District News
നടവരമ്പ്: തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. കാവനാട് രംദാസ് നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചു. സുവര്‍ണ ജൂബിലി സമാപനസമ്മേളനം, ക്ഷേത്രവീഥി ഉദ്ഘാടനം, സ്മരണിക പ്രകാശനം, മഠത്തില്‍ ഗോപാലന് മാരാര്‍ പുരസ്കാര സമര്‍പ്പണം, ഗാനസമന്വിതം എന്നിവ നടന്നു.
ഇന്നു രാവിലെ ഒന്പതുമുതല് ശീവേലി, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകീട്ട് ആറിന് പടിഞ്ഞാറേ നടപ്പുരയില്‍ കലാമണ്ഡലം ഷര്‍മിള അവതരിപ്പിക്കുന്ന ഓട്ടന്തുള്ളൽ, രാത്രി ഒന്പതുമുതല് വിളക്ക്, പഞ്ചാരിമേളം, 10-ന് നാഗവല്ലി മനോഹരി ബാലെ തുടങ്ങിയവ നടക്കും. ബുധനാഴ്ചയാണ് ആറാട്ട്.
District News
ഗുരുവായൂർ: പേരകം സെന്റ്് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ തോമാശ്ലീഹയുടെയും, സംയുക്ത തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. വിൽസൻ കണ്ണനായ്ക്കൽ നിർവഹിച്ചു. തിരുനാൾ ജനറൽ കൺവീനർ സി.ആർ. ജോസഫ്, ജോയിന്റ് കൺവീനർ സി.എ.ജോസ്, ഗ്രേസി ജോസ്, കൈക്കാരൻമാരായ സി.ആർ.സണ്ണി, സി.ഒ. സെബാസ്റ്റ്യൻ, എൻ.ഡി. വിനോയ് എന്നിവർ നേതൃത്വം നൽകി.
10,11,12,13 തിയ്യതികളിലാണ് തിരുനാൾ. പത്തിന് രാത്രി ഏഴിന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം ഗുരുവായൂർ സിഐ വിപിൻ കെ.വേണുഗോപാൽ നിർവഹിക്കും.11ന് രാത്രി അമ്പ് - വള എഴുന്നള്ളിപ്പ് സമാപനം.
തിരുനാൾ ദിവസമായ 12ന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് കണ്ണൂർ മദർ തെരേസ പള്ളി വികാരി ഫാ.സതീഷ് കാഞ്ഞിരപ്പറമ്പിൽ മുഖ്യ കാർമികനാകും.തലോർ ഫാ.ജസ്റ്റിൻ വൊക്കേഷനറി റെക്ടർ ഫാദർ ഷിന്റോ തോബിയിൽ സന്ദേശം നൽകും. മുളയം മേരിമാതാ മേജർ സെമിനാരിയിലെ ഫാ. സൈജൻ വാഴപ്പിള്ളി സഹകാർമികനാകും. വൈകിട്ട് നാലിന് വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം, വർണ്ണമഴ ഗാനമേള നാടകം എന്നിവ ഉണ്ടാകും.
District News
വെള്ളറട: നീരാഴിക്കോണം കുരിശുമുടി തീര്‍ഥാടനം ആരംഭിച്ചു. പൂഴനാട്, നീരാഴികോണം കുരിശുമുടിയുടെ പതിമൂന്നാമത് തീര്‍ഥാടന വാരത്തിന് ഇടവക വികാരി ഫാ. ഫിലിപ് കൃസ്റ്റഫര്‍ ക്രൈസ്റ്റ് നിവാസ് കൊടിയേറ്റു നിർവഹിച്ചു.
