബൈറോൺ ഹാളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
റവ. ഡോ. ജോസഫ് വലിയവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കുകയും, ബ്ര.തോമസ് ജോർജ് (കാദോഷ് മരിയൻ മിനിസ്ട്രീസ്) ശുശ്രൂഷകളിൽ സഹായിക്കുന്നതുമായിരിക്കും.
പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർഥനാ നിറവിൽ വെളിപ്പെട്ട, അമ്മയുടെ ഹിതം മനസ്സിലാക്കി ആരംഭിച്ച "കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ' പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.
രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
Abredeen - https://www.tickettailor.com/events/kadoshmarianministries/2083917
London - https://www.tickettailor.com/events/kadoshmarianministries/2076878
കൂടുതൽ വിവരങ്ങൾക്ക്: 07770 730769, 07459 873176.
Sports
മുംബൈ: ഐസിസി ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ മുംബൈയിലാണ് മത്സരം.
ടീം നേപ്പാൾ: കുശാൽ ഭർട്ടൽ, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പർ), രോഹിത് പൗഡൽ ( ക്യാപ്റ്റൻ), ദീപേന്ദ്ര സിംഗ് ഐറി, ആരിഫ് ഷെയ്ഖ്, ലോകേഷ് ബാം, സുന്ദീപ് ജോറ, ഗുൽശൻ ജാ, സോംപാൽ കാമി, നന്ദൻ യാദവ്, സന്ദീപ് ലാമിച്ചാനെ.
ടീം സ്കോട്ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മല്ലൻ, റിച്ച് ബെറിംഗ്ടൺ(ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് വിയേൽ, ബ്രാഡ് കറി.
Sports
കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
സ്കോട്ലൻഡ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പത്ത് പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ ടോം ബാന്റണിന്റെ മികവിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്.
ടോം ബാന്റൺ 63 റൺസാണ് എടുത്തത്. ജേക്കബ് ബേതൽ 32 റൺസും സാം കരൺ 28 റൺസും സ്കോർ ചെയ്തു. സ്കോട്ലൻഡിന് വേണ്ടി ബ്രാണ്ടൻ മക്മല്ലൻ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ, മൈക്കൽ ലീസ്ക്ക്, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെയും മൈക്കൽ ജോൺസിന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.
മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സ്കോട്ലൻഡിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി.
ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെയും മൈക്കൽ ജോൺസിന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.
മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്ന് മുതലാണ് മത്സരം.
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ, ജാമി ഓവർടൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
ടീം സ്കോട്ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മുല്ലൻ, റിച്ചി ബെറിംഗ്ടൺ (ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ.
Sports
കോൽക്കത്ത: ടി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ വെസ്റ്റ്ഇൻഡീസിന് 35 റൺസ് ജയം. ഷിമ്രോൺ ഹെറ്റ്മെയറുടെ ബാറ്റിംഗ് കരുത്തും റൊമാരിയോ ഷെപ്പേർഡിന്റെ ഹാട്രിക് പ്രകടനവുമാണ് വിൻഡീസിന് അനായാസ വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 182 റൺസ്നേടി. 183 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ സ്കോട്ട്ലൻഡ് 18.5 ഓവറിൽ 147 റൺസിന് എല്ലാവരും പുറത്തായി. 42 റൺസ് നേടിയ റിച്ചി ബെറിംഗ്ടാണ് അവരുടെ ടോപ് സ്കോറർ. ടോം ബ്രൂസ് (35) റൺസ് നേടി.
വെസ്റ്റ്ഇൻഡീസിനായി ഷെപ്പേർഡ് അഞ്ചും ജേസൺ ഹോൾഡർ മൂന്നും വിക്കറ്റ് നേടി. സ്കോർ: വെസ്റ്റ്ഇൻഡീസ് 182/5 സ്കോട്ട്ലൻഡ് 147 (18.5). അർധസെഞ്ചുറി നേടിയ (64) വിൻഡീസ് മധ്യനിര താരം ഷിമ്രോൺ ഹെറ്റ്മെയറെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Sports
കോൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ്ഇൻഡീസിനെതിരെ സ്കോട്ട്ലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 182 റൺസ് നേടിയത്.
