x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷെ​പ്പേ​ർ​ഡി​ന് ഹാ​ട്രി​ക്; വി​ൻ​ഡീ​സി​ന് അ​നാ​യാ​സ ജ​യം


Published: February 7, 2026 07:05 PM IST | Updated: February 7, 2026 07:32 PM IST

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പി​ൽ ‌‌‌സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ്ഇ​ൻ​ഡീ​സി​ന് 35 റ​ൺ​സ് ജ​യം. ഷി​മ്രോ​ൺ ഹെ​റ്റ്‌​മെ​യ​റു​ടെ ബാ​റ്റിം​ഗ് ക​രു​ത്തും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡി​ന്‍റെ ഹാ​ട്രി​ക് പ്ര​ക​ട​ന​വു​മാ​ണ് വി​ൻ​ഡീ​സി​ന് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 182 റ​ൺ​സ്നേ​ടി. 183 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സ്കോ​ട്ട്ല​ൻ​ഡ് 18.5 ഓ​വ​റി​ൽ 147 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 42 റ​ൺ​സ് നേ​ടി​യ റി​ച്ചി ബെ​റിം​ഗ്ടാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ടോം ​ബ്രൂ​സ് (35) റ​ൺ​സ് നേ​ടി.

വെ​സ്റ്റ്ഇ​ൻ​ഡീ​സി​നാ​യി ഷെ​പ്പേ​ർ​ഡ് അ​ഞ്ചും ജേ​സ​ൺ ഹോ​ൾ​ഡ​ർ മൂ​ന്നും വി​ക്ക​റ്റ് നേ​ടി. സ്കോ​ർ: ‌‌‌വെ​സ്റ്റ്ഇ​ൻ​ഡീ​സ് 182/5 സ്കോ​ട്ട്ല​ൻ​ഡ് 147 (18.5). അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ (64) വി​ൻ​ഡീ​സ് മ​ധ്യ​നി​ര താ​രം ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​റെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Tags : T20 World Cup West Indies Scotland West Indies win

Recent News

Corehub Up