തീര്ഥാടനവാരം പാറശാല രൂപത വികാരി ജനറാൾ മോണ്‍: ഡോ. സെലിന് ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്തു. സിസി പ്രസിഡന്റ് ഐ.വേലപ്പന്, എംസിഎ രൂപത പ്രസിഡന്റ് സബീഷ് പീറ്റര്‍, എംസിവൈഎം രൂപത പ്രസിഡന്റ് ഡോ. അഗസ്റ്റ്യന്‍, എംസിഎംഎഫ് രൂപത പ്രസിഡന്റ് ലേഖാ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
കുരിശിന്റെ വഴിയും എംസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ അസീസിയന്സ് കാല്‍വരിയും നടത്തി. 26നു സമാപിക്കുന്ന തീര്‍ഥാടനത്തില്‍ വിശുദ്ധ കുര്‍ബാന, കുരിശിന്റെ നൊവേന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, അഖണ്ഡ കുരിശിന്റെ വഴി, സാംസ്കാരിക സമ്മേളനം എന്നിവയും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലായി ഫാ. അലോഷ്യസ് തുണ്ടുതട്ടില്, ഫാ. സേവ്യര്‍ കോണത്തുവിള, ഫാ. സന്തോഷ് എണ്ണവിള, ഫാ. ജെറോം കുന്നി പുറം, ഫാ. വിമല്‍ വിന്‍സന്റ്, ഫാ. തോമസ്, ബ്ലോക്ക് പ്രസിഡന്റ് ആര്യ, പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍, ജില്ലാമെമ്പര് ആനി പ്രസാദ്, പഞ്ചായത്ത് മെമ്പര്‍മാരായ സജില ബീവി, അനില, ഷിജി, ചെറുപുഷ്പം, അജിത ഫ്രാങ്ക്ളിന് എന്നിവരും ചെമ്പൂര് വൈദിക ജില്ലയിലെ വൈദികരും പങ്കെടുക്കും. തീര്ഥാടത്തിനു ഫാ. ഫിലിപ് ക്രിസ്റ്റഫര്‍ ക്രൈസ്റ്റ് നിവാസ്, സിസ്റ്റര്‍ ജാന്‍സി, പൂഴനാട് രാജന്, സുധ മോഹന്‍ദാസ്, വിന്‍സന്റ്, ബീന ബിനു തുടങ്ങിയവർ നേതൃത്വം നൽകും.
Kerala
പത്തനംതിട്ട: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ദുഖ്റോനോ പെരുന്നാളിന് ഇന്ന് കൊടിയേറും .
രാവിലെ എട്ടിന് മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു ശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.
മഞ്ഞനിക്കര കത്തീഡ്രലിലെ കുർബാനയ്ക്ക് മെത്രാപ്പോലീത്തമാരായ യുഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്നിവർ കാർമികരാകും.
വൈകുന്നേരം 5.30ന് ഓമല്ലൂർ കുരിശിങ്കലേക്ക് പതാക പ്രയാണം ആരംഭിക്കും. ആറിന് ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഓമല്ലൂർ കുരിശിങ്കൽ കൊടിയേറ്റും. 13, 14 തീയതികളിലാണ് പ്രധാന പെരുന്നാൾ.
District News
കൊരട്ടി: പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രം എന്നു വിശേഷിപ്പിക്കുന്ന വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രമായ കൊരട്ടി അമലാേത്ഭവമാത പള്ളിയിൽ ഇടവക മധ്യസ്ഥതിരുനാളിന് കൊടിയേറി.
വികാരി ഫാ. ജോസഫ് ഒളിപറമ്പിൽ, സഹവികാരി ഫാ. ലിപിൻ ജോസ് കുളിയത്, ഡീക്കൻ അലൻ ആന്റണി പുതിയകുളങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. പ്രിൻസ് പഴമ്പിളളി ഒഎസ്ജെ കൊടിയേറ്റ് നിർവഹിച്ചു. 14 നാണ് മധ്യസ്ഥ തിരുനാൾ. പതിവുപോലെ ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക.
വിപുലമായ തിരുനാൾ ക്രമീകരണങ്ങൾക്കായി ടെറി കബ്രാൾ ജനറൽ കൺവീനറായും ബിനു ജോസഫ് ചാലാവീട്ടിൽ ജോയിന്റ് കൺവീനറായും ജോസഫ് ചക്കാലക്കൽ, രാജു ഞാവലിങ്കൽ എന്നിവര ഫിനാൻസ് കൺവീനർമാരായും തെരഞ്ഞെടുത്തു. ഒരുക്കങ്ങൾ പൂർത്തിയായതായി കൈക്കാരന്മാരായ ടെഡാെണേറ്റ്സ് പെരേപ്പറമ്പിൽ, ജോളി പുളിക്കൽ, കേന്ദ്രസമിതി ലീഡർ ജോഫ്രി കബ്രാൾ എന്നിവർ പറഞ്ഞു.