x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത 140ന്‍റെ നി​​റ​​വി​​ല്‍

ബെ​​ന്നി ചി​​റ​​യി​​ല്‍
Published: May 19, 2026 05:39 AM IST | Updated: May 19, 2026 05:39 AM IST

ച​​ങ്ങ​​നാ​​ശേ​​രി: 140-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ദി​​ന സ​​മ്മേ​​ള​​ന​​ത്തി​​ന് തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി​​യി​​ലെ ഫാ. ​​ഡൊ​​മി​​നി​​ക് തോ​​ട്ടാ​​ശേ​​രി ന​​ഗ​​ര്‍ സ​​ജ്ജ​​മാ​​യി. നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തു​​മു​​ത​​ല്‍ 1.30 വ​​രെ​​യാ​​ണ് സ​​മ്മേ​​ള​​നം. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ വൈ​​ദി​​ക​​നാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം അ​​ജ​​പാ​​ല​​ന പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കൊ​​പ്പം പൊ​​തു​​മ​​ണ്ഡ​​ല​​ത്തി​​ലും ഊർജ്വസ്വലമായി പ്ര​​വ​​ര്‍ത്തി​​ച്ചി​​രു​​ന്നു. സാ​​മൂ​​ഹി​​ക ​​വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ ക്രി​​യാ​​ത്മ​​ക​​മാ​​യി ഇ​​ട​​പെ​​ട്ടു.

പൊ​​തു​​ഭ​​ര​​ണ നി​​ര്‍വ​​ഹ​​ണ​​ത്തി​​ല്‍ പു​​രോ​​ഹി​​ത​​ര്‍ക്ക് പ​​ങ്കാ​​ളി​​ക​​ളാ​​കാ​​ന്‍ സ​​ഭ​​യു​​ടെ അ​​നു​​വാ​​ദ​​മി​​ല്ലെ​​ങ്കി​​ലും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ലെ ജ​​ന​​സ​​മ്മ​​തി​​മൂ​​ലം 1921 ഡി​​സം​​ബ​​ര്‍ 12ന് ​​അ​​ദ്ദേ​​ഹം ച​​ങ്ങ​​നാ​​ശേ​​രി മു​​ന്‍സി​​പ്പാ​​ലി​​റ്റി​​യു​​ടെ ആ​​ദ്യ​​ത്തെ ചെ​​യ​​ര്‍മാ​​ന്‍ (അ​​ക്കാ​​ല​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്ന​​താ​​യി​​രു​​ന്നു സ്ഥാ​​ന​​പ്പേ​​ര്) ആ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. നീ​​ല​​ക​​ണ്ഠ​​പി​​ള്ള വ​​ക്കീ​​ലും രാ​​ജ​​രാ​​ജ വ​​ര്‍മ കോ​​യി​​ത്ത​​മ്പു​​രാ​​നു​​മാ​​യി​​രു​​ന്നു മ​​റ്റു പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നാ​​ര്‍ഥി​​ക​​ള്‍.

നാ​​യ​​ര്‍ സ​​മു​​ദാ​​യാ​​ചാ​​ര്യ​​ന്‍ മ​​ന്ന​​ത്തു പ​​ത്മ​​നാ​​ഭ​​നും ഈ ​​മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ലി​​ല്‍ അം​​ഗ​​മാ​​യി​​രു​​ന്നു. ത​​ന്‍റെ മൂ​​ന്നു​​ വ​​ര്‍ഷ​​ത്തെ ഭ​​ര​​ണ​​കാ​​ല​​ത്ത് ച​​ങ്ങ​​നാ​​ശേ​​രി പ​​ട്ട​​ണ​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ന് അ​​ടി​​ത്ത​​റ​​പാ​​കു​​വാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​നു ക​​ഴി​​ഞ്ഞു. മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ ഇ​​ട​​വ​​ക​​യി​​ലെ തോ​​ട്ടാ​​ശേ​​രി കു​​ടും​​ബ​​ത്തി​​ല്‍ ജോ​​സ​​ഫ്-​​ചാ​​ച്ചി​​യ​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ ഏ​​ഴാ​​മ​​ത്തെ മ​​ക​​നാ​​യി​​രു​​ന്നു ഫാ. ​​തോ​​ട്ടാ​​ശേ​​രി.

പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന് അ​​ദ്ദേ​​ഹം ചെ​​യ്ത സേ​​വ​​ന​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ​​ത് 99ലെ ​​വെ​​ള്ള​​പ്പൊ​​ക്കം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന 1924ലെ ​​പ്ര​​ള​​യ​​ത്തി​​ല്‍ മു​​ന്‍സി​​പ്പാ​​ലി​​റ്റി​​യു​​ടെ സം​​വി​​ധാ​​ന​​ങ്ങ​​ളും അ​​തി​​രൂ​​പ​​ത​​യു​​ടെ സം​​വി​​ധാ​​ന​​ങ്ങ​​ളും സം​​യു​​ക്ത​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ച് കു​​ട്ട​​നാ​​ട്ടി​​ലെ ആ​​ളു​​ക​​ളെ ര​​ക്ഷി​​ച്ച​​താ​​ണ്. അ​​തി​​രൂ​​പ​​ത​​യു​​ടെ വേ​​ദ​​പ്ര​​ചാ​​ര ഡ​​യ​​റ​​ക്ട​​ര്‍, പു​​ന​​രൈ​​ക്യ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ ആ​​ദ്യ​​കാ​​ല നാ​​യ​​ക​​ന്‍ തു​​ട​​ങ്ങി​​യ നി​​ല​​ക​​ളി​​ല്‍ വി​​ല​​മ​​തി​​ക്കാ​​നാ​​വാ​​ത്ത സം​​ഭാ​​വ​​ന​​ക​​ള്‍ ന​​ല്‍കി​​യി​​ട്ടു​​ണ്ട്. സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ​​വ​​ര്‍ഷ​​ത്തി​​ല്‍ ഫാ. ​​ഡൊ​​മി​​നി​​ക് തോ​​ട്ടാ​​ശേ​​രി സ​​ഭ​​യ്ക്കും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നും ന​​ല്‍കി​​യ വി​​ശി​​ഷ്ട സേ​​വ​​ന​​ങ്ങ​​ള്‍ പ​​രി​​ഗ​​ണി​​ച്ചാ​​ണ് സ​​മ്മേ​​ള​​ന ന​​ഗ​​രി​​ക്ക് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പേ​​ര് സ​​മ്മാ​​നി​​ച്ച​​ത്.

അ​​തി​​രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നെ​​ത്തു​​ന്ന ര​​ണ്ടാ​​യി​​ര​​ത്തി​​ല​​ധി​​കം പ്ര​​തി​​നി​​ധി​​ക​​ള്‍ക്ക് പ​​ങ്കെ​​ടു​​ക്കാ​​വു​​ന്ന​​വി​​ധം തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി​​യി​​ലെ അ​​ല്‍ഫോ​​ന്‍സാ ഹാ​​ളി​​ലാ​​ണ് സ​​മ്മേ​​ള​​നം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഛായാ​​ചി​​ത്ര- ദീ​​പ​​ശി​​ഖ പ്ര​​യാ​​ണ​​ങ്ങ​​ള്‍ ഇ​​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ നാ​​ളെ ന​​ട​​ക്കു​​ന്ന 140-ാമ​​ത് അ​​തി​​രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ മു​​ന്നോ​​ടി​​യാ​​യി ഇ​​ന്നു വി​​ളം​​ബ​​ര​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ​​വ​​ര്‍ഷം പ്ര​​മാ​​ണി​​ച്ച് സ​​മു​​ദാ​​യ​​ത്തി​​നും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നും വി​​ശി​​ഷ്ട സം​​ഭാ​​വ​​ന​​ക​​ള്‍ ന​​ല്‍കി​​യ വ്യ​​ക്തി​​ക​​ളെ പ്ര​​ത്യേ​​ക​​മാ​​യി അ​​നു​​സ്മ​​രി​​ക്കും.

