x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചങ്ങനാശേരി അതിരൂപതയ്ക്ക് അപ്പസ്‌തോലിക പ്രബോധനങ്ങളില്‍നിന്നു വ്യതിചലിക്കാത്ത വിശ്വാസ പാരമ്പര്യം: ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനി​യോസ്‌

ബെ​ന്നി ചി​റ​യി​ല്‍
Published: May 21, 2026 03:24 AM IST | Updated: May 21, 2026 03:25 AM IST

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ 140-ാമ​ത് അ​തി​രൂ​പ​താ​ദി​നം തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫെ​റോ​നാ പ​ള്ളി അ​ങ്ക​ണ​ത്തി​ലെ ഫാ. ​ഡൊ​മി​നി​ക് തോ​ട്ടാ​ശേ​രി ന​ഗ​റി​ല്‍ ന​ട​ന്നു. പ​ത്ത​നം​തി​ട്ട ബി​ഷപ് ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോസ്‌ അ​തി​രൂ​പ​താ​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​പ്പ​സ്‌​തോ​ലി​ക പ്ര​ബോ​ധ​ന​ങ്ങ​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്കാ​ത്ത വി​ശ്വാ​സ പാ​ര​മ്പ​ര്യ​മാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്‌​ക്കെ​ന്ന് ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​താ​ന്ത ജാ​ഗ്ര​ത പു​ല​ര്‍ത്തു​ന്ന ഇ​ട​യ​ന്മാ​രു​ടെ നേ​തൃ​ത്വ​വും വി​ശ്വാ​സ​വും ​വി​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​ല്‍ ഔ​ദാ​ര്യ​പൂ​ര്‍വ​മാ​യ ​മ​ന​സ​മു​ള്ള പ്രേ​ക്ഷി​ത സ​മൂ​ഹ​മാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍ത്തു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നും വ​ള​ര്‍ച്ച​യ്ക്കും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ന​ല്‍കി​യ സം​ഭ​വാ​ന​ക​ള്‍ സ്മ​ര​ണീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സ്മ​രി​ച്ചു.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂബി​ലി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ആ​ര്‍ച്ച​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന നേ​വ​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ചാ​ര്‍ജ് ക​മ​ഡോ​ര്‍ വ​ര്‍ഗീ​സ് മാ​ത്യു ക​റു​ക​ക്ക​ള​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

തി​രു​വ​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക ശാ​ന്താ ജോ​സി​നും കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ നി​ര്‍ണാ​യ​ക​ പ​ങ്ക് ന​ല്‍കി​യ മു​ന്‍ എം​എ​ല്‍എ ഡോ. ​കെ.​സി. ജോ​സ​ഫി​നും അ​തി​രൂ​പ​ത​യു​ടെ എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡു​ക​ള്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​മ്മാ​നി​ച്ചു. ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച​വ​രെയും യു​വ​സം​ര​ഭ​ക​രെയും ഏ​ഴു​ മ​ക്ക​ളി​ല്‍ കൂ​ടു​ത​ലു​ള്ള യു​വ​ദ​മ്പ​തി​ക​ളെയും ആ​ദ​രി​ച്ചു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി, അ​തി​രൂ​പ​താ​ദി​ന കോ​-ഓര്‍ഡി​നേ​റ്റ​ര്‍ ഫാ. ​ചെ​റി​യാ​ന്‍ ക​ക്കു​ഴി, അ​തി​രൂ​പ​ത പി​ആ​ര്‍ഒ അ​ഡ്വ.​ ജോ​ജി ചി​റ​യി​ല്‍, എ​ഫ്‌​സി​സി കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍ പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ബ്രി​ജി എ​ഫ്‌​സി​സി, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രേ​ഖാ മാ​ത്യൂ​സ്, യു​വ​ദീ​പ്തി എ​സ്എം​വൈ​എം ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ലൂ​സി പീ​ലി​പ്പോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി അ​തി​രൂ​പ​താ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​കാ​രി ജ​ന​റാള്‍‍ മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ പ്രാ​ര്‍ഥ​ന ന​യി​ച്ചു.

പു​ളി​ങ്കു​ന്ന് ഫൊ​റോ​ന പ​ള്ളി​യി​ല്‍ 2027 മേ​യ് 20ന് 141-ാ​മ​ത് അ​തി​രൂ​പ​താ​ദി​നം ന​ട​ത്തു​ന്ന​തു​സം​ബ​ന്ധി​ച്ച് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള പു​ഴ​വാ​ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യെ കു​രി​ശു​പ​ള്ളി​യാ​യും പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് അ​തി​രൂ​പ​ത​യു​ടെ ക്രി​യാ​ത്മ​ക സ​ഹ​ക​ര​ണം: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: അ​ധി​കാ​ര​ത്തി​ലേ​റി​യ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ക്രി​യാ​ത്മ​ക സ​ഹ​ക​ര​ണം ന​ല്‍കു​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ ഫെ​റോ​നാ പ​ള്ളി​യി​ല്‍ ന​ട​ന്ന 140-ാമ​ത് അ​തി​രൂ​പ​താ​ദി​ന​സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. മ​ന്ത്രി​സ​ഭ​യ്ക്കും നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍ക്കും ആ​ര്‍ച്ച്ബി​ഷ​പ് അ​ഭി​ന​ന്ദ​നം അ​ര്‍പ്പി​ച്ചു.

Tags : Archdiocese Changanassery apostolic Bishop Dr. Samuel Mar Irenaeus

Recent News

Corehub Up