Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Sudhakaran

കെ​സി​യും വി​ഡി​യും കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ട് തൂ​ണു​ക​ൾ; ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം അ​ന്തി​മ​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ. കെ​സി​യും വി​ഡി​യും കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ട് തൂ​ണു​ക​ളാ​ണ്. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​ന​മാ​ണ് അ​ന്തി​മ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു

പാ​ർ​ട്ടി​യു​ടെ ഏ​ത് തീ​രു​മാ​ന​ത്തി​ന്‍റെ​യും പി​ന്നി​ൽ ശ​ക്ത​നാ​യ വ​ക്താ​വാ​യി താ​ൻ ഉ​ണ്ടാ​കും. മ​റ്റൊ​രു കാ​ര്യ​ത്തി​നും ഇ​നി പ്ര​സ​ക്തി​യി​ല്ല.

ര​മേ​ശ് ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ത​നി​ക്ക് അ​റി​വി​ല്ല. ചെ​ന്നി​ത്ത​ല മാ​റി​നി​ൽ​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി ആ​ര് വേ​ണ​മെ​ന്ന് അ​ഭി​പ്രാ​യം പ​റ​യാ​ൻ ലീ​ഗി​ന് അ​വ​കാ​ശ​മു​ണ്ട്. അ​വ​ര് യാ​തൊ​രു സ​മ്മ​ർ​ദ​വും ചെ​ലു​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Kerala

സി​പി​എം അ​ക്ര​മം നിർത്തണം: കെ. ​സു​ധാ​ക​ര​ൻ

ക​​​ണ്ണൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ പ​​​രാ​​​ജ​​​യ​​​ഭീ​​​തി​​​യി​​​ൽ വി​​​റ​​​ങ്ങ​​​ലി​​​ച്ച സി​​​പി​​​എം ജി​​​ല്ല​​​യി​​​ലു​​​ട​​​നീ​​​ളം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ന്ന അ​​​ക്ര​​​മ  പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉ​​​ട​​​ന​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കരെയും യു​​​ഡി​​​എ​​​ഫ് അ​​​നു​​​ഭാ​​​വി​​​ക​​​ളേ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള അ​​​ക്ര​​​മ​​​ണ പ​​​ര​​​മ്പ​​​ര ജ​​​നാ​​​ധി​​​പ​​​ത്യ​​ത്തി​​​നു നേ​​​രെ​​​യു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

വീ​​​ടു​​​ക​​​ളി​​​ൽ ക​​​യ​​​റി മ​​​ർ​​​ദ​​​നം, കു​​​ടും​​​ബ​​​ങ്ങ​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ൽ, പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സു​​​ക​​​ൾ ത​​​ക​​​ർ​​​ക്ക​​​ൽ എന്നി​​​വ​​​യെ​​​ല്ലാം സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ മു​​​ഖം തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ക​​​യാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സ് ഓ​​​ഫീ​​​സു​​​ക​​​ളും ലീ​​​ഗ് ഓ​​​ഫീ​​​സു​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​യി ജി​​​ല്ല​​​യി​​​ൽ ഉ​​​ട​​​നീ​​​ളം ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇ​​​ത് ആ​​​ശ​​​യ പോ​​​രാ​​​ട്ട​​​മ​​​ല്ല, സം​​​ഘ​​​ടി​​​ത ഗു​​​ണ്ടാ​​​യി​​​സ​​​ത്തി​​​ന്‍റെ തു​​​റ​​​ന്ന പ്ര​​​ക​​​ട​​​ന​​​മാ​​​ണ്.

ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ മൗ​​​നാ​​​നു​​​വാ​​​ദ​​​വും പോ​​​ലീ​​​സി​​​ന്‍റെ അ​​​നാ​​​സ്ഥ​​​യും അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു ധൈ​​​ര്യം ന​​​ൽ​​​കു​​​ക​​​യാ​​​ണ്. നി​​​യ​​​മം സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​വ​​​ർ ത​​​ന്നെ ക​​​ണ്ണ​​​ട​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ജ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​ങ്ക സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്നു. ഭീ​​​ഷ​​​ണി​​​യും അ​​​ക്ര​​​മ​​​വുംകൊ​​​ണ്ട് യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​മെ​​​ന്ന് സി​​​പി​​​എം ക​​​രു​​​തേ​​​ണ്ട.

സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ വോ​​​ട്ട​​​ഭ്യ​​​ർ​​​ഥ​​​ന എ​​​ഴു​​​തി​​​യ മ​​​തി​​​ൽ​​​പോ​​​ലും സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ അ​​​തു ത​​​ക​​​ർ​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​വ​​​രു​​​ടെ സാം​​​സ്കാ​​​രി​​​ക ശൂ​​​ന്യ​​​ത​​​യു​​​ടെ​​​യും രാ​​​ഷ്‌​​​ട്രീ​​​യ ദാ​​​രി​​​ദ്ര്യ​​​ത്തി​​​നന്‍റെയും ന​​​ഗ്ന​​​മാ​​​യ പ്ര​​​ക​​​ട​​​ന​​​മാ​​​ണ്.

ഈ ​​​അ​​​ക്ര​​​മ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന് മു​​​ന്നി​​​ൽ യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ജ​​​നാ​​​ധി​​​പ​​​ത്യ വി​​​ശ്വാ​​​സി​​​ക​​​ളും ഒ​​​രി​​​ക്ക​​​ലും മു​​​ട്ടു​​​മ​​​ട​​​ക്കി​​​ല്ല. ഓ​​​രോ ആ​​​ക്ര​​​മ​​​ണ​​​വും ശ​​​ക്ത​​​മാ​​​യ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു​​​ള്ള തീ​​​പ്പൊ​​​രി​​​യാ​​​യി മാ​​​റും. സി​​​പി​​​എം ഉ​​​ട​​​ന​​​ടി ഈ ​​​അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം. കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി പ​​​റ​​​ഞ്ഞു.

