x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​വി​ഷ​ബാ​ധ; കാ​ര​യി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി


Published: April 13, 2026 12:52 AM IST | Updated: April 13, 2026 12:52 AM IST

കാ​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. സു​രേ​ഷ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കു​ന്നു.

മ​ട്ട​ന്നൂ​ർ: കാ​ര മ​ട​പ്പു​ര ഉ​ത്സ​വ​ത്തി​നി​ടെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചി​കി​ത്സ തേ​ടേ​ണ്ടി വ​രി​ക​യും ഒ​രാ​ൾ മ​രി​ക്കാ​നും ഇ​ട​യാ​യ കാ​ര​യി​ൽ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ​യും കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​വ​ർ​ക്കും അ​സു​ഖം വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​സു​ഖ​ബാ​ധി​ത​ർ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ, ടോ​യി​ല​റ്റ് തു​ട​ങ്ങി​യ​വ രോ​ഗ​മി​ല്ലാ​ത്ത​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നൂ​റി​ലേ​റെ പേ​രാ​ണ് ക്യാ​മ്പി​നെ​ത്തി​യ​ത്. ഡോ. ​അ​ർ​ജു​ൻ, ഡോ. ​ലു​ലു നി​ഹാ​ല, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. സു​രേ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ വി.​കെ. സു​ഗ​ത​ൻ, പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ. ​അ​ർ​ജു​ൻ, ഡോ. ​ലു​ലു നി​ഹാ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. വ​ന​ജാ​ക്ഷി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പ്ര​മി​ജ ഷാ​ജി, ടി. ​രു​ധീ​ഷ്, പി. ​രാ​ഘ​വ​ൻ, പി.​കെ. നി​ഷ, പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ, ജെ​എ​ച്ച്ഐ​മാ​രാ​യ ജ​യ​മോ​ൾ, കെ.​ജി. ജി​നീ​ഷ്, എ​ൽ​എ​ച്ച്ഐ ര​മ​ണി രാ​ജ​ൻ, സ​ന്ധ്യ എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. സ​നോ​ജ്, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​ര​തീ​ഷ് എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

അ​തി​നി​ടെ ഭ​ക്ഷ്യ​വി​ഷ ബാ​ധ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ആ​രും പു​തു​താ​യി ചി​കി​ത്സ തേ​ടി എ​ത്തി​യി​ട്ടി​ല്ല. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളി​ലാ​യി നാ​ലു​പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​ടി​യ​ന്ത​ര​യോ​ഗം ഇ​ന്ന്

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ, പാ​ച​ക​ക്കാ​ർ, കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​വ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ഇ​ന്ന് ന​ഗ​ര​സ​ഭ സി​ഡി​എ​സ് ഹാ​ളി​ൽ ന​ട​ക്കും. ഭ​ക്ഷ്യ​വി​ഷ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ൽ അ​ന്പ​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് അ​റി​യി​ച്ചു.

Tags : Food poisoning nattuvishesham local news

Recent News

Corehub Up