Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Poisoning

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം; അ​ഞ്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഗ​വ​ൺ​മെ​ന്‍റ് വ​നി​താ ഐ​ടി​ഐ​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വീ​ണ്ടും ഭ​ക്ഷ്യ​വി​ഷ​ബാ​ധ. സ​ർ​വേ​യ​ർ വി​ഭാ​ഗ​ത്തി​ലെ അ​ഞ്ചു വി​ദ്യാ​ർ​ഥി​നി​ക​ളെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് സം​ശ​യം. ഭ​ക്ഷ​ണ​ത്തി​നൊ​പ്പം വി​ള​മ്പി​യ അ​ച്ചാ​റി​ന് ക​ടു​ത്ത അ​രു​ചി അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​താ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞു.

150ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ പു​റ​ത്തു നി​ന്നു​ള്ള ഏ​ജ​ൻ​സി​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. ഇ​തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ച്ചൊ​ല്ലി നേ​ര​ത്തേ​യും പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ശാ​രീ​രി​കാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക​ൾ സ്വ​ന്തം നി​ല​യ്ക്കാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഐ​ടി​ഐ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നും വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​രോ​പി​ച്ചു.

District News

പ്ര​സാ​ദ സ​ദ്യ ക​ഴി​ച്ച 60പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

മ​ട്ട​ന്നൂ​ർ: കാ​ര പു​തി​യേ​ട​ത്ത് മ​ട​പ്പു​ര മു​ത്ത​പ്പ​ൻ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​സാ​ദ സ​ദ്യ ക​ഴി​ച്ച അ​റു​പ​തി​ലേ​റെ പേ​ർ​ക്ക് ഭ​ക്ഷ്യ​ബാ​ധ​യേ​റ്റു. ഇ​വ​രെ മ​ട്ട​ന്നൂ​രി​ലെ​യും ക​ണ്ണൂ​രി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലെ അ​വ​ധി​യി​ലു​ള്ള ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് ഇ​ട​പെ​ട്ട് അ​ടി​യ​ന്തി​ര​മാ​യി ഡ്യൂ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു വി​ളി​ച്ചു.

ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക സം​ഘം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ന്ന കൂ​ടു​ത​ൽ ആ​ളു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. സ​നോ​ജ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ച്ചു. സ​രീ​ഷ് പൂ​മ​രം, എ.​ബി. പ്ര​മോ​ദ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്തും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ച്ചു.

District News

ഭ​ക്ഷ്യ​വി​ഷ​ബാ​ധ: വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലും മൂ​ന്നു പരാതികൾ

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഴി​ഞ്ഞം സ്റ്റേഷ​നി​ലും പ​രാ​തി. അ​സ്മാ​ക്ക് റസ്റ്ററന്‍റിൽനി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച് ദേ​ഹാ​സ്വാ​സ​ത്യം അ​നു​ഭ​വ​പ്പെ​ട്ട കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ശ്രീ​ജ​യ, മ​ക്ക​ളാ​യ ആ​ർ​ച്ച, ആ​ർ​ദ്ര എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വി​ഴി​ഞ്ഞം സ്റ്റേഷ​നി​ൽ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്.

മ​രി​ച്ച നി​ല​മേ​ൽ സ്വ​ദേ​ശി ഷാ​ജി​യു​ടെ ഭാ​ര്യ സ​ജി​മോ​ളും ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പ​രാ​തി സ്വീ​ക​രി​ച്ചെ​ങ്കി​ലും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണെ​ന്ന റി​പ്പോ​ർ​ട്ട് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പു ന​ൽ​കി​യ ശേ​ഷ​മാ​യി​രി​ക്കും കേ​സെ​ടു​ക്കു​ക​യെ ന്നു ​പോ​ലി​സ് അ​റി​യി​ച്ചു.

നി​ല​വി​ൽ 194-ാം വ​കു​പ്പ് പ്ര​കാ​രം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു ച​ട​യ​മം​ഗ​ലം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ 304-ാം വ​കു​പ്പ് പ്ര​കാ​രം റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​ക്കെ​തി​രേ​ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ശേ​ഷം വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലേ​ക്കു ഫ​യ​ലു​ക​ൾ കൈ​മാ​റും. അ​തോ​ടെ ചി​കി​ത്സ​യി​ലാ​യ​വ​രെ​ല്ലാം ഇ​ര​ക​ൾ എ​ന്ന നി​ല​യി​ൽ കേ​സ് പ​ട്ടി​ക​യി​ൽ വ​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വം ന​ട​ന്ന സ്ഥ​ലം എ​ന്ന നി​ല​യി​ലാ​ണ് ഇ​ര​യാ​യ​വ​ർ വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​നി​യും കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വി​വി​ധ ആ​ശു​പ​ത്രി​യി​ലാ​യി അ​ഞ്ചോ​ളം പേ​ർ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ​റി​വ്.