National

യുഡിഎഫിന് 100 സീറ്റെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ഐ​ക്യം ശ​ക്ത​മാ​ണെ​ന്നും 100 സീ​റ്റോടെ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. യ​ഥാ​ർ​ഥ കോ​ണ്‍​ഗ്ര​സ് പോ​രാ​ളി​യു​ടെ വി​ശ്വ​സ്ത​ത​യും ക​രു​ത്തും കെ. ​സു​ധാ​ക​ര​നു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഓ​രോ കൊ​ടു​ങ്കാ​റ്റി​ലും എ​ല്ലാ വെ​ല്ലു​വി​ളി​ക​ളി​ലും എ​ല്ലാ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും കേ​ര​ള ജ​ന​ത​യ്ക്കു​വേ​ണ്ടി പോ​രാ​ടാ​ൻ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചെ​ല​വ​ഴി​ച്ച​യാ​ളാ​ണു സു​ധാ​ക​ര​നെ​ന്നും രാ​ഹു​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ർ​ട്ടി​ക്കു പൂ​ർ​ണ​മാ​യും വി​ധേ​യ​നാ​കു​മെ​ന്ന് നേ​ര​ത്തേ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ന്ന് സു​ധാ​ക​ര​നും പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ഇ​ന്ന​ലെ സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ട്ടോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന. കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഖാ​ർ​ഗെ. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി എ​ന്നി​വ​രും സു​ധാ​ക​ര​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു.

സു​ധാ​ക​ര​ന്‍റെ മ​ക​ൻ സൗ​ര​ഭും ഭാ​ര്യ ശ്രേ​യ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി യോ​ഗ​ത്തി​നു​മു​ന്നോ​ടി​യാ​യാ​ണ് രാ​ഹു​ലും ഖാ​ർ​ഗെ​യും സു​ധാ​ക​ര​നു​മാ​യി 20 മി​നി​റ്റോ​ളം ച​ർ​ച്ച ന​ട​ത്തി​യ​ത്.

ഇ​ന്ന​ല​ത്തെ ഉ​ന്ന​ത കൂ​ടി​ക്കാ​ഴ്ച​യോ​ടെ സു​ധാ​ക​ര​നെ​ക്കൂ​ടി പൂ​ർ​ണ​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാം "കോം​പ്ലി​മെ​ന്‍റ്സ് ’ ആ​ക്കി​യ​തോ​ടെ സു​ധാ​ക​ര​ൻ ഉ​യ​ർ​ത്തി​യ പ്ര​തി​സ​ന്ധി ഇ​ല്ലാ​താ​യി.

എം​പി​മാ​ർ മ​ത്സ​രി​ക്ക​രു​തെ​ന്ന തീ​രു​മാ​നം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ അ​നാ​വ​ശ്യ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന​തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​നും സു​ധാ​ക​ര​നും ഇ​പ്പോ​ൾ ത​ർ​ക്ക​മി​ല്ല. കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ൻ​കൈ​യെ​ടു​ത്താ​ണ് മു​തി​ർ​ന്ന നേ​താ​വാ​യ സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ രാ​ഹു​ലും ഖാ​ർ​ഗെ​യും ത​യാ​റാ​യ​ത്.

നേ​ര​ത്തേ എ.​കെ. ആ​ന്‍റ​ണി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇ​ട​പെ​ട്ടാ​ണു സു​ധാ​ക​ര​ന്‍റെ ക​ർ​ക്ക​ശ നി​ല​പാ​ടി​ൽ അ​യ​വു​ണ്ടാ​ക്കി​യ​ത്.

രാ​ഹു​ൽ നാ​ളെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും, പ്രി​യ​ങ്ക ബു​ധ​നാ​ഴ്ചയും

തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും രാ​ഹു​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തും. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും പ്രി​യ​ങ്ക ഗാ​ന്ധി​യും കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും.

Kerala

ജി. ​സു​ധാ​ക​ര​ൻ കാ​ണി​ച്ച​ത് ചെ​റ്റ​ത്ത​രം, കെ. ​സു​ധാ​ക​ര​ൻ മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജി. ​സു​ധാ​ക​ര​ന്‍ കാ​ണി​ച്ച​ത് ചെ​റ്റ​ത്ത​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ല​പ്പു​ഴ​യി​ലെ ത​ല​മു​തി​ര്‍​ന്ന നേ​താ​വാ​യ ജി. ​സു​ധാ​ക​ര​ന്‍ കാ​ണി​ച്ച​ത് വ​ലി​യ വ​ഞ്ച​ന​യാ​ണെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, പാ​ര്‍​ട്ടി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തേ​ണ്ടെ​ന്ന് നി​ല​പാ​ടെ​ടു​ത്ത കെ. ​സു​ധാ​ക​ര​നെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍ ര​ണ്ട് ടേം ​നി​ബ​ന്ധ​ന​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു മാ​റി. അ​വ​രെ​ല്ലാം ക​ഴി​വു​ള്ള​വ​രാ​ണ്. അ​ക്കൂ​ട്ട​ത്തി​ല്‍ ഒ​രാ​ളാ​ണ് സു​ധാ​ക​ര​ൻ. എ​ന്നാ​ല്‍ ത​നി​ക്കു എ​ന്തോ പ്ര​ത്യേ​ക​ത ഉ​ണ്ടെ​ന്നാ​ണ് ജി. ​സു​ധാ​ക​ര​ന്‍ ക​രു​തു​ന്ന​ത്.

പാ​ര്‍​ട്ടി​ക്ക് എ​ല്ലാ​വ​രും സ​മ​ന്‍​മാ​രാ​ണ്. കെ. ​സു​ധാ​ക​ര​ന്‍ ചെ​യ്ത​ത് പോ​ലെ പാ​ര്‍​ട്ടി​ക്ക് വി​ധേ​യ​നാ​യി നി​ല്‍​ക്കു​ന്ന​താ​ണ് ന​ല്ല​കാ​ര്യം. അ​ങ്ങ​നെ​യാ​ണ് ഒ​രു പാ​ര്‍​ട്ടി​ക്കാ​ര​ന്‍ ചെ​യ്യേ​ണ്ട​ത്. അ​ങ്ങ​നെ നോ​ക്കി​യാ​ല്‍ ജി. ​സു​ധാ​ക​ര​ന്‍ എ​ത്ര​വ​ലി​യ ചെ​റ്റ​ത്ത​ര​മാ​ണ് കാ​ണി​ച്ച​തെ​ന്നാ​ണ് കാ​ണേ​ണ്ട​ത്.

