Kerala
കോട്ടയം: ചങ്ങനാശേരി അപ്സര തീയറ്ററിനു സമീപം ഗോഡൗണില്‍ ഇറക്കുന്നതിനിടയില്‍ അറുപതു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
എന്നാൽ, ഗോഡൗണ്‍ നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു. ഉത്പന്നങ്ങളുമായി എത്തിയ പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. പിക്കപ്പ് വാന്‍ ഉടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ന് വാഴൂര്‍ റോഡില്‍ അപ്സര തീയറ്ററിനു സമീപത്തുനിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
ളായിക്കാട് കുന്നുപറമ്പില്‍ ശരണ്‍ ശശി(31), കാക്കാംതോട് വാലുമ്മേച്ചിറ ടി.ഹരീഷ്(35), മാനന്തവാടി വിമലനഗര്‍ പടിഞ്ഞാറേതില്‍ രാജേഷ്(46) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഗോഡൗണ്‍ ഉടമ ഫാത്തിമാപുരം പുത്തന്‍പറമ്പില്‍ മുഹമ്മദ് സമീര്‍ഖാൻ, പിക്കപ്പ് വാന്‍ ഉടമ വയനാട് തരുവനം സ്വദേശി പി.ബാബു എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അഷാദ് സദാനന്ദന്റെ നിര്‍ദേശപ്രകാരം എസ്ഐമാരായ സജിത്, അരുണ്‍ദേവ്, രാജേഷ്, പ്രബേഷണല്‍ എസ്ഐ സുകേഷ്, സിപിഒമാരായ നിയാസ്, അരുൺ, പ്രതീഷ് എന്നിവരാണ് റെയ്ഡും അറസ്റ്റും നടത്തിയത്. മൈസൂരില്‍നിന്ന് എത്തിയ കെഎല്‍-72 ഇ-3915 ബെലേറോ പിക്കപ്പ് വാനാണ് പിടിച്ചെടുത്തതത്.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ഗൗഡൗണ്‍ പൂട്ടി പോലീസ് സീല്‍ ചെയ്തു.
Kerala
ചങ്ങനാശേരി: തുരുത്തി കാനാ ദേശീയ കുടുംബ നവീകരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 28 മുതൽ 31 വരെ ദന്പതീധ്യാനം നടത്തും.
റവ. ഡോ. തോമസ് വള്ളിയാനിപ്പുറമാണ് ധ്യാനം നയിക്കുന്നത്. വിശുദ്ധ കുർബാന, ഫാമിലി കൗൺസലിംഗ്, പ്രബോധനങ്ങൾ, യാമപ്രാർഥനകൾ, പരിശുദ്ധാത്മാഭിഷേക പ്രാർഥന തുടങ്ങിയ ശുശ്രൂഷകൾ ഇതോടനുബന്ധിച്ച് നടത്തപ്പെടും.
പരമാവധി 10 ദന്പതികൾക്കാണ് പ്രവേശനം. രജിസ്ട്രേഷൻ ഫീസ്- ഒരാൾക്ക് 1500 രൂപ. ഫോൺ: 9495745557.
District News
വിനു ജോബിന്റെ വിജയമുറപ്പെന്ന് യുഡിഎഫ് നേതൃയോഗം
ചങ്ങനാശേരി: യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബ് എണ്ണായിരത്തിനും പന്തീരായിരത്തിനുമിടയില് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ വിലയിരുത്തല്‍. യുഡിഎഫ് കോട്ടകളായ മാടപ്പള്ളി, വാഴപ്പള്ളി മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഇരട്ടിയായി വര്‍ധിക്കും. മാടപ്പള്ളിയില്‍ മൂവായിരത്തിനും നാലായിരത്തിനുമിടെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. പായിപ്പാട്ട് 1500, വാഴപ്പള്ളിയില്‍ 3000 എന്നിങ്ങനെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചങ്ങനാശേരി നഗരസഭയില്‍ രണ്ടായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും.
എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള കുറിച്ചിയിലും തൃക്കൊടിത്താനത്തും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 1500 വോട്ടുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.
നിയോജകമണ്ഡലം ചെയര്മാന് പി.എച്ച്. നാസര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി, നേതാക്കളായ ജയ്സണ്‍ ജോസഫ്, പി.എന്‍. നൗഷാദ്, ആന്റണി കുന്നുംപുറം, എ.കെ. ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, ജോമി ജോസഫ്, സ്ഥാനാർഥി വിനു ജോബ്, ജോര്‍ജുകുട്ടി മാപ്പിളശേരി, കെ.എ. ജോസഫ്, പി.എം. കബീര്‍, സോണി കുട്ടംപേരൂര്‍, ജയിംസ് കാലാവടക്കന്‍, ഹസന്‍ലാല്‍, അഷറഫ് ഷൈനു എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫിന് വോട്ട് കൂടാനുള്ള ഘടകങ്ങൾ
എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേയുള്ള വികാരം.
ശബരിമല സ്വര്ണക്കൊള്ളകേസും വിവാദങ്ങളും.
മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ തരംഗം.
നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ശുദ്ധജലക്ഷാമം.
ശുദ്ധജല പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിച്ചശേഷം റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കാത്തത്.
കുട്ടനാട്ടിലെ നെല്ല് സംഭരണത്തിലുണ്ടാകുന്ന തുടര്‍ച്ചയായ വീഴ്ച.
ജോബ് മൈക്കിളിന്റെ ഭൂരിപക്ഷം കൂടുമെന്ന് എല്‍ഡിഎഫ്
ചങ്ങനാശേരി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിളിന് ഭൂരിപക്ഷം കൂടുമെന്ന് എല്‍ഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് വിജയിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ ചങ്ങനാശേരിയുമുണ്ട്. ഭരണവിരുദ്ധ വികാരമുണ്ടെങ്കില്‍ രണ്ടായിരം മുതല്‍ മൂവായിരംവരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ഇല്ലെങ്കില്‍ ഭൂരിപക്ഷം കഴിഞ്ഞ പ്രാവശ്യത്തിലേതിലും ഇരട്ടിയാകും.
കുറിച്ചിയില്‍ നാലായിരം വോട്ടുകളും തൃക്കൊടിത്താനത്ത് 1500 വോട്ടുകളും കൂടുതല്‍ ലഭിക്കും. ചങ്ങനാശേരി നഗരസഭയില്‍ 500 വോട്ടുകള്‍ കൂടുതല്‍ ലഭിക്കും. യുഡിഎഫ് മണ്ഡലങ്ങളായ മാടപ്പള്ളിയിലും വാഴപ്പള്ളിയിലും നേരിയ കുറവുണ്ടായാലും പ്രതിസന്ധിയുണ്ടാകില്ല.
പായിപ്പാട്ട് കഴിഞ്ഞ തവണ കൂടുതല്‍ ലഭിച്ച 900 വോട്ടുകള്‍ ആയിരമായി ഉയരും. ജോബ് മൈക്കിളിന്റെ വിജയം ഉറപ്പാണെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ.ഡി. സുഗതന്, കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.
വിജയം ഉറപ്പിക്കുന്ന ഘടകങ്ങള്‍
ജോബ് മൈക്കിളിന്റെ രാഷ്ട്രീയ സ്വീകാര്യത, വ്യക്തിബന്ധം.
നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍.
എല്‍ഡിഎഫിന്റെ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.
സിപിഎമ്മിന്റെയും സംഘടനാപരമായ വോട്ടുകള്‍.
കേരള കോണ്‍ഗ്രസ് -എമ്മിനോടും രണ്ടില ചിഹ്നത്തോടുമുള്ള ബന്ധം.
രാധാകൃഷ്ണ മേനോന് വോട്ട് വര്‍ധിക്കുമെന്ന്
ചങ്ങനാശേരി: എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണ മേനോന്റെ വോട്ട് വര്‍ധിക്കുമെന്ന് എന്‍ഡിഎ നേതൃത്വം. എന്‍ഡിഎ മുന്നണിക്ക് മുപ്പതിനായിരത്തിലേറെ വോട്ടുകളുണ്ട്. ചങ്ങനാശേരി നഗരസഭയിലും മാടപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലും എന്‍ഡിഎയ്ക്ക് സ്വാധീനമുണ്ട്.നിയോജകമണ്ഡലത്തില്‍ സുപരിചിതമായ വ്യക്തിയാണ് ബി. രാധാകൃഷ്ണമേനോന്. കൊച്ചിന് ഷിപ്യാര്ഡ് ഡയറക്ടര്‍ എന്ന നിലയില്‍ ലക്ഷക്കണക്കിനു രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
District News
ചങ്ങനാശേരി: രാജപാരമ്പര്യങ്ങളുടെയും മതമൈത്രിയുടെയും തറവാടെന്നു വിശേഷിപ്പിക്കുന്ന അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിയില്‍ തെരഞ്ഞെടുപ്പിനു വീറും വാശിയുമേറി. കേരള കോണ്‍ഗ്രസുകള്‍ നേരിട്ടു പോരാട്ടം നടത്തുന്ന മണ്ഡലമെന്ന സവിശേഷതയുള്ള ചങ്ങനാശേരിയില്‍ എന്‍ഡിഎ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും മാറാത്തതിനെ മാറ്റുമെന്ന മുദ്രാവാക്യവുമായി എന്‍ഡിഎയും പ്രചാരണം കൊഴുപ്പിക്കുകയാണ്.
1980 ജനുവരി മുതല്‍ 2016വരെ നടന്ന ഒമ്പതു തെരഞ്ഞെടുപ്പുകളില്‍ പരാജയം അറിയാതെ ചങ്ങനാശേരിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത് കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ്. തോമസായിരുന്നു. സി.എഫ്. തോമസിന്റെ കാലശേഷമാണു ചങ്ങനാശേരിയുടെ രാഷ്ട്രീയചരിത്രം ഇടത്തേക്കു മാറിയത്. 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസുകള്‍ തമ്മില്‍ നടന്ന പോരാട്ടത്തിലാണു കേരളകോണ്‍ഗ്രസ് -എമ്മിലെ ജോബ് മൈക്കിള്‍ അട്ടിമറി വിജയത്തിലൂടെ ചങ്ങനാശേരിയുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസിലെ വി.ജെ. ലാലിയെയാണ് അന്നു പരാജയപ്പെടുത്തിയത്. ആകെ പോള്‍ചെയ്ത 1,19,282 വോട്ടുകളില്‍ 6039 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജോബ് മൈക്കിളിന്റെ വിജയം.
ജോബ് മൈക്കിളിന്റെ വിജയത്തോടെ ചങ്ങനാശേരിയിലെ യുഡിഎഫ് കോട്ട പൊളിച്ചതിന്റെ ആവേശത്തിലായിരുന്നു എല്‍ഡിഎഫ്. ചങ്ങനാശേരി നഗരസഭയും മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളും ചേര്‍ന്നതാണു ചങ്ങനാശേരി നിയോജകമണ്ഡലം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പായിപ്പാടും കുറിച്ചിയുമൊഴികെയുള്ള തദ്ദേശഭരണം യുഡിഎഫിന്റെ കൈകളിലാണ്.
യുഡിഎഫിന്റെ തട്ടകമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ചങ്ങനാശേരിയില്‍ ഇപ്പോള്‍ വീണ്ടും കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലാണ് അരങ്ങേറുന്നത്. കടുത്ത പോരാട്ടത്തിലൂടെ തൃക്കൊടിത്താനം ജില്ലാ ഡിവിഷന് തിരിച്ചുപിടിച്ചു താരമായിമാറിയ വിനു ജോബ് യുഡിഎഫിന്റെയും കഴിഞ്ഞ അഞ്ചുവര്‍ഷം ജനപ്രതിനിധിയായി തിളങ്ങി ജോബ് മൈക്കിള്‍ എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥിയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി. രാധാകൃഷ്ണമേനോമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
ചങ്ങനാശേരി അതിരൂപത ആസ്ഥാനവും പെരുന്ന എന്‍എസ്എസ് ആസ്ഥാനവും ഏറെ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രങ്ങളാണ്. മാടപ്പള്ളിയില്‍ നിന്നുയര്‍ന്ന സില്‍വര്‍ലൈന്‍ വിരുദ്ധ ചെറുത്തുനില്പും 1430 ദിവസം നീണ്ട സമരവും ഭിന്നശേഷി സംവരണ അധ്യാപക നിയമനതടസത്തിനെതിരേയുള്ള പോരാട്ടവും അപ്പര്‍കുട്ടനാട്ടിലെ നെല്ലു സംഭരണ വീഴ്ചയ്ക്കെതിരേയുള്ള ശബ്ദവും മണ്ഡലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളാണ്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലും പഞ്ചായത്തുകളിലും യുഡിഎഫിനു ലഭിച്ച വിജയവും ശബരിമല സ്വര്ണപ്പാളിക്കേസും എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധവികാരവും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ദീര്‍ഘ കാലത്തെ രാഷ്ട്രീയ പരിജ്ഞാനവും പത്തുവര്‍ഷം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിൽ ലഭിച്ച അനുഭവ സമ്പത്തും അംഗീകാരവും കൈമുതലാക്കിയാണ് വിനു ജോബ് വോട്ട് അഭ്യര്‍ഥിക്കുന്നത്.
വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ ചങ്ങനാശേരിയുടെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയെന്ന നിലയിലും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നിയോജകമണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അക്കമിട്ടുനിരത്തിയാണ് ജോബ് മൈക്കിള്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്.
