x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ൽ സ്പെ​ക്ട്രം 2026


Published: February 8, 2026 06:29 AM IST | Updated: February 8, 2026 06:29 AM IST

തൃ​ശൂ​ർ: റേ​ഡി​യോ​ള​ജി മേ​ഖ​ല​യി​ലെ ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​റി​വു​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് റേ​ഡി​യോ​ള​ജി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സ്പെ​ക്ട്രം 2026 റേ​ഡി​യോ​ള​ജി പ്ര​ഫ​ഷ​ണ​ൽ ശി​ൽ​പ​ശാ​ല ജൂ​ബി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ​പ​രി​ച​ര​ണ​രം​ഗ​ത്ത് റേ​ഡി​യോ​ള​ജി ടെ​ക്നോ​ള​ജി​സ്റ്റു​ക​ൾ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്കി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സി​സ്റ്റ​ർ ആ​ര​തി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ മാ​ളി​യേ​ക്ക​ൽ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​നോ​ജ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.

ഗു​ണ​മേ·​യു​ള്ള ഇ​മേ​ജിം​ഗ് മു​ത​ൽ ഡ​യ​ഗ്നോ​സ്റ്റി​ക് രം​ഗ​ത്തെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റി​ലി​ജ​ൻ​സ് വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ത്തു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള റേ​ഡി​യോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, ടെ​ക്നോ​ള​ജി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 175 പേ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Spectrum Jubilee

Recent News

Corehub Up