പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന് ലീഗിന്റെ തിരുവനന്തപുരം ഫൊറോനാതല പ്രവര്‍ത്തനോദ്ഘാടനവും ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ ഫൊറോനാതല സമ്മേ
തിരുവനന്തപുരം: പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന് ലീഗിന്റെ തിരുവനന്തപുരം ഫൊറോനാതല പ്രവര്‍ത്തനോദ്ഘാടനവും ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ ഫൊറോനാതല സമ്മേളനമായ ഏയ്ഞ്ചല്‍സ് മീറ്റും സംയുക്തമായി സംഘടിപ്പിച്ചു.
ലൂര്‍ദ് എപിജെഎം ഹാളില്‍ സംഘടിപ്പിച്ച പരിപാടി പേരൂര്‍ക്കട ലൂര്‍ദ്ഹില്‍ ചര്‍ച്ച് വികാരി ഫാ. മാത്യു ഊഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മിഷന് ലീഗ് ഫൊറോനാ പ്രസിഡന്റ് നെവിന് ജോസഫ് അധ്യക്ഷത വഹിച്ചു. മിഷന് ലീഗിന്റെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനങ്ങള്‍ ഏറ്റെടുത്തു.
മിഷന്‍ലീഗ് ഫൊറോനാ ഡയറക്ടര്‍ ഫാ. ബിജോ അരഞ്ഞാണിയില്‍ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. മിഷന്‍ലീഗ് ഫൊറോനാ ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ജോ മാത്യു ആശംസാപ്രസംഗം നടത്തി. ഫൊറോനാ സെക്രട്ടറി സിസ്റ്റര്‍ ഡോണാ ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു. ഫാ. ബിജോ അരഞ്ഞാണിയില്‍ സ്വാഗതവും മിഷന്‍ലീഗ് ഫൊറോനാ ആനിമേറ്റര്‍ അഡ്വ. ജോണ്സണ് കെ.ജെയിംസ് നന്ദിയും പറഞ്ഞു.
തുടര്‍ന്നു മിഷന് ലീഗിന്റെ അതിരൂപതാ ഓര്‍ഗനൈസിംഗ് മുന്‍ പ്രസിഡന്റ് ബിജോ പി.ജേക്കബ് പ്രേഷിത പ്രവര്‍ത്തനത്തില്‍ മിഷന് ലീഗ് അംഗങ്ങളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.
Tags : Nattuvishesham District News