നിയമസഭയിലും പാര്‍ലമെന്റിലും മത്സരിച്ചിട്ടുള്ള ബി. രാധാകൃഷ്ണമേനോന് ചങ്ങനാശേരിക്കു സുപരിചിതനാണ്. കൊച്ചിന് ഷിപ്പ്യാര്ഡ് ഡയറക്ടര്‍ എന്ന നിലയില്‍ വിവിധ മേഖലകളില്‍ ലക്ഷക്കണക്കിനു രൂപ വിനിയോഗിക്കാന്‍ കഴിഞ്ഞതും കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിക്കുന്നത്.
District News
ചങ്ങനാശേരി: തെരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപൂര്‍ണമായി നടത്തുന്നതിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് റൂട്ട് മാര്‍ച്ച് നടത്തി.
മാര്‍ക്കറ്റില്‍നിന്നു റെയില്‍വേ ജംഗ്ഷനിലേക്കും പെരുന്നയില്‍നിന്ന് എസ്ബി കോളജ് ജംഗ്ഷനിലേക്കുമാണ് പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയത്. ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് സദാനന്ദന്, എസ്എച്ച്ഒ ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കിയ റൂട്ട് മാര്‍ച്ചില്‍ നൂറോളം പോലീസ് പങ്കെടുത്തു.ഇന്നു രാവിലെ തെങ്ങണയിലും 11ന് പായിപ്പാട്ടും റൂട്ട്മാര്‍ച്ച് നടക്കും.
District News
ചങ്ങനാശേരി: വിജ്ഞാപനം വന്നതോടെ തെരഞ്ഞെടുപ്പു രംഗത്ത് ചൂടേറി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്-എം അംഗവും നിലവിലെ എംഎല്‍എയുമായ ജോബ് മൈക്കിളിനെ പ്രഖ്യാപിച്ചതോടെ അദ്ദേഹം പ്രചാരണവുമായി കളത്തിലിറങ്ങി.
കേരള കോണ്‍ഗ്രസിനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി, ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനംഗം വിനു ജോബ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. ഇന്നോ നാളെയോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം സൂചനകള്‍ നല്‍കുന്നത്.
നാല്പതു വര്‍ഷക്കാലം ചങ്ങനാശേരിയില്‍ യുഡിഎഫിനു നേതൃത്വം നല്‍കുകയും ഒമ്പതുതവണ വിജയിക്കുകയും ചെയ്തത് സി.എഫ്. തോമസായിരുന്നു. 1980 മുതല്‍ 2020 സെപ്റ്റംബര്‍ 27ന് അന്തരിക്കും വരെ അദ്ദേഹം തുടര്‍ച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗങ്ങളിലും ചെലുത്തിയ സ്വാധീനമായിരുന്നു സി.എഫിന്റെ കൈമുതല്‍. അദ്ദേഹത്തിന്റെ കാലശേഷം 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് യുഡിഎഫിന് നഷ്ടമായത് സി.എഫിന്റെ സ്വീകാര്യത തെളിയിക്കപ്പെട്ടു.
എംഎല്‍എ ആയിരുന്ന കാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളുടെയും ചുക്കാന്‍ പിടിച്ചിരുന്നതും സി.എഫ്. തോമസ് തന്നെയായിരുന്നു.സി.എഫിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ്-എം അംഗം ജോബ് മൈക്കിളാണ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തില്‍ നടത്തിയ വികസന പദ്ധതികള്‍ അക്കമിട്ടു നിരത്തിയാണ് ജോബ് മൈക്കിള്‍ തെരഞ്ഞെടുപ്പ് ഗോഥയിലിറങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്.
District News
ചങ്ങനാശേരി: കോട്ടയം ജില്ലയിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്റ്റേഷനായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരണം പൂർത്തിയാക്കി ഇന്നു നാടിന് സമർപ്പിക്കും.
ചങ്ങനാശേരി അരമന, പെരുന്ന എൻഎസ്എസ് ആസ്ഥാനം, ചമ്പക്കുളം ബസിലിക്ക, സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി, വാഴപ്പള്ളി ശിവക്ഷേത്രം, പുതൂർ പള്ളി, ആനന്ദാശ്രമം, പാറേൽ പള്ളി എന്നിവയുമായി ബന്ധപ്പെട്ട് ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് പ്രത്യേക സ്ഥാനമുണ്ട്. കുട്ടനാട്ടിലേക്കുള്ള കിഴക്കൻ കവാടമായ ഈ പ്രദേശത്തിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ സ്റ്റേഷൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
തുടക്കം 1958ൽ
1958ൽ ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്താണ് ചങ്ങനാശേരിയിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത്. 1956ൽ എറണാകുളം-കോട്ടയം മീറ്റർ ഗേജ് പാതയും തുടർന്ന് 1958ൽ കോട്ടയം മുതൽ ചങ്ങനാശേരി വഴി കൊല്ലം-തിരുവനന്തപുരം പാതയും ആരംഭിച്ചതോടെ ഈ മേഖലയിലെ ഗതാഗത വികസനത്തിന് വലിയ തുടക്കമായി. പിന്നീട് 1976ൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് ഈ പാത ബ്രോഡ്ഗേജായി ഉയർത്തി.
ചങ്ങനാശേരി വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ സ്റ്റേഷന്റെ വടക്കുവശത്ത് ഉണ്ടായിരുന്ന കെട്ടിടം മധ്യഭാഗത്തേക്കു മാറ്റി സ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറ്റുന്ന വികസന നടപടികളിലേക്ക് റെയിൽവേ മന്ത്രാലയം മുന്നോട്ട് വന്നു. 2009ൽ ഡോ. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ ആധുനികവത്കരണത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ പ്രാഥമികവും അന്തിമവുമായ അംഗീകാരങ്ങൾ ലഭിച്ചു.
10 വർഷത്തിനിടെ 22 കോടിയുടെ വികസനം
തുടർന്ന് 2015 ജൂണിൽ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഈ വികസന പദ്ധതിയുടെ ഭാഗമായി മൂന്നു പ്ലാറ്റ്ഫോമുകൾ, ഫുട് ഓവർ ബ്രിഡ്ജ്, അഞ്ച് റിസർവേഷൻ കൗണ്ടറുകൾ, വിശിഷ്ടാതിഥി മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കി. 2017 മാർച്ച് 17ന് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയും പൂർത്തിയാക്കി.
2022ൽ പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ചങ്ങനാശേരി, മാവേലിക്കര റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെട്ടത്. തുടക്കത്തിൽ മൂന്ന് കോടി രൂപയാണ് ചങ്ങനാശേരിക്ക് അനുവദിച്ചിരുന്നത്. ഈ തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രാലയത്തിലും സോൺ, ഡിവിഷൻ തലങ്ങളിലും എംപി നടത്തിയ ഇടപെടലുകളുടെ ഫലമായി പദ്ധതിയുടെ ആകെത്തുക അഞ്ച് കോടി രൂപയായി ഉയർത്തി.
അമൃത് ഭാരത് പദ്ധതിയിൽ ആദ്യം ഉൾപ്പെട്ടിട്ടില്ലാതിരുന്ന ലിഫ്റ്റ്, രണ്ടാമത്തെ ഫുട് ഓവർബ്രിഡ്ജ് എന്നീ പ്രധാന സൗകര്യങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പ്രത്യേക ഫണ്ടിൽനിന്ന് അധികമായി അനുവദിപ്പിച്ചാണ് നടപ്പിലാക്കാൻ കഴിഞ്ഞത്.
ട്രെയിനുകൾക്കു സ്റ്റോപ്പ്
മലയോരവും തീരദേശവും ഉൾപ്പെടെ വലിയ ജനവിഭാഗത്തിന് പ്രയോജനപ്പെടുന്ന ഈ സ്റ്റേഷനിൽ എംപി എന്ന നിലയിൽ നിരവധി പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാൻ കഴിഞ്ഞു. ദക്ഷിണ റെയിൽവേ ആദ്യം അസാധ്യമെന്നു പറഞ്ഞ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിനുപോലും ചങ്ങനാശേരിയിൽ സ്റ്റോപ്പ് യാഥാർഥ്യമാക്കാൻ കഴിഞ്ഞു.
ഇന്ന് ശതാബ്ദി, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, ഗരീബ് രഥ്, മെമു, പാസഞ്ചർ അടക്കം എഴുപതിലധികം ട്രെയിനുകൾക്ക് ചങ്ങനാശേരിയിൽ സ്റ്റോപ്പുണ്ട്. കേരള ഐലൻഡ് എക്സ്പ്രസ്, നിസാമുദ്ദീൻ എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ്, ശബരി സൂപ്പർഫാസ്റ്റ്, വഞ്ചിനാട്, വേണാട്, പാലരുവി, പരശുരാം, മലബാർ, അമൃത, മംഗലാപുരം, നിലമ്പൂർ റോഡ് തുടങ്ങിയ ജനപ്രിയ ട്രെയിനുകൾക്കും കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, ലോകമാന്യ തിലക് എക്സ്പ്രസ്, യശ്വന്ത്പുർ ഗരീബ് രഥ് തുടങ്ങിയ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്.
ഉദ്ഘാടനം പ്രധാനമന്ത്രി
നവീകരണം പൂർത്തിയാക്കിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ ഓൺലൈനായി നാടിനു സമർപ്പിക്കും.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ്, മുൻ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ലയാൽ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവകാന്ത് ചന്ദ്രകാർ, റെയിൽവേ ഉദ്യോഗസ്ഥർ, തുടർച്ചയായി നിർദേശങ്ങൾ നൽകിയ യാത്രക്കാരുടെ സംഘടനകളുടെ പ്രതിനിധികൾ എന്നിവരോട് എംപി നന്ദി രേഖപ്പെടുത്തി.
District News
ചങ്ങനാശേരി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ എസ്ബി കോളജ് സന്ദര്‍ശനത്തിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് കര്‍ശന വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയോടെ നഗരം പോലീസിന്റെ നിയന്ത്രണത്തിലാകും.
ഉച്ചകഴിഞ്ഞ് 3.10ന് പെരുന്ന എന്‍എസ്എസ് കോളജ് മൈതാനത്തുള്ള ഹെലിപ്പാടില്‍ പ്രത്യേക ഹെലികോപ്റ്ററിലാണ് ഉപരാഷ്ട്രപതി എത്തുന്നത്. തുടര്‍ന്ന് കാര്‍മാര്‍ഗം എസ്ബി കോളജിലെത്തും. 3.30നാണ് എസ്ബി കോളജിലെ സമ്മേളനം. ഒരുമണിക്കൂറാണ് സമ്മേളന സമയം. അഞ്ചിന് കോളജില്‍ നിന്നു തിരികെ പുറപ്പെട്ട് പെരുന്ന എന്‍എസ്എസ് ഗ്രൗണ്ടില്‍നിന്ന് 5.10ന് അദ്ദേഹം വിമാനമാര്‍ഗം പോകും.
ഉപരാഷ്ട്രപതി എത്തുന്നതിനു മുന്നോടിയായ ഉച്ചകഴിഞ്ഞ് 2.15മുതല്‍ 3.15വരെ പെരുന്ന റെഡ്സ്ക്വയര്‍ മുതല്‍ മതുമൂലവരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി എസ്ബി കോളജില്‍ പ്രവേശിക്കുന്നതോടെ 15 മിനിറ്റുസമയം പെരുന്ന മുതല്‍ മതുമൂലവരെയുള്ള ഗതാഗതം തുറന്നുവിടാന്‍ പോലീസ് ആലോചിക്കുന്നുണ്ടെന്ന് ചങ്ങനാശേരി ഡിവൈഎസ്പി പറഞ്ഞു.
3.30ന് റോഡ് വീണ്ടും അടച്ചാല്‍ പിന്നെ ഉപരാഷ്ട്രപതിയുടെ വിമാനം 5.10ന് പറന്നുയര്‍ന്നശേഷം മാത്രമേ ഈ റോഡില്‍ ഗതാഗതം അനുവദിക്കുകയുള്ളൂ.
ബാരിക്കേഡുകൾ കെട്ടി
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പെരുന്ന മുതല്‍ എസ്ബി കോളജുവരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങളില് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പോലീസ് ഡോഗ് സ്ക്വാഡ് നഗരത്തില്‍ പരിശോധന നടത്തി.
ഉപരാഷ്ട്രപതിയെ അനുഗമിക്കുന്ന വാഹനവ്യൂഹം നഗരത്തില്‍ ട്രയല്‍ നടത്തി. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഉള്‍പ്പെടെ പത്തോളം പോലീസ് സൂപ്രണ്ടുമാരും കോട്ടംയം, പത്തനംതിട്ട ജില്ലകളിലെ വിവിദ സ്റ്റേഷനുകളിലെയും കെഎപി ബെറ്റാലിയനിലെയും ഉള്‍പ്പെടെ എഴുനൂറു പോലീസുകാരും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലുണ്ട്.
Kerala
കോട്ടയം: ചങ്ങനാശേരി എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ.
ഉച്ചകഴിഞ്ഞ് 3.15ന് പെരുന്ന എൻഎസ്എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലിറങ്ങുന്ന ഉപരാഷ്ട്രപതി അവിടെ നിന്നും കാർ മാർഗം സമ്മേളന നഗരിയായ എസ്ബി കോളജിലെ കാവുകാട്ട് ഹാളിനുമുമ്പിൽ എത്തിച്ചേരും.
കോളജ് രക്ഷാധികാരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ബൊക്കെ നൽകി സ്വീകരിക്കും. കോളജിന്റെ ശതാബ്ദി സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രമായ ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിക്കും.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൻ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, കോളജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട്, പ്രിൻസിപ്പൽ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരിക്കും.