വ​ഞ്ച​ന​യ്ക്ക് ഇ​തി​ല്‍​പ​രം വി​ശേ​ഷ​ണ​മി​ല്ല. എ​ത്ര​വ​ലി​യ വ​ഞ്ച​ന​യാ​ണ് സു​ധാ​ക​ര​ന്‍ കാ​ണി​ച്ച​ത്. പാ​ര്‍​ട്ടി അ​ര്‍​പ്പി​ച്ച വി​ശ്വാ​സം മു​ഴു​വ​ന്‍ ക​ള​ഞ്ഞു കു​ളി​ച്ചു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി മാ​റി​യെ​ന്നാ​ല്‍ എ​ത്ര വ​ലി​യ പാ​ത​ക​മാ​ണ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Kerala

എ​ല്ലാം ശു​ഭം! കെ. ​സു​ധാ​ക​ര​നെ കാ​ണാ​ൻ ടി.​ഒ. മോ​ഹ​ന​ൻ വീ​ട്ടി​ലെ​ത്തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ഒ. മോ​ഹ​ന​ൻ കെ.​സു​ധാ​ക​ര​ന്‍റെ എ​ട​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. ടി.​ഒ. മോ​ഹ​ന​നെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ച കെ. ​സു​ധാ​ക​ര​ൻ 'താ​ൻ വാ​ക്കു പാ​ലി​ച്ചെ​ന്ന്’പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​നി​ടെ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രോ​ട് നി​ങ്ങ​ൾ ഫോ​ട്ടോ​യെ​ടു​ത്ത ശേ​ഷം മാ​റു​മോ അ​തോ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​മോ എ​ന്നും ചോ​ദി​ച്ചു. തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ മാ​റ്റി നി​ർ​ത്തി​യാ​ണ് കെ. ​സു​ധാ​ക​ര​നും ടി.​ഒ. മോ​ഹ​ന​നും സം​സാ​രി​ച്ച​ത്. ഇ​ന്നു ന​ട​ക്കു​ന്ന ക​ണ്ണൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ലും മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​നും പ​ങ്കെ​ടു​ക്കും.

ത​ളി​പ്പ​റ​ന്പി​ൽ ടി.​കെ. ഗോ​വി​ന്ദ​നും പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും വേ​ണ്ടി​യും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും.പാ​ർ​ട്ടി നി​ർ​ദേ​ശം അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ന​ൽ​കി​യ വാ​ക്കാ​ണ്, താ​ൻ വാ​ക്കു പാ​ലി​ച്ചു എ​ന്ന് പ​റ​ഞ്ഞ​തി​ലൂ​ടെ കെ. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ വേ​ള​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം വ​ന്ന​തോ​ടെ അ​തെ​ല്ലാം തീ​ർ​ന്നു. കെ. ​സു​ധാ​കാ​ര​ൻ കോ​ൺ​ഗ്ര​സി​ലെ സ​മു​ന്ന​ത​നാ​യ നേ​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചാ​ണ് താ​ൻ എ​ന്നും മു​ന്നോ​ട്ടുപോ​യ​ത്. അ​ത് ഇ​നി​യും തു​ട​രും. ത​നി​ക്കു വേ​ണ്ടി​യും മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യും അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ക്കൊ​ണ്ട് പാ​ർ​ട്ടി​യെ അ​ദ്ദേ​ഹം ത​ന്നെ മു​ന്നി​ൽ​നി​ന്നു ന​യി​ക്കും.

ക​ണ്ണൂ​ർ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​ണ്. വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​ന്ന​ത്. പ്ര​ചാ​ര​ണ​മാ​രം​ഭി​ക്കാ​ൻ അ​ല്പ​മെ​ങ്കി​ലും അ​ത് വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ല. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യു​ള്ള പി​ണ​റാ​യി സർക്കാരിന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ന് അ​റു​തി വ​രു​ത്തു​ക​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കെ. ​സു​ധാ​ക​ര​നെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും ഷാ​ൾ അ​ണി​യി​ച്ചു​മാ​ണ് സ്വീ​ക​രി​ച്ച​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം സു​ധാ​ക​ര​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്നു​വെ​ങ്കി​ലും യാ​ത്രാ ക്ഷീ​ണ​മു​ണ്ടെ​ന്നും പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു സു​ധാ​ക​ര​ൻ എ​ട​ക്കാ​ടെ വീ​ട്ടി​ലേ​ക്കു പോ​യ​ത്.

ഇ​ന്ന​ലെ ടി.​ഒ. മോ​ഹ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​വും സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

National

വാ​ർ​ത്താ​സ​മ്മേ​ള​നം ഉ​പേ​ക്ഷി​ച്ച് കെ. ​സു​ധാ​ക​ര​ൻ, ഉ​ട​ൻ കേ​ര​ള​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ൽ സീ​റ്റ് ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യ്ക്ക് പി​ന്നാ​ലെ വാ​ർ​ത്താ​സ​മ്മേ​ള​നം ഉ​പേ​ക്ഷി​ച്ച് കെ. ​സു​ധാ​ക​ര​ൻ. ഡ​ൽ​ഹി​യി​ലു​ള്ള സു​ധാ​ക​ര​ൻ ഉ​ട​ൻ​ത​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന സു​ധാ​ക​ര​ന് അ​നു​യാ​യി​ക​ൾ വ​ലി​യ സ്വീ​ക​ര​ണ​മൊ​രു​ക്കും. വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ൻ റോ​ഡ് ഷോ ​ന​ട​ത്തും.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും എ.​കെ. ആ​ന്‍റ​ണി​യു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി ക​ണ്ണൂ​രി​ൽ കെ.​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ച​ത്.

Kerala

സ​മ്മ​ർ​ദ​ത്തി​ന് ഹൈ​ക്ക​മാ​ൻ​ഡ് വ​ഴ​ങ്ങി, കോ​ന്നി​യി​ൽ ഇ​നി​യെ​ന്ത്?

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത് എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ലി​ലെ​ന്ന് സൂ​ച​ന. സീ​റ്റി​ല്ലെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ടി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വി​ടു​മെ​ന്ന് സൂ​ച​ന ന​ൽ​കി​യ കെ. ​സു​ധാ​ക​ര​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യി​രു​ന്നു.

