x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​ശേ​രി​ പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​ന​വും പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും 21 ന്


Published: June 19, 2026 01:12 AM IST | Updated: June 19, 2026 01:12 AM IST

​പാ​വ​റ​ട്ടി: മു​ല്ല​ശേ​രി ന​ല്ല ഇ​ട​യ​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക​ദി​ന​വും സെ​ന്‍റ് വി​ൻ​സെ​ന്‍റ്് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്‌​ഘാ​ട​ന​വും 21 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പാ​വ​റ​ട്ടി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മു​ല്ല​ശേ​രി സ്റ്റെ​ല്ല മാ​രി​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ​വ​ച്ച് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഇ​ട​വ​ക​ദി​ന​വും പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും ഉ​ദ് ഘാ​ ട​നം ചെ​യ്യും. പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് എം​എ​ൽ​എ ഇ​ട​വ​ക ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് കെ. ​കെ. പോ​ൾ​സ​ൺ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന​വും സി​സ്റ്റ​ർ മ​രി​യ ജി​നി ജൂ​ബി​ലി പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. സെ​ന്‍റ്് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പാ​ർ​പ്പി​ട​ങ്ങ​ൾ, ഭൂ​ദാ​നം, ഡ​യാ​ലി​സി​സ് പ​ദ്ധ​തി, ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ സ്‌​കോ​ള​ർ​ഷി​പ്പ്, ചി​കി​ത്സാ സ​ഹാ​യ​നി​ധി, വി​ൻ​സെ​ൻ​ഷ്യ​ൻ പാ​ലി​യേ​റ്റി​വ് കെ​യ​ർ, വൃ​ദ്ധ​പ​രി​ര​ക്ഷാ പ​ദ്ധ​തി, തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, വി​വാ​ഹ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​ക​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഒ​രു വ​ർ​ഷം മു​ട​ങ്ങാ​തെ വ​ന്ന​വ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കും.

ഭാ​ര​വാ​ഹി​ക​ളാ​യ വി​കാ​രി ഫാ. ​റ്റി​ജോ ജോ​യ് മു​ള്ള​ക്ക​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ൻ റാ​ഫേ​ൽ ചാ​ഴൂ​ർ, ഫി​ന്‍റോ ഫ്രാ​ൻ​സി​സ്, എം.​ജി. ജോ​സ​ഫ്, സോ​ള​മ​ൻ പ​ത്രോ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Jubilee Nattuvishesham District News

Recent News

Corehub Up