ചങ്ങനാശേരിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജ് ശതാബ്ദി ആഘോഷ സമാപനപരിപാടികളിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ എത്തിചേരുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
1. എസ്ബി, എൻഎസ്എസ് കോളജുകളും പരിസരപ്രദേശങ്ങളും ഉച്ചകഴിഞ്ഞ് രണ്ടോടു കൂടി രണ്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
2. എംസി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/ പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
3. ആലപ്പുഴയിൽ നിന്നും എസി റോഡിലൂടെ കോട്ടയത്തേയ്ക്ക് കെഎസ്ആർടിസി/പ്രൈവറ്റ് ഉൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണമായും റെഡ് സ്ക്വയറിൽ നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
4. പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
5. കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴി പോകേണ്ടതാണ്.
6. കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി തിരിഞ്ഞ് തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
7. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
8. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ.സി റോഡിലെത്തി റെഡ് സ്ക്വയറിലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.
9. എംസി റോഡിൽ കൂടി കോട്ടയം ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/പ്രൈവറ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ലൈറ്റ് വാഹനങ്ങൾ ഒഴികെയുളള വാഹനങ്ങൾ പൂർണമായും പാലാത്ര ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ കടത്തി വിടേണ്ടതാണ്.
10. മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്കുളള വാഹനങ്ങൾ മതുമൂല ഭാഗത്ത് യാത്ര അവസാനിപ്പിച്ച് മതൂമൂല, വാഴപ്പള്ളി ഭാഗത്തേയ്ക്ക് തിരിഞ്ഞുപോകേണ്ടതാണ്.
District News
ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരിയില്‍ വരവേല്പ് നല്‍കും. ഇതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ്, കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം എന്നിവര്‍ അറിയിച്ചു.
രണ്ടിന് മാമ്മൂട് ജംഗ്ഷനില്‍നിന്നും പുതുയുഗ യാത്രയെ യുഡിഎഫ് യുവജന വിദ്യാര്‍ഥി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നഗരത്തിലേക്ക് ആനയിക്കും. ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നും താളമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ എത്തുന്ന പ്രതിപക്ഷ നേതാവിനെ പെരുന്ന ബസ് സ്റ്റാന്‍ഡിലെ സമ്മേളന നഗരിയിലേക്കു സ്വീകരിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
Kerala
ചങ്ങനാശേരി: വനം ഏഴയലത്തു പോലും ഇല്ലാത്ത ചങ്ങനാശേരിയിൽ ഇടയ്ക്കിടെ പ്രത്യക്ഷമാകുന്ന മ്ലാവ് നാട്ടുകാർക്കു കൗതുകമാകുന്നു.
രാത്രിയിലാണ് പലപ്പോഴും മ്ലാവിന്റെ മിന്നിമറയൽ. ചെത്തിപ്പുഴ, കൂനന്താനം ഭാഗങ്ങളില്‍ രാത്രി വെളിച്ചത്തിലാണ് യാത്രക്കാര്‍ മ്ലാവിനെ കാണുന്നത്. കഴിഞ്ഞയാഴ്ചയില്‍ കൂനന്താനം പള്ളി ഭാഗത്തുനിന്നു മ്ലാവ് സങ്കേതം റോഡിലേക്ക് ഓടിമറയുന്നതു സ്കൂട്ടര്‍ യാത്രികര്‍ മൊബൈലില്‍ വീഡിയോ എടുത്തിരുന്നു.
കഴിഞ്ഞ രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി റോഡില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച പാറേല്പ്പള്ളിക്കു സമീപമുള്ള കളരിക്കല്‍ ജോജോയുടെ മുമ്പിലും മ്ലാവ് പ്രത്യക്ഷപ്പെട്ടു. ജോജോ ഇതു മൊബൈല്‍ ഫോണിലെ വീഡിയോയില്‍ ചിത്രീകരിച്ചു.
സ്കൂട്ടറിന്റെ ലൈറ്റിന്റെ വെളിച്ചത്തില്‍ മ്ലാവ് കുറേദൂരം ഓടി ആളോഴിഞ്ഞ പുരയിടത്തിലേക്ക് കയറി ഒളിക്കുന്നതായി വീഡിയോയില്‍ കാണാം. വനംവകുപ്പിനെ വിവരം അറിയിച്ചതായി ജോജോ ദീപികയോടു പറഞ്ഞു.
Kerala
കോട്ടയം: ചങ്ങനാശേരിയിൽ ബാറിൽ അക്രമം നടത്തി സമരാനുകൂലികൾ. ഞാലിയാകുഴി പായിപ്പാട് പ്രവർത്തിക്കുന്ന എമറാൾഡ് ബാറിലാണ് സംഘം ചേർന്നെത്തിയ സമരക്കാർ അക്രമം അഴിച്ചുവിട്ടത്.
ബാറിന്റെ പ്രധാന വാതിലിന്റെ ഗ്ലാസ് വടികൊണ്ട് അടിച്ചു പൊട്ടിക്കുകയും ബാറിലെത്തിയവരെ ഭീഷണിപ്പെടുത്തി ഇറക്കിവിടുകയും ചെയ്തു. സംഭവത്തിൽ ഉടമ പോലീസിൽ പരാതി നൽകി.
Kerala
കോട്ടയം: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമ്മേളനം 13, 14 തീയതികളില്‍ ചങ്ങനാശേരിയില്‍ നടക്കും. നാളെ വൈകുന്നേരം നാലിനു മാര്‍ ജോസഫ് പൗവത്തലിന്റെ കബറിടത്തില്‍നിന്നു പ്രതിനിധി സമ്മേളന വേദിയായ കുന്നന്താനം ധ്യാനകേന്ദ്രത്തിലേക്ക് ഛായാചിത്ര പ്രയാണം ആരംഭിക്കുന്നതോടെ സമ്മേളനത്തിനു തുടക്കമാകും.
5.50നു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനപ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഡോ. അജു കെ. നാരായണന് സെമിനാര്‍ നയിക്കും.
14നു രാവിലെ ഒന്പതിനു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് സ് ഹൗസില്‍നിന്ന് ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുക്കുന്ന അവകാശ സംരക്ഷണ റാലി അവകാശ സംരക്ഷണ പ്രതിജ്ഞയോടെ ആരംഭിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് എസ്ബി കോളജിലെ കാവുകാട്ട് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ്ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ ഫാ. സ്കറിയ കന്യാകോണില്‍, ഫാ. ആന്റണി എത്തയ്ക്കാട്, ചങ്ങനാശേരി നഗരസഭാ ചെയര്മാന് ജോമി ജോസഫ്, ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി മൂലയില്‍, സംസ്ഥാന ഭാരവാഹികളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. കെസിബിസിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും ഏര്‍പ്പെടുത്തുന്ന അധ്യാപക - വിദ്യാലയ അവാര്‍ഡുകളും വിവിധ മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനപ്രസിഡന്റ് ടോം മാത്യു, സെക്രട്ടറി ഷൈനി കുര്യാക്കോസ്, ജനറല്‍ കണ്‍വീനര്‍ ഫാ. ജോജോ പള്ളിച്ചിറ, ചങ്ങനാശേരി അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ഈശോ തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജിഷമോള്‍ അലക്സ്, അതിരൂപത ഭാരവാഹികളായ പ്രകാശ് ജെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
Kerala
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തിന് ചങ്ങനാശേരി അതിരൂപത ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 13, 14 തീയതികളിലായാണ് സമ്മേളനം.
13ന് വൈകുന്നേരം ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ കബറിടത്തിൽനിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണത്തോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ പ്രതിനിധി സമ്മേളനം നടക്കും.
14ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി അതിരൂപത ആസ്ഥാനത്തുനിന്ന് ആയിരക്കണക്കിന് അധ്യാപകർ അണിനിരക്കുന്ന റാലി ആരംഭിക്കും. റാലി എസ്ബി കോളജ് ആങ്കണത്തിൽ സമാപിക്കും. 10.30ന് എസ്ബി കോളജ് കാവുകാട്ട് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ആമുഖ പ്രഭാഷണവും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, സീറോമലബാർ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങളും നടത്തും. ജോബ് മൈക്കിൾ എംഎൽഎ പ്രസംഗിക്കും.
ചങ്ങനാശേരി അതിരൂപതയും കോർപറേറ്റ് മാനേജ്മെന്റും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അൻപതിനായിരത്തോളം അധ്യാപക പ്രതിനിധികൾ സംഗമത്തിൽ പങ്കുചേരുമെന്ന് സംഘാടകർ അറിയിച്ചു.
Kerala
ചങ്ങനാശേരി: കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന കലോത്സവവും 110-മത് വാര്‍ഷികവും ഒമ്പത്, പത്ത് തീയതികളില്‍ ചങ്ങനാശേരി എസ്ബി ഹയര്‍സെക്കന്‍ഡറി, സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളുകളിലായി നടക്കും.
നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി ആര്ച്ച്ബിഷപ്സ്ഹൗസ് അങ്കണത്തില്‍ നിന്ന് എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വിളംബര റാലി സംഘടിപ്പിക്കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഫ്ളാഗ്ഓഫ് ചെയ്യും.
റാലി എസ്ബി സ്കൂള്‍ ഓഡിറ്റോറിയല്‍ എത്തുമ്പോള്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്‍മാനും സംഘടന രക്ഷാധികാരിയുമായ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാന ചെയര്‍പേഴ്സണ്‍ നേഹ മരിയ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍.സ്കറിയ കന്യാകോണില്‍, കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ ആന്റണി മൂലയില്‍, അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ ഫാ. ടോണി ചെത്തിപ്പുഴ, കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ലിജോ ഓടത്തക്കല്‍, ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോജോ പള്ളിച്ചിറ, സംസ്ഥാന പ്രസിഡന്റ് ജോയി ഫ്രാന്‍സിസ് മുല്ലശേരി, അതിരൂപത പ്രസിഡന്റ് റിന്‍സ് വര്‍ഗീസ്, ജോസ് അനൂപ് എം.എസ്., സോയി കളമ്പാട്ട് എന്നിവര്‍ പ്രസംഗിക്കും.
10ന് രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തലോടെ കലോത്സവം ആരംഭിക്കും. വിവിധ ജില്ലകളിലെ 25 രൂപതകളില്‍നിന്ന് രണ്ടായിരത്തിലധികം കലാപ്രതിഭകള്‍ 15 വേദികളില്‍ നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വാര്‍ഷിക പൊതു സമ്മേളനത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. വിവരങ്ങൾക്ക്: 9497781208.
District News
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയില്‍ വികസന, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ അംഗങ്ങളുടെ എണ്ണം തികയ്ക്കാന്‍ വോട്ടെടുപ്പ് ഇന്നും തുടരും.
വികസനം, ക്ഷേമം, ആരോഗ്യ കമ്മിറ്റികളില്‍ യുഡിഎഫിന് മൂന്നു വീതം അംഗങ്ങളെ ലഭിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും രണ്ട് അംഗങ്ങള്‍ വീതമുണ്ട്. ബിജെപി അഗം ശാന്തി മുരളി, എല്‍ഡിഎഫ് അംഗം ബിനു സി. എന്നിവരാണ് ഇനി രണ്ട് കമ്മിറ്റികളിലേക്കു തെരഞ്ഞെടുക്കപ്പെടാനുള്ള അംഗങ്ങള്‍.
37 അംഗ നഗരസഭാ കൗണ്‍സിലിലെ ആറ് കമ്മിറ്റികളില്‍ ആറ് അംഗങ്ങളെ വീതമാണ് തെരഞ്ഞെടുക്കേണ്ടത്. നഗരസഭാ ചെയര്മാന് എല്ലാ കമ്മിറ്റിയിലെയും അംഗമായിരിക്കും. വിവിധ കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാർ ഇവരാണ്:
ധനകാര്യം
വൈസ് ചെയര്‍പേഴ്സണ്‍ നെജിയ നൗഷാദാണ് ഈ കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍. എല്‍സമ്മ ജോബ് (സ്വതന്ത്ര), പി.എ.നസീര്‍ (എല്‍ഡിഎഫ്), സതീഷ്കുമാര്‍ (ബിജെപി), ഗായത്രി നായര്‍ (ബിജെപി).
പൊതുമരാമത്ത്
അംബിക വിജയന് (യുഡിഎഫ്), ഷൈനി ഷാജി (യുഡിഎഫ്), രേഖ ശിവകുമാര്‍ (എല്‍ഡിഎഫ്), സന്ധ്യ മനോജ് (സ്വതന്ത്ര), ചാള്‍സ് പാലാത്ര (സ്വതന്ത്രന്).
വികസനം
ആര്യമോള് ശ്യാം (യുഡിഎഫ്), എ.പി.സിയാദ് (യുഡിഎഫ്), ജിനിമോള്‍ ഷാജി (യുഡിഎഫ്), പ്രസന്നകുമാരി (ബിജെപി), ടി. മോഹന്‍ (എല്‍ഡിഎഫ്), ബീന ജോബി (സ്വതന്ത്ര).
ക്ഷേമകാര്യം
ശക്തി റജി (യുഡിഎഫ് സ്വതന്ത്ര), ഷെമി ബഷീര്‍ (യുഡിഎഫ്), ശോഭന വിശ്വംഭരന് (യുഡിഎഫ്), സ്മിത സുനില്‍ (എല്‍ഡിഎഫ്), ബീന സലിം (എല്‍ഡിഎഫ്), പ്രസീതകുമാരി (ബിജെപി).
ആരോഗ്യം
സബീന നിഷാദ് (യുഡിഎഫ്), മാര്ട്ടിന് സ്കറിയ (യുഡിഎഫ്), കുഞ്ഞുമോന് പുളിമൂട്ടില്‍ (യുഡിഎഫ് സ്വതന്ത്രന്), അജിത സലാം (എല്‍ഡിഎഫ്), കെ.വി.അജീഷ് (ബിജെപി), അന്നമ്മ രാജു ചാക്കോ (സ്വതന്ത്ര).