കെ. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മു​തി​ർ​ന്ന നേ​താ​വാ​യ എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ൽ. എ.​കെ. ആ​ന്‍റ​ണി​യു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​മെ​ന്ന തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് സ്വീ​ക​രി​ച്ച​ത്.

സി​പി​എ​മ്മു​മാ​യി പോ​ര​ടി​ച്ചു വ​ള​ര്‍​ന്ന നേ​താ​വ് സി​പി​എ​മ്മി​നു മൂ​ന്നാം ഭ​ര​ണം ഉ​ണ്ടാ​ക്കാ​ന്‍ വ​ഴി​യൊ​രു​ക്ക​രു​ത് എ​ന്ന് സു​ധാ​ക​ര​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ച​താ​യും എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞു.

നി​ല​വി​ൽ കെ. ​സു​ധാ​ക​ര​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം. എ​ന്നാ​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം പ്ര​ത്യേ​ക ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ട്ട മ​റ്റ് എം​പി​മാ​ർ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​നി​ര​യി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്.

കോ​ന്നി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച അ​ടൂ​ർ പ്ര​കാ​ശ് വി​മ​ത ശ​ബ്ദ​മു​യ​ർ​ത്തി​യാ​ൽ പാ​ർ​ട്ടി എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

Kerala

കെ. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി വി​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ല, സി​പി​എം പോ​ലെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യ​ല്ല കോ​ൺ​ഗ്ര​സ്: ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: കെ. ​സു​ധാ​ക​ര​ൻ വി​ളി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.

സ്ഥാ​നാ​ർ​ഥി പ​ട്ടി​ക എ​ന്താ​ണെ​ങ്കി​ലും ഇ​ന്ന് പു​റ​ത്ത് വ​രും. കു​റ​ച്ചു സീ​റ്റി​ൽ കൂ​ടി തീ​രു​മാ​ന​മാ​കാ​നു​ണ്ട്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പെ​ട്ടെ​ന്ന് ഇ​ല​ക്ഷ​ൻ വ​രു​മെ​ന്ന് ക​രു​തി​യി​ല്ല.

എം​പി​മാ​രു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് ഹൈ​ക്ക​മാ​ൻ​ഡ് ആ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ പ്രോ​സ​സ് ഉ​ണ്ട്. സി​പി​എം പോ​ലെ ഒ​രു പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യ​ല്ല കോ​ൺ​ഗ്ര​സ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചേ ലി​സ്റ്റ് വ​രൂ എ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

National

കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും

ന്യൂ​ഡ​ൽ​ഹി: കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ഡ​ൽ​ഹി​യി​ൽ ഉ​ച്ച​യ്ക്ക് 12ന് ​അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന് രാ​വി​ലെ​യു​ണ്ടാ​കും. ഈ ​പ​ട്ടി​ക​യി​ൽ ക​ണ്ണൂ​രി​ൽ ത​ന്‍റെ പേ​രി​ല്ലെ​ങ്കി​ൽ സു​ധാ​ക​ര​ൻ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചേ​ക്കും.

എം​പി​മാ​ർ‌ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന അ​ന്തി​മ തീ​രു​മാ​ന​ത്തി​ൽ ഹൈ​ക്ക​മാ​ൻ‌​ഡ് എ​ത്തി​യി​രു​ന്നു. കെ. ​സു​ധാ​ക​ര​നും അ​ടൂ​ർ‌ പ്ര​കാ​ശി​നും സീ​റ്റ് ന​ൽ​കി​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എം​പി​മാ​ർ‌​ക്ക് സീ​റ്റ് ന​ൽ‌​കേ​ണ്ടെ​ന്ന തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു

Kerala

കോ​ൺ​ഗ്ര​സി​നെ പോ​സ്റ്റി​ൽ കു​രു​ക്കി കെ.​ സു​ധാ​ക​ര​ൻ

ക​​​​ണ്ണൂ​​​​ർ: എം​​​​പി​​​​മാ​​​​ർ മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ടെന്ന ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ൽ കു​​​​രു​​​​ക്കി കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ എം​​​​പി. ഫേ​​​​സ്ബു​​​​ക്കി​​​​ൽ സു​​​​ധാ​​​​ക​​​​ര​​​​നി​​​​ട്ട വൈ​​​​കാ​​​​രി​​​​ക കു​​​​റി​​​​പ്പാ​​​ണു കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യ​​​​ത്.

ക​​​​ണ്ണൂ​​​​ർ എ​​​​ന്ന​​​​ത് ത​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ര​​​​ക്ത​​​​മാ​​​​ണെ​​​​ന്നും ക​​​​ണ്ണൂ​​​​രി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​ന്നും ത​​​​ന്‍റെ മേ​​​​ൽ​​​​വി​​​​ലാ​​​​സ​​​​വു​​​​മാ​​​​ണെ​​​​ന്നു സു​​​​ധാ​​​​ക​​​​ര​​​​ൻ പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ക​​​​ല്ലി​​​​ൽ​​​നി​​​​ന്നും ക​​​​ത്തി​​​​യി​​​​ൽ​​​നി​​​​ന്നും അ​​​​രി​​​​വാ​​​​ളി​​​​ൽ​​​നി​​​​ന്നും ബോം​​​​ബി​​​​ൽ​​​നി​​​​ന്നും ത​​​​ള്ള​​​​ക്കോ​​​​ഴി കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ ചി​​​​റ​​​​കി​​​​ന​​​​ടി​​​​യി​​​​ൽ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ താ​​​​ൻ മു​​​​ന്നി​​​​ൽ​​​​നി​​​​ന്നു പൊ​​​​രു​​​​തി സം​​​​ര​​​​ക്ഷി​​​​ച്ച ത​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​രെ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് കാ​​​​പാ​​​​ലി​​​​ക​​​​ർ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ന്ന​​​​ത് ക​​​​ണ്ടു​​​​നി​​​​ല്ക്കാ​​​​ൻ ത​​​​നി​​​​ക്കൊ​​​​രി​​​​ക്ക​​​​ലും സാ​​​​ധി​​​​ക്കി​​​​ല്ല...​​​​ക​​​​ണ്ണൂ​​​​ർ ഹൃ​​​​ദ​​​​യ​​​​ര​​​​ക്തം ഇ​​​​റ്റു​​​​വീ​​​​ണ ന​​​​മ്മു​​​​ടെ മ​​​​ണ്ണാ​​​​ണ്.