മധ്യനിര ബാറ്റ്സ്മാൻ ഷിമ്രോൺ ഹെറ്റ്മെയർ (64) നടത്തിയ തകർപ്പൻ ബാറ്റിംഗാണ് അവരെ ശക്തമായ നിലയിലെത്തിച്ചത്. ബ്രാൻഡൻ കിംഗ് (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
സ്കോട്ട്ലൻഡിനായി ബ്രാഡ് ക്യൂറി രണ്ടും ഒലിവർ ഡേവിഡ്സൺ, മൈക്കൽ ലീസ്ക്, സുഫിയാൻ ഷരീഫ് എന്നിവർ ഓരോ വിക്കറ്റും നേടി.
Sports
എഡിന്ബര്ഗ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനായി ബാങ്ക് അവധി പ്രഖ്യാപിച്ച് സ്കോട്ട്ലന്ഡ്.
28 വര്ഷത്തിനുശേഷം ഫിഫ ലോകകപ്പ് കളിക്കുന്നതിന്റെ സന്തോഷ സൂചകമായാണ് ഈ അവധി പ്രഖ്യാപനം. യൂറോപ്യന് യോഗ്യതാ റൗണ്ടില് ഡെന്മാര്ക്കിനെ 2-4നു കീഴടക്കി സ്കോട്ട്ലന്ഡ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു.
1998 എഡിഷനിലാണ് സ്കോട്ട്ലന്ഡ് ഇതിനു മുമ്പ് ലോകകപ്പ് ഫുട്ബോൾ വേദിയിലെത്തിയത്.
ഗ്രൂപ്പ് സിയില് ബ്രസീല്, മൊറോക്കൊ, ഹെയ്തി ടീമുകള്ക്കൊപ്പമാണ് സ്കോട്ട്ലന്ഡ്. ജൂണ് 15ന് (ഇന്ത്യന് സമയം ജൂണ് 14 രാവിലെ 6.30) ഹെയ്തിക്കെതിരേയാണ് ലോകകപ്പില് സ്കോട്ട്ലന്ഡിന്റെ ആദ്യ മത്സരം.
Sports
ബംഗളൂരു: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ സ്കോട്ലൻഡിനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മത്സരത്തിൽ 61 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡ് 123 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. സ്കോട്ലൻഡിന് വേണ്ടി മൈക്കൽ ജോൺസും മാത്യൂ ക്രോസും 21 റൺസ് വീതം നേടി. ബ്രാണ്ടൻ മക്ക്മുല്ലൻ 20 റൺസെടുത്തു. മറ്റാർക്കും പിടിച്ച് നിൽക്കാനായില്ല.
അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സിയൗർ റഹ്മാൻ ഷെരിഫിയും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും മൂജീബ് ഉർ റഹ്മാനും റാഷിദ് ഖാനും ഗുൽബാദിൻ നായ്ബും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് എടുത്തത്. ദർവിഷ് റസൂലിയുടെയും മുഹമ്മദ് നബിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും ഇബ്രാഹിം സദ്രാന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് അഫ്ഗാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ദർവിഷ് റസൂലി 84 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ദർവിഷിന്റെ ഇന്നിംഗ്സ്. ഇബ്രാഹിം സദ്രാൻ 36 റൺസും നബി 34 റൺസുമാണ് എടുത്തത്.
സ്കോട്ലൻഡിന് വേണ്ടി ജാക്ക് ജർവിസും മാർക്ക് വാട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രാഡ് കറി ഒരു വിക്കറ്റെടുത്തു.
Sports
ദുബായി: ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ലൻഡ് കളിക്കുമെന്ന് ഐസിസി. ടി20 ലോകകപ്പില് നിന്ന് ബംഗ്ലാദേശ് പിന്മാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരീച്ചു.
ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില് ഉള്പ്പെടുത്തിയതായി ഐസിസി കത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡിനെ അറിയിച്ചു. ഇന്നലെ ദുബായിയില് ചെയര്മാന് ജയ് ഷായുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിന്മാറ്റം ഐസിസി സ്ഥിരീകരിച്ചത്.
ബംഗ്ലാദേശ് പിന്മാറിയതോടെ, ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്കോട്ലൻഡിനെ ഉള്പ്പെടുത്തി. യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്സ്, ഇറ്റലി എന്നീ ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്കോട്ട്ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല.
ലോകകപ്പിലെ ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് എ: ഇന്ത്യ, യു.എസ്.എ, നെതർലൻഡ്സ്, നമീബിയ, പാക്കിസ്ഥാൻ.
ഗ്രൂപ്പ് ബി: ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ, ഒമാൻ, അയർലൻഡ്.
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ലൻഡ്, ഇറ്റലി, നേപ്പാൾ.