വിദ്യാഭ്യാസം
എം.എസ്.അക്ഷയ (യുഡിഎഫ്), സന്തോഷ് ആന്റണി (യുഡിഎഫ്), ടി.പി.അജികുമാര്‍ (എല്‍ഡിഎഫ്), സ്മിത സുരേഷ് (എല്‍ഡിഎഫ്), എന്‍.പി. കൃഷ്ണകുമാര്‍ (ബിജെപി), വി.കെ.സത്യന് (ബിജെപി). ഈസ്റ്റാന്ഡിംഗ് കമ്മിറ്റിയില്‍ മൂന്നു മുന്നണികള്‍ക്കും ഈരണ്ട് അംഗങ്ങള്വീതമാണുള്ളത്. ഈ കമ്മിറ്റിയിലെ ചെയര്മാന് തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകും.
Business
തൃശൂർ: അയ്യന്തോൾ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമായ അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ ചങ്ങനാശേരിയിൽ പ്രവർത്തനമാരംഭിച്ചു. ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർ എൽസമ്മ ജോബ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് റൗഫ് റഹീം എന്നിവർ പ്രസംഗിച്ചു.
ഡയറക്ടർ കെ.ആർ. ദിവ്യ, ഡിജിഎം മോഹനദാസ്, എജിഎം പ്രമീദ് പ്രഭാകർ, സീനിയർ മാനേജർ ഓപ്പറേഷൻസ് മഹേഷ് കുമാർ ജഗൻ, സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Kerala
ചങ്ങനാശേരി: മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫിലെ കോണ്‍സംഗം ജോമി ജോസഫ് കാവലം ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം അംഗം പി.എ. നസീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ബിജെപി അംഗം എന്‍.പി. കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്നു. ജോമി ജോസഫിനു 16ഉം പി.എ. നസീറിന് ഒമ്പതും എന്‍.പി. കൃഷ്ണകുമാറിന് എട്ടു വോട്ടുകളും ലഭിച്ചു.
സ്വതന്ത്രരായ ചാള്‍സ് പാലാത്ര, ബീന ജോബി, എത്സമ്മ ജോബ്, അന്നമ്മ രാജു ചാക്കോ എന്നിവര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു.
ജോമി ജോസഫ് നഗരസഭയുടെ നാല് അരമനവാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. സ്വതന്ത്രരുള്‍പ്പെടെ യുഡിഎഫിന് 16, എല്‍ ഡി എഫിന് ഒമ്പത്, എന്‍ ഡി എയ്ക്ക് എട്ട്, മറ്റ് സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.
ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍മാര്‍ തെരഞ്ഞെടുപ്പ് നടക്കും. ഇതേ നിലയിലാണെങ്കില്‍ യുഡിഎഫിലെ കോണ്‍ഗ്രസംഗം നെജിയ നൗഷാദ് വൈസ് ചെയര്‍പേഴ്സണാകും.
District News
ചങ്ങനാശേരി: ക്രിസ്മസ്, പുതൂര്‍ പള്ളി ചന്ദനക്കുടം, കാവില്‍ ക്ഷേത്രത്തില്‍ ഉത്സവം, പുതുവത്സരാഘോഷം... ചങ്ങനാശേരി ആഘോഷദിനങ്ങളിലേക്ക്. ക്രിസ്മസ് സ്റ്റാറുകളും ദീപാലങ്കാരങ്ങളും വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നല്ല തിരക്കാണ്. വൈവിധ്യമാർന്ന അലങ്കാര സാമഗ്രികളും ക്രിസ്മസ് ട്രീകളും കമ്പോളത്തില്‍ സുലഭമാണ്. വസ്ത്രശാലകളിലും തിരക്കേറിയിട്ടുണ്ട്. ക്രിസ്മസ് കേക്കുകളുടെ വിപണിയും സജീവമാണ്.
നാടും നഗരവും കമനീയമാണ്. ദൈവാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ചങ്ങനാശേരിയില്‍ വ്യത്യസ്ത പരിപാടികളോടെ 31ന് വൈകുന്നേരം അഞ്ചിന് പാലാത്രച്ചിറ ബൈപാസിനടുത്ത് എട്ടുമണിക്കൂര്‍ നീളുന്ന പുതുവത്സരാഘോഷ രാവും സംഘടിപ്പിച്ചിട്ടുണ്ട്.
മതസൗഹാര്‍ദത്തിന്റെ ആഘോഷമായി 25, 26 തീയതികളില്‍ പുതൂര്‍ പള്ളി ജമാ അത്തിന്റെ നേതൃത്വത്തില്‍ ചന്ദനക്കുടം ആഘോഷവും ഘോഷയാത്ര നടക്കും. 25നു വൈകുന്നേരം അഞ്ചിന് പുതൂര്‍ പള്ളി അങ്കണത്തില്‍ ചേരുന്ന മാനവമൈത്രി സമ്മേളനത്തോടെ ഘോഷയാത്ര ആരംഭിക്കും. ഹിന്ദു-മുസ്ലിം-ക്രൈസ്തവ ആരാധനാലയങ്ങളും സംഘടനകളും ചന്ദനക്കുട ഘോഷയാത്രയ്ക്ക് മൈത്രിയുടെ പ്രതീകമായി ഉജ്വല സ്വീകരണം നല്‍കും. 24നും 25നും രാത്രി പുതൂര്‍ പള്ളി മൈതാനത്ത് കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ 25, 26, 27 തീയതികളില്‍ ഉത്സവം നടക്കും. നാളെ രാത്രി 8.30ന് സംഗീതനിശ, 25ന് വൈകുന്നേരം 6.45ന് ചന്ദനക്കുട ഘോഷയാത്രയ്ക്കു സ്വീകരണം. 26ന് രാത്രി 8.30ന് ഭക്തിഗാനോത്സവം. 27ന് വൈകുന്നേരം ആറാട്ട്. ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ആറാട്ടിന് സ്വീകരണം. 10.30ന് ആറാട്ട് തിരികെ ക്ഷേത്രത്തില്‍ എത്തും.
ആഹ്ലാദനിറവില്‍ ക്രിസ്മസ് ആഘോഷത്തിലേക്ക്
25 നോമ്പനുഷ്ഠിച്ച് പ്രാര്‍ഥനാപൂര്‍വമാണ് വിശ്വാസീസമൂഹം ക്രിസ്മസിനായി ഒരുങ്ങുന്നത്. ക്രിസ്മസിനെ വരവേറ്റ് വീടുകളിലും ദേവാലയങ്ങളിലും നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുങ്ങി.
മിന്നിത്തിളങ്ങുന്ന അലങ്കാരദീപങ്ങളും പൊന്താരകങ്ങളും നഗരത്തിലും നാട്ടിലും തെളിഞ്ഞു. ക്രിസ്മസ് സന്ദേശങ്ങളുമായി കരോള്‍ സംഘങ്ങള്‍ എത്തിത്തുടങ്ങി.
നാളെ രാത്രി 11.45ന് ക്രൈസ്തവ ദേവാലയങ്ങളില്‍ പിറവിത്തിരുനാള്‍ ആഘോഷിക്കും. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പിറവിത്തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ മുഖ്യകാര്‍മികത്വം വഹിക്കും.
മനുഷ്യാവതാര സന്ദേശയാത്ര 27ന്
ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാര ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെയും ക്രിസ്മസ് ആഘോഷത്തിന്റെയും ഭാഗമായി ചങ്ങനാശേരി അതിരൂപത നടത്തുന്ന വ്യത്യസ്ത ക്രിസ്മസ് ആഘോഷം 27ന് നടക്കും. മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ കുടുംബക്കൂട്ടായ്മ, യുവദീപ്തി-എസ്എംവൈഎം, ഫാമിലി അപ്പൊസ്തലേറ്റ്, സണ്‍ഡേ സ്കൂള്‍ എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് മനുഷ്യാവതാര സന്ദേശയാത്ര നടത്തുന്നത്.
വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്ന് എസ്ബി കോളജിലേക്ക് നടത്തുന്ന സന്ദേശയാത്രയില്‍ വ്യത്യസ്ത വേഷവിതാനങ്ങളോടെ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും. ചങ്ങനാശേരിയുടെ ചരിത്രത്തിലെ അവിസ്മരണീയ കാഴ്ചയാകും മനുഷ്യാവതാര സന്ദേശയാത്ര.
NRI
ചങ്ങനാശേരി: മലയാളി യുവാവിനെ വടക്കൻ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങനാശേരി ളായിക്കാട് കുരിശുംമൂട്ടിൽ ചാക്കോയുടെ മകൻ അഗസ്റ്റിൻ ചാക്കോ (29) ആണ് മരിച്ചത്.
വിദ്യാർഥിയും കെയർഹോം ജീവനക്കാരനുമായിരുന്ന അഗസ്റ്റിനെ വെള്ളിയാഴ്ചയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച അഗസ്റ്റിന്റെ ജന്മദിനമായിരുന്നു.
ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. മരണം സംബന്ധിച്ച പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Leader Page
ഈയിടയ്ക്ക് അലക്സാണ്ടർ വെൽഡർ എന്ന ഒരു ജർമൻ വ്ലോഗർ ഇന്ത്യ സന്ദർശിച്ചപ്പോൾ കേരളത്തിൽ വന്നിരുന്നു. മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ കോട്ടയം ചങ്ങനാശേരിയിൽ എത്തിയപ്പോൾ ബസ് സ്റ്റാൻഡിന് സമീപത്തു കണ്ട മാലിന്യക്കൂമ്പാരത്തിന്റെ ദൃശ്യങ്ങൾ പകർത്തി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത് മലയാളികൾക്ക് വലിയ ജാള്യമാണുണ്ടാക്കിയത്. നിരവധി മലയാളികൾ വീഡിയോയ്ക്ക് താഴെ ക്ഷമാപണം നടത്തി. വീഡിയോ വൈറലായതോടെ അധികൃതർ മാലിന്യം നീക്കംചെയ്തു. എങ്കിലും, ഒരു വിദേശി വേണ്ടിവന്നു നമ്മുടെ മാലിന്യപ്രശ്നം പരിഹരിക്കാൻ എന്നതു ചിന്തിക്കേണ്ട കാര്യമാണ്.
‘വലിച്ചെറിയൽ’ എന്ന ആഗോള പരിസ്ഥിതി പ്രശ്നം
മാലിന്യം വലിച്ചെറിയുന്നത് ഇന്ത്യക്കാരുടെ മാത്രം കുഴപ്പമല്ല. ജർമനിയിലെ സുന്ദര നഗരമായ ഫ്രൈബർഗിൽ മാത്രം ദിവസേന 4,500 കിലോ മാലിന്യമാണ് ആളുകൾ അലക്ഷ്യമായി പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതെന്ന് അവിടത്തെ മേയർ മാർട്ടിൻ ഹോൺ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അവിടെ രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന, അത്യാധുനിക യന്ത്രസാമഗ്രികളുള്ള കാര്യക്ഷമമായ മാലിന്യസംസ്കരണ സംവിധാനമുണ്ട്. അതിനാൽ ജനങ്ങളുടെ മോശം പെരുമാറ്റം അധികനേരം പ്രദർശിപ്പിക്കപ്പെടുന്നില്ല.
കേരളത്തിൽ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തതമൂലം മാലിന്യം കുന്നുകൂടി മാസങ്ങളോളം കിടക്കുന്നു. ഇത് വലിയ ‘കാഴ്ച’യുമാകും. മാലിന്യം വലിച്ചെറിയാനുള്ള പ്രവണത ഫ്രൈബർഗിലും കേരളത്തിലും സമാനമായിരിക്കാം. ഫലത്തിൽ, കാര്യക്ഷമമായ ഒരു ‘വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റ’ത്തിന്റെ അഭാവമാണ് ഒരു ആഗോള പ്രശ്നത്തെ നമ്മുടെ മാത്രം നാണക്കേടായി മാറ്റുന്നത്.
പൊതുബോധവും സാമൂഹ്യശീലവും
സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കാൻ തയാറാകണം. ‘എന്റെ മുറ്റത്ത് വേണ്ട, മറ്റെവിടെയുമാകാം’ എന്ന മനോഭാവമാണ് കേരളത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. തിരുത്തൽശക്തിയായി മാറേണ്ടത് നമ്മുടെ പൊതുബോധം തന്നെയാണ്.
വലിച്ചെറിയലിന്റെ മനഃശാസ്ത്രം: മിഥ്യയും യാഥാർഥ്യവും
തങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നഗരസഭയുടെ ശുചീകരണ വിഭാഗം പൂർണമായും നീക്കം ചെയ്യുന്നുണ്ടെന്നാണ് 90 ശതമാനത്തിലധികം ആളുകളും വിശ്വസിക്കുന്നത്. എന്നാൽ, മാലിന്യത്തിന്റെ 40 ശതമാനവും മനുഷ്യശേഷി ഉപയോഗിച്ചുള്ള സാധാരണ ശുചീകരണത്തിന് എത്തിപ്പെടാൻ കഴിയാത്തിടത്താണ് വീഴുന്നത്. ‘ആരെങ്കിലും വൃത്തിയാക്കിക്കോളും’ എന്ന മിഥ്യാധാരണയാണ് പൊതുവെയുള്ളത്. നമ്മുടെ നഗരങ്ങൾ മാലിന്യക്കൂമ്പാരങ്ങളാകുന്നതിന് പിന്നിലെ മറ്റൊരു വില്ലൻ നിസംഗതയാണ്. ഒരു പഠനം പറയുന്നത്, 54 ശതമാനം ആളുകൾക്കും പൊതു ഇടങ്ങളിൽ ചിതറിക്കിടക്കുന്ന മാലിന്യം കാണുന്നത് ഒരു ശല്യമായിപോലും തോന്നുന്നില്ല എന്നാണ്.