രാ​​വി​​ലെ പ​​ത്തി​​ന് തി​​രു​​വ​​ന​​ന്ത​​പു​​രം പാ​​ള​​യ​​ത്തു​​ള്ള സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര സേ​​നാ​​നി "അ​​ക്കാ​​മ്മ ചെ​​റി​​യാ​​ന്‍ സ്മാ​​ര​​ക​​'ത്തി​​ല്‍നി​​ന്ന് മി​​ഷ​​ന്‍ ലീ​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണം ആ​​രം​​ഭി​​ക്കും. മോ​​ണ്‍. ജോ​​ണ്‍ തെ​​ക്കേ​​ക്ക​​ര ദീ​​പം​​തെ​​ളി​​ച്ച് കൈ​​മാ​​റും. മി​​ഷ​​ന്‍ ലീ​​ഗ് അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ടി​​ന്‍റോ സെ​​ബാ​​സ്റ്റ്യ​​ന്‍ ഏ​​റ്റു​​വാ​​ങ്ങും. വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ സ്വീ​​ക​​ര​​ണ​​ങ്ങ​​ള്‍ക്കു​​ശേ​​ഷം നാ​​ലു​​കോ​​ടി​​യി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ന്ന പ്ര​​യാ​​ണം തൃ​​ക്കൊ​​ടി​​ത്താ​​നം മേ​​ഖ​​ലാ മി​​ഷ​​ന്‍ലീ​​ഗ് അം​​ഗ​​ങ്ങ​​ള്‍ സ്വീ​​ക​​രി​​ച്ച് സൈ​​ക്കി​​ള്‍ റാ​​ലി​​യാ​​യി സ​​മ്മേ​​ള​​ന ന​​ഗ​​രി​​യി​​ലേ​​ക്ക് ആ​​ന​​യി​​ക്കും.

ഛായാ​​ചി​​ത്ര പ്ര​​യാ​​ണം ഫാ. ​​ഡൊ​​മി​​നി​​ക് തോ​​ട്ടാ​​ശേ​​രി പ്ര​​ഥ​​മ മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍മാ​​നായി​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി മു​​ന്‍സി​​പ്പാ​​ലി​​റ്റി​​യി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ക്കും. മു​​ന്‍സി​​പ്പ​​ല്‍ ചെ​​യ​​ര്‍മാ​​ന്‍ ജോ​​മി ജോ​​സ​​ഫ്, ഫാ. ​​ഡൊ​​മ​​നി​​ക് തോ​​ട്ടാ​​ശേ​​രി​​യു​​ടെ ചി​​ത്രം അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്ത് യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്സ് മ​​ഞ്ഞു​​മ്മേ​​ലി​​നു കൈ​​മാ​​റും. നൂ​​റു​​ക​​ണ​​ക്കി​​ന് ബൈ​​ക്കു​​ക​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ ഛായാ​​ചി​​ത്ര പ്ര​​യാ​​ണം വി​​വി​​ധ ഇ​​ട​​വ​​ക​​ളു​​ടെ സ്വീ​​ക​​ര​​ണം ഏ​​റ്റു​​വാ​​ങ്ങി സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യാ​​യ തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന​​പ​​ള്ളി​​യി​​ല്‍ എ​​ത്തി​​ച്ചേ​​രും.

അ​തി​രൂ​പ​താ​ദി​നം നാ​ളെ

ച​​ങ്ങ​​നാ​​ശേ​​രി: 140-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​ ദി​​നാ​​ച​​ര​​ണം നാ​​ളെ​ രാ​​വി​​ലെ ഒ​​മ്പ​​തു​​മു​​ത​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 വ​​രെ തൃ​​ക്കൊ​​ടി​​ത്താ​​നം സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഫൊ​​റോ​​നാ പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന ഫാ. ​​ഡൊ​​മി​​നി​​ക് തോ​​ട്ടാ​​ശേ​​രി ന​​ഗ​​റി​​ല്‍ ന​​ട​​ക്കും. പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍, ഡോ. ​​പി.​​വി. ജ​​റോം എ​​ന്നി​​വ​​ര്‍ പ​​താ​​ക​യു​യ​​ര്‍​ത്തും.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ത്ത​​നം​​തി​​ട്ട ബി​​ഷ​​പ് ഡോ. ​​സാ​​മു​​വ​​ല്‍ മാ​​ര്‍ ഐ​​റേ​​നി​​യ​​സ് അ​​തി​​രൂ​​പ​​താ​​ദി​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മെ​​ത്രാ​​ഭി​​ഷേ​​ക ര​​ജ​​ത​​ജൂ​ബി​​ലി​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന് സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ശം​​സ​​ക​​ള്‍ നേ​​രും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും സം​​സ്ഥാ​​ന നേ​​വ​​ല്‍ ഓ​​ഫീ​​സ​​ര്‍ ഇ​​ന്‍-​ചാ​​ര്‍​ജ് ക​​മ​​ഡോ​​ര്‍ വ​​ര്‍​ഗീ​​സ് മാ​​ത്യു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.