ഗ്രൂപ്പ് ഡി: അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക, കാനഡ, യു.എ.ഇ
Sports
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്. ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഐസിസിയെ അറിയിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് ബംഗ്ലാദേശിന്റെ നീക്കം.
ഇതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കാനാണ് നീക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്ട്രീയ അകല്ച്ചയെത്തുടര്ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് (ബിസിബി) അറിയിച്ചിരുന്നു.
ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്, കഴിഞ്ഞ ദിവസം ചേര്ന്ന ഐസിസി യോഗത്തില് ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. മുന്നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്ക്ക് ഇന്ത്യയില്ത്തന്നെ നടക്കുമെന്നും ഐസിസി ബോര്ഡ് യോഗത്തില് തീരുമാനമായി. ഇതോടെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്.
റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്റെ പകരക്കാരായി സ്കോട്ട്ലന്ഡിനെ ലോകകപ്പില് കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാക് ക്രിക്കറ്റ് ബോര്ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില് ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.
Sports
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനായി ബംഗ്ലാദേശ് എത്തിയില്ലെങ്കില് പകരം ടീമിനെ പങ്കെടുപ്പിക്കാന് നീക്കം.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്ട്രീയ അകല്ച്ചയെത്തുടര്ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് (ബിസിബി) അറിയിച്ചിരുന്നു.
ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്, ഇന്നലെ ചേര്ന്ന ഐസിസി യോഗത്തില് ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. മുന്നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്ക്ക് ഇന്ത്യയില്ത്തന്നെ നടക്കുമെന്നും ഐസിസി ബോര്ഡ് യോഗത്തില് തീരുമാനമായി.
പകരം സ്കോട്ട്ലന്ഡ്
ബംഗ്ലാദേശ് എത്തിയില്ലെങ്കില് പകരം മറ്റൊരു ടീമിനെ ലോകകപ്പില് കളിപ്പിക്കുന്നതിനെക്കുറിച്ചും ഐസിസി യോഗം ചര്ച്ച ചെയ്തതായാണ് റിപ്പോര്ട്ട്. റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്റെ പകരക്കാരായി സ്കോട്ട്ലന്ഡിനെ ലോകകപ്പില് കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാക് ക്രിക്കറ്റ് ബോര്ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില് ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.
NRI
ലണ്ടൻ: സ്കോട്ലൻഡിലെ കെയർഹോമിൽവച്ച് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി മെയിൽ നഴ്സിന് ഏഴു വർഷവും ഒന്പതു മാസവും തടവുശിക്ഷ വിധിച്ച് ഗ്ലാസ്കോ കോടതി. നൈജിൽ പോളിനെ (47)യാണു ശിക്ഷിച്ചത്. ജയിൽമോചിതനായശേഷം രണ്ടു വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
ഏഴു വർഷം മുമ്പ് നോർത്ത് ലനാർക് ഷയറിലെ കെയർഹോമിലായിരുന്നു സംഭവം. നൈജിൽ ഇവിടെ മാനേജരായിരുന്നു. ജോലിയിലെ ഹാജർ കുറവ് ചൂണ്ടിക്കാട്ടി ഇയാൾ 26 വയസുള്ള സഹപ്രവർത്തകയെ ഓഫീസ് മുറിയിൽ പൂട്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. മറ്റു രണ്ട് യുവതികളോടും ഇയാൾ പലതവണ മോശമായി പെരുമാറിയതായി കോടതിയിൽ തെളിവുകൾ ലഭിച്ചിരുന്നു.
2018ൽ ഇയാൾക്കെതിരേ കുറ്റം ചുമത്തി. 2019 ഡിസംബറിൽ വിചാരണ തുടങ്ങുംമുന്പ് നൈജിൽ കൊച്ചിയിലേക്കു കടന്നു. രോഗിയായ പിതാവിനെ പരിചരിക്കാനെന്ന പേരിലായിരുന്നു നാട്ടിലേക്കു മുങ്ങിയത്. ആറു വർഷത്തിനുശേഷം നൈജിലിനെ ബ്രിട്ടനിലെത്തിച്ച് വിചാരണ പൂർത്തിയാക്കിയാണ് ജയിലിലടച്ചത്.
ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് നൈജിൽ പോൾ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്റര്പോള് നിർദേശപ്രകാരം കൊച്ചിയിൽവച്ച് നൈജിലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കി.
ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്. തുടർന്ന് ഇയാളെ ഗ്ലാസ്കോ കോടതിയിൽ ഹാജരാക്കുകയായിരുന്നു.