മാലിന്യങ്ങളും സാംക്രമികരോഗഭീഷണിയും
തുറന്ന മാലിന്യക്കൂമ്പാരങ്ങൾ രോഗം പടർത്തുമെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഓടകൾ അടയുന്നത് കൊതുകും എലിയും പെരുകാൻ കാരണമാകുന്നു. ഫലം ഡെങ്കിപ്പനി, ചിക്കൻഗുനിയ, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ. റോഡരികിൽ തള്ളുന്ന അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷിച്ചാണ് തെരുവു നായ്ക്കൾ പെരുകുന്നത്. ഫേഷ്യൽ ടിഷ്യു, മാസ്കുകൾ തുടങ്ങിയ ശുചിത്വ മാലിന്യങ്ങൾ രോഗാണുവാഹകരാകാൻ സാധ്യതയുള്ളവയാണ്.
സിഗരറ്റ് കുറ്റികൾ, രാസമാലിന്യങ്ങൾ തുടങ്ങിയവ ജലസ്രോതസുകളെയും മണ്ണിനെയും മലിനമാക്കുന്നുണ്ട്. സിഗരറ്റ് കുറ്റികളിൽനിന്ന് ലെഡ്, കാഡ്മിയം, ക്രോമിയം, സിങ്ക്, കോപ്പർ, നിക്കൽ പോലുള്ള ഘനലോഹങ്ങളും നിക്കോട്ടിനും പരിസ്ഥിതിയിലെത്തുന്നു. ഒരു സിഗരറ്റ് കുറ്റിക്ക് പത്തു ലിറ്റർ വെള്ളംവരെ മലിനമാക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലക്രമേണ മൈക്രോപ്ലാസ്റ്റിക്കുകളായി മാറി ജലസ്രോതസുകളിലൂടെ മനുഷ്യശരീരത്തിൽ എത്താനും സാധ്യതയുണ്ട്.
മാറ്റാം, ഈ വലിച്ചെറിയൽ ശീലം
സൗകര്യങ്ങൾ നൽകിയിട്ടും ശീലം മാറ്റാത്തവർക്കെതിരേ കർശന നിയമനടപടികൾ വേണം. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ആധുനിക സംവിധാനങ്ങൾ വരണം. നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കിയാൽമാത്രം പോര, മാതൃകാപരമായ ശിക്ഷകൂടി നൽകണം. സിംഗപ്പുർ പോലുള്ള രാജ്യങ്ങളിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെക്കൊണ്ടുതന്നെ ആ സ്ഥലം വൃത്തിയാക്കിക്കുന്ന ശിക്ഷാരീതിയുണ്ട്. ഇത് പിഴയടച്ച് രക്ഷപ്പെടുന്ന സമ്പന്നർക്കുപോലും വലിയൊരു നാണക്കേടാണ്.
ആദ്യം മാറേണ്ടത് പ്രശ്നത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. ചെറിയൊരു വൃത്തികേടല്ല, സ്വന്തം കുടിവെള്ളത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണെന്നത് ജനങ്ങൾക്ക് ബോധ്യപ്പെടണം. സാമൂഹിക സമ്മർദം എന്ന ഘടകവും പ്രധാനമാണ്. വിദേശരാജ്യങ്ങളിൽ ആളുകൾ മാലിന്യം വലിച്ചെറിയാൻ മടിക്കുന്നത് പിഴയെ പേടിച്ചു മാത്രമല്ല, അത് കാണുന്ന നാട്ടുകാരുടെ പുച്ഛവും പ്രതികരണവും ഭയന്നാണ്. കേരളത്തിലും ഇത്തരമൊരു സോഷ്യൽ ഓഡിറ്റിംഗ് വളർന്നു വരേണ്ടതുണ്ട്. മാലിന്യം തള്ളുന്നത് കണ്ടാൽ ചോദ്യം ചെയ്യാൻ എല്ലാവരും തയാറാകണം. മാലിന്യം കുന്നുകൂടാൻ കാത്തുനിൽക്കാതെ, ആ ‘ആദ്യത്തെ കവർ’ ഉടനടി നീക്കം ചെയ്യുന്ന സീറോ ടോളറൻസ് രീതി നടപ്പിലാക്കണം. എങ്കിൽ, നാളെ മറ്റൊരു വിദേശിക്കുമുന്നിലും നമുക്ക് തലകുനിക്കേണ്ടി വരില്ല.
District News
ചങ്ങനാശേരി: പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞു. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. ഇനി തെരഞ്ഞെടുപ്പ് പോരാട്ട ദിനങ്ങള്‍. ഡിസംബര്‍ ഏഴുവരെയുള്ള 12 ദിവസങ്ങളിലാണ് പരസ്യപ്രചരണം. ഡിസംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്.
ചങ്ങനാശേരി നഗരസഭയില്‍ 37 വാര്‍ഡുകളിലേക്ക് 135 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 27പേര് ഇന്നലെ പത്രിക പിന്‍വലിച്ചു. മിക്കവാര്‍ഡുകളിലും യുഡിഎഫിലെ സ്വതന്ത്രരും റിബലുകളും മത്സരരംഗത്തുണ്ട്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലായി 46 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
പത്രിക സമര്‍പ്പിച്ച അമ്പതുപേരില്‍ നാലുപേര്‍ ഇന്നലെ പത്രിക പിന്‍വലിച്ചു. രണ്ട് ബിജെപി, രണ്ട് കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥികളാണ് പിന്‍വലിച്ചത്. വാഴപ്പള്ളി പഞ്ചായത്തില്‍ പത്രിക സമര്‍പ്പിച്ചിരുന്ന 77പേരില്‍ ഒരാള്‍ പത്രിക പിന്‍വലിച്ചു. 22 വാര്‍ഡുകളിലായി ഇനി 76 പേരാണ് മത്സരരംഗത്തുള്ളത്.
മാടപ്പള്ളി പഞ്ചായത്തിലെ 22 വാര്‍ഡുകളിലേക്ക് 77 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ആകെ പത്രിക സമര്‍പ്പിച്ചിരുന്ന 85 പേരില്‍ എട്ടുപേര്‍ പിന്‍വലിച്ചു. വാകത്താനം പഞ്ചായത്തില്‍ 21 വാര്‍ഡുകളിലേക്ക് 64 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പത്രിക സമര്‍പ്പിച്ച 70 പേരില്‍ ആറുപേര്‍ ഇന്നലെ പിന്‍വലിച്ചു.
മിനി വിജയകുമാറിന് അപര മിനി വിജയകുമാർ
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 16-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ തെങ്ങുംതാനത്തിനെതിരേ അപരയായി സ്വതന്ത്രസ്ഥാനാര്‍ഥി മറ്റൊരു മിനി വിജയകുമാര്‍ മത്സരരംഗത്തുണ്ട്. ദീപ തേവലക്കരയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
District News
ഇന്നു വൈകുന്നേരത്തോടെ പ്രഖ്യാപനം
ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ സീറ്റുചര്‍ച്ച അവസാനഘട്ടത്തില്‍. മുന്നണികള്‍ ധാരണയിലേക്ക്. യുഡിഎഫ്, എല്‍ഡിഎഫ് സീറ്റുകളുടെ പൂര്‍ണവിവരം ഇന്നു വൈകുന്നേരം പ്രഖ്യാപിച്ചേക്കും. നിയോജകമണ്ഡലത്തിൽ അഞ്ചു പഞ്ചായത്തുകളിലെ യുഡിഎഫിന്റെ അവസാനപട്ടിക തയാറാക്കുന്നതിനുള്ള കോര്‍ കമ്മിറ്റി ഇന്നു രാവിലെ 11ന് കെപിസിസി ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ ചേരും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ മാമ്മൂട് ഡിവിഷൻ സംബന്ധിച്ചും ഇരു പാർട്ടികൾക്കും ഇടയിൽ തർക്കമുണ്ട്.
നഗരസഭയിലെ യുഡിഎഫ് സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇന്നു വൈകുന്നേരം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അവസാനവട്ട ചര്‍ച്ചകള്‍ നടത്തും.
നഗരസഭയില്‍ കേരള കോണ്‍ഗ്രസ് കഴിഞ്ഞതവണ മത്സരിച്ച 11, 16 വാര്‍ഡുകള്‍ സംബന്ധിച്ച തര്‍ക്കമാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്നത്. ഈ വാര്‍ഡുകള്‍ വിട്ടുകൊടുക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് വാദിക്കുന്പോൾ രണ്ടു വാര്ഡുകള്ക്കുംവേണ്ടി കോണ്‍ഗ്രസ് ശക്തമായി രംഗത്തുണ്ട്. യുഡിഎഫ് നേതാക്കളായ ജോസഫ് വാഴയ്ക്കന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോസി സെബാസ്റ്റ്യന്‍, കെ.എഫ്. വര്‍ഗീസ്, മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
എൽഡിഎഫിലെ അവസാനവട്ട ചർച്ചകൾക്ക് നേതാക്കളായ ജോബ് മൈക്കിൾ എംഎൽഎ, കെ.ഡി. സുഗതൻ, മാത്യൂസ് ജോർജ്, അഡ്വ. പി. മാധവൻ പിള്ള എന്നിവർ നയിക്കും. അതേസമയം, സിപിഎമ്മിലെ മുതിർന്ന നേതാക്കളായ നഗരസഭാ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, കെ.ആർ. പ്രകാശ് എന്നിവർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായി സൂചനയുണ്ട്.
നിയോജകമണ്ഡലത്തില്‍ ലീഗിനു മൂന്നു സീറ്റ്
യുഡിഎഫിൽ മുസ്ലിം ലീഗുമായുള്ള തര്‍ക്കങ്ങള്‍ പരിഹിച്ചിട്ടുണ്ട്. നഗരസഭാ ഹൗസിംഗ് ബോര്‍ഡ് 12-ാംവാര്‍ഡ്, പായിപ്പാട് പഞ്ചായത്ത് 11-ാം വാര്‍ഡ്, മാടപ്പള്ളി പഞ്ചായത്ത് 21-ാം വാര്‍ഡ് എന്നീ സീറ്റുകളാണ് ലീഗിനു നല്‍കിയിരിക്കുന്നത്. പായിപ്പാട്ട് മുന്‍ പഞ്ചായത്തംഗം മുബാഷ് മുഹമ്മദ് ഇസ്മായിലും മാടപ്പള്ളിയില്‍ ഷാജി പറപ്പള്ളിയും മത്സരിക്കും.
ചങ്ങനാശേരി നഗരസഭ
ആകെ സീറ്റുകള്‍: 37
എല്‍ഡിഎഫ്; സിപിഎം: 21, സിപിഐ: നാല്, കേരള കോണ്‍ഗ്രസ്-എം: ഒമ്പത്, ജനാധിപത്യ കേരള കോണ്‍ഗ്രസ് (ഡികെസി): മൂന്ന്.
യുഡിഎഫിലെ ഇപ്പോഴത്തെ ധാരണ (പൂര്‍ണമായ സീറ്റുകളുടെ പ്രഖ്യാപനം ഇന്നു വൈകുന്നേരമോ നാളെയോ ഉണ്ടാകും); കോണ്‍ഗ്രസ്: 25, കേരള കോണ്‍ഗ്രസ്: എട്ട്, മുസ്ലിം ലീഗ്: ഒന്ന്, പൊതു സ്വതന്ത്രര്‍: മൂന്ന്.
എന്‍ഡിഎ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചില സീറ്റുകൾ സംബന്ധിച്ച് ബിജെപിയും ബിഡിജെഎസും തമ്മിൽ തർക്കമുണ്ട്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
സീറ്റുകള്‍: 14
എൽഡിഎഫ്; സിപിഎം: ഏഴ്, കേരള കോണ്‍ഗ്രസ്-എം: അഞ്ച്, സിപിഐ: ഒന്ന്, ജനാധിപത്യ കേരള കോൺഗ്രസ് (ഡികെസി): ഒന്ന്.
യുഡിഎഫ് ധാരണ ഇന്നു വൈകുന്നേരമേ പ്രഖ്യാപിക്കൂ.
ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ യുഡിഎഫിൽ വിനു ജോബും (കേരള കോണ്‍ഗ്രസ്) എല്‍ഡിഎഫിൽ മഞ്ജു സുജിത്തും (സിപിഎം) മത്സരിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കുറിച്ചി പഞ്ചായത്ത്
ആകെ സീറ്റുകള്‍: 22
എല്‍ഡിഎഫ്; സിപിഎം: 13, കേരള കോണ്‍ഗ്രസ് -എം: ആറ്, സിപിഐ: മൂന്ന്.
യുഡിഎഫ്; ഇന്നു വൈകുന്നേരമേ ധാരണയിലെത്തൂ.
മാടപ്പള്ളി പഞ്ചായത്ത്
ആകെ സീറ്റുകള്‍: 22
യുഡിഎഫ്; കോണ്‍ഗ്രസ്: 14, കേരള കോണ്‍ഗ്രസ്: ഏഴ്, ലീഗ്: ഒന്ന്.
എല്‍ഡിഎഫ്; സിപിഎം-ഒമ്പത്, കേരളകോണ്‍ഗ്രസ്എം-ഒമ്പത്, സിപിഐ-നാല്.
