ന്യൂഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും തന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കെ.സുധാകരന് എംപി. കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന രീതിയിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായതിന് പിന്നാലെയാണ് വിശദീകരണവുമായി സുധാകരൻ രംഗത്തെത്തിയത്.
തനിക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലല്ലോ. ഫലം വന്നിട്ട് ചർച്ച നടത്തിയിട്ടല്ലേ ഗുണമുണ്ടാവുകയുള്ളൂവെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞദിവസമാണ് കെ.സി.വേണുഗോപാലിനെ പുകഴ്ത്തി കെ. സുധാകരൻ ഫേയ്സ്ബുക്ക് പോസ്റ്റിട്ടത്. കെ.സി. വേണുഗോപാലിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു നേതൃത്വമാണെന്നും കെ.സുധാകരൻ കുറിച്ചിരുന്നു.
Tags : K. Sudhakaran congress udf