കോതമംഗലം: കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം മൂന്നിന് നടത്തുമെന്ന് സിഎസ്എൻ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലിൻസി പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലിന് സ്കൂൾ അങ്കണത്തിൽ നടത്തുന്ന ജൂബിലി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
സിനിമ താരം രമേഷ് പിഷാരടി മുഖ്യാതിഥിയാകും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. സിഎസ്എൻ സുപ്പീരിയർ ജനറൽ മദർ ടെറസിൻ അധ്യക്ഷത വഹിക്കും. പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലിൻസി സുവനീർ പ്രകാശനം ചെയ്യും.
ഡീൻ കുര്യാക്കോസ് എം പി, എംഎൽഎമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ ഡിഇഒ ബോബി ജോർജ്, ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ, ലോക്കൽ മാനേജർ സിസ്റ്റർ ജിസ്മിൻ, സിഎസ്എൻ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ലിസ്മരിയ, പിടിഎ പ്രസിഡന്റ് എൽദോ സ്റ്റീഫൻ എന്നിവർ പ്രസംഗിക്കും.
1976 ൽ ഫാ. ജോൺ മാതേയ്ക്കലാണ് ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം സ്കൂളിന്റെ ചുമതല സിഎസ്എൻ സന്യാസിനി സമൂഹത്തെ ഏല്പിക്കുകയായിരുന്നു. ശോഭന കോതമംഗലത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. എസ്എസ്എൽസി പരീക്ഷകളിൽ നൂറ് ശതമാനം വിജയവും എപ്ലസും വിദ്യാർഥികൾക്ക് നേടികൊടുക്കുന്നതിൽ ശോഭന പ്രഥമ സ്ഥാനത്തുതന്നെയുണ്ട്. കുട്ടികളുടെ വിവിധ കഴിവുകളെ വളർത്തിയെടുക്കുന്നതിനായി സംഗീതം, വയലിൻ, ഗിറ്റാർ, തബല എന്നിവയും ചിത്രരചന അബാക്കസ് എന്നീ പഠന അനുബന്ധ പ്രവർത്തനങ്ങളും നടത്തിവരുന്നു. റോളർ സ്കേറ്റിംഗ്, കരാട്ടെ എന്നിവയും പഠിപ്പിക്കുന്നുണ്ട്.
പത്രസമ്മേളനത്തിൽ പ്രൊവിൻഷ്യൽ സുപ്പീരിയറിനൊപ്പം എച്ച്എം സിജി അഗസ്റ്റിൻ, ലോക്കൽ മാനേജർ സിസ്റ്റർ ജിസ്മിൻ, പിടിഎ പ്രസിഡന്റ് എൽദോ സ്റ്റീഫൻ എന്നിവർ പങ്കെടുത്ത
Tags : nattu vishesham School Golden Jubilee