തൃക്കൊടിത്താനം പഞ്ചായത്ത്
ആകെ സീറ്റുകള്‍: 22
യുഡിഎഫ്; കോണ്‍ഗ്രസ്: 15, കേരള കോണ്‍ഗ്രസ്: ഏഴ്.
എല്‍ഡിഎഫ്; സിപിഎം: 13, കേരള കോണ്‍ഗ്രസ് -എം: ആറ്, സിപിഐ: മൂന്ന്.
പായിപ്പാട് പഞ്ചായത്ത്
ആകെ സീറ്റുകള്‍: 17
യുഡിഎഫ്; കോണ്‍ഗ്രസ്:11, കേരള കോണ്‍ഗ്രസ്: അഞ്ച്, ലീഗ്: ഒന്ന്.
എല്‍ഡിഎഫ്; സിപിഎം: 11, കേരള കോണ്‍ഗ്രസ്-എം: നാല്, സിപിഐ: രണ്ട്.
വാഴപ്പള്ളി പഞ്ചായത്ത്
ആകെ സീറ്റുകള്‍: 22
യുഡിഎഫ്; കോണ്‍ഗ്രസ്: 13, കേരള കോണ്‍ഗ്രസ്: ഒമ്പത്.
എല്‍ഡിഎഫ്: സീറ്റ് ധാരണയിലെത്തിയില്ല.
എന്‍ഡിഎ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
കങ്ങഴയിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ്; ഭാഗിക പട്ടികയുമായി എൻഡിഎ
കങ്ങഴ: കങ്ങഴയിൽ സീറ്റുകളില്‍ തീരുമാനമായി, എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ്. കോണ്‍ഗ്രസ് 11 , കേരള കോണ്‍ഗ്രസ്-നാല്, മുസ്ലിം ലീഗ്- ഒന്ന് എന്നിങ്ങനെയാണ് കങ്ങഴ പഞ്ചായത്തിലെ യുഡിഎഫ് സീറ്റുധാരണ.
എന്‍ഡിഎ ഏഴ് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അടുത്ത ദിവസം മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് ബിജെപി വാഴൂര്‍ മണ്ഡലം പ്രസിഡന്റ് ഐജി ശ്രീജിത്ത് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥികള്‍
(ബ്രാക്കറ്റില്‍ വാര്‍ഡുകള്‍)
ജോര്‍ജ് പന്തലാനി (ഒന്ന്), അനു ബിനോയി (രണ്ട്), കുഞ്ഞുമോള്‍ ചാക്കോ (മൂന്ന്), ശ്രീകലാ ഹരി (നാല്), മോളി സാജന് (അഞ്ച്), ജോസ് കൊണ്ടോടി (ആറ്), റെജീനാ യൂനുസ് (ഏഴ്), വിജയാ ശ്രീകുമാര്‍ (എട്ട്), സുനിജാ ലാല്‍ (ഒന്‍പത്), സുരേഷ് ഇലഞ്ഞിപ്പുറം (10), എല്‍സമ്മ കെ. ജോണ്‍ (11), എം.എം. ഷാബാമോള് (12), മറിയാമ്മ ലാജി (13), ചന്ദ്രലേഖാ മോഹന്‍ (14), പി.എം. ജാസ്മിനാ (15), അജി തകടിയേല്‍ (16).
എന്‍ഡിഎ സ്ഥാനാര്‍ഥികള്‍
മിനി നാരായണന് (ഒന്ന്), സിമി അനിയപ്പന് (മൂന്ന്), ടി.ആര്. രവീന്ദ്രന് (നാല്), ഗിരീഷ് ശേഖര്‍ (ആറ്), വി. രഞ്ജിത്ത് (10), പി.സി. ശ്രീലത (15), ആര്. ഹരിദാസ് (16).
നെടുംകുന്നത്തെ ഭാഗിക ലിസ്റ്റ് പുറത്തുവിട്ട് യുഡിഎഫും എൻഡിഎയും
നെടുംകുന്നം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നെടുംകുന്നം പഞ്ചായത്തിലെ സ്ഥാനാർഥികളെ ഭാഗികമായി പ്രഖ്യാപിച്ച് യുഡിഎഫും എൻഡിഎയും.
യുഡിഎഫ് സ്ഥാനാർഥികളും വാർഡുകളും
രവി വി. സോമൻ (ഒന്ന്), ഉഷാ സുരേന്ദ്രൻ (മൂന്ന്), മാത്യു വർഗീസ് (നാല്), ഷീജാ ഏബ്രഹാം (അഞ്ച്), ആശാ സുദീപ് (ആറ്), വി.എം. ഗോപകുമാർ (ഏഴ്), ജോൺസൺ ടി. ഇടത്തിനകം (ഒന്‍പത്), സൗമ്യ മുകുന്ദൻ (11), കെ.ജെ. ജോൺ (12), മിനി ബാബു (13), രാജമ്മ രവീന്ദ്രൻ (14), സുമി ജിൽസൺ (16).
എൻഡിഎ ആറ് വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അടുത്തദിവസം എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
എൻഡിഎ സ്ഥാനാർഥികൾ
മിനി എൻ. നായർ (മൂന്ന്), കെ.സി. സുരേഷ് (നാല്), രമ്യ ആർ. നായർ (ആറ്), സോജൻ ജോസഫ് (ഏഴ്), അനൂപ് കെ. ഗോപൻ (ഒന്‍പത്), ദീപാ പി. നായർ (15).
District News
ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക എന്‍ഡിഎ പ്രഖ്യാപിച്ചു. സ്ഥാനാർഥികൾ ഇവരാണ്:
ചങ്ങനാശേരി നഗരസഭ
വാര്‍ഡ് ഒന്ന്: കണ്ണംപേരൂര്‍-രാധികാ കൃഷ്ണന്, വാര്‍ഡ് രണ്ട്: അന്നപൂര്‍ണേ ശ്വരിക്ഷേത്രം-രാജാമണി അമ്മാള്‍, വാര്‍ഡ് മൂന്ന്: പൂവക്കാട്ടുചിറ-വി.കെ.സത്യന്, വാര്‍ഡ് അഞ്ച്: ഗത്സ്സമനി-സി. ഹരികൃഷ്ണന്, വാര്‍ഡ് ആറ്: മോര്‍ക്കുളങ്ങര-പൊന്നമ്മ സത്യന്, വാര്‍ഡ് ഒമ്പത്: കുരിശുംമൂട്- സജിത, വാര്‍ഡ് 10: പാറേല്‍പ്പള്ളി-നിസ്തി വിശാല്‍, വാര്‍ഡ് 17: ഫാത്തിമാപുരം- ശ്രീജ, വാര്‍ഡ് 18: ഇരൂപ്പ-ശാന്തി,
വാര്‍ഡ് 19: പെരുന്ന ഈസ്റ്റ്-പ്രസന്നകുമാരി, വാര്‍ഡ് 20: മന്നം നഗര്‍- ശാന്തിമുരളി, വാര്‍ഡ് 21: പെരുന്നക്ഷേത്രം-എന്‍.പി. കൃഷ്ണകുമാര്‍, വാര്‍ഡ് 22: പനച്ചിക്കാവ്-സതീഷ്, വാര്‍ഡ് 23:പെരുന്ന വെസ്റ്റ്-സി.എന്‍. അജീഷ്, വാര്‍ഡ് 25: വേട്ടടി-സനല്‍ സദാനന്ദന്, വാര്‍ഡ് 26: ലക്ഷ്മിപുരം-സനല്‍ പി. നായര്‍, വാര്‍ഡ് 27: കൊട്ടാരം ക്ഷേത്രം-ബൈജുമോന്‍, വാര്‍ഡ് 32: മഞ്ചാടിക്കര-ഗായത്രി അനീഷ്, വാര്‍ഡ് 36: വാഴപ്പള്ളി ക്ഷേത്രം-അഡ്വ. അര്‍ച്ചന രവീന്ദ്രന്, വാര്‍ഡ് 37: കുറ്റിശേരിക്കടവ്- പ്രസീദാകുമാരി.
വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്
വാര്‍ഡ് ഒന്ന്: മുളയ്ക്കാംതുരുത്തി-രേണുക അരവിന്ദ്, വാര്‍ഡ് രണ്ട്: ചെട്ടിശേരി-ബിജുമങ്ങാട്ടുമഠം, വാര്‍ഡ് മൂന്ന്: തു
രുത്തി-എം.എസ്.ധനപാലന്, വാര്‍ഡ് നാല്: പുന്നമൂട്-എം.അമ്പിളി, വാര്‍ഡ് അഞ്ച്: വടക്കേക്കര-ടി.ആര്. പ്രസന്നകുമാര്‍, വാര്‍ഡ് ആറ്: വെരൂര്‍ചിറ-എം.പി.ജോണപ്പന്, വാര്‍ഡ് ഏഴ്: കൂനന്താനം-എം.യു.ശശി, വാര്‍ഡ് 10: ലിസ്യൂ-എം.എം.മജിത, വാര്‍ഡ് 12: പുതുച്ചിറ-സുലോചന സോമശേഖരന്‍, വാര്‍ഡ് 13: മണ്ണാത്തിപ്പാറ-പി.എസ്. മോഹനകുമാര്‍, വാര്‍ഡ് 17: കുരിശുംമൂട്-കെ.കെ.രാജന്, വാര്‍ഡ് 19: ചെത്തിപ്പുഴ്ക്കടവ്-കെ.ചിന്തുകുമാര്, വാര്‍ഡ് 20: പുത്തന്‍കുളങ്ങര-നീതു വിജയന്, വാര്‍ഡ് 21: വെട്ടിത്തുരുത്ത്-രമ്യകൃഷ്ണന്, വാര്‍ഡ് 22: പറാല്‍-രാജേന്ദ്രന് ഇടക്കേരില്.
കുറിച്ചി ഗ്രാമപഞ്ചായത്ത്
വാര്‍ഡ് ഒന്ന്: അഞ്ചലശേരി-പി.കെ. ഗോപാലകൃഷ്ണന്, വാര്‍ഡ് രണ്ട്-കെ.എന്‍. മഞ്ജു, വാര്‍ഡ് നാല്: എണ്ണയ്ക്കാച്ചിറ-സിബിന് കുറിച്ചി, വാര്‍ഡ് അഞ്ച്: സ്വാമിക്കവല-പി.കെ. സിന്ധു, വാര്‍ഡ് ആറ്: ചേലച്ചിറ-സി.എസ്. ജയകുമാര്‍, വാര്‍ഡ് ഏഴ്: കുമരംകുളം-പി.കെ. പങ്കജാക്ഷന്, വാര്‍ഡ് എട്ട്: പൊന്‍പുഴ: ആര്. മഞ്ജീഷ്, വാര്‍ഡ് 10: ചാക്കരിമുക്ക്-പ്രജിത ജി. നായര്‍, വാര്‍ഡ് 13: മലകുന്നം- ശ്രീജ ബാബു, വാര്‍ഡ് 16-ചെമ്പുചിറ-ആര്യമോള് പി. രാജ്, വാര്‍ഡ് 19: ശങ്കരപുരം-ബിന്ദു മണിലാല്‍, വാര്‍ഡ് 21: ഔട്ട് പോസ്റ്റ്-പി.എസ്. ജയകുമാര്‍, വാര്‍ഡ് 22: മോസ്കോ-കെ.ജി. സതീഷ്.
മാടപ്പള്ളി ഗ്രാമപഞ്ചായത്ത്
വാര്‍ഡ് ഒന്ന്: പുന്നാംചിറ-കെ.എസ്. പ്രസാദ്, വാര്‍ഡ് രണ്ട്: കുറുമ്പനാടം-ഷിബു സ്കറിയ, വാര്‍ഡ് മൂന്ന്: പാലമറ്റം-ജി. സുരേഷ്കുമാര്‍, വാര്‍ഡ് നാല്: വിത്തരിക്കുന്ന്-മല്ലിക രാജപ്പന്, വാര്‍ഡ് അഞ്ച്: ചൂരനോലി-വി.എം. ജയശ്രീ, വാര്‍ഡ് എട്ട്: ഇല്ലിമൂട്-അന്നമ്മ ജോസഫ്, വാര്‍ഡ് 11: ഇടപ്പള്ളി-സണ്ണിച്ചന് കുര്യാക്കോസ്, വാര്‍ഡ് 12: വെങ്കോട്ട-ഷീന ഷാജി, വാര്‍ഡ് 13: പങ്കിപ്പുറം- മായാ മാധവന്, വാര്‍ഡ് 14: കരിക്കണ്ടം- രശ്മി മുരളി, വാര്‍ഡ് 16: കല്ലുവെട്ടം- ശാലിനി അജു, വാര്‍ഡ് 17: മാടപ്പള്ളി-ധന്യ ഷൈജു, വാര്‍ഡ് 18: പന്‍പുഴ ജോഷി മാത്യു, വാര്‍ഡ് 20: തെങ്ങണ-സി.എ. സിന്ധു, വാര്‍ഡ് 21: വട്ടച്ചാല്‍-ഷാന്റിമോള്‍ ജോസഫ്.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്
വാര്‍ഡ് നാല്: മണികണ്ഠവയല്‍- ഒ.ടി. സുനില്‍കുമാര്‍, വാര്‍ഡ് ആറ്: ചാപ്രത്ത്- കെ.കെ. സുനില്‍, വാര്‍ഡ് എട്ട: മങ്കാല- എ.ആര്. സുലോചന, വാര്‍ഡ് 21: മുക്കാട്ടുപടി-ഷൈലജ ഉണ്ണികൃഷ്ണന്, വാര്‍ഡ് 10: കൊക്കോട്ടുചിറ-മാര്ട്ടിന് ജോസഫ്, വാര്‍ഡ് 11: കോട്ടമുറി- ത്രേസ്യാമ്മ വര്‍ഗീസ്, വാര്‍ഡ് 12: ചെമ്പുംപുറം-രമ്യചന്ദ്രന്‍, വാര്‍ഡ് 13: അമരപുരം നോര്‍ത്ത്-താഴമ്പൂ അനില്‍, വാര്‍ഡ് 14: അമരപുരം സൗത്ത്-ദീപ എസ്. കുറുപ്പ്, വാര്‍ഡ് 15: ചാഞ്ഞോടി- റിന്‍സി ജോണ്‍, വാര്‍ഡ് 16: ആശുപത്രി-പി.എസ്. ബിജുമോന്, വാര്‍ഡ് 17: മണിമുറി-രഞ്ജിത്ത് മധു.
