District News
തൃശൂർ: ഷേപ്പിംഗ് ടുമാറോസ് റിസർച്ചേഴ്സ് വിഷയത്തെ ആസ്പദമാക്കി നൂതനഗവേഷണരീതികളും സാധ്യതകളും ഉൾപ്പെടുത്തി ജൂബിലി മിഷൻ നഴ്സിംഗ് കോളജ് അധ്യാപകരുടെയും ബിരുദാനന്തരബിരുദ വിദ്യാർഥികളുടെയും നേതൃത്വത്തിൽ കേരളത്തിലെ നഴ്സിംഗ് അധ്യാപകർക്കും ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുമായി ശില്പശാല നടത്തി.
ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. പ്രഫ.ഡോ. ജോ തോമസ്, ഡോ. മരിയ ജോസ്, പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് ടി. സുൽഫത്ത്, അമല മെഡിക്കൽ കോളജിലെ ബയോസ്റ്റാറ്റിക്സ് ലക്ചറർ എം.പി. ജിനി, ജൂബിലി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജൂഡി എസ്ഐസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ട്രീസ ആന്റോ എന്നിവർ ക്ലാസെടുത്തു.
District News
ഇരിട്ടി: കോളിക്കടവ് ഡോൺ ബോസ്കോ സ്കൂളിന്റെ വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടന്നു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.
ടോപ് സിംഗർ, സരിഗമപ വിജയി തേജസ് മുഖ്യാതിഥിയായിരുന്നു. സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് സിസ്റ്റർ നോബിളിന് മുൻ മാനേജർ ഫാ. ജോസ് പതിക്കൽ മൊമെന്റോ സമ്മാനിച്ചു.
സ്കൂൾ മാനേജർ റവ. ഡോ. ജോയ് ഉള്ളാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ്, മുഖ്യാധ്യാപിക താരമ്മ കുര്യൻ, പിടിഎ പ്രസിഡന്റ് ബിനീഷ് കമുക്കൻ, മാനേജർ ഇൻ ചാർജ് ഫാ. ജോസ് തടത്തിൽ, പഞ്ചായത്തംഗം ബാബു കാറ്റാടി, സ്റ്റാഫ് സെക്രട്ടറി ഡാനി എം. സ്കറിയ, മദർ പിടിഎ പ്രസിഡന്റ് സിമി, സ്കൂൾ ലീഡർ അധിക ഉദയൻ, ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
District News
തൃശൂർ: റേഡിയോളജി മേഖലയിലെ നവീന സാങ്കേതികവിദ്യകളും അറിവുകളും പങ്കുവയ്ക്കുന്നതിനായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് റേഡിയോളജി വിഭാഗം സംഘടിപ്പിച്ച സ്പെക്ട്രം 2026 റേഡിയോളജി പ്രഫഷണൽ ശിൽപശാല ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യപരിചരണരംഗത്ത് റേഡിയോളജി ടെക്നോളജിസ്റ്റുകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. സിസ്റ്റർ ആരതി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാളിയേക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, റേഡിയോളജി വിഭാഗം മേധാവി ഡോ. ബിനോജ് എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു.
ഗുണമേ·യുള്ള ഇമേജിംഗ് മുതൽ ഡയഗ്നോസ്റ്റിക് രംഗത്തെ ആർട്ടിഫിഷ്യൽ ഇന്റിലിജൻസ് വരെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി വിദഗ്ധർ ക്ലാസെടുത്തു. വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള റേഡിയോളജി വിദ്യാർഥികൾ, ഡോക്ടർമാർ, ടെക്നോളജിസ്റ്റുകൾ ഉൾപ്പെടെ 175 പേർ പങ്കെടുത്തു.
District News
കോതമംഗലം: കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം മൂന്നിന് നടത്തുമെന്ന് സിഎസ്എൻ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലിൻസി പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലിന് സ്കൂൾ അങ്കണത്തിൽ നടത്തുന്ന ജൂബിലി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
സിനിമ താരം രമേഷ് പിഷാരടി മുഖ്യാതിഥിയാകും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. സിഎസ്എൻ സുപ്പീരിയർ ജനറൽ മദർ ടെറസിൻ അധ്യക്ഷത വഹിക്കും. പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലിൻസി സുവനീർ പ്രകാശനം ചെയ്യും.
ഡീൻ കുര്യാക്കോസ് എം പി, എംഎൽഎമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ ഡിഇഒ ബോബി ജോർജ്, ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ, ലോക്കൽ മാനേജർ സിസ്റ്റർ ജിസ്മിൻ, സിഎസ്എൻ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ലിസ്മരിയ, പിടിഎ പ്രസിഡന്റ് എൽദോ സ്റ്റീഫൻ എന്നിവർ പ്രസംഗിക്കും.
