x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ൽ വൈ​റ്റ്കോ​ട്ട് ച​ട​ങ്ങും ടാ​ല​ന്‍റ്സ് ഡേ ​ആ​ഘോ​ഷ​വും


Published: November 16, 2025 07:00 AM IST | Updated: November 16, 2025 07:00 AM IST


തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് 23-ാം ബാ​ച്ചി​ലെ 150 വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​റ്റ്കോ​ട്ട് ച​ട​ങ്ങും ടാ​ല​ന്‍റ്സ് ഡേ ​ആ​ഘോ​ഷ​വും ന​ട​ന്നു.
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത ഓ​ങ്കോ​ള​ജി​സ്റ്റും അ​ക്കാ​ദ​മീ​ഷ്യ​നു​മാ​യ ഡോ.​വി.​പി. ഗം​ഗാ​ധ​ര​ൻ പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ ഡോ.​വി.​പി. ഗം​ഗാ​ധ​ര​നു മെ​മ​ന്‍റോ ന​ൽ​കി.


ടാ​ല​ന്‍റ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ടാ​ല​ന്‍റ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.


ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ബി​ലി​യി​ൽ​നി​ന്ന് 109 ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ങ്ങ​ൾ വി​വി​ധ രാ​ജ്യാ​ന്ത​ര​ജേ​ണ​ലു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​ലേ​ഖ​ന​ങ്ങ​ൾ മു​ഴു​വ​ൻ ഉ​ൾ​ക്കൊ​ള്ളു​ന്ന "ആ​ന്തോ​ള​ജി 2024' എ​ന്ന പ്ര​ബ​ന്ധ​സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ആ​ശു​പ​ത്രി ലൈ​ബ്രേ​റി​യ​ൻ നി​ർ​മ​ല ജോ​ർ​ജി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു.
പ്ര​ബ​ന്ധ​ങ്ങ​ളു​ടെ എ​ണ്ണ​വും ജേ​ണ​ലു​ക​ളു​ടെ പ്രാ​ധാ​ന്യ​വു​മ​നു​സ​രി​ച്ച് പ​ത്തു മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കു പ്രോ​ത്സാ​ഹ​ന​മാ​യി 1.60 ല​ക്ഷം രൂ​പ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ.​ഡി.​എം. വാ​സു​ദേ​വ​നും റി​സ​ർ​ച്ച് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി.​ആ​ർ. വ​ർ​ഗീ​സും ചേ​ർ​ന്നു വി​ത​ര​ണം ചെ​യ്തു.


മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ തോ​മ​സ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​എ. ആ​ൻ​ഡ്രൂ​സ് സ്വാ​ഗ​ത​വും ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടെ​റി​ൻ മു​ള്ള​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags : local nattuvishesham Jubilee

Recent News

Corehub Up