പൊ​​​​രു​​​​തി വി​​​​ജ​​​​യി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സു​​​​കാ​​​​രു​​​​ടെ ത്യാ​​​​ഗ​​​​ഭൂ​​​​മി​​​​യാ​​​​ണ്. ആ ​​​​മ​​​​ണ്ണി​​​​നു വേ​​​​ണ്ടി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ത്രി​​​​വ​​​​ർ​​​​ണ പ​​​​താ​​​​ക നെ​​​​ഞ്ചി​​​​ലേ​​​​റ്റി കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ എ​​​​ന്നും മു​​​​ന്നി​​​​ൽ ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​കും... ഞാ​​​​ൻ അ​​​​റി​​​​യാ​​​​ത്ത ക​​​​ണ്ണൂ​​​​രി​​​​ല്ല, എ​​​​ന്നെ അ​​​​റി​​​​യാ​​​​ത്ത ക​​​​ണ്ണൂ​​​​രു​​​​മി​​​​ല്ല. ക​​​​ട​​​​ന്നു​​​​വ​​​​ന്ന ക​​​​ന​​​​ൽ​​​​വ​​​​ഴി​​​​ക​​​​ൾ ഒ​​​​രു​​​​പ​​​​ക്ഷെ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മ​​​​റ​​​​ക്കാ​​​​നാ​​​​കു​​​​മാ​​​​യി​​​​രി​​​​ക്കും, പ​​​​ക്ഷേ എ​​​​നി​​​​ക്ക​​​​തൊ​​​​ന്നും മ​​​​ര​​​​ണ​​​​ത്തി​​​​ലും മ​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​ത്ത പ​​​​ച്ച​​​​യാ​​​​യ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നു സു​​​​ധാ​​​​ക​​​​ര​​​​ൻ പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഏ​​​​റെ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്ക​​​വേ ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഒ​​​​ന്നും സ്പ​​​​ർ​​​​ശി​​​​ക്കാ​​​​തെ അ​​​​തി​​​​വൈ​​​​കാ​​​​രി​​​​ക​​​​മാ​​​​യാ​​​ണു സു​​​​ധാ​​​​ക​​​​ര​​​​ൻ ഫേ​​​​സ്ബു​​​​ക്കി​​​​ല്‍ കു​​​​റി​​​​പ്പ് പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്. പോ​​​​സ്റ്റ് ഇ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ ക​​​​ണ്ണൂ​​​​ർ ന​​​​ടാ​​​​ലി​​​​ലു​​​​ള്ള വീ​​​​ട്ടി​​​​ലേ​​​​ക്കു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും നേ​​​​താ​​​​ക്ക​​​​ളും ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി. സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ കാ​​​​ണാ​​​​ൻ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല.

ഇ​​​​തി​​​​നി​​​​ടെ, കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​നെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ൽ ഇ​​​​രു​​​​കൈ​​​​യും നീ​​​​ട്ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു ക​​​​ണ്ണൂ​​​​ർ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ർ​​​​ട്ടി​​​​ൻ ജോ​​​​ർ​​​​ജ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. കെ.​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ ക​​​​ണ്ണൂ​​​​രി​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ര​​​​ക്തം​​​ത​​​​ന്നെ​​​​യാ​​​​ണ്. ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​നെ കു​​​​റി​​​​ച്ച് പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നും മാ​​​​ർ​​​​ട്ടി​​​​ൻ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു. സു​​​​ധാ​​​​ക​​​​ര​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​ട്ടി​​​​ൻ ജോ​​​​ർ​​​​ജി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

എം​​​​പി​​​സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​ഞ്ഞ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ ആ​​​​വ​​​​ശ്യം. എ​​​​ന്നാ​​​​ൽ, ഒ​​​​രാ​​​​ൾ​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​റ്റു അ​​​​ഞ്ച് എം​​​​പി​​​​മാ​​​​രും ഇ​​​​തേ ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച് രം​​​​ഗ​​​​ത്തു​​​​ണ്ട് എ​​​​ന്ന​​​​താ​​​​ണ് നേ​​​​തൃ​​​​ത്വം നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി. അ​​​​തേ​​​​സ​​​​മ​​​​യം, സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി​​​​യി​​​​ലാ​​​​ണ് എ​​​​ഐ​​​​സി​​​​സി നേ​​​​തൃ​​​​ത്വം. ഇ​​​​തി​​​​നി​​​​ടെ, സു​​​​ധാ​​​​ക​​​​ര​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​​ണ്ണൂ​​​​ർ ഡി​​​​സി​​​​സി ഓ​​​​ഫീ​​​​സ് പ​​​​രി​​​​സ​​​​ര​​​​ത്ത് പോ​​​​സ്റ്റ​​​​റു​​​​ക​​​​ളും പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

വ​​​​രു​​​​മോ കെ​​​​പി​​​​സി​​​​സി മോ​​​​ഡ​​​​ൽ ഫോ​​​​ർ​​​​മു​​​​ല?

കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ സ്ഥാ​​​​ന​​​​ത്തുനി​​​​ന്നു കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​നെ മാ​​​​റ്റാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നി​​​​ടെ സു​​​​ധാ​​​​ക​​​​ര​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു. രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഇ​​​​ട​​​​പെ​​​​ട്ടാ​​​​ണ് അ​​​​ന്ന് പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. സു​​​​ധാ​​​​ക​​​​ര​​​​നെ മാ​​​​റ്റി പ​​​​ക​​​​രം സു​​​​ധാ​​​​ക​​​​ര​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​യാ​​​​ളെ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​ക്കാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​ത്. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ സ്ഥാ​​​​ന​​​​ത്തേ​​​​ക്കു സ​​​​ണ്ണി ജോ​​​​സ​​​​ഫ് ക​​​​ട​​​​ന്നു​​​​വ​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, അ​​​​ന്ന് ക​​​​ണ്ണൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ല്കു​​​​മെ​​​ന്നു രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി വാ​​​​ക്കു​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി സു​​​​ധാ​​​​ക​​​​ര​​​​ൻ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. ഇ​​​​ക്കു​​​​റി​​​​യും പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​ത​​​​ന്നെ​​​​യാ​​​​ണ് മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. സു​​​​ധാ​​​​ക​​​​ര​​​​ൻ മ​​​​ത്സ​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ സു​​​​ധാ​​​​ക​​​​ര​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​യാ​​​​ളാ​​​​യി​​​​രി​​​​ക്കും ക​​​​ണ്ണൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ക. ഇ​​​​താ​​​​യി​​​​രി​​​​ക്കും അ​​​​നു​​​​ര​​​​ഞ്ജ​​​​ന ഫോ​​​​ർ​​​​മു​​​​ല.

