x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു


Published: February 15, 2026 08:10 AM IST | Updated: February 15, 2026 08:10 AM IST

ഇ​രി​ട്ടി: കോ​ളി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും ന​ട​ന്നു. ആ​ർ​ച്ച്ബി​ഷ​പ് എ​മരി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞറ​ള​ക്കാ​ട്ട് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​യം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടോ​പ് സിം​ഗ​ർ, സ​രി​ഗ​മ​പ വി​ജ​യി തേ​ജ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റ​ർ നോ​ബി​ളി​ന് മു​ൻ മാ​നേ​ജ​ർ ഫാ. ജോ​സ് പ​തി​ക്ക​ൽ മൊ​മെ​ന്‍റോ സ​മ്മാ​നി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​യ് ഉ​ള്ളാ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​മേ​ഷ്, മു​ഖ്യാ​ധ്യാ​പി​ക താ​ര​മ്മ കു​ര്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ക​മു​ക്ക​ൻ, മാ​നേ​ജ​ർ ഇ​ൻ ചാ​ർ​ജ് ഫാ. ​ജോ​സ് ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു കാ​റ്റാ​ടി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡാ​നി എം. ​സ്ക​റി​യ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​മി, സ്കൂ​ൾ ലീ​ഡ​ർ അ​ധി​ക ഉ​ദ​യ​ൻ, ബി​ന്ദു പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : Platinum Jubilee celebrations

Recent News

Corehub Up