x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ളു​​ടെ പോ​​രാ​​ട്ടം; വെ​​ല്ലു​​വി​​ളി ഉ​​യ​​ര്‍​ത്തി എ​​ന്‍​ഡി​​എ


Published: March 24, 2026 11:10 PM IST | Updated: March 24, 2026 11:10 PM IST

യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി വി​​നു ജോ​​ബ് തൃ​​ക്കൊ​​ടി​​ത്താ​​നം ഗ​​വ.​​ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ അ​​ധ്യാ​​പ​​ക​​രോ​​ട് വോ​​ട്ട് അ​​ഭ്യ​​ര്‍​ഥി​​ക്കു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി: രാ​​ജ​​പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളു​​ടെ​​യും മ​​ത​​മൈ​​ത്രി​​യു​​ടെ​​യും ത​​റ​​വാ​​ടെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന അ​​ഞ്ചു​​വി​​ള​​ക്കി​​ന്‍റെ നാ​​ടാ​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു വീ​​റും വാ​​ശി​​യു​​മേ​​റി. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ള്‍ നേ​​രി​​ട്ടു പോ​​രാ​​ട്ടം ന​​ട​​ത്തു​​ന്ന മ​​ണ്ഡ​​ല​​മെ​​ന്ന സ​​വി​​ശേ​​ഷ​​ത​​യു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ എ​​ന്‍​ഡി​​എ ശ​​ക്ത​​മാ​​യ പ്ര​​ചാ​​ര​​ണ​​വു​​മാ​​യി രം​​ഗ​​ത്തു​​ണ്ട്. മ​​ണ്ഡ​​ലം നി​​ല​​നി​​ര്‍​ത്താ​​ന്‍ എ​​ല്‍​ഡി​​എ​​ഫും തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ യു​​ഡി​​എ​​ഫും മാ​​റാ​​ത്ത​​തി​​നെ മാ​​റ്റു​​മെ​​ന്ന മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി എ​​ന്‍​ഡി​​എ​​യും പ്ര​​ചാ​​ര​​ണം കൊ​​ഴു​​പ്പി​​ക്കു​​ക​​യാ​​ണ്.

1980 ജ​​നു​​വ​​രി മു​​ത​​ല്‍ 2016വ​​രെ ന​​ട​​ന്ന ഒ​​മ്പ​​തു തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ പ​​രാ​​ജ​​യം അ​​റി​​യാ​​തെ ച​​ങ്ങ​​നാ​​ശേ​​രി​​യെ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​രു​​ന്ന​​ത് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് സി.​​എ​​ഫ്. തോ​​മ​​സാ​​യി​​രു​​ന്നു. സി.​​എ​​ഫ്. തോ​​മ​​സി​​ന്‍റെ കാ​​ല​​ശേ​​ഷ​​മാ​​ണു ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ രാ​​ഷ്‌​​ട്രീ​​യ​​ച​​രി​​ത്രം ഇ​​ട​​ത്തേ​​ക്കു മാ​​റി​​യ​​ത്. 2021ല്‍ ​​ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കേ​​ര​​ള​​കോ​​ണ്‍​ഗ്ര​​സു​​ക​​ള്‍ ത​​മ്മി​​ല്‍ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ലാ​​ണു കേ​​ര​​ള​​കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ലെ ജോ​​ബ് മൈ​​ക്കി​​ള്‍ അ​​ട്ടി​​മ​​റി വി​​ജ​​യ​​ത്തി​​ലൂ​​ടെ ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ വി.​​ജെ. ലാ​​ലി​​യെ​​യാ​​ണ് അ​​ന്നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​കെ പോ​​ള്‍​ചെ​​യ്ത 1,19,282 വോ​​ട്ടു​​ക​​ളി​​ല്‍ 6039 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​യി​​രു​​ന്നു ജോ​​ബ് മൈ​​ക്കി​​ളി​​ന്‍റെ വി​​ജ​​യം.

ജോ​​ബ് മൈ​​ക്കി​​ളി​​ന്‍റെ വി​​ജ​​യ​​ത്തോ​​ടെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ യു​​ഡി​​എ​​ഫ് കോ​​ട്ട പൊ​​ളി​​ച്ച​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​യി​​രു​​ന്നു എ​​ല്‍​ഡി​​എ​​ഫ്. ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യും മാ​​ട​​പ്പ​​ള്ളി, വാ​​ഴ​​പ്പ​​ള്ളി, കു​​റി​​ച്ചി, പാ​​യി​​പ്പാ​​ട്, തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ചേ​​ര്‍​ന്ന​​താ​​ണു ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം. ഇ​​ക്ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ പാ​​യി​​പ്പാ​​ടും കു​​റി​​ച്ചി​​യു​​മൊ​​ഴി​​കെ​​യു​​ള്ള ത​​ദ്ദേ​​ശ​​ഭ​​ര​​ണം യു​​ഡി​​എ​​ഫി​​ന്‍റെ കൈ​​ക​​ളി​​ലാ​​ണ്.