Kerala

ജി. സുധാകരനെ സിപിഎം വിളിച്ചു, വർഗവഞ്ചകാ! കെ. സുധാകരനെ കോൺഗ്രസ് എന്തു വിളിക്കും?

കോട്ടയം: കേരള രാഷ്‌ട്രീയത്തിൽ സുധാകരഗ്രഹണം. ഇന്നലെ സിപിഎമ്മിനെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനാണ് മുൾമുനയിൽ നിർത്തിയതെങ്കിൽ ഇന്നു കോൺഗ്രസ് പാർട്ടിയെ മുൻ കെപിസിസി പ്രസിഡന്‍റ് കൂടിയായ കെ. സുധാകരനാണ് മുൾമുനയിലാക്കിയിരിക്കുന്നത്. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്.

ഡൽഹിയിലെ ഇന്നത്തെ ചർച്ചകൾക്കു നിൽക്കാതെ അദ്ദേഹം ഡൽഹിയിൽനിന്നു നാട്ടിലേക്കു മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന താത്പര്യത്തിലായിരുന്നു സുധാകരൻ. എന്നാൽ, നിലവിൽ എംപിമാരായവർ മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനുതീരെ താത്പര്യം ഇല്ലായിരുന്നു. ദേശീയ നേതൃത്വവും ഈ നിലപാടിനോടു യോജിച്ചതോടെയാണ് കെ.സുധാകരൻ ഇടഞ്ഞത്. സുധാകരനെ അനുനയിപ്പിക്കാൻ പല രീതിയിൽ നേതാക്കൾ ശ്രമിച്ചുവരുന്നതിനിടെയാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്.

സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ഡൽഹിയിൽ ഉണ്ട്. മത്സരിക്കണമെന്നു നേരത്തെ താത്പര്യപ്പെട്ട അടൂർ പ്രകാശ് അടക്കമുള്ളവരുമായി ഇവർ സംസാരിച്ചിരുന്നു.

സീറ്റ് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് സുധാകരൻ പിണങ്ങി നാട്ടിലേക്കു മടങ്ങിയത്. പ്രതിഷേധിച്ചാണോ മടക്കമെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകാനും അദ്ദേഹം തയാറായില്ല. ഇതിൽനിന്നു തന്നെ അദ്ദേഹം അസംതൃപ്തനാണെന്നു വ്യക്തമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുധാകരൻ അടക്കം മൂന്ന് എംപിമാർ മത്സരിക്കണമെന്ന താത്പര്യത്തിൽത്തന്നെ നിൽക്കുകയാണെന്നാണ് സൂചന.

മു​​​​തി​​​​ര്‍ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് ജി.​​​​സു​​​​ധാ​​​​ക​​​​ര​​​​ന്‍ പാർട്ടിയുമായി പിണങ്ങി വ​​​​രു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ല്‍ സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ള്ളി​​​​ലെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ മൂ​​​​ലം പാ​​​​ര്‍ട്ടി അം​​​​ഗ​​​​ത്വം പു​​​​തു​​​​ക്കാ​​​​തി​​​​രു​​​​ന്ന സു​​​​ധാ​​​​ക​​​​ര​​​​ന്‍ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11 ന് ​​​​പ​​​​റ​​​​വൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ല്‍ വി​​​​ളി​​​​ച്ച പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ച​​​​ത്.

എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വോ​​​​ട്ട് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നെ​​​​ന്നും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നൊ​​​​പ്പ​​​​വും വ​​​​ര്‍ഗീ​​​​യ​​​​ത​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​​യു​​​​മാ​​​​യി​​​​രി​​​​ക്കും ത​​​​ന്‍റെ പോ​​​​രാ​​​​ട്ട​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ത​​​​നി​​​​ക്കെ​​​​തി​​​​രേ വ​​​​ന്ന ഓ​​​​രോ ആ​​​​രോ​​​​പ​​​​ണ​​​​ത്തിനും മ​​​​റു​​​​പ​​​​ടി പ​​​​റ​​​​ഞ്ഞു കൊ​​​​ണ്ടാ​​​​ണ് ഒ​​​​ന്നേ​​​​കാ​​​​ല്‍ മ​​​​ണി​​​​ക്കൂ​​​​ര്‍ നീ​​​​ണ്ട പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

“അ​​​​യാ​​​​ള്‍ക്കെ​​​​ന്താ ഇ​​​​നി വേ​​​​ണ്ട​​​​ത്, ര​​​​ണ്ടു​​​​ത​​​​വ​​​​ണ മ​​​​ന്ത്രി​​​​യാ​​​​യി​​​​ല്ലേ എം​​​​എ​​​​ല്‍എ​​​​യാ​​​​യി​​​​ല്ലേ ’’എ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദപ്പെ​​​​ട്ട സ്ഥാ​​​​ന​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ചോ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​വ​​​​ര്‍ അ​​​​ണ്‍ മാ​​​​ര്‍ക്‌​​​​സി​​​​യ​​​​രാ​​​​ണ്. മ​​​​രി​​​​ക്കു​​​​ന്ന​​​​തുവ​​​​രെ ലെ​​​​നി​​​​ന്‍ റ​​​​ഷ്യ​​​​യു​​​​ടെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ലേ. സ്റ്റാ​​​​ലി​​​​ന്‍ എ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു‍?. മാ​​​​വോ​​​​യും കാ​​​​സ്‌​​​​ട്രോ​​​​യും അ​​​​ങ്ങ​​​​നെ ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ര​​​​യും കാ​​​​ല​​​​മി​​​​രു​​​​ന്നി​​​​ല്ലേ, താ​​​​ഴെ​​​​യി​​​​റ​​​​ങ്ങ് കെ​​​​ള​​​​വാ എ​​​​ന്ന് അ​​​​വ​​​​രോ​​​​ട് ആ​​​​രെ​​​​ങ്കി​​​​ലും പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടോ‍? നി​​​​ങ്ങ​​​​ള്‍ എ​​​​ത്ര ​​​​ത​​​​വ​​​​ണ​​​​യാ​​​​യി എ​​​​ന്ന​​​​ത​​​​ല്ല, എ​​​​ത്ര ​​​​ത​​​​വ​​​​ണ​​​​യാ​​​​യാ​​​​ലും ഒ​​​​രു കു​​​​ഴ​​​​പ്പ​​​​വു​​​​മി​​​​ല്ല. ആ ​​​​സ്ഥാ​​​​ന​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് നാ​​​​ട്ടു​​​​കാ​​​​ര്‍ക്ക് എ​​​​ന്തു ചെ​​​​യ്തു എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​നം. ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യും മൂ​​​​ന്നു ത​​​​വ​​​​ണ​​​​യും മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ​​​​വ​​​​രി​​​​ല്ലേ‍യെന്നും ജി. സുധാകരൻ ചോദിച്ചു.

സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച ജി.സുധാകരനെതിരേ കടുത്ത പ്രതിഷേധമാണ് സിപിഎം ഇന്നലെ മുതൽ ഉയർത്തുന്നത്. വർഗവഞ്ചകൻ എന്ന ബാനറും പോസ്റ്ററും സുധാകരന്‍റെ വീടിനു സമീപം തന്നെ സ്ഥാപിച്ചു. പ്രകടനവും നടത്തി. നേതാക്കൾ പലരും രൂക്ഷവിമർശനവുമായി രംഗത്തുവന്നു. ജി.സുധാകരനെ സിപിഎം കൈകാര്യംചെയ്ത രീതിയിൽ കെ.സുധാകരനെ കോൺഗ്രസ് കൈകാര്യംചെയ്യുമോ അതോ സുധാകരനു വഴങ്ങുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ.

 

 

Kerala

സു​ധാ​ക​ര​നെ വെ​ട്ടി​യാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മു​ഴു​വ​നെയും ബാ​ധി​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി അ​നു​കൂ​ലി​ക​ള്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കെ. ​സു​ധാ​ക​ര​ന്‍റ പേ​ര് വെ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി അ​നു​കൂ​ലി​ക​ള്‍ രം​ഗ​ത്ത്.

സു​ധാ​ക​ര​നെ മാ​റ്റി​യാ​ല്‍ അ​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ മൊ​ത്ത​ത്തി​ല്‍ ബാ​ധി​ക്കു​മെ​ന്നും കൈ​യും​കെ​ട്ടി നോ​ക്കി​നി​ല്‍​ക്കി​ല്ലെ​ന്നും അ​നു​കൂ​ലി​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സു​ധാ​ക​ര​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യും അ​ടു​ത്ത അ​നു​യാ​യി​യു​മാ​യ ജ​യ​ന്ത് ദി​നേ​ശ് ഫേ​സ്ബു​ക്കി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പാ​ണ് ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ‌

“ക​ണ്ണൂ​രി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ എ​ന്ന വ​ന്‍​മ​രം മ​ത്സ​രി​ച്ചാ​ല്‍ ആ ​ത​രം​ഗം തൊ​ട്ട​ടു​ത്ത പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​ണ്ടാ​കും. ക​ണ്ണൂ​രി​ല്‍​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ യു​ഡി​എ​ഫ് ജ​യി​ക്കും” എ​ന്ന് പോ​സ്റ്റി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

എ​ല്ലാ​വ​രും ക​രു​തു​ന്ന​തു​പോ​ലെ യു​ഡി​എ​ഫി​ന് ഈ​സി വാ​ക്കോ​വ​ര്‍ അ​ല്ല ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. സി​പി​എം കോ​ടി​ക​ള്‍ മു​ട​ക്കി ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍​ത​ന്നെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ന്ന​ട​ങ്കം കെ. ​സു​ധാ​ക​ര​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നാ​ണ് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്.

സു​ധാ​ക​ര​ന് അ​ധി​കാ​ര​മോ​ഹ​മി​ല്ലെ​ന്നും ഇ​ത് അ​ണി​ക​ളു​ടെ ആ​ഗ്ര​ഹ​മാ​ണെ​ന്നും ജ​യ​ന്ത് ദി​നേ​ശ് വ്യ​ക്ത​മാ​ക്കു​ന്നു. 2016ല്‍ ​ക​ണ്ണൂ​ര്‍ ഒ​ഴി​വാ​ക്കി സി​പി​എം സി​റ്റിം​ഗ് സീ​റ്റാ​യ ഉ​ദു​മ​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പോ​യ ഒ​രു നേ​താ​വി​നെ അ​ധി​കാ​ര​മോ​ഹി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പോ​സ്റ്റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

“അ​പ​മാ​നി​ച്ചാ​ല്‍ കൈ​യും​കെ​ട്ടി നി​ല്‍​ക്കി​ല്ല” എ​ന്നും നേ​തൃ​ത്വ​ത്തി​ന് നേ​രി​ട്ട് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ട് ജ​യ​ന്ത് ദി​നേ​ശ് കു​റി​ക്കു​ന്നു. ആ​രും സ്വ​യം പ്ര​ഖ്യാ​പ​നം ന​ട​ത്തി സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഈ ​നി​ല​പാ​ടി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍ അ​നു​കൂ​ലി​ക​ളു​ടെ നീ​ക്കം.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​നി​ല തെ​റ്റി​യെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

ക​​​ണ്ണൂ​​​ർ: അ​​​ധി​​​കാ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്ന ഭീ​​​തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സ​​​മ​​​നി​​​ല തെ​​​റ്റി​​​ച്ചെ​​​ന്ന് കെ​​​പി​​​സി​​​സി മു​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം മൂ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ എ​​​ന്ന സ്വ​​​പ്‌​​​നം ത​​​ക​​​ര്‍​ത്ത​​​തോ​​​ടെ ഹാ​​​ലി​​​ള​​​കി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യാ​​​ണു കേ​​​ര​​​ളം ഇ​​​പ്പോ​​​ള്‍ ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ര​​​ഡി പാ​​​ട്ടി​​​ല്‍ കേ​​​സെ​​​ടു​​​ത്ത​​​തും വ്യാ​​​പ​​​ക​​​മാ​​​യ തോ​​​തി​​​ല്‍ ബോം​​​ബ് നി​​​ര്‍​മി​​​ക്കു​​​ന്ന​​​തു​​​മൊ​​​ക്കെ അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