പായിപ്പാട് ഗ്രാമപഞ്ചായത്ത്
വാര്‍ഡ് രണ്ട്: വേഷ്ണാല്‍-സുഭാഷിണി ശിവന്‍കുട്ടി, വാര്‍ഡ് മൂന്ന്: നാലുകോടി, കിളിമല-അംബികാ പ്രകാശ്, വാര്‍ഡ് നാല്: പി.എച്ച്.എസി-വിജിത ദിലീപ്, വാര്‍ഡ് അഞ്ച്: ഹോമിയോ ആശുപത്രി-പ്രീതാ ബാബു, വാര്‍ഡ് ആറ്: വള്ളവന്ചിറ-ജോര്‍ജുകുട്ടി സക്കറിയ, വാര്‍ഡ് ഏഴ്: സിഎംഎസ് എല്‍പി സ്കൂള്‍- ജയശ്രീ വിജയകുമാര്‍, വാര്‍ഡ് എട്ട്: മച്ചിപ്പള്ളി-ഷാജി അടവിച്ചിറ, വാര്‍ഡ് ഒമ്പത്: മുണ്ടുകോട്ട-കണ്ണന് പായിപ്പാട്, വാര്‍ഡ് 10: ബൈബിള്‍ കോളജ്-പ്രീതാ വി. നായര്‍, വാര്‍ഡ് 12: മാര്‍ക്കറ്റ്-രേഖാ ജി.നായര്‍, വാര്‍ഡ് 13: തുരുത്തിക്കടവ്- എ. മനോജ്, വാര്‍ഡ് 16: ളായിക്കാട്- കെ.കെ. സന്തോഷ്കുമാര്‍.
District News
ചങ്ങനാശേരി: ചെറുപുഷ്പ മിഷന്‍ലീഗിന് അംഗീകാരവും ആശീര്‍വാദവും നല്കിയ മാര്‍ ജയിംസ് കാളാശേരിയുടെ ചരമവാര്‍ഷികത്തിന്റെയും ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ മെത്രാഭിഷേക രജത ജൂബിലിയുടേയും ഭാഗമായി ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖലയുടെ നേതൃത്വത്തില്‍ മെത്രാപ്പോലീത്തന്‍ പള്ളിയിലെ ഇവരുടെ കബറിടത്തിലേയ്ക്കു തീര്‍ഥാടനം നടത്തി.
പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്നും ആരംഭിച്ച തീര്‍ഥാടനം വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, ചന്തക്കടവ് തിരുക്കുടുംബ ദൈവാലയത്തില്‍നിന്നും ആരംഭിച്ച തീര്‍ഥാടനം മേഖലാ ഡയറക്ടര്‍ ഫാ.ജോസഫ് കുറശേരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി ജാന എലിസബത്ത് രാജ് പതാക ഏറ്റുവാങ്ങി. തീര്‍ഥാടനം എത്തിച്ചേര്‍ന്നപ്പോള്‍ കത്തീഡ്രല്‍ കബറിട പള്ളിയില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്കി. ദൈവദാസന് മാർ മാത്യു കാവുകാട്ടിന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം, മേഖലാ ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ കാര്‍മല്‍, സ്റ്റാനി തൈപ്പറമ്പില്‍, ജോണ്സണ് കാഞ്ഞിരക്കാട്, റ്റിന്റോ സെബാസ്റ്റ്യന്‍, ജോണ്സണ് പെരുമ്പായി, സണ്ണി കോയിപ്പള്ളി, ജോസുകുട്ടി കുട്ടംപേരൂര്‍, കെ.പി. മാത്യു, റോണി ജോസഫ്, ദിവ്യ മരിയ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് പ്രത്യേക ട്രെയിനുകള്‍ക്ക് ദക്ഷിണ റെയില്‍വേ അധിക സ്റ്റോപ്പ് അനുവദിച്ചു.
തിരുവനന്തപുരത്തുനിന്നും പ്രശാന്തി നിലയത്തേക്കുള്ള ബൈ-വീക്കിലി സ്പെഷല്‍ ട്രെയിനിന് 19 മുതലും ചെന്നൈ-കൊല്ലം രണ്ടു ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ക്ക് 14 മുതലുമാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ ട്രെയിനുകള്‍ക്ക് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്മാന് എന്നിവര്‍ക്ക് കത്തെഴുതി ഇടപെട്ടതിന്റെ ഫലമായിട്ടാണ് ഈ നേട്ടമുണ്ടായതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
മധ്യകേരളത്തിലെ യാത്രക്കാര്‍ക്കും തീര്‍ഥാടകർക്കും വലിയ ആശ്വാസമായിരിക്കും റെയില്‍വേയുടെ ഈ തീരുമാനം. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയം-ദക്ഷിണ റെയില്‍വേ അധികൃതരുമായി ഇടപെടലുകള്‍ നടക്കുന്നതായും എംപി കൂട്ടിച്ചേര്‍ത്തു.
District News
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസില്‍ ളായിക്കാട് മുതല്‍ പാലാത്രച്ചിറ വരെയുള്ള വഴിവിളക്കുകൾ തെളിക്കാന്‍ സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കണമെന്ന അജണ്ടയെ പ്രതിപക്ഷം എതിർത്തു. തുടർന്ന് വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന ചുമതല ടെൻഡര്‍ നടപടികളിലൂടെ കരാറുകാരെ ഏല്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
സ്വന്തം ചെലവില്‍ വഴിവിളക്കു സ്ഥാപിക്കാമെന്നും ബള്‍ബ് മാറുന്നതടക്കമുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യാമെന്നും വൈദ്യുതി പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് ഇതിനുള്ള വരുമാനം കണ്ടെത്തിക്കൊള്ളാമെന്നും അതിനുള്ള അനുമതി നല്‍കണമെന്നും കാണിച്ച് സ്വകാര്യവ്യക്തി നല്കിയ കത്ത് സംബന്ധിച്ച അജണ്ടയാണ് പ്രതിപക്ഷം എതിർത്തത്. വൈദ്യുതി ചാര്‍ജ് നഗരസഭ അടയ്ക്കണമെന്നും കത്തില്‍ പറയുന്നു. ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് കത്ത് വായിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ജോമി ജോസഫ് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നു. ഇതോടെയാണ് ടെന്‍ഡര്‍ നല്കാന് തീരുമാനിച്ചത്.
മാര്‍ക്കറ്റിനു സമീപമുള്ള അറുപതില്‍ ഗ്രൗണ്ട് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനായി ചങ്ങനാശേരി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന് പ്രതിമാസം 48,576 രൂപയ്ക്ക് കരാര്‍ നല്‍കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടെന്‍ഡറിലൂടെ മാത്രമേ സ്ഥലം വാടകയ്ക്കു നല്‍കാവൂവെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അജണ്ട പാസാക്കുകയാണെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
ഈ സ്ഥലത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് ചങ്ങനാശേരി ജോയിന്റ് ആര്‍ടിഒയുടെ കത്തിന്മേല് 2025 ഫെബ്രുവരി 20ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ഗ്രൗണ്ട് വാടകയ്ക്കു നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍, എഗ്രിമെന്റില്‍ ഒപ്പുവയ്ക്കാതെ ചങ്ങനാശേരി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷനുമായി എഗ്രിമെന്റ് വയ്ക്കണമെന്ന് ജോയിന്റ് ആര്‍ടിഒ കത്തുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷനു കരാര്‍ നല്‍കിയത്.
District News
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍ നിയന്ത്രണം നഷ്ടമായ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിര്‍മാണത്തിലിരിക്കുന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാവിലെ 11നായിരുന്നു അപകടം. ചങ്ങനാശേരി വേളാങ്കണ്ണി സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
മെക്കാനിക് ഗാരേജിലേക്ക് ബസ് മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകരുകയും ബസിന്റെ മുകള്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ബസ് ഓടിച്ച മെക്കാനിക്കിനു പരിക്കുകളില്ല.
ഈ ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വേളാങ്കണ്ണി യാത്രക്കാരുമായി മറ്റൊരു എക്സ്പ്രസ് ബസാണ് സര്‍വീസ് പോയിരിക്കുന്നത്.
ഈ ബസില്‍ പാലക്കാട് ഡിപ്പോയില്‍ യാത്രക്കാരെ എത്തിക്കും. ഈ യാത്രക്കാരെ വേളാങ്കണ്ണിയില്‍നിന്നു വരുന്ന ചങ്ങനാശേരി ഡിപ്പോയുടെ സിഫ്റ്റ് ബസില്‍ കയറ്റി വിടും. അപകടത്തില്‍പ്പെട്ട ബസ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സര്‍വീസ് അയയ്ക്കാന്‍ രണ്ടാഴ്ചയെങ്കിലും കാല താമസം നേരിട്ടേക്കും.
District News
ചങ്ങനാശേരി: ഉപജില്ലാ കലോത്സവം"സംസ്കൃതി-2025’ഇത്തിത്താനത്ത് തുടങ്ങി. പൊതുസമ്മേളനം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു. കലോത്സവം സിനി ആര്‍ട്ടിസ്റ്റ് സേതു ഉദ്ഘാടനം ചെയ്തു. എഇഒ കെ.ഒ. സുനിത ആമുഖപ്രസംഗം നടത്തി.
ഇത്തിത്താനം എച്ച്എസ്എസ് സ്കൂള്‍ മാനേജര്‍ കെ.പി. സജികുമാര്‍, ജില്ലാപഞ്ചായത്തംഗം പി.കെ. വൈശാഖ്, വി.ജെ. വിജയകുമാര്‍, എസ്. അശ്വതി, കൊച്ചുറാണി ജോസഫ്, ബി.ആര്. മഞ്ജീഷ്, ബിജു എസ്. മേനോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച തൊഴില്‍ മേള വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്, ജി-ടെക് ചങ്ങനാശേരി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ ബാങ്കിംഗ്, ഓട്ടോമൊബൈല്‍, മൈക്രോ ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ്, മാര്‍ക്കറ്റിംഗ്, സോഫ്റ്റ്വേര്‍, കണ്‍സ്ട്രക്ഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 26 തൊഴില്‍ദാതാക്കള്‍ പങ്കെടുത്തു.
കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്സന് സുജാത രാജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ അരുണ്‍ മോഹന്‍, നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ ബീനാ ജോബി, കൗണ്‍സിലര്‍ ഉഷാ മുഹമ്മദ് ഷാജി, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഭിമുഖത്തില്‍ പങ്കെടുത്ത 225 ഉദ്യോഗാര്‍ഥികളിൽ 126 പേരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും 43 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു.
District News
ചങ്ങനാശേരി: ചങ്ങനാശേരി ഉപജില്ല കലോത്സവം ഇന്നു മുതല്‍ ഇത്തിത്താനം ഹയര്‍സെക്കന്‍ഡറി, മലകുന്നം ഇളങ്കാവ് എല്‍പി, ഗവ. എല്‍പി സ്കൂളുകളില്‍ നടക്കും. ഇന്നു രാവിലെ പത്തിന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാതാരം സേതു കലോത്സവം ഉദ്ഘാടനം ചെയ്യും.
ജനറല്‍ കണ്‍വീനര്‍ വി.ജെ. വിജയകുമാര്‍, എഇഒ കെ.എ. സുനിത, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, കൊച്ചുറാണി ജോസഫ്, ഫാ. സോണി മുണ്ടുനടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് എട്ടുവേദികളിലായി 75 ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. 29ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിള്‍ എംഎല്‍എ ഇധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി.ജെ. വിജയകുമാര്‍, എഇഒ കെ.എ. സുനിത, കണ്‍വീനര്‍മാരായ പി. സി. രാധാകൃഷ്ണന്, ബിനു സോമന്, എസ്. അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ചങ്ങനാശേരി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകളും സര്‍ക്കാര്‍ ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തിയ ദേശീയ പണിമുടക്ക് ചങ്ങനാശേരിയില്‍ പൂര്‍ണം. റവന്യു ടവര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍നില കുറവായിരുന്നു. സ്കൂളുകളും കോളജുകളും പ്രവര്‍ത്തിച്ചില്ല. നഗരത്തിലും ഗ്രാമീണമേഖലകളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
പണിമുടക്കനുകൂലികള്‍ പ്രകടനത്തിനിടെ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു തള്ളിക്കയറി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് പോസ്റ്റ് ഓഫീസ് ജീവനക്കാരുമായി തര്‍ക്കത്തിനിടയാക്കി. സംഭവം മൊബൈലില്‍ ചിത്രീകരിച്ച ബിജെപി അനുകൂല സംഘടനയായ ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന് ചങ്ങനാശേരി ഡിവിഷന് സെക്രട്ടറിയും പോസ്റ്റ്മാനുമായ കാവാലം നാരകത്തറ സ്വദേശി വിഷ്ണു ചന്ദ്ര (32)നെ സമരനാനുകൂലികള് മര്‍ദിച്ചതായും പരാതിയുണ്ട്.