16നു ​രാ​ത്രി​യി​ൽ വി​ഴി​ഞ്ഞ​ത്ത് എ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു വി​ഴി​ഞ്ഞം പോ​ലീ​സ് പൂ​ട്ടി സീ​ൽ വ​ച്ച സീ ​ഫു​ഡ് റ​സ്റ്റ​റ​ന്‍റ് അ​സ്മാ​ക്ക് പി​ന്നെ തു​റ​ന്നി​ട്ടി​ല്ല. സം​ഭ​വി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്നു തെ​ളി​ഞ്ഞാ​ൽ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വീ​ണ്ടും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

മ​രി​ച്ച റ​ഷീ​ദ​യും ഷാ​ജി​യും കു​ടും​ബാം​ഗ​ങ്ങ​ളും അ​സ്മാ​ക്കി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ സം​ഭ​വ​ദി​വ​സം ക​ട​യു​ടെ ന​ട​ത്തി​പ്പു​കാ​ർ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ന​ട​ത്തി​യ സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ലാ​ണ് റ​സ്റ്റ​റ​ന്‍റി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മേ​ശ​യ്ക്ക് ചു​റ്റു​മി​രു​ന്ന് ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ദൃ​ശ്യം ക​ണ്ടെ​ത്തി​യ​ത്. അ​തും തെ​ളി​വാ​യി​രു​ന്നു. പ​രാ​തി​യു​മാ​യി വ​രു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ലും അ​തു വേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്ന. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​രു​ടെ​യെ​ല്ലാം മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Kerala

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ടു​പേ​ർ മ​രി​ച്ചെ​ന്ന സം​ശ​യം; ഭ​ക്ഷ​ണ സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നീ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്. വി​ഴി​ഞ്ഞ​ത്തെ അ​സ്മാ​ക് ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി​യും റ​ഷീ​ദാ ബീ​വി​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

ഹോ​ട്ട​ലി​ൽ നി​ന്ന് ശേ​ഖ​രി​ച്ച ഭ​ക്ഷ​ണ സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന് ല​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച അ​ന്തി​മ സ്ഥി​രീ​ക​ര​ണ​ത്തി​ന് പ​ത്തോ​ള​ജി പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഹോ​ട്ട​ലി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മീ​ൻ​ക​റി, മു​ട്ട, മ​റ്റ് വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് ഇ​ന്ന് ല​ഭി​ക്കു​ക.

ഷാ​ജി​യും റ​ഷീ​ദാ ബീ​വി​യും ഭ​ക്ഷ​ണം ക​ഴി​ച്ച അ​തേ ദി​വ​സം ത​ന്നെ ഇ​തേ ഹോ​ട്ട​ലി​ൽ നി​ന്ന് ആ​ഹാ​രം ക​ഴി​ച്ച മ​റ്റ് ര​ണ്ടു​പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തോ​ടെ ഹോ​ട്ട​ലി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു.

District News

മൊബൈൽ ഐ​സ്ക്രീം വി​ല്പന: 32 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

ആ​ലു​വ: പ​ള്ളി തി​രു​നാ​ൾ സ്ഥ​ല​ത്ത് വി​ല്പ​ന ന​ട​ത്തി​യ മൊ​ബൈ​ൽ ഐ​സ്ക്രീം വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​റ്റ് നാ​ലു മു​തി​ർ​ന്ന​വ​രും, 28 കു​ട്ടി​ക​ളു​മ​ട​ക്കം 32 പേ​ർ ചി​കി​ത്സ തേ​ടി.

ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ന്ന് ക​ഴി​ച്ച​വ​രാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും മൂ​ലം ചി​കി​ത്സ​തേ​ടി​യ​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യും ഇ​ന്ന​ലെ രാ​വി​ലെ​യു​മാ​യി എ​ട​യാ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, പാ​താ​ളം ഇ​എ​സ്ഐ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം, ഡി​എം​ഒ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

‌നാ​വാ​യി​ക്കു​ളം എ​ൽ​പി സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 25 കു​ട്ടി​ക​ൾ ചി​കി​ത്സ തേ​ടി

തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ളം കി​ഴ​ക്ക​നേ​ല ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 25 കു​ട്ടി​ക​ൾ​ക്കാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. ഇ​വ​ർ പാ​രി​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ചോ​റി​നോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്ക് ചി​ക്ക​ൻ ക​റി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ നി​ന്നാ​കാം ഭ​ക്ഷ്യ വി​ഷ​ബാ​ധ ഉ​ണ്ടാ​യെ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം സം​ഭ​വം സ്കൂ​ൾ അ​ധി​കൃ​ത​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തെ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ​യോ അ​റി​യി​ച്ചി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up