ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കെ.സുധാകരൻ എംപി മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വേണുഗോപാലിന്റെ ജനസമ്മതിയും നേതൃപാടവും കേരളത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന വാദമാണ് സുധാകരൻ മുന്നോട്ടുവെച്ചത്.
നേരത്തെ ഫേയ്സ്ബുക്കിലൂടെ വേണുഗോപാലിനെ പ്രശംസിച്ചുകൊണ്ട് സുധാകരൻ രംഗത്തു വന്നിരുന്നു. അതേസമയം സുധാകരന്റെ ഈ രഹസ്യനീക്കത്തിലും ചരടുവലിയിലും കോൺഗ്രസിലെ മറ്റു മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്.