യു​​ഡി​​എ​​ഫി​​ന്‍റെ ത​​ട്ട​​ക​​മെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഇ​​പ്പോ​​ള്‍ വീ​​ണ്ടും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ള്‍ ത​​മ്മി​​ലു​​ള്ള ശ​​ക്ത​​മാ​​യ ഏ​​റ്റു​​മു​​ട്ട​​ലാ​​ണ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ക​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ തൃ​​ക്കൊ​​ടി​​ത്താ​​നം ജി​​ല്ലാ ഡി​​വി​​ഷ​​ന്‍ തി​​രി​​ച്ചു​​പി​​ടി​​ച്ചു താ​​ര​​മാ​​യി​​മാ​​റി​​യ വി​​നു ജോ​​ബ് യു​​ഡി​​എ​​ഫി​​ന്‍റെ​​യും ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ര്‍​ഷം ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യി തി​​ള​​ങ്ങി ജോ​​ബ് മൈ​​ക്കി​​ള്‍ എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ​​യും സ്ഥാ​​നാ​​ര്‍​ഥി​​യാ​​ണ്. ബി​​ജെ​​പി​​യു​​ടെ മു​​തി​​ര്‍​ന്ന നേ​​താ​​വ് ബി. ​​രാ​​ധാ​​കൃ​​ഷ്ണ​​മേ​​നോ​​മാ​​ണ് എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​സ്ഥാ​​ന​​വും പെ​​രു​​ന്ന എ​​ന്‍​എ​​സ്എ​​സ് ആ​​സ്ഥാ​​ന​​വും ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ്. മാ​​ട​​പ്പ​​ള്ളി​​യി​​ല്‍ നി​​ന്നു​​യ​​ര്‍​ന്ന സി​​ല്‍​വ​​ര്‍​ലൈ​​ന്‍ വി​​രു​​ദ്ധ ചെ​​റു​​ത്തു​​നി​​ല്‍​പും 1430 ദി​​വ​​സം നീ​​ണ്ട സ​​മ​​ര​​വും ഭി​​ന്ന​​ശേ​​ഷി സം​​വ​​ര​​ണ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത​​ട​​സ​​ത്തി​​നെ​​തി​​രേ​​യു​​ള്ള പോ​​രാ​​ട്ട​​വും അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട്ടി​​ലെ നെ​​ല്ലു സം​​ഭ​​ര​​ണ വീ​​ഴ്ച​​യ്ക്കെ​​തി​​രേ​​യു​​ള്ള ശ​​ബ്ദ​​വും മ​​ണ്ഡ​​ല​​ത്തി​​ൽ ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട സം​​ഭ​​വ​​ങ്ങ​​ളാ​​ണ്.

ഇ​​ക്ക​​ഴി​​ഞ്ഞ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ന​​ഗ​​ര​​സ​​ഭ​​യി​​ലും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും യു​​ഡി​​എ​​ഫി​​നു ല​​ഭി​​ച്ച വി​​ജ​​യ​​വും ശ​​ബ​​രി​​മ​​ല സ്വ​​ര്‍​ണ​​പ്പാ​​ളി​​ക്കേ​​സും എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​നെ​​തി​​രേ​​യു​​ള്ള ഭ​​ര​​ണ​​വി​​രു​​ദ്ധ​​വി​​കാ​​ര​​വും വോ​​ട്ടാ​​ക്കി മാ​​റ്റാ​​മെ​​ന്നാ​​ണ് യു​​ഡി​​എ​​ഫി​​ന്‍റെ പ്ര​​തീ​​ക്ഷ. ദീ​​ര്‍​ഘ കാ​​ല​​ത്തെ രാ​​ഷ്‌​​ട്രീ​​യ പ​​രി​​ജ്ഞാ​​ന​​വും പ​​ത്തു​​വ​​ര്‍​ഷം മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ല്‍ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍, അ​​ര്‍​ബ​​ന്‍ ബാ​​ങ്ക് ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​ഡം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ൽ ല​​ഭി​​ച്ച അ​​നു​​ഭ​​വ സ​​മ്പ​​ത്തും അം​​ഗീ​​കാ​​ര​​വും കൈ​​മു​​ത​​ലാ​​ക്കി​​യാ​​ണ് വി​​നു ജോ​​ബ് വോ​​ട്ട് അ​​ഭ്യ​​ര്‍​ഥി​​ക്കു​​ന്ന​​ത്.

വി​​ദ്യാ​​ര്‍​ഥി രാ​​ഷ്‌​​ട്രീ​​യം മു​​ത​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ പൊ​​തു​​ജീ​​വി​​ത​​ത്തി​​ല്‍ നി​​റ​​ഞ്ഞു​​നി​​ന്ന വ്യ​​ക്തി​​യെ​​ന്ന നി​​ല​​യി​​ലും ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ര്‍​ഷ​​ക്കാ​​ലം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ല്‍ ന​​ട​​ത്തി​​യ വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും അ​​ക്ക​​മി​​ട്ടു​​നി​​ര​​ത്തി​​യാ​​ണ് ജോ​​ബ് മൈ​​ക്കി​​ള്‍ വോ​​ട്ട് അ​​ഭ്യ​​ര്‍​ഥി​​ക്കു​​ന്ന​​ത്.

നി​​യ​​മ​​സ​​ഭ​​യി​​ലും പാ​​ര്‍​ല​​മെ​​ന്‍റി​​ലും മ​​ത്സ​​രി​​ച്ചി​​ട്ടു​​ള്ള ബി. ​​രാ​​ധാ​​കൃ​​ഷ്ണ​​മേ​​നോ​​ന്‍ ച​​ങ്ങ​​നാ​​ശേ​​രി​​ക്കു സു​​പ​​രി​​ചി​​ത​​നാ​​ണ്. കൊ​​ച്ചി​​ന്‍ ഷി​​പ്പ്‌​​യാ​​ര്‍​ഡ് ഡ​​യ​​റ​​ക്ട​​ര്‍ എ​​ന്ന നി​​ല​​യി​​ല്‍ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ വി​​നി​​യോ​​ഗി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​തും കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കി​​യ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി വോ​​ട്ട​​ഭ്യ​​ര്‍​ഥി​​ക്കു​​ന്ന​​ത്.

Tags : Changanassery nattuvishesham local news

Recent News

Corehub Up