പി​​​ണ​​​റാ​​​യി​​​യി​​​ല്‍ ഇ​​​പ്പോ​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യ ബോം​​​ബ് നി​​​ര്‍​മാ​​​ണം ന​​​ട​​​ന്നു​​​വ​​​രു​​​ന്നു. അ​​​തി​​​ലൊ​​​ന്നു പൊ​​​ട്ടി​​​യാ​​​ണ് പാ​​​ര്‍​ട്ടി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നും കൊ​​​ടും​​ക്രി​​​മി​​​ന​​​ലു​​​മാ​​​യ ഒ​​​രാ​​​ള്‍​ക്കു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ​​​ത്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​ണു ബോം​​​ബ് നി​​​ര്‍​മാ​​​ണ​​​വും ആ​​​യു​​​ധ​​​ശേ​​​ഖ​​​ര​​​വും. പാ​​​ര​​​ഡി പാ​​​ട്ടി​​​ന്‍റെ അ​​​ണി​​​യ​​​റ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി ശു​​​ദ്ധ തെ​​​മ്മാ​​​ടി​​​ത്ത​​​ര​​​മാ​​​ണ്.

‘കാ​​​ര​​​ണ​​​ഭൂ​​​ത​​​ന്‍’ എ​​​ന്ന സ്തു​​​ഗീ​​​തം കേ​​​ട്ട് ആ​​​ത്മ​​​ര​​​തി​​​പൂ​​​ണ്ട പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ് ഈ ​​​പാ​​ര​​​ഡി ഗാ​​​ന​​​ത്തോ​​​ട് അ​​​സ​​​ഹി​​​ഷ്ണു​​​ത കാ​​​ട്ടു​​​ന്ന​​​ത്. ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള ച​​​ങ്ങാ​​​ത്തം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ തി​​​ക​​​ഞ്ഞൊ​​​രു ഫാ​​​സി​​​സ്റ്റാ​​​ക്കിയെന്നും അദ്ദേഹം പറ ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ സ​സ്പെ​ന്‍ഡ് ചെ​യ്ത​ത് ത​ന്‍റെ അ​റി​വോ​ടെ​യ​ല്ല: കെ.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗീ​ക ആ​രോ​പ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്നും സ​സ്പെ​ന്‍ഡ് ചെ​യ്യ​പ്പെ​ട്ട രാ​ഹു​ൽ മാ​ങ്കൂ​ട്ടം എം​എ​ൽ​എ​യെ പി​ന്തു​ണ​ച്ച് വീ​ണ്ടും കെ. ​സു​ധാ​ക​ര​ൻ.

രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ന്‍ഡ് ചെ​യ്ത​ത് ത​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്നും രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കൂ​ടി​യ യോ​ഗ​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു ന​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ഹു​ലി​നൊ​പ്പം വേ​ദി പ​ങ്കി​ടും. തെ​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ആ​ര്‍​ക്കും പ​റ്റും. അ​തു​വി​ശ്വ​സി​ച്ച് രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​നെ ത​ള​ര്‍​ത്താ​നി​ല്ല. തെ​റ്റ് തി​രു​ത്തി കൂ​ടെ നി​ര്‍​ത്തു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് മാ​റ്റി​നി​ര്‍​ത്താ​ന്‍ ഒ​രി​ക്ക​ലും പ​റ​യി​ല്ലെ​ന്നും കെ.​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ഹു​ലി‍​ന്‍റെ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് താ​ന്‍ അ​ന്വേ​ഷി​ച്ചെ​ന്നും രാ​ഹു​ല്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍ നേ​ര​ത്തെ പ​റ​ഞ്ഞ​ത്. രാ​ഹു​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു​വ​ര​ണം. കോ​ണ്‍​ഗ്ര​സ് രാ​ഹു​ലി​നെ അ​വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ്വർണക്കൊള്ളയ്ക്ക് പിണറായി ടച്ചെന്ന് കെ. സുധാകരൻ

ക​​ണ്ണൂ​​ർ: ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യ്ക്ക് പി​​ണ​​റാ​​യി ട​​ച്ചെ​​ന്ന് കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തിയം​​ഗം കെ. ​​സു​​ധാ​​ക​​ര​​ൻ എം​​പി. ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യ്ക്കു പി​​ന്നി​​ൽ കൂ​​ടു​​ത​​ൽ പേ​​രു​​ണ്ടെ​​ന്നും അ​​തു പു​​റ​​ത്തു​​വ​​രു​​മെ​​ന്നും എം​​പി പ​​റ​​ഞ്ഞു.

ക​​ണ്ണൂ​​രി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു സു​​ധാ​​ക​​ര​​ൻ. ഹൈ​​ക്കോ​​ട​​തി​​യു​​ടെ മേ​​ൽ​​നോ​​ട്ടമു​​ള്ള​​തു​​കൊ​​ണ്ടാ​​ണ് അ​​ന്വേ​​ഷ​​ണം പ​​ദ്മ​​കു​​മാ​​റി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. കൊ​​ള്ള​​യ്ക്കു പ്രേ​​രി​​പ്പി​​ച്ച​​തി​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ ബ​​ന്ധം ഉ​​റ​​പ്പാ​​ണ്.

അ​​ഴി​​മ​​തിയി​ല്ലാ​​ത്ത എ​​ന്തു​​കാ​​ര്യ​​മാ​​ണ് പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​നു​​ള്ള​​തെ​​ന്നും കെ. ​​സു​​ധാ​​ക​​ര​​ൻ ചോ​​ദി​​ച്ചു. അ​​ഴി​​മ​​തി സി​​പി​​എ​​മ്മി​​ന്‍റെ അ​​ജ​​ൻ​​ഡ​​യാ​​ണെ​​ന്നും സു​​ധാ​​ക​​ര​​ൻ പ​​റ​​ഞ്ഞു.

Latest News

Corehub Up