1976 ൽ ഫാ. ജോൺ മാതേയ്ക്കലാണ് ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം സ്കൂളിന്റെ ചുമതല സിഎസ്എൻ സന്യാസിനി സമൂഹത്തെ ഏല്പിക്കുകയായിരുന്നു. ശോഭന കോതമംഗലത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. എസ്എസ്എൽസി പരീക്ഷകളിൽ നൂറ് ശതമാനം വിജയവും എപ്ലസും വിദ്യാർഥികൾക്ക് നേടികൊടുക്കുന്നതിൽ ശോഭന പ്രഥമ സ്ഥാനത്തുതന്നെയുണ്ട്. കുട്ടികളുടെ വിവിധ കഴിവുകളെ വളർത്തിയെടുക്കുന്നതിനായി സംഗീതം, വയലിൻ, ഗിറ്റാർ, തബല എന്നിവയും ചിത്രരചന അബാക്കസ് എന്നീ പഠന അനുബന്ധ പ്രവർത്തനങ്ങളും നടത്തിവരുന്നു. റോളർ സ്കേറ്റിംഗ്, കരാട്ടെ എന്നിവയും പഠിപ്പിക്കുന്നുണ്ട്.
പത്രസമ്മേളനത്തിൽ പ്രൊവിൻഷ്യൽ സുപ്പീരിയറിനൊപ്പം എച്ച്എം സിജി അഗസ്റ്റിൻ, ലോക്കൽ മാനേജർ സിസ്റ്റർ ജിസ്മിൻ, പിടിഎ പ്രസിഡന്റ് എൽദോ സ്റ്റീഫൻ എന്നിവർ പങ്കെടുത്ത
Sports
കോട്ടയം: ഡയമണ്ട് ജൂബിലി ആഘോഷത്തോടെ, 50 -മത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആവേശമാക്കാന്‍ പാലാ ഒരുങ്ങുന്നു.
ജനുവരി 23 മുതല്‍ 27വരെ പാലാ അല്‍ഫോന്‍സാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക. ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ ടൂര്‍ണമെന്റില്‍നിന്നാണ് തെരഞ്ഞെടുക്കുക.
Kerala
കൊച്ചി: കെസിബിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം. പാലാരിവട്ടം പിഒസിയില്‍ ഇന്നലെ നടന്ന സമാപനാഘോഷങ്ങളില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള വൈദികര്‍, സന്യാസിനികള്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.
സമൂഹബലിയില്‍ കെസിബിസിയുടെ പുതിയ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെസിബിസിയിലെ മെത്രാന്മാരും വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികരും സഹകാര്‍മികരായി. കഴിഞ്ഞ വര്‍ഷങ്ങളിലെ ദൈവാനുഗ്രഹങ്ങള്‍ സ്മരിക്കുകയും സഭയുടെ സുവിശേഷ ദൗത്യത്തിന് പുതുക്കിയ പ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
സഭയുടെ ഐക്യം, ദൗത്യബോധം, സുവിശേഷ മൂല്യങ്ങള്‍ എന്നിവ സമൂഹത്തില്‍ സാക്ഷ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം പ്രധാനമാണെന്ന് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സന്ദേശത്തില്‍ പറഞ്ഞു.
കേരളസഭയുടെ അനുഗ്രഹപാരമ്പര്യത്തോടും സുവിശേഷവത്കരണത്തോടും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളോടുമുള്ള പ്രതിബദ്ധതയെയും ശക്തമായി ഓര്‍മപ്പെടുത്തുന്നതാണ് ജൂബിലിയെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, ഡോ. അലക്സ് വടക്കുംതല എന്നിവര്‍ പ്രസംഗിച്ചു.
District News
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് 23-ാം ബാച്ചിലെ 150 വിദ്യാർഥികളുടെ വൈറ്റ്കോട്ട് ചടങ്ങും ടാലന്റ്സ് ഡേ ആഘോഷവും നടന്നു.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഓങ്കോളജിസ്റ്റും അക്കാദമീഷ്യനുമായ ഡോ.വി.പി. ഗംഗാധരൻ പുതിയ വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ നൽകി. സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ ഡോ.വി.പി. ഗംഗാധരനു മെമന്റോ നൽകി.
ടാലന്റ്സ് ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസമേഖലയിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും ടാലന്റ് അവാർഡ് സമ്മാനിച്ചു.
കഴിഞ്ഞവർഷം ജൂബിലിയിൽനിന്ന് 109 ഗവേഷണപ്രബന്ധങ്ങൾ വിവിധ രാജ്യാന്തരജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഈ ലേഖനങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്ന "ആന്തോളജി 2024' എന്ന പ്രബന്ധസമാഹാരത്തിന്റെ പ്രകാശനം മാർ ആൻഡ്രൂസ് താഴത്ത് ആശുപത്രി ലൈബ്രേറിയൻ നിർമല ജോർജിനു നൽകി നിർവഹിച്ചു.
