ഏറ്റുമാനൂർ: അയ്മനം പഞ്ചായത്തിലെ പരിപ്പു തൊള്ളായിരം ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും യുവാവ് മരണപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവതരമാണെന്ന് കേരള കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ അധ്യക്ഷത വഹിച്ചു.
എൻ.എ. മാത്യു, ബൈജു മാതിരമ്പുഴ, ബെന്നി തടത്തിൽ, മണി അമ്മഞ്ചേരി, ജോഷി ഇലഞ്ഞിയിൽ, തോമസ് കോട്ടൂർ, സിബി വെട്ടൂർ, വി.സി. മത്തായി, ഷീല തോമസ്, പ്രിൻസ് സ്കറിയ, ജിൻസ് കുര്യൻ, വി. എം. റെക്സൺ, ജിമ്മി മാണിക്കോത്ത്, ജോസ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Food poisoning Aymanm