x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി പ്ര​വാ​സി കു​ടും​ബ​സം​ഗ​മം 21ന് ​പീ​റ്റ​ർ​ബ​റോ​യി​ൽ

അപ്പച്ചൻ കണ്ണഞ്ചിറ
Published: June 2, 2026 02:55 PM IST | Updated: June 2, 2026 02:55 PM IST

പീ​റ്റ​ർ​ബ​റോ: കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക ച​രി​ത്ര​താ​ളു​ക​ളി​ൽ മു​ഖ​മു​ദ്ര ചാ​ർ​ത്തി​യി​ട്ടു​ള്ള ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളാ​യി എ​ത്തി​യി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ മ​ഹാ​സം​ഗ​മം ഈ മാസം 21ന് ​പീ​റ്റ​ർ​ബ​റോ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി​യു​ടെ നൊ​സ്റ്റാ​ൾ​ജി​യ​യും നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ സൗ​ഹൃ​ദ ഓ​ർ​മ​ക​ളും വീ​ണ്ടും അ​നു​ഭ​വി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ൽ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, കു​ടും​ബ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ, സം​ഗീ​ത​വി​രു​ന്നു​ക​ൾ, വി​നോ​ദ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 

K-Rail Survey

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മ​ത്തി​ൽ സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ, സാം​സ്കാ​രി​ക നാ​യ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

അ​തോ​ടൊ​പ്പം, കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന നാ​ട​ൻ ഭ​ക്ഷ്യ​മേ​ള​യും പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും. പ​ഴ​യ സു​ഹൃ​ത്തു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും വീ​ണ്ടും ക​ണ്ടു​മു​ട്ടാ​നും പു​തി​യ ത​ല​മു​റ​യ്ക്ക് സ്വ​ന്തം നാ​ടി​ന്‍റെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പ​രി​ച​യ​പ്പെ​ടാ​നും ഈ ​സം​ഗ​മം വേ​ദി​യാ​കും.

യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ല്ലാ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളെ​യും കു​ടും​ബ​സ​മേ​തം പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ത്ര​യും വേ​ഗം പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

Please complete Google registration: https://forms.gle/68obB9YCsNvoyZ4k6.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Feby Philip - 07597 671197 (Peterborough), Manoj Thomas - 07846 475589, Jomon Mammoottil - 07930431445.

Tags : Changanassery Expatriate Family Reunion

Recent News

Corehub Up