അ​​തി​​രൂ​​പ​​ത ന​​ല്‍​കു​​ന്ന പ​​ര​​മോ​​ന്ന​​ത ബ​​ഹു​​മ​​തി​​യാ​​യ എ​​ക്സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡ് തി​​രു​​വ​​ന്ത​​പു​​രം ആ​​സ്ഥാ​​ന​​മാ​​ക്കി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന പ്ര​​മു​​ഖ ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍​ത്ത​​ക ശാ​​ന്താ ജോ​​സി​​നും കു​​ട്ട​​നാ​​ടി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ല്‍ നി​​ര്‍​ണാ​​യ​​ക​​പ​​ങ്ക് ന​​ല്‍​കി​​യ മു​​ന്‍ എം​​എ​​ല്‍​എ ഡോ. ​​കെ.​​സി. ജോ​​സ​​ഫി​​നും മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ സ​​മ്മാ​​നി​​ക്കും. കാ​​ര്‍​പ്-​​ആ​​സ്‌​​പെ​​യ​​ര്‍ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്യു​​ന്ന​​തി​​നൊ​​പ്പം ദ​​ളി​​ത് ക​​ത്തോ​​ലി​​ക്കാ വി​​ദ്യാ​​ഭ്യാ​​സ​​പ​​ദ്ധ​​തി ആ​​ര്‍​ച്ച്ബി​​ഷ​​പ് പ്ര​​ഖ്യാ​​പി​​ക്കും.

മു​​ഖ്യ​​വി​​കാ​​രി ജ​​ന​​റ​​ല്‍ മോ​​ണ്‍. ആ​ന്‍റ​ണി എ​​ത്ത​യ്​​ക്കാ​​ട്ട് സ​​മ്മേ​​ള​​ന​​ത്തി​​ന് സ്വാ​​ഗ​​തം ആ​ശം​സി​ക്കും. തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി സ​​മ്മേ​​ള​​ന​​ന​​ഗ​​ര്‍ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. വി​​കാ​​രി ജ​​ന​​റ​​ല്‍ മോ​​ണ്‍. മാ​​ത്യു ച​​ങ്ങ​​ങ്ക​​രി അ​​തി​​രൂ​​പ​​താ​​ദി​​ന പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും. വി​​കാ​​രി ജ​​ന​​റ​​ല്‍ മോ​​ണ്‍. സ്‌​​ക​​റി​​യ ക​​ന്യാ​​കോ​​ണി​​ല്‍ ഖു​​ഥാ​​ആ പ്രാ​​ര്‍​ഥ​​ന ന​​യി​​ക്കും. എ​​ഫ്‌​​സി​​സി കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍ പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ ബ്രി​​ജി എ​​ഫ്‌​​സി​​സി, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​രേ​​ഖാ മാ​​ത്യൂ​​സ്, യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റ് ലൂ​​സി പീ​​ലി​​പ്പോ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. അ​​തി​​രൂ​​പ​​താ​​ദി​​ന കോ-​ഓ​ർ​​ഡി​​നേ​​റ്റ​​ര്‍ ഫാ. ​​ചെ​​റി​​യാ​​ന്‍ ക​​ക്കു​​ഴി ന​​ന്ദി​​പ്ര​​കാ​​ശ​​നം ന​​ട​​ത്തും.

