തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ. കെസിയും വിഡിയും കോൺഗ്രസിന്റെ രണ്ട് തൂണുകളാണ്. ഹൈക്കമാൻഡിന്റെ തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം പ്രതികരിച്ചു
പാർട്ടിയുടെ ഏത് തീരുമാനത്തിന്റെയും പിന്നിൽ ശക്തനായ വക്താവായി താൻ ഉണ്ടാകും. മറ്റൊരു കാര്യത്തിനും ഇനി പ്രസക്തിയില്ല.
രമേശ് ചെന്നിത്തല നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച് തനിക്ക് അറിവില്ല. ചെന്നിത്തല മാറിനിൽക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആര് വേണമെന്ന് അഭിപ്രായം പറയാൻ ലീഗിന് അവകാശമുണ്ട്. അവര് യാതൊരു സമ്മർദവും ചെലുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : K. Sudhakaran Congress