പരിക്കേറ്റ ഇയാളെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അടച്ചു. പോസ്റ്റ്മാനെ കൈയേറ്റം ചെയ്തതു സംബന്ധിച്ച് പോസ്റ്റ്മാസ്റ്റര്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍ പലരും ഹാജരായെങ്കിലും പുലര്‍ച്ചെ 4.40നുള്ള നെടുംകണ്ടം സര്‍വീസ് മാത്രമേ ഓടിയുള്ളൂ. നഗരത്തിലൂടെ കടന്നുപോയ കെഎസ്ആര്‍ടിസി, അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകളും സമരാനുകൂലികള്‍ തടഞ്ഞു. സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ഡിപ്പോയിലേക്കു കയറ്റിയിടീച്ചു. സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും ഓടിയില്ല. ഹോട്ടലുകള്‍ അടഞ്ഞുകിടന്നു. ചില ബാറുകള്‍ തുറന്നുപ്രവര്‍ത്തിച്ചു.
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തി. ടിബി റോഡില്‍നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ ടി.എസ്. നിസ്താര്‍, കെ.ഡി. സുഗതന്, പി.എ. നിസാര്‍, ടി.പി. അജികുമാര്‍, അഡ്വ.പി.എ. നിസാര്‍, പി.ആര്. അനില്‍കമാര്‍, അഡ്വ.കെ. മാധവന്‍പിള്ള, ജോജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കുറിച്ചി, പായിപ്പാട്, മാടപ്പള്ളി, തൃക്കൊടിത്താനം പോസ്റ്റ് ഓഫീസുകളിലേക്കും സമരസമിതി മാര്‍ച്ച് സംഘടിപ്പിച്ചു.
District News
മുനിസിപ്പല്‍ ഭൂമി പതിവ് കമ്മിറ്റി തീരുമാനം
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കില്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മുനിസിപ്പല്‍ ഭൂമി പതിവ് കമ്മിറ്റി യോഗത്തില്‍ 18 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് തീരുമാനിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ഭൂമി പതിവ് കമ്മിറ്റി കണ്‍വീനര്‍ സബ് കളക്ടര്‍ ഡി. രഞ്ജിത്ത് പട്ടയ വിതരണം സംബന്ധിച്ച വിഷയം അവതരിപ്പിച്ചു. താലൂക്കില്‍ ചങ്ങനാശേരി വില്ലേജില്‍പ്പെട്ട ചങ്ങനാശേരി മുനിസിപ്പാലിറ്റി 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കുന്നുംപുറം താഴ്ച നിവാസികളായ 14 കുടുംബങ്ങള്‍ക്കും പുതൂര്പ്പള്ളിക്കടുത്ത് നാല് കുടുംബങ്ങളും ഉള്‍പ്പെടെ 18 കടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിക്കുന്നതിന് ഭൂമി പതിവ് കമ്മിറ്റി അനുമതി നല്‍കിയത്.
യോഗത്തില്‍ കെ.എസ്. ഹലില്‍ റഹ്മാന്, ജോണി ജോസഫ്, പി.എ. നസീര്‍, കെ.ടി. തോമസ്, ആന്റണി കുന്നുംപുറം, പി.ജി. കുട്ടപ്പന്, ഉഷ എം. ഷാജി, വില്ലേജ് ഓഫീസര്‍ പ്രീതി ഗോപാല്‍ എന്നീ കമ്മിറ്റി അംഗങ്ങളും തഹസില്‍ദാര്‍ നിജു കുര്യന്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ടി.പി. അജിമോന്, മഞ്ജുഷ എന്നിവരും പങ്കെടുത്തു.
District News
ചങ്ങനാശേരി: സഭയ്ക്കും സമൂഹത്തിനും വെളിച്ചം പകര്‍ന്നു കടന്നുപോയ കര്‍മയോഗിയായിരുന്നു ഫാ. ഗ്രിഗറി പരുവപ്പറമ്പിലെന്ന് അതിരൂപത വികാരിജനറാൾ മോണ്‍. മാത്യു ചങ്ങങ്കേരി. ചെത്തിപ്പുഴ സെന്റ് തോമസ് നഴ്സിംഗ് കോളജ് സ്ഥാപക ഡയറക്ടറും അതിരൂപത പ്രൊക്യുറേറ്ററുമായിരുന്ന ഫാ. പരുവപ്പറമ്പില്‍ അനുസ്മരണ സമ്മേളനവും സംസ്ഥാനതല ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വികാരി ജനറാള്‍. കേരളത്തിലെ നഴ്സിംഗ് വിദ്യാഭ്യാസരംഗത്തും അതിരൂപതയ്ക്കും അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവിസ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജേക്കബ് അത്തിക്കളം, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ഷൈല ഐപ്പ് വര്‍ഗീസ്, ഫൗണ്ടേഷന് സെക്രട്ടറി ജസ്റ്റിന് ബ്രൂസ്, ഫിലിപ്പ് പരുവപ്പറമ്പില്‍, ജറില്‍ ചെറിയാന്, വൈസ് പ്രിന്‍സിപ്പല്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, ജോമോള്‍ സ്ക്കറിയ എന്നിവര്‍ പ്രസംഗിച്ചു
ഫാ. പരുവപ്പറമ്പില്‍ മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഗവൺമെന്റ് കോളജ് ഓഫ് നഴ്സിംഗ് തിരുവനന്തപുരം, ഹോളിഫാമിലി കോളജ് ഓഫ് നഴ്സിംഗ് മുതലക്കോടം, ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് എറണാകുളം. എന്നിവരാണ് നേടിയത്.
District News
ചങ്ങനാശേരി: നിര്‍മാണ നടപടികള്‍ നീളുന്ന തുരുത്തി-മുളയ്ക്കാംതുരുത്തി-വീയപുരം റോഡിലെ കാല്‍നടയാത്രയും വാഹനസഞ്ചാരവും അപകടഭീഷണിയില്‍. വലിയ കുഴികളിൽ കെഎസ്ആര്‍ടിസി ബസുകള്‍ ചാഞ്ഞും ചരിഞ്ഞും സഞ്ചരിക്കുന്നത് വാഹന, കാൽനട യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. യാത്രക്കാരുടെ സുരക്ഷ മാനിച്ച് നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
2018ലെ പ്രളയദിനങ്ങളില്പോലും വെള്ളക്കെട്ടുണ്ടായിട്ടില്ലാത്ത റോഡിന്റെ ഇരുവശങ്ങളിലും ഉയര്‍ത്തി ഓട നിര്‍മിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞു നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. വാലടി പോലുള്ള പ്രദേശങ്ങളില്‍ കുട്ടനാടന്‍ ഭൂപ്രകൃതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ റോഡ് നിര്‍മാണം നടന്നപ്പോള്‍ പലരും പരാതികളുന്നയിച്ചെങ്കിലും അധികൃതർ അതൊന്നും ഗൗനിച്ചതേയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മഴക്കാലത്ത് പാടശേഖരങ്ങളിലെ വെള്ളക്കെട്ടില്‍ മുങ്ങാറുള്ള റോഡുകള്ക്കെന്തിനാണ് ഓട എന്നുള്ള ചോദ്യത്തിന് ഉത്തരമുണ്ടായില്ലെന്നും നാട്ടുകാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. അശാസ്ത്രീയ രൂപകല്പനയ്ക്കു പിന്നില്‍ അഴിമതിയാണെന്ന ആക്ഷേപം പദ്ധതി ആരംഭിച്ച കാലം മുതല്‍ നാട്ടുകാരും മാധ്യമങ്ങളും ഉന്നയിച്ചിരുന്നെങ്കിലും വിഷയം ഏറ്റെടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തയാറായില്ലെന്നതും ചര്‍ച്ചാവിഷയമാണ്.
പ്രതീക്ഷയോടെ നാട്ടുകാര്‍
പഴയ കരാറുകാരനെ ടെര്‍മിനേറ്റു ചെയ്തതിനുശേഷം പുതിയ കരാറുകാരനു കഴിഞ്ഞദിവസം സെലക്ഷന് നോട്ടീസ് നല്‍കിയതോടെ മുടങ്ങിക്കിടക്കുന്ന റോഡു നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ പുനരാരംഭിക്കുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ട്. ലെവല്‍സ് എടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷമാണ് സാധാരണഗതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാറുള്ളത്. ഇതിനായി മഴക്കാലം കഴിഞ്ഞു വെള്ളമിറങ്ങുന്നതുവരെ കാത്തിരുന്നാല്‍ ഇപ്പോള്‍തന്നെ കുഴിയില്‍ച്ചാടി നടുവൊടിഞ്ഞുകൊണ്ടിരിക്കുന്ന യാത്രക്കാരുടെ ദുരിതങ്ങള്‍ ഇനിയും ഏറെക്കാലം നീണ്ടുനിന്നേക്കും.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രതിസന്ധിയില്‍
റോഡിലെ ഗതാഗതം താറുമാറായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനോടു വിമുഖത പ്രകടിപ്പിക്കുന്നതായി സൂചനകളുണ്ട്. തകര്‍ന്ന റോഡിലൂടെ യഥാസമയം ബസുകള്‍ക്ക് ഓടിയെത്താനാകുന്നില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ബസ് സര്‍വീസ് മുടങ്ങിയാല്‍ ഈ റൂട്ടിലെ യാത്രക്കാരുടെ കാര്യം കഷ്ടത്തിലാകും.
കെഎസ്ടിപി പദ്ധതിയുടെ പരിധിയിലുള്ളതല്ലെങ്കിലും തുരുത്തിയില്‍നിന്നും കാവാലത്തേക്കുള്ള റോഡില്‍ നാരകത്തറ മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം കോഴിച്ചാല്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ നാരകത്തറയിലെത്തി ബസുകള്‍ മടങ്ങുകയാണ്. കൃഷ്ണപുരം ഭാഗത്തു റോഡുയര്ത്തുന്നതിനുള്ള അനുമതിയായെങ്കിലും ജോലികള്‍ തുടങ്ങിയിട്ടില്ല.
ഏതാനും പാടശേഖരങ്ങളിലെ ജലനിരപ്പ് ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള നടപടികളെടുത്താല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും അത്യാവശ്യം കുഴികളെങ്കിലുമടച്ച് ബസ് സര്‍വീസുകള്‍ തുടരാനും സാധിക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ജനപ്രതിനിധികളും അധികൃതരും ഇതിനുള്ള ഇടപെടലുകള്‍ നടത്തണമെന്നാണവര് ആവശ്യപ്പെടുന്നത്.
District News
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 15-ാം വാര്‍ഡില്‍പ്പെട്ട പമ്പ്ഹൗസ്, ഡിവൈന്‍നഗര്‍ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു.
കൃഷിയിടങ്ങളിലെ പച്ചക്കറികളും വീട്ടുപരിസരങ്ങളില്‍ വളര്‍ത്തുന്ന ചെടികളും ഇവറ്റകള് തിന്നൊടുക്കുന്നതായി ആളുകള്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ വാഴപ്പള്ളി പഞ്ചായത്ത്, കൃഷിവകുപ്പ് അധികാരികള്‍ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
District News
ചങ്ങനാശേരി: എന്‍എച്ച്-183 (എംസി റോഡ്)ല്‍ എസ്ബി കോളജ് ജംഗ്ഷനില്‍ ആരംഭിച്ച് അസംപ്ഷന്‍ കോളജ് ജംഗ്ഷനില്‍ എത്തുന്ന റോഡ് തകര്‍ന്നു സഞ്ചാരം ദുരിതമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.
തകര്‍ന്നുകിടക്കുന്ന ഈ റോഡിലൂടെ വാഹനസഞ്ചാരവും കാല്നടപ്പും ദുഷ്കരമാണ്. രണ്ട് കോളജുകളിലേക്കും വിവിധ ഹോസ്റ്റലുകളിലേക്കും വിവിധ കോണ്‍വന്റുകള്‍, ചാസ്, എകെഎം സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
ഈ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കാന്‍ മുന്‍സിപ്പല്‍ അധികൃതര്‍ തയാറാകണമെന്ന് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. എസ്ബി, അസംപ്ഷന്‍ കോളജുകളുടെ സഹകരണത്തോടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ടോമിച്ചന് അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി സൈബി അക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഫാ. ഷെറിന് കുറശേരി, ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍, ജോസി കല്ലുകളം, എ.ജെ. ജോസഫ്, ജോയിച്ചന്‍ പീലിയാനിക്കല്‍, ബിജു കൊച്ചുപറമ്പില്‍, ദീപ കടന്തോട്, ജിനു സോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ ജനറല്‍ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നല്കി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ മാതൃകയായി.
വായന മാസാചരണത്തിന്റെ ഭാഗമായി അക്ഷരോത്സവം, നവീകരിച്ച ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം, മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി രചനാ മത്സരങ്ങള്‍, കവിതാലാപനം, കുടുംബമാസിക പ്രസിദ്ധീകരണം തുടങ്ങി ഇരുപതിന പരിപാടികള്‍ക്കും തുടക്കമായി.
ആശുപത്രി സൂപ്രണ്ട് ഡോ. ബി.കെ. പ്രസീദ, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയംഗം പി.എച്ച്. നാസര്‍, പിആര്‍ഒ അഭിലാഷ് രാജേന്ദ്രന് എന്നിവര്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍സ എഫ്സിസിയില്നിന്നു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സീനിയര്‍ അസിസ്റ്റന്റ് മേരിക്കുട്ടി ജെ. ചെരുവില്‍, സബീഷ് നെടുംപറമ്പില്‍, ജസ്റ്റിന് ജോസ്, സിസ്റ്റര്‍ ദീപ്തി മരിയ എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.