വി​​കാ​​രി​​ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​ണ്‍ തെ​​ക്കേ​​ക്ക​​ര 141-ാം അ​​തി​​രൂ​​പ​​താ​​ദി​​ന​​ത്തി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​വും പ​​താ​​ക കൈ​​മാ​​റ​​ലും ന​​ട​​ത്തും.

അ​​തി​​രൂ​​പ​​താ ദി​​നം: ഗ​​താ​​ഗ​​ത​​ക്ര​​മീ​​ക​​ര​​ണം


1. വൈ​​ദി​​ക​​രു​​ടെ​​യും വി​​ഐ​​പി​​ക​​ളു​​ടെ​​യും വാ​​ഹ​​ന​​ങ്ങ​​ള്‍ തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ ഗ്രൗ​​ണ്ടി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്യേ​​ണ്ട​​താ​​ണ്.
2. തെ​​ങ്ങ​​ണ ഭാ​​ഗ​​ത്തു​​നി​​ന്നു പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ മു​​ന്‍പി​​ല്‍ നി​​ര്‍ത്തി ആ​​ളെ ഇ​​റ​​ക്കി​​യ​​ശേ​​ഷം തൃ​​ക്കൊ​​ടി​​ത്താ​​നം ഗ​​വ​​ണ്‍മെ​​ന്‍റ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്യേ​​ണ്ട​​താ​​ണ്.
3. ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, മ​​ല്ല​​പ്പ​​ള്ളി ഭാ​​ഗങ്ങളിൽനി​​ന്നു പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ തൃ​​ക്കൊ​​ടി​​ത്താ​​നം ഗ​​വ​​ണ്‍മെ​​ന്‍റ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ നി​​ര്‍ത്തി ആ​​ളെ ഇ​​റ​​ക്കി​​യ​​ശേ​​ഷം ഗ്രൗ​​ണ്ടി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്യേ​​ണ്ട​​താ​​ണ്.
4. തെ​​ങ്ങ​​ണ ഭാ​​ഗ​​ത്തു​​നി​​ന്നു പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി വ​​രു​​ന്ന ബ​​സു​​ക​​ള്‍ തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ മു​​ന്പി​​ല്‍ ആ​​ളെ ഇ​​റ​​ക്കി​​യ ശേ​​ഷം കു​​ന്നും​​പു​​റം മു​​ത​​ല്‍ നാ​​ലു​​കോ​​ടി വ​​രെ​​യു​​ള്ള പെ​​രും​​തു​​രു​​ത്തി ബൈ​​പാ​​സ് റോ​​ഡ് സൈ​​ഡി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്യേ​​ണ്ട​​താ​​ണ്.
5. ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, കു​​ന്ന​​ന്താ​​നം ഭാ​​ഗ​​ത്തുനി​​ന്നു പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ നാ​​ലു​​കോ​​ടി റോ​​ഡി​​ല്‍ പ​​ഴ​​യ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു മു​​ന്നി​​ല്‍ ആ​​ളെ ഇ​​റ​​ക്കി​​യശേ​​ഷം കു​​ന്നും​​പു​​റം മു​​ത​​ല്‍ നാ​​ലു​​കോ​​ടി വ​​രെ​​യു​​ള്ള പെ​​രും​​തു​​രു​​ത്തി ബൈ​​പാ​​സ് റോ​​ഡി​​ന്‍റെ സൈ​​ഡി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്യേ​​ണ്ട​​താ​​ണ്.
6. ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ വ​​രു​​ന്ന​​വ​​ര്‍ തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന സ​​ണ്‍ഡേ സ്‌​​കൂ​​ള്‍ കെ​​ട്ടി​​ട​​ത്തി​​ന്‍റെ മു​​ന്‍വ​​ശ​​ത്താ​​യി പാ​​ര്‍ക്ക് ചെ​​യ്യ​​ണം. ഹെ​​ല്‍പ്‌​​ലൈ​​ന്‍ ന​​മ്പ​​ര്‍: +918943803289.

Tags : nattu vishesham Changanassery grip of a 140-year-old

Recent News

Corehub Up