പ്രബന്ധങ്ങളുടെ എണ്ണവും ജേണലുകളുടെ പ്രാധാന്യവുമനുസരിച്ച് പത്തു മെഡിക്കൽ കോളജ് അധ്യാപകർക്കു പ്രോത്സാഹനമായി 1.60 ലക്ഷം രൂപ റിസർച്ച് ഡയറക്ടർ ഡോ.ഡി.എം. വാസുദേവനും റിസർച്ച് കോഓർഡിനേറ്റർ ഡോ.പി.ആർ. വർഗീസും ചേർന്നു വിതരണം ചെയ്തു.
മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ വിദ്യാർഥികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ വൈസ് പ്രസിഡന്റ് റോസമ്മ തോമസ് ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ് സ്വാഗതവും ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര നന്ദിയും പറഞ്ഞു.
NRI
വത്തിക്കാൻ സിറ്റി: സാർവത്രികസഭ പ്രഖ്യാപിച്ച ജൂബിലി വർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് റോം നഗരവും വത്തിക്കാനും ഒരുങ്ങി.
ഈ മാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടക്കുന്ന ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 146 രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷം യുവതീ-യുവാക്കളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂബിലിവർഷത്തിൽ സഭ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
ദിവ്യകാരുണ്യ ആരാധന, റോമിലെ തോർ വെർഗാത്തയിൽ ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണ പ്രാർഥന, മാർപാപ്പയുമായി സംവാദം, മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കുരിശിന്റെ വഴി, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെയുള്ള പ്രവേശനം എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങളിലെ പ്രധാന പരിപാടികൾ.
റോമിലെ വിവിധ പള്ളികളിലും ചത്വരങ്ങളിലുമായി 70 ഓളം ആധ്യാത്മിക, കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. സ്പാനിഷ് നർത്തകൻ സെർജിയോ ബെർനാൽ അലോൻസോയും മാറ്റ് മാഹെർ, വൊളോ, ദ സൺ തുടങ്ങിയ പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും.
വാഴ്ത്തപ്പെട്ടവരായ കാർലോ അക്കുത്തിസിന്റെയും പിയർ ജോർജോ ഫ്രസാത്തിയുടെയും തിരുശേഷിപ്പ് വണങ്ങാനും അവസരമുണ്ടാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ സർക്കസ് മാക്സിമസിൽ യുവജനങ്ങൾക്കായി കുന്പസാരം നടക്കും. വിവിധ ഭാഷകളിൽ നടക്കുന്ന കുന്പസാരത്തിന് ആയിരത്തോളം വൈദികർ നേതൃത്വം നൽകും.
ഓഗസ്റ്റ് രണ്ടിനു രാത്രി 8.30നാണ് മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണം. ഇതിനു പിന്നാലെ അമേരിക്ക, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒരാൾ വീതം പ്രാദേശിക ഭാഷകളിൽ മാർപാപ്പയുമായി സംവദിക്കും.
കടുത്ത ചൂടിൽനിന്നു വേദികളെ തണുപ്പിക്കാനായി നാല് വലിയ മിസ്റ്റ് കാനണുകൾ സജ്ജമാക്കും. ജൂബിലി പരിപാടികൾ വത്തിക്കാൻ വോക്സ് ആപ്പിലൂടെ അഞ്ചു ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
വത്തിക്കാൻ റേഡിയോ എട്ടു ഭാഷകളിൽ പരിപാടികൾ വിശദീകരിക്കും. തീർഥാടകർക്ക് ഏത് ആവശ്യത്തിനും 80 ഭാഷകൾ സംസാരിക്കുന്ന തങ്ങളുടെ എഐ സഹായിയായ ജൂലിയയുമായി വാട്സാപ്, മെസഞ്ചർ, ടെലിഗ്രാം, വെബ് എന്നിവയിലൂടെ ബന്ധപ്പെടാമെന്നു റോം മേയർ റോ ബെർത്തോ ഗ്വാൾത്തിയേരി അറിയിച്ചു.
തീർഥാടകർക്കു താമസിക്കാനായി റോമിലെയും പരിസരങ്ങളിലെയും 370 ഇടവകകൾ, 400 സ്കൂളുകൾ, സിവിൽ പ്രൊട്ടക്ഷൻ കേന്ദ്രങ്ങൾ, മുനിസിപ്പൽ സ്പോർട്സ് ഹാളുകൾ, ജിമ്മുകൾ എന്നിവയാണ് ഒരുക്കുന്നത്. ഇതു കൂടാതെ, നിരവധി വീടുകളിലും തീർഥാടകർക്കു താമസമൊരുക്കും.